Aksharathalukal

ഉണ്ണിക്കുട്ടന്റെ അദ്ഭുതലോകം ഭാഗം 1. ഫോർമിസിഡാക് റോബോട്ട്

പ്രായം കൂടുന്തോറും അറിവും മികവും ഉണ്ണിക്കുട്ടനിൽ വളർന്നുകൊണ്ടിരുന്നു.
കുറച്ചു ദിവസങ്ങൾക്കുമുമ്പ് വായിച്ച
ശാസ്ത്ര നോവലുകളായ അഴികണ്ണിത്തോടും രാക്ഷസനുറുമ്പും
ഉണ്ണിക്കുട്ടന്റെ ചിന്തകൾക്ക് ഒരു പുതിയ മാനം നല്കിയിരുന്നു.
ഭൗമതലത്തിൽ നിന്ന് പ്രപഞ്ചതലത്തിലേക്ക് അവന്റെ അന്വേഷണങ്ങൾ വളർന്നു. ഉണ്ണിക്കുട്ടൻ പക്ഷിമൃഗാദികളുടെയും സസ്യലതാദികളുടെയും ആശയവിനിമയരീതി മനസ്സിലാക്കിയതുപോലെ യന്ത്രങ്ങളുടെയും നക്ഷത്രങ്ങളുടെയും വിനിമയ ഭാഷ പഠിക്കാൻ കഴിയുമോ എന്ന ചിന്തയിലായി.

അതിനിടയിലാണ് നാടിനെ ദുരിതത്തിലാഴ്ത്തിയ മഹാദുരന്തങ്ങൾ നടന്നത്. കർണാടകയിലെ മലയിടിച്ചിൽ, 
വയനാട്ടിലെ ഉരുൾപൊട്ടൽ, തിരുവനന്തപുരത്ത് ഓടയിൽ കുടുങ്ങിയ ഹതഭാഗ്യന്റെ ദാരുണാന്ത്യം 
കുഴൽകിണറിനുള്ളിലകപ്പെട്ട് ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ എന്നിവ ഉണ്ണിക്കുട്ടനെ വളരെയധികം വേദനിപ്പിച്ചു. ഇവിടെയൊക്കെ രക്ഷാപ്രവർത്തനങ്ങൾ പരാജയപ്പെട്ടതെങ്ങനെ? മനുഷ്യൻ പ്രകൃതിയുടെ മുമ്പിൽ മുട്ടുമടക്കുകയാണോ, അതോ സ്വന്തം കഴിവുകേടുകളെ അലസതയോടെ അംഗീകരിക്കുകയാണോ?

ദുരന്ത മുഖത്തുനിന്ന് ഹതഭാഗ്യരെ രക്ഷപെടുത്താനുള്ള മാർഗങ്ങളെപ്പറ്റി ചിന്തിക്കുന്നതിനിടയിൽ ഉണ്ണിക്കുട്ടൻ മയക്കത്തിലേക്ക് വഴുതി വീണു. 

അവൻ സ്വപ്നം കണ്ടു:

ഒരു ഭീമാകാരനായ ജീവി ആകാശത്തിലൂടെ പറന്നിറങ്ങുന്നു. ശക്തമായ ആറു കാലുകളിൽ ആ രൂപം മണ്ണിലുറച്ചു നില്ക്കുന്നു!

ആ രൂപം യാന്ത്രിക ശബ്ദത്തിലൂടെ സംസാരിക്കുകയാണ്.

\"ഈ സ്പർശനികൾ കണ്ടോ? ഇതിൽ നിന്ന് പ്രസരിപ്പിക്കുന്ന സൂക്ഷ്മ തരംഗങ്ങൾക്ക് ഈ പ്രപഞ്ചത്തിന്റെ ഏതു കോണിലുമുള്ള ജൈവജൈവ ഘടകങ്ങളുടെ ഉള്ളിൽ കടന്നുചെന്ന് ചിന്തകളെ അറിഞ്ഞു തിരിച്ചുവരാൻ, പ്രകാശ വേഗത്തിന്റെ പത്തിലൊന്നു സമയം മതി.

