Aksharathalukal

നിന്നിഷ്ടം എന്നിഷ്ടം ❤️❤️❤️

ഇതൊരു കഥ മാത്രം ആണ്. എന്റെ മനസ്സിൽ വന്ന ഒരു ചിന്ത കഥ രൂപത്തിൽ ആക്കുക മാത്രമാണ്.


ഡാ നീ കല്യാണത്തിന് വരുന്നുണ്ടോ. ദിവസങ്ങൾ ആയില്ലേ ഇങ്ങനെ ഒരു റൂമിൽ അടച്ചു ഇരിക്കുന്നു. ഇനി എങ്കിലും പുറത്തൊക്കെ ഇറങ്ങു. എല്ലാം മറക്കാൻ നീ ആയി തന്നെ ശ്രെമിക്കണം.
അമ്മ പൊക്കോ ഞാൻ വരുന്നില്ല. എന്റെ പേരാണ് രാഹുൽ. കൃഷ്‌ണാലയത്തിലെ രാമൻ എന്ന അദ്ധ്യാപകന്റെയും ലത എന്ന ടീച്ചർ ന്റെയും ഒറ്റമകൻ. എഞ്ചിനീയർ ആകുവാൻ ആഗ്രഹിച്ചു ജയിൽപ്പുള്ളി ആകേണ്ടി വന്നവൻ.
ഒന്നിനും മനസ് അനുവദിക്കാതെ റൂമിൽ ഇരിക്കുമ്പോൾ എന്റെ ചിന്ത ജീവിതം മാറ്റിമറിച്ച ആ ദിവസത്തിലേക് എത്തി. കോളേജിൽ പഠിക്കുവാൻ മാത്രം വരുന്നവൻ എന്ന പേര് ഉണ്ടായതു കൊണ്ട് ആരോടും വലിയ കുട്ടൊന്നും ഇല്ലായിരുന്നു. ആ കോളേജിൽ എനിക്ക് ശത്രുക്കൾ ധരാളം ഉണ്ടായിരുന്നു. ആദ്യത്തെ ശത്രു എന്റെ ചേട്ടൻ തന്നെ ആയിരുന്നു. അമ്മയുടെ ആദ്യത്തെ വിവാഹത്തിൽ ഉണ്ടായ എന്റെ ചേട്ടൻ വിമൽ. അവന്റെ ഭാര്യ ഗോപിക, (രണ്ടുപേരും അധ്യാപകർ ആണ്.ഈ വർഷം ജോയിൻ ചെയ്തത് )അവളുടെ അനിയൻ എന്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന മനു. അങ്ങോട്ട്‌ ഒന്നിനും ചെന്നില്ലെങ്കിലും എന്നോട് വഴക്കിനും അടിക്കും കരണം തേടി നടക്കുന്നവർ ആയിരുന്നു അവർ. അന്ന് പതിവ് പോലെ കോളേജിലേക് ചെന്നപ്പോൾ കോളേജിൽ നിറയെ പോലീസ് ആണ്. ആരോടും ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് ചെന്നപ്പോൾ ക്ലാസ്സിൽ ഉണ്ടായിരുന്ന പെൺകുട്ടികൾ ഗോപിക മിസ്സ്‌ വിളിക്കുന്നു എന്ന് പറഞ്ഞത്. നേരെ സ്റ്റാഫ്‌ റൂമിലേക്കു ചെല്ലുമ്പോൾ സ്റ്റാഫ്‌ റൂമിൽ അവർ രണ്ടു പേരും മാത്രമേ ഉള്ളു. കോളേജിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനു മനുവിനെ പോലീസ് അറസ്റ്റ് ചെയ്യാൻ വന്നതാണ് എന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലാങ്കിലും ഒന്നും മിണ്ടാതെ അവരുടെ അടുത്തേക് ചെന്നു എന്തിനാ മിസ്സേ വിളിച്ചത് എന്ന് ചോദിച്ചപ്പോഴേക്കും വിമൽ എന്നെ അടിച്ചു. ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് ചെന്നപ്പോൾ പ്യൂൺ വന്നു എന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു. പ്രിൻസിപ്പൽ ന്റെ റൂമിന്റെ പുറത്ത് പോലീസും നിക്കുന്നുണ്ടായിരുന്നു. നേരെ പ്രിൻസിപ്പൽ ന്റെ റൂമിലേക്കു കയറിയപ്പോൾ കാണുന്നത് കരഞ്ഞു കൊണ്ട് നിൽക്കുന്ന ഗോപികയേയും ദേഷ്യത്തിൽ നിൽക്കുന്ന വിമലിനെയും ആണ് കണ്ടത്. അവിടെ ചിരിച്ച മുഖവും ആയി നിൽക്കുന്ന മനുവിനെ കണ്ടപ്പോഴും വരാനിരിക്കുന്ന അപകടം