\" എന്താടാ നീ ഇങ്ങനെ കണ്ണ് തളളി നോക്കുന്നേ ? ഇത് ഞാൻ തന്നെയാ സാറ.\"
സാറയുടെ ശബ്ദം കേട്ടപ്പോൾ ആണ് എബിന് സ്വബോധം തിരിച്ചു കിട്ടിയത്.
\" സാറ .. നീ എന്താ..എങ്ങനെ ഇവിടെ?\"
\" നിന്റെ അഡ്രെസ്സ് ഞാൻ മീനാക്ഷിയോട് ചോദിച്ചു അറിഞ്ഞു വന്നതാ. ഞാൻ ആദ്യമായിട്ട് ഇവിടെ വന്നിട്ട് മുറിക്കു പുറത്തു നിർത്തി ആണോടാ സംസാരിക്കുന്നെ? ഞാൻ നിന്റെ മുറിക്കു അകത്തേക്ക് കയറിക്കോട്ടെടാ?\"
\" നിന്നെ കണ്ട ഷോക്കിൽ ഞാൻ അത് മറന്നു. വാ നീ അകത്തേക്ക് വാ \"
\"റോയിച്ചനെ കണ്ട് എന്റെ തീരുമാനം പറഞ്ഞു കഴിഞ്ഞു നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ആണ് ഞാൻ വന്നത്.\"
\" നീ എന്താ പറയാൻ വരുന്നെന്നു എനിക്ക് അറിയാം സാറ\"
\" മ്മ്മ്.. എങ്കിൽ നീ പറ ഞാൻ എന്തുവാ പറയാൻ പോകുന്നത്.?\"
\" നീ റോയിച്ചനുമായി ഉള്ള വിവാഹത്തിന് സമ്മതിച്ചു. റോയിച്ചനുമായുള്ള പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർത്തു. നീ റോയിച്ചനെ ഒരുപാടു സ്നേഹിക്കുന്നുണ്ട്. ഞാൻ നിന്നെ മറക്കണം. ഇതൊക്കെയല്ലേ.. എനിക്കറിയാം സാറ.. നിനക്ക് എന്തുകൊണ്ടും യോജിച്ച ആൾ റോയിച്ചൻ തന്നെ ആണ്. അയാളും നിന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട് .പരസ്പരം സ്നേഹിക്കുന്ന നിങ്ങൾക്ക് ഇടയിൽ ഞാൻ .. ഞാൻ വെറുതെ.. \"
\" അപ്പൊ നീ എന്നെ സ്നേഹിക്കുന്നില്ല എബിൻ ? ഇത്രയും നാളും നിസ്വാർത്ഥമായി എന്നെ സ്നേഹിച്ചിട്ടു ഇത്ര പെട്ടെന്ന് റോയിച്ചന് എന്നെ വിട്ടു കൊടുത്തു മാറി നില്ക്കാൻ നിന്നെ കൊണ്ട് ആകുമോ എബിൻ ? നിന്റെ മനസ്സിൽ അത്രയുമുള്ളു എന്നോടുള്ള സ്നേഹം ? അത്രയ്ക്ക് ദുർബലമാണോ നീയും നിന്റെ പ്രണയവും?\"
സാറയുടെ ചോദ്യങ്ങൾ കേട്ട് ഒന്നും മനസ്സിലാവാതെ ഒരക്ഷരം പോലും മറുപടി പറയാൻ ആവാതെ നിൽക്കുക ആയിരുന്നു എബിൻ.
\" ഞാൻ എന്താണ് റോയിച്ചനോട് പറഞ്ഞ തീരുമാനം എന്നു നിനക്ക് അറിയണ്ടേ? അത് കഴിഞ്ഞു ഞാൻ ഇപ്പോൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി പറഞ്ഞാൽ മതി നീ. എന്നാൽ കേട്ടോ നീ , ഈ സാറയുടെ മനസ്സിൽ ഇപ്പോൾ ഒരു ആളിനോടുള്ള പ്രണയം മാത്രേ ഉള്ളൂ. ആ ആളിന് മുന്നിൽ മാത്രമേ സാറ കഴുത്തു നീട്ടി കൊടുക്കൂ. അത്.. അത് എന്നെ പ്രാണനെ പോലെ പ്രണയിച്ച എബിൻ ആണെന്. \"
എബിന് തന്റെ കാതുകളെ വിശ്വസിക്കാൻ ആവുന്നുണ്ടായിരുന്നില്ല.
