Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 9❤️🇮🇳

ശിവയോട് വഴക്കിട്ട് നേരെ കേറിചെന്നത് ശേഖരന്റെ മുറിയിലേക്കാണ്.

നിഷ :മുത്തു 😠😠😠..........

Book വായിക്കുന്നതിന്റെ ഇടയിൽ ശേഖരൻ ഒന്ന് ഞെട്ടി.

ശേഖരൻ :എന്താ കുഞ്ഞി പ്രശ്നം 

നിഷ :എന്തിനാ എന്റെ റൂം അയാൾക്ക് കൊടുത്തേ. അത് പോട്ടെ എന്ന് വയ്ക്കാം എന്റെ സാധനം എന്ത്‌കൊണ്ട് എനിക്ക് തിരിച്ച് തന്നില്ല 😠. Important ഡയറി അല്ലെ ഇത്. കാണാതെ പോയാൽ മുത്തു സമാധാനം പറയോ 😒

ശേഖരൻ :😵‍💫മുത്തുനോട് ക്ഷമിക്ക് കുഞ്ഞി ഒരു കൈയബദ്ധം നാറ്റിക്കരുത്.

നിഷ :😑ഓ ആയിക്കോട്ടെ 

നിഷ കലിപ്പിട്ട് നിന്നു 

ശേഖരൻ :നീ വല്ലതും കഴിച്ചോ 🫣

നിഷ :ആ ഞാൻ റൂമിലേക്ക് പോവാണ്.

നിഷ തിരികെ പോകുന്നത് കണ്ട് ശേഖരൻ ശ്വാസം നേരെ വിട്ടു.

ശേഖരൻ :just miss അല്ലേൽ കാണാമായിരുന്നു.😵‍💫

നിഷ ആദിയെയും ലില്ലിയെയും കൂട്ടി കുളക്കടവിലേക്ക് പതുങ്ങി പോയി. പത്തായപുരക്ക് കുറച്ച് മാറിയാണ് കുളം നില്കുന്നത് അതായത് ശിവയുടെ മുറിയിൽ നിന്ന് നോക്കിയാൽ കുളപ്പടവ് കാണാം.

മൂന്ന് tender coconut ice cream പുറത്തെടുത്ത് അവർ ഓരോന്ന് പറയാൻ തുടങ്ങി.

ലില്ലി :ഒരാഴ്ച്ചയായി നിന്നെ മര്യാദക്ക് കിട്ടിയിട്ട് 😑

നിഷ :sorry ടാ നിനക്കറിയാല്ലോ എന്റെ സാഹചര്യം 

ആദി :ആ അതാ ഇത്രയും ദിവസം ഞങ്ങൾ ഒന്നും പറയാതിരുന്നെ 

നിഷ :അല്ല PG അഡ്മിഷൻ എന്തായി 

ലില്ലി :അതൊക്കെ കിട്ടി. നമ്മുടെ കോളേജിൽ തന്നെ. പിന്നെ നിച്ചുവിനും കെവിനും ജൂലിക്കും അവിടെത്തന്നെ degree അഡ്മിഷൻ എടുത്തു 

നിഷ :ആ അതെന്തായാലും നന്നായി. അവരുടെ ഒരു കണ്ണ് നിങ്ങളുടെ മേൽ ഉണ്ടാകുന്നത് നല്ലതാ.

ആദി :😬അത് തിരിച്ചല്ലേ പറയണ്ടേ 

നിഷ :അവരെക്കാളും കുട്ടിക്കളി നിങ്ങൾക്കല്ലേ 🤭.

ലില്ലി :oh പിന്നെ അങ്ങോട്ട്‌ ചെല്ല്. കെവിൻ ഇപ്പൊ രാമനാമം ചൊല്ലാതെ കിടക്കാറില്ല. ഉറക്കത്തിൽ ഏതോ മറുതയെ കണ്ടെന്നോ മറ്റോ പറഞ്ഞു 😂

നിഷ :പാവം ഈ ആദിയാണ് ആ കൊച്ചിനെ പേടിപ്പിച്ചേ 

ആദി :എന്റെ പൊന്ന് കുഞ്ഞി ഈ English പ്രേതങ്ങളെ കണ്ട് വളർന്നവന് ഈ രക്തരക്ഷസിനെ ആലോചിച്ച് ഇത്ര പേടിക്കുമെന്ന് ഞാൻ കരുതിയോ 

ലില്ലി :ആൾ ഒരു പാവം ആണ് അന്ന് കുറത്തിമലയുടെ മുകളിൽ പോയി ഒരു പൂവ് വെച്ച് ആവശ്യം ഇല്ലാതെ കുറത്തിയുടെ ആത്മാവിനോട് ക്ഷമയും ചോദിച്ചു 😌

നിഷ :അനിയൻ ഒരു പഞ്ച പാവം. മൂത്തതാണ് വെടക്ക് 😬

ലില്ലി :😂അത് നിനക്കിട്ട് പണിഞ്ഞത്കൊണ്ടാണ്.

