Aksharathalukal

ഭാഗം 16


അടുത്ത ദിവസം രാവിലെ തന്നെ സാറ പള്ളിയിലേക്ക് പോകാൻ ഇറങ്ങി. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് അവൾ അപ്പനെയും അമ്മയെയും വിളിച്ചു നിർത്തി സംസാരിച്ചു.
\" ഞാൻ റോയിച്ചനെ കണ്ടു എന്റെ തീരുമാനം അറിയിക്കാൻ പോകുകയാണ്. അത് കഴിഞ്ഞു കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്. അതുകൊണ്ടു ഞാൻ വൈകുന്നേരമേ തിരിച്ചു വരിക ഉള്ളു. അതുവരെ അപ്പയും മമ്മിയും ക്ഷെമിക്കണം. വന്നു കഴിഞ്ഞു ഞാൻ എല്ലാം നിങ്ങളോടു പറയാം.\"
\" ഞങ്ങളുടെ മോള് എന്ത് തീരുമാനം എടുത്താലും അത് ശെരിയാവും എന്ന് ഈ അപ്പനും അമ്മയ്ക്കും വിശ്വാസമുണ്ട്. മോൾ ധൈര്യമായിട്ടു പോയിട്ട് വാ.\" ജോൺ അവളുടെ നെറുകയിൽ ഒരു മുത്തം നൽകികൊണ്ട് പറഞ്ഞു.
\" ഞങ്ങൾ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടി അല്ലെ. ഞങ്ങൾക്ക് നിന്റെ സന്തോഷമാണ് എല്ലാത്തിലും വലുത്. ഒരുപാടു വൈകാൻ നിൽക്കാതെ തിരിച്ചു വരണേ മോളെ \" ആലീസ് സാറയുടെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു.
വീട്ടിൽ നിന്ന് പള്ളിയിലേക്ക് പോകും വഴി സാറ ആനിയെ വിളിച്ചു അവൾ റോയിച്ചനെ കാണാൻ പോകുന്ന കാര്യം പറഞ്ഞു. റോയിച്ചനെ കണ്ടു കഴിഞ്ഞു അവൾ ആനിയുടെ വീട്ടിലേക്കു വരും, അവളുടെ സ്കൂട്ടിയിൽ ഒരു സ്ഥലം വരെ പോകാൻ ഒരുങ്ങി നിൽക്കണം എന്നും പറഞ്ഞു കോൾ കട്ട് ചെയ്തു. സാറ റോയിച്ചനെ വീണ്ടും സ്വീകരിക്കാൻ തയ്യാറായിരിക്കുക്കയാണ് എന്ന് ആനി മനസ്സിൽ ചിന്തിച്ചു. അവൾക്കു സാറയോട് ദേഷ്യമാണ് തോന്നിയത്, അതുപോലെ എബിനെ കുറിച്ച് ഓർത്തപ്പോൾ സങ്കടവും. ആനി ഫോൺ എടുത്തു എബിനെ വിളിച്ചു.
\" ഹലോ എബിൻ \"
\" ആ .. പറയെടി ആനി\"
\" എടാ .. എന്നെ ഇപ്പോൾ സാറ വിളിച്ചിരുന്നു. അവൾ റോയിച്ചനെ കാണാൻ പോവുകയാണെന്ന് പറഞ്ഞു.\"
\" മ്മ്മ്..\" എബിന് ചങ്കിൽ ഒരു കത്തി കുത്തി ഇറക്കിയ പോലെ തോന്നി.
\" നീ വിഷമിക്കാതെടാ എബിനെ.. ഓരോരുത്തർക്കും ഇന്നയാളെന്നു ദൈവം തമ്പുരാൻ വിധിച്ചിട്ടുണ്ട്. നിനക്ക് ഈ ജന്മം അവളെ അല്ലെന്നു ഓർത്തു നീ സമാധാനിക്കു. എങ്ങനെ ആയാലും നമ്മടെ സാറ സന്തോഷമായിട്ടു ഇരിക്കുന്നതല്ലേടാ പ്രധാനം.\" എബിനെ സമാധാനിപ്പിക്കാൻ എന്നോണം ആനി പറഞ്ഞു.
