Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 15❤️🇮🇳

ഇന്ന് നിച്ചു കെവിനും ജൂലിക്കും മുൻപ് ഇറങ്ങി.
കോളേജിൽ എത്തിയ ഉടനെ റയാനെ തിരക്കി staff റൂമിലെത്തി. എന്തോ ആലോചിച്ചിരിക്കുന്ന റയാന്റെ മുൻപിലേക്ക് അവൾ കിതച്ചുകൊണ്ട് വന്നുനിന്നു.
റയാൻ പെട്ടന്ന് ഞെട്ടിയെങ്കിലും വേഗം പഴയപോലെയായി.

റയാൻ :എന്താ.... ഒരു manners ഇല്ലാതെ വന്നേ 😏

നിച്ചു :ഇയാളോട് സംസാരിച്ചാൽ ഉള്ള manners കൂടെ പോകും 😠ഇന്നാ തന്റെ work 

അവളുടെ ചിറഞ്ഞുള്ള നോട്ടത്തിൽ അവനൊന്ന് പതറി.

റയാൻ :ആ നന്ദി 😄

നിച്ചു :എന്നാ പോകട്ടെ സർ..😠

അവൾ പുറത്തേക്ക് പോകാൻ തിരിഞ്ഞപ്പോൾ റയാൻ അവളുടെ കൈ പിടിച്ചുവച്ചു.

നിച്ചു :ഇനിയെന്താ 😠

റയാൻ :class കഴിഞ്ഞു പോകുമ്പോൾ ലൈബ്രറി വരെ വരണം. കുറേ books വായിക്കുന്ന ആളല്ലേ. ഞാൻ പറയുന്ന books എനിക്ക് എടുത്ത് തരണം 😏പറ്റോ സക്കീർഭായ്ക്ക് 

അവൻ ഒരു ചെറിയ note pad അവളുടെ മുഖത്തോടടുപ്പിച്ചു.

നിച്ചു :താൻ പക പോക്കുവാണോ 😠

റയാൻ :ഏയ്‌ അങ്ങനെ തോന്നിയോ 🤓

നിച്ചു :ഇത്രയൊക്കെ എന്നെകൊണ്ട് ചെയ്യിക്കാൻമാത്രം ഞാൻ എന്ത് തെറ്റാ ചെയ്തതെന്നുകൂടി പറയോ ഞാൻ.......


അത്രയും നേരം ഉറച്ചിരുന്ന ശബ്ദം പിന്നീട് നേർത്തതായി വന്നു. അവസാനം റയാന്റെ കയ്യിൽ തന്നെ വാടിയ ചേമ്പിൻതണ്ടുപോലെ അവൾ വീണു.

അവന് ഒരക്ഷരം ശബ്ധിക്കാൻ കഴിഞ്ഞില്ല. സ്വബോധത്തിലേക്ക് വന്നപ്പോൾ അവളെ കോരിയെടുത്ത് പുറത്തേക്കോടി. കുട്ടികളും സാറുമ്മാരും വരുന്നതേ ഒള്ളൂ അതുകൊണ്ട്തന്നെ ഇതൊന്നും ആരും കണ്ടില്ല


അവൻ വേഗം അവളെ കാറിൽ കിടത്തി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.പോകുന്ന വഴി ഇതൊക്കെ ശിവയെ വിളിച്ച് പറയാനും മറന്നില്ല.

അബോധാവസ്ഥയിലായതിനാൽ വേഗം doctors ഒക്കെ വന്നു. പിന്നെ ജിത്തുവിന്റെ ഹോസ്പിറ്റലിലേക്ക് പോയാൽമതി എന്ന് ശിവ പറഞ്ഞത്കൊണ്ട് അങ്ങോട്ടുതന്നെയാണ് കൊണ്ടുപോയതും.

കുറച്ച് കഴിഞ്ഞപ്പോൾ അവളെ treat ചെയ്ത ഡോക്ടർ പുറത്തേക്ക് വന്നു.

റയാൻ :doctor..... നിവ്യക്ക് ഇപ്പൊ എങ്ങനെയുണ്ട്.

ഡോക്ടർ :ya she is fine. Two days ഉറങ്ങിയിട്ടില്ല പിന്നെ ഇന്നലെ ഒന്നും കഴിച്ചിട്ടില്ല ഇന്ന് രാവിലെപോലും ഒന്നും കഴിച്ചിട്ടില്ല എന്ന് തോന്നുന്നു.

ഇതേ സമയം ശിവ അങ്ങോട്ടേക്ക് വന്നു.

