Aksharathalukal

❤️ഭാഗം 11❤️

\"തനിക്കു മ്യുസിക്ക് ഇഷ്ടമാണോ?\", സ്‌പീക്കറിൻടെ  വോളിയം കൂട്ടികൊണ്ടു എബി ശ്രയയെ നോക്കി.

\"ഹ്മ്മ്. ആണ്\"

\"എന്ത് തരം  പാട്ടുകൾ ആണ് ഇഷ്ട്ടം?\"

\"ഓരോ ടൈമിലും ഓരോന്നാണ്. ഇപ്പോൾ പഴയ മലയാളം പാട്ടുകൾ ഇല്ലേ അതിൻടെ ലോഫി റീമിക്സുകൾ ഫയങ്കര ഇഷ്ട്ടമാണ്. കേൾക്കണോ എബിക്ക്?\", ഫോണിൽ സോങ് സെർച്ച് ചെയ്തു കാണിച്ചുകൊണ്ട് അവൾ അവനോടു ചോദിച്ചു.

\"ഷുവർ. ബ്ലൂട്ടൂത് കണ്ണെക്റ്റ് ചെയ്തോളൂ.\", അവൾ ഒരു പുഞ്ചിരിയോടെ ഫോണിലെ ബ്ലൂട്ടൂത് സ്‌പീക്കറുമായി  കണ്ണെക്റ്റ് ചെയ്യാൻ തുടങ്ങി.

\"എബിക്കോ?\"

\"ഞാൻ അങ്ങനെ ഒരു മ്യൂസിക് ലൗവർ ഒന്നും അല്ലായിരുന്നു..പക്ഷേ ഇപ്പോൾ ആണ്..\"

\"റിച്ചുക്കുട്ടൻ കാരണം ആയിരിക്കും അല്ലെ?\"

അവളുടെ ചോദ്യം കേട്ട് അവൻ സംശയത്തോടെ അവളെ നോക്കി.

\"ഞാൻ റിച്ചുക്കുട്ടനെ നേരിട്ട് കണ്ടിട്ടില്ല എന്നെ ഉള്ളു. അവനെ കുറിച്ച് ഏതാണ്ട് എല്ലാം എനിക്ക് അറിയാം. അവനു പാട്ടു ഫയങ്കര ഇഷ്ടമാണെന്നും, അവനു വരക്കാൻ ഇഷ്ടമാണെന്നും. അവൻടെ ഡാഡ ആണ് അവനെല്ലാം എന്നും. അവൻടെ കുറുമ്പുകൾക്കു കൂട്ട് അവൻടെ വല്യമ്മ ആണെന്നും...\", അവൾ ആവേശത്തോടെ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടിരുന്നു.

റോഡിൽ ശ്രദ്ധിച്ചുകൊണ്ടിരുന്ന അവൻടെ  മിഴികൾ അറിയാതെ തന്നെ ഒരു നിമിഷം അവളെ തേടി എത്തി. റിച്ചുവനെ കാണാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴും, റിച്ചുവിനെ കുറിച്ച് സംസാരിക്കുമ്പോഴും ഉള്ള അവളുടെ കണ്ണിലെ തിളക്കം.  റിച്ചുവിനു അവനു നഷ്ട്ടപെട്ട സ്നേഹം തിരികെ ലഭിക്കാൻ പോവുകയാണോ? പക്ഷേ സ്വന്തം അമ്മക്കു നൽകാൻ കഴിയാത്ത സ്നേഹം എങ്ങനെ മറ്റൊരാൾക്ക് നൽകാൻ കഴിയും.

\"റിച്ചുവിനെ അത്രയ്ക്കും ഇഷ്ടമാണോ?\", പെട്ടെന്നുള്ള അവൻടെ ചോദ്യത്തിൽ അവൾ ചെറിയൊരു ഞെട്ടലോടെ നോക്കി. അവൻ കാർ അപ്പോഴേക്കും സൈഡിലേക്കു ഒതുക്കിയിരുന്നു.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു.

\"അതോ അമ്മയില്ലാത്ത കുട്ടിയെന്ന സഹതാപം ആണോ? അങ്ങനെയാണെങ്കിൽ അതുവേണ്ട. എനിക്കോ എൻടെ മകനോ അതിൻടെ ആവശ്യം ഇല്ല.\", അത് പറയുമ്പോൾ അവൻടെ മുഖഭാവം പൂർണ്ണമായി മാറിയിരുന്നു. 

