Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 14 ❤️🇮🇳


നിഷ ഇന്നലെ നേരത്തെ ഉറങ്ങിയതിനാൽ ശിവ വന്നത് അറിഞ്ഞില്ല.

എണീറ്റ ഉടനെ ശിവ പോയത് നിഷയുടെ മുറിയിലേക്കാണ്. അവൻ വാതിൽ lock ചെയ്ത് അവളുടെ അടുത്തേക്ക് ചെന്നു 

ഈ ലോകം അവസാനിച്ചാലും തനിക്ക് അതൊന്നും ബാധകമല്ല എന്ന പോലെയാണ് ആളുടെ കിടപ്പ്.
ശിവ പതുക്കെ അവളുടെ മുഖത്ത് തട്ടി 

ശിവ :എണീക്ക് നമ്മൾക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്.

പെട്ടന്ന് തോന്നിയ കുസൃതിയിൽ അവൻ അവളുടെ മൂക്ക് പൊത്തിപിടിച്ചു.

അവൾ ഒന്ന് ചിണുങ്ങിക്കൊണ്ട് തിരിഞ്ഞു കിടന്നു.

നിഷ :ഒന്ന് പോ മഹിയേട്ടാ.....

ശിവ :മഹിയേട്ടനൊ 🤨?ആരാ അത് 

പെട്ടന്ന് തന്നെ അവൾ എഴുന്നേറ്റിരുന്നു.

നിഷ :ഏഹ്  നിങ്ങളായിടുന്നോ 😒

ശിവ :അഹ് എന്തേ പിടിച്ചില്ലേ 

നിഷ :ഇല്ല 😏

ശിവ :തമാശ പറയാൻ നേരമില്ല വേഗം മാറ്റിയിറങ്ങ്. എനിക്ക് നിന്നോട് ഇത്തിരി കാര്യം serious ആയി സംസാരിക്കാൻ ഉണ്ട്.

നിഷ ഒന്ന് മൂളി. ശിവ മുറിയുടെ പുറത്ത് പോയതിന് ശേഷം അവൾ എഴുന്നേറ്റു.


ശിവ ഉമ്മറത്തിരിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ അങ്ങോട്ട്‌ വരുന്നത്.

???:hello 

ശിവ :hi ആരാ 

???:ആ ഞാൻ മഹീന്ദ്രൻ അടുപ്പമുള്ളവർ മഹി എന്ന് വിളിക്കും.

(ശിവ :ആത്മ :ഇനി ഇവനെയാണോ ആമി മഹിയേട്ടാ എന്ന് വിളിച്ചേ )

ശിവ :ആ ഞാൻ ശിവ ദേവ് 

മഹി :ഇവിടത്തെ ആരായിട്ട് വരും. Sorry കണ്ട് പരിചയം ഇല്ലാത്തത് കൊണ്ട് ചോദിച്ചതാ.

ശിവ :ഏയ്‌ അത് സാരല്ല. ഞാൻ ഇവിടത്തെ ഗായത്രിയുടെയും ജോണിന്റെയും മൂത്ത മോൻ ആണ്.

മഹി :അഹ് അങ്ങനെ പറ  ഞാൻ ശേഖരൻ മാമയുടെ പെങ്ങളുടെ മോൻ 

അവർ പരസ്പരം കൈ കൊടുത്തു.

പെട്ടന്ന് ആരോ ഓടിവന്ന് മഹിയെ കെട്ടിപ്പിടിച്ചു.

മഹി ആളുടെ മുഖം കണ്ടില്ലെങ്കിലും ഇങ്ങനെ വന്ന് കെട്ടിപിടിക്കാനും മാത്രം ആത്മ ബന്ധമുള്ള ഒന്നേ ഈ തറവാട്ടിലുള്ളൂ എന്നത് കൊണ്ട് പെട്ടന്ന് തിരിച്ചും hug ചെയ്തു.

മഹി :ഏട്ടന്റെ കുഞ്ഞിപ്പെണ്ണ് വളർന്നല്ലോ

നിഷ :ആ അതിന് ഇടക്കൊക്കെ ഇങ്ങോട്ട് വരണം 😌

മഹി :sorry മോളെ ഞാൻ ഇത്തിരി busy ആയിപോയി.

നിഷ :ഓ ആയിക്കോട്ടെ എവിടെ മമ്മയും പപ്പയും.അന്ന് വിളിച്ചപ്പോൾ അവർ നേരത്തെ വരും എന്നാണല്ലോ പറഞ്ഞേ 🤨

മഹി :അവർ നാട്ടിൽ വന്നിട്ട് two day ആയി but ഇവിടേക്ക് ഇന്നലെ ഞങ്ങൾ വരുന്നതിന് തൊട്ട് മുൻപാണ് എത്തിയത്. വൈകി വന്നത്കൊണ്ട് അമ്പലത്തിൽ വരാനും പറ്റിയില്ല.

ശേഖരൻ :അല്ല ഇതാരാ. മാമേടെ കുട്ടി എപ്പോഴാ വന്നേ.

ശേഖരൻ മഹിയെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.

മഹി :ഇന്നലെ രാത്രി.

