Aksharathalukal

ആയിശുവിന്റെ പ്രണയം

Part 4


ആയിശുവിന്റെ സ്വപ്നതിൽ വന്ന വ്യക്തി വേറെ ആരും അല്ലായിരുന്നു.. അത് അവനാണ് ഷാഫി.

\" ഷാഫിക്ക എന്തിനാ എൻ്റെ ഡ്രീംമിൽ വന്നത്.  \" അവള് ബെഡിലിരുന്നു ആലോചിച്ചു. കാരണം മിക്ക രാത്രികളിലും ഷാഫി അയിഷുടെ ഡ്രീമിൽ വരും, അവളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു. 

\" പക്ഷേ ഇന്നത്തെ നൈറ്റ് ഒരു വ്യത്യാസം ഉണ്ടായിരുന്നു.. എന്നും കാണുന്നത് പോലെ അല്ല.. \" അവൾ താൻ കണ്ട സ്വപ്നം ഒന്നുടെ ഓർത്തു നോക്കി.

അവൻ എന്നും സ്വപ്നത്തിൽ വന്നു അവളുടെ ഉറക്കം കളയും.. അതവള്ക്ക് തിരേ പിടിക്കുന്നുണ്ടായിരുന്നില്ല. 

\" ഷാഫിക്കാനോട് ഞാൻ പല പ്രാവിശ്യം പറഞ്ഞു നിങ്ങള് എന്തിനാ ഇങ്ങിനെ പിന്നാലെ വരുന്നത്  എൻ്റെ പിന്നാലെയുള്ള ഈ നടത്തം നിർത്താൻ. നാശം പിടിക്കാൻ എന്നിട്ടും പിന്നാലെ വരുവാ. ഇപ്പൊൾ എൻ്റെ ഉറക്കവും പോയി.. \" അവൾക്ക് ഷാഫിയോട് അതിയായ ദേഷ്യം തോന്നി. 



ആ സ്വപ്നവും ഓർത്തവൾ അന്നത്തെ ദിവസം എപ്പോഴോ ഉറങ്ങി പോയി.


പിറ്റേന്ന് രാവിലെ ഉമ്മ അവളെ ഉണർത്താൻ റൂമിലേക്ക് വന്നപ്പോൾ കാണുന്നത് ബോധമില്ലാതെ കിടന്നുറങ്ങുന്ന ആയിശുവിനെയാണ്. ഉമ്മ അവളെ കുറെ തവണ വിളിച്ചിറ്റും അവള് എണീച്ചില. അത് കണ്ടതും ഉമ്മക്ക് ദേഷ്യം വന്നു. ഉമ്മ നേര ബാത്‌റൂറൂമിൽ പോയി കപ്പിൽ കുറച്ച് വെള്ളം എടുത്തു കൊണ്ട് വന്നു അവളുടെ മുഖത്തേക്ക് ഒഴിച്ചു. മുഖം വെള്ളം വീണതും ആയിശു ഞെട്ടി എഴുന്നേറ്റു ചുമച്ചു കൊണ്ട് ഉമ്മയെ  നോക്കി. 

\" എന്തു പണിയാണ് ഉമ്മാ ഇങ്ങള് ഈ കാണിച്ചത്. രാവിലെ തന്നെ മനുഷ്യനെ വെള്ളത്തിൽ ആക്കിയല്ലോ നിങ്ങള്. \"  അവള് നനഞു കുതിർന്ന തന്റെ ദേഹത്തേക്ക് നോക്കി ഉമ്മയോട് പറഞ്ഞു...!!

\" സമയം എത്രയായെന്ന് വല്ല വിചാരവും ഉണ്ടോ അനക്ക്. എത്ര നേരായി ഞാൻ വിളിക്കുന്നു. \" ഉമ്മ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു.

\" ഇപ്പോ എന്തിനാ എന്നെ രാവിലെ  തന്നെ വിളിച്ചു എണീപ്പിക്കുന്നത്. എവിടെ പോവാൻ ആണ്. \" അവൾ ബെഡിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ഉമ്മനോടു ചോദിച്ചു.



\" ഡി പെണ്ണേ ഇന്ന്  നിനക്ക് ക്ലാസ് പോവേണ്ട. \"  ഉമ്മ ചോദിച്ചപ്പോഴാണ് അവൾ പോലും ആ കാര്യം ഓർത്തത്.