\"എബി, ഒരാളോടു സഹതാപം തോന്നുന്നത് എപ്പോഴാണ്? ആ ആൾക്ക് ഇല്ലാത്തതു എന്തോ നമുക്ക് ഉണ്ടാകുമ്പോഴല്ലേ? റിച്ചുവിനില്ലാത്ത എന്താണ് എനിക്കുള്ളത്? അവനു അമ്മയെ കുഞ്ഞിലെ നഷ്ട്ടപെട്ടു. എനിക്കോ? എനിക്കും എൻടെ അമ്മയെ 
നേരത്തെ തന്നെ നഷ്ട്ടപെട്ടു. അവനു അവനെ ജീവനേക്കാൾ സ്നേഹിക്കുന്ന അവൻടെ ഡാഡ ഉണ്ട്. എനിക്ക്...എനിക്കതും ഇല്ല എബി. എനിക്ക്...എനിക്ക്...റിച്ചുക്കുട്ടനെ ഇഷ്ട്ടമാണ്...ഒരുപാട്...ആ...സ്നേഹത്തിനു...കാരണം ഉണ്ടോ എന്ന് ചോദിച്ചാൽ...എനിക്കറിയില്ല..\" 

അവളുടെ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു. നിറഞ്ഞു തുളുമ്പാൻ വെമ്പൽക്കൊള്ളുന്ന ആ മിഴികൾ അവൻടെ ഹൃദയത്തിൽ തൊടുന്നതുപോലെ. അതിൽ സത്യം ഉണ്ടെന്നു മനസ്സ് വിളിച്ചു പറയുന്ന പോലെ. പക്ഷേ ബുദ്ധി അതൊന്നും വിശ്വസിക്കാൻ അനുവധിക്കുന്നില്ല. 

\"ചിലപ്പോൾ എന്നെ തന്നെ ആവും ഞാൻ അവനിൽ കാണുന്നത്, എബി. ഒന്നറിയാം അവനെ എനിക്കു സ്നേഹിക്കണം അവൻടെ സ്നേഹം എനിക്കു വേണം. ഞാൻ ഒരിക്കലും അവനെ വിട്ടു പോവില്ല. അതിനു എന്നെക്കൊണ്ട് കഴിയില്ല. പിന്നെ ഈ വിവാഹജീവിതത്തിലേക്കു കടക്കാൻ വേണ്ടി അവനെ കുറിച്ച് മാത്രം അല്ല നമ്മളെ കുറിച്ചും ഞാൻ ചിന്തിച്ചു. എബിയെ എനിക്കു ഇഷ്ടമാണു. ഒരുപാടൊന്നും എബിയെ കുറിച്ച് എനിക്കറിയില്ല. ആമിയിൽ നിന്നും റിച്ചുക്കുട്ടനിൽ നിന്നും കേട്ട അറിവുകൾ മാത്രം. ആ അറിവുകളിൽ എബി ഈസ് എ ഗ്രേറ്റ് ബ്രദർ ആൻഡ് ഡാഡ്. അങ്ങനൊരാൾക്കു നല്ല ഒരു ഹസ്ബൻഡും ആകാൻ കഴിയും. ഇല്ലേ?\" 

പ്രതീക്ഷയോടെ തന്നെ നോക്കുന്നവളെ നോക്കി അവൻ ഒന്നു പുഞ്ചിരിച്ചു. പുഛത്താൽ ചാലിച്ച ഒരു പുഞ്ചിരി.

\"അവനെ നൊന്തു പ്രസവിച്ച അവൻറ്റെ അമ്മക്കു...ഞാൻ ജീവനുതുല്യം സ്നേഹിച്ച എന്റ്റെ ഭാര്യക്കു ഇല്ലാത്ത എന്ത് കമ്മിറ്റമെൻറ്റ് ആണു ഞാൻ തന്നിൽ നിന്നും പ്രതീക്ഷിക്കേണ്ടതു?\"

അവൾക്കു അതിനു മറുപടിയില്ലായിരുന്നു. കലങ്ങിയ കണ്ണുകളുമായി ഉത്തരമില്ലാതെ തന്നെ ഉറ്റു നോക്കുന്ന അവളെ കാൺകെ അവൻ തുടർന്നു. 

