Aksharathalukal

❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

ഭാഗം 8






വിജയ് അയാളിൽ നിന്നും നിലത്തു കൈ കുത്തി എഴുന്നേറ്റതും, തന്റെ ബോസ്സിനെ ഉപദ്രവിച്ചു എന്ന കാരണത്താൽ.. അതിനു പകരം ചോദിക്കാൻ അയാളുടെ ബാക്കി ആളുകൾ വിജയിയുടെ നേർക്ക് കുതിച്ചു.....

പിന്നെ അവിടെ ഒരു അഡാർ തല്ല് തന്നെയായിരുന്നു.. പുറത്ത് നിന്ന് വീണ്ടും അവരുടെ ആളുകൾ വന്നുകൊണ്ടിരുന്നു.. അതിൽ ചിലര് അവിടെ നിലത്തു വീണു കിടക്കുന്നവരെയും അയാളെയും എടുത്ത് കൊണ്ട് പോവുന്നു... 

പോവുന്നതിനിടെക്ക് അയാൾ കുഴഞ്ഞ നാവുകൊണ്ട്, തന്നെ കുത്തിയവനെ വെറുതെ വിടരുതെന്ന് കഷ്ടിച്ചു പറയുന്നുണ്ടായിരുന്നു.. 

\" ഇയാൾക്കിത് കിട്ടിയതൊന്നും മതിയായില്ലേ.. \"

പിന്നെയും പ്രശ്നം വഷളാവാൻ തുടങ്ങിയതും ഒത്തുതീർപ്പാക്കാൻ എന്നവണ്ണം ഞാൻ വിജയിനെ പിടിച്ചു മാറ്റാൻ ഒരുപാട് ശ്രമിച്ചു.. അതിനിടക്ക് അവരുടെ കയ്യിൽ നിന്നും എനിക്കൊരു വരയും കിട്ടി.. 

എന്റെ അലർച്ചയുടെ കൂടേ അവിടത്തെ മ്യൂസിക് ന്റെ ശബ്ദവും ഉയർന്നു നിന്നു.. ആ മ്യൂസിക് ന്റെ ഉയർന്ന ശബ്ദത്തിൽ എന്റെ അലർച്ച അലിഞ്ഞെന്നു വേണം പറയാൻ..

\" ഹേയ്യ് പാരി... ടാ.. \" 

വിച്ചു എന്റെ അടുത്തേക്ക് വരാൻ നിന്നതും, അവനെ അവരുടെ ആളുകളിൽ നിന്നും എന്നെ ഉപദ്രവിച്ചയാൾ പിടിച്ചു വെച്ച് ..

\" ഹ്ഹ എങ്ങോട്ട് പോവുന്ന്.... \" 

ഒരു പുച്ഛ ചിരിയാലെ പറഞ്ഞയാൾ വിജയുടെ കോളറിൽ കുത്തി പിടിച്ചു... അഗ്നി എരിയുന്ന കണ്ണാലെ അവൻ അയാളെയും അയാൾ പിടിച്ചിരിക്കുന്ന കോളറിലും അവൻ മാറി മാറി നോക്കി... 

\" കയ്യെടുക്കടാ.... \"

അവൻ തന്റെ കോളറിൽ പിടിച്ചിട്ടുള്ള അയാളുടെ കയ്യിലേക്ക് രൂക്ഷത്തിൽ നോക്കികൊണ്ട് തറപ്പിച്ചു പറഞ്ഞ്...

\" ഹാ.. കയ്യെടുക്കില്ലേൽ നീ എന്ത് ചെയ്യുവേടാ.. ഏഹ്ഹ്... \"

അയാൾ പറച്ചിലിന് കൂടേ വിജയന്റെ കോളറിൽ ഒന്നൂടെ മുറുക്കി പിടിച്ച് അയാളിലേക്ക് വലിച്ചു..

\" ച്ചി.. കയ്യെടുക്കട നായി %₹&#& മോനെ.. \"

വിജയ് അയാളുടെ കൈ പിടിച്ച് ഒടിച്ച് അവന്റെ മറ്റേ കൈയാൽ അയാളുടെ മുടിയിൽ പിടുത്തമിട്ട് അവിടെയായി ഇട്ടിരുന്ന ചില്ല് മേശയിലേക്ക് അയാളുടെ മുഖം ആഞ്ഞടിച്ചു...

