Aksharathalukal

ഭാഗം 15


സ്വീകരണമുറിയിൽ ഇരിക്കുന്നവരെ കണ്ട സാറയ്ക്കു തന്റെ ദേഹം തളരുന്നത് പോലെ തോന്നി .... താൻ ഇത്രയും നാളായി മറക്കാൻ ആഗ്രഹിച്ച, കുറച്ചു നാൾ മുൻപ് വരെ തന്റെ എല്ലാം എല്ലാം ആയിരുന്ന റോയിച്ചൻ... റോയിച്ചനോടൊപ്പം അയാളുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. റോയിച്ചന്റെ കണ്ണുകളിൽ സാറയെ കണ്ടപ്പോൾ കണ്ണുനീർത്തുള്ളികൾ വന്നു നിറയുന്നത് സാറ കണ്ടു. അവൾ അവരെ നോക്കി ചിരിക്കാൻ വിഫലമായ ഒരു ശ്രമം നടത്തി. സാറയെ കണ്ടതും റോയിച്ചന്റെ അപ്പൻ ചോദിച്ചു ,
\" ഞങ്ങൾ മോളെ കാത്തു ഇരിക്കുകയായിരുന്നു. പരീക്ഷ ഒക്കെ കഴിഞ്ഞോ മോളുടെ?\"
\" മ്മ്മ് .. കഴിഞ്ഞു \" സാറ മറുപടി പറഞ്ഞു കൊണ്ട് ആലീസിന്റെ അടുത്തേക്ക് പോയി നിന്നു.
അപ്പോഴും ഒന്നും മിണ്ടാതെ തല കുനിച്ചു തന്നെ ഇരിക്കുകയായിരുന്നു റോയിച്ചൻ.
\" കഴിഞ്ഞ കാര്യങ്ങൾ ഒക്കെ മോൾ മറക്കണം. ഞങ്ങൾക്ക് മോളുടെ വില മനസ്സിലാക്കാൻ കഴിഞ്ഞില്ല.\" റോയിയുടെ \'അമ്മ ആണ് അത് പറഞ്ഞത്.
\" ജോണും ആലീസും ഞങ്ങളോട് ക്ഷമിക്കണം. മക്കളുടെ സന്തോഷം അല്ലെ നമുക്ക് വലുത്. നമുക്ക് അവരുടെ കല്യാണം തീരുമാനിച്ചു ഉറപ്പിച്ചത് പോലെ നടത്താം\" റോയിയുടെ അപ്പൻ ജോണിനെയും ആലീസിനെയും നോക്കി പറഞ്ഞു.
\" അന്നത്തെ സംഭവത്തിന് ശേഷം റോയിക്കു ഒരുപാടു ബന്ധം വന്നെങ്കിലും സാറ മോളെ പോലെ ഒരു കുട്ടിയെ ഞങ്ങടെ മോന് വേണ്ടി കണ്ടുപിടിക്കാൻ ഞങ്ങളെ കൊണ്ട് കഴിഞ്ഞില്ല. റോയിയുടെ സന്തോഷം സാറ മോളുടെ കൂടെയാണ്. അവനെ സങ്കടപെടുത്തിയിട്ടു ഞങ്ങൾക്ക് ഒന്നും വേണ്ട.\"
\" റോയിയുടെ അപ്പനും അമ്മയും ഞങ്ങളോട് ക്ഷമിക്കണം ഈ കാര്യത്തിൽ തീരുമാനം പറയേണ്ടത് ഞാൻ അല്ല, ഞങ്ങളുടെ മോൾ ആണ്. കാരണം അന്ന് ഉണ്ടായ സംഭവങ്ങൾ ഏറ്റവും കൂടുതൽ തളർത്തിയത് അവളെ ആണ്.\" ജോൺ അത് പറഞ്ഞു സാറയുടെ മുഖത്തേക്ക് നോക്കി. എന്നാൽ സാറ കരഞ്ഞുകൊണ്ട് അവളുടെ മുറിയിൽ കയറി കതകു അടക്കുകയാണ് ചെയ്തത്. അതുകണ്ടു ബാക്കി ഉള്ളവർക്കു നിസഹായരായി കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു.
