Aksharathalukal

❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹














ഭാഗം 7







\" നീ ഇങ്ങനെ ടെൻഷൻ ആവാതെ..
നീ പറഞ്ഞിട്ടല്ലേ.. 
ഞങ്ങൾ അങ്ങനെ ചെയ്തേ.. \"

\" എന്താടാ ഞാൻ നിങ്ങളോടൊക്കെ പറഞ്ഞേ.. നിന്നോടൊക്കെ ഞാൻ പറഞ്ഞോ.. ന്റെ ജാതകത്തിൽ കൈ വെക്കാൻ.. ന്റെ ജാതകം ആരോട് ചോദിച്ചിട്ട നീയൊക്കെ അത് മാറ്റി വച്ചേ.. ഒന്നുല്ലേലും അച്ഛമ്മ ഒരു ദൈവ വിശ്വാസി അല്ലെ.. അച്ഛമ്മ സത്യം അറിഞ്ഞാലുള്ള അവസ്ഥ എന്താണെന്നുള്ള ചിന്തയില്ലേ നിങ്ങൾക്ക്...!? സഹായിക്കാൻ വന്നേക്കുന്നു.. എന്റെ ശവത്തിൽ കുത്തിയാണോ നീയൊക്കെ എന്നെ സഹായിക്കുന്നേ...??? \"

അവൻ ദേഷ്യത്തോടെ ചോദിച്ചു..

\" നീ പിന്നെ, കല്യാണത്തിൽ നിന്നും എങ്ങനേലും രക്ഷപ്പെടുത്താനായി പറഞ്ഞപ്പോ.. ഞങ്ങളുടെ മുമ്പിൽ ഈ ഒരു വഴിയേ കണ്ടുള്ളു... \"

\" ഈ ഒരു വഴിയേ നിങ്ങൾക്ക് കണ്ണിൽ പിടിച്ചോള്ളൂ... വേറെ എന്തല്ലാം ഉണ്ട്.. \"

\" പിന്നെ എന്താ പറയണ്ടേ..?? നിന്റേ രണ്ടാം കേട്ടാണെന്ന് പറയാൻ പറ്റോ.. അല്ലെൽ കഞ്ചാവ് മയക്കുമരുന്ന് കള്ളുകുടിയനാണെന്ന്....

ഇനി അതെല്ലാം പോട്ടെ ഒരു പെണ്ണുപിടിയനാണെന്ന് അല്ലേൽ വേറെ പെണ്ണുമായി അടുപ്പമാണെന്ന് പറഞ്ഞാലും.., അവരാരും പിന്മാറില്ല.. കാരണം, ഇതിനെല്ലാം മുകളിലും എല്ലാവർക്കും വലുത് പണമാണ്.. കാശ്.. അതുള്ള വീട്ടിലേക്കാണ് കേറാൻ പോവുന്നതെന്നറിഞ്ഞാൽ ഏതു പെണ്ണും മൂക്കും കുത്തി വീഴും.. അല്ലേൽ, അവരുടെ വീട്ടുകാർ.. പ്രേത്യേകിച് ശ്രീ മംഗളം തറവാട് ആണെന്ന് കൂടേ അറിഞ്ഞാൽ.. അതു പോരെ.. പിന്നെ നിന്നെ അറിയാത്തവർ ഈ നാട്ടിൽ ഇല്ലാ.. അതുകൊണ്ട് വൃത്തികേട് പറഞ്ഞാലും ആരും വിശ്വസിക്കില്ല.. പിന്നെ ഞങ്ങൾക്ക് ആകെ ഈ വഴിയേ മുമ്പിൽ കണ്ടുള്ളു.. എത്ര കൊല കൊമ്പത്താണെങ്കിലും, സ്വന്തം ജീവന് ആർക്കും വെല ഉണ്ടാകും.. \" 

വിജയ് പറഞ്ഞു മുഴുവനാകുന്നതിനു മുമ്പേ ഞാൻ പറഞ്ഞു..

