Aksharathalukal

നിന്നിഷ്ടം എന്നിഷ്ടം ❤️❤️❤️ 2

സദ്യ കഴിക്കാൻ ഇരിക്കുമ്പോൾ ഒന്നും കഴിക്കാതെ ഇരിക്കുന്ന അവളുടെ അവസ്ഥ കണ്ടു മനസ്സിൽ ഉണ്ടായിരുന്ന എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഇഷ്ടമില്ലാഞ്ഞിട്ട് പോലും അവളെ ചേർത്ത് പിടിച്ചിരുന്നു ഞാൻ. തിരികെ അച്ഛനും അമ്മയും വന്ന കറിലോട്ട് കയറുമ്പോൾ ബുള്ളറ്റ് ന്റെ കീ ഞാൻ മനീഷിനെ ഏല്പിച്ചൊരുന്നു. അവൻ മറുവീട് കാണാൻ വരുമ്പോൾ കൊണ്ടുവരാം എന്ന് പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങളെയും കൊണ്ടു വാഹനം മുന്നോട്ട് പോയികൊണ്ടിരുന്നു. വണ്ടിയിൽ ഇരിക്കുമ്പോഴല്ലാം രണ്ടു പേരും പുറത്തേക് നോക്കി കൊണ്ടിരിക്കുക ആയിരുന്നു. അമ്മ കൊണ്ടുവന്ന വിളക്കുമായി അവൾ അകത്തേക്കു കയറിയപ്പോൾ പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്നത്. അപ്പോൾ തന്നെ ഞാനും അച്ഛനും പുറത്തേക് ഇറങ്ങിയിരുന്നു. ഗുണ്ടകളെ പോലെ തോന്നിക്കുന്ന 5 പേരും വിമലും ആദർശ് ഉം ആയിരുന്നു വന്നത്. പുറത്തേക് ഇറങ്ങിയ അച്ഛനെ അകത്തേക്കു തന്നെ പറഞ്ഞുവിട്ട് മുൻവാതിൽ അടച്ചു ഞാൻ പുറത്തേക് ഇറങ്ങി അവരുടെ അടുത്തേക് ചെന്നപ്പോൾ അവരോടൊപ്പം വന്ന ഗുണ്ടകളിൽ ഒരാൾ പതിയെ എന്റെ നേരെ വരുന്നുണ്ടായിരുന്നു. അടുത്തേക് വന്ന ഗുണ്ട എന്നെ കെട്ടിപിടിച്ചപ്പോൾ അതുവരെ അഹങ്കാരിച്ചുകൊണ്ട് ഇരുന്ന അവരുടെ മുഖത്തു ചെറിയ ഒരു പേടി വന്നു തുടങ്ങിയിരുന്നു. എന്താ രാജുവണ ഇവിടെ എന്ന ചോദ്യത്തിന് ഈ മക്കൾ ഒരു കൊട്ടേഷൻ തന്നിരുന്നു. അത് നീ ആണെന്ന് അറിഞ്ഞില്ല എന്നും പറഞ്ഞു അവർക്ക് നേരെ തിരിഞ്ഞിരുന്നു. ഇനി ആരെങ്കിലും ഇവരെ അപകടപെടുത്താൻ നോക്കിയാൽ എന്റെ മറ്റൊരു മുഖം നിങ്ങൾ കാണും എന്നും പറഞ്ഞു തിരികെ പോകാൻ നേരം നിങ്ങൾ തന്ന കൊട്ടേഷൻ കാരണം റോഡിൽ വെട്ട് കൊണ്ടു കിടന്ന എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് ഇവർ ആണ്. അവർക്കെതിരെ നീ അല്ല തമ്പുരാൻ വന്നു പറഞ്ഞാൽ പോലും ഞാൻ തിരിയില്ല എന്നും പറഞ്ഞു വന്ന വണ്ടിയിൽ കയറി