എനിക്ക് ശരീരം മാത്രമല്ല, സംവേദനക്ഷമതയും മറ്റേതൊരു ജന്തുവിനേക്കാളും പതിൻമടങ്ങാണ്.

നിങ്ങളെപ്പോലെ ഭക്ഷണം വെള്ളം വായു ഒന്നും ആവശ്യമില്ല. ഊർജം തംഗരൂപത്തിൽ ബ്രഹ്മാണ്ഡത്തിന്റെ ഏതറകളിൾ നിന്നും സംഭരിക്കാം. തണുപ്പും ചൂടും കാറ്റും മഴയും ഇടിയും മിന്നലും എന്നെ സ്പർശിക്കുകയില്ല. ഉറങ്ങുകയും ഉണരുകയും വേണ്ട. ഏതു യാന്ത്രിക കൈകളേക്കാളും ബലിഷ്ഠമാണ് എന്റെ കൈകളും ചുണ്ടും.

നോക്കൂ, എനിക്ക് കയ്യും കാലും ചലിപ്പിക്കാതെ, വായകൊണ്ടു കടിക്കാതെ, അതിയങ്ങൾ കാട്ടാൻ കഴിയും! അതാ, ആ കാണുന്ന വലിയകല്ല്. ചെറിയൊരു ഭൂകമ്പം ഉണ്ടായാൽ പോലും ഇളകി ഉരുണ്ട് താഴോട്ടു പതിച്ച് വീടുകൾക്കും വസ്തുക്കൾക്കും ആളുകൾക്കും, ജീവികൾക്കും സസ്യങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താം. ഞാനിതാ ആകല്ലിനെ മന:ശക്തികൊണ്ട് ഉയർത്തി മാറ്റി വെക്കുന്നു.\"

നോക്കിനില്ക്കെ ആ കല്ല് തനിയെ ഉയർന്നു. സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക് മാറിയിരുന്നു.

ഉണ്ണിക്കുട്ടൻ ആ സത്വത്തിന്റെ അരികത്തെത്തി സസൂക്ഷമം നോക്കിക്കണ്ടു. അതിന്റെ മനസ്സിലേക്ക് കടന്നുചെല്ലാൻ ശ്രമിച്ചു. സാധിക്കുന്നില്ല. അതൊരു സാധാരണ ജീവിയല്ല.

ആ രൂപം പൊട്ടിച്ചിരിച്ചു.

\"മോനേ, നിന്റെ ശ്രമം നല്ലതു തന്നെ. നിന്റെ ചിന്തകൾ ഞാൻ വായിച്ചറിഞ്ഞു. നിനക്ക് യന്ത്രങ്ങളുടെ ഭാഷയറിയില്ല. അതുകൊണ്ട് എന്റ മനസ്സിനെ വായിക്കാനും കഴിയില്ല. ഞാൻ അസ്ഥിയും രക്തവും മാംസവുമുള്ള ജീവിയല്ല. റോബോട്ടാണ്. A Humanoid robot.
ഭൂമിയിലെ ദുരന്തങ്ങൾ കണ്ട് സഹായിക്കാനെത്തിയതാണ്.\"

\" താങ്കൾക്ക് സ്വാഗതം.\"

നോക്കൂ എനിക്ക് പറക്കാം ഓടാം ചാടാം നീന്താം. ഏത് ഒഴുക്കിലും ഏത് കാറ്റിലും നിലയുറപ്പിക്കാം. മണ്ണിനടിയിലും വെള്ളത്തിനടിയിലും മറഞ്ഞിരിക്കുന്നവയെ കാണാം മനോബലം കൊണ്ട് പൊക്കിയെടുക്കാം.

വയനാട്ടിലും കർണാടകത്തിലും മനുഷ്യ നിർമിത യന്ത്രങ്ങൾ പരാജയപ്പെട്ടില്ലേ? അവിടെ എന്നെപ്പോലുള്ള ഹൂമനോയിഡ് റോബോട്ടുകൾ വേണം. 