ശിവ :ഡോക്ടർ two days ആയിട്ട് കുടുംബക്ഷേത്രത്തിൽ പൂജയും കാര്യങ്ങളും കഴിഞ്ഞ് 10-11 മണിക്കാണ് എല്ലാരും വീട്ടിലെത്താറ്. പഠിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുന്ന കുട്ടിയായത്കൊണ്ട് overnight ആണ് പഠിക്കുന്നെ പിന്നെ ഇതിന്റെ ഇടക്ക് food skip ആയി. ഇനി ഇങ്ങനെ ഉണ്ടാകാതെ നോക്കാം..

ഡോക്ടർ :ആ okey. കുട്ടിക്ക് ബോധം തെളിഞ്ഞിട്ടില്ല നിങ്ങൾക്ക് കേറി കാണാം 

ഡോക്ടർ പോയതിന് ശേഷം റയാൻ തലക്ക് കൈ വച്ച് അവിടെ ഇരുന്നുപോയി.

ശിവ അടുത്തിരുന്ന് അശ്വസിപ്പിച്ചു.

ശിവ :ഇനി എന്താ നടന്നേ എന്ന് എന്റെ അനിയൻ പറ...

റയാൻ മുഴുവൻ പറഞ്ഞുകഴിഞ്ഞപ്പോൾ. ശിവ ഒന്ന് നെടുവീർപ്പിട്ടു.

ശിവ :നിന്നെ ചുമരിൽ ഒട്ടിക്കാൻ അറിയാൻപാടില്ലാത്തതുകൊണ്ടല്ല. നിന്റെ അപ്പനേം അമ്മയേം ഓർത്തിട്ടാ... അവന്റെയൊരു revenge. 😑

റയാൻ :അളിയാ ഒരബദ്ധം പറ്റിയതാ. ആദ്യം കണ്ടപ്പോൾ over smart ആണെന്ന് തോന്നി. അതാ പണി കൊടുക്കാം എന്ന് കരുതിയെ. ആദ്യത്തെ work കഴിഞ്ഞപ്പോൾ വീണ്ടും ഡയലോഗടിച്ചു. അതിന്റെ പണിയായി വീണ്ടും ഒന്നൂടെ കൊടുത്തു. But last work അവൾ ചെയ്യാതിരിക്കാൻ വേണ്ടിയാണ്‌ 120 page കൊടുത്തേ. ഈ പിശാശ് ഉറക്കം കളഞ്ഞ് അത് ചെയ്യുമെന്ന് ഞാൻ കരുതിയോ 🤧.

ശിവ :നല്ലൊരു apology 😌 അല്ലാതെ ഒരു വഴിയില്ല.

റയാൻ :🤧🤧അതിലും നല്ലത് ലുലുമാളിൽ തുണിയഴിച്ച് നിൽക്കുന്നതാ 

ശിവ :ആ എന്നാ dismiss ആകാൻ തയ്യാറായിക്കോ.

റയാൻ :🤧🤧🤧വേണ്ട ഞാൻ പറഞ്ഞോളാം.


ശിവ :good boy 😌. ഞാൻ എന്നാൽ പോകാ നിന്നെ എനിക്ക് വിശ്വാസാണ് . അവളെ വീട്ടിലേക്ക് എത്തിച്ചിട്ട് കോളേജിലേക്ക് പോയാൽ മതി. കേട്ടല്ലോ 

റയാൻ:ആ okey 

ശിവ അവിടെ നിന്നിറങ്ങി. മടിച്ച് മടിച്ചാണെങ്കിലും അവൻ ഡോർ തുറന്നു. ശാന്തമായി ഉറങ്ങുന്നവളെ കണ്ടപ്പോൾ ശ്വാസം നേരെയാക്കി അടുത്ത് പോയി ഒരു chair എടുത്തിട്ടിരുന്നു.


പഴയ ഒരു കൊട്ടാരത്തിന്റെ ഉള്ളിലൂടെ അവൾ ലക്ഷ്യമില്ലാതെ ഓടി. പെട്ടന്ന്  ആരോ അവളെ ഇടുപ്പിലൂടെ വട്ടംപിടിച്ച് ഒരു ഇരുട്ട് മുറിയിലേക്ക് കൊണ്ടുപോയി വാതിൽ താനെ അടഞ്ഞു .

ആരുടെയോ നിശ്വാസം മുഖത്ത് തട്ടിയപ്പോൾ അവൾ കണ്ണ് പതിയെ തുറന്നു. വന്യമായി തന്നെ നോക്കുന്ന രണ്ട് നീലകണ്ണുകൾ മാത്രം അവൾക്ക് കാണാൻ സാധിച്ചു.