\" അവൾ എവിടെയായാലും സന്തോഷമായിട്ടു ഇരിക്കണം. ഒന്നും തിരിച്ചു പ്രതീക്ഷിച്ചല്ല ഞാൻ ഇത്രയും നാളും അവളെ സ്നേഹിച്ചത്. പക്ഷെ .. കഴിഞ്ഞ കുറച്ചു നാളുകൾ അവളോടൊപ്പം ഉള്ള നിമിഷങ്ങൾ എനിക്ക് സ്വപ്നതുല്യം ആയിരുന്നെടി... അവൾ എന്റേതാവുമെന്നു ഞാൻ ആശിച്ചുപോയി.. സാരമില്ല.\"
ആനിയുടെ കോൾ കട്ട് ചെയ്തതിനു ശേഷം എബിൻ അവന്റെ മുറിയിൽ കയറി കതകു അടച്ചു ഒരുപാടു കരഞ്ഞു. \'അമ്മ പല തവണ കഴിക്കാൻ വിളിച്ചിട്ടും അവൻ ആ മുറി വിട്ടു പുറത്തേക്കു ഇറങ്ങിയില്ല.
സാറ റോയിയെ കണ്ടു തനിക്കു പറയാൻ ഉള്ളതെല്ലാം പറഞ്ഞതിന് ശേഷം ആനിയുടെ വീട്ടിൽ ചെന്നു.
\" ആനി നീ ഒരുങ്ങിയോ ? വാ വേഗം ഇറങ്ങു.\"
\" എങ്ങോട്ടാ സാറ നമ്മൾ പോകുന്നെ?\"
\" അതൊക്കെ ഉണ്ട് നീ വാ. വേഗം വണ്ടി എടുക്കു. \"
\" മ്മ്മ്.. പോകാം അതിനു മുൻപ് നീ റോയിച്ചനോട് എന്ത് തീരുമാനമാ പറഞ്ഞത് എന്ന് പറ. അയാളെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചോ നീ ? കഷ്ടം തന്നെ സാറ. അപ്പന്റെയും അമ്മയുടെയും വാക്കു കേട്ടിട്ട് നിന്നെ ഇട്ടിട്ടു പോയ അയാളെ തന്നെ .... അവൻ ആ എബിൻ ഇതെങ്ങനെ സഹിക്കുമെടി? അവന്റെ സ്നേഹം നിനക്ക് എങ്ങനെ കണ്ടില്ലെന്നു നടിക്കാൻ സാധിക്കുന്നു സാറ?\" ആനിയുടെ ദേഷ്യം മുഴുവൻ അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു.
\" ഞാൻ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം തന്നെ ആണ് ഏറ്റവും നല്ലതെന്നു നിനക്ക് മനസ്സിലാവും ആനി. നീ കുറച്ചൊന്നു വെയിറ്റ് ചെയ്യൂ. നമ്മൾ ഇപ്പോൾ എബിന്റെ വീട്ടിലേക്കു ആണ് പോകുന്നത്. അവനോടു എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.\"
\" നീ റോയിച്ചനെ സ്വീകരിച്ചു അവൻ നിന്നെ മറക്കണം എന്നൊക്കെ പറഞ്ഞു ആ പാവത്തിനെ വേദനിപ്പിക്കാനാണോ നിന്റെ തീരുമാനം?\"
\" നിനക്ക് എന്റെ കൂടെ വരൻ പറ്റുമോ ആനി? അതുമാത്രം നീ പറ.\"
\" വരം... നിന്റെ കൂട്ടുകാരി ആയിപ്പോയില്ലേ?\"
