ഡീ.... 😠👊
(അയ്യോ അത് ആരാ )😳😳
വേറെ ആരും അല്ല എന്റെ മാതാശ്രീ...😁
അപ്പോഴാണ് ഞാൻ കണ്ടത് സ്വപ്നം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.. 🙂
" സമയം എത്ര അയിന്നു വല്ല ബോധോം ഇണ്ടോ ഒന്ന് എണീകെടി.. " 😠😤
🌜🌜🌜🌜🌜🌜🌜🌜🌜
" ശേ! ഇത്ര അടുത്ത കിട്ടീട്ടും ആ മുഖം ഒന്ന് കണ്ടില്ല. 🤦♀️പക്ഷെ അത് അവൻ തന്നെ ആ കണ്ണ്...👀 എനിക്കുറപ്പോ അത് അവൻ തന്നെ. ശെടാ..! ഒന്നുടെ കിടന്നാലോ ചിലപ്പോ ആ മുഖം കാണാൻ പറ്റിയാലോ...😉
വീണ്ടും മൂടിപ്പുതച്ചു കിടക്കാൻ പോയതും ദേ... അടുക്കളയിൽ നിന്ന്...👂
" കൃഷ്ണാ..😪പെണ്ണെ നീ എണ്ണിക്കുന്നുണ്ടോ ഞാൻ അങ്ങോട്ട് വന്നാൽ എന്റേന്ന് കണക്കിന് കിട്ടും ട്ടോ... "😤
" ഓ തള്ള സമ്മയ്ക്കുല.. "🤥😁
പറഞ്ഞാ പറഞ്ഞ പോലെ ചെയ്യണ ആളാ എന്റെ മാതാശ്രീ അതുകൊണ്ട് ഇനി കിടന്ന ശരിയാവൂല.....😁😁
ഒരു മുഷിപോടെ ഞാൻ എഴുനേറ്റു കണ്ണ് തിരുമ്മി..ഒന്ന് പ്രാർത്ഥിച്ചു😇 ന്റെ ഭഗവാനെ ആ ചെക്കനെ എനിക്ക് തന്നെ തന്നേക്കണേ, 🙈🩵പിന്നെ ഇന്ന് കണ്ട സ്വപ്നത്തിന്റെ ബാക്കി ബുദ്ധിമുട്ടാവില്ലെങ്കി ഒന്നൂടി നാളെ........ പ്ലീസ്...😁
......................
ഒരു ഇടിമിന്നൽ പോലെ അമ്മയുടെ ശബദം കെട്ടിട്ടും ഒരു കുലുക്കവും ഇല്ലാതെ വാഴ വെട്ടിയ പോലെ😜 പൊതച്ചു മൂടി കിടക്കുന്ന എന്റെ കൂടെപ്പിറപ്പായ ചേട്ടനെ കണ്ട് ഒരു നിമിഷം എനിക്ക് അസൂയ തോന്നി.☺️ അത് അമ്മയോട് സൂചിപ്പിച്ചപ്പോ "നിന്റെയല്ലേ ചേട്ടൻ "!🙃എന്ന സൂപ്പർഫാസ്റ് മറുപടിയും എനിക്ക് കിട്ടി.രാവിലെ തന്നെ ദോശ ചുടുന്ന ചൂടും,ഞാൻ എണീക്കാൻ ലേറ്റ് ആയ ചൂടും, അമ്മക്ക് ജോലിക്ക് പോകാൻ ലേറ്റ് ആയ ചൂടും എല്ലാം ആ മറുപടിയിൽ ഉള്ളത് കൊണ്ട് എന്റെ ആരോഗ്യത്തിനു നല്ലത് മിണ്ടാതെ പോവുന്നതാണ് എന്ന നഗ്നസത്യം ഞാൻ മനസിലാക്കി.😊
💞💞💞💞💞💞💞💞
എന്നാലും അവൻ ആരായിരിക്കും🩶 എന്റെ ഹൃദയത്തിൽ ഇത്രമേൽ സ്പർശിക്കണമെങ്കിൽ അവൻ അത്ര നിസ്സാരകാരനല്ല... ഇനി ഞാനും അവനും തമ്മിൽ വല്ല മുന്ജന്മ ബന്ധോം ഇണ്ടോ..?🤔