"മറ്റുള്ളവർക്ക് നിന്നെ തൊടാൻ പോലുമുള്ള അവകാശമില്ല petal . അങ്ങനെ സംഭവിച്ചാൽ എന്റെ കൈ കൊണ്ട്തന്നെ ഞാൻ അവരെ തീർക്കും. പക്ഷേ എന്നിൽനിന്നൊരു മോചനം നിനക്കുണ്ടാവില്ല നിവ്യ "

അവന്റെ മുഖം താഴ്ന്നു വന്നു. 

നിച്ചു അർത്തുകൊണ്ട് പെട്ടന്ന് കണ്ണ് വലിച്ച് തുറന്നു.
Msg നോക്കിയിരുന്ന റയാന്റെ കയ്യിൽ നിന്ന് ഫോൺ നിച്ചു കിടക്കുന്ന ബെഡിലേക്ക് തെറിച്ചുവീണു.

അവൾ കണ്ണുതുറന്നപ്പോൾ മുകളിൽ കറങ്ങുന്ന ഫാൻ കണ്ടു.

നിച്ചു :ആശ്വാസം. ഞാൻ കരുതി ആ vampire വീണ്ടും കഴുത്തിന് കടിച്ചെന്ന്😑. എനിക്ക് ഇപ്പൊ കണ്ടകശനിയാണെന്ന് തോന്നുന്നു സ്വപ്നത്തിൽ vampire ജീവിതത്തിൽ  ഡ്രാക്കുള 🤧

ആരോ തൊണ്ട ശെരിയാകുന്ന sound കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു മുറ്റത്തൊരു മൈന sorry റയാൻ.

നിച്ചു :അയ്യോ.... ഡ്രാക്കുള 🫣

റയാൻ :അ... അതേ sorry

നിച്ചു :🤔എന്തിന് അല്ല ഞാൻ ഇതെവിടെയാ 😵‍💫നിങ്ങൾ എന്നെ kidnap ചെയ്ത് കൊണ്ടുവന്നതാണോ. കൊല്ലാൻ പോകുന്നതിന് മുൻപ് sorry പറയാകും ലേ 🥲

റയാൻ :നീ എന്തൊക്കെയാ പിച്ചുംപേയും പറയുന്നേ. ഇന്ന് staff റൂമിൽ ബോധംക്കെട്ട് വീണിട്ട് ഞാനാ തൂക്കിയെടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നെ.പിന്നേ kidnap ചെയ്യാൻ പറ്റിയ ഒരു ചളുക്ക്.

നിച്ചു :ഓ ബോധം പോയതും ഇയാളെ പണി കാരണം ആണല്ലോ 😑

റയാൻ :അതിന് നിന്നോടാരാ ഇന്നുതന്നെ ചെയ്ത് തരാൻ പറഞ്ഞേ.

നിച്ചു : ദേ.... മനുഷ്യാ... എന്നെകൊണ്ട് പറയിപ്പിക്കണ്ട. ഞാൻ ചെയ്യാതെ വന്നാൽ നിങ്ങൾക്ക് എല്ലാരുടേം മുന്നിൽ നാണം കെടുത്താനല്ലേ.

റയാൻ :ഞാൻ late ആയി വന്ന day അല്ലാതെ നിന്നെ എന്തിനാ insult ചെയ്തേ അത് പറ.

നിച്ചു :അത് ഇനി ഉണ്ടാകില്ല എന്ന് ആര് കണ്ടു. ഭാവിയിൽ ഇനിയും സമയമുണ്ടല്ലോ.

റയാൻ : ഇവളെക്കൊണ്ട്..... ഞാൻ നിന്നോട് 2day കഴിഞ്ഞ് submit ആക്കിയാൽ മതി എന്ന് പറയാൻ ക്ലാസ്സിൽ വന്നപ്പോൾ നീയല്ലേ കോളേജിന്റെ പിറകിലൂടെ പോയെ 

നിച്ചു :അത് നിങ്ങൾ കണ്ടോ 😬😬

റയാൻ :cctv ഉണ്ട് 😑

നിച്ചു :അത് എനിക്ക് ഇന്നലെത്തൊട്ടേ  തലവേദന വരുന്നുണ്ട് so ഇയാളെ കണ്ടാൽ എന്തെങ്കിലും വാക്കുതർക്കം ഉണ്ടാക്കി വേദന കൂടും എന്ന് കരുതിയാ അങ്ങനെ ചെയ്തേ.

റയാൻ :ഞാൻ അത്രക്ക് മോശമായി തോന്നിയോ.