\" സാറ... സത്യമാണോ ഞാൻ ഈ കേട്ടത് അതോ , പല രാത്രികളിലും ഞാൻ കാണാറുള്ള മനോഹര സ്വപ്നങ്ങളിൽ ഒന്നാണോ ഇതും. ഉറക്കം ഉണരുമ്പോൾ വീണ്ടും..\" അത് പറഞ്ഞു മുട്ടിൽ കുത്തി ഇരുന്നു മുഖം പൊത്തി കരയുക ആയിരുന്നു അവൻ. സാറ വേഗം പോയി മുറിയുടെ കതകു അടച്ചു അവന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു അവന്റെ മുഖം കൈയ്യിൽ എടുത്തു.
\" അല്ല .. എബിൻ .. ഇത് സത്യമാ.. എന്നെ ഇത്രയധികം സ്നേഹിക്കുന്ന നിന്നെ ഇനിയും ഞാൻ അവഗണിച്ചാൽ കർത്താവു പോലും എന്നോട് പൊറുക്കില്ല. നിന്റെ സ്നേഹം മനസ്സിലാക്കാൻ ഞാൻ കുറെ വൈകിപോയെടാ..\"
എബിന് തന്റെ കരച്ചിൽ അടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
\" സാറ.. നീ .. എന്നെ സ്നേഹിക്കുന്നുണ്ടോ? ഒന്നുടെ പറ പെണ്ണെ നീ ഈ എബിനെ സ്നേഹിക്കുന്നെന്നു , നീ എബിന്റെ പെണ്ണ് ആണെന്ന്.\"
സാറ എബിന്റെ നെഞ്ചോരം ചേർന്ന് കൊണ്ട് പറഞ്ഞു,
\" ഇനി എങ്ങനെ ആണെടാ ഞാൻ എന്റെ പ്രണയം തെളിയിക്കേണ്ടത്. ഒരു നൂറു വട്ടം ഞാൻ പറയാം. ഈ സാറ ഇനി നിന്റേതു മാത്രമാണ്.. ഐ.. ഐ ലവ് യു എബിൻ...\"
സാറയെ മുഖം തന്റെ കൈയ്യിൽ എടുത്തു അവളുടെ കണ്ണിലേക്കി നോക്കിയപ്പോൾ എബിൻ കണ്ടു അവളുടെ ...തന്റെ സാറയുടെ കണ്ണുകളിൽ തന്നോടുള്ള അടങ്ങാത്ത പ്രണയത്തെ...
സാറ അവന്റെ കണ്ണുനീര് തുടച്ചു കൊണ്ട് തന്റെ അധരങ്ങൾ അവന്റേതുമായി കോർത്തു. ഒരു നിമിഷം എബിൻ ഒന്ന് ഞെട്ടി എങ്കിലും സാറയെ വീണ്ടും തന്നോട് വലിച്ചടിപ്പിച്ചു അവനും അവളുടെ അധരങ്ങൾ നുകർന്നു തുടങ്ങി. ചുംബനത്തിന്റെ തീവ്രത കൂടും തോറും സാറ എബിന്റെ കഴുത്തിൽ അവളുടെ വിരലുകൾ അമർത്തി. ഒടുവിൽ ശ്വാസം വിലങ്ങി അവർ തങ്ങളുടെ അധരങ്ങളെ മോചിപ്പിക്കുമ്പോൾ എബിൻ കണ്ടു തന്റെ മുന്നിൽ നാണത്താൽ ചുവന്ന കവിളുകളുമായി നിൽക്കുന്ന സാറയെ. അവൻ എഴുനേറ്റു ഒന്നുകൂടെ അവളെ കെട്ടിപിടിച്ചു നിന്നു. അവളും അവന്റെ ഹൃദയ താളം കേട്ട് കുറെ നേരം നിന്നു. പിന്നീട് അവൾ അവനോടായി പറഞ്ഞു,
\" ഇപ്പോൾ വിശ്വാസമായോ നിനക്ക് ? അന്ന് എന്നോട് ആദ്യമായി നീ എന്നോട് നിന്റെ ഇഷ്ടം പറഞ്ഞപ്പോൾ നൽകിയ ആ ചുടു ചുംബനം ഞാൻ തിരിച്ചു നൽകിയപ്പോൾ, വിശ്വാസമായോ ഈ സാറ എബിനെ പ്രണയിക്കുന്നുവെന്നു?\"