ആദി :ആ ഞങ്ങളോടൊക്കെ നല്ല സ്വഭാവം ആണല്ലോ 

നിഷ :ആ എനിക്കറിയില്ല. അയാൾ ആ രാഖിയെ കെട്ടി പണ്ടാരമടങ്ങണേ ഭഗവാനെ 

ലില്ലി :അതിന് കെവിൻ ചത്താലും സമ്മതിക്കൂല 

നിഷ : 😬 

ആദി :നിനക്ക് നല്ല മാച്ച് ആണ്. പണ്ട് നീ പറയാറില്ലായിരുന്നോ. എന്നെ കെട്ടാൻ പോകുന്നത് ദേവേട്ടൻ ആണ് എന്ന് 

നിഷ :അത് ഞാൻ തന്നെ imaginary ആയി ഉണ്ടാക്കിയ തലയില്ലാത്ത ആൾ രൂപമല്ലേ.

ലില്ലി :എന്തായാലും ഏട്ടന്റെ പേര് ശിവ ദേവ് അല്ലെ. നിനക്ക് ദേവേട്ടാ എന്ന് വിളികാം 😌

ആദി :ഐവ..... നിഷ ദേവ് നല്ല match 😌.ആ മുഖമില്ലാത്ത ആൾക്ക് പകരം ശിവേട്ടന്റെ തല അവിടെ ഫിറ്റ്‌ ചെയ്യ് 😁

നിഷ :ഇനി ഇത് പറഞ്ഞാൽ രണ്ടിനേം ഞാൻ ഈ കുളത്തിലിടും 😑

ലില്ലി :😁sorry 

ആദി :but ഇങ്ങനെ responsibility മാത്രം നോക്കി ജീവിച്ചാൽ എങ്ങനെയാ കുഞ്ഞി.

നിഷ :എനിക്ക് ഉള്ള ആള് എന്റെ അച്ഛനും അമ്മയും പറയുന്നവനായിരിക്കും. അത് ഇനി നിങ്ങളുടെ ശിവനായാലും ഞാൻ എതിർപ്പ് പറയില്ല. Feelings is not my thing when it's come to relationship 

അങ്ങനെ അവർ പൊട്ടത്തരങ്ങളും ഭാവിയും പറഞ്ഞ് സമയം തള്ളി നീക്കി. കുറച്ച് വൈകിയപ്പോൾ എല്ലാവരും കയറിപ്പോയി.

അവർ പോയതിന്റെ പുറകെ കുളപടവിൽ കൂടെ ഒരാൾ പുറത്തേക്ക് പോയി നേരെ പത്തായപുരയുടെ മുകളിലെ അറ്റത്തെ മുറിയെ ലക്ഷ്യം വച്ച് നടന്നു.

മുറിയിലെത്തി ശിവ കുറച്ച് വെള്ളം കുടിച്ച് കിടന്നു.

ശിവ :അപ്പൊ രാഖിയാണ് കള്ളം പറഞ്ഞത്.

അവൻ കുറച്ച് മുൻപ് നടന്നത് ഓർത്തു.
 നിഷ പറഞ്ഞ SI ഋതുൽ തന്റെ കൂടെ one month ട്രൈനിങ്ങിന് ഉണ്ടായിരുന്നു.
 അവനെ വിളിച്ചപ്പോൾ നിഷ പറഞ്ഞത് സത്യമാണ് എന്നത് അവന് ബോധ്യമായി 

ശിവ :എന്നാലും ആ കുട്ടിപിശാഷിനെ പാവമായി കാണാൻ എനിക്ക് സൗകര്യം ഇല്ല 😌
നാളെ അവൾക്ക് ഒരു പണി കൊടുക്കാൻ സഹായിക്കണേ ഭഗവാനെ 😌.

ഇതേ സമയം നിഷ 

നിഷ :ആ കാലമാടന് ഒരു പണി കൊടുക്കാൻ പറ്റണേ ഈശ്വരാ 😌


::::::::+::::::::+::::::+::::::+::::::+::::::+:::::::+

രാവിലെ അമ്മമാർ അടുക്കള പണിയിൽ മുഴുകിയിരിക്കുമ്പോൾ ആണ് ശിവ അങ്ങോട്ടേക്ക് വന്നത്. ഇന്ന് അവൻ leave എടുത്തത്കൊണ്ട് പ്രത്യേകിച്ച് ഒരു പണിയും ഇല്ലായിരുന്നു.

