Aksharathalukal

ഭാഗം 14


അവസാന സെമസ്റ്റർ പരീക്ഷയും കഴിഞ്ഞു പിരിയുമ്പോൾ സാറായുടെയും എബിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ചു നിന്ന് ഫോട്ടോ ഒക്കെ എടുക്കുന്ന തിരക്കിൽ ആയിരുന്നു. 
\" എടി സാറ \"
\" എന്താടാ പട്ടി \"
\" വാടി നമുക്ക് ഒരു സെൽഫി എടുക്കാം \" 
എബിൻ അത് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അവനോടു ചേർന്ന് നിന്ന് സാറ പോസ് ചെയ്തു. സാറയുടെ തോളിൽ കൈയ്യു വയ്ക്കാൻ കൈയ്യു ഉയർത്തിയെങ്കിലും എബിൻ എന്തോ കൊണ്ട് അതിനു മടിച്ചു കൈ പിൻവലിച്ചു. അത് കണ്ടിട്ട് സാറ തന്നെ അവനെ തന്റെ കൈ കൊണ്ട് ചുറ്റി പിടിച്ചു നിന്നു. ആ നിമിഷം എബിൻ ഒന്ന് ഞെട്ടി അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട സാറ ചോദിച്ചു,
\" എന്നതാ എബിച്ചായോ .. കണ്ണും തള്ളി നോക്കുന്നെ ? ഫോട്ടോ എടുക്കന്നെ \"
\" നീ എന്തുവാടി എന്നെ വിളിച്ചേ?\"
\" എബിച്ചായൻ എന്ന്. നീ തന്നെ അല്ലെ നിന്നെ ഇച്ചായൻ എന്ന് ഇപ്പോഴും സംബോധന ചെയ്യുന്നത് അത് മാത്രമല്ല നീ എന്റെ ചങ്കു ഫ്രണ്ട് അല്ലേടാ ഇപ്പോൾ അതാ ഞാൻ അങ്ങനെ വിളിച്ചേ. നിനക്ക് ഇഷ്ടപെട്ടില്ലേൽ അങ്ങനെ വിളിക്കുന്നില്ല.\"
\" ഇഷ്ടപെട്ടില്ലെന്നോ? എന്റെ പൊന്നെ .. ഒരു നൂറാവർത്തി ഇഷ്ടമാ..\" അതും പറഞ്ഞു എബിൻ സാറയെ ഒന്നുടെ തന്നോട് ചേർത്ത് നിർത്തി. അവളും അത് ആഗ്രഹിച്ച പോലെ അവനു തോന്നി.
\" ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്നു വല്ല ബോധവും ഉണ്ടോ രണ്ടിനും?\" അവരെ രണ്ടു പേരുടെയും അടുത്തേക്ക് നടന്നുകൊണ്ട് ആനി പറഞ്ഞു.
\" നിന്നെ ഞങ്ങൾ മറക്കുവോടി ആനി.. നീ ഞങ്ങളുടെ നടുക്കഷ്ണം അല്ലേ ?\" എബിൻ ആനിയുടെ നേരെ നോക്കി പറഞ്ഞു. അവർ മൂന്നു പേരും ചേർന്ന് നിന്ന് ഫോട്ടോ ഒക്കെ എടുത്തു.
\" ഇനി അച്ചായനും അച്ചായതിയും കൂടെ ചേർന്ന് ഒന്ന് നിന്നെ. ഒരു ഫോട്ടോ എടുക്കട്ടേ.\" ആനി സാറയെയും എബിനെയും ചേർത്ത് നിർത്തി പറഞ്ഞു. എബിൻ സാറയുടെ തോളിൽ കൂടെ കൈ വച്ചു. സാറ അതിനെ എതിർത്തതും ഇല്ല. കാരണം സാറയ്ക്കു എബിനെ ഇപ്പോൾ തന്നെക്കാൾ വിശ്വാസമായിരുന്നു. അവളും അവനെ വട്ടം ചുറ്റി പിടിച്ചു നിന്നു. ഫോട്ടോ എടുത്തതിനു ശേഷം എബിന് ഒരു ഫോൺ വന്നു അവൻ കുറച്ചു മാറി നിന്ന് സംസാരിക്കുകയായിരുന്നു. അപ്പോൾ ആനി സാറയോടായി ചോദിച്ചു.