എന്റെ അവസാനത്തെ പറച്ചിൽ കേട്ടു അവൻ എന്നെ സംശയത്തോടെ നോക്കി.. 

\" മ്മ്..?? അതിനുമാത്രം എന്താ.. നിങ്ങളുണ്ടാക്കിയ എന്റെ ചാതകത്തിലുള്ളെ.!!? \"

അവന്റെ ചോദ്യം കേട്ടതും ഞാനൊന്നു ഇളിച്ചുകൊടുത്തു...

\" വേറെന്താ.. സാധാരണ ഞമ്മൾ സിനിമയിലും സീരിയലിലും ഒക്കെ കാണുന്നതുപോലെ, ആദ്യ ഭാര്യ ജീവിച്ചിരിക്കില്ലെന്ന ഒരു കുഞ്ഞു ജാതക ദോഷം നിന്റെ ജാതകത്തിൽ കൊണ്ടെന്നിട്ടെന്നേയുള്ളു... ഹ്ഹാ.. ഇനിപ്പോ പറഞ്ഞിട്ടെന്താ കാര്യം..!! അച്ഛമ്മ അറിഞ്ഞ സ്ഥിതിക്ക്.. ആ തിരുമേനിയെ പണം കൊടുത്ത് വശത്താക്കിയാലോ..?? \" ഞാൻ താടക്കും കയ്ക്കൊടുത്ത് ആലോചനയോടെ പറഞ്ഞു....

\" ദേ.. എന്റെ കയ്യീന്ന് കിട്ടുന്നത് നിനക്ക് താങ്ങിയെന്നു വരില്ല.. \"

അവൻ ദേഷ്യം കടിച്ചു പിടിച്ചുകൊണ്ടു പറഞ്ഞു.. അവന്റെ മറുപടിയിൽ ഞാൻ പെട്ടന്ന് താടക്ക് കൊടുത്ത കൈയ് എടുത്ത് മാറ്റി നേരെ ഇരിന്നു..

\" അല്ല.. അല്ലേലും ഈ ഐഡിയക്ക് എന്താ ഒരു കുഴപ്പം.. അല്ലേലും ആരാ കാശ് കണ്ട് അതിന്മേൽ വീഴാത്തത്...!! \"

ഞാൻ ഇത്തിരി നീങ്ങി ഇരുന്നു പറഞ്ഞ്.. ചിലപ്പോ അവന്റെ കയ്യിന്ന് കിട്ടാൻ സാധ്യത ഉണ്ട്.. അതുകൊണ്ട്.. അതുകൊണ്ട് മാത്രം..

\" ദേ.. ഒറ്റ കീറ് ഞാൻ വച്ചങ്ങ് തരും.. \" അവൻ കൈയ് ഓങ്ങികൊണ്ട് പറഞ്ഞതും ഞാൻ പിറകിലേക്കൊന്ന് ചാഞ്ഞു.. എന്നെയൊന്നു രൂക്ഷത്തോടെ നോക്കികൊണ്ട് അവൻ മേശയിലുള്ള മദ്യനിറച്ചിട്ടുള്ള കുപ്പി വായിലേക്ക് കമിഴ്ത്തി..

\" നിനക്കറിയുന്നതല്ലേ ആ തിരുമേനിയെ.. എന്റെ ഓർമ്മ വെച്ച കാലം മുതലേ അച്ഛമ്മ അയാളെ അടുത്ത് ഇങ്ങനത്തെ കാര്യത്തിന് ഒക്കെ പോകുന്നത്.. അച്ഛമ്മയ്ക്ക് ഏറ്റവും വിശ്വാസമുള്ള തിരുമേനിയ അത്.. ആ തിരുമേനിയെ അങ്ങനെ പെട്ടെന്ന് കയ്യിലെടുക്കാൻ ഒന്നും പറ്റില്ല.. നമ്മുടെ ക്ഷേത്രത്തിലെ എല്ലാ കാര്യത്തിലും ഉത്തരവാദിത്വമുള്ള തിരുമേനി.. അയാളെ കാശുകൊടുത്ത് ഒന്നും വശത്താക്കാൻ പറ്റില്ല.. ഇനി അങ്ങോട്ട് പണം കാണിച്ചു പോയാലും മതി.. അത് അച്ഛമ്മ അറിഞ്ഞാൽ പിന്നെ അതോടെ തീർന്ന്.. എല്ലാം.. \" അവൻ പറഞ്ഞു നിർത്തി 