ശബ്ദം കേട്ട് ഒരു വിധം മുതിർന്നവരൊക്കെ ഉമ്മറത്തെത്തി. 

ശിവയ്ക്ക് ആദ്യം മഹിയെ പിടിച്ചില്ലെങ്കിലും പിന്നീട് നിഷയെ അനിയത്തി എന്ന് അഭിസംബോധന ചെയ്തപ്പോൾ എന്തോ ഇഷ്ടായി 😌

പിന്നെ എല്ലാവരും കൂടി മഹിയോട് സംസാരമായി വിശേഷംപറച്ചിലായി.

ഇതിനിടയിൽ നിഷ  ശിവയുടെ അടുത്ത് ചെന്ന് പതുക്കെ പറഞ്ഞു.

നിഷ :ഇത് നോക്കി നിന്നാൽ ഇന്നൊന്നും പോക്ക് നടക്കില്ല. വേഗം വാ...

അവൾ അവനെ വലിച്ചുകൊണ്ട് പോയി.

ആരും അത് ശ്രദ്ധിച്ചില്ല ഗായത്രി ഒഴികെ . പുള്ളിക്കാരത്തിക്ക് ഇതൊക്കെ പെരുത്തിഷ്ടായി 😌.

പോകും വഴി രണ്ടുപേരും സംസാരിച്ചില്ല. വണ്ടി കുറത്തിമലയുടെ ചെരുവിൽ നിർത്തി.

നിഷ :എന്താ ദേവാ ഒരു full stop 

ശിവ :നമ്മൾക്ക് മുന്നേ ആരോ പണി തുടങ്ങി ആമി..

നിഷ :what you mean🤨

ശിവ :ആ കണ്ടെത്തിയ ബോഡിയെ പറ്റി നിമിഷ നിന്നോട് പറഞ്ഞില്ലേ.

നിഷ :ആ.PG students അല്ലെ 


ശിവ :ആ അവർ കാർത്തിക്കിന്റെ friends ആണ്. അതായത് ആരോഹി മരണപെട്ട അന്ന് രാത്രി അവന്റെ കൂടെ ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന പത്ത് പേരിൽ അഞ്ചാളുകൾ . Private parts missing ആണ്.മരിച്ച ശേഷം  ഇത്രക്കും abuse ചെയ്യണമെങ്കിൽ ഇത് revenge ആകാനാണ് സാധ്യത.

നിഷ :അപ്പൊ പറഞ്ഞുവരുന്നത് ആരോഹിയെ ബലാത്സംഗം ചെയ്തവരുടെ കൂട്ടത്തിൽ കൊല്ലപ്പെട്ടവരും കണ്ണികളാകാം എന്നാണോ.

ശിവ :exactly 

നിഷ :so basically കാർത്തിക്കിനെകൂടെ കൂട്ടി ആറുപേരേ അവശേഷിക്കുന്നുള്ളു.

ശിവ :mm ഒരു തെളിവ് പോലും കിട്ടിയിട്ടില്ല. I'm impressed.

നിഷ :ഈ case ആരാ അന്വേഷിക്കുന്നെ.

ശിവ :നിന്റെ ആത്മ മിത്രംതന്നെ. ഈ കേസും ആ കേസും ഒരേ wavelength ആയത്കൊണ്ട് അവളെ നിർത്താം എന്ന് വിചാരിച്ചു.

നിഷ :അപ്പൊ നിങ്ങളെക്കൊണ്ട് ഉപകാരം ഒക്കെ ഉണ്ടല്ലേ 😇

ശിവ :😬😬ഇവളിത് 

നിഷ :oh ആ ബാക്കി ഉള്ളവരെക്കൂടെ വേഗം കൊന്നാൽ മതിയായിരുന്നു. 😌

ശിവ :mm ഇതൊക്കെ illegal ആണെങ്കിലും അങ്ങനെയൊക്കെ നടന്നാൽ ഒരു ഉപകാരമായിരുന്നു.തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം ജയിലിൽ സുഖവാസത്തിന് വിടുകയല്ല വേണ്ടത് 😏

നിഷ കുറച്ചുനേരം ശിവയുടെ മുഖത്തേക്ക് നോക്കിയിരുന്നു. അവൻ പിരികം പൊക്കി 🤨
എന്താണ് എന്ന് ചോദിച്ചപ്പോൾ കണ്ണുചിമ്മി കാണിച്ചു.

ശിവ :അതേയ് മഹി ഇവിടെയാണോ വളർന്നത്. നിങ്ങൾ നല്ല close ആണെന്ന് തോന്നുന്നല്ലോ.

നിഷ :ആ ഏട്ടൻ ഇവിടെ നമ്മുടെ കോളേജിൽ പിജി പഠിക്കാണ്. Chairman ആണ്. ഞങ്ങളുടെ കൂടെയാണ് കളിച്ച് വളർന്നത് 

ശിവ :oh 

നിഷ :ആകെ ഞങ്ങളെ പെങ്ങളെപ്പോലെ കാണുന്ന ഒരേയൊരു മനുഷ്യൻ അതാണ് 

ശിവ :അപ്പോൾ രാഹുലോ 

നിഷ :കൊള്ളത്തില്ല. പെണ്ണുപിടിയനാണ്. ഞങ്ങളെ മോശം രീതിയിലാണ് നോക്കാറ്. പണ്ട് ഈ കാരണത്തിന് മഹിയേട്ടനും രാഹുലും ഒന്ന് ഉടക്കിയതാ.

