Aksharathalukal

ഹേമ

\"ചേച്ചിയെ ബംബിളിൽ കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായി... ഇങ്ങോട്ട് റിക്വസ്റ്റ് ഇട്ടപ്പോൾ നല്ല ആശ്വാസം കിട്ടി.. ഒട്ടും പ്രതീക്ഷിച്ചില്ല.. \"
\" നിന്നെപ്പോലെ ഒരു സുന്ദരക്കുട്ടൻ എങ്ങനെയാ ലെഫ്റ്റ് സ്വയ്പ്പ് ചെയ്യുന്നത്\"
\" പിന്നെ ഞാൻ അന്നേ ചോദിക്കണം എന്ന് വിചാരിച്ചത് പിന്നെ വിട്ടുപോയി ഇപ്പോഴാ ഓർമ്മ വന്നത്... ഇൻസ്റ്റഗ്രാം ഫ്രണ്ട് ലിസ്റ്റിൽ ഒരു ഉമേഷനെ കണ്ടു. പരിചയക്കാരനാ??? \"
\" ഉമേഷ്.... \" ഒന്ന് ആലോചിച്ചതിനു ശേഷം അവൾ പറഞ്ഞു, \" ഓ ഉണ്ണി, എപ്പോഴും വിളിക്കുന്നതുകൊണ്ട് ഉമേഷ് എന്ന് അവൻ ഒരു പേരുള്ളത് തന്നെ മറന്നു പോയി... അതെന്താ അനിയന് അറിയോ അവനെ? \"
\" ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ!\"
\" അയ്യോ!!!\" അവൾ എന്തോ ആലോചിച്ചു നിന്നു..
\" ചേച്ചി പേടിക്കേണ്ട നമ്മുടെ ഡീലിംഗ്സ് ഒന്നും ഞാൻ അവനോട് പറയില്ല.. എന്തായാലും നമ്മൾ കല്യാണം ഒന്നും കഴിക്കാൻ പോകുന്നില്ലല്ലോ \"
 അവൾ ഒന്നും സംസാരിക്കാതെ വശ്യമായി അവനെ നോക്കി ചിരിച്ചു.
 ഗ്ലാസിലുണ്ടായിരുന്ന ചായ കുടിച്ചതിനുശേഷം, അവൻ അവളെ നോക്കി.
\" അതെ ചേച്ചി, ഈ ഉമേഷിന് പണ്ടൊരു കാമുകി ഉണ്ടായിരുന്നില്ലേ അവന്റെ കല്യാണം ഒക്കെ കഴിഞ്ഞോ? \"
അവൾ പൊട്ടി ചിരിച്ചു.
\" അവനു കാമുകി ഒന്നും ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല... എപ്പോഴും പുസ്തകത്തിലല്ലേ തല... അവനെയൊക്കെ ആര് പ്രേമിക്കാൻ!! എന്നോട് പോലും അവൻ അത്രയ്ക്ക് സംസാരിക്കാറില്ല പിന്നെയാ ഒരു പുറത്തുള്ള പെണ്ണിനോട് \"
 ശ്രീരാഗ് കസേരയിലേക്ക് ചാരിയിരുന്നു.
\' അപ്പോൾ ഈ സ്ത്രീക്ക് കാര്യങ്ങൾ ഒന്നും അറിയില്ല... നല്ലത്!\' ആലോചനക്കിടയിൽ അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വന്നു.
\" എന്താ ശ്രീരാഗ് ഒരു പുഞ്ചിരി ഒക്കെ? \"
\" ഒന്നുമില്ല ചേച്ചി.... നമുക്ക് ഇങ്ങനെ കണ്ടാൽ മതിയോ!! നല്ല വിശദമായി ഒന്ന് കാണണ്ടേ? \"
\"പിന്നല്ലാതെ... എത്രയും പെട്ടെന്ന് ആയാൽ അത്രയും നല്ലത്.... മോഹങ്ങൾ ഒന്നും അധികം വെച്ച് താമസിപ്പിക്കരുതെന്നോ...\"
\" ഞാൻ ഒന്ന് പ്ലാൻ ആക്കിയിട്ട് ചേച്ചിയെ വിളിക്കാം.. \"
\" ഓക്കേ നീ വിളിച്ചു എന്ന് ഞാൻ ഇറങ്ങട്ടെ.. ഇനി വൈകിയാൽ വീട്ടിൽ തിരക്കും\"
 അതും പറഞ്ഞ് അവൾ, ചായക്കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