ആ വേദനയ്ക്ക് ഇടയിലും എന്റെ കിളി പാറി പോയി.. ഇവനിത്...

വിജയ് അയാളെ അവിടെ ഇട്ട് എന്റടുത്തേക്ക് പെട്ടന്ന് വന്നു..

\" ഹേയ്യ് നീ ഓക്കേ അല്ലേടാ... ടാ ശ്രീ.. നീ ആ ഫസറ്റ് എയ്ഡ് ബോക്സ് എടുക്ക്... \"

അവൻ എന്റെ മുറിവ് പറ്റിയ കൈ പിടിച്ചു കൊണ്ട് പറഞ്ഞ്.. അപ്പൊത്തന്നെ ശ്രീ പെട്ടന്ന് ഫസ്റ്റൈഡ് ബോക്സ്‌ ആയി വന്നു...  

\" നീ ഇവനെ കൊണ്ട് മുകളിലേക്ക് പോ..\" 

വീണ്ടു അവരുടെ ആളുകൾ തല്ലാനുള്ള പുറപ്പാഡിൽ വന്നതും.. വിജയ് ശ്രീയുടെ കയ്യിൽ ബോക്സ്‌ കൊടുത്തിട്ട് പറഞ്ഞ്.. 

എന്നെ പിടിച്ച് മുകളിലേക്ക് കൊണ്ടാവാൻ നിൽക്കുന്ന ശ്രീയെ തടഞ്ഞ്, ഞാൻ വിജയിയെ നേർക്ക് തിരിഞ്ഞു.. 

\" മതിയാക്ക് വിച്ചു നീ.. ഇനിയും ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കല്ലേ.. \"

അതിനവൻ ക്രൂരമായി ചിരിച്.. Like a devil smile.. 😈

\" ഞാനാണോടാ.. അവരല്ലേ തുടക്കം കുറിച്ചതും, ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നതും...
നീ ഇവന്റെ കൂടേ മുകളിലേക്ക് ചെല്ല്.. മ്മ് വേഗം.. ഇവനെ കൊണ്ട് പോ ശ്രീ.... മ്മ് ചെല്ല്... \"

അവൻ ഞങ്ങളെ ഉന്തി പറഞ്ഞയച്ചു.. അവന്റെ ശബ്ദത്തിൽ ഇത്തിരി ഗൗരവം നിറഞ്ഞത് കൊണ്ട് തന്നെയും തിരിച്ചു പറഞ്ഞിട്ട് കാര്യം ഇല്ലാത്തത് കൊണ്ടും.. ഇനിയും വാങ്ങി കൂട്ടാൻ വയ്യാത്തത് കൊണ്ടും, ഞാൻ ശ്രീന്റെ കൂടേ ചെന്നു...

പിന്നെ അതിനു ശേഷം താഴത്ത് ഒരു അസ്സൽ മരണയടിത്തന്നെ ആയിരുന്നു.. സോങ്ങിന്റെ കൂടേ ഉള്ള ആ അടി.. എന്താ ഒരു ഫീലായിരുന്നു.. 
ഞമ്മുടെ അസുരൻ, അസുര രാക്ഷസൻ ആവുകയായിരുന്നു അപ്പോ...
അത് നീ കാണണമായിരുന്നു...

ഞാൻ കയ്യ് ഒന്നൂടെ താങ്ങി പിടിച്ചുകൊണ്ടു 
പറഞ്ഞു നിർത്തി തന്റെ അടുത്തുള്ളവനെ നോക്കി..


\" മ്മ്.. അല്ല, എന്നാലും അവരെന്തിനാ വെറുതെ പ്രശ്നമുണ്ടാക്കാൻ വന്നത്..?? \"

ക്രിസ്റ്റി സംശയത്തോടെ അത് ചോദിച്ചുകൊണ്ട് പാരിയെ നോക്കി..

