Aksharathalukal

ഹേമ

മേശയിൽ ഇരുന്ന് ഹേമയുടെ ഫോൺ മൂന്നുവട്ടം റിങ്ങ് ചെയ്തുകൊണ്ടേയിരുന്നു. അവൾ അടുക്കളയിൽ കാര്യമായി എന്തോ ജോലിത്തിരക്കിലാണ്. നാലാം തവണയും റിംഗ് ചെയ്തപ്പോൾ ഉമേഷ് സ്ക്രീനിലേക്ക് നോക്കി.
\' ശ്രീരാഗ് \' അവൻ ഫോണെടുത്ത്, ഹേമയ്ക്കരികിലേക്ക് ചെന്നു.
\" ശ്രീരാഗ് വിളിക്കുന്നുണ്ട്!! ഇതിപ്പം നാലാം തവണയോ.... \"
\" നിയ കോൾ എടുക്ക് എന്റെ ചെവിയിൽ വച്ചു താ... \"
\"അടി നിർത്തി...\"
\" സാരമില്ല ഇനിയും വിളിക്കും... \"
\" പറഞ്ഞു എടുക്കും മുൻപേ ദാ വിളിക്കുന്നു.. എടുക്കട്ടെ\"
 ഹേമ എന്ന് തലയാട്ടി. ഉമേഷ് ഫോണെടുത്ത് ലൗഡ്സ്പീക്കറിൽ ഇട്ട് ഹേമയുടെ അടുത്തേക്ക് വച്ചുകൊടുത്തു.
\" എന്താ ചേച്ചി ഞാൻ എത്ര വട്ടമായി വിളിക്കുന്നു... \"
\" ഫോൺ സൈലൻഡിൽ ആയിരുന്നു ഞാൻ ഇവിടെ ഓരോ തിരക്കിൽ ആയിപോയി... \"
\" നമുക്ക് നാളെ കണ്ടാലോ?? അടുത്ത ആഴ്ച ചിലപ്പോൾ ഞാൻ ഇവിടെ ഉണ്ടാവില്ല!!\"
\" എന്തേ പുറത്തെവിടെയെങ്കിലും പോവാനുള്ള പരിപാടിയാണോ? \"
\" ആ, വേണമെങ്കിൽ അങ്ങനെയും പറയാം... \"
\"അപ്പോൾ ശരിക്ക് എന്താ പറയേണ്ടത്?\"
ശ്രീരാഗ് ചിരിച്ചു...
\" അത് വിട് ചേച്ചി നമുക്ക് നാളെ കണ്ടാലോ.. അത് പറ.. \"
\"ഞാനൊന്ന് ആലോചിക്കട്ടെ...\"
\" ആലോചിച്ചോ പക്ഷേ മറുപടി എന്തായാലും പോസിറ്റീവ് ആയിരിക്കണം.. \" 
\"നോക്കാം.. എന്നാൽ ശരി ഞാൻ വയ്ക്കട്ടെ എനിക്ക് കുറച്ചു തിരക്കുണ്ട്..\"
\" ചേച്ചി ആലോചിച്ചിട്ട് എന്തായാലും വിളിക്കണം വൈകുന്നേരം ഉറപ്പായും ഇല്ല ഞാൻ അങ്ങോട്ട് വിളിക്കും.. \"
\" വിളിക്കാം അപ്പൊ ശരി \" 
 മറുപടി കാക്കാതെ ഹേമ കോൾ കട്ട് ചെയ്തു.
