ഒരു ഇന്ത്യൻ പ്രണയകഥ part 18❤️🇮🇳
വീടിനകത്തേക്ക് കുതിക്കുമ്പോൾ ജിത്തുവിന്റെ മനസ്സിൽ ആദിയും വീട്ടുകാരും മാത്രമായിരുന്നു.എന്നാൽ അകത്തളത്തിൽ ഇരുന്ന് സംസാരിക്കുന്ന കുര്യനെയും ജോർജിനെയും കണ്ടപ്പോൾ അവന്റെ മുഖത്തെ ടെൻഷൻ വിട്ട്മാറി.ഹാ എന്താ അവിടെത്തന്നെ നിന്ന് കളഞ്ഞേ -സുഭദ്ര ജിത്തുവിനെയും പിറകിൽ നിൽക്കുന്ന നിഷയെയും കണ്ടുകൊണ്ട് ചോദിച്ചു.എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് പോയി.അഹ് ജിത്തുമോനെ വാ അപ്പാപ്പൻ ചോദിക്കട്ടെ -കുര്യൻ വാത്സല്യത്തോടെ അവന് നേരെ കൈനീട്ടി.അവൻ ഒന്ന് മടിച്ചെങ്കിലും അടുത്തേക്ക് പോയി.മോനെ ഞങ്ങളൊക്കെ പഴയ ആളുകളാ അന്ന് ഈ അന്യമതക്കാരെ കല്യാണം കഴിക്കാ എന്നൊക്കെ പറഞ്ഞാ