Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 16 ❤️🇮🇳

അലനെ പൂട്ടിയിട്ട മുറിയുടെ വാതിൽ തുറക്കപ്പെട്ടു.
പെട്ടന്നുള്ള വെളിച്ചം അലന്റെ കണ്ണിൽ മങ്ങൽ സൃഷ്ടിച്ചെങ്കിലും വെളിച്ചതിന് മറയായി നിൽക്കുന്ന 6 അടി ഉയരമുള്ള മനുഷ്യനെ അവൻ കണ്ടുകഴിഞ്ഞിരുന്നു...

അ..... ആരാ?-അലൻ ധൈര്യം സംഭരിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ ആരാണ് എന്നതിലുപരി നീ എങ്ങനെയാണ് ഇവിടെ വന്നത് എന്നതിനല്ലേ പ്രശസ്തി -അയാൾ ഒന്ന് പുച്ഛിച്ചുകൊണ്ട് ചോദിച്ചു.

കൂടുതൽ അടുത്ത് വന്നപ്പോഴാണ് അയാൾ ഒരു കറുത്ത mask ധരിച്ച കാര്യം അലൻ ശ്രദ്ധിച്ചത്.

എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നെ. ഈ മുഖം മറച്ചുള്ള kidnapping ഒക്കെ പഴഞ്ചൻ ആയില്ലേ 😏-അലൻ ഉള്ളിലുള്ള ഭയം മറച്ചുപിടിച്ചുകൊണ്ട് ചോദിച്ചു.

ശരിയാണ് but നീ അതും അർഹിക്കുന്നില്ല acid ഒഴിച്ച് അപ്പോൾത്തന്നെ തീർക്കണമായിരുന്നു-അയാൾ ഇത്തിരി ദൂരെയുള്ള ടേബിളിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.

തന്റെ rate പറ ഞാൻ അയച്ചുതരാം എനിക്ക് ഈ കുഞ്ഞുകളിക്ക് നേരമില്ല 😏-അലൻ ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു 

നീ ഇന്നലെ കൊടുത്തതിന്റെ side effect ആണ് ഇപ്പൊ ഇരുന്ന് അനുഭവിക്കുന്നെ 😉-അയാൾ ഒന്ന് അട്ടഹാസിച്ചു.

You....... 😠 അപ്പൊ അതൊക്കെ planned ആയിരുന്നല്ലേ -അലൻ പൊട്ടിത്തെറിച്ചു.

അതേലോ 😏-അവൻ ഒരു ബോക്സിൽ നിന്ന് syringe എടുത്തു ഏതോ മരുന്ന് നിറച്ചുകൊണ്ട് പറഞ്ഞു 

കയ്യിൽ syringe പിടിച്ചുകൊണ്ട് അടുത്തേക്ക് വരുന്നവനെ അലൻ വെപ്രാളത്തോടെ നോക്കി 

ടോ..... ടോ താൻ എന്താ കാണിക്കാൻ പോകുന്നെ എന്റെ അച്ഛൻ ആരാന്ന് അറിയോ 😠😠😠-അവൻ ദേഷ്യത്തോടെ ചോദിച്ചു 

എന്തേ നിന്റെ അമ്മ പറഞ്ഞു തന്നില്ലേ 😏-അയാൾ അവന്റെ കയ്യിൽ കുത്തിവയ്ക്കുന്നതിനിടയിൽ ചോദിച്ചു.

ടോ...... എന്താ താൻ എനിക്ക് കുത്തിവച്ചേ 😠😠😠-അലൻ അയാളെ നോക്കി പുലമ്പിക്കൊണ്ടിരുന്നു.

നിനക്ക് ഇഷ്ടം ഉള്ള സാധനംത്തന്നെയാണ്‌ Selective Serotonin Reuptake Inhibitors (SSRIs): These antidepressants can sometimes increase sexual desire, but also lead to frustration due to decreased ability to perform.-അയാൾ അതും പറഞ്ഞ് തിരിഞ്ഞു നടന്നു.

അതൊക്കെ എന്തിനാ എനിക്ക് കുത്തിവച്ചേ എന്നാ ചോദിച്ചേ 😠😠😠?? എന്റെ ആളുകൾ ഏത് നിമിഷവും ഇങ്ങോട്ടെത്തും. ഇപ്പൊ എന്നെ അഴിച്ചുവിട്ടാൽ ഇലക്കും മുള്ളിനും കേടില്ലാതെ പോകാം -അലൻ 

മോൻ ഒന്ന് mood ആവ് ചേട്ടൻ mood double ആക്കാൻ ഉള്ള സാധനം എടുത്ത് വരാം 😉-അയാൾ വാതിൽ മുഴുവനായി പൂട്ടി തിരിഞ്ഞു നടന്നു.