\" ഏത്..!? ശ്രീ മഹാദേവ ക്ഷേത്രത്തിലെയോ..!! അവിടത്തെ തിരുമേനി ആണോ..?? \"

ഞാൻ നേരെ ഇരിന്നുകൊണ്ട് ഇത്തിരി അത്ഭുതത്തോടെ ചോദിച്ചു

\" ആ അവിടെത്തന്നെ.. നിനക്കറിയോ.?? രംഗരാജൻ ആണന്നു തോന്നുന്നു പേര്.. \"

\" മ്മ്.. അതന്നെ.... 
നീ ക്ഷേത്രത്തിൽ ഒന്നും അങ്ങനെ കയറില്ല എന്ന് വെച്ച് ഞാൻ മുടക്കാതെ കയറാറുള്ളതല്ലേ.. അല്ലേലും ആർക്കാ തിരുമേനിയെ അറിയാത്തത്.. നിന്റെ അച്ഛമ്മയ്ക്ക് മാത്രമല്ല.. എല്ലാ ദൈവവിശ്വാസികൾക്കും അയാൾ വിശ്വസ്തൻ തന്നെയാ.. അതുപോലെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനം.. തിരുമേനി പറയുന്നതുപോലെ ആണെലോ നടക്കാറ്.. അങ്ങനെയൊക്കെ കേൾക്കുന്നു.. \"

\" മ്മ്.. \"

ഞാൻ പറഞ്ഞതും അവൻ താല്പര്യമില്ലാത്ത പോലെ മൂളി.. 

\" ഹ്ഹാ.. നീ അത് വിട് നമുക്ക് വേറെ വഴി നോക്കാം..ക്രിസ്റ്റിയും കൂടെ വരട്ടെ.. അല്ല, ന്നിട്ട് ഇപ്പഴത്തെ പെണ്ണേതാ..?? \"

ഞാൻ കുഞ്ഞി കള്ള ചിരിയോടെ ചതിച്ചു.. അതിന്നവൻ എന്നെ തറപ്പിച്ചൊന്നു നോക്കി മുഖം തിരിച്ചു

\" അതൊന്നും ഞാൻ നോക്കിയിട്ടില്ല.. എന്നെക്കൊണ്ട് കഴിയില്ല ഈ കല്യാണത്തിന് നിന്നു കൊടുക്കാൻ..
ജീവിതം മടുത്തു തുടങ്ങിയിരിക്കാ.. ഈ ജീവിതം അവസാനിപ്പിക്കാൻ അറിയാഞ്ഞിട്ടല്ല.. എന്റെ ആമിയെ കൊന്നവനെ അങ്ങനെ വെറുതെ വിട്ടു കളയാൻ കഴിയില്ല എനിക്ക്.. എന്റെ കയ്യിൽ കിട്ടുന്നത് വരെയുള്ളൂ അവന്റെ ജീവിതം.. പിന്നെ നരകമായിരിക്കും.. അതിന് കൂട്ട് നിന്ന ഓരോരുത്തർക്കും.. \" 

അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ അഗ്നി എരിയുന്നത് പോലെ എനിക്ക് തോന്നി.. ഞാൻ അവന്റെ ഇടതെ തോളിൽ പിടിച്ചു.. 