ആനി അങ്ങോട്ടുള്ള വഴിയിൽ മുഴുവനും സാറയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു. പക്ഷെ സാറ അതിനൊന്നും അവൾക്കു മറുപടി കൊടുത്തില്ല. അങ്ങനെ അവർ എബിന്റെ വീട്ടിൽ എത്തി. ചുറ്റും റബ്ബർ തോട്ടങ്ങൾ ഒക്കെ ഉള്ള ഒരു ചെറിയ വീട്. വല്ലാത്ത ഒരു ശാന്തത ആയിരുന്നു അവിടം മുഴുവൻ. കാളിങ് ബെൽ അടിച്ചപ്പോൾ ഒരു പ്രായമായ അമ്മച്ചി ആണ് കതകു തുറന്നത്. അത് അവന്റെ വല്യമ്മച്ചി ആണെന്ന് സാറയ്ക്കും ആനിക്കും മനസ്സിലായി. എബിന്റെ വാക്കുകളിലൂടെ പരിചതമായിരുന്നു സാറയ്ക്കു ഈ വീടും വീട്ടുകാരെയും. വല്യമ്മച്ചി ഒന്ന് സൂക്ഷി നോക്കിയിട്ടു സാറയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു,
\" സാറ കൊച്ചല്ലിയോ ? വാ... വാ... അകത്തോട്ടു വാ..\"
അത് കേട്ട് ശെരിക്കും സാറയും ആനിയും ഞെട്ടി. അകത്തേക്ക് കയറിയപ്പോൾ എബിന്റെ അപ്പന്റേം അമ്മയുടേം അനിയത്തിയുടെയും പ്രതികരണത്തിൽ നിന്നും എബിൻ സാറയെ പറ്റി എത്രമാത്രം അവരോടു സംസാരിച്ചിട്ടുണ്ടെന്നും അവരൊക്കെ സാറയെ എത്ര മാത്രം ഇഷ്ടപെടുന്നുണ്ടെന്നും അവർക്കു ഊഹിക്കാൻ കഴിഞ്ഞു.
\" സാറ മോൾ ഫോട്ടോയിൽ കാണുന്നതിലും സുന്ദരിയാ ... അല്ലിയോ അമ്മച്ചി?\" സാറയുടെ കവിളിൽ പിടിച്ചു കൊണ്ട് എബിന്റെ \'അമ്മ പറഞ്ഞു.
\" മ്മ്മ്മ്.. അതെ .. അതെ.. നല്ല അസൽ അച്ചായത്തി കൊച്ചു.\" വല്യമ്മച്ചി സാറയെ കെട്ടിപിടിച്ചു അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.
\" നിങ്ങൾ ഇങ്ങനെ വർത്താനം പറഞ്ഞുകൊണ്ട് നില്കാതെ ആ പിള്ളേർക്ക് കുടിക്കാൻ എന്നേലും കൊടുക്ക്. ക്ഷീണിച്ചു വന്നതല്ലിയോ?\" എബിന്റെ അപ്പൻ അവന്റെ അമ്മയോടായി പറഞ്ഞു.
\" ശോ .. കൊച്ചിനെ കണ്ട സന്തോഷത്തിൽ ഞാൻ അതങ്ങു മറന്നു. മക്കൾ ഇരിക്ക് \'അമ്മ കുടിക്കാൻ കാപ്പി എടുക്കാം.\" അതും പറഞ്ഞു അവർ അകത്തേക്കു പോയി. എബിന്റെ അനിയത്തി അവർക്കു കഴിക്കാൻ ഒക്കെ എടുത്തുകൊണ്ട് വന്നു സാറയെ കെട്ടിപിടിച്ചു തന്നെ ഇരിക്കുവായിരുന്നു. ശെരിക്കും അവരുടെ ഒക്കെ സ്നേഹം കണ്ടു സാറയുടെ കണ്ണും മനസ്സും നിറഞ്ഞു.
\" കണ്ടോടി ഇത്രയും സ്നേഹമുള്ള വീട്ടുകാരെ വേണ്ടെന്നു വച്ചിട്ടാ നീ ആ കണ്ണീച്ചോരയില്ലാത്തവരുടെ അടുക്കോട്ടു പോകുന്നത്.\" സാറയുടെ കൈയ്യിൽ നുള്ളിക്കൊണ്ടു ആനി പറഞ്ഞു.
\" അല്ല.. മക്കൾ വരുന്ന വിവരം അവനോടു പറഞ്ഞില്ലായിരുന്നോ?\"
\" ഇല്ല പപ്പാ ... അവനു സർപ്രൈസ് കൊടുക്കാമെന്നു വിചാരിച്ചു.\" സാറ പറഞ്ഞു.
