Aksharathalukal

⚜️കാശിനാഥൻ⚜️

മനസ്സിലാകെ ഒട്ടേറെ സംശയങ്ങളുമായി ശ്രീക്കുട്ടി പ്രിയയുടെ മുറിയിലേക്ക് നടന്നു മുറിയുടെ മുന്നിലേക്ക് ചെന്നതും അകത്തേക്ക് കയറാൻ അവൾ ചെറുതായി ഒന്ന് മടിച്ചു. പിന്നെ ഒരു ദീർഘനിശ്വാസം  എടുത്ത് കൊണ്ട്    അകത്തേക്ക് കയറി  അകത്തേക്ക് കയറിയപ്പോൾ കണ്ടു കട്ടിലിന്റെ  ഓരം  ചേർന്ന് ഉറങ്ങുന്ന ഒരു സുന്ദരി കുട്ടിയെ  കണ്ടാലേ അറിയാം മൂന്നു വയസ്സ് പ്രായമേ ഉള്ളൂ  ഒരു ബേബി പിങ്ക് കളർ നിക്കറും മാത്രമാണ് ധരിച്ചിരിക്കുന്നത് അവളെ തന്നെ നോക്കിക്കൊണ്ട്  ശ്രീക്കുട്ടി കട്ടിലിന്റെ ഓരം ചേർന്നിരുന്നു അവളുടെ മുഖത്ത് ആകെ കണ്ണോടിച്ചു  ശ്രീക്കുട്ടി അപ്പോൾ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചപ്പോൾ ആണ്  ആള് ഉണരാൻ പോകുന്നു എന്ന് അവൾക്ക് മനസ്സിലായത് പതിയെ തന്റെ കൈവിരൽ കുഞ്ഞു കവിളിലായി അവൾ ഒന്നും തൊട്ടുനോക്കി.
പെട്ടെന്ന്.




ഡീ😡😡😡😡.......




ഒരു അലർച്ചെ കേട്ട് പേടിച്ചു ഞെട്ടി കൊണ്ടാണ്  അവളപ്പോൾ തിരിഞ്ഞുനോക്കിയത് തന്റെ മുന്നിലായി വാതിലിനോട് ചേർന്ന് നിൽക്കുന്ന  രൂപത്തെ കണ്ടപ്പോഴേ അവളെ വിറക്കാൻ തുടങ്ങി.





കാസി.............






ആ അലർച്ച കേട്ടുകൊണ്ട് തന്നെ ഉറങ്ങിക്കിടന്ന കുഞ്ഞും ഞെട്ടി എഴുന്നേറ്റിരുന്നു  അവളെ തള്ളി മാറ്റിക്കൊണ്ട് അവൻ വേഗം കുഞ്ഞിനെ കയ്യിലെടുത്തു കാശിയുടെ കഴുത്തിൽ കൂടെ കൈയിട്ട്  കുഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി എന്തൊക്കെയോ  പരിഭവങ്ങൾ പറയാൻ തുടങ്ങി.





കാസി.......




എന്താ അച്ഛന്റെ പൊന്നെ........






കാസി ഏതിനാ ദേസ്യ പെട്ടെ........



അച്ചോടാ എന്റെ ചക്കരെയോട് അല്ല അച്ഛാ ദേശ്യപ്പെട്ടെ ദെ ആ നിക്കുന്ന ആളെ കണ്ടോ ആ വേലകാരിയെ ആണ് അതിനെ.




അപ്പോഴാണ് അമ്മു കാശിയുടെ പിറകിൽ അവരെ തന്നെ നോക്കി നിക്കണ ശ്രീകുട്ടിയെ കണ്ടത്.





ആരാ കാസി ഇത്.




അത് നിന്റെ പേരെന്താ ഡി.





അവരെ തന്നെ നോക്കിനിന്ന ശ്രീക്കുട്ടിയോട്  കാശി ചോദിച്ചു.





ശ്രീക്കുട്ടി.







അങ്ങനെ പേരല്ലല്ലോ പറഞ്ഞത്  അച്ഛമ്മ.



ശ്രീപാർവതി എന്ന യഥാർത്ഥ പേര്.






നിന്റെ ചെല്ലപ്പേര് ഇവിടെ വേണ്ട കേട്ടല്ലോ.




മ്മ്.






പിന്നെ നിന്നെ എന്തിനാ അമ്മായി ഇങ്ങോട്ട് പറഞ്ഞു വിട്ടത് അറിയുമോ.





മ്മ്.