ശിവ :അവർ ഇങ്ങനെയാകാനുള്ള കാരണം എന്താ. Like ആ കുട്ടികൾ മുഴുവൻ ഇങ്ങനെയാണല്ലോ.

നിഷ :അത് അവരെ വളർത്തിയത് അമ്മമാർ ആണ് അച്ചന്മാർക്ക് പ്രേത്യേകിച്ച് ഒരു role ഇല്ലായിരുന്നു . അവർക്ക് ഇന്നേവരെ അവരുടെ അച്ഛന്മാരെ കാണാൻ തോന്നിട്ടില്ല cash account വഴി അയക്കുന്നത്കൊണ്ട് ആർക്കും വെറുപ്പും ഇല്ല.

ശിവ :mm എന്നാ പോയാലോ.

നിഷ :എന്താ ഇത്ര ധൃതി നമ്മൾക്ക് പതിയെ പോകാം ദേവാ... Please 😁

അവൾ കുഞ്ഞു പിള്ളേരെ പോലെ ചോദിച്ചു.

ശിവ :okey മാഡം 

അവർ അടുത്തുള്ള അരുവി ലക്ഷ്യം വച്ച് നടന്നു.


ശിവ : ഞാൻ serious ആയിട്ട് ഒരു കാര്യം ചോദിക്കട്ടെ ആമി 

നിഷ :mm 

ശിവ :, നിനക്കെന്താ എന്നെ ദേവേട്ടാ എന്ന് വിളിച്ചാൽ 

നിഷ :ഏഹ് അത് വേണ്ട 😌

ശിവ :എനിക്ക് reason അറിയാം 😌

നിഷ :എന്താ 🧐

ശിവ :നീ കേട്ടുന്നവനെ മാത്രമേ ദേവേട്ടാ എന്ന് വിളിക്കൂ 🤭

നിഷ :അപ്പൊ നിങ്ങളാണല്ലേ അന്ന് ഞങ്ങൾ കുളപ്പടവിൽ ഇരുന്നപ്പോൾ ഒളിച്ചിരുന്ന മഹാൻ 

ശിവ :അത് range ഉള്ളിടത്തേക്ക് മാറിനിന്നതാ. ഞാൻ കരുതിയോ നിങ്ങൾ പാതിരാത്രി അങ്ങോട്ട്‌  vibe ആക്കാൻ വരുമെന്ന് 😒. പിന്നെ നിങ്ങൾ പോകും വരെ ആ കൊതുക് കടി സഹിച്ച് അവിടെ നിന്നു.

നിഷ :ആ ഇനി വാദിക്ക് 😏

ശിവ :ആമീ..... സത്യത്തിൽ അത് അറിയാണ്ട് പറ്റിയതാ. എന്നാലും sorry🫣

നിഷ :എന്തിനാ 😑

ശിവ :അല്ല എനിക്ക് അപ്പോൾ head സെറ്റിൽ വല്ല പാട്ടും കേട്ടിരുന്നാൽ മതി ആ നേരത്ത് നിന്റെ സംസാരം കേൾക്കാനാണ് തോന്നിയത്. അതിനാ sorry പറഞ്ഞേ.

നിഷ :apology not accepted 😌

ശിവ :പിന്നെ എന്ത് വേണം.

നിഷ :എന്തും സാധിച്ച് തരോ 🤓

ശിവ :എനിക്ക് ഒതുങ്ങുന്നതാണേൽ 

നിഷ :ആ എന്നാൽ പോകുമ്പോൾ ഒരു പ്ലേറ്റ് ബീഫും പഴംപൊരിയും 😄

ശിവ :അയ്യേ അലുവയും മത്തിക്കറിയും പോലെയാണോ 😵‍💫

നിഷ :കഴിച്ച് നോക്കാതെ എങ്ങനെ അഭിപ്രായം പറയാൻ പറ്റും 😒

ശിവ :ആ okey പോകുമ്പോൾ വാങ്ങിത്തരാം 

നിഷ പെട്ടന്ന് ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു.

നിഷ :എന്നാ വേഗം വാ എനിക്ക് വിശക്കുന്നിണ്ട് 😄

അവൾ വേഗം ഓടിപോയി വണ്ടിയിലിരുന്നു.
ശിവ ഒന്ന് ചിരിച്ചുകൊണ്ട് പിറകെപോയി.



:::::::+::::::+::::::+:::::+::::::+::::::+:::::+


Inter well time ആയപ്പോൾ നമ്മുടെ പിള്ളേർ കാന്റീനിലേക്ക് വിട്ടു.

നിച്ചു നേരം ഇത്രയായിട്ടും അവരോട് കമ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. കാരണം റയാൻ അവളെ insult ചെയ്തപ്പോൾ നേരത്തെ വന്നതാണെന്ന് എഴുന്നേറ്റ് നിന്ന് പറയാൻ അവർക്ക് തോന്നിയില്ലല്ലോ .