🍁🍁🍁🍁🍁🍁🍁🍁🍁🍁
ബ്രഷ് വായയിൽ വച്ച് അലക്ക് കല്ലിനു മുകളിൽ ഇരുന്നു ദിവാസ്വപ്നം കാണുന്ന ഞാൻ അമ്മയുടെ അടുത്ത വെടികെട്ട് ☠️💥കേട്ട് വേഗം പോയി കുളിച്ചു. കുളിച്ചു എന്ന് മുഴുവനായും പറയാൻ പറ്റില്ല. മുടിയിൽ വെള്ളം കുടഞ്ഞു. 😁എന്തോ ഡെയിലി കുളിക്കുന്നത് എനിക്ക് ഇഷ്ടമല്ല. 😁എത്ര എത്ര ആൾകാരാ വെള്ളം കിട്ടാതെ കഷ്ടപെടുന്നേ അപ്പൊ നമ്മൾ ഒന്നും ഡെയിലി കുളിക്കാൻ പാടില്ല 🥲(അല്ലാതെ മടി യൊന്നും അല്ല...)😉
🍂🍂🍂🍂🍂🍂🍂🍂
പിന്നെ യൂണിഫോം ഇടലും ബ്രേക്ഫാസ്റ് കഴിക്കലും മെഗാസ്പീഡ് ആയിരുന്നു കാരണം ഞാനെന്ന വണ്ടിയുടെ ആക്‌സിലേറ്റർ അമ്മയുടെ കയ്യിലായിരുന്നു.😁
🍃🍃🍃🍃🍃🍃
ലേറ്റ് ആയതുകൊണ്ട് " ഒന്ന് സ്കൂളിൽ ആക്കുമോ " എന്ന് ചോദിച്ചത് മാത്രമേ എനിക്ക് ഓര്മയുള്ളു.. " പോത്ത് പോലെ കിടന്നുറങ്ങുമ്പോ അലോയ്കണേനു.. നിക്ക് അവുല" 😡
പിന്നെ ന്തൊക്കെയോ പറഞ്ഞു അത് കേക്കാൻ ഉള്ള ത്രാണി ഇല്ലാത്തതുകൊണ്ട് ഞൻ വേഗം റൂമിലേക്ക് ഓടി. 🥲
🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
"ഈ പൊരേല് ഉള്ളൊരു മൊത്തം കലിപ്പാന്മാരാന്നാ തോന്നണെ "🫤
ഇത്രേം കേട്ടപ്പോ മനസിലായിട്ടുണ്ടാകും. അതാണ് എന്റെ ഡാഡി കൂൾ അല്ല ഡാഡി ടെറർ.... വല്യ ഇൻട്രോയുടെ ആവശ്യം ഒന്നുല്ല പുള്ളിക്കാരൻ ഇങ്ങനൊക്കെ തന്നെയാണ്. ദേഷ്യം കുറച്ച് കൂടുതലാണ് മാത്രേ ഉള്ളു ആളൊരു പാവമാ..!🩷പിന്നെ എന്റെ മാതാശ്രീയുടെ ദേഷ്യത്തിന് കട്ടക്ക് കട്ടക്ക് ആണ് പുള്ളി.💪അത് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ദേ ഈ പാവം ഞാനും പിന്നെ കൊറേ ചില്ലു പാത്രങ്ങളും.
☘️☘️☘️☘️☘️☘️☘️☘️☘️☘️
സ്കൂളിൽ പോവുന്നതിന് തൊട്ട് മുൻപ് വരെ കണ്ണാടിയിൽ നോക്കി.മം കൊള്ളാം. 😉ഇനി സൗന്ദര്യം ഒക്കെ ശ്രദ്ധിക്കണം ചെക്കൻ കാണാൻ ഉള്ളതല്ലേ.... 🙈
❄️❄️❄️❄️❄️❄️❄️❄️
അല്ലെങ്കിലും പൊന്നും കുടത്തിനു എന്തിനാ പൊട്ട്.🤭 വീഴാൻ കിടന്ന പൊട്ട് ഒന്നുകൂടെ അമർത്തി തോട്ട്കൊണ്ട് മനസിൽ പറഞ്ഞു. എന്നിട്ട് വേഗം സ്കൂളിലേക്ക് ഓടി.