പോയിരുന്നു. തിരികെ പോകാൻ തുടങ്ങിയ അവരെ തടഞ്ഞു നിർത്തി വീട്ടിലേക് കയറി ഗോപിക യും ആയി പുറത്തേക് വന്നപ്പോൾ ഇതുവരെയും കരഞ്ഞുകൊണ്ടിരുന്ന ഗോപികയുടെ മുഖം ദേഷ്യത്തിൽ ആയിരുന്നു. അവളെ മുന്നിൽ നിർത്തി ഞാൻ പറഞ്ഞു തുടങ്ങി. വർഷങ്ങൾക് മുൻപ് ഇവളെയും ഇവളുടെ അനിയനെയും മുന്നിൽ നിർത്തി നീ കളിച്ച കളിയിൽ എനിക്ക് നഷ്ടമായത് എന്റെ സ്വപ്നങ്ങളും 5 വർഷവും ആണ്. ഇനിയും നീ വീണ്ടും എന്റെ നേരെ വന്നാൽ എന്റെ അമ്മയുടെ ചോര ആണന്നു ഞാൻ അങ്ങ് മറക്കും. പണ്ടത്തെ പോലെ അല്ല കൊണ്ടും കൊടുത്തും വളർന്ന ഒരുക്കൂട്ടം മനുഷ്യരുടെ ഇടയിലായിരുന്നു എന്റെ വാസം. ചെയ്യാത്ത കുറ്റത്തിന് അനുഭവിച്ച ശിക്ഷ പോലെ ആയിരിക്കില്ല. നിന്നെയും ഇവനെയും ഒരുമിച്ചു തീർത്തിട്ട് ജയിലിൽ പോകുവാൻ എനിക്ക് ഒരു മടിയും ഉണ്ടാകില്ല. ഓർത്താൽ നല്ലത്. അത്രയും പറഞ്ഞു അവളെയും കൊണ്ടു അകത്തേക്കു നടന്നു നീങ്ങുമ്പോൾ മോനെ എന്നൊരു വിളി കേട്ട് ഞാൻ പുറകിലേക്ക് നോക്കുമ്പോൾ ഒരു കത്തിയും ആയി എന്റെ അടുത്തേക് വരുന്ന വിമലിനെ ആണ് കണ്ടത്. അവൻ വീശിയ കത്തിയിൽ നിന്നും ഒഴിഞ്ഞു മാറുന്നതിനു മുൻപ് ഗോപിക എന്റെ മുന്നിലേക്ക് വന്നിരുന്നു. വീശിയ കത്തിയുടെ അറ്റം അവളുടെ കയ്യിൽ മുറിവ് സമ്മാനിച്ചപ്പോഴേക്കും എന്റെ നിയന്ത്രണം നഷ്ട്ടമായിരുന്നു. ഡാ എന്നും പറഞ്ഞു അവനെ ചവിട്ടി തേറുപ്പിക്കുമ്പോൾ അവൻ വീഴുന്നതിനൊപ്പം ആദർശ് എന്റെ അടുത്തേക് വന്നിരുന്നു
 വലത്തേ കൈ കൊണ്ടു അവനെ തടഞ്ഞു നിർത്തി വലത്തേ കാൽ കൊണ്ടു അവന്റെ മർമ്മം നോക്കി ഒന്ന് കൊടുത്തപ്പോഴേക്കും അവൻ വീണിരുന്നു. അപ്പോഴേക്കും ഓടി വന്ന അച്ഛൻ അവളെ തങ്ങി പിടിച്ചിരുന്നു. അവളെയും കൊണ്ടു ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു ഞാൻ വീണ്ടും അവരുടെ നേരെ തിരിഞ്ഞിരുന്നു. ആദർശ് നീ പിടിച്ചു എഴുനേൽപ്പിച്ചു അവന്റെ നെഞ്ചിന് താഴെ ഉള്ള മർമ്മത്തിൽ ഒന്ന് കുടി കൊടുത്തപ്പോഴേക്കും അവൻ വീണിരുന്നു. എന്റെ നേരെ ഓടി വന്ന വിമലിനെ ചവിട്ടി താഴെ ഇടുമ്പോഴേക്കും എന്റെ ബുള്ളറ്റിൽ മനീഷ് അങ്ങോട്ട്‌ വന്നിരുന്നു. അവന്റെ പുറകിൽ വിനീഷ് ചേട്ടനും ഉണ്ടായിരുന്നു. ഞങ്ങൾ മൂന്നുപേരും ശരിക്കും പെരുമാറി കഴിഞ്ഞപ്പോഴേക്കും അവർ വണ്ടിയിൽ കയറി പോയി. അവരോട് ആരാ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ അച്ഛൻ വിളിച്ചായിരുന്നുന്നും അവർ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഉണ്ടന്നും മനീഷ് പറഞ്ഞപ്പോൾ തന്നെ വിനീഷ് ചേട്ടൻ വാ പോകാം എന്നും പറഞ്ഞു കാർ എടുത്തു. ആ കാറിൽ കയറി ഹോസ്പിറ്റലിൽ എത്തുമ്പോഴും എന്റെ ചിന്ത എന്തിന് അവൾ ഇടക്ക് കയറി എന്നത് മാത്രമായിരുന്നു. റൂമിലേക്കു ചെല്ലുമ്പോൾ അവൾ ഉറക്കത്തിൽ ആയിരുന്നു. മുറിവ് ആഴത്തിൽ ഉള്ളതാണ് 3 സ്റ്റിച് ഉണ്ട്. മോൾ ഉണർന്നാൽ പോകാം എന്ന് അമ്മ പറഞ്ഞപ്പോഴും എനിക്ക് സംശയങ്ങൾ മാറിയിരുന്നില്ല. ഹോസ്പിറ്റലിൽ നിന്നും വരുമ്പോഴും ഗോപിക നിശബ്ദം ആയിരുന്നു. ആകെ മൊത്തത്തിൽ ഒരു നിശബ്ദത കാറിൽ ഉണ്ടായിരുന്നു. വീട്ടിൽ എത്തിയപ്പോഴേക്കും വീട്ടിൽ പന്തൽ അടക്കം എല്ലാം റെഡി ആയിരുന്നു. അവിടെ ഓടി നടക്കുന്നവരെ കണ്ടപ്പോൾ മനസ്സിൽ സന്തോഷം തോന്നിയിരുന്നു. കുറച്ച് നാളുകൾ ആയി ഞാൻ ഒഴിവാക്കിയവർ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നവർ ആണ്. കാറിൽ വന്നു ഇറങ്ങിയപ്പോഴേ എന്നെ കണ്ട് അവർ എനിക്ക് ചുറ്റും കൂടിയിരുന്നു. അങ്ങനെ മറുവീട് ചടങ്ങ് തുടങ്ങിയപ്പോഴേക്കും ഒരു വണ്ടി നിറയെ ഇലക്ട്രോണിക് ഐറ്റംസ് ഉം ഒരു ബേക്കറി കട പോലെ പലഹാരങ്ങളും അവർ കൊണ്ടുവന്നു. എന്തിനാ അച്ഛാ ഇതൊക്കെ എന്ന് ചോദിച്ചപ്പോൾ മോളുടെ വിവാഹത്തിന് വേണ്ടി മാറ്റിവെച്ചതാണ് എന്ന മറുപടി ആണ് കിട്ടിയത്. ഇതൊന്നും വേണ്ട എന്ന എന്റെ വാശിക്ക് മുന്നിൽ അവർ സമ്മതിച്ചതും ഇല്ല. അങ്ങനെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു ഫുഡ്‌ കഴിച്ചു കുറച്ചു നേരം ഫ്രണ്ട്‌സ് ന്റെ കൂടെ സംസാരിച്ചു ഇരുന്നു. വർഷങ്ങൾ ആയി ഉള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല. അവരോടു സംസാരിച്ചപ്പോൾ മൈൻഡ് ഒന്ന് ഫ്രീ ആയി. അപ്പോഴേക്കും അമ്മ വിളിച്ചു. അവരോടു പറഞ്ഞു അകത്തേക്കു പോയപ്പോൾ അവൾ അച്ഛനോടും വലിയച്ഛനോടും സംസാരിക്കുകയായിരുന്നു. എല്ലാവരെയും ഒന്ന് ചിരിച്ചു കാണിച്ചു റൂമിലേക്കു കയറി ഫ്രഷ് ആയി വന്നപ്പോൾ ആണ് ഗോപിക റൂമിലേക്കു വന്നത്. കൈയിലെ കേട്ട് കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു കുറ്റബോധം തോന്നി. അവളോട്‌ കയ്യിൽ ഇരുന്ന പാൽ ഗ്ലാസ്‌ അവിടെ വെച്ചിട്ട് വേണമെങ്കിൽ ഫ്രഷ് ആകാൻ പറഞ്ഞപ്പോൾ ഫ്രഷ് ആയതാണ്. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു അവിടെ നിന്നു. കട്ടിലിൽ സ്ഥലം ഒഴിച്ചു ഇരിക്കാൻ പറഞ്ഞപ്പോൾ ഇരുന്നിട്ടും മനസ്സിലെ ചിന്തകൾ അവളുടെ മുഖത്തു കാണാമായിരുന്നു. അവൾ സംസാരിച്ചു തുടങ്ങി.
എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചത്. എന്നോട് പകരം വീട്ടാൻ ആണോ. ഒരുപാട് അനുഭവിച്ചതാണ് ഞാൻ. ആണെങ്കിൽ പറയാൻ മടിക്കേണ്ട.?
അവളുടെ ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞു തുടങ്ങി 
മിസിനോടോ വീട്ടുകാരോടോ പകരം വീട്ടുവാൻ ആയിരുന്നെങ്കിൽ ആ കല്യാണ പന്തലിൽ സമ്മദം അല്ല എന്ന് ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു. കഴിഞ്ഞ കാലത്ത് നടന്ന സംഭവങ്ങളും എല്ലം തനിക്കും അറിയാവുന്നത് അല്ലെ. താലി കെട്ടി തന്റെയും എന്റെയും ജീവിതം ഇല്ലാതാക്കാൻ മാത്രം ചതിയൻ അല്ല ഞാൻ. മനസ്സിൽ ഉള്ള സങ്കടങ്ങളും വാശികളും വഴക്കുകളും ഒക്കെ മനസ്സിൽ തന്നെ മൂടിവെക്കുവാൻ ആണ് എനിക്ക് ഇഷ്ട്ടം. ഞാൻ ഒന്ന് ചോദിച്ചോട്ടെ എന്തിനാ ഈ കല്യാണത്തിന് താൻ സമ്മതിച്ചത്?.
ഒരിക്കൽ ഞാൻ കാരണം ഇല്ലാതായതാണ് നിന്റെ ഭാവി. അമ്മയുടെ കൂട്ടുകാരിയുടെ മകൻ ആണ് എന്നറിയാത്ത സമയത്ത് ചെയിത തെറ്റിന് പരിഹാരം ആകും എന്ന് തോന്നി.
ഒരു കാര്യം കുടി എനിക്ക് അറിയണം എന്തായിരുന്നു നീയും മനുവും തമ്മിൽ ഉള്ള പ്രശ്നം.( ഗോപിക )

ആ പ്രശ്നം അറിയണമെങ്കിൽ ഒരു 6 വർഷം പുറകിലേക്ക് പോകണം. നിങ്ങൾ എല്ലാവരും കുടി എന്നെ ജയിലിൽ ആക്കിയ സമയത്തിന് ഒരു മാസം മുൻപ്.