\" ആയി പെണ്ണെ... ഈ നിമിഷം എത്ര മാത്രം സന്തോഷിക്കുന്നുവെന്നു അറിയാമോ? ഇന്നലെ റോയിച്ചന്റെ കാര്യം അറിഞ്ഞതു മുതൽ നീ എന്നോട് ഇത് പറയുന്നത് വരെ ചത്ത് ജീവിക്കുക ആയിരുന്നു ഞാൻ.\"
\" എനിക്കറിയാം.. ഞാൻ എത്രയൊക്കെ തിരിച്ചും മറിച്ചും ഒക്കെ ചിന്തിച്ചിട്ടും നിന്റെ മുഖം ആയിരുന്നു എന്റെ മനസ്സ് നിറയെ. ആ എനിക്ക് എങ്ങനെ ആണെടാ റോയിച്ചനെ വീണ്ടും സ്വീകരിക്കാൻ ആവുന്നത്? ഞാൻ തകർന്നിരുന്ന സമയത്തു എന്റെ കൂടെ നിന്ന് എന്റെ മനസ്സിലെ മുറിവുകളെ എല്ലാം ഉണക്കി എന്നെ സന്തോഷം കൊണ്ട് നിറച്ച നിന്നോട് എനിക്ക് പ്രണയം ആണെന്ന് ഇന്നലെ ആണ് ഉറപ്പിച്ചത്. ആ പ്രണയം മരണം വരെ എന്റെ കൂടെ ഉണ്ടാവണം. ഉണ്ടാവില്ലേ..?\"
\" ഉണ്ടാവും പെണ്ണെ.. ഈ എബിന്റെ അവസാന ശ്വാസം വരെ എന്റെ നല്ല പാതി ആയി നീ ഉണ്ടാവും എന്റെ കൂടെ. എന്റെ മിന്നിന്റെ അവകാശി ആയി.. എന്റെ കെട്ടിയോൾ ആയി.. പിന്നെ...\"
\" പിന്നെ..\"
\" പിന്നെ എന്റെ പത്തു മക്കളുടെ \'അമ്മ ആയിട്ട്.\"
\" പത്തോ... ഒന്ന് പോടാ എന്നെകൊണ്ട് അത്രേം ഒന്നും പറ്റില്ല.\"
\" അതൊക്കെ ഞാൻ പറ്റിച്ചോളാം ..\" അതും പറഞ്ഞു എബിൻ സാറയുടെ ചുണ്ടുകളെ വീണ്ടും നുണയാൻ തുടങ്ങി. അവൾ അവനെ പിടിച്ചു തള്ളി പുറകോട്ടു നീങ്ങി കൊണ്ട് പറഞ്ഞു,
\" അയ്യടാ.. ഇനി ഇതൊക്കെയേ.. ഒരു മിന്നു എന്റെ കഴുത്തിൽ കെട്ടി തന്നിട്ട് മതി കേട്ടോ \"
അതും പറഞ്ഞു സാറ കതകു തുറന്നതും പുറത്തു നിൽക്കുന്ന ആനിയെ ആണ് കണ്ടത്. രണ്ടുപേരെയും സംശയത്തോടെ മാറി മാറി നോക്കുകയായിരുന്നു ആനി.
\" എന്താ ഇവിടെ ? ഞാൻ കരുതി നീ എല്ലാം പറയുമ്പോൾ ഇവൻ കരഞ്ഞു കുളമാക്കുമെന്നു. ഇവിടെ ഇപ്പോൾ ദേ രണ്ടെണ്ണം കൂടെ ചിരിച്ചോണ്ട് നിൽക്കുന്നു. എന്താണ് സംഭവം എന്ന് അടിയനോട് കൂടെ പറയാമോ?\"
\" എടി ആനി .. സാറ ഇനി ഈ എബിന്റെ ഒപ്പം ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു. അവൾ ഇനി എബിന്റെ പെണ്ണ് ആണെന്ന്. അതാനേടി അവൾ എടുത്ത തീരുമാനം.\" സന്തോഷത്തോടെ അത് പറയുന്ന എബിനെയും നാണത്തിൽ പൊതിഞ്ഞ ചിരിയുമായി നിൽക്കുന്ന സാറയെയും കണ്ട ആനിയുടെ സന്തോഷത്തിനും അതിരു ഇല്ലായിരുന്നു.