\" നീ നിന്റെ പക തീർത്ത് കഴിഞ്ഞിട്ട് ഞങ്ങളെ വിട്ടു പോകാനാണോ ഉദ്ദേശം.. \" 

അവൻ തന്നിലേക്ക് തല തിരിച്ചു നോക്കി.. അവന്റെ കണ്ണുകളിൽ നേരത്തെ കണ്ട പകയില്ല.. പകരം വേദന നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി എനിക്ക്.. കണ്ണുകൾ നിറഞ്ഞുവോ അവിടെ..!! അത് അറിയാൻ വേണ്ടി വീണ്ടും സൂക്ഷിച്ചു നോക്കുമ്പോഴേക്കും അവൻ കണ്ണുകൾ വെട്ടിച്ചു മുമ്പോട്ട് നോക്കി.. അവൻ ഇടതേ തോളിൽ വച്ച തന്റെ കൈ അവന്റെ വലത് കൈ കൊണ്ട് പിടിച്ചു താഴ്ത്തി..

\" അറിയില്ല എല്ലാവരും എന്നിൽ നിന്ന് അകന്നു പോവുന്നതുപോലെ.. ഞാൻ സ്നേഹിക്കുന്ന ഓരോരുത്തരും.... 
ഇനിയും എനിക്ക് കഴിയില്ല.. 
ഒന്നിനും.. നിങ്ങളെയും കൂടെ നഷ്ടപ്പെടുത്താൻ വയ്യ.. \" 

അത്രയും പറഞ്ഞു നിർത്തി അവൻ മേശയിലെ മദ്യക്കുപ്പിയെടുത്ത് ക്ലാസിലേക്ക് ഒഴിച്ചു.. അതിൽ നിന്നും രണ്ടു തുള്ളി ഉറ്റി വീണു എന്നല്ലാതെ ഒന്നും വന്നില്ല.. 

\" ഛെ.. എല്ലതും കഴിഞ്ഞോ.?? \" 

അവൻ അവിടെ ഉള്ള എല്ലാ ബിയർ ബോർഡിലും നോക്കിക്കൊണ്ട് പറഞ്ഞു.. 

\" ഇനിയിപ്പോ താഴേക്ക് പോകേണ്ടിവരും.. ഇവിടെയുള്ളത് തുറന്നിട്ടില്ലല്ലോ..
നീ ഇവിടെ ഇരിക്ക്, ഞാൻ താഴെ പോയി ഒന്ന് രണ്ടെണ്ണം എടുത്തു വരാം.. \"

അവൻ അതും പറഞ്ഞുകൊണ്ട് താഴത്തേക്ക് പോയി.. ഞാൻ അവൻ പോകുന്നത് നോക്കി ഒരു ദീർഘനിശ്വാസം വിട്ടു.. പാന്റും കീശയിൽ നിന്നും  ഫോൺ എടുത്ത് ആദ്യം തന്നെ ക്രിസ്റ്റിക്ക് വിളിച്ചു..

\" നീ ഇത് എപ്പോഴാണ് വരുന്നേ.. \"

\" ഞാൻ വന്നുകൊണ്ടിരിക്കാ.. \"

\" ഇന്ന് വല്ലതും എത്തോ.. \"

\" ആ.. ഇന്നൊക്കെ എത്തും.. അത് ഉറപ്പാ.. \"

\" മ്മ്.. എത്തിയാൽ മതി.. എന്നാൽ ഞാൻ വെക്കുക.. നീ വേഗം ഇങ്ങോട്ട് വാ.. \"

ഞാൻ അതും പറഞ്ഞു ഫോൺ കട്ടാക്കി മേശയിൽ മുകളിൽ വെച്ചിട്ടുള്ള ടച്ചിങ്സ് എടുത്ത് കൊറിക്കാൻ തുടങ്ങി.. കുറെ സമയം കടന്നു പോയി.. കുപ്പിയെടുക്കാൻ എന്നും പറഞ്ഞ് പോയ ആളെ ഇങ്ങോട്ട് പിന്നെ കണ്ടതേയില്ല.. ഞാൻ കയ്യിലെ വാച്ചിലേക്ക് നോക്കി.. സമയം 7 മണി ആകുന്നുണ്ട്.. 