\" ആ.. അത് ഞാൻ എന്റെ മുറിവ് ഡ്രസ്സ്‌ ചെയ്യാൻ വന്നവനോട് ചോദിച്ചപ്പോ അവൻ പറഞ്ഞത്, വിച്ചു ബിയർ ബോട്ടിൾ വാങ്ങുന്ന സമയത്താണ് രണ്ട് മൂന്നാലു തടിമാടന്മാർ കയറി വന്നതേലോ.. അവരുടെ കൂടേ കുറച്ചാലുകളും, അറ്റിങ്ങളുടെ തലവൻ എന്ന് തോന്നിക്കുന്നവൻ അവിടെയുള്ള നീണ്ട സോഫയിൽ ഇരുന്നുകൊണ്ട് മുന്നിലെ ക്ലാസ്സ്‌ മേശയിലേക്ക് കാൽ രണ്ടും കയറ്റി വച്ച് നെളിഞ്ഞിരുന്ന് അവന്റെ ആളുകളോട് എന്തോ ഏക്ഷൻ കാണിച്ചു.. \"

\" ടോ.. രണ്ട് സ്കോച് എടുക്ക്... ആ മേശയിലേക്ക് പെട്ടന്ന് എത്തിക്കെ.. \"

\" ശെരി സാർ.. \"അവിടത്തെ ജോലിക്കാരൻ പറഞ്ഞു..

ആ ജോലിക്കാരൻ കുപ്പികൾ വെച്ചിരുന്ന സ്റ്റാൻഡിൽ നിന്നും കുപ്പി എടുക്കുന്നതിനിടയിൽ അയാൾ ബിയർ എടുത്ത് തരുന്ന നീണ്ട റാകിനടുത്തേക്ക് വന്ന് അവിടെ ഇരിക്കാനായി വച്ചിട്ടുള്ള ചയറിൽ ഇരുന്ന്.. 

അയാളുടെ തൊട്ടടുത്തുള്ള സീറ്റിന്റെ അപ്പുറത്തെ സീറ്റിലായി വിച്ചു ഫോൺ നോക്കികൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.. അടുത്ത് വച്ചിട്ടുള്ള ക്ലാസ്സിലുള്ള മദ്യം ഇടയ്ക്കിടെ സിപ്പ് ചെയ്യുന്നുമുണ്ടായിരുന്നു.. അവന്റെ ഇരുപ്പ് കണ്ടാലേ അറിയാം ഇവർ വന്നതൊന്നും അവൻ അറിഞ്ഞിട്ടില്ലെന്ന്..


\" ഇവിടെ ഡിജെയും പാട്ടും ഒന്നുമില്ലേ...?? \"

അയാൾ ജോലിക്കാരനോട് ചുറ്റുമോന്ന് നോക്കികൊണ്ട് ചോദിച്ചു.. 

\" ആ.. ഉണ്ട്.. പക്ഷെ അതിനുള്ള സമയമായിട്ടില്ല... അത് പ്ലേ ചെയ്യാറുള്ള ആൾകാർ വന്നിട്ടില്ല.. അവര് റെഡിയായി വന്ന് കൃത്യം ഏഴു മണിക്ക് ഡിജെ തുടങ്ങുന്നതാണ്.. അത് വരെ അവിടെ വെയ്റ്റ് ചെയ്തോളൂ.. \"

ഇത് കേട്ട് അയാൾ തന്റെ ബോസിന് നേരെ തിരിഞ്ഞു.. അപ്പോ തന്നെ അയാൾ കണ്ണടച്ചു കാണിച്ചു...

\" സാരല്ല അതൊന്ന് ഓണാക്ക്.. \"

\" സാർ അതിനുള്ള സമയമായിട്ടില്ല \"

\" ആ.. അതു കുഴപ്പമില്ല.. താൻ ഓണാക്കുന്നില്ലെങ്കിൽ വേണ്ട ഞാൻ ചെയ്തോളാം.. \" 

അയാൾ അതും പറഞ്ഞ് അങ്ങോട്ട് നടന്നതും പിറകിൽ നിന്നും വിജയി അവന്റെ കോളറിൽ പിടിച്ചിരുന്നു..

\" ഹാ നിങ്ങളോടല്ലേ പറഞ്ഞേ അതിനുള്ള സമയമായിട്ടില്ലെന്ന്.. പിന്നെന്താടോ തനിക്ക് ഇത്രക്ക് ധൃതി.. സമയമാകുമ്പോൾ കേട്ടാ മതി.. \"

\" അത് ചോദിക്കാൻ താനേതാ... \" 

\" അതോടെ അവിടെ  തുടങ്ങി.. അവര് ചൊറിയാനും പിന്നെ വിച്ചു അടങ്ങിയില്ലല്ലോ അവൻ കേറി മാന്തിരിക്കണം.. \"

പാരി പറഞ്ഞു നിർത്തി..