പെട്ടന്ന് അവിടേക്ക് രവിയും കയറി വന്നു.

പൗർണമി :എന്താ ഏട്ടാ.?

രവി :കുഞ്ഞി എണീറ്റോ 

ഗംഗ :ഇന്ന് നേരം വൈകും ഉച്ച വരെ free ആണെന്നാണ് പറഞ്ഞേ.

രവി :😬ഒന്ന് പോയി വിളിക്കോ 

പൗർണമി :എന്ത്‌ പറ്റി 

രവി :എന്റെ ഒരു client ഇങ്ങോട്ട് വരുന്നുണ്ട് എനിക്ക് ആണേൽ ഒന്ന് urgent ആയിട്ട്  പുറത്ത് പോണം. നീ അവളോട് പ്രശ്നങ്ങൾ ഒക്കെ ചോദിച്ചറിയാൻ പറ.

ഗംഗ :ആ ഞാൻ പോയി നോക്കട്ടെ.വലിയ പ്രതീക്ഷയൊന്നും വേണ്ട 🤭

ഗംഗ നിഷയുടെ മുറിയിലേക്ക് നടന്നു.

ശിവ :അല്ല അമ്മേ കെവിന്റെയും ജൂലിയുടെയും അഡ്മിഷൻ എന്തായി.

അംബിക :അതൊക്കെ നമ്മുടെ കോളേജിൽ തന്നെ അഡ്മിഷൻ ready ആക്കി 

അവർ ഓരോന്ന് പറഞ്ഞിരിക്കുമ്പോൾ ഗംഗ തിരികെ വന്നു അവളുടെ സാരിത്തുമ്പിൽ പിടിച്ച് ചിണുങ്ങിക്കൊണ്ട് നിഷയും 

നിഷ :ഈ രവിയച്ഛന് എന്താ ഇതൊക്കെ ഒറ്റക്ക് ചെയ്താൽ വല്ലപ്പോഴേ ഇങ്ങനെയൊക്കെ ഉറങ്ങാൻ പറ്റൂ.

നിഷ ചുണ്ട്പിളർത്തി പരാതി പറഞ്ഞു 

ശിവ ആദ്യമായിട്ടാണ് നിഷ ഇങ്ങനെ പെരുമാറുന്നത് കാണുന്നെ 😲

ഗംഗ :സാരല്ല ന്റെ കുട്ടി അവർ പോയിട്ട് കിടന്നോ 

മുട്ടറ്റം ഇറക്കമുള്ള trouser പിന്നെ അവളെക്കാൾ വലിയ T-shirt ആണ് വേഷം പിന്നെ മുടി high ponytail കെട്ടിയിട്ടുണ്ട്.

ഗംഗ :ചായ ആകുന്നേ ഒള്ളൂ. ഇപ്പൊ ഒരു cream bun കഴിക്ക് 

അവൾ അത് വാങ്ങി കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഒരു കാർ വന്ന് നിർത്തുന്ന sound കേട്ടത്. 

പൗർണമി :അവർ വന്നെന്ന് തോന്നുന്നു. മോൾ അവരെ കൊണ്ട് രവിയച്ഛന്റെ ഓഫീസിലേക്ക് പൊക്കോ.


നിഷ ഉള്ള bun വായിൽ കുത്തികയറ്റി പുറത്തേക്ക് ഓടി.

അവൾ ചെയ്യുന്ന എല്ലാ ചേഷ്ടകളും ശിവ വീക്ഷിച്ചു. പുറത്ത് കാണിച്ചില്ലെങ്കിലും അവനും അതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു. എന്ത്‌ കൊണ്ട് അവർ അവളെ ഇഷ്ടപെടുന്നു വല്യച്ഛന്മാരുടെ മക്കളെ വെറുക്കുന്നു എന്നതിന് അവന് ഏകദേശം ഉത്തരം കിട്ടിക്കഴിഞ്ഞിരുന്നു. എല്ലാം അറിഞ്ഞ ശേഷം രാഖിയെ പിന്നെ കണ്ടതുമില്ല.

കാറിൽ നിന്ന് പുറത്തിറങ്ങിയ ആരവ്‌ അവിടമാകെ ഒന്ന് വീക്ഷിച്ചു. കൂടെ അവന്റെ അച്ഛൻ രാമഭദ്രനും ഇറങ്ങി.