\" എടി സാറ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ?\"
\" മ്മ് .. ചോദിക്ക് \"
\" നിനക്ക് എബിനെ ഇപ്പോൾ ഇഷ്ടമാണോ? അവൻ പാവമാടി നിന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട്. അവനെ പോലെ നിന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും ആർക്കും ആവില്ലെടി.\"
\" എനിക്ക് അറിയാം ആനി. അവൻ എന്നെ ഒരുപാടു സ്‌നേഹിക്കുന്നുണ്ടെന്ന്. കുറച്ചു നാളുകൊണ്ടു ഞാൻ അറിഞ്ഞതാണ് അവന്റെ സ്നേഹത്തിന്റെ ആഴം. എന്റെ വിഷമങ്ങളെ എല്ലാം അവൻ ആണ് പൂർണമായി തുടച്ചു മാറ്റി കളഞ്ഞത്.അവന്റെ കൂടെ ഇരിക്കുമ്പോൾ വല്ലാത്ത ഒരു സമാധാനമാണ് എനിക്ക്, അവൻ എന്നെ ചേർത്ത് പിടിക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്വം ... പക്ഷെ .. വീണ്ടും എടുത്തു ചാടി ഒരു തീരുമാനം എടുക്കാൻ എന്നെകൊണ്ട് ആവില്ലെടി. കുറച്ചുകൂടി സമയം വേണം എനിക്ക്.\"
\" നിന്റെ ഇഷ്ടം പോലെ, പക്ഷെ ഞാൻ ഒന്ന് പറയട്ടെ സാറ.. നീ അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ കാണുന്നതല്ലേ അവനെ കാണുമ്പോൾ നിന്റെ കണ്ണിലുള്ള തിളക്കം. എന്തായാലും നീ മനസ്സുകൊണ്ട് തയ്യാറായിട്ടു മതി അവനോടു എല്ലാം തുറന്നു പറയുന്നത്. അത് കേൾക്കുമ്പോ ചെറുക്കൻ കണ്ട്രോൾ പോയി നിന്നെ ഒന്നും ചെയ്യാതിരുന്നാൽ മതി, അന്നത്തെ പോലെ.\"
ആനി കളിയാക്കി ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ സാറയുടെ മുഖത്തു വിരിഞ്ഞ ഭാവം നാണം ആയിരുന്നു. എബിൻ ഫോൺ വിളി കഴിഞ്ഞു അവരുടെ അടുത്തേക്ക് എത്തിയിരുന്നു അപ്പോഴേക്കും.
\" നമുക്ക് എന്നാൽ ഇറങ്ങാം.. ഞാൻ അപ്പന്റെ കാറും എടുത്തുകൊണ്ടാ വന്നത്. ആനി നിന്നെ ഞാൻ വീട്ടിൽ ഡ്രോപ്പ് ചെയ്യാം. സാറ നീയും എന്റെ കൂടെ തന്നെ വാ.\" അങ്ങനെ അവർ മൂന്ന് പേരും എബിന്റെ കാറിനു അടുത്തേക്ക് നടന്നു. പിന്നിലെ സീറ്റിൽ സാറ കയറാൻ പോയത് കണ്ടു എബിന്റെ മുഖം വാടിയതു ആനി ശ്രദ്ധിച്ചു.
\" സാറ നീ മുൻപിലത്തെ സീറ്റിൽ ഇരിക്ക് \" എന്നും പറഞ്ഞു ആനി സാറയെ പിടിച്ചു ഇരുത്തി.
എബിൻ മനസ്സിൽ ആനിയോട്  ഒരായിരം നന്ദി പറഞ്ഞു.
\" നിന്റെ അപ്പന്റെ വണ്ടി കൊള്ളാമല്ലോടാ \" സാറ വണ്ടി മൊത്തത്തിൽ ഒന്ന് നോക്കിയിട്ടു പറഞ്ഞു. എബിൻ ഒന്ന് ചിരിച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു. എബിന്റെ മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടിയെന്നു ആനിക്കും മനസ്സിലായി. അവൻ കണ്ണാടിയിലൂടെ നോക്കി ആനിയോട് താങ്ക്സ് പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട് തലയാട്ടി. വണ്ടി ഓടിക്കുന്നതിന്റെ ഇടയിലും എബിൻ ഇടയ്ക്കു ഇടയ്ക്കു സാറയെ നോക്കുന്നുണ്ടായിരുന്നു. എബിന്റെ മിഴികൾ തന്നെ തേടി എത്തുന്നത് സാറയും അറിഞ്ഞിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ സാറ എബിന് നാണയത്തിൽ കലർന്ന ഒരു ചിരി സമ്മാനിച്ചു. അത് കണ്ടപ്പോൾ എബിനും ഒരു നിമിഷം തോന്നി സാറയുടെ കണ്ണുകളിൽ തന്നോടുള്ള പ്രണയം ആണെന്ന്. രണ്ടു പേരുടെയും കണ്ണ് കൊണ്ടുള്ള കലാപരിപടികൾ കണ്ടുകൊണ്ടു ആനി പറഞ്ഞു,
\" എടാ എബിനെ നീ നേരെ നോക്കി വണ്ടി ഓടിക്കു കേട്ടോ , എനിക്ക് ജീവനിൽ കൊതി ഉണ്ട്.\" അത് കേട്ട് രണ്ടു പേരും ചമ്മലോടെ നോട്ടം മാറ്റി. 