അതാണ് എനിക്ക് അറിയേണ്ടത്. നിനക്ക് എതിരെ അവന്റെ വാക്ക് കെട്ടാണ് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്. (ഗോപിക )
തനിക് ഉറക്കം വരുന്നുണ്ടോ
ഇല്ല എന്റെ ഉറക്കം നഷ്ട്ടമായിട്ട് വർഷങ്ങൾ ആയി. നിന്റെ ജയിൽ വാസം പിന്നെ അവന്റെ മരണം. ഡിവോഴ്സ് ഒക്കെ ആയി മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. (ഗോപിക )
താൻ ആ ടേബിൾ ന്റെ ഡ്രവർ തുറന്നു അതിൽ ഒരു ഡയറി ഇരിപ്പമുണ്ട്. അത് എടുത്ത് കയ്യിൽ പിടിച്ചോ. പറയാൻ പോകുന്ന കാര്യങ്ങൾ പലതും തനിക് ഉൾകൊള്ളാൻ കഴിയില്ല കാരണം അനിയനെ അത്രമേൽ സ്നേഹിച്ചിരുന്ന തന്നെപോലെ ഒരു ചേച്ചിക്ക് അതൊന്നും ഉൾകൊള്ളാൻ സാധിക്കില്ല. മാത്രമല്ല ഇന്ന് ഇബിടെ ഉണ്ടായ കാര്യങ്ങൾ ക് ഒരു പരുതി വരെ തനിക് ക്ലിയർ ആകുകയും ചെയ്യും.

ഒരു നിമിഷം കണ്ണുകൾ അടച്ചു ഞാൻ പറഞ്ഞു തുടങ്ങി 5 വർഷങ്ങൾ എന്നെ കരാഗ്രഹത്തിൽ അടിച്ചതിന്റെ പിന്നിലെ ആർക്കും അറിയാത്ത കഥകൾ.
താൻ സംസാരിച്ച വല്യച്ഛൻ ഇല്ലേ അദ്ദേഹത്തിന് ഒരു മകൾ കുടി ഉണ്ടായിരുന്നു. അർച്ചന എല്ലാവരുടെയും ആർച്ച എന്റെ അച്ചു. ഒരേ ദിവസം ഒരേ ഹോസ്പിറ്റലിൽ ജനിച്ചവർ ആയിരുന്നു ഞങ്ങൾ. 2 വയസുമുതൽ 5 എനിക്ക് കുട്ട് എന്റെ പൊന്നു ആയിരുന്നു. അവൾക് പകരം എന്നിലേക്കു വന്നതാണ്. അവളെ എനിക്കും തനിക്കും അറിയാം അവളെ താൻ പഠിപ്പിക്കുന്ന കോളേജിലെ എന്റെ ഒപ്പം പഠിച്ചവൾ. നിങ്ങളുടെ ഒക്കെ ഇഷ്ട്ട വിദ്യാർത്ഥിനീ . പാട്ടും നിർത്തവും ഒക്കെ ആയി ആ കോളേജിലെ ഫ്രാഷേഴ്സ് ഡേ തന്നെ ആ കോളേജിലെ താരമായി മാറിയവൾ.
ആത്മഹത്യ ചെയിത അർച്ചയോ? (ഗോപിക ).