അകത്തുനിന്ന് ഒരു കൊച്ചുപെൺകുട്ടി ഓടി വരുന്നത് അവർ കണ്ടു.

????: രവിയച്ഛൻ പുറത്ത് പോയി 

രാമഭദ്രൻ :ആ sir വിളിച്ചു പറഞ്ഞു അവരുടെ അനിയന്റെ മകളെ കണ്ടാലും മതി എന്ന് പറഞ്ഞു.

????:ആ എന്നാ ആ ഓഫീസിലേക്ക് ചെന്നോളൂ.

അവർ ആ കുട്ടി പറഞ്ഞതനുസരിച്ച് അങ്ങോട്ട്‌ പോയി 

കുറച്ച് സമയത്തിന് ശേഷം ഒരു ഡയറി കയ്യിൽ പിടിച്ച് അതേ പെൺകുട്ടി അവരുടെ മുൻപിൽ വന്നിരുന്നപ്പോൾ രണ്ടുപേരും സംശയത്തോടെ മുഖത്തോട് മുഖം നോക്കി 



നിഷ :😁 നോക്കണ്ട ഞാൻ നിഷ രവീന്ദ്രൻ. ഇവിടെ ആകെ രണ്ട് lawyers ഒള്ളൂ ഒന്ന് രവിയച്ഛനും പിന്നെ ഞാനും.

ആരവ്‌ :sorry ഇത്ര young lawyer ആദ്യമായി കാണാണ് 😊

നിഷ :ഏയ്‌ എനിക്കും age ഉണ്ട്. ഇത് നിങ്ങൾ വരുന്ന കാര്യം ഇപ്പൊ പറഞ്ഞതെ ഒള്ളൂ. എണീറ്റ് ചായകുടിക്കുമ്പോൾ ആണ് നിങ്ങൾ വന്നെ. ഇത്തിരി വൈകിയിരുന്നേൽ ഒരു mature get up ആകാമായിരുന്നു 😁

അവൾ തമാശ പറഞ്ഞും ചിരിച്ചും എല്ലാ കാര്യങ്ങളും അറിഞ്ഞു. അവസാനം അവരോട് ready ആക്കേണ്ട ഡോക്യൂമെന്റസിന്റെ കാര്യങ്ങൾ അറിയിച്ചു 

Discussion കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ ആണ് ആരോ ആരവിനെ വന്ന് കെട്ടിപിടിക്കുന്നത്.

????:എടാ ആരവേ എത്ര കാലമായെടാ കണ്ടിട്ട് 

ആരവിന് തന്റെ പഴയ സുഹൃത്തിനെ കണ്ട അമ്പാരപ്പായിരുന്നു.

നിഷ :ജിത്തേട്ടന് അറിയോ ഇയാളെ 

Joshua:ഞങ്ങൾ ഒരുമിച്ച് ആണ് പഠിച്ചത്
Dr.ആരവ്‌  psychiatrist ആണ് 😊

നിഷ:ഓ എവിടെയാ work ചെയ്യുന്നേ 

ആരവ് :ഞാൻ ഇപ്പൊ ഒരു ഹോസ്പിറ്റലിൽ join ചെയ്യാൻ നോക്കുന്നുണ്ട്. പഠിച്ചിറങ്ങിയിട്ട് ഈ അച്ഛന്റെ business problems ഒരു വഴിക്കാകാതെ സ്വന്തമായിട്ട് clinic തുടങ്ങുന്നത് നല്ലബുദ്ധിയല്ല.

Joshua :ആ എന്നാൽ എന്റെ കൂടെ കൂടിക്കോ. ഇന്ന് നീ free ആണോ 

ആരവ് :ആ എന്താടാ 

ജിത്തു നിഷായോട് കണ്ണുകൊണ്ട് താളം കാട്ടി അവൾ തലകുലുക്കി സമ്മതിച്ചു.

Joshua:എന്നാൽ ഉച്ചക്ക് ശേഷം ഇങ്ങോട്ട് വാ നമ്മൾക്ക് മൂന്നാൾക്കും ഒരു സ്ഥലം വരെ പോകാം.

ആരവ് :ഓ ആയിക്കോട്ടെ 

രാമഭദ്രൻ :എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ മക്കളെ. പോട്ടെ കാന്താരി 

അയാൾ നിഷയുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.

നിഷ :ആ ഈ case ഒന്നും ഇല്ലാതെ നമ്മക്ക് കാണാം 😌

അങ്ങനെ അവർ പോയി 

Joshua:തേടിയ വള്ളി കാലിൽ ചുറ്റി അല്ലെ കുഞ്ഞി.