നിച്ചു :ആ 😬

റയാൻ :നോക്ക്‌ നിവ്യ. എന്റെ ഭാഗംകൂടെ ഇയാൾ കേൾക്കാൻ തയ്യാറാകണം. രണ്ട് ഭാഗവും കേൾക്കാതെ എങ്ങനെ തീരുമാനമെടുക്കാൻ പറ്റും 

നിച്ചു :ഓഹോ എന്നാ എന്താ തന്റെ ഭാഗം 


റയാൻ :എന്റെ കസിന്റെ birthday ആയിരുന്നു അന്ന്.അവൾക്ക് ഇഷ്ടപെട്ട book ആണ് vampire. കുറേ time spend ചെയ്തു ഞാൻ ആ book കണ്ടെത്താൻ. അതിൽ പിടിക്കുമ്പോഴാണ് എനിക്ക് call വന്നത് അപ്പൊ ഞാൻ book വിട്ട് സംസാരത്തിൽ ശ്രദ്ധിച്ചു. പിന്നെ നടന്നത് ഇയാൾക്കുംകൂടെ അറിയാലോ.

നിച്ചു :നല്ല ഊള reason.ഇയാൾ വൈകി ചെന്നതുകൊണ്ട് cake കിട്ടാതിരുന്നിട്ടൊന്നുമില്ലല്ലോ 😠

റയാൻ :അതില്ല 🫣

നിച്ചു :അങ്ങനെ ചുമ്മാ sorry പറഞ്ഞാൽ accept ആക്കില്ല 

റയാൻ :പിന്നെ 

നിച്ചു :എനിക്ക് 3 book വാങ്ങി തരണം 😉

റയാൻ :not the book again 😵‍💫

നിച്ചു :അല്ലെങ്കിൽ ഞാൻ എങ്ങോട്ടും വരില്ല. ഇവിടെത്തന്നെ ഇരിക്കും.

അവൾ പ്രതിഷേധം പോലെ പുതപ്പ് തലവഴി മൂടി......

(റയാൻ :ആത്മ :think rayan think🤔 അത് വാങ്ങിക്കൊടുത്താൽ ഈ മറുത പിന്നെ ശല്യം ചെയ്യില്ല.)

റയാൻ :ആ okey 😬

നിച്ചു :ഏഹ് is it truth 😁

റയാൻ :ആ വേഗം വാ 

അവൾ അവന് മുന്പേ ഇറങ്ങിയോടി.

റയാൻ :ഇതിന്റെ ബോധം പോയതിനാണോ കർത്താവെ ഞാൻ ഇത്രക്ക് ടെൻഷൻ അടിച്ചേ .

യാത്രയിൽ രണ്ടുപേരും ഒന്നും മിണ്ടിയില്ല.

റയാൻ :വീട്ടിലേക്ക് പോകാനാണ് ശിവ പറഞ്ഞത് 

നിച്ചു :🙄ശിവേട്ടൻ അങ്ങോട്ട്‌ വന്നിരുന്നോ. പുള്ളി എങ്ങനെ അറിഞ്ഞു 

റയാൻ :ഞാൻ വിളിച്ചുപറഞ്ഞു.

നിച്ചു :oh impressive 😏

റയാൻ :thanks😏

അവൻ ഒരു restaurant നോക്കി വണ്ടി നിർത്തി 

റയാൻ :ഇറങ്ങ്...

നിച്ചു :എങ്ങോട്ട് 👀

റയാൻ :വല്ലതും കഴിക്കാം വാ...

നിച്ചു :എനിക്ക് ഒന്നും വേണ്ട വീട്ടിൽ വിട്ടാൽ മതി 

റയാൻ :തനിക്ക് ഇഷ്ടമുള്ളത് order ചെയ്യാം. Take this as an apology 

നിച്ചു ഒന്ന് ആലോചിച്ചു 

നിച്ചു :💡okey 🙃

നിച്ചു വേഗം restaurant നില്ക്കുന്നതിനടുത്തായുള്ള cake കടയിൽ കേറി. അവൻ പിറകെയും.

റയാൻ :hello ഇതെങ്ങോട്ടാ....

നിച്ചു :എനിക്ക് dessert മതി 🤓

റയാൻ :എന്നാൽ വേഗം നടക്ക് 

തർക്കിയ്ക്കാൻ സമയമില്ലാത്തതുകൊണ്ട് അവൻ പിറകെ പോയി.

കുറേ order ചെയ്യുമെന്ന് ഉറപ്പുള്ളത്കൊണ്ട് അവൻ wallet ഒന്നുകൂടെ check ചെയ്തു.

അവനെ ഞെട്ടിച്ചുകൊണ്ട് അവൾ രണ്ട് chocolate piece cake order ചെയ്തു.

Order വിളിച്ച് പറഞ്ഞപ്പോൾ അവൾ തന്നെ അതെടുത്തുകൊണ്ടുവന്നു.
ഒന്ന് റയാന് നേരെ നീട്ടി.