\" അടുത്താഴ്ച ഹിയറിങ് ഉണ്ട് ചിലപ്പോൾ ജയിലിൽ പോകേണ്ട വന്നാലോ എന്നുള്ളതു കൊണ്ടായിരിക്കും, ചേച്ചി എന്താ തീരുമാനിച്ചത് നാളെ കാണാൻ പോകുന്നുണ്ടോ!\"
\" പോകണ്ടേ.. ചേച്ചി മാത്രമാണോ പോകുന്നത് അല്ലേ, നിങ്ങൾ എല്ലാവരും ഉണ്ടാവില്ലേ\"
\" അതെന്ത് ചോദ്യാ നമ്മളെല്ലാവരും കൂടെ കാണാൻ പോകുന്നത്.. ഞാൻ അജിത്തിനെ വിളിക്കട്ടെ, സമയവും സ്ഥലവും ഒക്കെ ചേച്ചി പറഞ്ഞാൽ മതി അവനോട്.. അവൻ പറയുന്ന പ്ലാൻ അനുസരിച്ചിട്ടാകുമ്പോൾ അവന് വേറെ എന്തെങ്കിലും പ്ലാനുണ്ടോ എന്ന് നമുക്ക് അറിയില്ലല്ലോ \"
\" എനിക്ക് തോന്നുന്നില്ല അവനെ പ്രത്യേകിച്ച് വേറെ എന്തെങ്കിലും പ്ലാനുണ്ടെന്ന്.. കാമം അല്ലാതെ വേറെ ഒന്നിനെക്കുറിച്ചും അവൻ ആലോചിക്കുന്നു കൂടെ ഉണ്ടാവില്ല.. നീ അജിത്തിനെ വിളിച്ചു കഴിഞ്ഞ്, ജഗനെ കൂടെ ഒന്ന് വിളിക്ക്.. ജാൻവിയുടെ ചേട്ടനെ.. പ്രതികാരത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ കൂടെയുണ്ടാവും എന്നു പറഞ്ഞതല്ലേ.. ഇങ്ങനെ ഒരു അവസരം ഇനി എന്തായാലും കിട്ടാൻ പോകുന്നില്ല അങ്ങനെ കൂടി വിളിച്ചേക്ക്... \"
\" ശരിയാ പക്ഷേ എനിക്ക് അങ്ങനെ വിളിക്കാൻ എന്തോ പോലെ.... അതെന്നെ വല്ലാതെ ചെയ്യുന്നു ചേച്ചി... ചേച്ചി വിളിച്ച് അങ്ങേരോട് കാര്യം പറഞ്ഞാൽ മതി ഞാൻ ഒരുപാട് ഇമോഷണൽ ആകും... \"
\"ആ ഞാൻ പറഞ്ഞോളാം...\"

\" ഹലോ ജഗൻ ഞാൻ ഹേമയാണ്, ഉമേഷിന്റെ ചേച്ചി.. \"
\" ഓക്കേ പറഞ്ഞോളൂ എന്തായി എന്തെങ്കിലും പുരോഗമനമുണ്ടോ?? അടുത്ത ആഴ്ച ഹിയറിങ് ആണ്. \"
\"ഉണ്ണി പറഞ്ഞു.. നല്ല പുരോഗമനം ഉണ്ട് നാളെ കാണണം എന്ന് അവൻ വാശി പിടിക്കുന്നുണ്ട്.. അടുത്ത ആഴ്ച എവിടെയോ പോവാൻ ഉണ്ടെന്ന്.. അവന്റെ വിചാരം എനിക്കൊന്നുമറിയില്ലെന്ന്... വിചാരം മാത്രമല്ല നമ്മൾ അങ്ങനെ ആക്കിയെടുത്തു എന്ന് വേണം പറയാൻ.. ജാൻവിയുടെ മരണത്തെ കുറിച്ച്, എന്തിന് ജാൻവിയെ പോലും എനിക്ക് അറിയില്ലെന്ന് അവന്റെ വിചാരം ... \"
\" എട്ടുമാസം.... ആ പക നാളെ തീർക്കാം... അതല്ലേ ഹേമ പറഞ്ഞു വരുന്നത്.. പോവാ ഞാനും ഉണ്ടാകും കൂടെ... സ്ഥലവും സമയവും പറഞ്ഞാൽ മതി.. ഉമേഷ് ഇപ്പോൾ ഒക്കെ അല്ലേ?? ഞാൻ കരുതി അവനും കൈയിൽ നിന്നു പോയി എന്ന്... \"
