Aksharathalukal

❤️ഭാഗം 10❤️

\"തന്നെ കാത്തു ഒരാൾ വെയ്റ്റിംഗ് ആണ്.\"

\"എന്നെയോ? ആര്?\"

\"താൻ കുറെ നാളായി നേരിട്ടു കാണാം എന്ന് പറഞ്ഞു പറ്റിക്കുന്ന ആൾ തന്നെ.\"

ഒരു നിമിഷം ആലോചിച്ചിട്ട് പെട്ടെന്ന് മനസിലായപോലെ അവൾ ചോദിച്ചു

\"ആര്? റിച്ചുകുട്ടനോ?\", അവളുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു.

\"ആഹാ അപ്പോൾ അറിയാം എൻടെ കൊച്ചിനെ പട്ടിക്കുവാണെന്നു.\", അവൻ കപട ഗൗരവത്തോടെ അവളെ നോക്കി 

\"ആ..അത് പിന്നെ..അത് പറ്റിച്ചായല്ലാ. അതിനുള്ള സാഹചര്യം ഒത്തു വന്നില്ല.\",

ശരിക്കും അർത്തുങ്കൽ വീട്ടുകാർ തന്നെ ആയിരുന്നു അതിനു കാരണം. കുഞ്ഞായിരുന്നതിനാൽ റിച്ചുവിൻടെ കാര്യത്തിൽ അവർ വളരെ സ്ട്രിക്റ്റ് ആയിരുന്നു. പ്രതേകിച്ചു എബി. 

\" എന്നാൽ ഇന്ന് സാഹചര്യം ആയി കൺസിഡർ ചെയ്തോളു. \" 

\"ശരിക്കും?\", അവളുടെ കണ്ണുകളിലെ തിളക്കം അവനുപോലും അറിയാതെ അവനിലും ഒരു പുഞ്ചിരി വിരിയിച്ചു.

\"എസ്സ്\"

\"എനിക്കറിയാം താൻ എത്രത്തോളം റിച്ചുവിനെ മീറ്റ് ചെയ്യാൻ വെയിറ്റ് ചെയ്യുവാരുന്നു എന്ന്. ആമി എന്നോട് തന്നെ വീട്ടിലോട്ടു വിളിക്കുന്ന കാര്യം പറഞ്ഞു തുടങ്ങിയിട്ട് കുറച്ചു നാളായി. എനിക്ക് അപ്പോൾ ഒന്നും ടൈം ആയി എന്ന് തോന്നിയില്ല. ഞാൻ റിച്ചുവിൻടെ കാര്യത്തിൽ എങ്ങനെ ആണെന്ന് ആമി സൂചിപ്പിച്ചിട്ടുണ്ടാവുമല്ലോ.\"

\"ഐ നോ ആൻഡ് ഐ റ്റോട്ടലി ആൻഡർസ്റ്റാൻഡ്.\", അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. 

അവർ പാർട്ടി ഹാളിനു പുറത്തേക്കു വരുമ്പോഴേക്കും അവിടെ മൊത്തം നടന്ന സംഭവങ്ങളുടെ ന്യൂസ് പരന്നിരുന്നു. അതിനാൽ തന്നെ പലരുടെയും കണ്ണുകൾ അവരിൽ തന്നെയായിരുന്നു. ചെറുതായി അങ്ങോട്ടും ഇങ്ങോട്ടും അടക്കം പറച്ചിലുകളും. എന്തോ അത് മനസ്സിലാക്കിയതും അവൾ വല്ലാതെ അസ്വസ്ഥ ആയിരുന്നു. 

\"പണം തന്നെ രാജാവ്. അല്ലാതെ മാതൃ സ്നേഹം കൊണ്ടാണെന്നൊന്നും എനിക്ക് തോന്നുന്നില്ല.\"

\"പിന്നെ വന്നു കേറിയ ഒരുത്തനു വേണ്ടി ആ കുട്ടി എല്ലാം വിട്ടുകളയാണൊ?\" 

അവളുടെ ഊർജം ഒക്കെ ചോർന്നു പോവുന്നത് പോലെ അവൾക്കു തോന്നി. കണ്ണുകൾ നിറഞ്ഞുതുളുമ്പി. അതു മറക്കാനായി അവൾ തല കുനിച്ചു നടക്കാൻ തുടങ്ങി. ഒന്നും വേണ്ടായിരുന്നോ? മനസ്സു ചോദ്യ ശരങ്ങൾ എയ്തു തുടങ്ങിയിരുന്നു. എബി ആ സംസാരിച്ചവരുടെ നേരെ ദേഷ്യത്തോടെ നോക്കി. ആ ഒരു നോട്ടത്തിൽ അവർ സംസാരം നിറുത്തി. അർത്തുങ്കൽ ഗ്രൂപ്പിൻടെ ശത്രു ലിസ്റ്റിൽ വരാൻ അവർക്കു ആർക്കും ഒരു താല്പര്യവും ഇല്ലായിരുന്നു.