\"സീ ശ്രയ, തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. ആമി എന്നോട് ഇങ്ങനെ ഒരു ആവശ്യം തന്നെ മനസ്സിൽ കണ്ടു പറയണമെങ്കിൽ അവൾ തന്നിൽ അതിനു തക്കതായ ഗുണങ്ങൾ കണ്ടിട്ടുണ്ടാകും. അതുകൊണ്ടാണ് ഞാൻ ഈ വിവാഹത്തിനു സമ്മതം മൂളിയതും. പക്ഷേ ഞാൻ വീണ്ടും ചിന്തിച്ചപ്പോൾ. ഐ ഡോണ്ട് വാണ്ട് റ്റു ടേക്ക് എ റിസ്ക്. താൻ ആമിയോട് ഈ വിവാഹത്തിനു താല്പര്യം ഇല്ല എന്നു പറയണം. അങ്ങനെ പറയുന്നതുകൊണ്ട് തനിക്കു നഷ്ട്ടം ഒന്നും ഉണ്ടാവില്ല. റിച്ചുക്കുട്ടനെ തനിക്കു എപ്പോൾ വേണമെങ്കിലും വന്നു കാണാം. തൻടെ ലക്ഷ്യത്തിൽ എത്താൻ എല്ലാ സപ്പോർട്ടും അർത്തുങ്കൽ ഗ്രൂപ്പിൻടെ ഭാഗത്തു നിന്നും അതിനു ശേഷവും ഉണ്ടാവും. ഇന്നത്തെ ആ സിനേറിയോ...നമ്മൾ രണ്ടുപേരും ഒരു സ്റ്റേറ്റ്മെൻറ്റ് റിലീസ് ചെയ്‌താൽ തീരാവുന്നതേ ഉള്ളു. അതു എപ്പോഴാണോ ആവശ്യം അപ്പോൾ നമുക്ക് ചെയ്യാം.\"

\"എന്നെ വിശ്വസിക്കാൻ ഞാൻ എന്താ ചെയ്യേണ്ടതു?\"

അവളിൽ നിന്നും അങ്ങനൊരു പ്രതികരണം  പ്രതീക്ഷിക്കാതിരുന്നതു കൊണ്ട് അവൻ ചെറിയ ഒരു ഞെട്ടലോടെ അവളെ നോക്കി. 

\"അപ്പോൾ ഞാൻ ഈ പറഞ്ഞതൊന്നും മനസിലായില്ലേ ഡോക്ടർ ശ്രയക്കു?\", അവൻ ചെറിയ അമർഷത്തോടെ ചോദിച്ചു. അവൾ മറുപടിയായി ഒന്ന് പുഞ്ചിരിച്ചു.

\"എനിക്ക് ജന്മം തന്ന എൻടെ അപ്പൻ ഇന്നു ഡെന്നിച്ചനോട് എന്താ പറഞ്ഞതു എന്ന് അറിയുവോ എബിക്ക്? പൈസ എറിഞ്ഞാൽ ആ ഗോപി ഡോക്ടർ എന്നെ അറിഞ്ഞൊന്നു പെരുമാറും എന്നു. എൻ്റെ  ഏഴാം വയസ്സിൽ എനിക്കു നഷ്ടപ്പെട്ടത് ആണ് എല്ലാം. പക്ഷേ എനിക്ക് നഷ്ട്ടപെട്ടതിനെല്ലാം പകരമായി എനിക്കു കിട്ടിയ എൻ്റെ സമ്മാനങ്ങൾ ആണ് എൻടെ ഡെന്നിച്ചനും എൻടെ അമ്മച്ചിയും. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എൻടെ ഡെന്നിച്ചൻ. എൻ്റെ കണ്ണൊന്നു നിറഞ്ഞാൽ ആ ഹൃദയം പിടയും..എനിക്കും അങ്ങനെയാണ്..അങ്ങനെ എന്നെ സ്നേഹിക്കേണ്ട എന്ത് ആവശ്യം ആണ് എബി ഡെന്നിച്ചനുണ്ടായിരുന്നത്? സ്വന്തം അപ്പന് ഇല്ലാത്ത കമ്മിറ്റ്മൻറ്റ്‌ എങ്ങനെ ഡെന്നിച്ചനുണ്ടായി? ഒൺലി വൺ ആൻസർ. രക്തം രക്തത്തെ മറക്കുമ്പോൾ വെള്ളം രക്തമായി മാറും.\"