അതൊന്നും ഈ പുള്ളികൾക്ക് മനസിലായിട്ടില്ല എന്നതാണ് അടുത്ത തമാശ. സത്യം പറഞ്ഞാൽ ഇന്നലെ സംസാരിച്ച് വൈകി കിടന്നതിന്റെ ക്ഷീണം ഇന്ന് first period ആണ് ഉറങ്ങി തീർത്തത് എന്തോ റയാൻ അവർ ഉറങ്ങുന്നത് കണ്ടില്ല.പിന്നെ നിച്ചു punishment കഴിഞ്ഞ് തീരിച്ചു കയറി ബാഗ് ഡെസ്കിൽ ശക്തിയായി വെയ്ക്കുന്ന sound കേട്ടാണ് അവർ ബോധമണ്ഡലത്തിലേക്ക് തിരിച്ച് വന്നത്.

കെവിൻ :നീ എന്താ മിണ്ടാത്തെ 

ജൂലി :അഹ് ഞാനും ശ്രദ്ധിച്ചു. എന്താ കാര്യം 🧐

നിച്ചു അവരെ രണ്ടുപേരെയും കണ്ണുരുട്ടി പേടിപ്പിച്ചു.

അവർ food കഴിക്കാൻ തുടങ്ങുമ്പോഴാണ് ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് വന്നത്.

???:ഇതിൽ ആരാ നിവ്യ 

നിച്ചു :ഞാനാ 

???:റയാൻ sir urgent ആയി സ്റ്റാഫ്റൂമിലേക്ക് വരാൻ പറഞ്ഞു.

ശേഷം ആ പെൺകുട്ടി മടങ്ങിപ്പോയി.

നിച്ചു :തന്ത സമ്മതിക്കൂല 😠😠😠

കഴിച്ചത് നിർത്തി നിച്ചു എഴുന്നേറ്റ് പോയി.

ജൂലി :എടാ നമ്മൾ ഉറങ്ങിയ time ക്ലാസ്സിൽ വേറെന്തെങ്കിലും സംഭവിച്ചോ 🤨

കെവിൻ :ആ ആർക്കറിയാം 

അവരുടെ അതേ ക്ലാസ്സിൽ പഠിക്കുന്ന ചിത്ര അത് വഴി പോയപ്പോൾ ജൂലി അവളെ അടുത്ത് വിളിച്ചു കാര്യം അന്വേഷിച്ചു. എല്ലാം കേട്ടപ്പോൾ കെവിനും ജൂലിക്കും കുറ്റബോധം തോന്നി.

ജൂലി :shey മോശായി. നമ്മൾ അവൾക്ക് ഒരു വിലയും കൊടുക്കാത്ത പോലെ ആയില്ലേ ഇപ്പൊ 

കെവിൻ :സാരല്ല നമ്മുടെ നിച്ചുവല്ലേ. പോകുമ്പോൾ വല്ല surprise കൊടുക്കാം.

ജൂലി ഒന്ന് നോക്കിയപ്പോൾ കെവിൻ നല്ലപോലെ ചിരിച്ചുകൊടുത്തു.

കെവിൻ :budget friendly 😌

ജൂലി :അഹ് എന്നാ okey😌. I'm in 

Staffറൂമിൽ ഓടിക്കിതച്ചെത്തിയ നിച്ചു കാണുന്നത് ബിരിയാണി കയറ്റികൊണ്ടിരിക്കുന്ന റയാനെയാണ് 😬

അവൾ അവന്റെ വാതിലിൽ ശക്തമായി മുട്ടി 

നിച്ചു :sir എന്തിനാ വിളിച്ചേ 

റയാൻ അവളോട് ഇരിക്കാൻ ആംഗ്യം കാണിച്ചു. അവൾ അവിടെ അനുസരണയോടെ ഇരുന്നു. ഇടക്ക് വരുന്ന തലവേദന അവളെ അസ്വസ്ഥമാക്കിയിരുന്നു.

റയാൻ കഴിച്ച് എഴുന്നേൽക്കുന്നവരെ ഒരക്ഷരം പോലും മിണ്ടിയില്ല. നിച്ചു ആണെങ്കിൽ വിശന്നാണ് ഇരിക്കുന്നത്.

റയാൻ :ഇയാൾ ചെയ്ത work എനിക്ക് ഇഷ്ടപ്പെട്ടു. Nice. അത്പോലെ ഇനി ഒരു ക്ലാസ്സിന്റേത് കൂടെ ചെയ്താൽ ഇയാളുടെ ആദ്യത്തെ കടമ്പ കഴിഞ്ഞു. 😌

നിച്ചുവിന് ദേഷ്യം വന്നു എന്ന് പറഞ്ഞാൽ സ്വാഭാവികമല്ലേ..

നിച്ചു :പിന്നെ എന്നാ തേങ്ങക്കടോ ഇയാളെ ഇവിടെ ഇരുത്തിയിരിക്കുന്നെ. വേണ്ട വേണ്ട എന്ന് വിചാരിക്കുമ്പോൾ തലേൽ കേറി നിരങ്ങാ 

റയാൻ :ടീ...... 😠 വല്ലാണ്ട് ഇളക്കല്ലേ. നീ ആരാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് നിനക്ക് ഈ പണി തന്നതും. അല്ലേലും നിനക്കൊക്കെ പ്രശ്നം വരുമ്പോൾ മുത്തശ്ശനോടും ബാക്കിയുള്ളവരോടും പറയാനല്ലാതെ സ്വയം deal ചെയ്യാൻ പറ്റോ.... 😏ഇല്ലല്ലോ.


നിച്ചുവിന് അത് ചങ്കിൽ കൊണ്ടതുപോലെയായി. ശരിയാണ് എല്ലാം എല്ലാരും ചെയ്ത് തരുന്നത് കൊണ്ട് ഇന്നേവരെ ബുദ്ധിമുട്ടിയിട്ടില്ല.
അവൾ പതിയെ ആ പുതിയ file കയ്യിലെടുത്ത് ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.
പറഞ്ഞത് ഇത്തിരി കൂടിപ്പോയി എന്ന് റയാനും തോന്നി but react ചെയ്തില്ല.

അവൾ ക്ലാസ്സിലേക്ക് കയറി ഡെസ്കിൽ തലവെച്ച് കിടന്നു. Food കഴിക്കാനും തോന്നിയില്ല. അടുത്ത period sir വന്നപ്പോഴാണ് ആള് എഴുന്നേറ്റത്. പഠിക്കാൻ pending വയ്ക്കുന്നത് അവൾക്ക് ഇഷ്ടല്ലാത്ത കാര്യം ആണ്. അതുകൊണ്ട് ഇടക്ക് വരുന്ന തളർച്ചയെ അവൾ തള്ളിക്കളഞ്ഞു.

Class കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കണ്ടു തന്നെ പ്രതീക്ഷിച്ചിരിക്കുന്ന റയാനേ. ഇനിയും അയാളെ face ചെയ്യാൻ കഴിയാത്തത്കൊണ്ട് കോളേജിന്റെ back side വഴി parking ഏരിയയിലേക്ക് നടന്നു.


താഴേക്ക് നോക്കി നടന്നുവരുന്ന നിച്ചുവിനെ ജൂലി ദൂരെനിന്ന് കണ്ടു.

ജൂലി :da അവള് വരുന്നുണ്ട് 

കെവിൻ :ആ ഞാൻ മാറിനിൽകാം 

അവൻ ഒരു മരത്തിന്റെ മറവിൽ പോയിരുന്നു.

അവൾ നടന്നടുത്തപ്പോൾ ജൂലി ശബ്ദം നേരെയാക്കി.

ജൂലി :നിച്ചു..... ഒന്ന് നിൽക്ക് ഞങ്ങൾക്ക് പറയാനുള്ളതുകൂടെ കേട്ടിട്ട് തീരുമാനം എടുക്ക്.

നിച്ചു വല്യ താല്പര്യമില്ലാത്ത പോലെ നിന്നു.

ജൂലി :എടാ ഇന്നലെ രാത്രി ഞങ്ങൾ പഴയ ഫ്രണ്ട്സിന് video call ചെയ്ത് വൈകിയാണ് കിടന്നേ. ഇന്ന് നിന്നെ sir പുറത്താക്കിയ കാര്യം പോലും ക്യാന്റീനിൽ ഇരിക്കുമ്പോഴാണ് അറിഞ്ഞത്. അത്രക്ക് ബോധംക്കെട്ടാണ് ക്ലാസ്സിൽ കിടന്നേ.

നിച്ചു :ആ സാരല്ല പോട്ടെ 

പെട്ടന്ന് കെവിൻ അവളുടെ പുറകെവന്നു. എന്നിട്ട് വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കുറേ diary milk കയ്യിൽ പിടിച്ച് ഇളിച്ച്കൊണ്ട് നിൽക്കുന്ന കെവിനെ 

കെവിൻ :തെറ്റ് ഞങ്ങളുടെ ഭാഗത്തല്ലെങ്കിലും sorry 

നിച്ചു ചിരിച്ചുകൊണ്ട് അത് വാങ്ങി.

നിച്ചു :ഇങ്ങനെ നിന്നാൽ ഇന്നലെ കിട്ടിയതിന്റെ ഇരട്ടി കിട്ടും അപ്പൊ പോയാലോ 🤭

അവർ അതിന് ശരിവച്ചു വണ്ടിയെടുത്ത് പോയി. അവർ പോകുന്നത് റയാൻ കണ്ടില്ല. അവൻ ആരെയും കാണാത്തത്കൊണ്ട് ഇത്തിരി നേരം കൂടെ കാത്തിരുന്നു പിന്നീട് വീട്ടിലേക്ക്തിരിച്ചു.

മഹി കുറേനേരം അവിടെ ചിലവഴിച്ച ശേഷമാണ് വീട്ടിലേക്ക് പോയത്. അവൻ പോയതിന് പുറകെ ത്രിമൂർത്തികൾ തറവാട്ടിലേക്ക് കയറി.

പൗർണമിയും രവിയും ഉമ്മറത്ത് വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് ഓടിവരുന്ന നിച്ചുവിനെ കണ്ടത്.

