Aksharathalukal

മൈക്രോകോസത്തിലേക്ക്

മൈക്രോകോസത്തിലേക്ക്

രാവിലെ ഉണർന്നെഴുന്നേറ്റപ്പോൾ വലിയ ഉന്മേഷം തോന്നി. പുറത്തിറങ്ങി നിരത്തിലൂടെ കുറെ ഓടാനാണ് തോന്നിയത്. ആരും കാണാതെ പുറത്തിറങ്ങി ഓടി. ഒരു കിലോമീറ്ററിനപ്പുറം മാലതി ടീച്ചറിന്റെ വീടിനു മുമ്പിലെത്തിയപ്പോൾ ഓട്ടം നിർത്തി. ടീച്ചറിന് ഒരു നമസ്തേ പറയണമെന്നു തോന്നി. വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് പ്രവേശിച്ചു. ടീച്ചർ കുചേലവുത്തം പാടിക്കൊണ്ട് ചെടികൾക്കു വെള്ളം ഒഴിക്കുകയാണ്.

\"മണ്ണു തിന്നു മകനെന്നു
              കേട്ടിട്ടമ്മ കോപിച്ചപ്പോൾ
ഉണ്ണിക്കൃഷ്ണൻ വാ പിളർന്നി-
               ട്ടുലകീരേഴും
കണ്ണിൽ കാട്ടി മായകൊണ്ടു
               മോഹിപ്പിച്ചന്നേരം തന്നെ
കണ്ണൻ കെട്ടിക്കേറിക്കൊണ്ടു
                മുലകുടിച്ചു!\"
ഉണ്ണിക്കുട്ടൻ അടുത്തെത്തി \'നമസ്തേ ടീച്ചർ\' എന്നു പറഞ്ഞു.

\"അല്ല, ഇതാര് ഉണ്ണിയോ? രാവിലെയെന്താ ഈ വഴിക്ക്?\"

\" വെറുതെ ഓടാനിറങ്ങിയതാ.\"

\"നിന്റെ പ്രകൃതി പഠനം എവിടെവരെയായി?\"

\"പുരോഗമിക്കുന്നു.\"

\"ഉണ്ണിക്കുട്ടാ, നിന്റെ തിരച്ചിൽ ചുറ്റുപാടുകളിലേക്കാണല്ലോ, നീയെന്തുകൊണ്ട് നിന്റെ ഉള്ളിലേക്കു നോക്കുന്നില്ല?\"

\" ഉള്ളിലും ഒത്തിരി കാരായങ്ങൾ പഠിക്കിനുണ്ടോ?\"

\"തീർച്ചയായും! നീ പുറമേ കണ്ടതൊക്കെ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താളത്തിലും നിന്റയുള്ളിലും കാണും!\"

\"ടീച്ചറേ, ഇടിമിന്നലും വേലിയേറ്റവും വേലിയിറക്കവും ഉരുൾപൊട്ടലും നമ്മുടെയുള്ളിലുണ്ടോ?\"

\"ഉണ്ടല്ലോ! മനുഷ്യശരീരം (microcosm)
പ്രപഞ്ചശരീരത്തിന് (macrocosm) സമാനമാണെന്നല്ലേ തത്വചിന്തകർ പറയുന്നത്. അത് ശരിയാണെന്ന് ശാസ്ത്ര ഗവേഷണങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുകയല്ലേ?

\"ടീച്ചറേ,അതെനിക്കങ്ങു പൂർണമായും തിരിഞ്ഞില്ല.\"
\"പറഞ്ഞുതരാം
മൈക്രോകോസം = മാക്രോകോസം എന്നത് മനുഷ്യനും ( സൂക്ഷ്മപ്രപഞ്ചം , അതായത്, ചെറിയ ക്രമം അല്ലെങ്കിൽ ചെറിയ പ്രപഞ്ചം ) പ്രപഞ്ചവും തമ്മിൽ ഘടനാപരമായ സാമ്യം സ്ഥാപിക്കുന്ന ഒരു ചരിത്ര വീക്ഷണത്തെ സൂചിപ്പിക്കുന്നു ( മാക്രോകോസം , അതായത്, മഹത്തായ ക്രമം അല്ലെങ്കിൽ മഹത്തായ പ്രപഞ്ചം ) .