തൊട്ടടുത്ത മുറിയിലേക്ക് കടന്ന അയാൾ ചുമരിൽ തൂക്കിയ ചിത്രത്തിന്റെ അടുത്ത് പോയി മുട്ടുകുത്തിയിരുന്നു.

ആ മുറിയുടെ ഓരോ മുക്കിനും മൂലയ്ക്കും അയാളുടെ ഉള്ളിലെ തേങ്ങൽ കേൾക്കാമായിരുന്നു.

ആരോഹി.... എത്ര നാൾ എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയുമെന്ന് അറിയില്ല പെണ്ണേ. നിന്നെ ഇല്ലാതാകിയവരെ മുഴുവൻ വകവരുത്തിയാലേ എന്റെ ലക്ഷ്യം പൂർണമാവൂ അത് വരെ ഞാൻ ജീവനോടെ നിൽക്കേണ്ടത് അത്യാവശ്യം ആണ്. കോടതിക്കും പോലീസിനും വിട്ട്കൊടുത്ത് നോക്കിനിൽക്കാൻ പറ്റില്ലടോ. എല്ലാം പിടഞ്ഞ് ചാവുന്നത് എനിക്ക് കാണണം. നിയമത്തിന് നൽകാൻ കഴിയാത്ത വിധി ഞാൻ നടപ്പിലാക്കും..................

ആ കണ്ണിൽ പക മാത്രം ജ്വലിച്ചുനിന്നു.




:::::::+::::::+::::::::+::::::::+:::::::::+::::::::::+

ഓഫീസിൽ file check ചെയ്യുകയായിരുന്നു ശിവ. പെട്ടന്ന് മന്ത്രി രാജീവും മകൻ കാർത്തിക്കും മുറിയിലേക്ക് കയറിവന്നു.

എന്താണ് sir ഒരു മുന്നറിയിപ്പുമില്ലാതെ വന്നത് -ശിവ ഫയലിൽ നിന്ന് കണ്ണെടുക്കാതെത്തന്നെ ചോദിച്ചു.

ടോ.. എന്റെ അച്ഛൻ സംസാരിക്കാൻ വന്നതാ മന്ത്രിയോട് ഇത്തിരി ബഹുമാനം ആകാം.-കാർത്തിക് കടുപ്പിച്ച് പറഞ്ഞു 

എന്തോ കേട്ടില്ല -ശിവ താല്പര്യമില്ലാത്ത പോലെ ചോദിച്ചു.

കയർത്ത് സംസാരിക്കാൻ നിന്ന കാർത്തിക്കിനെ രാജീവ്‌ തടഞ്ഞു.

വേണ്ട മോനെ സാറിന് ഇത്തിരി ബഹുമാനം കുറവാ നമുക്ക് അത് പിന്നെ ശെരിയാക്കാം ഇപ്പൊ വന്ന കാര്യം നടക്കട്ടെ -രാജീവ്‌ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

ആ എന്താണാവോ ആകമന ഉദ്ദേശം -ശിവ file മാറ്റിവച്ച് ചോദിച്ചു.

എന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ ഇന്നലെ night തൊട്ട് missing ആണ് പേര് അലൻ . ഇന്ന് സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ആളെ ഒരു പോറൽപോലും ഏൽക്കാതെ മുന്നിൽ കൊണ്ട് തരണം-കാർത്തിക് ഒരു ബഹുമാനമില്ലാതെയാണ് നേരമത്രയും സംസാരിച്ചത്.

ശിവ കസേരയിൽ നിന്ന് എണീറ്റ് കാർത്തിക്കിന്റെ അടുത്തേക്ക് നടന്നു.

നീ ചോദിക്കുമ്പോൾ കണ്ടുപിടിച്ച് തരാൻ നിന്റെ തന്തയല്ല എനിക്ക് ശമ്പളം തരുന്നത്. കേട്ടല്ലോ പന്ന മോനെ.--ശിവ അരയിലെ gun എടുത്ത് കാർത്തിക്കിന് നേരെ പിടിച്ച്  പറഞ്ഞു.

പിന്നെ petition എഴുതിത്തന്നാൽ അന്വേഷണം തുടങ്ങാം അല്ലാതെ പദവിയുടെ പേരിൽ ഇവിടെകിടന്ന് അഴിഞ്ഞാടാനാണ് ഭാവമെങ്കിൽ അറിയാലോ എന്നെ ഞാനേ കേരള സർക്കാറിന്റെ കീഴിലല്ല കേന്ദ്ര സർക്കാറിന്റെ കീഴിലാണ് എന്ന് ഇടയ്ക്ക് ഓർക്കുന്നത് നല്ലതാ-ശിവ ഒരു താകീത് പോലെ പറഞ്ഞ് അവിടെനിന്ന് പോയി .