\" ഓഹോ അപ്പൊ അതാണ് കാര്യം.. എന്നാലും ഏതാണ് ഈ പുതിയ ഗാങ്?? \"

\" ആർക്കറിയാം.. ഞാൻ ആദ്യമായിയാ കാണുന്നെ.. \"

\" മ്മ്.. നീ എന്നാ വാ.. 
അവന്റെ അടുത്തേക്ക് ചെല്ലാം.. ഇപ്പോ അവൻ ഒന്ന് തണുത്തിട്ടുണ്ടാവും.. ഇപ്പോഴുള്ള അവന്റെ പ്രശ്നവും പരിഹരിക്കാം.. \" 

ക്രിസ്റ്റി സോഫയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു അവന്റെ പുറകെ പാരിയും എഴുന്നേറ്റു..

രണ്ടും കൂടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനാണോ പലഹാരം ഉണ്ടാക്കാൻ ആണോ എന്ന് കണ്ടറിയാം...


❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹




വിശാലമായ ആ വലിയ ഹാളിലെ നടുവിലായി ഇട്ടിട്ടുള്ള മേശയിൽ ചുറ്റും ആ വീട്ടിലുള്ളവർ കൂടി ചേർന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു

\" ഇന്ദു നിനക്കറിയാലോ, ഈ വരുന്ന ഞായറാഴ്ച ആ ചെറുക്കനുമായി സംസാരിക്കണം.. ഞാൻ പറഞ്ഞു വരുന്നത് എന്ത് എന്ന് മനസ്സിലാവുന്നുണ്ടല്ലോ..?? \"

ഭക്ഷണം കഴിച്ച് എഴുന്നേൽക്കാൻ നിൽക്കെ.. മുന്നിൽനിന്നും ഘനഗംഭീരം നിറഞ്ഞ ശബ്ദം കേട്ടത്..

അവൾ അവിടെ തന്നെ തല കുനിച്ച് ഇരുന്നു കൊണ്ട്, മറുപടിയായി തല കുലുക്കി..

\" അടുക്കവും ചിട്ടയോടുകൂടെ തന്നെ നിന്നോളണം.. ഞമ്മളെക്കാളും വലിയ കുടുംബമാണ്.. അറിയാലോ.. സേതുവിന്റെ ചേട്ടന്റെ മകൻ.. \"

\" മ്മ്.. അറിയാം അച്ഛേ.. \" 

അവൾ പതിഞ്ഞ ശബ്ദത്തിൽ അയാൾക് മറുപടി കൊടുത്തു..

മേശയുടെ ടാബ്ലിനു ചുറ്റുമുള്ളവർ ഇവരുടെ സംഭാഷണം കേൾക്കുന്നുണ്ടേലും അവര് ഭക്ഷണം കഴിക്കുന്നതിൽ ശ്രേദ്ധിക്കാണെങ്കിൽ, സേതുവിന് ഇവരുടെ സംഭാഷണത്തിലായിരുന്നു ശ്രദ്ധ..

പിന്നീട് അയാളിൽ നിന്നും ഒന്നും കേൾക്കാഞ്ഞതും ഇന്തു തന്റെ പ്ലൈറ്റ് എടുത്ത് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് തിരിഞ്ഞടുക്കളയിലേക്ക് ചുവടു വെച്ച്.. പിറകിൽ നിന്നും വിളിക്കല്ലേ എന്ന പ്രാർഥനയോടെ.. അങ്ങനെ ഒന്നും കേൾക്കാഞ്ഞതും അവൾ ആശ്വാസത്തോടെ പ്ലേറ്റ് സിങ്കിലേക്കിട്ട് കഴുകാൻ വേണ്ടി പയ്പ്പ് തിരിച്ചു.. 