കുറച്ച്നേരം അച്ഛന്റേം അമ്മയുടേം മടിയിൽ തലവച്ച് കിടന്നു. അവർ ഒന്നും ചോദിക്കാതെ അങ്ങനെതന്നെ ഇരുന്നു.
ഇത്തിരി കഴിഞ്ഞപ്പോൾ അവൾ താനെ എണീറ്റ് ഒരു മങ്ങിയ ചിരി ചിരിച്ച് അകത്തേക്ക് പോയി.

അവൾ കയറിപോയപ്പോൾ രവി ജൂലിയെ സംശയരൂപേണ നോക്കി 

ജൂലി :അവൾക്ക് ഇടക്ക് തലവേദന ഉണ്ട് എന്ന് പറഞ്ഞിരുന്നു അതാകും.

പൗർണമി :ആ അത് ഒന്ന് ഉറങ്ങി എണീറ്റാൽ ശെരിയാകും മക്കള് പോയി fresh ആയി വാ ഞാൻ food എടുത്ത് വെക്കാം 

അവർ ഒന്ന് തലയാട്ടി അകത്തേക്ക് പോയി. പൗർണമിയും രവിയും അവരുടെ സംസാരത്തിൽ മുഴുകി.

റൂമിലെത്തിയ നിച്ചു പെട്ടന്ന് fresh ആയി വന്നു. കിടക്കാൻ തോന്നിയെങ്കിലും ആ paper work complete ആകാതെ ഒരു സമാധാവനും കിട്ടില്ല എന്നത്കൊണ്ട് അത് ചെയ്യാനിരുന്നു. അപ്പോഴാണ് അവൾ ആ ചതി മനസിലാക്കിയത്. 120 page work ആണ് ചെയ്യേണ്ടത്.

അവൾ വാശിക്ക് ഒരു 40 എണ്ണം ചെയ്തു. സമയം പോയികൊണ്ടിരുന്നു. Food കഴിക്കാതെ അങ്ങനെത്തന്നെ ഒരു ദാവണി ചുറ്റിക്കെട്ടി അമ്പലത്തിലേക്ക് വിട്ടു.

മഹിയും കുടുംബവും നേരത്തേതന്നെ അമ്പലത്തിലെത്തിയിരുന്നു. ത്രിമൂർത്തികൾ വൈകിയാണ് എത്തിയത്.എല്ലാരും കുളത്തിൽ ഇറങ്ങി കൈ കാൽ കഴുകി കയറിപ്പോയി. ജൂലിയുടെ കാലിൽ ആരോ ചവിട്ടി. ആരാണെന്ന് കാണാത്തത്കൊണ്ട് ദേഷ്യം കടിച്ച്പിടിച്ച് അവൾ വീണ്ടും കുളത്തിലേക്ക് പോയി. ഇതേ സമയം മഹി അമ്പലകുളത്തിന്റെ പടവിൽ ഇരുന്ന് എന്തോ ആലോചിക്കുകയായിരുന്നു. 

എന്തൊക്കെയോ അടക്കിപറഞ്ഞു വരുന്ന പെൺകുട്ടിയെ അവൻ നോക്കി. പുറം തിരിഞ്ഞു നിന്നത്കൊണ്ട് മുഖം കണ്ടില്ല എന്നാലും ആള് നല്ല ദേഷ്യത്തിലാണെന്ന് ഒറ്റനോട്ടത്തിൽ മനസിലായി. 
അവൾ പെട്ടന്ന് തിരഞ്ഞപ്പോൾ മഹി ഒരു വേള ശ്വാസംവിടാൻ മറന്നു. താൻ വരച്ച മീരയുടെ ചിത്രത്തിന് ജീവൻ വച്ചപോലെയായിരുന്നു അവളുടെ മുഖം .

ജൂലി കാൽ കഴുകി തിരിഞ്ഞപ്പോൾ എന്തോ പോയ അണ്ണാനെപോലെ തന്നെ നോക്കുന്നവനെ കണ്ട് നെറ്റി ചുളിച്ചു.

പിന്നെ വേഗം കയറിപോയി. അവൾ പോകുമ്പോൾ അവൻ എന്തോ വിളിക്കുന്നത് കേട്ടു. പക്ഷേ എന്താണെന്ന് വ്യക്തമായില്ല.

മഹി ഒന്ന് ഞെട്ടി ചുറ്റും നോക്കി ഇല്ല അടുത്താരുമില്ല അവൻ വേഗം പടവുകൾകയറിപ്പോയി അമ്പലം മുഴുവൻ വീക്ഷിച്ചു പക്ഷേ അവളെമാത്രം കണ്ടില്ല. അവൻ ഇതൊക്കെ തോന്നലാകും എന്ന് കരുതി ചിരിച്ചുകൊണ്ട് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയി.

ശ്രീകോവിലിലേക്ക് കൈ കൂപ്പുമ്പോൾ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ തന്റെ മീരയുമായുള്ള കൂടികാഴ്ച്ച. കണ്ണ് തുറന്ന് തിരഞ്ഞപ്പോൾ നിഷയുടെ കൂടെ സംസാരിച്ച് വിളക്ക് തെളിയിക്കുന്ന പെൺകുട്ടിയെ കണ്ട് അവൻ ഒന്ന് പകച്ചു. അല്ല ഇത് സ്വപ്നമല്ല. അവൻ അടുത്ത് നിൽക്കുന്ന ലച്ചുവിനെ വിളിച്ചു.