രാജീവ്‌ ടേബിളിൽ അഞ്ഞടിച്ചു.

എത്ര ധൈര്യമുണ്ടായിട്ടാ അവൻ എന്റെ നേർക്ക് ശബ്ദമുയർത്തിയത്. ഇവനുള്ള പണി പിന്നെ കൊടുക്കാം നീ ആദ്യം petition കൊടുക്കാൻ നോക്ക്‌. മോനെ ശിവ ദേവേ നിന്നോടുള്ള പക കുടുംബത്തിലുള്ളവരുടെ മേലേക്ക് എടുക്കുന്നത് ചെറ്റത്തരമാണ് എന്നറിയാം but എനിക്ക് വളഞ്ഞ വഴി മാത്രം ഉപയോഗിച്ചാ ശീലം 😏-രാജീവ്‌ നിഗൂഢമായി ചിരിച്ചു. കൂടെ കാർത്തിക്കും.


ഇതെല്ലാം Bluetooth വഴി ശിവയും കേൾക്കുന്നുണ്ടായിരുന്നു. അവൻ എല്ലാ voice റെക്കോർഡും ജിത്തുവിനും അലക്സിനും കെവിനും share ആക്കി. നിഷയോട് നേരിട്ട് കാര്യം പറയാനും തീരുമാനിച്ചു.


::::+::::::+::::::+:::::+:::::::+::::::+:::::+

തന്റെ കാബിനിൽ ഇരുന്ന് paper work ചെയ്യുന്നതിനിടയിലാണ് അലെക്സിന് ശിവയുടെ msg വന്നത്. ഇന്ന് രാവിലെതൊട്ടേ physically weak ആയി തോന്നിയിരുന്നു. Voice കൂടെ കേട്ടപ്പോൾ അവന് നിക്കപ്പൊറുതി ഇല്ലാതായി .

Work അവസാനിപ്പിച്ച് അവൻ വണ്ടി നേരെ കോളേജിലേക്ക് വിട്ടു.
 തന്നെക്കാൾ നേരത്തെ ജിത്തുവിന്റെ car അവിടെയെത്തി തിരികെ പോവുന്നത് കണ്ട അവനിൽ പുഞ്ചിരി നിറഞ്ഞു .

 നേരെ മുത്തച്ഛന്റെ ഓഫീസ് ലക്ഷ്യം വച്ച് നടന്നു.

May i coming sir -alex formal ആയി ചോദിച്ചു.

ന്റെ കുട്ടിക്ക് ഇതിന്റെ ഉള്ളിൽ കേറാൻ ആരുടേം പെർമിഷൻ വേണ്ട 😊-ശേഖരൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവനെ അടുത്ത് വിളിച്ചു.

ഏയ്‌ office manners എല്ലാർക്കും ബാധകമാണ് 😄-alex ഇരിക്കുന്നതിനിടെ പറഞ്ഞു 

എന്താ കുട്ട്യേ ഈ സമയത്ത് പതിവില്ലാതെ -ശേഖരൻ 

ഞാൻ... ഞാൻ ലില്ലിയെ ഒന്ന് കൊണ്ട് പോകട്ടെ -alex മടിച്ച് മടിച്ചാണെങ്കിലും കാര്യം പറഞ്ഞു.

എന്താ മോനെ ഒരു ചുറ്റിക്കളി. നേരത്തെ ജിത്തുവും വന്നിരുന്നു ആദിയെ പിടിച്ച് കൊണ്ടുപോയി 🤭-ശേഖരൻ ഒന്ന് ഇടം കണ്ണിട്ട് അലെക്സിനെ നോക്കി ചോദിച്ചു.

ഇത്തിരി പ്രശ്നം ഉണ്ട് മുത്തശ്ശ പക്ഷെ അത് വൈകുന്നേരം എല്ലാരോടും ശിവ വന്ന് പറയും.

Mm ആയിക്കോട്ടെ ഞാൻ ലില്ലിയെ വിളിപ്പിക്കാം -ശേഖരൻ phone എടുത്ത് call ചെയ്തു.

10 minutes കഴിഞ്ഞ് അവൾ അവിടേക്ക് വന്നു.

എന്താ മുത്തശ്ശാ വിളിച്ചേ-ലില്ലി റൂമിന്  അകത്തേക്ക് ഏന്തിവലിഞ്ഞ്കൊണ്ട് ചോദിച്ചു.

പുറം തിരിഞ്ഞ് നിന്നതുകൊണ്ട് അലെക്സിനെ അവൾ കണ്ടില്ല.