\" ഏതാണ്ട് കൈയിൽ നിന്നും പോയ അവസ്ഥ തന്നെയായിരുന്നു... ഇപ്പോ ഒരു മാസമായി കുഴപ്പമില്ലാതെ പോകുന്നുണ്ട്... നമുക്ക് പ്രതികാരം ചെയ്യാമെന്ന് പറഞ്ഞപ്പോൾ നല്ല ഉഷാറായി.... അമ്മയ്ക്ക് നല്ല പേടി ഉണ്ടായിരുന്നു, ജാൻവിയുടെ മരണം... അതും ഇങ്ങനെ ഒരു മരണം... അവൻ അത്രയും സ്നേഹിച്ചിരുന്നതല്ലേ... മുറിവ് പാടെ ഉണങ്ങി എന്നൊന്നും ഞാൻ പറയുന്നില്ല... പക്ഷേ മാനസികമായി അവനിപ്പോൾ ഒരുപാട് ഒക്കെയായി വരുന്നുണ്ട്.. \"
\" സമയമെടുക്കും ഹേമ... \"
\"അമ്മ ഇപ്പോൾ?\"
\" മരുന്നുണ്ട്... ആ ഷോക്കിൽ നിന്നും ഇനിയും റിക്കവർ ആയിട്ടില്ല... ആരോടും മിണ്ടില്ല... പക്ഷേ ഉമേഷിനെ ഇടക്ക് ചോദിക്കും.. ഈ ബോധമില്ലാത്ത അവസ്ഥയിലും അവനെക്കുറിച്ച് ആലോചിച്ചാൽ നല്ല ആശങ്കയുണ്ട്.... ഹേമ എപ്പോഴാ വരുണിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നത്? \"
\" ഞാൻ ഉമേഷ് ഒന്ന് റെഡിയായി കിട്ടുന്നത് വരെ ഇവിടെ നിൽക്കാം എന്നുള്ള രീതിയിൽ വന്നത് അവനിപ്പോൾ നല്ല രീതിയിൽ മാറ്റം ഉണ്ടല്ലോ, അപ്പോൾ പെട്ടെന്ന് തന്നെ നോക്കണം.. വരുൺ മക്കളെ കൊണ്ട് ആകെ വലഞ്ഞിരിക്കുവാ.. എപ്പോഴും വിളിക്കും പരാതി പറയാൻ.. പക്ഷേ ഉമേഷിന്റെ കാര്യമായതുകൊണ്ട് കാര്യമായി ഒന്നും പറയില്ല.... ഉണ്ണിയിപ്പോൾ അടുത്ത് പറഞ്ഞു ചേച്ചി പോകുന്നേ പോയിക്കോന്ന്.. പക്ഷേ ഇങ്ങനെ ഇട്ട് പോകുന്നത് ശരിയല്ലല്ലോ... കടമ ചെയ്യേണ്ടതില്ലേ... \"
\"എല്ലാം ശരിയാകും.. മിക്കവാറും നാളെ തന്നെ ശരിയാകും.. വരുൺ എന്നെയും വിളിച്ചിരുന്നു.. പരാതി പറയാനൊന്നുമല്ല... അയാൾ എന്തു ഭാഗ്യവാൻ ആണെന്ന് പറയാൻ... ഉമേഷിന് സമ്മതമാണെങ്കിൽ ജാനകിയെ അവന് കല്യാണം കഴിപ്പിച്ചാലോ എന്നാണ് ഞാൻ ആലോചിക്കുന്നത്... ഞാൻ ഇന്നലെ ഇതിനെക്കുറിച്ച് ജാനകിയോട് സംസാരിച്ചപ്പോൾ അവൾക്ക് വലിയ എതിർപ്പൊന്നുമില്ല.. താൻ തഞ്ചത്തിൽ ഒന്ന് ഉമേഷിനോട് സംസാരിച്ചു നോക്കൂ... ഇരുവശത്തും മുറിവുകളുണ്ട്.. ഒരുപക്ഷേ അതൊരു ആശ്വാസമായിരിക്കും...\"
\" ഈ വിഷയം ജഗൻ സംസാരിക്കുന്നതായിരിക്കും ഒന്നുകൂടി ഭേദം.... എന്തായാലും നാളെ കഴിഞ്ഞ് ജഗൻ ഇതിനെക്കുറിച്ച് ഒന്നു സംസാരിച്ചു നോക്കൂ... ജാൻവിക്ക് പകരം ഒരാളെ അവൻ സ്വീകരിക്കുമോ എന്ന് പോലും എനിക്കറിയില്ല... അതും ജാനകിയെ പ്രത്യേകിച്ച്... ജാൻവിയുടെ അനിയത്തിന്ന് പറഞ്ഞാൽ അവനും അനിയത്തി ആയിരിക്കില്ലേ.... എന്തായാലും ജഗൻ ഒന്ന് സംസാരിച്ചു നോക്കൂ.... അറിയില്ല.... ഞാൻ ചിന്തിക്കുന്നത് പോലെ ആയിരിക്കണം അവൻ ചിന്തിക്കുന്നത് എന്നില്ലല്ലോ....!\".
\" ഒക്കെ ഹേമ... എന്തായാലും താൻ നാളത്തെ കാര്യം അപ്ഡേറ്റ് ചെയ്യൂ... \"

 തുടരും