ഈ അടിസ്ഥാനപരമായ സാമ്യം കണക്കിലെടുക്കുമ്പോൾ, പ്രപഞ്ചത്തിൻ്റെ മൊത്തത്തിലുള്ള സ്വഭാവത്തെക്കുറിച്ചുള്ള സത്യങ്ങൾ മനുഷ്യ സ്വഭാവത്തെക്കുറിച്ചുള്ള സത്യങ്ങളിൽ നിന്ന് അനുമാനിക്കാം, തിരിച്ചും. ഇനി നിന്റെ ചോദ്യത്തിലേക്കു കടക്കാം:\"

\"മസ്തിഷ്കത്തിൽ ഉണ്ടാവുന്ന ഇടിമിന്നലാണ് അപസ്മാരം ഉണ്ടാക്കുന്നതെന്നു കേട്ടിട്ടില്ലേ?

വേലിയേറ്റം പോലല്ലേ രക്തസമ്മർദ്ദം ഉയരുന്നതും താഴുന്നതും?

ഉരുൾപൊട്ടലിനു സമാനമല്ലേ തലച്ചോറിലെ ഞരമ്പു പൊട്ടലും മറ്റുഭാഗങ്ങളിലെ ബ്ലീഡിംഗും?\"

\"ശരിയാണല്ലോ! ഇനി എന്നെത്തന്നെ പഠിക്കേണ്ടിയിരിക്കുന്നു!\"

\"നീയിപ്പോൾ ചെറിയ കുട്ടിയല്ല. ഹൈസ്കൂൾ വിദ്യാർഥിയാണ്. ആവശ്യത്തിന് ശരീരശാസ്ത്രം പഠിച്ചു കഴിഞ്ഞു. കൂടുതലായി കണ്ടെത്താനുള്ള കഴിവും നിനക്കുണ്ട്.
എന്തുകൊണ്ട് അത്തരത്തിലൊരു ശ്രമം നടത്തിക്കൂടാ?\"

\"നന്ദി, ടീച്ചർ! വളരെ മഹത്തരമായ ഒരാശയമാണ് ടീച്ചർ ചൂണ്ടിക്കാണിച്ചത്. എന്റെ പ്രഭാത ഓട്ടം ഒരു ലക്ഷ്യം തേടിപ്പിടിച്ചതു പോലെ!\"

തുടരും...



സൂര്യതേജസ്സ്

സൂര്യതേജസ്സ്

0
99

5. സൂര്യതേജസ്സ്--------------------------മഴക്കാലമൊക്കെ മാറിയിരിക്കുന്നു. ആകാശം തെളിഞ്ഞു തുടങ്ങി. രാവിലെ സ്വർണവെയിൽ തെളിഞ്ഞു. ഉണ്ണിക്ക്സൂര്യനെ ഒന്നും നോക്കാതിരിക്കാൻ കഴിയില്ല. സൂര്യനെ നോക്കി നില്ക്കുന്നത് കണ്ണിനു കേടാണെന്നറിയാം.എങ്കിലും ആ വിസ്മയിപ്പിക്കുന്ന സൂര്യതേജസ്സ് ഒരു നിമിഷം കാണണം!സയൻസ് ക്ലാസ്സിൽ പഠിച്ചതോർത്തു. സൂര്യനിൽ സംഭവിക്കുന്ന ഹൈഡ്രജൻ ആറ്റങ്ങളുടെ കൂടിച്ചേരൽ ഹീലിയം നിർമിക്കുന്നു. ഈ സംയോജന പ്രക്രിയയുടെ പരിണിത ഫലമാണ് അവിടെ നിന്ന് പ്രസരിക്കുന്ന ചൂടും വെളിച്ചവും! സൂര്യന് സംഭരിച്ചു വെക്കാൻ കഴിയാത്തതുകൊണ്ട് അതിനെ സൗരയൂഥത്തിലേക്ക് പ്രസരണം ചെയ്യുന്ന