\" ഞാൻ പറഞ്ഞില്ലേ അന്നത്തെ സംഭവങ്ങൾ അവളുടെ മനസ്സിനെ അത് പോലെ മുറിവേല്പിച്ചിട്ടുണ്ട്. അതൊക്കെ പെട്ടന്ന് മറക്കാനും പൊറുക്കാനും കഴിയില്ലല്ലോ.അവൾക്കു ആലോചിച്ചു തീരുമാനിക്കാൻ കുറച്ചു സമയം കൊടുക്കുകയാണ് ഇപ്പോൾ ചെയ്യണ്ടത്.\" ജോൺ പറഞ്ഞു കേട്ട് റോയിയും മാതാപിതാക്കളും പിന്നീട് ഒന്നും പറയാൻ ശ്രമിക്കാതെ അവിടെ നിന്നും പോയി. താൻ ഒരിക്കലും കണ്ണുനനയിക്കരുതെന്നു വിചാരിച്ച സാറയെ ഇത്രയധികം കണ്ണീരു കുടിപ്പിക്കാൻ കാരണം താൻ ആണെന്ന് ഓർത്തു വെന്തു ഉരുകുക ആയിരുന്നു റോയിയുടെ ഉള്ളം.
മുറിയിൽ കയറിയ സാറയ്ക്കു തനിക്കു ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുന്നില്ലായിരുന്നു.\" എന്തിനാ എന്റെ കർത്താവേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? റോയിച്ചനെ സ്നേഹിച്ചപ്പോഴും സ്വന്തമാക്കണമെന്നു ആഗ്രഹിച്ചപ്പോഴും അദ്ദേഹത്തെ എന്നിൽ നിന്നും അകറ്റി. ആ വേദനയിൽ നിന്നും കരകയറാൻ സഹായിച്ചവനാണ് എബിൻ. അവനെ ഇപ്പോൾ ഞാൻ സ്നേഹിച്ചു തുടങ്ങിയപ്പോൾ റോയിച്ചനെ വീണ്ടും എന്റെ മുന്നിൽ കൊണ്ടുനിർത്തിയിരിക്കുന്നു. ഞാൻ ആരെയാണ് സ്വീകരിക്കേണ്ടത്? എനിക്ക് ശെരിയായ വഴി കാട്ടി തരേണമേ കർത്താവേ.\" അപ്പോഴാണ് സാറയുടെ ഫോൺ ബെൽ അടിച്ചത് ആനിയുടെ കോൾ ആയിരുന്നു. അവൾ ആ കോൾ എടുത്തു നടന്ന കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞു.
\" നീ ഇങ്ങനെ കരയാതെ സാറ... ആലോചിച്ചു തീരുമാനം എടുക്കേണ്ടത് നീ ആണ്. ഒരു വശത്തു ഒരിക്കൽ നിന്നെ സ്നേഹിച്ച നീ സ്നേഹിച്ച എന്നാൽ മാതാപിതാക്കളുടെ വാശിക്ക് മുൻപിൽ നിന്നെ പകുതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വന്ന റോയിച്ചൻ, മറുവശത്തു ഒന്നും പ്രതീക്ഷിക്കാതെ നിന്റെ പ്രശ്നങ്ങളിൽ നിനക്ക് തണലായി നിന്ന് നിന്നെ ജീവനായി കരുതി നിന്നെ സ്നേഹിക്കുന്ന എബിൻ. ആരെയാണ് നിന്റെ മനസ്സ് ആഗ്രഹിക്കുന്നത് എന്ന് നീ തന്നെ കണ്ടുപിടിക്ക്.\" ഇത്രയും പറഞ്ഞു ആനി കോൾ കട്ട് ചെയ്തു. തന്റെ ജീവിതത്തിൽ ഇന്ന് വരെ നടന്ന കാര്യങ്ങൾ സാറയുടെ മനസ്സിലൂടെ കടന്നു പോയി. 
\" സാറ... മോളെ സാറ .. നീ കതകു ഒന്ന് തുറക്ക്. എന്ത് ഉണ്ടായാലും ഞാനും നിന്റെ അപ്പനും ഇല്ലേ മോളെ നിന്റെ കൂടെ\" അമ്മയുടെ ശബ്ദം ആണ് സാറയെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.
\" മോളെ ... അപ്പന്റെ സാറ കൊച്ചേ .. നീ കതകു ഒന്ന് തുറക്ക്. അപ്പനെയും മമ്മിയെയും നീ ഇങ്ങനെ പേടിപ്പിക്കല്ലേ പൊന്നെ..\"
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സാറ മുറിയുടെ വാതിൽ തുറന്നു.
\" അപ്പാ ....\" ഒരു തേങ്ങലോടെ അവൾ ജോണിന്റെ നെഞ്ചിലേക്ക് വീണു. അവളുടെ കരച്ചിൽ കണ്ടു ജോണിന്റെ ആലീസിന്റേയും ചങ്കു പൊട്ടുന്നുണ്ടായിരുന്നു.
\" കരയാതെ മോളെ നീ ഇങ്ങനെ..\" ആലീസ് സാറയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
\" റോയിച്ചനെ മറന്നു ജീവിച്ചു തുടങ്ങിയതല്ലേ ഞാൻ . കർത്താവ് പിന്നേം എന്തിനാ എന്നോട് ഇങ്ങനെ?\"
\"വീട്ടുകാരുടെ വാശിക്ക് മുൻപിൽ അന്ന് അവൻ മോളെ വേണ്ടാന്ന് വച്ചെങ്കിലും റോയിച്ചൻ മോളെ ഇപ്പോളും സ്നേഹിക്കുന്നുണ്ട് .. അതല്ലേ അവന്റെ വീട്ടുകാർ നമ്മളെ വീണ്ടും കാണാൻ വന്നു ക്ഷമ പറഞ്ഞത്. മോൾ അവനെ വീണ്ടും സ്വീകരിക്കാനുള്ള മനസ്സ് കാണിച്ചാൽ ...\"
\" ആലീസ് .. മതി നിർത്തു , ആലീസിന്റെ വാക്കുകളെ മുഴുവനാക്കാൻ സമ്മതിക്കാതെ ജോൺ തടഞ്ഞു.
\" എന്റെ മോൾക്ക് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. റോയിച്ചനും വീട്ടുകാരും കാരണം ഒരുപാടു വിഷമിച്ചതല്ലേ എന്റെ മോൾ. റോയിച്ചനെ വീണ്ടും സ്വീകരിക്കണോ അതോ എബിനെ കൂടെ കൂട്ടണോ എന്ന് എന്റെ മോള് ആലോചിച്ചു തീരുമാനിക്ക്. അപ്പനും അമ്മയും കൂടെ ഉണ്ടാവും.\" ആ വാക്കുകൾ കേട്ട് ഞെട്ടി സാറ അപ്പന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറി അപ്പന്റെ മുഖത്തേക്ക് നോക്കി.
\"അപ്പൻ ഇതൊക്കെ എങ്ങനെ അറിഞ്ഞുവെന്നല്ലേ മോളുടെ സംശയം.എബിൻ എന്നോട് എല്ലാം പറഞ്ഞിരുന്നു മോളെ... അവൻ നന്മ ഉള്ളവനാണ്. നിന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട് അവൻ തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ.\"
ജോൺ ആ പറഞ്ഞത് ആലീസിനു പുതിയ അറിവായിരുന്നു.\" നിങ്ങൾ ആരെ പറ്റിയാ ഈ പറയുന്നേ? ഇവളുടെ കൂടെ പഠിക്കുന്ന ആ പയ്യനെ കുറിച്ചാണോ?\"
\" അതെ അവൻ തന്നെ എബിൻ. അവൻ എന്നോട് എല്ലാം തുറന്നു പറഞ്ഞിരുന്നു. അവൻ മാത്രമല്ല അവന്റെ അപ്പനും എന്നോട് ഇതിനെ പറ്റി സംസാരിച്ചതാണ്. ഇനി എല്ലാം എന്റെ മോളുടെ തീരുമാനം ആണെന്നാണ് ഞാൻ അവർക്കും മറുപടി കൊടുത്തത് \" 
സാറയുടെ കയ്യിൽ പിടിച്ചു കൊണ്ട് ആലിസ് പറഞ്ഞു, \" എന്റെ മോള് കർത്താവിനോടു നന്നായി പ്രാർത്ഥിച്ചു ഒരു തീരുമാനം എടുക്കു. എന്നിട്ടു അത് എല്ലാവരെയും അറിയിക്ക്. \"
എന്തോ തന്റെ മാതാപിതാക്കളുടെ വാക്കുകൾ സാറയ്ക്കു വല്ലാത്ത ഒരു ആത്മവിശ്വാസം നൽകി.
സാറ കുളി കഴിഞ്ഞു കട്ടിലിൽ വന്നു ഇരുന്നപ്പോൾ ആണ് എബിന്റെ കുറെ മിസ്സ്ഡ് കോൾ കണ്ടത്. അവൾ അവനെ തിരിച്ചു വിളിക്കണോ വേണ്ടയൊന്നു ഒരു നിമിഷം ആലോചിച്ചു. അവനോടു ഇന്ന് ഉണ്ടായ കാര്യങ്ങൾ എങ്ങനെ പറയും. അവന് ഇതൊക്കെ ഉൾകൊള്ളാൻ സാധിക്കുമോ? ഇങ്ങനൊക്കെ ആലോചിച്ചു സാറ എബിനെ വിളിക്കാം എന്ന് കരുതി ഫോൺ എടുത്തപ്പോളെക്കും എബിന്റെ കോൾ വന്നു. അവൾ ആ കോൾ എടുത്തു.
