Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 29

നൈറ്റ് പാർട്ടി കഴിഞ്ഞ് ഗോകുൽ പിറ്റേദിവസമാണ് വീട്ടിൽ എത്തിയത് . ഭാനുമതി ആകെ ചൂടിലാണ് .ഗോകുൽ ആരും കാണാതെ പിന്നാമ്പുറത്ത് വഴി വീട്ടിൽ കയറാൻ തുടങ്ങിയതും 

ഭാനുമതി : നിൽക്കടാ അവിടെ 😠 രാത്രി കൂത്താട്ടം കഴിഞ്ഞ് ഇങ്ങ് എത്തിയോ !? 
( ഭാനുമതി ദേഷ്യത്തോടെ അവൻ്റെ നേരെ ചെന്നു)
ഗോകുൽ : 🙏🏻 അയ്യോ അമ്മേ ഒന്നും ചെയ്യല്ലേ ( ഗോകുൽ ഓടി മാറാൻ ശ്രമിച്ചു)

ഭാനുമതി : നിനക്ക് നാണം .. ഓ ഇങ്ങനെ ഒരുത്തനെ ഞാൻ കണ്ടിട്ടില്ല . സ്വന്തമായി നോക്കാൻ എന്തെല്ലാം സ്ഥാപനങ്ങൾ ഉണ്ട് നിനക്ക് ഇങ്ങനെ കൂത്താടി നടക്കണം അല്ലേ !! ?
ഗോകുൽ പെട്ടെന്ന് ഇന്നലെ ഓഫീസിൽ നടന്ന കാര്യം ഓർത്തു )
ഗോകുൽ : ദേ അമ്മ ഈ ശ്രദ്ധ ഏട്ടനോട് കാണിച്ചിരുന്നെങ്കിൽ എത്ര നന്നായനേ ! അങ്ങനെ ആയിരുന്നേൽ അവൾക്ക് ഏട്ടനെ കിട്ടില്ലായിരുന്നു ..😏
( ഭാനുമതി ആകെ കൺഫ്യൂഷനായി )
ഭാനുമതി : നീ ഇത് ആരുടെ കാര്യമാ പറയുന്നത് ? 
ഗോകുൽ : വേറെ ആരുടെ മിസ്റ്റർ പെർഫക്ട് ഹരിശങ്കർ മുതലാളിയുടെ കാര്യം .. ( ഗോകുൽ നടന്ന സംഭവം ഭാനുമതിയോട് വിവരിച്ച് കൊടുത്തു)
ഭാനുമതി : 😳 ഈശ്വരാ എന്താ ഇത് ! എല്ലാം കൈവിട്ടുപോകുവാണോ 🙏🏻
ഗോകുൽ : ആ മിക്കവാറും. എന്നാണേലും ഏട്ടനും അവളും സ്നേഹത്തിലാണ് അതെനിക്ക് ആ കാഴ്ച്ച കണ്ടപ്പോൾ .മനസിലായി . അമ്മ സൂക്ഷിച്ചോ അവൾ ഏട്ടനെ കൊണ്ടേ പോകൂ😆( ഗോകുൽ അട്ടഹസിച്ചു) 
ഭാനുമതി : ഇല്ല ഈ പ്രണയം ഞാൻ മുളയിലെ നുള്ളും✋🏻 കളരിക്കൽ തറവാട്ടിൽ അവൾ വാഴണ്ട   ..... 

തുടരും  .....