\" അവനു സുഖമില്ലെന്നു തോനുന്നു മക്കളെ ഇന്നലെ വൈകിട്ട് മുതൽ ആ മുറിക്കു അകത്തു തന്നെയാ. ഒന്നും കഴിക്കാൻ പോലും പുറത്തു ഇറങ്ങിയിട്ടില്ല.\" വല്യമ്മച്ചി പറഞ്ഞു.
\" ആനി നീ ഇവിടെ ഇരിക്ക് ഞാൻ അവനെ ഒന്ന് പേടിപ്പിച്ചിട്ടു വരം. അന്ന മോളെ ചേച്ചിക്ക് എബിന്റെ റൂം ഒന്ന് കാണിച്ചു തരുമോ ?\"
അതും പറഞ്ഞു സാറ എഴുനേറ്റു. അവന്റെ അനിയത്തി സാറയെ എബിന്റെ റൂമിന്റെ മുന്നിൽ കൊണ്ടുപോയി.
\" അവനോടു ഞാൻ വന്നിട്ടുണ്ടെന്ന് പറയണ്ട മോളെ. നീ അവനെ വിളിച്ചു കതകു തട്ടിയാൽ മതി.\" സാറ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
\" ശെരി ചേച്ചി \"
\" അച്ചാച്ചാ.. അച്ചാച്ചാ.. കതകു ഒന്ന് തുറന്നെ.\"
\" എന്താടി .. എനിക്ക് ഇച്ചിരി സമാധാനം വേണം. ഒന്ന് പോകുന്നുണ്ടോ ഇവിടുന്നു?\"
\" അച്ചാച്ചനെ കാണാൻ ഒരാൾ വന്നിട്ടുണ്ട് .\"
\" ആരാ? ആരായാലും എനിക്ക് ഇപ്പോ കാണണ്ട \"
\" കതകു തുറന്നു നോക്ക്. ദേ ആള് കതകിനു മുന്നിൽ നിൽപ്പുണ്ട്. ഞാൻ പോകുവാ. \" അതും പറഞ്ഞു അന്ന അവിടെ നിന്നും പോയി.
കതകു തുറന്ന എബിൻ തനിക്കു മുന്നിൽ നിൽക്കുന്ന സാറയെ കണ്ടു വിശ്വസിക്കാനാവാതെ എബിൻ നിന്നു.. അവന്റെ കരഞ്ഞു കലങ്ങിയ കണ്ണും ആകെ നിരാശ നിറഞ്ഞ മുഖവും കണ്ടു സാറയ്ക്കു വല്ലാത്ത സങ്കടം തോന്നി.

ഭാഗം 17

ഭാഗം 17

5
449

\" എന്താടാ നീ ഇങ്ങനെ കണ്ണ് തളളി നോക്കുന്നേ ? ഇത് ഞാൻ തന്നെയാ സാറ.\"സാറയുടെ ശബ്ദം കേട്ടപ്പോൾ ആണ് എബിന് സ്വബോധം തിരിച്ചു കിട്ടിയത്.\" സാറ .. നീ എന്താ..എങ്ങനെ ഇവിടെ?\"\" നിന്റെ അഡ്രെസ്സ് ഞാൻ മീനാക്ഷിയോട് ചോദിച്ചു അറിഞ്ഞു വന്നതാ. ഞാൻ ആദ്യമായിട്ട് ഇവിടെ വന്നിട്ട് മുറിക്കു പുറത്തു നിർത്തി ആണോടാ സംസാരിക്കുന്നെ? ഞാൻ നിന്റെ മുറിക്കു അകത്തേക്ക് കയറിക്കോട്ടെടാ?\"\" നിന്നെ കണ്ട ഷോക്കിൽ ഞാൻ അത് മറന്നു. വാ നീ അകത്തേക്ക് വാ \"\"റോയിച്ചനെ കണ്ട് എന്റെ തീരുമാനം പറഞ്ഞു കഴിഞ്ഞു നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ആണ് ഞാൻ വന്നത്.\"\" നീ എന്താ പറയാൻ വരുന്നെന്നു എനിക്ക് അറിയാം സാറ\"\" മ്മ്