ആനിയെ വീട്ടിൽ ആക്കിയതിനു ശേഷം എബിൻ സാറയുടെ വീട്ടിലേക്കു തിരിച്ചു.
\" എടി സാറ..\"
\"മ്മ്മ് \"
\" നീ എന്താടി ഒന്നും മിണ്ടാത്തെ \"
\" ഒന്നുമില്ലെടാ\"
\" എടി എന്നെ നീ ഒന്നുകൂടെ എബിച്ചായാ എന്ന് ഒന്ന് വിളിക്കാമോ? കേൾക്കാൻ ഉള്ള കൊതി കൊണ്ടാടി പെണ്ണേ ..\"
\" എടാ അത്..\"
\" പ്ളീസ് സാറ..\"
സാറ അവന്റെ മുഖത്തു നോക്കാതെ താഴെ നോക്കി തന്നെ ആർദ്രമായി വിളിച്ചു.
\" എബിച്ചായാ ...\" 
എബിന് തന്റെ ഹൃദയം വല്ലാതെ ഇടിക്കുന്നതായി തോന്നി. അവൻ വണ്ടി സൈഡിലേക്ക് മാറ്റി നിർത്തി.
\" എന്റെ പെണ്ണെ..\" സാറയുടെ മുഖം തന്റെ രണ്ടു കൈകളിലുമായി കോരി എടുത്തുകൊണ്ടു വിളിച്ചു.സാറയ്ക്കും അവന്റെ നോട്ടത്തെ നേരിടാനുള്ള ശക്തി ഇല്ലാത്തതു പോലെ തോന്നി. അവൾ തന്റെ കണ്ണുകൾ അടച്ചു പിടിച്ചു.
\" എന്നെ ഒന്ന് നോക്കു സാറ \" സാറ കണ്ണ് തുറന്നു നോക്കിയപ്പോൾ നിറഞ്ഞ മിഴികളുമായി തന്നെ നോക്കുന്ന എബിനെയാണ് അവൾ കണ്ടത്.
\" ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ സാറ നിന്റെ നാവിൽ നിന്നും ഇങ്ങനൊരു വിളി കേൾക്കാൻ. ഈ എബിന് സാറ ഇല്ലാതെ ഒരു ജീവിതം ഇല്ലെടി പെണ്ണെ.. പ്രാണനാണ് നീ എനിക്ക്. ലവ് യൂ സാറാ ..\" തന്റെ നാവിൽ നിന്നുള്ള ഒരു ചെറിയ വിളി പോലും അവനിൽ എന്തുമാത്രം സന്തോഷം ഉണ്ടാക്കുന്നുവെന്നു ഓർത്തപ്പോൾ സാറയുടെ മിഴികളും നിറയുന്നുണ്ടായിരുന്നു. എബിൻ സാറയുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു അവളുടെ അധരങ്ങളിലേക്കു ആണ് അവന്റെ നീക്കം എന്ന് അറിഞ്ഞപ്പോൾ സാറ അവന്റെ ചുണ്ടുകൾക്ക് മുകളിലായി അവളുടെ കൈ വച്ചു. എന്നിട്ടു വേണ്ട എന്നർത്ഥത്തിൽ തല ആട്ടി. പെട്ടന്ന് എന്തോ ഓർത്ത പോലെ എബിൻ സാറയിൽ നിന്നും അടർന്നു മാറി.
\" സോറി സാറാ .. ഞാൻ അറിയാതെ \"
\" നീ സോറി പറയണ്ട എബിൻ .. എനിക്ക് മനസ്സിലാവും നിന്നെ. എനിക്ക് കുറച്ചുകൂടി സമയം വേണം. കുറച്ചുനാളുകൂടെ കാത്തിരിക്കാമോ എബിച്ചായന് സാറയ്ക്കു വേണ്ടി..\"
അവളുടെ വാക്കുകൾ കേട്ട് വിശ്വസിക്കാനാവാതെ ഇരിക്കുന്ന എബിന്റെ കൈയ്യു എടുത്തു തന്റെ കൈയ്യോട് ചേർത്ത് വലിച്ചുകൊണ്ടു സാറ പറഞ്ഞു,\" ഈ അച്ചായന്റെ മാത്രം അച്ചായത്തി ആയി മാറാൻ സാറയ്ക്കു കുറച്ചു സമയം വേണം. അതുവരെ ക്ഷമിക്കാൻ പറ്റുമോന്നു?\"
സാറ ഇത് പറഞ്ഞു നിർത്തിയതും അവളുടെ കൈയ്യിൽ പിടിച്ചു പൊട്ടികരയുകയായിരുന്നു എബിൻ.