മുകളിലേക്ക് ജോലിക്കാരൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്.. ഓരോരുത്തരും മുകളിലേക്ക് കയറുമ്പോൾ, തന്നെ കണ്ട് ബഹുമാനത്തോടെ വന്ദനിക്കുന്നുണ്ട്..
അവരെല്ലാം തന്റെ ജോലിയിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്.. മുകളിലേക്ക് കുടിക്കാനും കഴിക്കാനും ഒക്കെ കസ്റ്റമേഴ്സ് വന്നുകൊണ്ടിരുന്നു.. മുകളിലെ സോങ് ഓൺ ചെയ്തിട്ടുണ്ട്.. 

മുകളിലേക്ക് വേറെയും താഴേക്ക് വേറെയും സോങാ ഇവിടെ ഇടുന്നത്.. പെട്ടെന്നായിരുന്നു താഴത്ത് എന്തോ പൊട്ടി വീഴുന്ന ശബ്ദം കേട്ടത്...

എന്താണെന്നറിയാൻ ഞാൻ ഫോൺ ടേബിളിൽ വെച്ച് താഴത്തേക്കുള്ള കോണിപ്പടികൾ വേഗത്തിൽ തന്നെ ചവിട്ടി ഇറങ്ങി.. 

താഴെ എത്തിയതും പെട്ടെന്ന് ഞാൻ അവിടെ നിന്നുപോയി.. ദേ കുറെയെണ്ണം നിലത്ത് വീണു കിടക്കുന്നു.. ഒന്ന് രണ്ട് മേശകൾ തകർന്നു തരിപ്പണമായിട്ടുണ്ട്.. ഇതിപ്പോ എന്താ സംഭവം എന്നറിയാതെ ഞാൻ മുന്നോട്ടു നോക്കിയതും അറിയാതെ എന്റെ വായ തുറന്നുപോയി.. 

ദേ ഒരു തടിമാടൻ നമ്മുടെ പയ്യന്റെ പിരടി പിടിച്ച് ബിയർക്കുപ്പി എടുത്തു തരുന്ന റാക്കിലേക്ക് മുഖം അമർത്തി വെച്ചേക്കുന്നു.. അതിനനുസരിച്ച് അവൻ പിടയുന്നുമുണ്ട്... 

ഞാൻ സ്വബോധത്തിലേക്ക് വന്നതും അവന്റെ അടുത്തേക്ക് പെട്ടെന്ന് ചെന്നു.. ഇല്ലാ.. ചെല്ലേണ്ടി വന്നില്ല.. അപ്പോഴേക്കും അവൻ അടുത്ത് വെച്ചിട്ടുള്ള ബിയർ ബോട്ടിൽ ഒരു കയ്യോണ്ട് എത്തി പിടിച്ചെടുത്ത് തന്റെ പിറകിൽ നിൽക്കുന്നവന്റെ തലക്ക് ഉന്നം വെച്ച് പിറകിലേക്ക് വീശി... 

അത് കറക്റ്റ് ആയി ആ തടിമാഡന്റെ  തലയിൽ ഊക്കോടേ തട്ടി..  അയാൾ അലറിക്കൊണ്ട് ഒന്ന് പിറകിലേക്ക് ആഞ്ഞതും, വിജയി റാക്കിൽ പിടിച്ച് അതിൽ നിന്നും ഒന്നുയർന്ന് വലത്തേ കാൽക്കൊണ്ട് ആ തടിമാടന്റെ നെഞ്ചത്തിലേക്ക് നല്ല ശക്തിയിൽ തന്നെ ബാക്ക് കിക്ക് കൊടുത്തു.. അയാൾ ഊക്കോടേ പുറകിലുള്ള ചില്ലിന്റെ ടേബിളിലേക്ക് ആഞ്ഞുവീണു.. ടേബിളിലെ ചില്ല് തകർത്ത് കൊണ്ട് അയാൾ നിലത്തേക്ക് വീണു.. 