\" ഹലോ \"
\" ഹലോ സാറ.. എടി നീ ഓക്കേ അല്ലെ ?\"
\" മ്മ്മ്, എബിൻ ഞാൻ.. എനിക്ക് നിന്നോട് ഒരു കാര്യം ..\"
\" ഞാൻ എല്ലാം അറിഞ്ഞു സാറാ. എന്നോട് ആനി വിളിച്ചു എല്ലാം പറഞ്ഞു. നിന്റെ അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു. അതാ നിന്നെ നിർത്താതെ വിളിച്ചുകൊണ്ടിരുന്നേ \"
\" എബിൻ ...\"
\" നീ വിഷമിക്കണ്ട സാറ... നിന്റെ തീരുമാനം എന്ത് തന്നെ ആയാലും എനിക്ക് സമ്മതമാണ്. നീ എപ്പോഴും ഹാപ്പി ആയി ഇരുന്നാൽ മതി മോളെ എനിക്ക് . ഞാൻ കണ്ടതാണ് നിനക്ക് റോയിച്ചനോടുള്ള സ്നേഹം എത്രമാത്രം ആണെന്ന്. അതുകൊണ്ടു ഒരിക്കലും എന്നെ തിരഞ്ഞെടുക്കാൻ ഞാൻ നിന്നെ നിർബന്ധിക്കില്ല പെണ്ണെ.ഇത്രയും നാളും നീ എനിക്ക് സമ്മാനിച്ച കുറച്ചു നല്ല ഓർമ്മകൾ ഉണ്ടല്ലോ അത് മതി എനിക്ക്... അത് മാത്രം..\"
അത്രയും പറയുമ്പോൾ എബിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. സാറയ്ക്കു അവനോടു എന്ത് പറയണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു.
\" ശെരി സാറ .. എനിക്ക് ഇവിടെ കുറച്ചു പണി ഉണ്ട്. ഞാൻ വയ്ക്കുവാ \" അത്രയും പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു പോയി.
ഒരുപാടു നേരത്തെ ആലോചനയ്ക്കു ശേഷം എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ സാറ ഫോൺ എടുത്തു റോയിയുടെ നമ്പറിലേക്കു മെസ്സേജ് അയച്ചു. അടുത്ത ദിവസം പള്ളിയിൽ വച്ച് കാണണം സംസാരിക്കണം എന്നായിരുന്നു ആ മെസ്സേജിൽ എഴുതിയിരുന്നത്. സാറയുടെ തീരുമാനം എന്താവും എന്ന് ചിന്തിച്ചു റോയിക്കും തനിക്കു സാറയെ എന്നെന്നേക്കുമായി നഷ്ടപെടുകയാണല്ലോ എന്നോർത്ത് എബിനും അന്ന് രാത്രി ഉറക്കം വന്നില്ല.

ഭാഗം 16

ഭാഗം 16

5
422

അടുത്ത ദിവസം രാവിലെ തന്നെ സാറ പള്ളിയിലേക്ക് പോകാൻ ഇറങ്ങി. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് അവൾ അപ്പനെയും അമ്മയെയും വിളിച്ചു നിർത്തി സംസാരിച്ചു.\" ഞാൻ റോയിച്ചനെ കണ്ടു എന്റെ തീരുമാനം അറിയിക്കാൻ പോകുകയാണ്. അത് കഴിഞ്ഞു കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്. അതുകൊണ്ടു ഞാൻ വൈകുന്നേരമേ തിരിച്ചു വരിക ഉള്ളു. അതുവരെ അപ്പയും മമ്മിയും ക്ഷെമിക്കണം. വന്നു കഴിഞ്ഞു ഞാൻ എല്ലാം നിങ്ങളോടു പറയാം.\"\" ഞങ്ങളുടെ മോള് എന്ത് തീരുമാനം എടുത്താലും അത് ശെരിയാവും എന്ന് ഈ അപ്പനും അമ്മയ്ക്കും വിശ്വാസമുണ്ട്. മോൾ ധൈര്യമായിട്ടു പോയിട്ട് വാ.\" ജോൺ അവളുടെ നെറുകയിൽ ഒരു മ