നിഷ :ലക്ഷ്യം നല്ലതാണേൽ മോക്ഷം വഴിയിൽ കിട്ടുമെന്ന 😌

Joshua :ആര് പറഞ്ഞു.

നിഷ :കിലുക്കാംപ്പെട്ടിയിലെ കുരങ്ങൻ 😌

Joshua:😬aysheri

അവർ ഒന്നും രണ്ടും പറഞ്ഞ് തമ്മിലടിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി.

ശിവക്ക് ഗംഗ വാരികൊടുക്കുന്നത് കണ്ടുകൊണ്ടാണ് നിഷ അടുക്കളയിലേക്ക് വന്നത്.

നിഷ :അമ്മ........ 😑

ഗംഗ :എന്താടാ 

നിഷ :ഇയാൾക്ക് എന്തിനാ വാരി കൊടുക്കുന്നെ. നിങ്ങൾക്ക് വാരികൊടുക്കാൻ ഒരു മോൾ ഇല്ലേ 😠

ശിവ അവളെ നോക്കി പുച്ഛിച്ചു 

ശിവ :ഒന്ന് പോടീ.... ഇതേ എന്റെ അമ്മായി ആണ് ഞാൻ ഇനിയും കഴിക്കും 😌

നിഷ :ഒന്ന് പ്പോ കാട്ട്മാക്കാനേ 😑

ശിവ :ടീ ഞാൻ നിന്റെ മൂത്തതാ ബഹുമാനിക്ക്.

നിഷ :respect is earned 😒

ശിവ :അയ്‌ന് 🤪

ഗായത്രി :കെട്ടിന് മുന്പേ ഇങ്ങനെയാണോ അപ്പോൾ കേട്ട് കഴിഞ്ഞോ 

നിഷ /ശിവ :what....... 😱

ഗായത്രി പെട്ടന്ന് നാക്ക് കടിച്ചു 

ഗായത്രി :അതല്ല രണ്ടാൾക്കും കെട്ട് പ്രായം ആയില്ലേ ഇപ്പോളും maturity ഇല്ല എന്ന് പറഞ്ഞതാ 😌

നിഷ :എന്ന് കരുതി വഴക്കിടാൻ പാടില്ലെന്നുണ്ടോ 🧐

ശിവ :അങ്ങനെ പറഞ്ഞ് കൊടുക്ക് മോളെ 😠

നിഷ :ആ ദേവാ ... 😒

ഗായത്രി :🤔ഏ.... അപ്പോൾ നിങ്ങൾ set ആയോ 

പെട്ടന്നാണ് എന്താ പറഞ്ഞേ എന്ന് രണ്ടിനും ഓർമ്മ വന്നെ 🫢🫢🫢

നിഷ:ലില്ലിയെ നേരത്തെ വിളിക്കാൻ പറഞ്ഞു ഞാൻ പോയി വിളിച്ചിട്ട് വരാം 

നിഷ escape അടിച്ചപ്പോൾ എല്ലാരും ശിവയെ നോക്കി.

ശിവ :എനിക്ക് വയറു നിറഞ്ഞു പോയി കയ്യ് കഴുകട്ടെ 😑

ഗംഗ :അതിന് ഞാൻ അല്ലെ വാരി തന്നെ 🤭

Joshua :എന്നാലും ഏട്ടൻ പോയി കഴുകിക്കോട്ടെ 🤭🤭🤭.പാവം ചമ്മിയിരിക്കാണ്.

ശിവ അവനിട്ടൊരു ചവിട്ട് കൊടുത്ത് പുറത്തേക്ക് പോയി.

പുറത്തിറങ്ങിയ ശിവയുടെ മുഖത്ത് ഒരു ചെറിയ ചിരിയുണ്ടായിരുന്നു.

പടികൾ കയറി പോകുമ്പോൾ ഇതേ ചിരി നിഷയുടെ ചുണ്ടിലും തത്തികളിച്ചു.

::::+::::+:::::+:::::+:::::+:::::+::::+::::+:::+


അരണ്ട വെളിച്ചത്തിലും അവന്റെ കണ്ണുകൾ പ്രകാശിക്കുന്നതായി അവൾക്ക് തോന്നി.
അവർ തമ്മിലുള്ള അകലം കുറഞ്ഞു വന്നു.