\" വേഗം പോയി റെഡി ആയി വാ. ബസ് അന്നേ കാത്തു നിക്കുവൊന്നും ഇല്ല അത് പോവും. \"  ഉമ്മ അവളോട് പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നുവാ...!!!


താല്പര്യം ഇല്ലെങ്കിലും അവള് വേഗം തന്നെ പോയി കുളിച്ചു, നിസ്കരിച്ചു റെഡി ആകുവാൻ തുടങ്ങി. ഒരു വൈറ്റ് ഷർട്ടും  ബ്ലാക്ക് പാന്റും ആണ് അവള് എടുത്തിട്ടത്. അതിന് മാച്ചിംഗ് ആയ ജിമിക്കിയും എടുത്തു അണിഞ്ഞു. ഒരു കൈയിൽ വാച്ചും മറു കൈയിൽ അവളുടെ ഉപ്പ ഗൾഫിൽ നിന്ന് അവൾക്കായി കൊണ്ട് വന്ന ഗോൾഡ് ചെയിനും എടുത്തിട്ടു. അതവൾക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു.



ഒരുക്കം എല്ലാം കഴിഞ്ഞ് അവള് വേഗം താഴെക്ക് ചെന്നപ്പോൾ നല്ല ചൂട് പത്തിരിയുടെയും കോഴിക്കറിയുടെയും മണം അവളുടെ മൂക്കിലടിച്ചു. ഒട്ടും താമസിക്കാതെ അവൾ കിച്ചണിലേക്ക് ഓടി. ഉമ്മയുണ്ടാക്കിയ പത്തിരിയും കോഴിക്കറിയും കഴിച്ചു ലഞ്ച് ബോക്സ്‌ ബാഗിൽ എടുത്തു വെച്ച് അവൾ വേഗത്തിൽ പുറത്തേക്ക് നടന്നു. 


വഴിയിലേക്ക് ഇറങ്ങി അവൾ ബസ്സ്റ്റോപ്പിലേക്ക് നടന്നു. അപ്പോഴാണ് അവളുടെ അയൽവാസി ആയ പെൺകുട്ടി അവളുടെ അടുത്തേക്ക് വന്നത്.. അവളുടെ പേര് ദുഅ്മിയ എന്നാണ്. മിയ എന്ന് ആണ് വിളിക്കുന്നത്. അവളും പത്തിലെ എക്സാം കഴിഞ്ഞ് റിസൾട്ട് വെയിറ്റ് ചെയ്യുക ആണ്. 


അവർ ഓരോന്ന് സംസാരിച്ചു കൊണ്ട് ഒരുമിച്ചു മുന്നോട്ടു നടന്നു. ബസ്സ്റ്റോപ്പിൽ അങ്ങനെ ആരും ഉണ്ടായിരുന്നില്ല. അവർ ബസ് വെയിറ്റ് ചെയ്തു നിൽക്കാൻ തുടങ്ങി.

\" മിയ നി എവിടെയാണ് പഠിക്കൻ പോകുന്നെ. \" ആയിശു അവളെ നോക്കി ചോദിച്ചു. 

\" ഞാൻ ഇപ്പോ ടൗണിലെ ഒരു textile ഷോപ്പിൽ വർക്ക് ചെയ്യുവാ. \" മിയ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു..

\" അത് കേട്ട് ആയിശു ഒന്ന് ഞെട്ടി \" നി എന്തിനാ ഇപ്പോ ഈ ജോബ് ഓകെ ചെയുന്നത്. \" ആയിശു മിയയെ നോക്കി ചോദിച്ചു. 

ആ ചോദ്യം കേട്ടതും മിയയുടെ മിഴികൾ നിറഞ്ഞു. അവൾ വിതുമ്പി കരയാൻ തുടങ്ങി. \" ഹേയ് മിയ താൻ എന്തിനാ കരയുന്നത്. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. \" ആയിശു അവളോട് ചോദിച്ചു..

\" താൻ ഈ കരച്ചിൽ നിർത്തി കാര്യം എന്താണ് എന്ന പറ.. \" ആയിശു അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

തേങ്ങൽ ഒതുക്കി മിയ മിഴികൾ തുടച്ചു കൊണ്ട് ആയിശുവിനോട് തന്റെ അവസ്ഥ പറയാൻ തുടങ്ങി.