🌱🌱🌱🌱🌱🌱🌱🌱🌱
ബെൽ അടിക്കുന്നത്തിനു 2 മിനിറ്റ് മുന്നെ ഞാൻ ക്ലാസ്സിൽ എത്തി. 😌
ആദ്യത്തെ രണ്ട് പീരിയഡ് മാത്‍സ്
ആയിരുന്നു. നല്ല അടിപൊളി ക്ലാസ്സ് ആയതുകൊണ്ട് എനിക്കൊന്നും മനസിലായില്ല.😁
പിന്നീട് എന്റെ കാത്തിരുപ്പ് ഇന്റവ്വൽ ആകാൻ ആയിരുന്നു. അതിനു 2 കാരണങ്ങൾ ഉണ്ട് ഒന്ന് അനാമികയോട് എല്ലാം പറയണം. രണ്ടു എങ്ങെനെയെങ്കിലും ഓനെ കണ്ടു പിടിച് ഓനെ പറ്റി കൂടുതൽ അറിയണം.🍂
🦋🦋🦋🦋🦋🦋🦋
ട്രിങ് ട്രിങ്...
അവസാനം ബെൽ അടിച്ചു. നേരെ അനാമികയോട് ആ കാര്യങ്ങൾ പറഞ്ഞു.
കെട്ടപാടെ ഓള് കെടന്ന് ചിരിക്കാൻ തൊടങ്ങി....😂😂😂
🤨🤨🤨🤨🤨
" ഡീ ഇങ്ങനെ കിണിക്കാൻ മാത്രം ഇപ്പൊ എന്താ ഉള്ളത്.. നിന്നോട് പറയാൻ വന്ന എന്നെ പറഞ്ഞ മതി.."😤 ദേഷ്യത്തോടെ ബെഞ്ചിൽ നിന്നും എഴുനേൽക്കാൻ പോയ എന്നെ അവൾ തടഞ്ഞു.
" എ..എടി പോവല്ലേ ആദ്യമായിട്ട അന്റെ വായിന്നു ഇങ്ങനെ കേക്കുന്നെ അതോണ്ട് അറിയാതെ ചിരിച്ചു പോയതാ.. നീ ഒന്ന് ക്ഷെമി...😁
അവൾ പറഞ്ഞത് ശരിയായത് കൊണ്ട് ഞാൻ അവിടെ തന്നെ ഇരുന്നു.😑
"അപ്പൊ അനക് ഓനോട് പ്രേമാ..."😉😁
ഒരു ചിരിയോടെ ആണ് അവൾ അത് ചോദിച്ചത്.
" ആ എനിക്കറിഞ്ഞൂടാ "😐
" അറ്റ്ലീസ്റ്റ് പേരെങ്കിലും അറിയോ... "
🙄
"ഇല്ലടി... അതുകൊണ്ടല്ലേ ഞാൻ ഇപ്പൊ നിന്റടുത് വന്നത്..."
"ഓ.. പേര് പോലും അറിയാതെ കണ്ണും നോക്കി വന്നിക്കാ ഓൾ." 🤦♀️
" ദേ.. നീ ഇതുതന്നെ പറഞ്ഞോണ്ടിരിക്കാതെ എന്തേലും വഴി പറ.. "🫤
"എന്ത് വഴി ഇറങ്ങി തപ്പണം. അല്ലാതെ വേറെ ഒരു വഴിയും ഞാൻ കാണുന്നില്ല..... അല്ലാ നീ ഇത് വേറെ ആരോടേലും പറഞ്ഞോ...?"🫣
"ഇല്ല..! തത്കാലം നമ്മൾ മാത്രം അറിഞ്ഞ മതി... സമയം ആകുമ്പോ ഞാൻ തന്നെ പറഞ്ഞോളാം.. ഒക്കെ "
"മ്മ്മ് " അവളൊന്ന് ഇരുത്തി മൂളി
🌸🌸🌸🌸🌸🌸🌸🌸🌸
ഉച്ചക്കത്തെ ഇന്റർവെൽ ഫുൾ ഞങ്ങൾ അലഞ്ഞു തിരിഞ്ഞു നടന്നു പക്ഷെ... ഞാൻ പ്രതീക്ഷിച്ചത്തിനും മറിച് ആണ് സംഭവിച്ചത് ഓന്റെ പൊടി പോലും ഇല്ല....😮💨
"ഡീ..ഓൻ.. ഈ.. സ്.... കൂളിൽ.. തന്നെ... ആ....ണോ.." 🥵
(കിതപോടെ വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു )
" ദേ അനാമികേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ.. ഞാൻ കണ്ടതല്ലേ.. "😤
" എന്നിട്ട് എവടെ...എനിക്ക് ഇനി വയ്യ "😓
അതിനു ഞാൻ മറുപടി പറയാതെ ഇരുന്നു.