എന്താണന്നു മനസിലാകാതെ നിൽക്കുകയായിരുന്നു ഞാൻ. തൊട്ടു പുറകെ എന്റെ ബാഗ് ഉം ആയി ഒരു പോലീസ്‌കാരൻ ഓഫീസിൽ വന്നു. എന്റെ ബാഗിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയെന്ന് കേട്ടപ്പോൾ ആദ്യം ഒരു അമ്പരപ്പ് ആയിരുന്നു. തൊട്ടുപുറകെ ഇപ്പോൾ സ്റ്റാഫ്‌ റൂമിൽ വന്നു എന്നെ ചീത്ത വിളിച്ചന്നും കയറി പിടിക്കാൻ നോക്കിയാന്നും ഉള്ള ഗോപികയുടെ പരാതി കുടി ആയപ്പോൾ പോലീസ് എന്നെ അറസ്റ് ചെയിതു വണ്ടിയിൽ കയറ്റിയിരുന്നു. നേരെ പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയി അവർ ചോദിച്ചങ്കിലും ഞാൻ അതൊന്നും ഉപയോഗിക്കില്ല എന്ന എന്റെ മറുപടി കേട്ട് എന്റെ ദേഹം നോവിച്ചു കൊണ്ടാണ് അവർ ദേക്ഷ്യം അടക്കിയത്. ആരൊക്കയോ പറഞ്ഞു കേട്ട് അച്ഛനും അമ്മയും പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ എന്റെ അവസ്ഥ കണ്ടു കരയാൻ മാത്രമേ അവർക്ക് ആകുമായിരുന്നുള്ളു. അവരോടു കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞപ്പോഴും അവരും വിശ്വസിച്ചിരുന്നില്ല. അപ്പോഴേക്ക് CI അവിടെ എത്തിയിരുന്നു. അച്ഛന്റെ പഴയ സ്റ്റുഡന്റ് ഉം എന്റെ കൂട്ടുകാരൻ മനീഷ് ന്റെ ചേട്ടൻ ആയിരുന്നു CI വിനീഷ്. ഞങ്ങൾ നല്ല പരിജയം ഉള്ളവരും ആയിരുന്നു. എന്റെ അവസ്ഥ കണ്ടു കാര്യം ചോദിച്ചപ്പോൾ കുറ്റം സമ്മതിച്ചില്ല എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ തല്ലി ചാത്തക്കാതെ ശാസ്ത്രീയമായി നോക്കാൻ പറയുമ്പോൾ അവിടെ ഉണ്ടായിരുന്ന si യുടെ മുഖം മാറുന്നത് വിനീഷ് ചേട്ടൻ കണ്ടിരുന്നു. എന്നെ സെല്ലിൽ നിന്നും ഇറക്കി ടെസ്റ്റ്‌ ചെയുവാൻ കൊണ്ടുപോകുബോൾ കൂടെ വിനീഷ് ചേട്ടനും ഉണ്ടായിരുന്നു. തൊട്ടു പുറകെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ടെസ്റ്റ്‌ എല്ലാം കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോൾ അമ്മയോടും അച്ഛനോടും വിനീഷ് സർ പറയുന്നത് കേട്ടു ഡ്രഗ്സ് ഉപയോഗിച്ചിട്ടില്ലെങ്കിലും കൈവശം വെച്ചതിനു തെളിവുണ്ട് എന്നും അതുപോലെ തന്നെ ആ കോളേജിലെ ആദ്യപികയായ ഗോപികയെ കയ്യേറ്റം ചെയ്തന്നു പരാതി ഉണ്ട്. അതിനു സാക്ഷിയായി അവരുടെ ഭർത്താവ് വിമലും അനിയൻ മനുവും സാക്ഷി പറഞ്ഞിട്ടുണ്ടന്നും കേട്ടപ്പോൾ തന്നെ കാര്യങ്ങളുടെ അവസ്ഥ അച്ഛനും അമ്മയ്ക്കും മനസിലായിരുന്നു. അവർ വീട്ടിലേക്കു എന്നെ പോലീസ് സ്റ്റേഷൻ ലേക്കും കൊണ്ടുപോയി. Si ദേക്ഷ്യം തീരുന്നത് വരെ എന്നെ തല്ലി എങ്കിലും വേദന കൊണ്ട് പുളഞ്ഞെങ്കിലും സഹിക്കുവാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു. ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആയിരുന്നു എന്നത് ഒരു ആശ്വാസം ആയിരുന്നങ്കിലും കോടതിയിൽ എത്തിയപ്പോൾ ഡ്രഗ്സ് കയ്യിൽ സൂക്ഷിച്ചു എന്ന കുറ്റം മാത്രം ആയിരുന്നു. എന്നെ ഞട്ടിച്ചത് ഗോപിക പരാതി പിൻവലിച്ചു എന്ന വാർത്ത ആയിരുന്നു. അങ്ങനെ അവസാനം 5 വർഷം തടവ് എന്ന ശിക്ഷ കിട്ടി ജയിലിൽ ആയപ്പോഴും എന്നെ തളർത്താതെ പിടിച്ചു നിർത്തിയത് മനീഷിന്റെയും എന്റെ വീട്ടുകാരുടെയും സപ്പോർട്ട് ഒന്നുകൊണ്ടു മാത്രമായിരുന്നു. ദിവസങ്ങൾ കടന്ന് പോകവേ എന്നെ കാണാൻ വന്ന മനേഷിന്റെ അടുത്ത് നിന്നാണ് മനു മരിച്ചന്ന് ഉള്ള വാർത്ത ഞാൻ കേട്ടത്. അങ്ങനെ ഓരോ ദിവസങ്ങൾ കഴിയുംതോറും മനസിലെ ഇഷ്ട്ടങ്ങളെയും ആഗ്രഹങ്ങളെയും എല്ലാം ഞാൻ മറന്നു തുടങ്ങിയിരുന്നു. കോളേജിൽ നിന്നും പുറത്താക്കി എന്ന് അറിഞ്ഞപ്പോൾ സങ്കടം തോന്നില്ലങ്കിലും ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നു ഇനി അങ്ങോട്ട്‌ ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ല എന്ന്. അപ്പോഴും ഉള്ളിൽ വിമലിനെയും ഗോപികയേയും പകരം വീട്ടണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. ഓരോ ദിവസം കടന്ന് പോകുമ്പോഴും അവർ എന്റെ ഉറക്കം കെടുത്തിയിരുന്നു. അവരെ ഇതിലും വലിയ ശിക്ഷ നൽകണം എന്ന് മനസ്സിൽ ചിന്തിച്ചു വഴികൾ ആലോജിച് ആണ് ഓരോ ദിവസവും കടന്ന് പോയികൊണ്ടിരുന്നത്. അങ്ങനെ ഒരു ദിവസം എന്നെ കാണാൻ ഒരു വിസിറ്റർ ഉണ്ടന്ന് ജയിൽ വാർഡൻ പറഞ്ഞപ്പോൾ അമ്മ ആണ് എന്ന ചിന്തയിൽ കാണാൻ ചെന്ന ഞാൻ കണ്ടത് ഒരു 60 ഉം 55 ഉം വയസ് തോന്നിക്കുന്ന രണ്ടു പേരയാണ്. ആരാണ് എന്ന എന്റെ ചോദ്യത്തിന് മനുവിന്റെ അമ്മയും അച്ഛനും ആണെന്ന് കേട്ടപ്പോഴേ എനിക്ക് ദേക്ഷ്യം വന്നിരുന്നു. ആ ദേക്ഷ്യത്തിന്റെ പുറത്ത് അവരോടു സംസാരിക്കാതെ പുറത്ത് ഇറങ്ങുവാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു. അങ്ങനെ ഇറങ്ങി പോകാൻ തുടങ്ങുമ്പോഴാണ് മോനെ എന്ന അമ്മയുടെ വിളി ഞാൻ കേൾക്കുന്നത്. അവിടെ നിന്നു പോയി ഞാൻ. അമ്മയുടെ ഓരോ വാക്കുകളും അവരോടുള്ള എന്റെ ദേക്ഷ്യം കുറക്കുന്നതായിരുന്നു. തന്റെ മകൻ ചെയിത തെറ്റ് മോന്റെ പേരിൽ ആക്കിയത് ആണ് എന്ന അവരുടെ കുറ്റബോധം അവരെ തളർത്തിയിരുന്നു. അതോടൊപ്പം മകളുടെ ജീവിതം കൈവിട്ട് പോയി എന്ന ചിന്തയും. മനസ്സിൽ സൂക്ഷിച്ചിരുന്ന പക അവരുടെ വരവോടെ ഇല്ലാതെ ആകുമ്പോഴും വിമൽ എന്റെ മനസ്സിൽ ശത്രു എന്ന ലേബലിൽ ഉറച്ചു നിന്നു. അങ്ങനെ മാസങ്ങളും വർഷങ്ങളും കടന്നു പോയി. അവസാനം 5 വർഷത്തെ ശിക്ഷ കഴിഞ്ഞു പുറത്ത് ഇറതിയപ്പോഴും ഒളിഞ്ഞും പത്തും നിന്നു ആളുകൾ പരിഹസിച്ചു തുടങ്ങിയപ്പോൾ ആണ് വീട്ടിൽ തന്നെ ഇരിപ്പ് തുടങ്ങിയത്.