നിന്റെ ആംഗ്യം ഒന്നും വേണ്ട വാ തുറന്നു പറ.




അറിയാം.







എന്തിനാ മോളെ നോക്കാൻ അല്ലേ  നേരം ഇതായിട്ടും അവൾ എഴുന്നേറ്റില്ല അവളെ ഉണർത്തി കുളിപ്പിച്ച് എന്തെങ്കിലും കൊടുക്കാനാ നിന്നെ ഇങ്ങോട്ട് വിട്ടത് അല്ലാണ്ട് എന്തോ കാഴ്ച കാണുന്ന പോലെ നോക്കി നിൽക്കാൻ അല്ല.




മ്മ്.






😡😡😡😡😡😡.




ഉവ്വ്.






സാധാരണ മോളുടെ കാര്യം ഞാൻ നോക്കുന്നത്  ഇപ്പൊ ഇവിടുത്തെ കാര്യം  എനിക്ക് കുറച്ച് അധിക പെയിന്റിങ് വർക്സ് വന്നിട്ടുണ്ട് അപ്പൊ മോളെ നോക്കാൻ സമയം കിട്ടില്ല അതിനാ നിന്നെ ഇവിടെ നിർത്തിയിരിക്കുന്നത്.




ഉവ്വ്.







രാവിലെ ഒരു  ഏഴു മണിയാകുമ്പോൾ വരണം  നിനക്ക് എത്ര മണിക്ക ജോലി.






8.15 am ആകുമ്പോൾ വന്നാൽമതി.







ഇനി അങ്ങനെ വേണ്ട കുഞ്ഞിനെ നോക്കാനുള്ളതാ നേരത്തെ കാലത്ത് വരണം.





ഉവ്വ്.






പിന്നെ ഈ വീട്ടിലെ കാര്യങ്ങളൊന്നും വേറെ നീ നോക്കണ്ട.




എന്താ.






നിനക്ക് മനസ്സിലായില്ലേ ഈ വീട്ടിലുള്ള കാര്യങ്ങൾ ഒന്നും നീ ചെയ്യേണ്ട എന്ന് മോളെ മാത്രം നോക്കിയാൽ മതി.




മ്മ്.






ഇപ്പൊ പൊക്കോ ഞാൻ അവളെ കുളിപ്പിച്ചോളാം താഴേക്ക് വരുമ്പോഴേക്കും മോൾക്ക്  ഉള്ള ഓട്സ്  എടുത്തു വച്ചേക്ക്.




ഓട്സ്.






അതും ഉണ്ടാക്കാൻ അറിയില്ലേ.




ഇല്ല.






ചൂട് പാലില്ലേ.




ഉവ്വ്.






അതിലേക്ക് ഓട്സ് ഇട്ടാൽ മതി അടുക്കളയിൽ ചെന്ന് അമ്മയുടെ ചോദിച്ച എടുത്തു തരും ഇന്നലെ വന്നപ്പോൾ ഞങ്ങൾ അതൊക്കെ കൊണ്ടു വന്നു അത് കുറച്ച് ആഡ് ചെയ്തിട്ട്  കുറച്ച് ഹണി ഇല്ലേ തേൻ  അത് ചേർക്കണം കേട്ടല്ലോ.




മ്മ്.





എന്നാ പൊക്കോ.




മ്മ്.








ശ്രീക്കുട്ടി തിരിഞ്ഞു നടന്നു.

അപ്പോഴാണ് അവളുടെ കാതിലേക്ക് ആ ശബ്ദം വീണ്ടും ഒഴുകിയെത്തിയത്.





കാസി പാറു പോയോ.




മ്മ്.





അത് ആണോ കാസി അമ്മ.





തന്നെ അമ്മ എന്ന് അഭിസംബോധന ചെയ്തതിൽ നടന്നുവിറച്ച് മുൻപോട്ട് നടന്ന ശ്രീക്കുട്ടി അല്പം നേരം നിന്നു വീണ്ടും കാശിയെ കുറിച്ച് ഓർത്തപ്പോൾ പുറത്തേക്കിറങ്ങി.




കാസി പറ.





അത് മോളെ നിന്റെ അമ്മ മോൾക് എന്തിനാ ഇപ്പോ അമ്മ ഞങൾ ഒക്കെ ഇല്ലേ.




ഇല്ല കിന്ദർ ഗർഥനിലെ ഫ്രണ്ട്‌സ് ഒക്കെ അമ്മേടെ കൂടെ അല്ലെ വാതനെ.