കുറച്ചുനേരം ഞങ്ങൾ രണ്ടു പേരും ഒന്നും സംസാരിച്ചില്ല.
..................
എന്റെ വാടിയ മുഖം കണ്ടിട്ടായിരിക്കും.. അനാമിക പറഞ്ഞു
" എടി നീ വേഷമിക്കണ്ട ഇനിയും ഉണ്ടല്ലോ ടൈം നമ്മുക്ക് നോക്കാം"
"മം.." അതിനു ഞാനൊന്ന് മൂളുക മാത്രം ചെയ്തു..😞
പിന്നീട് ഓരോ സെക്കൻഡും ഒരു മണിക്കൂറായി എനിക്ക് തോന്നി..😣
🌷🌷🌷🌷🌷🌷🌷🌷
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു ഞാൻ ഗ്രൗണ്ടിൽ
നിൽകുകയായിരുന്നു.ബാക്കി ഉള്ളവരൊക്കെ പ്രാക്ടിസ് കഴിഞ്ഞു വരുന്നേ ഉണ്ടായിരുന്നുള്ളു..
🍃🍃🍃🍃🍃🍃🍃🍃🍃
ആകാശം മുഴുവൻ അന്തകാരം സ്ഥാനം പിടിച്ചിരുന്നു... പരിമളം തുളുമ്പുന്ന റോസാപൂവിന്റെ ഗന്ധം കാറ്റിലൂടെ ആ സ്കൂൾ അങ്കണം മുഴുവൻ ലക്ഷ്യമില്ലാതെ പാറി നടന്നു.കാറ്റിന്റെ തീവ്രതയിൽ വൃക്ഷങ്ങളെല്ലാം ആടിയുലഞ്ഞു. കരിയിലകൾ ദിശയറിയാതെ പറന്നു കൊണ്ടിരുന്നു🍂. പെയ്യാനിരിക്കുന്ന മഴയിൽ ഇതളുകൾ കൊഴിഞ്ഞു പോകുമോ എന്ന ഭയത്തോടെ ആകാശത്തെ നോക്കി നിൽക്കുകയാണ് റോസാ പൂക്കൾ. മഴ വരുന്നെന്നു പുലമ്പി കൊണ്ട് ഇടിമിന്നൽ ശബ്തിച്ചു.
⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️
വീർപ്പുമുട്ടുന്ന കാർമേഘത്തെ ചേർത്ത് പിടിച് അവസാനം കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് മഴണ്ണീർതുള്ളികൾ ഇറ്ററ്റ് വീണു തുടങ്ങി. 🌧️വൃക്ഷങ്ങളെല്ലാം സന്തോഷത്താൽ പുഞ്ചിരിച്ചു കൊണ്ട് ഒരോ മഴത്തുള്ളിയെയും ഇലകൾ കൊണ്ട് തൊട്ടാസ്വദിച്ചു. ഭയത്തോടെ ഇരുന്ന റോസാപൂവിനെ ലോലമായി ആ മഴത്തുള്ളികൾ തലോടി കടന്നുപോയി. എന്തുകൊണ്ടോ ആസ്വസ്ഥമായിരുന്ന എന്റെ മനസിനെ ആ കാഴ്ചകൾ കുളിരണിയിച്ചു.😇
🌚🌚🌚🌚🌚🌚🌚🌚🌚
എന്റെ തോളിൽ ഒരു കൈ സ്പർശം മനസിലാക്കി ഞാൻ തിരിഞ്ഞു നോക്കി.😦
💫💫💫💫💫💫💫💫
തുടരും....
( വായിക്കുന്നവർ അഭിപ്രായം പറയണേ. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..ഇഷ്ടപെട്ടാൽ ഫോളോ ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.....)