അവൻ അവളുടെ രണ്ട് സൈഡിലും കൈ വച്ച് തടഞ്ഞു.
അവന്റെ നിശ്വാസം അവളുടെ കഴുത്തിൽ തട്ടി 
'നിന്നെ ഞാൻ സ്വന്തമാക്കിക്കോട്ടെ പെണ്ണേ... 😊'
അവൾ സമ്മതത്തോടെ മൂളി 

പെട്ടന്ന് അവന്റെ കണ്ണ് ചുവന്നു പിന്നെ കഴുത്തിന് നല്ല ഒരൊന്നാന്തരം കടിയങ്ങ് കൊടുത്ത് 😌

നിച്ചു :അയ്യോ 😱😱😱😱.......... എന്നെ vampire കടിച്ചേ.... ഓടി വരണേ.....

കെവിൻ ഞെട്ടിയെണീറ്റ് നിച്ചുവിനെ കുറേ കുലുക്കി.
 ആര് കേൾക്കാൻ.
അവസാനം നടുപ്പൊറം നോക്കി ഒരു തൊഴിയങ്ങ് കൊടുത്തു 😠😠


കെവിൻ :കണ്ണ് തുറക്കെടി മരപ്പട്ടി 😠😠

കുളി കഴിഞ്ഞ് ഇറങ്ങിയ ജൂലി ബെഡിൽ ഇരുന്ന് എന്തോ പുലമ്പുന്ന കെവിനെയും. നിലത്തിരുന്ന് നടു ഉഴിയുന്ന നിച്ചുവിനേം കണ്ടു.

ജൂലി :രണ്ട് പേർക്കും ഇതെന്ത് പറ്റി.

കെവിൻ :എനിക്ക് അറിയാൻ പാടില്ല ആ ഇരിക്കുന്ന മറുതയോട് ചോദിച്ച് നോക്ക്‌ 😠

രണ്ടും തന്നെ നോക്കിയപ്പോൾ അവൾ close up പരസ്യം പോലെ ചിരിച്ചു. 😁

ജൂലി :എന്താടി 🙄

നിച്ചു :ഒരു vampire കടിച്ചതാ... ☺️

കെവിൻ :എവിടെ 🧐

നിച്ചു :കഴുത്തിൽ 😵‍💫😵‍💫

കെവിൻ :കടിച്ചിട്ടല്ലേ ഒള്ളൂ അല്ലാതെ കൊരവള്ളി പൊട്ടിച്ചിട്ടൊന്നും ഇല്ലല്ലോ. അവൾ രാവിലെ മനുഷ്യനെ വെറുപ്പിക്കാൻ കുറ്റീംപറിച്ച് ഇറങ്ങിയതാ 😩

മൂന്നും ഇപ്പൊ ഒരുമിച്ചാണ് കിടപ്പ്.വെളുക്കും വരെ കഥപറഞ്ഞിരിക്കും.

നിച്ചു :എടാ sorry ഞാൻ അയാൾ ഉമ്മിക്കാൻ വരുവാണെന്ന് കരുതി 🤭. But അയാള് മറ്റേതാണെന്ന് കടിച്ചപ്പോളാ മനസിലായെ 😑

ജൂലി :ഏത് മറ്റേത് 🙄

നിച്ചു :vampire 

കെവിൻ :ഒലക്ക. രണ്ടും കൂടെ പുറത്ത് പോയെ മനുഷ്യന്റെ ഉറക്കം കളയാൻ 😑

അവൻ രണ്ടുപേരെയും പുറത്താക്കി വാതിലടച്ചു.

അവൻ ചാടി വന്ന് കിടക്കാൻ നോക്കിയപ്പോൾ വാതിലിൽ മുട്ട് കേട്ടു.

കെവിൻ :ഇതൊരു നടക്ക് പോകും എന്ന് തോന്നുന്നില്ല 😬

അവൻ വന്ന അതേ സ്പീഡിൽ പോയി വാതിൽ തുറന്ന് കണ്ണടച്ച് സംസ്‌കൃതപാരായണം ചൊല്ലി 

കെവിൻ :ഏത്..*$&&#&#*#&%#&#&#&$&&#&#&

തിരിച്ചൊന്നും കേൾക്കാത്തത് കൊണ്ട് കണ്ണ് തുറന്ന കെവിൻ തന്റെ മൂത്തതിനെ കണ്ട് ഇഞ്ചി കടിച്ച expression ഇട്ടു.

കെവിൻ :ഏട്ടൻ എപ്പോ എത്തി 😁

ശിവയുടെ ചെവിയിൽ നിന്ന് പുക പോകുന്നുണ്ടായിരുന്നു.

ശിവ :ഇപ്പൊ വന്നേ ഒള്ളു മോനെ. നീ ഇരിക്ക് ഞാൻ ചോദിക്കട്ടെ.