അതിനു എന്താടാ മോൾക് അച്ഛ ഇല്ലേ.





കാസി പറഞ്ഞെല്ലോ അമ്മ നാട്ടിൽ ഉണ്ടെന്നു അപ്പോ അത് പാറു ആല്ലേ.





ഈ കുട്ടി എങ്ങനെ എന്റെ മഹാദേവ പറഞ്ഞു മനസ്സിലാക്കുന്നേ.






😡.





എന്റെ അമ്മു അല്ലേ അച്ചേടേ പൊന്നല്ലേ നോക് അത് മോളുടെ അമ്മയല്ല.




ആണ് ആണ്.




അമ്മു അച്ചേ ദേഷ്യം പിടിപ്പിക്കരുത്.





എന്റെ അമ്മയാ..






ഈ കൊച്ചു ആ ആണ് പോരെ.







കാശി പാറു അമ്മയാണെന്ന് സമ്മതിച്ചു കൊടുത്തപ്പോഴേ അമ്മുവിന്റെ കരച്ചിൽ അടങ്ങിയിരുന്നു ആ നിമിഷത്തിലെ സമാധാനത്തിനു വേണ്ടി കാശി ഒരു നുണ പറഞ്ഞതാണെങ്കിൽ പോലും  അമ്മ എന്നാ ഒരു മുഖം പതിഞ്ഞു പോയി.







വൈകുന്നേരം അല്പം താമസിച്ചിരുന്നു ശ്രീക്കുട്ടി  മനയിൽ നിന്ന് ഇറങ്ങിയപ്പോൾ  ഇറങ്ങുന്ന മുമ്പ് ഒരിക്കൽ കൂടി കാശി അവിടെ നാളെ നേരത്തെ വരണം എന്ന് മുൻകൂട്ടി ഓർമ്മിപ്പിച്ചു മനയിൽ നിന്ന് ഇറങ്ങി കുറച്ചു പോലുമായില്ല ഇരുട്ട് പരവതാനി പിരിച്ച് കിടക്കുന്ന വഴിയിൽ കൂടെ അവൾ ഇങ്ങനെ നടന്നു പക്ഷേ വഴിയിലെ കല്ലിങ്കൽ അവൾക്കായി ഒരാൾ കാത്തിരിപ്പുണ്ടായിരുന്നു കലുങ്കിലിരിക്കുന്ന ആളെ കണ്ടപോലെ അവളെ കിടു വിറയ്ക്കാൻ തുടങ്ങി അടുത്തെത്തിയപ്പോൾ പോലും അവിടെ ഒരാൾ ഉണ്ടെന്ന് ഓർമ്മിക്കാൻ പോലും കൂട്ടാക്കാതെ അവൾ മുൻപോട്ട് നടന്നു എന്നാൽ ഒരു വിളി അവളുടെ കാതിൽ മുഴങ്ങി കേട്ടു.





ശ്രീ..






തുടരും.......



⚜️കാശിനാഥൻ⚜️

⚜️കാശിനാഥൻ⚜️

4.5
916

ശ്രീ.......ആ വിളിയിൽ അവൾ ഒന്ന് ഞെട്ടി അതിനെ അവഗണിച്ചുകൊണ്ട് അവൾ മുൻപോട്ട് നടന്നു പക്ഷേ അപ്പോഴേക്കും അവളുടെ കയ്യിൽ മറ്റൊരു കൈ പതിഞ്ഞിരുന്നു.വിട്.എന്താ ശ്രീ ഇങ്ങനെ നീ.വിട്.ഞാനല്ല വേറെ ആരും അല്ലല്ലോ.നിങ്ങൾ എന്റെ ആരുമല്ല.അല്ലെ.അല്ല അല്ല അല്ല അല്ല .എന്താ എന്റെ ശ്രീയെ ഇങ്ങനെയൊക്കെ പറയുന്നത് നിന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്ന ആളല്ലേ ഞാൻ.ദേവമംഗലത്തെ  ദേവനല്ല വേറെ ഏത് രാജകുമാരൻ വന്ന പോലും എനിക്ക് ഒരു ജീവിതം വേണ്ട.അത് എന്താ മോളെ ഈ പറയണേ.അവന്റെ കൈകൾ അവളിൽ വീണ്ടും മുറുകിയിരുന്നു ഒരു രക്ഷയ്ക്ക് എന്നവണ്ണം അവൾ ചുറ്റും നോക്കി ആരും വഴിയിൽ ഒന്നും കാണുന്നില്ല അസ്തമിച