\"ശ്രയ\", അവളുടെ മാറ്റം മനസ്സിലായതും അവൻ പതിയെ വിളിച്ചു. എന്നാൽ ടെൻഷനിൽ ശ്രയ വിളിയൊന്നും കേൾക്കുന്നില്ലായിരുന്നു. കാറിനടുത്തു എത്തിയതും എബി അവളെ വീണ്ടും വിളിച്ചു. ഇത്തവണ കേട്ടെങ്കിലും തൻടെ നിറഞ്ഞ കണ്ണുകൾ മറക്കാൻ വേണ്ടി അവൾ മുഖം ഉയർത്താതെ മുന്നോട്ടു നടന്നു.

\"ഡോക്ടർ ശ്രയ\", അവൻ അവൾക്കു അരികിലേക്ക് കുറച്ചുകൂടെ ചേർന്ന് നടന്നു കൊണ്ട് വിളിച്ചു. 

അവൻടെ സാമിപ്യം അത്രെയും അടുത്തറിഞ്ഞതും അവൾ പെട്ടെന്ന് ഞെട്ടിക്കൊണ്ടു തല വെട്ടിച്ചു. ഇരുവരുടെയും മുഖങ്ങൾ ഇഞ്ചുകളുടെ വ്യത്യാസത്തിൽ ആയിരുന്നു. ഒരു നിമിഷം ഇരുവരും നിശ്ചലരായി. ശ്വാസം എടുക്കാൻ പോലും മറന്നു ശ്രയ  എബിയെ നോക്കി. അവൻടെ മുഖത്തിൻടെ ഓരോ കോണുകളിലും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഓടി നടന്നു. അവളുടെ കണ്ണുകൾ അവൻടെ കരിനീല കണ്ണുകളിൽ ഉടക്കിയതും അവൾ ഒരു സ്വപ്നത്തിൽ എന്ന പോലെ തറഞ്ഞു നിന്നു. 

\"ശ്രയ?\"

\"ആ..എന്ത് പറ്റി എബി?\", അവൻടെ വിളിയിൽ അവൾ ബോധം വന്നതുപോലെ രണ്ടടി പുറകോട്ടു മാറികൊണ്ട് ചോദിച്ചു.

\"ഇത് തൻടെ നീഷ് അല്ല എന്ന് എനിക്ക് അറിയാം. ശ്രയ ഇവിടെ ഉള്ള എല്ലാവർക്കും ഈക്വൽ ആണ്. യു ആർ ദി ഹെയർ റ്റു SED. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ടു ഇവരുടെ നോട്ടങ്ങളോ ഇവർ പറയുന്ന കാര്യങ്ങളോ താൻ സീരിയസ് ആയി എടുക്കേണ്ട. തൻടെ ലക്ഷ്യം ശരിയാണെന്നു തനിക്കു ബോധ്യം ഉള്ളടുത്തോളം കാലം വേറൊന്നും ഓർത്തു ടെൻഷൻ അടിക്കേണ്ട.\", അവളുടെ നിറഞ്ഞു കലങ്ങിയ കണ്ണുകളിലേക്കു നോക്കി അവൻ പറഞ്ഞു. അവൾ ശരി എന്ന് തലയാട്ടി കൊണ്ട് ചെറുതായി പുഞ്ചിരിക്കാൻ ശ്രമിച്ചു. എന്നാൽ ഇതെലാം ദൂരെ നിന്ന് പകയോടെ വർഗീസും ആനിയും വീക്ഷിക്കുണ്ടായിരുന്നു.

പുറത്തെത്തി അവർ കാറിൽ കയറുമ്പോഴും ചില റിപ്പോർട്ടേഴ്‌സ് ഫോട്ടോ എടുക്കുകയും അടുത്ത് വന്നു ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 

\"സോറി എബൌട്ട് ദാറ്റ്.\", കാറിൽ കയറി സീറ്റ് ബെൽറ്റ് ഇടുന്നതിനു ഇടയിൽ എബി ശ്രയയെ നോക്കി പറഞ്ഞു.