ശിവ അവനെയും കൂട്ടി വാതിലടച്ചു.


::::+:::::+:::::+:::::+:::::+:::::+:::::+:::::+::::+::::+

ഉച്ചക്ക് ഊണ് കഴിച്ചിരിക്കുമ്പോഴാണ് ആരവ് വന്നത് 

നിഷയും ജിത്തുവും പെട്ടന്ന് ready ആയി അവിടെനിന്ന് ഇറങ്ങി. അവർ പോയ ശേഷം ശിവയും കെവിനും ഒരത്യാവശ്യത്തിന് bike എടുത്ത് ഇറങ്ങി.


ആരവ് :അല്ല.... നമ്മൾ എങ്ങോട്ടാ പോകുന്നെ എന്ന് മാത്രം പറഞ്ഞില്ലല്ലോ 

നിഷ :ആ നമ്മൾ ഇപ്പൊ പോകാൻ പോവുന്നത് ഇപ്പൊ അടുത്ത് കൊല്ലപ്പെട്ട ആരോഹിയുടെ വീട്ടിലേക്കാണ്. അവരുടെ അമ്മ ഇപ്പൊ ഞാൻ ആണ് ആരോഹി എന്ന് വിചാരിച്ചിരിക്കാണ്. ഇതൊന്നും media അറിയാതെ നോക്കാൻ വേണ്ടി എനിക്ക് ഏട്ടന്റെ ഒരു help വേണം.

ആരവ് :ഞാൻ എന്താ ചെയ്യേണ്ടേ 

ജിത്തു :എന്റെ ഹോസ്പിറ്റലിൽ ഒരു special room arrangement ചെയ്ത് തരും അവിടെ നീ മീനാക്ഷിയമ്മയെ treat ചെയ്യണം. But പുറത്ത്നിന്ന് നോക്കുമ്പോൾ നീ അവിടെ work ചെയ്യുന്ന normal doctor ആണ്.

നിഷ :first priority മീനാക്ഷിയമ്മ ആയിരിക്കണം okay 

ആരവ് :ഇതായിരുന്നോ കാര്യം 😊 ഇതൊക്കെ simple അല്ലെ. ഇനി ഈ കാര്യത്തിൽ tension വേണ്ട.

വണ്ടി ഇറങ്ങിയ നിഷയെ കാത്ത് ഉമ്മറത്ത് തന്നെ മീനാക്ഷിയുണ്ടായിരുന്നു.

മീനാക്ഷി :എന്താ ആരുമോളെ വൈകിയേ ഞാൻ വല്ലതും സംഭവിച്ചു എന്ന് കരുതി പേടിച്ചിരിക്കുകയായിരുന്നു. ഇവരൊക്കെ ആരാ.

മീനാക്ഷി എല്ലാരേം ഇത്തിരി പേടിയോടെ നോക്കി. പെട്ടന്ന് മുഖം ദേഷ്യംകൊണ്ട് ചുവന്നു.

മീനാക്ഷി :എന്റെ കൊച്ചിനെ കൊല്ലാൻ വന്നതാണോ നിങ്ങൾ 

പെട്ടന്ന് ആരവ് സംസാരിക്കാൻ തുടങ്ങി 

ആരവ് :ഏ.... ഞങ്ങളെ ഇത്ര പെട്ടന്ന് മറന്നോ. ഞങ്ങൾ ആരോഹിയുടെ best friends അല്ലെ. ഞങ്ങൾ അനിയത്തിയെപ്പോലെ കാണുന്ന ആളെ എങ്ങനെ കൊല്ലാനാ 

മീനാക്ഷി :oh ഞാൻ ചിലപ്പോൾ മറന്നതാകും പ്രായമായി വരല്ലേ. നിങ്ങൾ അകത്തേക്ക് വാ മക്കളെ ഞാൻ ചായ എടുക്കാം.

മീനാക്ഷി ഉള്ളിലേക്ക് പോയി 

രണ്ടാളും ആരവിനെ നോക്കി 

ആരവ് :ഇത് first stage ആണ്. പെട്ടന്ന് നിന്റെ കൂടെ ഞങ്ങളെ കണ്ടപ്പോൾ ഞങ്ങൾ നിന്നെ അപയപെടുത്തും എന്ന ചിന്ത വന്നെങ്കിൽ ഇത് പെട്ടന്ന് treat ചെയ്യാം maybe 2-3 months 

നിഷ :എന്നാ admit ചെയ്യേണ്ടത് 

ആരവ് :ഹോസ്പിറ്റലിൽ റൂം ശരിയായാൽ പെട്ടന്ന് treatment start ചെയ്യാം.