റയാൻ :എനിക്ക് വേണ്ട 

നിച്ചു :എന്തേ ഇത് ഇഷ്ടല്ലേ 

റയാൻ :അങ്ങനെയൊന്നും ഇല്ല 

നിച്ചു :എന്നാൽ ഇരുന്ന് കഴിക്ക് അല്ലേൽ ഞാൻ ശിവേട്ടനെ വിളിച്ച് നിങ്ങളെപ്പറ്റി കുറ്റം പറയും 😌

റയാൻ :ഞാൻ കഴിച്ചോളാം ഇനി അതിനെചൊല്ലി തർക്കം വേണ്ട 

അവനും കഴിക്കാൻ തുടങ്ങി.

റയാൻ :ഓട്ടം കണ്ടപ്പോൾ കട മുഴുവനായിട്ട് വാങ്ങും എന്ന് പ്രതീക്ഷിച്ചു.

നിച്ചു :എനിക്ക് അങ്ങനെ പരിചയം ഇല്ലാത്ത ആളുകളെ ഊറ്റുന്ന സ്വഭാവം ഇല്ല. 

റയാൻ :മനസിലായേ.... 🤓

ശേഷം അവർ bill pay ചെയ്ത് അവിടെനിന്നിറങ്ങി.

റയാൻ വണ്ടി നേരെ മംഗലശേരി തറവാട്ടിലേക്ക് തിരിച്ചു.

:::+::::+::::::+:::::::++:::::::::+:::::::::+

ജൂലിയും കെവിനും കോളേജിൽ എത്തിയപ്പോഴാണ് നിച്ചുവിനെ കാണാത്ത കാര്യം ശ്രദ്ധിക്കുന്നത്.

അവൾക്ക് വേണ്ടി തിരഞ്ഞെങ്കിലും ഫലം കണ്ടില്ല.

പിന്നീട് ശിവ കെവിനെ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്.

ജൂലി :ഇച്ചായൻ അവളെ കൊന്ന് കാണോ 🙄

കെവിൻ :ഏയ്‌.......... ഇനി കാണോ 🙄

ജൂലി :ആ ആർക്കറിയാം 

ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് കുറേ Seniors അകത്തേക്ക് വന്നത്.കൂടെ മഹിയെ കണ്ടപ്പോൾ കെവിൻ ജൂലിയെ തോണ്ടി 

കെവിൻ :ഇത് മഹിയേട്ടനല്ലേ 

ജൂലി :ആ 

കെവിൻ :ഇങ്ങേരെന്താ ഇവിടെ 🙄

ജൂലി :chairman ആണ് 

കെവിൻ :ഓ.......😳 ഏ........എന്ത് 😱

ജൂലി :oh ഒന്ന് sound കുറയ്ക്ക് അങ്ങേര് ഇപ്പൊ പിജി last year . ലില്ലി ചേച്ചിയുടേം ആദിചേച്ചിയുടേം one year older ആണ്.

കെവിൻ :ഇതൊക്കെ നീ എങ്ങനെ...

ജൂലി :അതൊക്ക തലയിൽ ആൾ താമസം വേണം എന്നാലേ അറിയൂ 😉.

കെവിൻ :പിന്നേ നീ ഇന്നലെ ഇയാളെ വായ്നോക്കിക്കാണും അതാ ഇത്രേം details കിട്ടിയെ 

ജൂലി :ഒന്ന് പോടാ ഞാൻ അയാളെയല്ല അയാൾ എന്നെയാ... 🫣

കെവിൻ :അത് ശെരി അങ്ങനെയൊക്കെ നടന്നല്ലേ. 😏

ജൂലി :സത്യത്തിൽ നടന്നത് എന്താന്ന് വച്ചാൽ............................................................. ഇത്രേ ഒള്ളൂ 


മുഴുവൻ കേട്ടപ്പോൾ അവൻ ഒന്ന് ആലോചിച്ചു.

കെവിൻ :അങ്ങേരുടെ favorite ആരാ?

ജൂലി :കുഞ്ഞേച്ചി 

കെവിൻ :മഹിയേട്ടൻ ചിരിച്ചപ്പോൾ നിന്റെ അടുത്ത് ആരായിരുന്നു 

ജൂലി :കുഞ്ഞേച്ചി 

കെവിൻ :അപ്പൊ ഏട്ടൻ ചിരിച്ചത് സ്വാഭാവികമായിട്ട് ആരോടാവും 

ജൂലി :mm🤔എന്നോടല്ലേ 

കെവിൻ :ഈ ബലാല് 🤧🤧🤧  ഇത്തിരി ബുദ്ധിയുണ്ടേൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു 🚶🏼‍♂️

അവരുടെ സംസാരങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മഹി സംസാരിച്ചു.