\"എബി എന്തിനാ സോറി പറയുന്നത്?\"

\"നമ്മുടെ റിപ്പോർട്ടേഴ്സും ഉണ്ട് അവരുടെ കൂട്ടത്തിൽ ഉണ്ട്. അർത്തുങ്കൽ ഗ്രൂപ്പിൻടെ പി ആർ ടീം ആണ് ന്യൂസ് ഹാൻഡിലെ ചെയ്യാൻ പോവുന്നത്. നേരം പുലരുമ്പോഴത്തേക്കും ഇന്നത്തെ ന്യൂസ് തനിക്കും ഡാനിക്കും വേണ്ടതുപോലെ മാക്സിമം ആളുകളിൽ എത്തും.\", അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.

***********************************

\"ആമി ഡാ, നീ ചെക്ക് ചെയ്യ്.\", സാം ഫോൺ കട്ട് ചെയ്തുകൊണ്ട് ആമിയുടെ അടുത്ത് സോഫയിൽ വന്നു ഇരുന്നു. അവൾ ഫോണിൽ എന്തോ സെർച്ച് ചെയ്തു. റിസൾട്ട് വന്നതും അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞു.

\"എസ്സ്\", അവൾ സന്തോഷത്തോടെ ഉറക്കെ പറഞ്ഞു. 

\"നോക്കട്ടെ\", സാം ഒരു പുഞ്ചിരിയോടെ അവളുടെ കയ്യിൽ നിന്നും ഫോൺ എടുത്തു ന്യൂസ് ടൈറ്റിൽസ് വായിക്കാൻ തുടങ്ങി. 

\"BNT ട്രെൻഡിങ് ന്യൂസ്\"

\"SED ഓണർ വർഗീസ് അബ്രഹാമിൻടെ മകളും കമ്പനി ഹെയറും ആയ ഡോക്ടർ ശ്രയ വർഗീസ് അബ്രഹാം AA ഗ്രൂപ്പ് സക്‌സസ് പാർട്ടിയിൽ.\"

\"അർത്തുങ്കൽ ഗ്രൂപ്പ് CEO എബിൻ സ്കറിയ അർത്തുങ്കൽ ആൻഡ് ഡോക്ടർ ശ്രയ ഇൻ റിലേഷൻഷിപ്?\"

\"ഡോക്ടർ ശ്രേയ വർഗീസിനു അർത്തുങ്കൽ ഗ്രൂപ്പിൻടെ പിന്തുണ\"

\"അടിപൊളി. പി ആർ ടീം പെർഫെക്റ്റ് ആയിട്ട് അവരുടെ ജോലി ചെയ്തിട്ടുണ്ട്.\", സാം പറഞ്ഞുകൊണ്ട് ഫോൺ ആമിക്കു നൽകി.

\"എന്നാ ലുക്ക് ആടാ എൻടെ ശ്രയ കൊച്ചും എബിയും. നല്ല ചേർച്ചയില്ലെ?\", ആമി എബിയുടെയും ശ്രയയുടെയും ഒരു ഫോട്ടോ സൂം ചെയ്തുകൊണ്ട് അവനോടു ചോദിച്ചു.

\"പിന്നല്ലാതെ..പക്ഷേ..നമ്മുടെ അത്രെയും വരില്ല ഭാര്യയെ.\", അവൻ ഒരു കള്ളാ ചിരിയോടെ ആമിയുടെ തോളിലൂടെ കൈയിട്ടു അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.

\"ഒന്ന് പോ മനുഷ്യ.\", അവൾ ചിരി കടിച്ചുപിടിച്ചുകൊണ്ടു കള്ള ഗൗരവത്തിൽ അവനെ നോക്കി.

\"വല്യമ്മേ, എന്നെയും കാണിക്കു ഡാടെയും ആൻറ്റിയെയും\", ഫോണിൽ കളിചോണ്ടിരുന്ന റിച്ചുക്കുട്ടൻ ആമിയുടെയും സാമിൻടെയും ഇടയിലേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു.

\"പിന്നെ എൻടെ റിച്ചുകുട്ടനെ കാണിക്കാതെ ആരെ കാണിക്കാനാ\", അവൾ ഒരു ചിരിയോടെ അവനു നേരെ ഫോൺ നീട്ടി.

\"എങ്ങനുണ്ട്?\"

\"സൂപ്പർ\", സാമിൻടെ ചോദ്യത്തിന് അവൻ കൈകൊണ്ടു സൂപ്പർ എന്ന് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു.