\" അയ്യേ എബിച്ചായൻ കരയുവാണോ ? എനിക്ക് അറിയാം ഈ കണ്ണുനീരിലും എന്നോടുള്ള സ്നേഹം ആണെന്ന്. ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറ എബിച്ചായാ \"
\" എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം പെണ്ണേ ...\"
\" മ്മ്മ്... എന്നാലേ .. എന്റെ പൊന്നു മോൻ വണ്ടി എടുക്കു ഇനിയും ലേറ്റ് ആയാൽ എന്റെ അപ്പൻ എന്നെ വീട്ടിൽ കയറ്റില്ല.\"
എബിൻ സാറയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് വണ്ടി എടുത്തു. സാറയുടെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ പരിചയമില്ലാത്ത ഒരു കാർ മുറ്റത്തു കിടക്കുന്നതു സാറ ശ്രദ്ധിച്ചു. വണ്ടിയിൽ നിന്നും പുറത്തേക്കു ഇറങ്ങിയ സാറയോട് എബിൻ ചോദിച്ചു,
\" വീട്ടിൽ വിരുന്നുകാർ ഉണ്ടെന്നു തോന്നുന്നല്ലോടി?\" 
\" ആ ആർക്കറിയാം ആരാണെന്നു? നീ കയറുന്നോ ഒരു ചായ കുടിച്ചിട്ട് പോകാം .\"
\" ഇല്ലെടി .. അപ്പൻ വിളി തുടങ്ങി. കാർ കൊണ്ട് ഏല്പിച്ചില്ലേൽ ശെരിയാവില്ല. അല്ലേലും ചായ കുടി ഒക്കെ ഇനി നിന്നെ പെണ്ണുകാണാൻ വരുന്ന ദിവസമേ ഉള്ളു.\" ഒരു കള്ള ചിരിയോടെ അത് പറഞ്ഞു എബിൻ വണ്ടി എടുത്തു പോകുമ്പോൾ സാറയുടെ മുഖത്തും നാണയത്തിൽ കലർന്ന ഒരു ചിരി വിടർന്നിരുന്നു. 
ആരായിരിക്കും വിരുന്നുകാർ എന്ന് ആലോചിച്ചു അകത്തേക്ക് കയറിയ സാറ സ്വീകരണമുറിയിൽ ഇരിക്കുന്ന ആളുകളെ കണ്ടു ഞെട്ടി. അവൾക്കു തന്നെ ദേഹം തളരുന്നത് പോലെ തോന്നി....

ഭാഗം 15

ഭാഗം 15

5
208

സ്വീകരണമുറിയിൽ ഇരിക്കുന്നവരെ കണ്ട സാറയ്ക്കു തന്റെ ദേഹം തളരുന്നത് പോലെ തോന്നി .... താൻ ഇത്രയും നാളായി മറക്കാൻ ആഗ്രഹിച്ച, കുറച്ചു നാൾ മുൻപ് വരെ തന്റെ എല്ലാം എല്ലാം ആയിരുന്ന റോയിച്ചൻ... റോയിച്ചനോടൊപ്പം അയാളുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. റോയിച്ചന്റെ കണ്ണുകളിൽ സാറയെ കണ്ടപ്പോൾ കണ്ണുനീർത്തുള്ളികൾ വന്നു നിറയുന്നത് സാറ കണ്ടു. അവൾ അവരെ നോക്കി ചിരിക്കാൻ വിഫലമായ ഒരു ശ്രമം നടത്തി. സാറയെ കണ്ടതും റോയിച്ചന്റെ അപ്പൻ ചോദിച്ചു ,\" ഞങ്ങൾ മോളെ കാത്തു ഇരിക്കുകയായിരുന്നു. പരീക്ഷ ഒക്കെ കഴിഞ്ഞോ മോളുടെ?\"\" മ്മ്മ് .. കഴിഞ്ഞു \" സാറ മറുപടി പറഞ്ഞു കൊണ്ട് ആലീസിന്റെ അടുത്തേക്ക് പോയി