\" ഹേയ്.. വേണ്ട മോളേ.. ഞാൻ കഴുകിക്കോളാം.. ലച്ചു മോള് കൈ കഴുകി അകത്തേക്ക് പൊക്കോ.. \"

തന്നെ തടഞ്ഞുകൊണ്ട് അത്യാവശ്യം പ്രായമായ ഒരു സ്ത്രീ പറഞ്ഞു..

അവൾ അവരെ പുഞ്ചിരിയോടെ നോക്കി..
പിന്നെ അവൾ തന്റെ കൈ കഴുകി., അവരെ തടഞ്ഞു കൊണ്ട് അവൾ, അവൾ കഴിച്ചിരുന്ന പാത്രം കഴുകി വെച്ച് അവരെ നേരെ തിരിഞ്ഞു..

\" ഒരു പ്ലേറ്റും ഗ്ലാസും അല്ലേ.. സ്വന്തം കാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ മറ്റു പലതും ചെയ്തിട്ട് കാര്യോന്നുമില്ല.. \" 

അവൾ ചെറുപുഞ്ചിരിയോടെ പറഞ്ഞ് നിർത്തി.. 

ഇത് ഭാവാനി.. ആളൊരു പാവം സ്ത്രീ.. ഇവിടെയുള്ള ഭൂരിഭാഗം സെർവന്റുകളിലെയും ഏറ്റവും പാവമായ സ്ത്രീ.. തന്നെ സ്നേഹത്തോടെ നോക്കുന്നവർ.. അവൾ ഓർത്തു..

\" അല്ല.. ഇന്നലെ പോയിട്ടെങ്ങനുണ്ട്.. കുഞ്ഞിന് സുഗായോ ഭാവാനിയമ്മേ..?? \"

അവൾ വിശേഷം ചോദിച്ചു.. 

\" മ്മ്.. ഇപ്പോ കുറവുണ്ട് മോന്.. \"

\" മ്മ്.. \" സമാദാനത്താൽ അവളുടെ ചൊടികൾ വിരിഞ്ഞു..

\" ഭാവാനിയമ്മയുടെ മോൾക്കോ..?? \"

ആ ചോദ്യത്തിൽ ഒരു കുസൃതി ഇല്ലാതില്ല..
അതിനവർ അവളെ തമാശ രൂപേണെ കൂർപ്പിച്ചു നോക്കി.. 

\" എന്റെ ചേച്ചിയ്ക്കേ.... \"  അവൾ നീട്ടി പറഞ്ഞു

\" മ്മ്.. അവൾക്കെന്താ.. ഒരു കൊയപ്പവും ഇല്ലാ.. മോന്ക് വയ്യാത്ത അന്നെല്ലാം അവൾ ക്ഷീണിച്ചിട്ടാണേലും ഇപ്പൊ അമ്മയും മോനും ഉഷാറായി വരുന്നുണ്ട്.. \" 

അതിനവൾ അവളുടെ നുണക്കുയി കാണിച്ചിട്ടുള്ള മനോഹരമായ പുഞ്ചിരി തിരിച്ചു സമ്മാനിച്ചു..

\" എന്നാ ഞാൻ മുകളിലേക്ക് ചെല്ലട്ടെ... മാമി കഴിച് കഴിഞ്ഞെന്ന തോന്നണേ.. ഇങ്ങോട്ട് വന്നിട്ട് എന്നെ കണ്ടാൽ എന്തേലും പറയാനുണ്ടാകും.. പറയുന്നതൊക്കെ കേൾക്കാൻ അത്ര രസല്ലാത്തത് കൊണ്ട് ഞാനങ്ങോട്ട് ചെല്ലട്ടെ... \"

അവൾ അവരുടെ ചുളുങ്ങിയ കവളിൽ വേദനിക്കാത്തവണ്ണം പിച്ചിക്കൊണ്ട് മുകളിലേക്കായി നടന്നു...


*******************************


അവൾ മുറിയിൽ എത്തിയതും വാതിൽ പുറത്തേക്ക് കാണാൻ തക്കവണ്ണം ചാരിവെച്ച്, കുത്തിവെച്ച ഫോൺ ഊരി ബെഡ്ഡിലേക്ക് ചാരി ഇരുന്ന് കാൽ നീട്ടി വെച്ച് മടിയിലേക്ക് ബെഡിൽ കിടന്ന തലയണ എടുത്ത് വെച്ച് അതിന്മേൽ ഇരു കയ്മുട്ടും കയറ്റി വെച്ച് കൊണ്ട് ഫോൺ നോക്കാൻ തുടങ്ങി..