ഓരോ ദിവസം കഴിയുമ്പോഴും അവളോട് പ്രേണയാഭർത്ഥന ആയി വരുന്നവരുടെ എണ്ണവും കുടി വന്നു. ഒരു ദിവസം അവൾ എന്നോട് പറഞ്ഞു ഗോപിക മിസ്സിന്റെ അനിയൻ പ്രൊപ്പോസ് ചെയ്തന്നും അവൾ യെസ് പറഞ്ഞെന്നും. പക്ഷെ പിന്നീട് ഓരോ ദിവസവും അവൾ ആകെ മാറി വന്നു. കാരണം ഇല്ലാതെ ദേഷ്യപെടുക, ഒറ്റക് ഇരിക്കുക, പൈസ അനാവശമായി വീട്ടിൽ നിന്നും മേടിക്കുക. അങ്ങനെ ഓരോന്നും അവസാനം ഞാൻ അറിഞ്ഞു അവൾ മയക്കുമരുന്നിനു അഡിക്ട് ആയെന്നു. ക്ലാസ്സിൽ കയറാതെ കോളേജിന്റെ പുറകിൽ ഉള്ള ബിൽഡിംഗ്‌ ലേക് കയറി പോകാൻ നോക്കിയ അവളെ ഞാൻ തടഞ്ഞു നിർത്തി. പക്ഷെ എന്നെയും തള്ളി മാറ്റി അവൾ അങ്ങോട്ട് പോയപ്പോൾ അവളുടെ പുറകെ ഞാനും പോയി. അവൾ ചെന്ന് നിന്ന സ്ഥലത്ത് ഞാൻ നോക്കിയപ്പോൾ മാഡത്തിന്റെ അനിയൻ പിന്നെ മേഡത്തെ ഇന്ന് കല്യാണം കഴിക്കാൻ വന്ന ആദർശ് പിന്നെ അവനും മാഡത്തിന്റെ പഴയ ഭർത്താവ് വിമലും. ഓരോ ദിവസം കൂടുംതോറും അവൾ ഞങ്ങളിൽ നിന്നും അകന്നിരുന്നു. മേടം ഓർക്കുന്നുണ്ടോ ഒരു ദിവസം അവൾ ക്ലാസ്സിൽ തലകറങ്ങി വീണത്.?
മം നീയും അഖില മിസ്സ്‌ ഉം ഒക്കെ അല്ലെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് (ഗോപിക )
മം പക്ഷെ ആ ദിവസം ഡോക്ടർ പറഞ്ഞത് കുഴപ്പം ഒന്നും ഇല്ല എന്നാണ്. അത് കേട്ടപ്പോൾ അഖില മിസ് നെ ഞാൻ പറഞ്ഞു വിട്ടു. വീണ്ടും ഡോക്ടർ ഞങ്ങളെ വിളിപ്പിച്ചു. ഞാൻ ആരാണ് എന്ന് ചോദിക്കുന്നതിനു പകരം ഡോക്ടർ ചോദിച്ചത് അവളുടെ ഭർത്താവ് എവിടെ ആണന്നു ആണ്. അവൾ ഗർഭിണി ആണന്നു ഉള്ള സത്യം ഡോക്ടറ്‍ന്റെ വായിൽ നിന്നും കേട്ടപ്പോൾ ഞങ്ങൾ ആകെ തകർന്നു പോയി. ശർദിൽ ഒന്നും ഇല്ലാത്തതുകൊണ്ട് വീട്ടിൽ പ്രശ്നം ഒന്നും ഇല്ലായിരുന്നു. അവൾ അവസാനം മനുവിനെ വിളിച്ചു. അവൾ ഗർഭിണി ആണന്നു പറഞ്ഞപ്പോൾ മയക്കുമരുന്ന് അടിച്ചു കണ്ടവന്മാരുടെ കൂടെ നടക്കുമ്പോൾ സൂഖിക്കാൻ വേണ്ടി ഓരോന്ന് ചെയിതിട്ടു അവസാനം എന്റെ അടുത്തേക് വരരുത് എന്ന് പറഞ്ഞു. അവൾ എന്നോട് പറഞ്ഞു ഒരുപാട് കരഞ്ഞു. അബോർഷൻ നോക്കാമെന്നു അവളെ സമദനിപ്പിക്കുമ്പോഴും ഇനി എന്തെന്ന ചിന്ത മാത്രമായിരുന്നു എനിക്ക്. പിറ്റേന്ന് രാവിലെ ഞാൻ കേൾക്കുന്നത് അവൾ ആത്മഹത്യ ചെയിതു എന്ന വാർത്ത ആണ്. പോസ്റ്മാർട്ടം നടത്തിയ ഡോക്ടർ എനിക്ക് ഉം