Aksharathalukal

രാപ്പാടിയും പനിനീർപ്പവും

എന്റെ പനിനീർ പൂക്കൾ മഞ്ഞയാണ് അത് മറുപടി പറഞ്ഞു,
വിദ്യാർത്ഥിയുടെ ജനാലയുടെ താഴെ വളരുന്ന എൻറെ സഹോദരൻറെ അടുക്കൽ പോകും ഒരുപക്ഷേ നിങ്ങൾ ആഗ്രഹിക്കുന്നത് അവൻ നിങ്ങൾക്ക് തരും.


രാപ്പാടി വിദ്യാർത്ഥിയുടെ ജനാലയുടെ താഴെ വളരുന്ന പനിനീർ ചെടിയുടെ അടുത്തേക്ക് പറന്നു, എനിക്കൊരു ചുവന്ന പനിനീർ പൂവ് തരൂ, അവൾ വിളിച്ചുപറഞ്ഞു ,ഞാൻ നിനക്കായി ഏറ്റവും മനോഹരമായ ഗാനം ആലപിക്കാം, പക്ഷേ ചെടി ശിരസ്സിലക്കി എൻറെ പനിനീർ പൂക്കൾ
 ചുവന്നവയാണ്, അത് മറുപടി പറഞ്ഞു ,
മാടപ്രാവിന്റെ പാദം പോലെ ചുവന്നവ, സമുദ്രകളിൽ ഇളകിയാടി നിൽക്കുന്ന പവിഴപ്പുറ്റിനേക്കാൾ ചുവന്നവ ,
പക്ഷേ ശൈത്യകാലം എൻറെ സിരകളെ മരവിപ്പിച്ചിരിക്കുന്നു, ഉറഞ്ഞ മഞ്ഞ് എൻറെ മുട്ടുകൾ നുള്ളി കളഞ്ഞിരിക്കുന്നു, കൊടുങ്കാറ്റ് എൻറെ ശിഖരങ്ങളെ തകർത്തു കളഞ്ഞിരിക്കുന്നു, എനിക്ക് ഈ വർഷം പനിനീർപുഷ്പങ്ങൾ ഉണ്ടാവുകയില്ല,


ഞാൻ ആഗ്രഹിക്കുന്നത് ഒരേയൊരു ചുവന്ന പനിനീർ പൂവ് മാത്രമാണ്, രാപ്പാടി പറഞ്ഞു ഒരേയൊരു ചുവന്ന പനിനീർ പൂവ് , എനിക്ക് അത് ലഭിക്കാൻ ഒരു മാർഗ്ഗവും ഇല്ലേ?

ഒരു വഴിയുണ്ട്  ചെടി ഉത്തരം പറഞ്ഞു

പക്ഷേ അത് നിന്നോട് പറയാൻ എനിക്ക് ധൈര്യമില്ലാത്ത വിധത്തിൽ അത്രയ്ക്ക് ഭയാനകമാണ്

എന്നോട് പറയുക രാപ്പാടി പറഞ്ഞു,
 എനിക്ക് ഭയമില്ല


നീയൊരു ചുവന്ന പനിനീർ പൂവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ,ചെടി പറഞ്ഞു നീല വെളിച്ചത്തിൽ സംഗീതം കൊണ്ട് നീയത് നിർമ്മിക്കുകയും ,നിൻറെ സ്വന്തം ഹൃദയ രക്തം കൊണ്ട് അതിനു നീ നിറം പിടിപ്പിക്കുകയും ചെയ്യണം,നിൻറെ നെഞ്ച് ഒരു മുള്ളിൽ ചേർത്തുവെച്ച് നീ എനിക്കായി പാടണം രാത്രി മുഴുവൻ നീ പാടിക്കൊണ്ടിരിക്കണം ,മുള്ള് നിൻറെ ഹൃദയത്തിൽ തുടച്ചു കയറുകയും, നിൻ്റ ജീവരക്തം എന്റേതായി തീരുകയും വേണം 

\" ചുവന്ന പനിനീർ പൂവിന് വേണ്ടി നൽകേണ്ട വലിയ വിലയാണ് \" അവൾ പറഞ്ഞു , 
ജീവിതം എല്ലാവർക്കും വളരെ പ്രിയപ്പെട്ടതും ആണ് ഈ ഹരിത വനത്തിൽ ഇരുന്ന് സൂര്യനെ അവന്റെ സ്വർണത്തേരിലും ചന്ദ്രനെ അവരുടെ മുത്തു കൊണ്ടുള്ള തെരിലും നിരീക്ഷിക്കുന്നത് വളരെ ആനന്ദകരമാണ്,  ഹോതോണിൻ്റെ  സൗരഭ്യം ആനന്ദിപ്പിക്കുന്നതാണ്,താഴ്വരയിൽ മറഞ്ഞിരിക്കുന്ന ബ്ലൂബൽ മനോഹരമാണ്,കുന്നിൻ മുകളിൽ പൂവിടുന്ന ഹിത്ഏറും രസകരമാണ്,എന്നിരുന്നാലും പ്രേമം ജീവിതത്തേക്കാൾ ശ്രേഷ്ഠമാണ് മനുഷ്യന്റെ ഹൃദയവുമായി താരതമ്യം ചെയ്താൽ ഒരു പക്ഷിയുടെ ഹൃദയം എന്താണ്?

രാപ്പാടിയും പനിനീർ പൂവും

രാപ്പാടിയും പനിനീർ പൂവും

5
81

അവൾ പറക്കാൻ ആയി തന്നെ തവിട്ടു നിറമുള്ള ചിറകുകൾ വിടർത്തുകയും വായുവിലേക്ക് തിരിച്ചു വരുകയും ചെയ്തു.അവൾ ഒരു നിഴൽ പോലെ ഉദ്യാനത്തിനു മുകളിലൂടെ പറക്കുകയും ഒരു നിഴൽ പോലെ തോട്ടത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു.ആ യുവ വിദ്യാർത്ഥിയെ അവൾ എവിടെയാണോ വിട്ടുപോയത്, ആ പുലിമേട്ടിൽ തന്നെ അപ്പോഴും അയാൾ കിടക്കുന്നുണ്ടായിരുന്നു,അവൻറെ മനോഹരമായ കണ്ണുകളിലെ കണ്ണുനീർ അപ്പോഴും ഉണങ്ങിയിട്ടുണ്ടായിരുന്നില്ല.സന്തോഷമായിരിക്കുമോ രാപ്പാടി പറഞ്ഞുസന്തോഷമായിരിക്കു നിൻറെ ചുവന്ന പനിനീർപ്പൂ നിനക്ക് കിട്ടും.നീല വെളിച്ചത്തിൽ സംഗീതം കൊണ്ട് ഞാൻ ഇത് നിർമ്മിക്കുകയും  എൻറെ സ്വന്തം ഹൃദ