മഹി :guys അപ്പോ നമ്മുടെ fresher's day date fix ചെയ്തിട്ടുണ്ട്. Friday ആണ്. Raging എന്ന് പറഞ്ഞ് നിങ്ങളെ കോമാളിവേഷം കെട്ടിക്കാനൊന്നും ഞങ്ങൾ നിൽക്കുന്നില്ല. നിങ്ങൾക്ക് സ്റ്റേജിൽ perform ചെയ്യാൻ പറ്റുന്നത് പഠിച്ചുവെക്കുക. നറുക്ക് വീഴുന്ന ആള് മാത്രം perform ചെയ്യുക. അല്ലാതെ എല്ലാവരെയും participate ചെയ്യിക്കാനുള്ള സമയം നമുക്കില്ല.അതൊക്കെ arts&sports ആകുമ്പോഴേക്കും ശെരിയാക്കാം.

ഇതിനെകുറിച്ച് കുറച്ചുകൂടെ Seniors സംസാരിച്ചു ശേഷം അവർ ക്ലാസ്സിൽ നിന്നിറങ്ങി. പോകും നേരം കെവിനുമായി വഴക്കിടുന്ന ജൂലിയെ ഒന്ന് പാളി നോക്കാനും മഹാൻ മറന്നില്ല 😌

Class കഴിഞ്ഞ് പോകുമ്പോൾ നിച്ചുവിന്റെ ബാഗ് കയ്യിൽ പിടിച്ച് വരുന്ന റയാനെ കണ്ടു.

ജൂലി :എന്താ ഇച്ചായാ ശെരിക്കും സംഭവിച്ചേ...

അവൾ ബാഗ് വാങ്ങിക്കൊണ്ട് ചോദിച്ചു.

റയാൻ :അവൾ തലകറങ്ങി വീണതാ....

പെട്ടന്ന് എന്തോ ഓർത്തപോലെ അവൻ രണ്ടുപേരുടെയും ചെവിക്ക് പിടിച്ചു.

ജൂലി /കെവിൻ :ആ....... ഇച്ചായാ വിട് 

റയാൻ :ഇതെന്തിനാണെന്ന് അറിയോ 

ജൂലി/കെവിൻ :ഇല്ലാ........

റയാൻ :ആ പാവം രാത്രി ഉറക്കം കളഞ്ഞ് work ചെയ്യുന്ന കാര്യം എന്നോട് പറയാത്തതിന്.

ജൂലി :അയ്‌ന് ഞങ്ങളെ എന്തിനാ ചീത്ത പറയുന്നേ ഒക്കെ ഒപ്പിച്ച് വച്ചതും നിങ്ങൾ തന്നെയല്ലേ 🤧

റയാൻ :ഓ അതെ അതിനുള്ള sorry ഞാൻ അവളോട് പറഞ്ഞു. പോകുമ്പോൾ ഒരു കേക്കും വേടിച്ചുകൊടുത്തു.

കെവിൻ :അതേയ് ഞാൻ ഉറങ്ങാതിരുന്നാൽ എനിക്കും തരോ ☺️

റയാൻ :എന്ത് 🙄

കെവിൻ :കേക്ക് 😁

റയാൻ :😬😬😬പോയി നിന്റെ ഏട്ടനോട് പറ 


അതേ സമയം ആൽമരത്തിന്റെ ചുവട്ടിൽ ഇരുന്ന് മഹി അവരെ വീക്ഷിച്ചുകൊണ്ടിരുന്നു . കുറുമ്പോടെ റയാനെ നോക്കുന്ന ജൂലിയെ അവൻ പല തവണ സ്വപ്നത്തിൽ കണ്ടതാണ് എന്ന് ആലോചിക്കുമ്പോൾ ഞെട്ടലും അത്ഭുതവും ഒരുമിച്ച് അനുഭവപ്പെട്ടു .

ഇത്ര നാൾ തേടിയ ആളെ അടുത്ത് കണ്ടിട്ടുകൂടെ ഒന്നും സംസാരിക്കാൻ കഴിയാത്തത്തിൽ അവന് അവനോട് തന്നെ പുച്ഛം തോന്നി.

കുറച്ചു സമയം കഴിഞ്ഞപ്പോൾ കെവിനും ജൂലിയും സ്കൂട്ടിയിൽ പോകുന്നത് കണ്ടു. അവർക്ക് പുറകെ റയാനും കാറെടുത്ത് പോയി.

 ഇനി നിന്നിട്ട് വല്യ കാര്യമൊന്നും ഇല്ലാത്തത്കൊണ്ട് മഹി ലൈബ്രറിയിലേക്ക് തിരിഞ്ഞു നടന്നു.