Mm മോള് അലെക്സിന്റെ കൂടെ ഒന്ന് പുറത്ത് പോ അവനെന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു.

എന്നിട്ട് മഹാൻ എവിടെ -അവൾ പുറത്തേക്ക് നോക്കി ചോദിച്ചു.

ഞാൻ ഇവിടുണ്ടേ -alex എഴുന്നേറ്റ് അവളുടെ അരികിൽ ചെന്നു.

എന്നാൽ ഞങ്ങൾ ഇറങ്ങാണ് -alex മുത്തശ്ശനോട് യാത്രപറഞ്ഞിറങ്ങി.

അവർ പോയതിന് പിന്നാലെ സുഭദ്ര കയറിവന്നു 

എങ്ങോട്ടാ ഏട്ടാ കുട്ടികൾ പോയത്--സുഭദ്ര 

അത് ഞാൻ പണ്ട് കാരണം ഉണ്ടാക്കി നിന്നെ കാണാൻ വരാറുള്ള പോലെ വന്നതാ 😂

എന്റെ ഈശ്വരാ രണ്ട് കല്യാണം ഒരുമിച്ച് നടത്തേണ്ടി വരുമോ -സുഭദ്ര ചിരിച്ചുകൊണ്ട് പറഞ്ഞു.

രണ്ടല്ലെടി മൂന്ന് -ശേഖരൻ അവളെ തിരുത്തി.

മൂന്നാമതാരാ 🤔-സുഭദ്ര സംശയരൂപേണ ചോദിച്ചു.

ആദിയും ജിത്തുമോനും -ശേഖരൻ 

ഏഹ് ആ അടിപിടി ടീംസോ 🙄-സുഭദ്ര മൂക്കത്ത് വിരല് വച്ചുപോയി.

::::::+:::::::+:::::::::+::::::::+:::::::::+


ജിത്തുവിന്റെ car ഒരു കാട്ടിലൂടെ പാഞ്ഞുപോയി.

ഇയാൾ എന്നെ കൊല്ലാൻ കൊണ്ടോവാണോ 😬-അദി seatbelt മുറുകെ പിടിച്ചു 

ആണെന്ന് കൂട്ടിക്കോ 😉-joshua 

അയ്യോ നാട്ടുകാരെ ഓടിവരണേ ഈ വട്ടൻ എന്നെ തട്ടിക്കൊണ്ടുപോകുന്നെ 😱😱-ആദി അലമുറയിട്ട് കരഞ്ഞു.

എടി കാറികൂവാതെ നാട്ടുകാർ എന്ത്‌ വിചാരിക്കും -ജിത്തു ശാസനയോടെ ചോദിച്ചു.

അതിന് അവരല്ലല്ലോ എനിക്ക് ചിലവിന് തരുന്നേ. അല്ലേലും ഈ കാട്ടുമുക്കിൽ ആര് വരാനാ -അവൾ ഓരോന്ന് പറഞ്ഞോണ്ടിരുന്നു.

ടീ.... ഇനി വാ തുറന്നാൽ എടുത്ത് പുറത്തിടും കേട്ടല്ലോ -ജിത്തു ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു.

പിന്നെ ഞാൻ അങ്ങ് നിന്ന് തരും 😏-ആദി ഒന്ന് പുച്ഛിച്ചു 

പോത്തിന്റെ ചെവിയിൽ വേദമോതിയിട്ട് കാര്യമില്ലാത്തത്കൊണ്ട് അവൻ വാ അടച്ചിരുന്നു.

വണ്ടി നേരെ ഒഴിഞ്ഞ ഒരു ബംഗ്ലാവിലേക്ക് കയറി.

ആദിയുടെ വാ തുറന്ന് വന്നു 😲

കുന്തംവിഴുങ്ങിയ പോലെ ഇരിക്കാതെ വാ പെണ്ണേ 😉-ജിത്തു അങ്ങനെ പറഞ്ഞ് പുറത്തിറങ്ങി.

ആദി പിറകെയും 

ഇത് ആരുടേയാ 😲- അവൾ എല്ലാ മൂലയും നോക്കിക്കൊണ്ട് ചോദിച്ചു.

ഞാൻ വാങ്ങിയതാ എങ്ങനെ ഉണ്ട്.-ജിത്തു ഗമയിൽ ചോദിച്ചു.

വെള്ളിനക്ഷത്രം സിനിമയിലെ ആദ്യത്തെ കൊട്ടാരംപോലുണ്ട് 🫢-ആദി 

എന്നാ വാ നമുക്ക് ഉള്ള്കൂടെ കാണാം -അവൻ അവളുടെ കൈ പിടിച്ച് ഉള്ളിലേക്ക് നടന്നു.