പറഞ്ഞു നിറുത്തികൊണ്ടു അവനു നേരെ സീറ്റിൽ ചരിഞ്ഞ ഇരുന്നു കൊണ്ട് അവൾ തുടർന്നു.

\"ഒരു വെട്ടം ലൈഫിൽ സ്വന്തം അല്ലാത്ത കാരണത്താൽ നമ്മൾ തോറ്റു എബി. ഹൗഎവർ, വി ഡിസേർവ് എ സെക്കൻഡ് ചാൻസ്. എനിക്കൊരു അവസരം വേണം. ജസ്റ്റ് വൺ ചാൻസ്. ഐ വിൽ മേക് യു ബിലീവ് ഒരു രണ്ടാം ഊഴം എബിക്കും റിച്ചുവിനും ഉണ്ടെന്നു.\"

************************************************
"ഡാനി എന്തിയേ?", വർഗീസ് സ്റ്റഡി റൂമിലെ ചാരു കസേരയിലേക്ക്‌ചാരി ഇരുന്നുകൊണ്ട് ആനിയോട് ചോദിച്ചു. അവരാകെ പേടിച്ചു നിൽക്കുവായിരുന്നു. വർഗീസിൻടെ ദേഷ്യം അവർ കാണാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലായിരുന്നു. എബിയും ശ്രയയും അവിടെ നിന്നും പോയതിൻടെ പുറകെ തന്നെ അവരും വീട്ടിലേക്കു മടങ്ങിയിരുന്നു.

"അ..അറിയില്ല...ഇ..ഇതുവരെ വി..വിളിച്ചില്ല..അവനും ഇന്നത്തെ സംഭവങ്ങളിൽ ദേഷ്യത്തിൽ ആയിരുന്നു.."

"ഹമ് ", അയാൾ മൂളി. "അവൻ എപ്പോൾ തിരിച്ചു വന്നാലും എന്നെ വന്നു കണ്ടിട്ടേ ഉറങ്ങാവു എന്ന് പറയണം."

അവർ ഭയത്തോടെ ശരി എന്ന് തലയാട്ടി. 

തുടരും...


 


❤️ഭാഗം 12❤️

❤️ഭാഗം 12❤️

5
437

\"ഇവരെന്താ ഇത്രെയും സമയം എടുക്കുന്നത്?\", ചുവരിലെ ക്ലോക്കിലേക്കു ആമി ആശങ്കയോടെ നോക്കി.\"അവരു ഇപ്പോൾ ഇങ്ങു എത്തും. നീ ടെൻഷൻ അടിക്കാതെ.\", സാം അവളെ ആശ്വസിപ്പിച്ചു.\"എങ്ങനെ ടെൻഷൻ അടിക്കാതിരിക്കും. ഒരു ആവശ്യവും ഇല്ലാത്തവർ വരെ എത്തി.\", അവൾ ഡൈനിങ് ടേബിളിലേക്കു നോക്കി കൊണ്ട് പറഞ്ഞു. \"ഇച്ഛായ ഇവിടെ ചീവിടിൻടെ ശല്യം ഉണ്ടല്ലിയോ?\", ഡാനി ഉറക്കെ സാമിനെ നോക്കി ഒരു കുസൃതി ചിരിയോടെ ചോദിച്ചുകൊണ്ട് കൈ കഴുകാനായി വാഷിങ്‌ ഏരിയയിലേക്ക് നടന്നു.\"കഴുത കേട്ടല്ലോ..പെർഫെക്റ്റ്.\" \"എൻടെ ആമി നീ എന്തിനാ വെറുതെ അവൻ്റെ മെക്കെട്ടു കേറുന്നത്?\"\"ദേ മനുഷ്യ ഞാൻ അല്ലെ നിങ്ങളുടെ കെട്ടിയോൾ അവൻ അല്ല