\" എൻ്റെ വീട്ടിൽ ഉമ്മയും ഉപ്പയും മാത്രം ആണ് ഉള്ളത് എന്ന് നിനക്ക് അറിയാലോ. പിന്നെ എനിക്ക് ഒരു ഇക്ക ഉണ്ടായിരുന്നു.. ഇക്ക ഇപ്പോൾ ഞങ്ങളുടെ കൂടെ ഇല്ല. ഒരു വർഷമായി മരിച്ചിട്ട്. \" മിയ പറഞ്ഞത് കേട്ട് ആയിശുവിനും സങ്കടം വന്നു.


\" അതെല്ലാം എനിക്ക് അറിയുന്നത് അല്ലേ മിയ. ശരിക്കും അന്ന് എന്താ നടന്നത്. നിന്റെ ഇക്ക എങ്ങനെയാ. \" ആയിശു മടിച്ചു മടിച്ചു അവളോട് ചോദിച്ചു.

\" അന്ന് ഇക്കൻ്റെ ഫ്രണ്ടിൻ്റെ കല്യാണം ഉണ്ടായിരുന്നു. അന്ന് എനിക്കും ഉമ്മക്കും പനി പിടിച്ചു. അത് കൊണ്ട് അന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും പോകാൻ പറ്റിയില്ല. എനിക്കായിരുന്നു പനി കൂടുതൽ. അത് കൊണ്ട് ഉമ്മ ഉപ്പയോടും ഇക്കയോടും പോയിട്ട് വരാൻ ഉമ്മ പറഞ്ഞു. ഞാൻ വയ്യാതെ കിടക്കുന്നത് കൊണ്ട് ഇക്ക പോവുന്നില്ല എന്ന് പറഞ്ഞതാണ്. എൻ്റെ നിർബന്ധം കൊണ്ട് പോയത് ആണ് അവർ. എന്റെ ഒറ്റ നിർബന്ധം കൊണ്ടാണ്  അവർ പോയത്.. \" മിയ കരഞ്ഞു കൊണ്ട് പറഞ്ഞു. ആയിശു അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.


അവർ കല്യാണം കഴിഞ്ഞ് നൈറ്റ് അവിടെ നിന്ന് തിരിച്ചു വരുമ്പോൾ അവരുടെ കാറിനു പുറകിൽ വേറെ ഒരു ലോറി വന്നു ഇടിച്ചു. ആ ഇടിയുടെ ആകാതത്തിൽ ഡോർ തുറന്നു ഉപ്പ റോഡ് സൈഡിലേക്ക് തെറിച്ചു വീണു. കാർ ഇടിച്ചു തെറിപ്പിച്ചു ആണ് ലോറി പോയത്. കാർ തല കുത്തനെ മറിഞ്ഞത് കൊണ്ട് ഇക്കാക്ക് അതിനുള്ളിൽ നിന്നും പുറത്തു ഇറങ്ങാൻ കഴിഞ്ഞില്ല ഡോർ എല്ലാം ജാം ആയി പോയിരുന്നു. പിന്നെ തലയിൽ ഉണ്ടായ മുറിവിൽ നിന്ന് കുറെ ബ്ലഡ് പോയ്‌. അതായിരുന്നു മരണ കാരണം. അങ്ങിനെ അങ്ങിനെ.. എൻ്റെ ഇക്ക ഞങ്ങളെ വിട്ടു പോയ്‌. \" അപ്പോഴേക്കും മിയ പൊട്ടി കരഞ്ഞു കൊണ്ട് അവിടെ ഇരുന്നിരുന്നു. 


അന്നത്തെ ആ ആക്‌സിഡന്റ് മനപ്പൂർവ്വം ആയിരുന്നു. കേസ് കൊടുത്ത് ഞങ്ങൾ, പക്ഷേ ഒരു കാര്യവും ഇല്ലായിരുന്നു. ആ അപകടം കാരണം ഉപ്പാൻ്റെ ശരീരം എല്ലാം തളർന്നു പോയി.. വീട്ടിൽ ഉപ്പയും ഇക്കയും ആണ് ഞങ്ങളെ നോക്കിയിരുന്നത്. ഇക്ക പോയതോടെ എല്ലാം പോയി.. പിന്നെ എനിക്ക് പഠിക്കണമെങ്കിൽ പൈസ വേണം അതിന് ഒരു ജോലി വേണം. ഉമ്മയുടെയും ഉപ്പയുടെയും എൻ്റെയും കാര്യങ്ങൾ എല്ലാം ഇപ്പോ നടന്നു പോകുന്നത് ഈ സെയിൽസ് ഗേൾന്റെ ജോലി ഉള്ളത് കൊണ്ട. \" മിയ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

\" നീ വിഷമിക്കല്ലേ, എല്ലാം ശരിയാകും. കണ്ണൊക്കെ തുടക്ക് ബസ് വരുന്നുണ്ട്. \" ആയിശു പറഞ്ഞത് കേട്ട് മിയ വേഗം കണ്ണ് തുടച്ചു. 