\" പ്പ.. പന്ന പുന്നാര *&#% മോനെ.. ദേഹത്തു കൈ വെക്കുന്നോടാ പട്ടി&%*$.... \"

എന്റെ കണ്ണ് തള്ളി പോയി.. ഇവൻ ഇതൊക്കെ എവിടുന്ന് പഠിക്കണ്..!!

പെട്ടന്നായിരുന്നു എവിടെന്നോ ഒരുത്തൻ ഓടിവരുന്നത് എന്റെ കണ്ണിൽ പെട്ടത്.. അവന്റെ കയ്യിലാണെങ്കിൽ ഒരു കുപ്പിയും.. വിജയിന്റെ അടുത്തേക്കാണെന്ന് കണ്ടതും., പിന്നെ ഒന്നും നോക്കാതെ ഞാനവന്റെ അടുത്തേക്ക് ചെല്ലുന്നതിനിടക്ക് തന്നെ അവനെ വിളിച്ചിരുന്നു.. 

\" ഹേയ്യ്..!! വിച്ചു..!! \"

എന്റെ വിളി കേട്ടതും അവൻ എന്റെ നേരെ തിരിയാതെ, തന്റെ നേരെ കയ്യിൽ കുപ്പിയുമായി ഓടി വരുന്നവന്റെ നേരെ തിരിഞ്ഞു.. അയാൾ ആ കുപ്പി വിജയ് ന്റെ തലയെ ലക്ഷ്യം വെച്ച് വീശിയതും, വിജയ് അയാൾ കുപ്പി വീശിയ കയ്യിൽ ഇടതെ കയ്കൊണ്ട് തടഞ്ഞുകൊണ്ട് അയാളുടെ മൂക്കിന്ന് നേരെ ആഞ്ഞു കുത്തി..

അയാൾ വേദന കൊണ്ട് മൂക്ക് പൊത്തി പിടിക്കും മുന്നേ വിജയ് വീണ്ടും തുടരെത്തുടരെ മുഷ്ടി ചുരുട്ടി ആഞ്ഞു കുത്തി കൊണ്ടിരുന്നു... അവസാനത്തിൽ അതിശക്തിയിൽ കുത്തിയതും അയാൾ പിറകിലേക്ക് തെറിച്ചു വീണിരുന്നു.. എന്റെ മുഖം അറിയാതെ ചുളിഞ്ഞു പോയി..

\" പാട്ട് ഇടടാ... ഇനി ഞാൻ പറയാതെ ഇവിടെ പാട്ട് ഓഫാക്കിയാൽ.... \"

അവൻ കൈ കുടഞ്ഞുകൊണ്ട് കൈയിലെ വാച്ചിലേക്ക് നോക്കി അവിടെ നിൽക്കുന്ന ജോലിക്കാർക്കു നേരെ തല ഉയർത്തി ഭീഷണി രൂപത്തിൽ പറഞ്ഞു നിർത്തിയതും, ഡിജെ സോങ് കൺട്രോൾ ചെയ്തിരുന്നവൻ പെട്ടെന്ന് തന്നെ ഒരു പാട്ട് ഇട്ടിരുന്നു.. 

അപ്പോഴാ ഞാൻ ശ്രദ്ധിച്ചിരുന്നത് തന്നെ.. ഇവിടെ ഇതുവരെ സോങ് ഓഫ് ആയി കിടക്കുകയായിരുന്നോ..??

ഞാൻ വാച്ചിലേക്ക് നോക്കി.. 