ലച്ചു :എന്താ ഏട്ടാ...😑

മഹി :അതാരാ കുഞ്ഞിയുടെ കൂടെ 

ലച്ചു :അത് ജൂലിചേച്ചിയാണ്. അംബികമ്മയുടെ ഇളയ മകൾ. 

മഹിയുടെ മുഖം എന്തുകൊണ്ടോ തെളിഞ്ഞു.

തിരി തെളിയിക്കുന്നതിനിടെ ആരോ തന്നെ നോക്കുന്നപോലെ തോന്നി തിരിഞ്ഞ ജൂലി കണ്ടത് നിറപുഞ്ചിരിയാലേ തന്നെ നോക്കുന്ന ഒരു ചെറുപ്പക്കാരനെയാണ്.

ജൂലി :കുഞ്ഞേച്ചീ.... ആരാ ആ നിൽക്കുന്നത് 

അവൾ മഹിയെ ചൂണ്ടിക്കാണിച്ചു.

നിഷ :അത് മഹിയേട്ടനാ മുത്തുവിന്റെ പെങ്ങളുടെ മോൻ.

ജൂലി :അവരെ ഇതിനുമുൻപ് കണ്ടിട്ടേയില്ലല്ലോ 

നിഷ :അവർ ബാംഗ്ലൂർ settled ആണ്. പിന്നെ നിങ്ങളുടെ college chairman ആണ് മഹിയേട്ടൻ 

ജൂലി :ഏഹ് അതെങ്ങനെ ശെരിയാകും അവരൊക്കെ ബാംഗ്ലൂർ settled അല്ലെ 🙄

നിഷ :എടി പൊട്ടിക്കാളി ഏട്ടൻ ഇവിടെയാ പഠിച്ചത്.

ജൂലി :ഓ അങ്ങനെ അപ്പോ തമാസം ഒക്കെ എവിടെയാ 

നിഷ :നമ്മുടെ opposite ഉള്ള വീട് 

ജൂലി :ഓ അങ്ങനെ...

::+:::::+:::::::+::::::+:::::+:::::+::::+:::++


Rooftop ബാറിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് കാർത്തിക്.

അലൻ :എന്റെ പൊന്ന് കാർത്തി നിന്നെപ്പോലെ ഞങ്ങളും ടെൻഷനിലാണ്. എന്ന് കരുതി പേടിച്ച് ജീവിക്കാനൊന്നും പറ്റില്ലല്ലോ.

ജിഷ്ണു :ശെരിയാ നീയൊന്നടങ്ങ് 

റോഷൻ :ഇത് ചിലപ്പോൾ വേറെ വല്ല revenge ആണെങ്കിലോ. അവർ അഞ്ചുപേരും ഒറ്റക്കും ഇതുപോലെ ഓരോ വേലത്തരങ്ങൾ ചെയ്തിട്ടില്ലേ?

ഹരി : ആ ചത്ത പെണ്ണിന് ആകെയുള്ളത് ഒരു മുത്തശ്ശനും അമ്മയും ആണ്. അയാളുടെ കയ്യും കാലും നമ്മൾ ഒടിച്ച് warning കൊടുത്തിട്ടല്ലേ പോന്നത്.

ആദിൽ :പിന്നെ ആ തള്ളക്കാണെങ്കിൽ പ്രാന്തും 


കാർത്തിക് :എനിക്ക് എന്തോ നല്ല രീതിയിൽ wrong അടിക്കുന്നുണ്ട്.

റോഷൻ :രണ്ടെണ്ണംകൂടെ അടിക്ക് മച്ചാ..... Okey ശരിയാകും.


അലൻ :ഈ case  അന്വേഷിക്കുന്ന വക്കീൽ ഓഹ് എന്നാ ചരക്കാടാ...

ഹരി :mm ഇതൊന്ന് ഒതുങ്ങട്ടെ എന്നിട്ട് നോക്കാം 😉

ജിഷ്ണു :ശിവ ദേവിന്റെ മാമന്റെ മോൾ ആണ് ഇത്തിരി പുളിക്കും 


കാർത്തിക് :എന്നാപിന്നെ അവളെ അനുഭവിച്ചിട്ടുതന്നെ കാര്യം.

?????:sir order 

അലൻ :ഏഹ് അയ്‌ന് ഞങ്ങൾ order ഒന്നും തന്നില്ലല്ലോ.

????:അറിയില്ല ഒരാൾ നിങ്ങൾക്ക് തരാൻ പറഞ്ഞു.

Waiter ഒരു കടലാസ് കഷ്ണം അവർക്ക് നീട്ടി 

????:ഇതും നിങ്ങളെ ഏല്പിക്കാൻ പറഞ്ഞു 

Enjoy guys it's my treat 

ഹരി :അതാരാടാ ഇത്രക്ക് മാന്യൻ 

അലൻ : ആരായാലെന്താ നമ്മൾക്ക് കിട്ടാനുള്ളത് കിട്ടീലെ 

അവർ എല്ലാവരും drinks എടുത്ത് കുടിച്ചുകൊണ്ടിരുന്നു.