വിനീഷ് ചേട്ടനും അറിയാവുന്ന ആൾ ആയത് കൊണ്ട് ഗർഭിണി ആണന്നുള്ള കാര്യം എവിടേയും വരാതെ നോക്കാൻ പറ്റി. ചടങ്ങുകൾ എല്ലാം കഴിഞ്ഞു ഒരാഴ്ച കു ശേഷം മനുവിനെ കണ്ട് സംസാരിക്കാൻ ഞാൻ അവരെ അന്ന് കണ്ട സ്ഥലത്തേക്ക് പോയി. അന്നും അവർ എല്ലാവരും അവിടെ ഉണ്ടായിരുന്നു. അവരുടെ സംസാരത്തിൽ നിന്നും അർച്ചന യുടെ കാര്യം ആണ് എന്ന് എനിക്ക് മനസിലായി. പക്ഷെ അവരുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് മരിച്ചുപോയാൽ മതി എന്ന അവസ്ഥ ആയിരുന്നു. മയക്കുമരുന്ന് കൊടുത്ത് ബോധം ഇല്ലാതാക്കി മൂന്നുപേരും കുടി നശിപ്പിച്ചതാണ് അവളെ എന്ന്  മനു പറയുന്നത് ഞാൻ എന്റെ ഫോണിൽ ഷൂട്ട്‌ ചെയിതു. അന്ന് വീട്ടിൽ വന്നു ആ മെമ്മറി കാർഡ് ഒളിപ്പിച്ചു വെച്ചു. പിറ്റേന്ന് അവിടെ ചെന്നപ്പോൾ അവർ 3 പേരും കുടി എന്തൊക്കയോ വലിച്ചു കയറ്റുന്നത് ഉം സിഗരറ്റു വലിക്കുന്നതും ഒക്കെ ക്യാമറ യിൽ ഷൂട്ട്‌ ചെയിതു പക്ഷെ അത് മനു കണ്ടു. ആ മെമ്മറി കാർഡിനും ഫോണിനും വേണ്ടി അവർ എന്റെ പുറകെ വന്നെങ്കിലും ഞാൻ അവരുടെ കയ്യിൽ നിന്നും രക്ഷ പെട്ടിരുന്നു. പക്ഷെ പിറ്റേദിവസം എന്റെ ഫോണിലേക്കു ഒരു കാൾ വന്നു. ക്രൈം മാഗസിൻ ഇൽ നിന്നും വിളിക്കുകയാണ്‌ എന്നും അർച്ചന മരിക്കുമ്പോൾ അവൾ ഗർഭിണി ആയിരുന്നു എന്നും അതിനെ കുറിച്ച് അടുത്ത ദിവസം പ്രസിഡകരിക്കും എന്നും പറഞ്ഞുള്ള ഭീക്ഷണി ആയിരുന്നു. അവർ പറയുന്ന ആവിശ്യം കേട്ടു എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. 50000 രൂപയും ആ മെമ്മറി കാർഡും ആ ബിൽഡിംഗ്‌ ഇൽ തന്നെ കൊണ്ടുചെന്ന് ഇടാനും ആയിരുന്നു അവർ അവിശപ്പെട്ടത്. ആ കാർഡും വിനീഷ് ചേട്ടനും മനീഷും ചേർന്നു 30000 രൂപയും എന്റെ കയ്യിൽ ഇരുന്ന 10000 രൂപയും മിസ്സിനോട് മേടിച്ച 10000 രൂപയും കുടി മൊത്തം കാശും കാർഡും അവിടെ ഇട്ടിട്ടു പോയി ഞാൻ. പക്ഷെ പിറ്റേന്ന് വിനീഷ് ചേട്ടൻ ആ ഫോട്ടോ യുടെ കോപ്പി എടുത്തിരുന്നു. അതിൽ ഒരു ഫോട്ടോ ആണ് പോലീസ് സ്റ്റേഷൻ ഇൽ ചെന്നത്. പക്ഷെ ബാക്കി കാര്യങ്ങൾക്കു മുൻപ് ഞാൻ കുറ്റകാരൻ ആയി. ഞാൻ മാഡത്തിന്റെ കയ്യിൽ നിന്നും ക്യാഷ് മേടിച്ചു എന്നതിന് തെളിവുകൾ ആയി അങ്ങനെ ഒറ്റ ദിവസം കൊണ്ടു ഞാൻ മയക്കുമരുന്ന് കേസിൽ അകത്തായി.