:::::+::::::+:::::::+:::::::+::::::+::::::::+


ഏതോ ഹോട്ടൽ മുറിയിൽ ബോധം മറഞ്ഞു കിടക്കുകയാണ് അലൻ.അടുത്ത് ഒരു പെണ്ണും ഉണ്ട്. കുറച്ച് കഴിഞ്ഞ് ആ സ്ത്രീയ്ക്ക് ഒരു call വന്നു.

Her:hello

????:അവന്റെ condition എന്താ 

Her:മയക്കത്തിലാണ് sir 

????:good. ഇപ്പൊത്തന്നെ അവിടെന്നിന്ന് ഇറങ്ങ്. room lock ചെയ്യണ്ട. ഹോട്ടലിൽ നിന്ന് നീ പുറത്ത് കടക്കുന്ന സമയം നിന്റെ അക്കൗണ്ടിൽ cash വീണിരിക്കും.

Her:okey sir 

അവൾ അധികം ശബ്ദം ഉണ്ടാക്കാതെ വസ്ത്രം ധരിച്ച് പുറത്ത് കടന്നു. അവൾ പോകുന്നതും കാത്ത് തൂണിന്റെ മറവിൽ black hoodie ധരിച്ച ഒരാളുണ്ടായിരുന്നു .


???:now let's have some real fun 😏


:::::+:::::+::::+:::+::::::+::::::+::::::+

ഒത്തിരി ഫ്രൂട്സും വാങ്ങിയാണ് ശിവ duty കഴിഞ്ഞെത്തിയത്. വന്ന് കയറിയതും അടുക്കളയിലേക്ക് പോയി. 

അടുക്കളയിൽ നിന്ന് തിരിച്ച് വരുമ്പോൾ  plate നിറയെ fruits cut ചെയ്ത് കയ്യിലുണ്ടായിരുന്നു . മറു കയ്യിൽ ഒരു ചൂരൽ വടിയും കരുതാൻ ശിവ മറന്നില്ല.

ഉമ്മറത്ത് സംസാരിച്ചിരിക്കുന്ന എല്ലാവരുടെയും മുന്നിലേക്ക് ശിവ അങ്ങനെ വന്ന് നിന്നപ്പോൾ ആർക്കും ഒന്നും മനസിലായില്ല. 

ശിവ :നിച്ചു......

നിച്ചു :എന്തോ 

അവൾ പൗർണമിയുടെ മടിയിൽ കിടക്കുകയായിരുന്നു. 

അവൻ അവളുടെ അടുത്ത് chair ഇട്ട് ഇരുന്നു 

ശിവ :ഇത് finish ആകാതെ എണീറ്റാൽ ഈ ചൂരലിന്റെ ചൂട് നീ അറിയും mm കഴിക്ക് 

എല്ലാരും പകച്ച് പണ്ടാരമടങ്ങി. നിച്ചു കേട്ട പാതി ഒക്കെ എടുത്ത് കഴിക്കാൻ തുടങ്ങി. ഇടയ്ക്ക് ദയനീയമായി എല്ലാരേം നോക്കുന്നുണ്ട്. പൗർണമിയാണെങ്കിൽ അടുത്ത പ്ലേറ്റ് കൂടെ എടുക്കട്ടേ എന്ന expression ഇടാണ്😑 അമ്മയാണത്രെ അമ്മ.

ശിവ :ഇനി മേലാൽ ഭക്ഷണം ഒഴിവാക്കി എന്ന് അറിഞ്ഞാൽ അറിയാലോ എന്നെ.

നിച്ചു അതേ എന്ന രീതിയിൽ തലയാട്ടി. മുതിർന്നവർക്ക് അവന്റെ കരുതൽ കണ്ട് വാത്സല്യം തോന്നിയപ്പോൾ നിഷക്ക് ബഹുമാനം തോന്നി. ആദിക്കും ലില്ലിക്കും കുറ്റബോധമാണ് വന്നത് കാരണം  കുഞ്ഞനിയത്തിയുടെ കാര്യം നോക്കാൻ തങ്ങൾക്ക് നേരം കിട്ടിയില്ലല്ലോ.

കുറച്ച് സമയം കഴിഞ്ഞപ്പോൾ നിച്ചു എല്ലാം കഴിച്ചു തീർത്തു.

ശിവ :ഇനി 12.00 കഴിഞ്ഞ് നിന്റെ റൂമിൽ light കണ്ടാൽ പിന്നെ ആ റൂമിൽ current cut ആക്കും കേട്ടല്ലോ.

അവൾ പെട്ടന്ന് തലകുലുക്കി.