പുറമെ കാണുന്ന ഭയാനകമായ atmosphere ഉള്ളിൽ ഉണ്ടായിരുന്നില്ല എല്ലാം ക്ലീൻ ആയിരുന്നു.

എല്ലാം ചുറ്റിനടന്ന് കാണുന്നതിനിടക്കാണ്‌ ആദിക്ക് ഒരു കാര്യം ഓർമ്മവന്നത്.

അല്ല ഇതിനാണോ എന്റെ ക്ലാസ്സ്‌ cut ചെയ്ത് കൊണ്ടുവന്നെ -അവൾ അവനെ സംശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു.


അല്ലല്ലോ -joshua 

പിന്നെ 🧐-ആദി 

അവൻ ശിവ പറഞ്ഞ കാര്യങ്ങൾ ആദിയോടും പറഞ്ഞു.

ഇതിനാണോ ഇവിടെവരെ വന്നേ അവിടെവച്ച് പറഞ്ഞാൽ പോരായിരുന്നില്ലേ-ആദി 

ഏഹ് നീയെന്താ പേടിക്കാതിരിക്കുന്നെ 🙄-ജിത്തു അവളെ സംശയത്തോടെ നോക്കി.

പിന്നെ എന്ത്‌ ചെയ്യണം പേടിച്ച് ഇരിക്കാൻ പറ്റോ atleast എന്റെ അച്ഛൻ ഒരു lawyer അല്ലെ. വധഭീഷണിയൊക്കെ ഇടയ്ക്ക് കിട്ടാറുണ്ട്. പലപ്പോഴും നിച്ചുവിനാണ് target ആകാറ് .

ആ അവളെ കെവിൻ ഇപ്പൊ വീട്ടിലെത്തിച്ചുകാണും -ജിത്തു ഫോൺ check ചെയ്തുകൊണ്ട് പറഞ്ഞു.

ഇനി തിരിച്ചുപോവനാണോ plan -അവൾ കൈ രണ്ടുംകെട്ടി ചോദിച്ചു 🤨

അല്ല എനിക്ക് നിന്നോട് തനിച്ച് ഇത്തിരി സംസാരിക്കണം-ജിത്തു 

പിന്നെ ഇത്രയും നേരം ഒരു സമ്മേളനത്തിനുള്ള ആളുണ്ടായിരുന്നല്ലോ കൂടെ 😒-അവൾ അവനെ പുച്ഛിച്ചു 


എന്റെ കർത്താവെ ഏത് നേരത്താണാവോ 😩😩😩-ജിത്തു സ്വയം പഴിച്ചു.

ആദിക്ക് ഇതെല്ലാം കണ്ടിട്ട് ചിരിവന്നെങ്കിലും  വിധക്തമായി മറച്ചുവച്ചു.

അവനെ പരിഹസിക്കുന്നതിനിടെയാണ് മുകളിലെ പൂട്ടികിടന്ന മുറി ആദി ശ്രദ്ധിക്കുന്നത്.

അതെന്താ പൂട്ടിയിരിക്കുന്നത് -അവൾ അതിന്റെ നേർക്ക് കൈ ചൂണ്ടികൊണ്ട് ചോദിച്ചു.

അതൊരു special room ആണ് 😊-ജിത്തു ചിരിച്ചുകൊണ്ട് പറഞ്ഞു

അതെന്താ അതിന് ഇത്ര speciality 🙄-അവൾ അവനെ പുരികം പൊക്കികാണിച്ചു.

അത് നമ്മൾക്ക് പിന്നെ ഒരു ദിവസം കാണാം ഇപ്പൊ വാ കുറച്ച് മാറി ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട് അതൊക്കെ കണ്ട് പതുക്കെ പോവാം 😌-അവൻ അവളുടെ കൈ പിടിച്ച് മുമ്പോട്ട് നടക്കാൻ തുടങ്ങി.

ആദി അവനെ തള്ളിയിട്ട്  step കയറിപ്പോയി.

വീണുകിടന്ന ജിത്തുവിന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി തത്തികളിച്ചിരുന്നു.

അവനും എഴുന്നേറ്റ് പിറകെപോയി 

ഡോറിൽ ശക്തമായി ഇടിച്ചിട്ടും അത് തുറന്നില്ല.
ആദിയിൽ അത് നിരാശനിറച്ചു.
താഴേക്ക് പോകാൻ തിരിഞ്ഞ അവൾ ജിത്തുവിനെ ഇടിച്ചു.

ഓഹ് നിങ്ങളായിരുന്നോ.. 😑-ആദി 

ആ എന്തേ തുറക്കാൻ വന്നിട്ട് തുറന്നില്ലേ.-അവൻ കളിയാക്കിക്കൊണ്ട് ചോദിച്ചു.

