മജിസ്‌ട്രേറ്റിനൊരു പ്രണയലേഖനം
മജിസ്‌ട്രേറ്റിനൊരു പ്രണയലേഖനം
Written by Hibon Chacko
©copyright protected
‘ധൈര്യമായിട്ട് പറയാം... തൂക്കരുത്, കരുണയുണ്ടാകണം!’
തികച്ചും അന്യവും ശൂന്യവുമായ പ്രദേശം... പുതുതായി കെട്ടിക്കേറി വരുന്ന പെണ്ണിന്റെ അതേ അവസ്ഥ. നിവർത്തികേടിന്റെ പേരിൽ മാനം വിൽക്കേണ്ടി വന്ന ചില സ്ത്രീകളെക്കുറിച്ച് ജീവിതത്തിലുടനീളം കേട്ടിട്ടുണ്ട്... ആ ഗതികേടിലേക്കായി പിന്നീടെന്റെ യാത്ര!
ഓർമ്മ വരുമ്പോൾ എന്റെ മുന്നിലൊരാൾ, അദ്ധ്യാപകർ ക്ലാസിൽ പറയുന്ന നോട്ട് എഴുതിയെടുക്കുംവിധം തുടരുകയാണ്. കൈവിട്ട് പോകുന്ന അസഹിഷ്ണുതയെ അടക്കത്തോടെ പിടിച്ചെടുത്ത് പോകുന്ന അവർ ഒരു കൗതുകമായി. ഇവർക്ക് സിനിമയിൽ അഭിനയിച്ചുകൂടെ -വളരെ നാടകീയമായ ഭാവങ്ങൾ പലപ്പോഴായി പ്രകടമാക്കുന്നു പിന്നീടങ്ങോട്ട്. ‘അവാർഡ് പടം’ കാണുവാൻ ഫിലിം ഫെസ്റ്റിവലിന് പോയ ഞാൻ പെട്ടെന്നെങ്ങനെ ഒരു സൂപ്പർസ്റ്റാറിന്റെ പടം തീയേറ്ററിലിരുന്ന് കാണുന്നു!
പടം തീർന്ന മുറക്ക് തിയേറ്ററിന്റെ ഇരുളിമയിൽനിന്നും വെളിച്ചത്തിലേക്ക് ഞാൻ വൈകാതെ എത്തുകയുണ്ടായി. വിശ്വസിക്കുവാനാകാത്ത മുന്നോട്ടുള്ള അപ്പോഴത്തെ നടത്തത്തിനിടയിൽ ഞാൻ പിന്നോട്ടൊന്ന് നോക്കുകയുണ്ടായി -പോലീസുകാരെ പാത്തിറുക്ക് വക്കീൽസിനെ പാത്തിറുക്ക് പലരേയും പാത്തിറുക്ക്... അനാൽ ഇന്തമാതിരിയൊരു പഴുത്, അത് ഇപ്പതാൻ കെടച്ചിറുക്ക് എനക്ക്!
നിയമം എനിക്ക് നൽകുന്ന പരിരക്ഷ, എനിക്കങ്ങോട്ട് ബോധ്യമായിപ്പോയി. ഒരു പത്തടി മാറി, ഇങ്ങനെ കാതുകൂർപ്പിച്ച് കണ്ണുമിഴിപ്പിച്ച് ഇരുന്നാൽ... കരണത്ത് അടി വീഴുമെന്ന് തമാശരൂപേണ പലരും പറഞ്ഞുകേൾക്കാറുണ്ട്. എന്തായാലും തെളിവില്ലാത്തൊരു ഓർമ്മയിൽ ഒരു പഴുത് എന്റെ രക്ഷക്കായി വാദിക്കുവാനെത്തി! സ്ത്രീസാമീപ്യം ലഭിക്കാതെ വറ്റിവരണ്ട ഞാൻ ഫലങ്ങളെ പൊഴിപ്പിച്ച് ജീവിക്കുംപോലെ...
എന്തായാലും ധൈര്യമായിട്ട് ഇനി പറയാം... തൂക്കരുത്, കരുണയുണ്ടാകണം!
©ഹിബോൺ ചാക്കോ