Aksharathalukal

രാപ്പാടിയും പനിനീർ പൂവും

അവൾ പറക്കാൻ ആയി തന്നെ തവിട്ടു നിറമുള്ള ചിറകുകൾ വിടർത്തുകയും വായുവിലേക്ക് തിരിച്ചു വരുകയും ചെയ്തു.അവൾ ഒരു നിഴൽ പോലെ ഉദ്യാനത്തിനു മുകളിലൂടെ പറക്കുകയും ഒരു നിഴൽ പോലെ തോട്ടത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു.ആ യുവ വിദ്യാർത്ഥിയെ അവൾ എവിടെയാണോ വിട്ടുപോയത്, ആ പുലിമേട്ടിൽ തന്നെ അപ്പോഴും അയാൾ കിടക്കുന്നുണ്ടായിരുന്നു,അവൻറെ മനോഹരമായ കണ്ണുകളിലെ കണ്ണുനീർ അപ്പോഴും ഉണങ്ങിയിട്ടുണ്ടായിരുന്നില്ല.
സന്തോഷമായിരിക്കുമോ രാപ്പാടി പറഞ്ഞു
സന്തോഷമായിരിക്കു നിൻറെ ചുവന്ന പനിനീർപ്പൂ നിനക്ക് കിട്ടും.
നീല വെളിച്ചത്തിൽ സംഗീതം കൊണ്ട് ഞാൻ ഇത് നിർമ്മിക്കുകയും  എൻറെ സ്വന്തം ഹൃദയ രക്തം കൊണ്ട് നിറം പിടിപ്പിക്കുകയും ചെയ്യും. തിരികെ ആകെ ഞാൻ ആവശ്യപ്പെടുന്നത് നീ സത്യസന്ധനായ കാമുകൻ ആയിരിക്കണം എന്നതു മാത്രമാണ് \'
വിദ്യാർത്ഥി പുല്ലിൽ നിന്നും മുകളിലേക്ക് നോക്കി ശ്രദ്ധിച്ചു പക്ഷെ രാപ്പാടി അവനോട് പറഞ്ഞുകൊണ്ടിരിക്കുന്നത് ഒന്നും അവന് മനസ്സിലാക്കാൻ കഴിന്നില്ല,കാരണം പുസ്തകങ്ങളിൽ എഴുതപ്പെട്ട കാര്യങ്ങൾ മാത്രമേ അവൻ അറിയുമായിരുന്നുള്ളൂ.
പക്ഷേ ഓക്കുമരത്തിന് മനസ്സിലാവുകയും അത് ദുഃഖിതൻ ആവുകയും ചെയ്തു.കാരണം തന്റെ ശിഖരങ്ങളിൽ കൂടെ നിർമ്മിച്ചിരുന്ന രാപ്പാടിയെ അവൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.
എനിക്കായി ഒരു അവസാന ഗാനം പാടൂ അവൻ മന്ത്രിച്ചു, നീ പോയി കഴിഞ്ഞാലും എനിക്ക് അനുഭവിക്കാവുന്ന ഒന്ന്.
രാപ്പാടി ഒക്കുമരത്തിനായി പാടി.അവളുടെ സ്വരം ഒരു വെള്ളി ഭരണയിൽ നിന്നും ജലം തിളച്ചു പൊങ്ങി കുമിളകളായി പുറത്തേക്ക് വരുന്നതു പോലെയായിരുന്നു. അവൾ ദാനം പൂർത്തിയാക്കുമ്പോൾ ആ യുവ വിദ്യാർത്ഥി എഴുന്നേറ്റു ഒരു നോട്ടുപുസ്തകവും പെൻസിലും വലിച്ചെടുത്തു.
ചന്ദ്ര ആകാശത്തിൽ പ്രകാശിച്ചപ്പോൾ രാപ്പാടി ചുവന്ന പനിനീർ ചെടിയുടെ നേരെ പറന്നു,അവളുടെ നെഞ്ച് മുള്ളിനോട്ചേർത്തു ഉറപ്പിച്ചു.