\" എന്നാൽ പിന്നെ ഇത് നിനക്ക് ഒന്ന് നേരത്തെ പറഞ്ഞുകൂടായിരുന്നോ സാറാ എന്നോട്?\"
\" ഇവനോട് പറഞ്ഞിട്ട് ഇവനെകൊണ്ട് നിന്നോട് പറയിക്കാൻ ആയിരുന്നെടി.\"
\" എന്തായാലും നന്നായെടി .. നിങ്ങൾ തന്നെയാണ് ഒരുമിക്കേണ്ടത്.\"
അപ്പോഴേക്കും വല്യമ്മച്ചി മുറിയിലേക്കു കയറി വന്നു.
\" സാറ കൊച്ചിനെ കണ്ടപ്പോൾ നിന്റെ വയ്യായ്ക ഒക്കെ പമ്പ കടന്നു അല്ലേടാ കള്ളാ ... ഇത്രയും നേരം എന്തുവായിരുന്നു ? ആഹാരം വേണ്ട, കുളിക്കണ്ട, പ്രാർത്ഥിക്കണ്ട .. മ്മ്മ്മ്...\"
\" അതൊക്കെ എന്റെ കുഞ്ഞു തമാശ അല്ലെ അമ്മച്ചി \" അമ്മച്ചിയുടെ കവിളിൽ നുള്ളിക്കൊണ്ടു എബിൻ പറഞ്ഞു. അവന്റെ കൈയ്യു തട്ടി മാറ്റി കൊണ്ട് അമ്മച്ചിയെ സാറയെ ചേർത്ത് നിർത്തി ചോദിച്ചു,\" സാറ കൊച്ചു വരുമോ ഈ വീട്ടിലോട്ടു എന്റെ എബിൻ മോന്റെ പെണ്ണായിട്ടു. അമ്മച്ചിക്ക് നിന്നെ ഒരുപാടു ഇഷ്ടപ്പെട്ടു അതാ.. ഇവന് നിന്നോട് ഭയങ്കര പ്രേമമാ കൊച്ചെ.. ഇവനെ ഇവന്റെ വല്യപ്പച്ചനെ പോലെയാ.. അതിയാനും എന്നെ പുറകെ നടന്നു പ്രേമിച്ചു കെട്ടിയതാണെന്നേ \" അത് കേട്ട് എബിൻ ഒരു കള്ളാ ചിരി ചിരിച്ചു സാറയെ നോക്കി. അവളുടെ മുഖത്തെ നാണം കണ്ടപ്പോ അമ്മച്ചിക്ക് കാര്യങ്ങൾ ഒക്കെ ഏകദേശം പിടികിട്ടി.
\" ഇവന് ഒരു നല്ല ജോലി ഒകെ ആയിട്ട് ഞങ്ങൾ എല്ലാരും കൂടെ സാറ കൊച്ചിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിയ്ക്കാൻ ഇരിക്കുവാ.. \" അതും പറഞ്ഞുകൊണ്ട് എബിന്റെ \'അമ്മ അങ്ങോട്ടേക്ക് കയറി വന്നു.