ഒരു പത്തുമണി ആയതും അവൾ തല ചെരിച്ചു ചാരിയാ വാതിലിലേക്ക് നോക്കി.. കോണി സ്റ്റെപ്പിലുള്ള വെളിച്ചം അണഞ്ഞു തന്നെ ഇരിക്കുന്നത് എന്ന് കണ്ടതും അവൾ നിരാശയോടെ ഫോണിലേക്ക് തന്നെ തല തിരിച്ചു നോക്കി.. 

അതിനിടയിൽ റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്ത് കട്ടിലിനടതുത്തുള്ള ടേബിലിനു മുകളിലെ ലൈറ്റ് ഓണാക്കി വച്ചു.... 

അവളുടെ കണ്ണുകൾ ഇടയ്ക്കിടെ ചാരിയാ വാതിലിലേക്ക് പാഞ്ഞുകൊണ്ടിരുന്നു.. 

കണ്ണുകൾ വീണ്ടും അങ്ങോട്ട്‌ പാഞ്ഞതും കോണി സ്റ്റെപ്പിൽ പ്രകാശം തെളിഞ്ഞതും ഒപ്പമായിരുന്നു..


അത് കണ്ടതും അവൾ പെട്ടന്ന് തന്നെ ഫോൺ ടേബിളിലേക്ക് മാറ്റിവച്ച് ബെഡിലേക്ക് ചെരിഞ്ഞു കിടന്നു....

കുറച്ചു കഴിഞ്ഞതും ആ റൂമിലെ ചാരിയ വാതിൽ തുറന്നു വന്നു.. അവിടെ നിന്നും ഒരു സ്ത്രീ അവളുടെ അടുത്തേക്ക് നടന്നു വന്ന് അവളുടെ അടുത്തായി കട്ടിലിൽ ഇരുന്നു.. ഇതെല്ലാം അവൾ ഇടം കണ്ണിട്ട് കാണുന്നുണ്ടായിരുന്നു...

ആ സ്ത്രീ പതിയെ അവരുടെ കൈകൾ കൊണ്ട് അവളുടെ തലയിൽ തലോടി..  പിന്നെ പുതപ്പ് ശെരിയാക്കി നേരെ ഇട്ടു കൊടുത്തു.. 

ബെഡ്ഡിൽ അങ്ങിങ്ങായി കിടക്കുന്ന തലയിണകൾ അതിന്റെ യാഥാസ്ഥാനത്ത് തന്നെയായി ഒതുക്കി വെച്ച് അവളുടെ നെറ്റിയിൽ സ്നേഹ ചുംബനവും നൽകി, പതിയെ അവര് ആ റൂമിൽ നിന്നും വെളിയിലേക്ക് നടന്നു നീങ്ങി.. 

ഡോർ അടഞ്ഞ ശബ്ദം കേട്ട ഇന്ദു പതിയെ കണ്ണുകൾ തുറന്ന് വാതിലിനു വശത്തേക്ക് നോക്കി.. 

\" പാവം അമ്മ... \"

അവൾ അലിവോടെ ചിന്തിച്ചു.. പിന്നെ ഒരു നെടുവീർപ്പിട്ട് തല വെട്ടിച്ചവൾ മേശയിൽ കിടന്ന തന്റെ മൊബൈൽ എടുത്ത് സമയം നോക്കി.. 

\" മ്മ്.. പത്തര കഴിഞ്ഞിട്ടുണ്ട്.. \"