\' മ്മ്.. ഏഴു മണി കറക്റ്റ് ടൈമിൽ ആണല്ലോ!!
പിന്നെന്താ ഇവിടെ ഇത്രയും പ്രശ്നം.?? \'


\" ഡാ ചെറുക്കാ.. വെറുതെ ആവശ്യമില്ലാത്ത പണിക്ക് നിക്കല്ലേ.. ഇതു വരെ ഞാൻ വെറുതെ നോക്കി നിന്നത് നിന്റെ കളികൾ എവിടെ വരെ പോകും എന്ന് അറിയാനായിരുന്നു.. ഇതിപ്പോ നിൽക്കുന്ന മട്ടില്ലല്ലോ.. \"

അത്യാവിശ്യം പ്രായം തോന്നിക്കുന്ന വ്യക്തി അവിടെ ഇട്ടിരുന്ന നീളത്തിലുള്ള സോഫയിൽ നിന്നും എഴുന്നേറ്റ് വിജയിന്റെ തോളത്ത് അയാളുടെ കൈ കേറ്റി വെച്ചുകൊണ്ട് പറഞ്ഞു..

\' ആഹാ.. ഇങ്ങനെ ഒരാൾ ഇവിടെ ഇരിക്കുന്നുണ്ടായിരുന്നോ.. \' ഞാൻ ചിന്തിച്ചുകൊണ്ട് അയാൾ കൈവെച്ച തോളിന്റെ ഉടമസ്ഥനെ നോക്കി.. അവന്റെ മുഖം ആണങ്കിൽ തക്കാളി പഴം പോലെ ചുവന്നിട്ടുണ്ട്, കണ്ണുകൾ കുറുകിയിട്ടുണ്ട്..

\" ശ്ശോ... ഇയാൾ ഇവന്റെ കയ്യിൽ നിന്നും വാങ്ങിയിട്ടേ പോവൂ.. \"

ഞാനൊരു ദീർഘനിശ്വാസം വിട്ട് എന്റെ കണ്ണുകൾ അവരെ തന്നെ ഫോളോ ചെയ്തു..  

\" എന്റെ ആളുകളെ തല്ലി ചതച്ചതിന് ഞാൻ ക്ഷമിച്ചു തരുമെന്ന് തോന്നുന്നുണ്ടോ മോനെ..?? അത് ഒരിക്കലും ഇല്ല.. നീ എന്നെ കുറിച്ച് അറിയാൻ പോകുന്നതേയുള്ളൂ.. ടാ പയ്യനെ.. ആ പാട്ട് അങ്ങ് ഓഫാക്കിക്കാളേ.. ഞങ്ങൾ പറഞ്ഞ സമയത്ത് ഇടാത്ത പാട്ടും കൂത്തും ഇനി ഏതുസമയത്തും ഇടണ്ട.. മ്മ്.. പെട്ടെന്ന് ഓഫാക്ക്... \"

അയാൾ അതും പറഞ്ഞുകൊണ്ട് വിജയിന്റെ നേരെ എന്തോ പറയാൻ വേണ്ടി മുഖം തിരിച്ചതേ അയാൾക്ക് ഓർമ്മയുള്ളൂ എന്ന് അവന്റെ കണ്ണ് തള്ളിയുള്ള കിടപ്പ് കണ്ടപ്പോളേ ഞാൻ ഊഹിച്ചു.. 

വിജയ്ന്റെ ഒറ്റ നിമിഷം കൊണ്ടുള്ള പ്രവർത്തി കാരണം എന്റെ കണ്ണേ തള്ളിപ്പോയി.. അപ്പോൾ വിജയ്ന്റെ പ്രവർത്തിയിൽ നെഞ്ചിനുള്ളിലേക്ക് തുളഞ്ഞു കയറിയ കുപ്പിച്ചില്ലിന്റെ വേദനയിൽ പുളയുന്ന അയാളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.. 


അയാൾ തിരിഞ്ഞതും, അവൻ അവന്റെ തോളിൽ വെച്ചിട്ടുണ്ടായിരുന്ന അയാളുടെ കയ്യിൽ പിടിച്ചു തിരിച്ച് നിലത്തേക്ക് മലർത്തി കിടത്തിക്കൊണ്ട്, അവിടെ നിലത്ത് പൊട്ടി കിടന്നിരുന്ന അത്യാവശ്യം വലിപ്പമുള്ള കുപ്പിച്ചില്ലെടുത്ത് വലത്തേ നെഞ്ചിന് ആനു കുത്തിയതെല്ലാം ഒരു നിമിഷത്തിൽ എന്റെ കണ്ണിൽ മിന്നി മറഞ്ഞതും, ഞാൻ നല്ലോണം ഒന്ന് തല കുടഞ്ഞു അവരിലേക്ക് കണ്ണുകൾ നട്ടു.. 