അതിന് താക്കോൽ എന്റെ കൈയിലില്ലയോ 🤧-ആദി 

ജിത്തു പോക്കറ്റിൽ നിന്നും ഒരു key എടുത്ത് അവൾക്ക് നേരെ നീട്ടി...

Mm ഇത്രയ്ക്ക് ആഗ്രഹിച്ചതല്ലേ പോയി തുറക്ക് -അവൻ താക്കോൽ കയ്യിൽ വച്ചുകൊണ്ട് പറഞ്ഞു.

ആദി വേഗം പോയി ആ door തുറന്നു.

ഒരു mini തെക്കിനി പ്രതീക്ഷിച്ച അവൾ അവിടെ വൃത്തിയുള്ള വിശാലമായ മുറി കണ്ടു. ചുവരിൽ നിറയെ ചിത്രങ്ങൾ തൂക്കിയിരുന്നു.

ഇതൊക്കെ ആരുടെ ചിത്രങ്ങളാ....-അവൾ ദൂരെ നിന്ന് നോക്കിക്കൊണ്ട് ചോദിച്ചു.

ഇതൊക്കെ ഇവിടെ ഭരിച്ചിരുന്നു ചോളരാജനും പിന്നെ അവരുടെ കുടുംബക്കാരും 😌-അവൻ ഒന്ന് ആക്കി പറഞ്ഞു 

അവൾ ആണോ എന്ന രീതിയിൽ മിഴിച്ചു നിന്നു.

ജിത്തു തലയ്ക്ക് ഒരടി കൊടുത്ത് അവളെ ചിത്രത്തിന്റെ മുമ്പിൽ കൊണ്ടുപോയി.

ഇനി പറ ഇതൊക്കെ ആരാന്ന് -joshua 

ഇത് നിങ്ങളല്ലേ - ഒരു വാളും പിടിച്ച് style ആയി നിൽക്കുന്ന ജിത്തുവിന്റെ photo കാണിച്ച് അവൾ ചോദിച്ചു.

ഓ കണ്ടുപിടിച്ച് കൊച്ചുഗള്ളി 🤭-അവൻ നാണം അഭിനയിച്ച് പറഞ്ഞു.

ഇതെന്താ പഴയകാലത്തേത് പോലെ costume ചെയ്തേ -ആദി 

അത് ജൂലിയുടെ നിർബന്ധത്തിൽ ഞങ്ങളെല്ലാരും Halloween പ്രോഗ്രാമിന് ഇട്ട dress ആണ്. കെവിൻ നല്ല ഫോട്ടോ എടുക്കുന്നതുകൊണ്ട് എല്ലാം frame ചെയ്തു.

അതെന്താ നേരത്തെ കാണിച്ചുതരില്ല എന്ന് പറഞ്ഞേ.-അവൾ അവനെ സംശയത്തോടെ നോക്കി.

ഞാൻ നിന്റെ reaction കാണാൻ വേണ്ടി പറഞ്ഞതാ പെണ്ണേ 😂-അവൻ ഒരു ചിരിയാലേ അവളുടെ shoulder വഴി കൈയിട്ട് പുറത്തേക്ക് നടന്നു.
ആദി എന്തോ കാരണത്താൽ അവനെ എതിർക്കാതെ കൂടെപ്പോയി.

ആദീ ...... ചിലപ്പോൾ നിങ്ങൾ കുട്ടികൾ ഇങ്ങോട്ട് shift ആകേണ്ടി വരും. ഈ case ഒതുങ്ങുന്ന വരെ -അവൻ കാറിന്റെ front door തുറന്ന് അവളെ കയറ്റുന്നതിനിടെ പറഞ്ഞു.

അതിന്റെയൊന്നും ആവശ്യമില്ല എല്ലാരും തറവാട്ടിൽ നിന്നാൽ പോരേ -അവൾ കുഞ്ഞുപിള്ളേരെപോലെ ചോദിച്ചു.


തെളിയാത്ത കുറേ case ഉള്ള പുള്ളിയാണ് രാജീവ്‌ നമ്മൾ ഒന്ന് കരുതിയിരിക്കണം.-driving ചെയ്യുന്നതിനിടയിൽ അവൻ പറഞ്ഞു.

വഴിയരികിൽ ഒരു ചായക്കടയുടെ മുമ്പിൽ വണ്ടി നിർത്തി അവൻ പുറത്തിറങ്ങി. അവളോട് കാറിൽത്തന്നെ ഇരിക്കാൻ പറഞ്ഞ് ഡോർ lock ചെയ്ത്  അവൻ കടയിലേക്ക് കേറിപോയി.