പറഞ്ഞതൊന്നും വിശ്വസിക്കാൻ ആകാതെ തറഞ്ഞു ഇരിക്കുക ആയിരുന്നു ഗോപിക.
സത്യമാണോ ഇതൊക്കെ നീ കള്ളം പറയുകയാണ്. അവൻ മയക്കുമരുന്ന് ഉപയോഗിക്കും എന്ന് എനിക്കും തോന്നിയിരുന്നു. പക്ഷെ ഒരു പെണ്ണിനെ ചതിക്കാൻ മാത്രം ദുഷ്ടൻ ഒന്നും അല്ല അവൻ  ഗോപിക പറഞ്ഞു നിർത്തി.
സംശയം ഉണ്ടങ്കിൽ ആ ഡയറി ഒന്ന് വായിച്ചാലു മതി അവൾ എല്ലാം അതിൽ എഴുതിട്ടുണ്ട്. അവളുടെ ആത്മഹത്യാ കുറുപ്പടക്കം അതിൽ ഉണ്ട്. അവൾ മരിക്കുന്ന ദിവസം വരെ ഉള്ള കാര്യങ്ങൾ ആ ഡയറിയിൽ ഉണ്ട്. ഇനി അതും കള്ളമാണെന്ന് എന്ന് പറയണ്ട. കാരണം ഇന്ന് നീ എന്നോടൊപ്പം ഈ റൂമിൽ കയ്യിൽ ആ ഡയറി യും ആയി ഇരിക്കുന്നത് തികച്ചും യഥാർചികം മാത്രമാണ്. ഇന്ന് മാത്രം നടന്ന കാര്യങ്ങൾ. ഞാൻ ഈ റൂമിലേക്കു വന്നത് പോലും ഇല്ല. മാത്രമല്ല അവർ പറയുന്ന ഓരോ കാര്യങ്ങളുടെയും വീഡിയോ സഹിതം അതിൽ ഉണ്ട്.
കേട്ടതൊക്കെ ഒരു സ്വപ്നം ആയിരുന്നു എങ്കിൽ എന്ന ചിന്തയിൽ ആയിരുന്നു ഗോപിക. പക്ഷെ യാഥാർഥ്യം എന്ന പോലെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.


നിന്നിഷ്ടം എന്നിഷ്ടം ❤️❤️❤️3

നിന്നിഷ്ടം എന്നിഷ്ടം ❤️❤️❤️3

5
286

ആയിരുന്നു ഗോപിക. പക്ഷെ യാഥാർഥ്യം എന്ന പോലെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.മേഡത്തിന് ഉറങ്ങണം എങ്കിൽ ഉറങ്ങിക്കോളൂ. കഴുത്തിൽ കിടക്കുന്ന താലി അത് മേഡത്തിന് ഒരു ബാധ്യത ആകുമ്പോൾ പറഞ്ഞാൽ മതി അതൊഴുവാക്കാൻ നമ്മുക്ക് ശ്രെമിക്കാം. ഇനി ഒരു കഥ പറയണം നാളെ അതോടുകുടി മേഡത്തിന്റെ കാര്യങ്ങളിൽ ഞാൻ ഒരിക്കലും ഇടപെടില്ല.ഇപ്പോൾ പറഞ്ഞോ. ഇന്ന് നിനക്ക് പറയാൻ ഉള്ളതൊക്കെ പറഞ്ഞു തീർക്ക്. നാളെ ഒരു ദിവസം എനിക്കും പറയാൻ തരണം എന്ന് മാത്രം (ഗോപിക )എങ്കിൽ ആ കാര്യം മേടം തന്നെ പറ. നാളെ ഞാൻ പറയാം.സമയം ഒരുപാട് ആയി പറയുന്നതിന്റെ ഇടയിൽ ഉറക്കം തുങ്ങരുത്. പിന്നെ ഈ മേടം വിളി അതൊന്ന് മാറ്റമോ.(ഗോപി