പതിവുപോലെ അവളുടെ സ്ഥിരം പണി തുടങ്ങി.. അവൾ കിടക്കയിൽ നിന്നും എയ്ന്നേറ്റ് തുറന്നിട്ട ജനൽ വാതിലിനു സമീപത്തായി വെച്ചിട്ടുള്ള അത്യാവശ്യം വലിപ്പമുള്ള സ്റ്റഡി ടേബിളിന്റെ കസേര വലിച്ച് അതിലിരുന്ന് ടേബിൾ lamb ഓണാക്കി... തുറന്നിട്ട ജനാൽ വഴി വരുന്ന തണുത്ത ഇളം കാറ്റ് അവളെ തഴുകി കടന്നു പോയി.. കണ്ണടച്ച് അതാസ്വാധിച്ചുകൊണ്ട് കണ്ണുകൾ തുറന്ന് ജനൽ വഴി കാണുന്ന പൂർണ ചന്ത്രനിലേക്ക് കണ്ണുകൾ പായ് 
പ്പിച്ച്, ഒരു ഇളം പുഞ്ചിരിയോടെ മേശയുടെ കാബോർഡ് വലിച്ചു അതിൽ വച്ചിട്ടുള്ള കുറച്ചു ബുക്ക്‌കൾക്കിടയിൽ നിന്നും ചുവന്ന റോസാപൂവിന്റെ നിറമുള്ള ഒരു ബുസ്തകം എടുത്ത് മേശയ്ക്ക് മുകളിലായി വച്ചു..

പെൻ സ്റ്റാൻഡിൽ നിന്നും ഒരു പെന്നെടുത്ത്, പുസ്തകത്തിന്റെ ആദ്യ പേജ് മറിച്ചു... 

അതിൽ രഹസ്യം പോലെ വെച്ചിട്ടുള്ള മയിൽ പീലിയുടെ അടുത്തായി മനോഹരമായ അക്ഷരങ്ങളാൽ കുറിച്ച് വെച്ച രണ്ടു വരി വാക്കുകൾ രാത്രിയുടെ നിലാവിനാലും ടാബിൾ ലാമ്പിൽ നിന്നും വരുന്ന പ്രകാശത്താലും അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നു....

ഈ മയിൽ പീലിയെ പോലെ, നിന്നോടുള്ള എന്റെ പ്രണയവും രഹസ്യമാണ്....❤️‍🩹

അവൾ ആ വരികളിലൂടെ വിരലുകൾ ഓടിച്ചു.. അവളുടെ കണ്ണുകൾ കണ്ണുനീരാൽ നിറഞ്ഞു നിന്നു.... എന്തോ ഓർത്തന്ന പോലെ.. അവൾ കയ്യിൽ വെച്ചിട്ടുള്ള പേന ആ വരികൾക്ക് അൽപ്പം താഴെ ആക്ഷരങ്ങളെ കൂട്ടുപിടിച്ച് വാക്കുകൾ എഴുതി കുറിക്കാൻ തുടങ്ങി....

പക്ഷെ, ഈ മയിൽ പീലി ഈ ബുക്കിൽ മാത്രം ഒതുങ്ങി നിൽക്കുകയാണെങ്കിൽ.. 
നിന്നോടുള്ള പ്രണയം എന്നുള്ളിലായും നിറഞ്ഞു നിൽക്കുന്നു.....❤️









തുടരും..... 🤍



❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

4.8
247

ഭാഗം 9ലച്ചു നിറഞ്ഞ കണ്ണുകളോടെ ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു.. ആ വരികൾ മനസ്സിൽ തട്ടുന്നതിലൂടെ തന്നെ അവളുടെ ഉള്ളിൽ കൂടുതൽ ശോഭയോടെ അവന്റെ മുഖം തെളിഞ്ഞു വന്നു.. അതിനോടൊപ്പം തന്നെ അവന്റെ പിരിഞ്ഞ കട്ടിയുള്ള ഇരു കൺപീലികൾ നിറഞ്ഞ കണ്ണുകളും തെളിഞ്ഞു വന്നതും ഒരാളാലോടെ തലയൊന്ന് വെട്ടിച്ച് മുന്നിൽ തുറന്നു നിൽക്കുന്ന പേജ് പെട്ടന്ന് തന്നെ മറച്ചുകൊണ്ടിരുന്നു.. അവസാനം താൻ ഇനി എഴുതാനുള്ള പേജ് കണ്ടതും അവളത് തുറന്നു വെച്ചു.. പിന്നെ അവളൊരു ദീർഘ നിശ്വാസത്തോടെ നെടുവീർപ്പിട്ടു.. " എന്തിനാ കൃഷ്ണാ...!! ന്നെ ഇങ്ങനെ പരീക്ഷിക്കണേ... എല്ലാം കളഞ്ഞതല്ലേ ഞാൻ... പിന്നെ വീണ്ടും... വീണ്ടും