കാലൻ എന്നെവിളിക്കാതെ ചായകുടിക്കാൻ പോയോ 🙄-അവൾ എന്തിവലിഞ്ഞ്  നോക്കിക്കൊണ്ടിരുന്നു പിന്നെ ഫോൺ എടുത്ത് ലില്ലിക്ക് msg അയച്ചു. അവളെ alex  കാര്യങ്ങൾ പോകുംവഴികാറിൽ  വച്ചുതന്നെ പറഞ്ഞ് തറവാട്ടിലെത്തിച്ചു എന്നൊക്കെ msg കണ്ടു.

ഈ മനുഷ്യനും അങ്ങനെയൊക്കെ കാണിച്ചാൽ പോരെ. ചിലപ്പോൾ റൊമാൻസിക്കാൻ വേണ്ടിയാകും 😂😂ഇപ്പൊ ശെരിയാക്കിതരാട്ടോ...-അവൾ ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നു.

ഡോർ തുറക്കുന്ന sound കേട്ട് നോക്കിയപ്പോൾ കണ്ടു. രണ്ട് ചായയും പിന്നെ കുറേ പലഹാരങ്ങളും കയ്യിൽ പിടിച്ച് ഇളിക്കുന്ന ജിത്തുവിനെ 😁.

Food കണ്ടപ്പോൾ പെണ്ണ് flat 🤓

പിന്നെ full പരാക്രമം ആയിരുന്നു.
പുറമെ ഗൗരവം നടിച്ചുകൊണ്ട് ജിത്തുവും ഇതെല്ലാം ആസ്വദിച്ചു.

::::::+::::::+::::::+::::::+:::::::+::::::::+:::::+

തറവാട്ടിലേക്ക് ലില്ലിയെ കൊണ്ടുവരുമ്പോൾത്തന്നെ alex ആകെ ക്ഷീണിച്ചിരുന്നു.

കാറിൽ നിന്ന് ഇറങ്ങാൻ നേരം ലില്ലി കൈ അലെക്സിന്റെ നെറ്റിയിൽ വച്ചു.

പനിയുണ്ടല്ലോ ഇച്ചാ 😲-അവൾ ഒന്നൂടെ തൊട്ട്നോക്കി ഉറപ്പുവരുത്തി.

അത് ചെറിയ പനിയാണ് ഒന്ന് കിടന്നാൽ മാറും -alex 


അതും പറഞ്ഞ് മറുപടിക്ക് കാത്ത്നിൽക്കാതെ അവൻ മുറിയിലേക്ക് പോയി.

അവൾ ഒന്ന് നെടുവീർപ്പിട്ട് ഉള്ളിലേക്ക് നടന്നു.


മുറിയിലെത്തിയ ലില്ലി വസ്ത്രം മാറി അടുക്കളയിലേക്ക് പോയി.കൈയ്യിൽ phone പിടിച്ചാണ് നടപ്പ്.

ഇടയ്ക്ക് എന്തോ type ഒക്കെ ചെയ്യുന്നുണ്ട്.

30 minutes കഴിഞ്ഞ് അവൾ ഒരു കപ്പുമായി പുറത്തേക്ക് വന്നു. കാര്യം ഏകദേശം പിടികിട്ടികാണുമല്ലോ.പുള്ളിക്കാരത്തി യൂട്യൂബ് നോക്കി ചുക്ക്കാപ്പി ഉണ്ടാക്കിയതാണ് സുഹൃത്തുക്കളെ 😌.

നേരെ അലെക്സിന്റെ റൂം ലക്ഷ്യംവച്ച് നടന്നു.

കൈ നെറ്റിയുടെ മുകളിൽവച്ച് കണ്ണടച്ച് കിടക്കായിരുന്നു നമ്മുടെ നായകൻ.

മുറിയിൽ അളനക്കം കേട്ടെങ്കിലും അത് നോക്കാൻ alex മുതിർന്നില്ല.

അവന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും കിട്ടാത്തത്കൊണ്ട് അവൾ കപ്പുമായി കട്ടിലിന്റെ അരികിൽ ചെന്ന്നിന്നു. പതുക്കെ കയ്യിൽ തട്ടി. കണ്ണ് തുറന്ന alex കയ്യിൽ കപ്പ്‌ പിടിച്ച്നിൽക്കുന്ന ലില്ലിയെക്കണ്ട് കണ്ണ് മിഴിച്ചു.

നീയെന്താ ഇവിടെ....... 🧐അല്ല എന്താ കൈയിൽ -അവൻ സംശയത്തോടെ മുഖത്തേക്ക് നോക്കി.