നിഷ ജിത്തുവിന്റെ നോക്കി 

Joshua:mm രണ്ട് ദിവസം കൊണ്ട് room ശെരിയാകും 

അവരെ അകത്തേക്ക് കാണാത്തത്കൊണ്ട് മീനാക്ഷി വീണ്ടും പുറത്തേക്ക് വന്നു.

മീനാക്ഷി :അല്ല നിങ്ങളെന്താ അകത്തേക്ക് വരാത്തത്.എന്താ മോളെ ഇങ്ങനെയാണോ നിന്നെ ഞാൻ പഠിപ്പിച്ചേ. അതിഥികൾ വന്നാൽ വന്ന കാലിൽ നിർത്താൻ പാടുണ്ടോ 

ആരവ് :അതിന് നമ്മൾ കുടുംബം അല്ലെ 😉

മീനാക്ഷി ഒന്ന് ചിരിച്ച് വീണ്ടും ഉള്ളിലേക്ക് പോയി 
അവർ അകത്തേക്ക് കയറിയിരുന്നു.

:::::+::::::+::::::+::::::+:::::+::::::+::::::+::::::+::::+

കെവിൻ :എന്റെ പൊന്നോ ആ speed ഒന്ന് കുറയ്ക്കോ. എന്റെ തല ഇപ്പൊ തെറിച്ച് പോകും 😬

ശിവ :ഒന്ന് അടങ്ങ് ചെക്കാ 

കെവിൻ :അല്ല എന്നെ ഇപ്പൊ പെട്ടന്ന് എന്തിനാ അപ്പാപ്പനും വല്യമ്മച്ചിക്കും കാണിച്ചുകൊടുക്കുന്നെ 

ശിവ :നിന്നെ കാണണം എന്ന് പറഞ്ഞിരുന്നു 

കെവിൻ :ഞാൻ മാത്രമല്ലല്ലോ ജൂലിയും ഇല്ലേ അവളെയെന്താ കാണിക്കാത്തെ 

ശിവ :അത് അടുത്ത പ്രാവശ്യം പോകുമ്പോൾ.ഇപ്പോൾ എന്റെ ബൈക്കിൽ സ്ഥലം ഇല്ല.പിന്നെ നിന്റെ ചൊർക്ക് കണ്ട് അവർ flat ആകുമല്ലോ 😬

കെവിൻ :ഓ.. ഓ...... ഓ 😁അതും ശെരിയാ 

അവൻ സെലീം കുമാർ സ്റ്റൈലിൽ പറഞ്ഞു 😌

വണ്ടി അങ്ങനെ പാലേക്കോടൻ തറവാട്ടിലേക്ക് വന്നുനിന്നു.

ഇനി അവിടെ എന്തൊക്കെ നടക്കുമോ എന്തോ 

                              (തുടരും...... ❤️)



❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️




ഒരു ഇന്ത്യൻ പ്രണയകഥ part 10 ❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 10 ❤️🇮🇳

4.5
513

വണ്ടിയുടെ ശബ്ദം കേട്ട് കുര്യൻ പുറത്ത് വന്നു.വണ്ടിയിൽ നിന്ന് ഇറങ്ങിയ കെവിൻ കുര്യനെ കണ്ട് "അയ്യോ കട്ടപ്പ" എന്ന് പറഞ്ഞ് തിരിച്ചു കേറി ശിവ :നാണം കെടുത്താതെടാ കെവിൻ :അങ്ങേര് അപ്പന്റെ പിന്നാലെ വെട്ട്കത്തിയെടുത്തല്ലേ പോയെ ഞാൻ പേരമകൻ ആകുമ്പോൾ കറിക്കത്തി എടുക്കില്ല എന്ന് എന്താ ഉറപ്പ് 😬ശിവ :എന്റെ പൊന്ന് കുഞ്ഞേ അവസാന നിമിഷം നീ കൈമലർത്തല്ലേ 😑.രണ്ടുപേരും പരസ്പര ചെവിതിന്നുന്നതിനിടയിൽ കുര്യൻ അവരുടെ അടുത്തേക്ക് വന്നു കുര്യൻ :എന്താ രണ്ടും അവിടെത്തന്നെ നിന്ന് കളഞ്ഞേ 🤨കെവിൻ :അപ്പാപ്പാ............ കെവിൻ ഓടിച്ചെന്ന് കുര്യനെ കെട്ടിപിടിച്ചു.ഇപ്പോൾ നിങ്ങൾ വിചാരിക്കു