\"റിച്ചുകുട്ടനു ഇഷ്ടമാണോ ശ്രയ ആൻറ്റി നമ്മളുടെ കൂടെ റിച്ചുകുട്ടൻടെ മമ്മയായി താമസിക്കാൻ വരുന്നത്?\", ആമി ചെറിയ ഉൽക്കണ്ഠയോടെ ചോദിച്ചു. റിച്ചുവിന് ശ്രയയെ ജീവനാണെങ്കിലും ആ ചോദ്യത്തിൻടെ ഉത്തരം എന്തായിരിക്കും എന്നത് അവളെ ചെറുതായി ടെൻഷൻ അടുപ്പിച്ചു.

\"അങ്ങനെ വന്നാൽ ശ്രയ ആൻറ്റി എപ്പോഴും എൻടെ കൂടെ ഉണ്ടാവുമോ?\", വിടർന്ന കുഞ്ഞി കണ്ണുകളോടെ ചോദിക്കുന്ന അവനെ അവർ ഇരുവരും വാത്സല്യത്തോടെ നോക്കി.

\"അതേ. റിച്ചുക്കുട്ടനു ഇഷ്ടമാണെങ്കിൽ പിന്നെ ശ്രയ ആൻറ്റി ഇവിടുന്നു പോവില്ല.\", സാം അവൻടെ കവിളിൽ വേദനിപ്പിക്കാതെ പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു.

\"എനിക്ക് ഇഷ്ട്ടവ. ഒരുപാട്. ആൻറ്റിയോട് പോവണ്ട എന്ന് പറഞ്ഞോ.\", അവൻ കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. 

ആമി സന്തോഷത്തോടെ അവനെ നെഞ്ചോടു ചേർത്തു പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അതു മനസ്സിലാക്കിയ സാം അവർ ഇരുവരെയും ചേർത്ത് പിടിച്ചു. തൻടെ എബിക്കും റിച്ചുക്കുട്ടനും ഇതു ഒരു പുതു ജന്മം ആവണെ എന്ന് അവൾ പ്രാർത്ഥിച്ചു. സാമിൻടെ അവസ്ഥയും മറിച്ചായിരുന്നില്ല. എല്ലാം നന്നായി വരാൻ മനസിൽതൊട്ടു അവനും ആഗ്രഹിച്ചു. ആ കുഞ്ഞു ഹൃദയം ആകട്ടെ തൻടെ പ്രീയപ്പെട്ട ശ്രയ ആൻറ്റി വരുന്നതിൻടെ സന്തോഷത്താൽ തുടികൊട്ടി. 

തുടരും....

 



❤️ഭാഗം 11❤️

❤️ഭാഗം 11❤️

4.8
555

\"തനിക്കു മ്യുസിക്ക് ഇഷ്ടമാണോ?\", സ്‌പീക്കറിൻടെ  വോളിയം കൂട്ടികൊണ്ടു എബി ശ്രയയെ നോക്കി.\"ഹ്മ്മ്. ആണ്\"\"എന്ത് തരം  പാട്ടുകൾ ആണ് ഇഷ്ട്ടം?\"\"ഓരോ ടൈമിലും ഓരോന്നാണ്. ഇപ്പോൾ പഴയ മലയാളം പാട്ടുകൾ ഇല്ലേ അതിൻടെ ലോഫി റീമിക്സുകൾ ഫയങ്കര ഇഷ്ട്ടമാണ്. കേൾക്കണോ എബിക്ക്?\", ഫോണിൽ സോങ് സെർച്ച് ചെയ്തു കാണിച്ചുകൊണ്ട് അവൾ അവനോടു ചോദിച്ചു.\"ഷുവർ. ബ്ലൂട്ടൂത് കണ്ണെക്റ്റ് ചെയ്തോളൂ.\", അവൾ ഒരു പുഞ്ചിരിയോടെ ഫോണിലെ ബ്ലൂട്ടൂത് സ്‌പീക്കറുമായി  കണ്ണെക്റ്റ് ചെയ്യാൻ തുടങ്ങി.\"എബിക്കോ?\"\"ഞാൻ അങ്ങനെ ഒരു മ്യൂസിക് ലൗവർ ഒന്നും അല്ലായിരുന്നു..പക്ഷേ ഇപ്പോൾ ആണ്..\"\"റിച്ചുക്കുട്ടൻ കാരണം ആയിരിക്കും അല