കൂടെ കയറി വന്ന എബിന്റെ അപ്പൻ സാറയോടായി പറഞ്ഞു,
\"സാറ കൊച്ചും ജോലി ഒക്കെ ആയിട്ടല്ലേ ഉള്ളു കല്യാണം, അതോ ഞങ്ങൾ ഇപ്പോഴേ വന്നു ഉറപ്പിച്ചു വയ്ക്കണോ? ഞങ്ങൾക്ക് തന്നെ വേണേ ഈ അച്ചായതി കൊച്ചിനെ അതാ ചോദിച്ചേ..\"
\" എബിന് അല്ലാതെവേറെ ആർക്കും ഇവൾ ഇനി കഴുത്തു നീട്ടി കൊടുക്കില്ല. അതോർത്തു അപ്പൻ പേടിക്കണ്ട. ജോലി ഒക്കെ ആയി പതുക്കെ നടത്തിയാൽ മതി കെട്ടു. ഇവളുടെ അപ്പനോട് ഞാൻ ഒന്ന് സൂചിപ്പിച്ചായിരുന്നു. ഇവളുടെ മനസ്സ് അറിഞ്ഞാൽ അവരും എതിര് നിൽക്കില്ല.\"
\" ഓഹോ .. അപ്പൊ അവിടേം വരെ എത്തിയോ ചേച്ചി കാര്യങ്ങൾ.\" അന്ന സാറയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു. ഒരു പുഞ്ചിരി ആയിരുന്നു സാറ അതിനു മറുപടി ആയി നൽകിയത്. പെട്ടന്നാണ് സാറ ഭിത്തിയിലെ ക്ലോക്കിലെ സമയം ശ്രദ്ധിച്ചത്.
\"ഇയ്യോ കർത്താവേ .. സമയം പോയത് അറിഞ്ഞില്ല. സമയത്തു വീട്ടിൽ കയറി ഇല്ലെങ്കിൽ മമ്മി എന്നെ പഞ്ഞിക്കിടും.\"
സാറയുടെ ആ പറച്ചിലും തലയ്ക്കു കൈയും കൊടുത്തുള്ള നിൽപ്പും അവിടെ നിന്ന എല്ലാവരിലും ഒരു ചിരി പടർത്തി.
\" ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ.\" ആനി പറഞ്ഞു.
\" വല്ലതും കഴിച്ചിട്ട് പോകാം മക്കളെ \"
\" ഇല്ല അമ്മെ.. താമസിച്ചാൽ ശെരിയാവില്ല. ഞങ്ങൾ പിന്നീട് ഒരു ദിവസം വരം\" സാറ എബിന്റെ അമ്മയെ \'അമ്മ എന്ന് വിളിച്ചത് കേട്ടപ്പോൾ എബിന് വല്ലാത്ത സന്തോഷം തോന്നി. സാറ വല്യമ്മച്ചിയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്താണ് യാത്ര പറഞ്ഞത്. അവൾ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി. \" ഞാൻ കൂടെ വരം നിങ്ങളുടെ ഒറ്റയ്ക്ക് പോകണ്ട \" എബിൻ അത് പറഞ്ഞു കൊണ്ട് സാറയുടെ മുഖത്തേക്ക് ഒന്ന് നോക്കി കണ്ണടച്ച് കാണിച്ചു.
\" മ്മ്മ്.. മ്മ്മ്മ്.. നടക്കട്ടെ നടക്കട്ടെ..\" ആനി എബിനെ നോക്കി ഒരു ആക്കി ചിരി ചിരിച്ചു. എബിൻ അവന്റെ ബൈക്ക് എടുത്തപ്പോൾ അവന്റെ അപ്പൻ പറഞ്ഞു, \" സാറ മോൾ എബിന്റെ കൂടെ കയറിക്കോ \" അത് കേട്ടപ്പോൾ എബിന്റെ മനസ്സിൽ ആയിരം ലഡ്ഡു ഒരുമിച്ചു പൊട്ടി. അപ്പൻ പൊന്നപ്പൻ അല്ല അപ്പ തങ്കപ്പൻ ആണ് അവൻ മനസ്സിൽ പറഞ്ഞു. അങ്ങനെ ആനി അവളുടെ സ്കൂട്ടിയിൽ മുൻപിലും സാറയും എബിനും പുറകിലുമായി ഇറങ്ങി.
ആനി കുറച്ചു സ്പീഡിൽ ആണ് പോയത്. എബിനെയും സാറയെയും അവരുടെ ലോകത്തു ഒറ്റയ്ക്ക് വിടാൻ ആയിരുന്നു അവൾ അങ്ങനെ ചെയ്തത്. എബിനെ ഇറുകെ കെട്ടിപിടിച്ചു ആയിരുന്നു സാറ ഇരുന്നിരുന്നത്. തന്നോട് ചേർന്ന് ഇരിക്കുന്നത് തന്റെ പ്രാണന്റെ പകുതി ആണെന്ന് ഓർത്തപ്പോൾ എബിന്റെ കണ്ണ് സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു.