മറഞ്ഞുനിന്ന് അവരെ വീക്ഷിച്ചിരുന്ന കണ്ണുകളിൽ പകയെരിഞ്ഞു 

????:ഒരുത്തനേം ഞാൻ വിടില്ല  കണക്കുതീർത്തിട്ടേ ഇനിയൊരു മടക്കമുള്ളൂ wait and see.

അയാൾ ഒന്ന് പുച്ഛിച്ചുകൊണ്ട് നടന്നകന്നു. അടുത്ത ഇരയെ വേട്ടയാടിപിടിക്കാനുള്ള പ്ലാനോടെ .



:::::::+++:::::::::++++:::::::::::+++

സമയം പുലർച്ചെ 6 മണി നിച്ചു work കഴിഞ്ഞ് ഉറങ്ങിയിട്ട് അര മണിക്കൂർ ആകുന്നു.. ഇന്നലെ അവൾ food കഴിച്ചില്ല. തിരക്ക് കാരണം കെവിൻ തന്ന diary milk മാത്രമാണ് ഏക ഭക്ഷണമായി കഴിച്ചത്.


7.00 പൗർണമി വന്നപ്പോൾ കണ്ടു തലവച്ചുറങ്ങുന്ന തന്റെ കുഞ്ഞിനെ.

പൗർണമിയുടെ ഉള്ളിൽ ചില സംശയങ്ങൾ പൊട്ടിപുറപ്പെട്ടു. കാരണം ഒരേ ക്ലാസ്സിൽ പഠിക്കുന്ന ജൂലിക്കും കെവിനും ഇല്ലാത്ത work ആണ് നിച്ചുവിന്.

പൗർണമി അവളെ ഉണർത്താതെ ജൂലിയുടെ റൂമിലേക്ക് പോയി.

കിടന്നുറങ്ങുന്ന ജൂലിയെ അവൾ പതുക്കെ തട്ടി 

കുറച്ച്നേരം വിളിച്ചപ്പോൾ അവൾ എഴുന്നേറ്റിരുന്നു.

ജൂലി :എന്താ ആന്റി ഈ രാവിലെ 🤧

പൗർണമി :ജൂലിമോളെ നിച്ചുവിനെന്താ ഇത്ര work നിങ്ങൾക്കാർക്കും ഇല്ലല്ലോ.

(ജൂലി :ആത്മ :അയ്യോ പണി പാളി ഇനി ഇത് മുത്തശ്ശൻ അറിഞ്ഞാൽ ഇച്ചായൻ അവളെ തിന്നാതെ തിന്നും. Idea💡💡)

ജൂലി :അത് പിന്നെ അവൾ ആണ് class mentor so ചില കാര്യങ്ങൾ ചെയ്ത് തീർക്കാൻ അവൾക്ക് സാറുമ്മാരെ സഹായിക്കേണ്ടി വരും. ഇന്നുംകൂടെ ഒള്ളൂ. അത് കഴിഞ്ഞാൽ തീരും. 😊

പൗർണമി :ഓഹ് അങ്ങനെ. എന്നാൽ ഞാൻ പോയി മോളെ വിളിക്കട്ടെ. നീയും എണീറ്റോ.. സമയം ആകാറായി.

ജൂലി :okey 😬

                    (തുടരും... ❤️)





❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
 


ഒരു ഇന്ത്യൻ പ്രണയകഥ part 15❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 15❤️🇮🇳

4.6
539

ഇന്ന് നിച്ചു കെവിനും ജൂലിക്കും മുൻപ് ഇറങ്ങി.കോളേജിൽ എത്തിയ ഉടനെ റയാനെ തിരക്കി staff റൂമിലെത്തി. എന്തോ ആലോചിച്ചിരിക്കുന്ന റയാന്റെ മുൻപിലേക്ക് അവൾ കിതച്ചുകൊണ്ട് വന്നുനിന്നു.റയാൻ പെട്ടന്ന് ഞെട്ടിയെങ്കിലും വേഗം പഴയപോലെയായി.റയാൻ :എന്താ.... ഒരു manners ഇല്ലാതെ വന്നേ 😏നിച്ചു :ഇയാളോട് സംസാരിച്ചാൽ ഉള്ള manners കൂടെ പോകും 😠ഇന്നാ തന്റെ work അവളുടെ ചിറഞ്ഞുള്ള നോട്ടത്തിൽ അവനൊന്ന് പതറി.റയാൻ :ആ നന്ദി 😄നിച്ചു :എന്നാ പോകട്ടെ സർ..😠അവൾ പുറത്തേക്ക് പോകാൻ തിരിഞ്ഞപ്പോൾ റയാൻ അവളുടെ കൈ പിടിച്ചുവച്ചു.നിച്ചു :ഇനിയെന്താ 😠റയാൻ :class കഴിഞ്ഞു പോകുമ്പോൾ ലൈബ്രറി വരെ വരണം. കുറേ books വായിക്കുന്ന ആളല്ല