\" ഹേമേ നീ എന്താ വൈകിയത്? \"
\"ആ ചെറുക്കനെ കാണാൻ പോയി, പെട്ടെന്ന് തീരുമാനം ആകണ്ടേ? ഉണ്ണി എവിടെ?\"
\"അവൻ മുറിയിൽ ഉണ്ട്!!\" 
ഞാൻ ഒന്ന് അവനെ കണ്ടിട്ട് വരുന്നു.
\" ഉണ്ണി നീ എന്തെങ്കിലും തിരക്കിലായിരുന്നോ?\"
\"ഇല്ല ചേച്ചി പറ..പോയ കാര്യം എന്തായി..നടക്കുമോ?\"
\" എന്തായാലും വീണിട്ടുണ്ട്... നിന്നെ അറിയാമോ എന്ന് ചോദിച്ചു.. ആ ചോദ്യം നമ്മൾ എക്സ്പെക്ട് ചെയ്തതാണല്ലോ അതിനു വേണ്ടി തന്നെയല്ലേ നീ എന്നെ ഇൻസ്റ്റാഗ്രാമിൽ നിന്നും അൺഫ്രണ്ട് ചെയ്യാതെ ഇരുന്നതും ... മറ്റാരെങ്കിലും പറഞ്ഞു ഞാൻ നിന്റെ ചേച്ചിയാണ് എന്ന് അവൻ അറിയുന്നതിലും നല്ലത്, ഞാൻ പറഞ്ഞ അറിയുന്നതാ... എന്നാലേ നമ്മൾ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കൂ...\"
\"ഇനിയെന്താ പ്ലാൻ?\"
\"ഇനിയുള്ള പ്ലാനാണ് ചെയ്യട്ടെ നമ്മൾക്കതിന് അനുസരിച്ച് നമ്മുടെ പ്ലാൻ സെറ്റ് ചെയ്യാം...ഞാൻ ധൃതി കൂട്ടിയാൽ അവൻ സംശയിക്കും..അവൻ വരും.. അതെനിക്കുറപ്പാ..\"
\"എന്നെക്കുറിച്ച് എന്താ ചോദിച്ചത്?\"
\" നിന്നെക്കുറിച്ച് മാത്രമല്ല, മായയെ പറ്റിയും ചോദിച്ചു.... ഉത്തരമെല്ലാം ആദ്യമേ നമ്മൾ സെറ്റ് ചെയ്തു വച്ചതുകൊണ്ട് എനിക്ക് തപ്പി പിടിക്കേണ്ട ആവശ്യം വന്നില്ല... ഒക്കെ നടക്കും ഉണ്ണി നീ വിചാരിച്ചത് പോലെ തന്നെ നടക്കും ചേച്ചി നിന്റെ കൂടെയില്ലേ.... \"

 തുടരും

ഹേമ

ഹേമ

3.8
199

മേശയിൽ ഇരുന്ന് ഹേമയുടെ ഫോൺ മൂന്നുവട്ടം റിങ്ങ് ചെയ്തുകൊണ്ടേയിരുന്നു. അവൾ അടുക്കളയിൽ കാര്യമായി എന്തോ ജോലിത്തിരക്കിലാണ്. നാലാം തവണയും റിംഗ് ചെയ്തപ്പോൾ ഉമേഷ് സ്ക്രീനിലേക്ക് നോക്കി.\' ശ്രീരാഗ് \' അവൻ ഫോണെടുത്ത്, ഹേമയ്ക്കരികിലേക്ക് ചെന്നു.\" ശ്രീരാഗ് വിളിക്കുന്നുണ്ട്!! ഇതിപ്പം നാലാം തവണയോ.... \"\" നിയ കോൾ എടുക്ക് എന്റെ ചെവിയിൽ വച്ചു താ... \"\"അടി നിർത്തി...\"\" സാരമില്ല ഇനിയും വിളിക്കും... \"\" പറഞ്ഞു എടുക്കും മുൻപേ ദാ വിളിക്കുന്നു.. എടുക്കട്ടെ\" ഹേമ എന്ന് തലയാട്ടി. ഉമേഷ് ഫോണെടുത്ത് ലൗഡ്സ്പീക്കറിൽ ഇട്ട് ഹേമയുടെ അടുത്തേക്ക് വച്ചുകൊടുത്തു.\" എന്താ ചേച്ചി ഞാൻ എത്ര വട്ടമായി വിള