ഓർമകളിൽ നിന്നും ഒരു മോചനം ഇല്ലാതെ ഇരിക്കുമ്പോഴാണ് മൊബൈൽ അടിക്കുന്നത്. അമ്മ കാളിങ് എന്ന് കണ്ടപ്പോഴേ സ്വല്പം പേടിയോടെ ആണ് ഫോൺ എടുത്തത്. അച്ഛന് വയ്യാതായി എന്നും ഇൻഹെയ്‌ലർ വീട്ടിൽ ആണന്നു അമ്മയുടെ സംസാരത്തിൽ എന്തോ ഒരു പേടി കുടി യുണ്ടായിരുന്നു. അഡ്രസ് വാട്സ്ആപ്പ് ചെയ്യു ഞാൻ മരുന്നും ആയി വരാം എന്ന് പറഞ്ഞപ്പോൾ പതിവില്ലാത്ത ഒരു നിശബ്ദത അമ്മയിൽ നിന്നും അനുഭവപ്പെട്ടിരുന്നു. അവസാനം മെസ്സേജ് വന്ന അഡ്രസ്സിൽ ഒരിക്കൽ മനസ്സിൽ ആഗ്രഹം തോന്നിയപ്പോൾ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ട്യൂഷൻ എടുത്തും കാറ്ററിങ് നു പോയും ഒടുവിൽ ആഗ്രഹം അറിഞ്ഞു ബാക്കി പൈസ അച്ഛൻ തന്നപ്പോൾ സ്വന്തമായ എൻഫിഡ് ക്ലാസ്സിക്കിൽ ആ അഡ്രസ്സിലേക് യാത്ര തിരിക്കുമ്പോൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല ഇങ്ങനെ ഒരു യാത്ര. പാതിയെ മാത്രം വണ്ടി ഓടിക്കുന്ന എനിക്ക് പതിവില്ലാത്ത ഒരു വേഗം ആയിരുന്നു അങ്ങോട്ടേക്ക് എത്തുവാൻ. അത്രമാത്രം സ്നേഹിച്ചിരുന്നു ആ അച്ഛനെയും അമ്മയെയും ഞാൻ. ആ കല്യാണ മണ്ഡപത്തിൽ മരുന്ന് കൊണ്ടു കൊടുത്തു പുറത്തേക് ഇറങ്ങിയപ്പോഴാണ് അവിടെ ഉണ്ടായിരുന്ന പേര് ഞാൻ കാണുന്നത്. അരുൺ വെഡ്സ് ഗോപിക. പുറത്തേക് ഇറങ്ങുമ്പോൾ ഗോപികയുടെ അച്ഛൻ എന്റെ അടുത്തേക് വരുമ്പോൾ ഒരു പുഞ്ചിരി നൽകികൊണ്ട് പുറത്തേക് വരുമ്പോഴേക്കും കണ്ടു വരി വരി ആയി വരുന്ന കല്യാണ വണ്ടികൾ. ആ വണ്ടിയിൽ നിന്നും ഇറങ്ങിയ വ്യക്തിയെ കണ്ടപ്പോൾ മനസ്സിൽ ദേക്ഷ്യം മാത്രമായിരുന്നു. ചേട്ടൻ എന്ന ചെറ്റയുടെ സന്തത സഞ്ചാരിയും അവന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആദർശ് ആയിരുന്നു വരൻ. അവരെ സ്വീകരിച്ചു അകത്തേക്കു പോലപ്പോൾ എന്നെ കണ്ടപ്പോൾ ഓടി വന്നു പിടിച്ചു നിർത്തിയ ആളെ കണ്ട് ഞാൻ അവിടെ തന്നെ നിന്ന് പോയിരുന്നു. മനീഷും അവന്റെ കയ്യിൽ ഇരിക്കുന്ന 3 വയസുകാരി മീനുവും ആയിരുന്നു. മനസില്ലങ്കിലും അവനെ പിണക്കത്തെ അവനോടൊപ്പം അകത്തേക്കു പോയപ്പോൾ ആണ് ഞാൻ അറിയുന്നത് അവൻ കല്യാണം കഴിച്ച കുട്ടി അവളുടെ റിലേറ്റീവ് ആണ് എന്ന്. അങ്ങനെ അവനോട് ഒപ്പം അകത്തേക്കു കയറി സീറ്റിൽ ഇരുന്നപ്പോഴും മനസ്സിൽ ഇനി എന്താന്നുള്ള ചിന്ത മാത്രമായിരുന്നു. എന്റെ ആലോചനയെ മാറ്റി മറിച്ചുകൊണ്ട് മുഹൂർത്തം ആയി പെണ്ണിനെ വിളിക്കു എന്ന് കേട്ടപ്പോൾ മണ്ഡപത്തിലേക് നോക്കിയ എന്നെ ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു. സ്വർണഭരണത്തിൽ തിളങ്ങുന്നുണ്ടങ്കിലും വർഷങ്ങൾക് മുൻപ് ഉണ്ടായിരുന്ന ഗോപികയുടെ നിഴൽ മാത്രമായിരുന്നു. എല്ലാവരെയും വണങ്ങി മണ്ഡപത്തിൽ ഇരുന്ന് കണ്ണ് അടച്ചിരിക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൽ പക തോന്നിയിരുന്നങ്കിലും അതിനു പഴയ അത്രയും മൂർച്ഛ ഇല്ലായിരുന്നു. നിനക്ക് ഈ പിഴച്ചവളെ തന്നെ വേണോ എന്ന മുഴങ്ങി കേട്ടപ്പോൾ എല്ലാവരും ഞട്ടി ആ ശബ്ദം കേട്ടടുത്തേക് നോക്കിയിരുന്നു. ഒരു തിരിഞ്ഞു നോട്ടത്തിന്റെ പോലും ആവിശ്യം ഇല്ലായിരുന്നു ആ ശബ്ദത്തിന്റെ ഉടമയെ മനസിലാക്കുവാൻ. കോളേജിൽ വെച്ച് ഒരുത്തൻ കയറി പിടിച്ചിട്ടും കേസ് പോലും കൊടുക്കാത്തവൾ ആണ്. ഒഴിവാക്കി വിട്ടതാണ് എന്റെ ജീവിതത്തിൽ നിന്നും. ഇവളെ തന്നെ നിനക്ക് വേണോ എന്ന ചോദ്യം കേട്ടപ്പോൾ ആദർശ് അവിടെ നിന്നും എഴുനേറ്റിരുന്നു. വീട്ടുകാർ എല്ലാവരും ഒപ്പം അവനും പുറത്തേക് ഇറങ്ങിയപ്പോൾ വിമൽ എന്ന ഉറച്ച ശബ്ദത്തിൽ അവനെ വിളിച്ചുകൊണ്ടു അമ്മ അവന്റെ അടുത്തേക് നടന്നിരുന്നു. എന്താടാ ഇവിടെ നടക്കുന്നത് എന്ന അമ്മയുടെ ചോദ്യത്തിന് അത് നിങ്ങളോട് പറയണ്ട കാര്യം എനിക്കില്ല എന്ന മറുപടി ആയിരുന്നു അവന്റെ ഭാഗത്തു നിന്ന് ഉണ്ടായതു. അപ്പോഴേക്കും ഞാനും മനീഷും അച്ഛനും അവളും അവളുടെ വീട്ടുകാരും അങ്ങോട്ടേക്ക് ഓടി എത്തിയിരുന്നു.നിന്നെ മനഃസമാദാനമായി ജീവിക്കാൻ വിടില്ല എന്ന അവൻ അവളോട്‌ പറഞ്ഞ വാക്കുകൾ എന്റെയും അമ്മയുടെയും ചെവിയിൽ എത്തിയിരുന്നു. അവനെ പിടിച്ചു നിർത്തിയ അമ്മയെ പുറകിലേക്ക് തള്ളുമ്പോൾ വീഴാൻ പോയ അമ്മയെ തങ്ങി നിർത്തിയത് മനീഷ് ആയിരുന്നു. അവനെ അടിക്കാൻ പോയ എന്റെ കയ്യിൽ പിടിച്ചു തടഞ്ഞത് അമ്മയും മനീഷ് ഉം ആയിരുന്നു. നിങ്ങൾക് അത്രക് വിഷമം ആണെങ്കിൽ നിങ്ങളുടെ മോനെ കൊണ്ടു ഇവളെ കെട്ടിക്ക്. എന്ന അവന്റെ വാക്കുകളിൽ ആ ഓഡിറ്റോറിയം മുഴുവൻ നിശബ്ദം ആയിരുന്നു. എന്തെ പറ്റില്ലേ എന്ന അവന്റെ ചോദ്യത്തിന് അവളുടെ വീട്ടുകാർക് സമ്മദം ആണെങ്കിൽ ഈ നിമിഷം എന്റെ മോൻ അവളുടെ കഴുത്തിൽ താലി ചാർത്തും എന്ന അമ്മയുടെ വാക്കുകൾ ഞട്ടിച്ചത് എന്നെ ആയിരുന്നു. അപ്പോഴും എന്റെ മനസ്സിൽ ഒന്നും തന്നെ ഇല്ലായിരുന്നു കാരണം അവർ സമ്മദിച്ചാലും അവൾ സമ്മദിക്കില്ല എന്ന ചിന്ത ആയിരുന്നു എന്റെ മനസ്സിൽ.മനസ്സിൽ ഉടലടുത്ത എന്റെ ദേക്ഷ്യം കണ്ടുകൊണ്ടാണ് അമ്മ എന്നെ വിളിച്ചുകൊണ്ടു അകത്തേക്കു പോയി. അമ്മയുടെ പുറകെ അച്ഛനും എന്റെ കൂടെ വന്നു. ദേഷ്യത്തോടെ നിൽക്കുന്ന എന്നോട് അവർക്ക് സമ്മതമാണെങ്കിൽ നീ സമ്മതിക്കണം എന്ന് അമ്മ പറഞ്ഞപ്പോൾ എതിർത്തു പറയുന്ന എന്നെ നോക്കി നിൽക്കുകയായിരുന്നു അച്ഛനും മനീഷും. ഒടുവിൽ വാശിക്ക് മുന്നിൽ ഞാൻ സമ്മദിക്കില്ല എന്ന് പറഞ്ഞു പുറത്തേക് ഇറങ്ങിയപ്പോൾ അവർക്കും അവൾക്കും സമതമാണ് എന്ന് കേട്ടപ്പോൾ എനിക്ക് ദേക്ഷ്യം മാത്രമല്ല സങ്കടവും വന്നിരുന്നു. കല്യാണത്തിന് വന്നവരിൽ പകുതി പേരും പോയിരുന്നു. എല്ലാവരുടെയും മുഖത്തു എന്റെ തീരുമാനം അറിയുവാൻ ഉള്ള ആകാംഷ മാത്രമായിരുന്നു. എനിക്ക് ഗോപികയോട് ഒന്ന് സംസാരിക്കണം എന്ന എന്റെ ആവിശ്യത്തെ ഒരു പേടിയോടെ ആയിരുന്നു അമ്മയും സമ്മതിച്ചത്. അവരുടെ സങ്കടത്തോടെ ഗ്രീൻറൂമിലേക് പോകുമ്പോൾ നിർവികരതയോടെ ഇരിക്കുന്ന ഗോപികയേയും അവളുടെ അമ്മയെയും ആണ് എനിക്ക് കാണാൻ കഴിഞ്ഞത്. അവളോട് സംസാരിക്കാൻ തുടങ്ങുമ്പോൾ ആണ് മനീഷ് ഓടിവന്നു പറഞ്ഞത് ഗോപികയുടെ അച്ഛൻ തലകറങ്ങി വീണന്നു. ഞങ്ങൾ മൂന്നു പേരും ഓടി അടുത്തേക് ചെല്ലുമ്പോൾ മുഹൂർത്തം കഴിയാറായി എന്നാരാക്കയോ പറയുന്നത് കേട്ടിരുന്നു. അമ്മയുടെയും അച്ഛന്റെയും മുഖത്തു നോക്കിയപ്പോൾ ഒന്നും മിണ്ടാൻ ആകാതെ തലയും കുനിച്ചു നിൽക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടത്. എന്നെ വിളിച്ചു മറ്റൊരിടത്തേക് മാറി നിന്നു അമ്മ പറഞ്ഞ വാക്കുകൾ എന്നെ തളർത്തിയിരുന്നു. അവളുടെ ജീവിതം ഇങ്ങനെ ആകാൻ കരണം