\" എബിച്ചായാ \" സാറ അവന്റെ കാതോരം ചേർന്ന് വിളിച്ചു.
\" ഒന്നുടെ വിളിക്കു പെണ്ണെ..\"
\" എബിച്ചായാ \"
\" എന്റെ പെണ്ണെ... നീ ഇങ്ങനെ വിളിക്കുമ്പോ എന്റെ സകല കണ്ട്രോളും പോകുമെടി. നിന്നെ ഇപ്പോൾ തന്നെ കെട്ടി ഞാൻ അങ്ങ് സ്വന്തമാക്കട്ടെ?\"
\" അയ്യടാ .. പൊന്നു മോൻ ആദ്യം ഒരു ജോലി ഒക്കെ കണ്ടുപിടിച്ചു .. സ്വന്തം കാലിൽ നിന്നിട്ടു.. എല്ലാരും കാൺകെ ഈ സാറയെ മിന്നുകെട്ടിയാൽ മതി. അപ്പോഴേക്കും എനിക്കും ഒരു ജോലി വേണം സ്ഥിരമായി. എന്റെ അപ്പനും അമ്മയ്ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ നോക്കണം എനിക്ക്.\"
\" അത് അത്രേ ഉള്ളു പെണ്ണെ. സ്വന്തം കാലിൽ നിന്ന് അപ്പനെയും അമ്മയെയും സംരക്ഷിക്കണം എന്നുള്ള നിന്റെ ഉറച്ച ചിന്ത ഉണ്ടല്ലോ. അതാടി .. അതാടി സാറ കൊച്ചെ എനിക്ക് നിന്നെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം.\"
സാറ ഒന്നുകൂടെ അവനോടു ചേർന്ന് ഇരുന്നു.
\" സാറ കൊച്ചെ \"
\"മ്മ്മ് \"
\" ഇഷ്ടപെട്ടോടി നിനക്ക് നമ്മടെ വീടും വീട്ടുകാരും.\"
\" ഒരുപാടു ഇഷ്ടപ്പെട്ടു. അമ്മച്ചി, പപ്പ, അമ്മ, അന്ന മോൾ .. എല്ലാരേയും..\"
\" അപ്പൊ എന്നെയൊടി ?\"
സാറ അതിനു മറുപടി ഒന്നും പറയാതെ നാണത്താൽ തല താഴ്ത്തി.
\" പറയെടി പെണ്ണെ.. നിനക്ക് എന്നെ ഇഷ്ടമായില്ലേ ?\"
അവന്റെ തോളിൽ കടിച്ചു കൊണ്ടാണ് അവൾ അതിനു മറുപടി പറഞ്ഞത്.
\" ആ... എടി ..\"
\" അതെ എന്റെ ഇഷ്ടം ഞാൻ ഇങ്ങനെയൊക്കെയാ പ്രകടിപ്പിക്കുന്നത്\"
\" അങ്ങനെ ആണോ .. ആയിക്കോട്ടെ കേട്ട് കഴിഞ്ഞു ഞാനും എന്റെ സ്നേഹം പ്രകടിപ്പിക്കുമ്പോ എന്റെ പെണ്ണ് അത് താങ്ങിയാൽ മതി. നിനക്ക് അറിയാമല്ലോ നിന്നെ അടുത്ത് കിട്ടിയാൽ എന്റെ സകല കണ്ട്രോളും പോകുമെന്ന്. ശെരിക്കും പറഞ്ഞാൽ നിന്റെ കഴുത്തിലെ ആ മറുക് ഇല്ലേ അതാണെടി എന്നെ മത്തു പിടിപ്പിക്കുന്നത്. എന്ത് ഇഷ്ടമാണെന്നോ എനിക്ക് ആ മറുക്?\"
\" അയ്യേ.. എവിടൊക്കെയാ ഈ ചെറുക്കന്റെ കണ്ണ് എത്തുന്നത് ? പോ അവിടുന്ന് \"
എബിൻ അവളുടെ കൈകൾ എടുത്തു അവന്റെ നെഞ്ചോടു ചേർത്ത് വായിച്ചു.അങ്ങനെ അവർ അവരുടെ മാത്രം ലോകത്തു ആയി. വീട് എത്തിയതാണ് അവർ അറിയുന്നേ ഉണ്ടായിരുന്നില്ല.