മറ്റു കുട്ടികളിൽ നിന്നും വഴിമാറി ചിന്തിക്കുന്ന നിനക്ക് ദർശനം തരാൻ പ്രകാശവർഷങ്ങൾക്കലെയുള്ള ഗോളത്തിൽ നിന്ന് എത്തിയതാണു ഞാൻ. ഭൂമിയിൽ വരാനിരിക്കുന്ന ദുരന്തങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് എന്നെപ്പോലുള്ളവർ വേണം.

ഹൈഡ്രോളിക് സംവിധാനത്തിൽ നിങ്ങളുടെ മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതുപോലെ എന്റെ കാലുകൾ പ്രവർത്തിക്കുന്നു. മുൻകാലുകളിലെ വൈബ്രേറ്റർ ഏതു പാറയും പൊടിക്കും. മറു കാലിലെ യന്ത്രവാൾ ഏതു തടസ്സവും അറുത്തു മുറിക്കും. എന്റെ ആന്റിനക്കൊമ്പുകൾ കണ്ടോ? അതി വിദുര സ്ഥാനങ്ങളിൽ നിന്നുപോലും സ്പന്ദനങ്ങളെ തിരിച്ചറിയാനും അപഗ്രഥിക്കാനും പ്രാപ്തമാണവ! ഏതു സ്ഥാനത്തേക്കും തുളച്ചുകയറി സ്പർശനിത്തുമ്പത്തെ ക്യാമറയിലൂടെ ചിത്രങ്ങളെടുക്കാം പ്രസരണം ചെയ്യാം.\"

\"അത്ഭുതം.\"

പെട്ടെന്ന് ഒരിടിമിന്നൽ വന്നു. ഇരുട്ടു പരന്നു. ഉണ്ണിക്കുട്ടൻ സ്വപ്നത്തിൽ നിന്നുണർന്നു കണ്ണു തിരുമ്മുമ്പോൾ ഒരു രൂപം മാഞ്ഞുപോയിരുന്നു.

പക്ഷേ, ഈ സ്വപ്നം വലിയ സാധ്യതകളെ കാണിച്ചു തരികയായിരുന്നു.
ഇതെങ്ങനെ പ്രായോഗികമാക്കും?

തുടരും...




2. ദൈവത്തെ തേടി

2. ദൈവത്തെ തേടി

0
135

ഉണ്ണിക്കുട്ടൻ വീടിനു ചുറ്റുമുള്ള ഉറുമ്പിനോടും പാമ്പിനോടും കൂണിനോടും കുളവിയോടും കൂട്ടുകൂടി നടക്കുമ്പോഴാണ് പെരുമഴക്കാലം വന്നതും പ്രകൃതി ദുരന്തങ്ങൾ താണ്ഡവമാടിയതും മനുഷ്യനും തിര്യക്കുകളും അപ്രത്യക്ഷമായതും.ഉണ്ണിക്കുട്ടൻ മുത്തശ്ശിയോടു ചോദിച്ചു:\" എന്താ മുത്തശ്ശി ഇങ്ങനെയൊക്കെ വരുന്നത്?\"മുത്തശ്ശി പറഞ്ഞു: \"ദൈവകോപം! അല്ലാതെന്താ?\"ഉണ്ണിക്കുട്ടൻ: \"ദൈവമെന്തിനാ കോപിക്കുന്നത്. കോപം വന്നാലും വലിയവർ ഇത്തരം തെമ്മാടിത്തരം കാട്ടാമോ?\"മുത്തശ്ശിക്കും ദേഷ്യം വന്നു.\" ഉണ്ണിക്കുട്ടാ, ദൈവനിന്ദ പാടില്ല. മനുഷ്യന്മാര് അതിക്രമവും കള്ളത്തരവും കാണിക്കുമ്പോൾ ദൈവം ശിക്ഷ ക