കെവിൻ :അതേയ് എട്ടായിയുടെ caring കഴിഞ്ഞെങ്കിൽ ഞങ്ങളങ്ങോട് 

കെവിൻ നിച്ചുവിന്റെ കൈ പിടിച്ച് ചോദിച്ചു 
ശിവ ഒന്ന് മൂളുക മാത്രം ചെയ്തു. ത്രിമൂർത്തികൾ stand വിടുന്നവരെ എല്ലാരും അക്ഷമനായിരുന്നു.

നിഷ :എന്താ ദേവാ... ഡോക്ടർ പറഞ്ഞേ...

ശിവ :blood കുറവാണ് ഈ rest ഇല്ലാത്ത പണി ചെയ്യുമ്പോൾ അവളുടെ body weak ആകുന്നുണ്ട് എന്നാലും അവൾക്ക് മാത്രമെന്താ immunity ഇങ്ങെനെ കുറവ് വന്നേ....

രവി :അത് സാധാരണ കുട്ടികളെപ്പോലെ അവൾ 10 മാസം കഴിഞ്ഞല്ല ജനിച്ചത്.

ശിവ :പിന്നെ 

പൗർണമി :6-7 മാസം ആയപ്പോൾ ആണ് delivery നടന്നത്.

ശിവ :ഓ..വേറെ ബുദ്ധിമുട്ടൊന്നും ഇന്നേവരെ ഉണ്ടായിട്ടില്ലല്ലോ 

സുഭദ്ര :ഇടയ്ക്ക് ഇത്പോലെ തലവേദന വരാറിണ്ട് അല്ലാതെ ന്റെ കുട്ടിക്ക് വേറെ കൊഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല.

ശിവ :ഇനി അവളുടെ കാര്യത്തിൽ ശ്രദ്ധ വേണം.

എല്ലാവരും അതിന് ശരിവച്ചു.


::::+::::::::+:::::::+::::::::+:::::::::::::+::::::::+

ആളൊഴിഞ്ഞ കെട്ടിടത്തിന്റെ നാലാം നിലയിൽ കസേരയിൽ കെട്ടിയിട്ട രീതിയിലാണ് അലൻ കിടന്നത്.
ബോധം തെളിഞ്ഞപ്പോൾ മനസിലായി ഇരുണ്ട മുറിയിൽ താൻ മാത്രമൊള്ളൂ എന്ന്.

അലൻ :hello...... ആരാടാ എന്നെ കെട്ടിയിട്ടേ നിനക്കൊന്നും എന്നെ ശെരിക്കും അറിയില്ല. കാർത്തിക് എങ്ങാനും ഇതറിഞ്ഞാൽ ഒറ്റ എണ്ണത്തിനേം വെറുതെ വിടില്ല അറിയാല്ലോ.

അവൻ ഒരുപാട് ഒച്ചവച്ചെങ്കിലും ആരും കേൾക്കാൻ ഉണ്ടായിരുന്നില്ല.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു jeep ആ കെട്ടിടത്തിന്റെ മുമ്പിൽ വന്ന് നിന്നു.

അതിൽ നിന്നും കറുത്ത hoodie ധരിച്ച ഒരാൾ പുറത്തുവന്നു.




                     (തുടരും.... ❤️)



❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️



ഒരു ഇന്ത്യൻ പ്രണയകഥ part 16 ❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 16 ❤️🇮🇳

4.7
335

അലനെ പൂട്ടിയിട്ട മുറിയുടെ വാതിൽ തുറക്കപ്പെട്ടു.പെട്ടന്നുള്ള വെളിച്ചം അലന്റെ കണ്ണിൽ മങ്ങൽ സൃഷ്ടിച്ചെങ്കിലും വെളിച്ചതിന് മറയായി നിൽക്കുന്ന 6 അടി ഉയരമുള്ള മനുഷ്യനെ അവൻ കണ്ടുകഴിഞ്ഞിരുന്നു...അ..... ആരാ?-അലൻ ധൈര്യം സംഭരിച്ചുകൊണ്ട് ചോദിച്ചു.ഞാൻ ആരാണ് എന്നതിലുപരി നീ എങ്ങനെയാണ് ഇവിടെ വന്നത് എന്നതിനല്ലേ പ്രശസ്തി -അയാൾ ഒന്ന് പുച്ഛിച്ചുകൊണ്ട് ചോദിച്ചു.കൂടുതൽ അടുത്ത് വന്നപ്പോഴാണ് അയാൾ ഒരു കറുത്ത mask ധരിച്ച കാര്യം അലൻ ശ്രദ്ധിച്ചത്.എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നെ. ഈ മുഖം മറച്ചുള്ള kidnapping ഒക്കെ പഴഞ്ചൻ ആയില്ലേ 😏-അലൻ ഉള്ളിലുള്ള ഭയം മറച്ചുപിടിച്ചുകൊണ്ട് ചോദിച്ചു.ശര