അമ്മയുടെ മുത്തമകനും ഇളയ മകനും കരണം ആയി എന്ന പതം പറഞ്ഞുള്ള കരച്ചിലിൽ ഞാൻ കല്യാണത്തിന് സംസാരിക്കുമ്പോൾ കാർമേഘം ഒഴിഞ്ഞ ആകാശം പോലെ ആയിരുന്നു അവിടെ ഉള്ളവരുടെ മനസും അന്തീരിക്ഷവും. അവസാനം മനീഷ് തന്ന ഡ്രസ്സ്‌ അണിഞ്ഞു കല്യാണ മണ്ഡപത്തിൽ ഇരുന്നു അവളെ ഒരു താലി ചരടിൽ സ്വന്തമാക്കുമ്പോഴും ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങളും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ചടങ്ങുകളുടെ അവസാനം അവളുടെ കൈകൾ എന്നെ ഏൽപ്പിക്കുമ്പോൾ അവളുടെ അച്ഛൻ ഒന്നുകൂടി പറഞ്ഞു കഴിഞ്ഞതൊക്കെയും മറക്കാനോ ശമിക്കാനോ പെട്ടന്ന് കഴിയില്ല മോനു എന്നറിയാം. പക്ഷെ നിന്റെ ഇനിയുള്ള സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാനും നിന്റെ ആഗ്രഹങ്ങളെ നേടിയെടുക്കാനും ഇവളും ഞങ്ങളും നിന്റെ കൂടെ തന്നെ ഉണ്ടാകും. അത്രയും പറഞ്ഞു അച്ഛൻ മാറുമ്പോൾ ഒരാശ്രയതിനെന്നപോലെ അവളുടെ കൈകൾ എന്നെ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു.


തുടരും.........



ഒരുപാട് നാളുകൾ ആയി പൂർത്തിയാക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് തുടങ്ങി വെക്കുകയാണ്. പാളിച്ചകൾ ധാരാളം ഉണ്ടന്നറിയാം. പതിയെ പതിയെ ശെരിയാക്കാം 

നിന്നിഷ്ടം എന്നിഷ്ടം ❤️❤️❤️ 2

നിന്നിഷ്ടം എന്നിഷ്ടം ❤️❤️❤️ 2

5
345

സദ്യ കഴിക്കാൻ ഇരിക്കുമ്പോൾ ഒന്നും കഴിക്കാതെ ഇരിക്കുന്ന അവളുടെ അവസ്ഥ കണ്ടു മനസ്സിൽ ഉണ്ടായിരുന്ന എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഇഷ്ടമില്ലാഞ്ഞിട്ട് പോലും അവളെ ചേർത്ത് പിടിച്ചിരുന്നു ഞാൻ. തിരികെ അച്ഛനും അമ്മയും വന്ന കറിലോട്ട് കയറുമ്പോൾ ബുള്ളറ്റ് ന്റെ കീ ഞാൻ മനീഷിനെ ഏല്പിച്ചൊരുന്നു. അവൻ മറുവീട് കാണാൻ വരുമ്പോൾ കൊണ്ടുവരാം എന്ന് പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങളെയും കൊണ്ടു വാഹനം മുന്നോട്ട് പോയികൊണ്ടിരുന്നു. വണ്ടിയിൽ ഇരിക്കുമ്പോഴല്ലാം രണ്ടു പേരും പുറത്തേക് നോക്കി കൊണ്ടിരിക്കുക ആയിരുന്നു. അമ്മ കൊണ്ടുവന്ന വിളക്കുമായി അവൾ അകത്തേക്കു കയറിയപ്പോൾ പുറത്ത