Aksharathalukal

⚜️കാശിനാഥൻ⚜️

അപ്പോഴാണ് ശ്രീക്കുട്ടിക്ക് ഹിമ സംസാരശേഷിയില്ലാത്ത കുട്ടിയാണെന്ന് മനസ്സിലായത് ശ്രീക്കുട്ടിയുടെ ദയനീയ നോട്ടം കണ്ടിട്ടാണോ ഹിമാ അവൾക്കായി ചിരി ഏകി.




ഹിമ കുളിച്ചു കയറി പോയപ്പോഴും ശ്രീക്കുട്ടിയുടെ ജോലി ഒതുങ്ങിയിരുന്നില്ല അവൾ വീണ്ടും ഒന്നുകൂടി കിടന്നു വസ്ത്രങ്ങൾ കഴുകാൻ തുടങ്ങി അപ്പോഴാണ് അങ്ങോട്ട് പ്രിയ എത്തിയത് കയ്യിൽ ഒരു ബക്കറ്റും മറുകൈയിൽ തുണികളും ഉണ്ട് കുളിക്കാനുള്ള തയ്യാറെടുപ്പിലാണ് വന്നതെന്ന് അവൾക്ക് മനസ്സിലായിരുന്നു......




എന്താ ശ്രീക്കുട്ടിയെ പണിയൊന്നും ഒതുങ്ങിയില്ലേ.




ഇല്ല തീർന്നു.




എവിടുന്ന്  ഇത് ഒരു കുന്നുണ്ടല്ലോ എന്താ ഞങ്ങൾ വരുന്നതനുസരിച്ച് അമ്മ പറഞ്ഞു ഈ കർട്ടനും ബെഡ്ഷീറ്റും ഒക്കെ കഴുകി ഇടാൻ.




അല്ല തമ്പ്രാട്ടിക്ക് നിർബന്ധമാണ് എല്ലാ ആഴ്ചയും കർട്ടൻ ഒക്കെ കഴിവി ഇടണമെന്ന്.





ഈ അമ്മയ്ക്ക് ഇതെന്താ  അധികം പൊടിയൊന്നും ഇല്ലല്ലോ ഒരുമാസം കൂടുമ്പോൾ കഴിവിയാലും കുഴപ്പമില്ല.




പ്രിയയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ശ്രീക്കുട്ടി വീണ്ടും അവളുടെ ജോലിയിലേക്ക് മുഴുകി.




ഞാനും സഹായിക്കാം  നിന്നെ.




വേണ്ട പ്രിയ അമ്മേ ഞാൻ ചെയ്തുകൊള്ളാം കുറച്ചല്ലേ ഉള്ളൂ.





കണ്ടാലേ അറിയാം കുറച്ചേ ഉള്ളു        ഒരു മണിക്കൂറിൽ കൂടുതൽ ആയില്ലേ നീ വെള്ളത്തിൽ നിൽക്കുന്നത് വയ്യാണ്ട് കിടന്നുപോകും കുട്ടി ഇങ്ങു താ.





ശ്രീക്കുട്ടിയുടെ കയ്യിൽ നിന്ന് തുണി വാങ്ങി പ്രിയയും കഴുകാൻ തുടങ്ങി.



പ്രിയമ്മേ.




എന്താടാ.





ഞാൻ ഒരു കാര്യം ചോദിച്ച ദേഷ്യപെടോ എന്നോട്?





എന്താ മോളെ കാര്യം പറ.




അത്.






പറ.






ഹിമ ചേച്ചി എന്താ പറ്റിയെ?





പ്രിയ നേർത്ത ഒരു ചിരി ശ്രീകുട്ടിക് ആയി ഏകി.





താല്പര്യം ഇല്ലേ വേണ്ടാ പ്രിയ അമ്മേ ഞാൻ വെറുതെ ചോദിച്ചയാ എന്റെ വിവരകേട്‌ ആയി കുട്ടിക്കോ.





ഇല്ല മോളെ അവൾ സംസാരിക്കാതാ കുട്ടിയ.



ജന്മനാ.




അല്ല എന്റെ മോൾ നന്നായി സംസാരിക്കുമായിരുന്നു ഒരു കുലുക്കം പെട്ടി നാലുവർഷം മുമ്പ് ആണ് എന്റെ മോളുടെ ജീവിതം ഇങ്ങനെ മാറിമറിഞ്ഞത്.






എന്ത്?