\" പ്രായം എത്രയാണെന്നൊന്നും നോക്കില്ല.. കുട്ത്തികേറ്റിരിക്കും ഞാൻ..

നീ ഡയലോഗ് അടിച്ചിട്ട് ആക്ഷൻ കാണിക്കുന്നവൻ ആണെങ്കിൽ.. ഞാനേ, ആക്ഷൻ ചെയ്തേ പിന്നെ സംസാരമുള്ളൂ.. ഇത് പഴഞ്ചൻ ഡയലോഗ് ആണെങ്കിലും ഈ സന്ദർഭത്തിൽ ഞാൻ പറഞ്ഞെന്നേയുള്ളൂ.. പിന്നെ എന്റെ ആക്ഷൻ കഴിഞ്ഞ സ്ഥിതിക്ക് ഞാൻ രണ്ട് ഡയലോഗ് അടിക്കാം.. 

നീ കേറി ഭരിക്കാൻ ഇത് നിന്റെ നാടല്ല.. ഇനി നിന്റെ നാട് അല്ലാഞ്ഞിട്ടും ഭരിക്കാൻ ആണ് നിന്റെ ഉദ്ദേശമെങ്കിൽ, അത് വേണ്ട.. 
അത് നിനക്ക് നല്ലതിന് ആവില്ല.. അതിന്ന് ഈ വിജയ് സമ്മതിച്ചെന്ന് വരില്ല.. 

ഇപ്പോൾ ഞാൻ നിന്നേ ജീവനോടെ വിടുന്നത്.. ഈ നാടിനെ കുറിച്ചും എന്നെക്കുറിച്ചും അറിയാതെ വന്നു പെട്ടത് കൊണ്ട് മാത്രമാണ്.. കേട്ടോടാ *$-&-#*$ മോനെ... \"

അയാളുടെ നേർക്ക് മുഖം അടുപ്പിച്ചു കൊണ്ട് അവൻ മുരണ്ടു, അവസാന വാചകത്തിൽ അയാളുടെ നേരെ ചീറികൊണ്ട് നിലത്തു കൈ കുത്തി അയാളിൽ നിന്നും എഴുന്നേറ്റു...







തുടരും... 🤍



❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

5
243

ഭാഗം 8വിജയ് അയാളിൽ നിന്നും നിലത്തു കൈ കുത്തി എഴുന്നേറ്റതും, തന്റെ ബോസ്സിനെ ഉപദ്രവിച്ചു എന്ന കാരണത്താൽ.. അതിനു പകരം ചോദിക്കാൻ അയാളുടെ ബാക്കി ആളുകൾ വിജയിയുടെ നേർക്ക് കുതിച്ചു.....പിന്നെ അവിടെ ഒരു അഡാർ തല്ല് തന്നെയായിരുന്നു.. പുറത്ത് നിന്ന് വീണ്ടും അവരുടെ ആളുകൾ വന്നുകൊണ്ടിരുന്നു.. അതിൽ ചിലര് അവിടെ നിലത്തു വീണു കിടക്കുന്നവരെയും അയാളെയും എടുത്ത് കൊണ്ട് പോവുന്നു... പോവുന്നതിനിടെക്ക് അയാൾ കുഴഞ്ഞ നാവുകൊണ്ട്, തന്നെ കുത്തിയവനെ വെറുതെ വിടരുതെന്ന് കഷ്ടിച്ചു പറയുന്നുണ്ടായിരുന്നു.. \" ഇയാൾക്കിത് കിട്ടിയതൊന്നും മതിയായില്ലേ.. \"പിന്നെയും പ്രശ്നം വഷളാവാൻ തുടങ്ങിയത