ബസ് വന്നതും അവർ വേഗം തന്നെ വണ്ടിയിൽ കയറി. കണ്ടക്ടർ വന്നു ടിക്കറ്റ് കൊടുത്തു. പെട്ടെന്നാണ് ഡ്രൈവർ ബ്രേക്ക് ചവിട്ടിയത്. ആയിശുവിനു പിടുത്തം കിട്ടിയില്ല. അവൾ കണ്ടക്ടറുടെ മേൽക്ക് വീണു. ആ വീഴ്ച്ചയിൽ അയാള് അവൻ അവളെ ഒരു കൈ കൊണ്ട് പിടിച്ചു. അവളുടെ ചുണ്ടുകൾ അവന്റെ നെഞ്ചിൽ പതിച്ചു. പെട്ടന്ന് ഒരു ഞെട്ടലോടെ തന്നെ അവൾ നേരെ നിന്ന് കൊണ്ട് ദേഷ്യത്തോടെ അവനെ നോക്കി.

\" എവിടെ നോക്കീയിട്ട് ആണ് നീങ്ങൾ നിൽക്കുന്നത്. എൻ്റെ ദേഹത്തേക്ക് വന്നു വീണിട്ട്. നിങ്ങൾക്ക് നോക്കിയും കണ്ടും നിന്നുടെ മനുഷ്യ. \" ആയിശു ദേഷ്യത്തോടെ പറഞ്ഞു.

\" അതെ മോള് എങ്ങോട്ടാ ഈ കയറി പോകുന്നത്. ഞാൻ അല്ല നീയാ എന്റെ ദേഹത്തേക്ക് വീണത്. ബ്രേക്ക് പിടിച്ചപ്പോൾ നീ വന്നു എന്റെ മേലേക്ക് വീണു. വീഴാതെ നിക്കാൻ പിടിച്ചതും പോരാ അവള് കിടന്നു ചാടുന്നു. ഇനിയും വീഴാതെ അവിടെ എവിടെയെങ്കിലും പോയിരിക്ക്. \" അവൻ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു കൊണ്ട് ടികെറ്റ് കൊടുക്കാൻ പോയ്‌. അവളും അവനെ പുച്ഛത്തോടെ നോക്കി കൊണ്ട് സീറ്റിൽ പോയിരുന്നു. 


\" കാണാൻ മൊഞ്ചൻ എല്ലാം ആണ്. പക്ഷേ വാ തുറന്ന ചെകുത്താൻ ആണ്. \" ആയിശു പറഞ്ഞത് കേട്ട് മിയ ചിരിച്ചു.

\" അയ്യോ സോറി അയാള് ആരാ എന്ന് പരിചയപ്പെടുത്താൻ ഞാൻ മറന്നു. വല്ലാത്ത മറവി അണ് എനിക്ക്. അവൻ്റെ പേര് ഷാനവാസ് (ശാനൂ എന്ന് വിളിക്കും. ) ഈ ബസിൻ്റെ ഉടമ തന്നെ ആണ്. ഈ കാര്യം എല്ലാം എങ്ങിനെ എനിക്ക് അറിയുക എന്നല്ലെ. അവൻ എൻ്റെ ഫ്രണ്ടിൻ്റെ ഇക്കയാണ് അവളൂടെ പേര് ഷാഹിന (ഷാഹി എന്ന് വിളിക്കും. ) അവള് ആണ് എന്നോട് ഇവൻ്റെ കാര്യം എല്ലാം പറഞ്ഞത്.. ഞങ്ങൾ എപ്പോ കണ്ടാലും അടി ഉണ്ടാവും.. അവൻ്റെ വായിൽ നിന്ന് കെട്ടാൽ  അന്ന് എനിക്ക് ശനിദശ ആണ്.. \"


ഇന്ന് ഇനി എന്തൊക്കെ നടക്കുമോ എന്തോ കണ്ടറിയാം.. 

           
                                  തുടരും..