നാലുവർഷം മുമ്പ് കാശി  യുകെയിൽ എംബിയെ ചെയ്യുകയായിരുന്നു അവിടെത്തന്നെ പോയി എംബിബിഎസ് പഠിക്കണമെന്ന് വാശിയായിരുന്നു ഹിമക്കും അങ്ങനെ അവിടെ വാശി നടന്നു കാശി താമസിക്കുന്ന സ്ഥലത്ത് നിന്ന് അടുത്തുതന്നെയായിരുന്നു ഹിമ പഠിച്ചിരുന്ന കോളേജ് എന്താവശ്യമുണ്ടെങ്കിലും കാശി ഓടിയെത്തും അവളുടെ അടുത്ത് യുകെയിൽ പോയിട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞിരുന്നു  പെട്ടെന്നാണ് ഞങ്ങളെ തേടി ഒരു കാൾ എത്തിയത് അവിടെ ഉണ്ടായ  ഒരു റാഗിങ്ങിന് ഇടയ്ക്ക്  മോള് മാനസികമായി തകർന്നു എന്റെ കുഞ്ഞിനെ കാണാനായി ഓടിയെത്തിയ ഞാൻ കണ്ടത് മാനസിക നില തെറ്റിയ എന്റെ മോളെയാണ് റാഗിങ്ങിന്റെ ഷോക്ക് ആണോ എന്തോ കുഞ്ഞിന്റെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. പിന്നെ അവളെ ഞങ്ങൾ നാട്ടിൽ കൊണ്ടുവന്നു ഏകദേശം ഒരു വർഷം ഇവിടെ ചികിത്സിച്ചു  ഭേദമായി കഴിഞ്ഞപ്പോൾ പക്ഷേ ഹിമയുടെ സംസാരശേഷി മാത്രം തിരിച്ചു കിട്ടിയില്ല പിന്നെ ബാംഗ്ലൂര് തന്നെ ഡിഗ്രിക്ക് ചേർന്നു.





അമ്മേ.




എന്താടാ.





എന്നോട് ക്ഷമിക്കണം ഞാൻ അറിയാതെ.





എന്തിനാ മോളെ പോട്ടെ  ഇപ്പൊ തുണിയൊക്കെ കഴുകി കഴിഞ്ഞില്ലേ  മോള് മുറിയിലേക്ക് ചെന്ന് കുഞ്ഞിനെ ഒന്ന് നോക്കുമോ.




കുഞ്ഞോ.





ശ്രീക്കുട്ടിയുടെ നെറ്റി ചുളിഞ്ഞിരുന്നു.






അഹ് കാശിയുടെ മോള്.







കാശി ഏട്ടന് മോള്.





ശ്രീക്കുട്ടി പതിയെ ആണ് പറഞ്ഞെങ്കിലും ശബ്ദം ഉച്ചയിലായി പോയിരുന്നു.





എന്താ അറിയില്ലേ കാശിയുടെ മോളെ.




ഇല്ല.




അത് കൊള്ളാം.






സത്യം ആയിട്ടും എനിക്ക് കാശി എട്ടന്റെ കല്യാണം കഴിഞ്ഞ കാര്യം പോലും അറിയില്ല.




അവൻ നാലു വയസ്സുള്ള മോളുണ്ട്  അമ്മു  ആന്മയ കാശിനാഥൻ.






അമ്മുവിന്റെ അമ്മ.




മ്മം അവൻ ഡിവോഴ്സ് ആണ് അവൾ ഇപ്പോൾ യുകെയിൽ എവിടെയോ ഉണ്ട്.





ശ്രീക്കുട്ടി ഒന്നു പോയി മോളെ ഉണർത്തുമോ  എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.




മം.





തുടരും...



⚜️കാശിനാഥൻ⚜️

⚜️കാശിനാഥൻ⚜️

4.5
312

മനസ്സിലാകെ ഒട്ടേറെ സംശയങ്ങളുമായി ശ്രീക്കുട്ടി പ്രിയയുടെ മുറിയിലേക്ക് നടന്നു മുറിയുടെ മുന്നിലേക്ക് ചെന്നതും അകത്തേക്ക് കയറാൻ അവൾ ചെറുതായി ഒന്ന് മടിച്ചു. പിന്നെ ഒരു ദീർഘനിശ്വാസം  എടുത്ത് കൊണ്ട്    അകത്തേക്ക് കയറി  അകത്തേക്ക് കയറിയപ്പോൾ കണ്ടു കട്ടിലിന്റെ  ഓരം  ചേർന്ന് ഉറങ്ങുന്ന ഒരു സുന്ദരി കുട്ടിയെ  കണ്ടാലേ അറിയാം മൂന്നു വയസ്സ് പ്രായമേ ഉള്ളൂ  ഒരു ബേബി പിങ്ക് കളർ നിക്കറും മാത്രമാണ് ധരിച്ചിരിക്കുന്നത് അവളെ തന്നെ നോക്കിക്കൊണ്ട്  ശ്രീക്കുട്ടി കട്ടിലിന്റെ ഓരം ചേർന്നിരുന്നു അവളുടെ മുഖത്ത് ആകെ കണ്ണോടിച്ചു  ശ്രീക്കുട്ടി അപ്പോൾ മുഖത്തുണ