അ.... അത് ചുക്ക്കാപ്പിയാണ് ഇത് കുടിച്ചോ -അവൾ തപ്പി തപ്പി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

അതിന് നിനക്ക് ഇതൊക്കെ ഉണ്ടാക്കാൻ അറിയോ? ഇത് കുടിച്ചിട്ട് ഞാൻ എങ്ങാനും തട്ടിപോയാലോ എന്റെ ഭാവി ഭാര്യയും കുട്ടികളേം ആര് നോക്കും 😉-അവൻ തമാശ രൂപേണ പറഞ്ഞു 

ഞാൻ YouTube നോക്കി ഉണ്ടാക്കിയതാ 😒. എല്ലാരും വരാൻ വൈകും അതുവരെ ഇയാൾ ക്ഷീണിച്ച് കിടക്കണ്ട എന്ന് കരുതി. വേണ്ടേൽ കുടിക്കണ്ട ഞാൻ പോകാ വെറുതെ സമയം കളഞ്ഞു -അവൾ വല്യ താല്പര്യമില്ലാത്തപോലെ തിരിഞ്ഞു നടന്നു.

പോകാനാഞ്ഞ ലില്ലിയെ അവൻ പിടിച്ചു വച്ചു.

ശേ...... പിണങ്ങല്ലേ പെണ്ണേ..ഇച്ഛൻ ഒരു തമാശ പറഞ്ഞതല്ലെ😉 -അവൻ ഒരുകണ്ണിറുക്കികൊണ്ട് പറഞ്ഞു .

ഓ ആണോ -അവൾ അവനെ കലിപ്പിച്ചൊന്ന് നോക്കി.

എന്തേ എന്റെകൊച്ചിന് ദേഷ്യംവരുന്നുണ്ടോ -അവൻ കയ്യിലിരുന്ന കപ്പ്‌ വാങ്ങികൊണ്ടാണ് ചോദിച്ചു.

ഇല്ല തന്നെ ഉമ്മിക്കാനാ തോന്നുന്നേ 😠😠-ലില്ലി 

ഏഹ് 🤓 സത്യം..... എന്നാ തന്നോ നിന്റെ ആഗ്രഹല്ലേ -അവൻ അവളുടെ വലുപത്തിന് കുനിഞ്ഞുവന്നു.

അവൾ ഒന്നും നോക്കിയില്ല കവിളിൽ നല്ല ഒന്നാന്തരം കാടിയങ്ങ് കൊടുത്ത് വേഗം മുറിയുടെ പുറത്തേക്ക് ഓടി.

താൻ പോടോ കിച്ചായാ -അവൾ പോകുന്നതിന് മുൻപ് വിളിച്ചുകൂവി 

Alex ഒരു ചിരിയാലേ കവിൾ മെല്ലെ തടവി കപ്പ്‌ കയ്യിലെടുത്തു.

ഇതൊക്കെ കുടിക്കാൻ പറ്റോ എന്തോ.....നല്ല smell ഉണ്ട് -അവൻ മണം പിടിച്ചു.



           (തുടരും.... ❤️)


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരു ഇന്ത്യൻ പ്രണയകഥ part 17 ❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 17 ❤️🇮🇳

5
199

വരുന്ന വഴിക്ക് വാങ്ങിയ കപ്പലണ്ടിമുട്ടായി കഴിച്ചുകൊണ്ട് സൊറ പറയാൻവേണ്ടി ജൂലിയും നിച്ചുവും കെവിനും കുളപ്പടവിലേക്ക് പോകുകയായിരുന്നു.പെട്ടന്ന് എന്തോ പാറി വന്ന് കെവിനെ തള്ളിയിട്ടു.ഡിം ✨⭐🌟🌟💫⭐💥💥💥കണ്ണ് തുറന്ന കെവിൻ ഗാലക്സിയിലെ ഏറെക്കുറെ നക്ഷത്രങ്ങൾ കണ്ടുകഴിഞ്ഞിരുന്നു.ആരാടാ എന്നോട് ചോദിക്കാതെ പ്ലാനറ്റോറിയത്തിലേക്ക് കൊണ്ടുപോയെ 🤓🤓ഹായ് twinkle twinkle little Star 💃🏼💃🏼💃🏼-കെവിൻ ചിരിച്ചുകൊണ്ട് പറഞ്ഞു.ഇനി മിണ്ടാതിരുന്നാൽ ശെരിയാകില്ല എന്ന് മനസിലാക്കി ജൂലി തലമണ്ട നോക്കി ഒരടി കൊടുത്തു.അവൻ ഒന്നുകൂടെ തലകുടഞ്ഞു ചുറ്റും നോക്കി.അവന്റെ മേലെ കമിഴ്ന്നു കിടക്കുന്ന സ്ത്രീര