Aksharathalukal

സൂര്യതേജസ്സ്

5. സൂര്യതേജസ്സ്
--------------------------

മഴക്കാലമൊക്കെ മാറിയിരിക്കുന്നു. ആകാശം തെളിഞ്ഞു തുടങ്ങി. രാവിലെ സ്വർണവെയിൽ തെളിഞ്ഞു. ഉണ്ണിക്ക്
സൂര്യനെ ഒന്നും നോക്കാതിരിക്കാൻ കഴിയില്ല. സൂര്യനെ നോക്കി നില്ക്കുന്നത് കണ്ണിനു കേടാണെന്നറിയാം.എങ്കിലും ആ വിസ്മയിപ്പിക്കുന്ന സൂര്യതേജസ്സ് ഒരു നിമിഷം കാണണം!

സയൻസ് ക്ലാസ്സിൽ പഠിച്ചതോർത്തു. സൂര്യനിൽ സംഭവിക്കുന്ന ഹൈഡ്രജൻ ആറ്റങ്ങളുടെ കൂടിച്ചേരൽ ഹീലിയം നിർമിക്കുന്നു. ഈ സംയോജന പ്രക്രിയയുടെ പരിണിത ഫലമാണ് അവിടെ നിന്ന് പ്രസരിക്കുന്ന ചൂടും വെളിച്ചവും! സൂര്യന് സംഭരിച്ചു വെക്കാൻ കഴിയാത്തതുകൊണ്ട് അതിനെ സൗരയൂഥത്തിലേക്ക് പ്രസരണം ചെയ്യുന്നു.

നമ്മുടെ ശരീരത്തിലും ചൂടുണ്ടല്ലോ. അത് കൂടിച്ചേരലിന്റെ ഫലമാണോ? ശരീരത്തിലെ ഊർജനിർമാണ പ്രവർത്തനം കോശശ്വസനം എന്ന respiration ആണല്ലോ. അത് ഗ്ലൂക്കോസ് എന്ന സംയുക്തത്തിനെ വിഘടിപ്പിക്കുന്ന അപചയ പ്രവർത്തനമാണ്. ഈ നശീകരണപ്രവർത്തനം ഒരുതരം ജ്വലനമാണ്. ഓക്സിജനുമായി കൂടിച്ചേരുന്ന ഓക്സീകരണപ്രവർത്തനം.
ചിന്തിച്ചാൽ ഒരെത്തും പിടിയും കിട്ടില്ല. പ്രാണൻ നിലനിർത്താൻ അനുനിമിഷം ഗ്ലൂക്കോസ് കത്തിയമരുന്ന വലിയൊരു അടുപ്പാണ് ശരീരം. കോശത്തിനുള്ളിലെ പവർഹൗസ് എന്നുവിളിക്കുന്ന മൈറ്റോക്കോൺട്രിയകളിലാണ് ഈ ഓക്സീകരണം നടക്കുന്നത്.

പ്രപഞ്ചത്തിൽ അനേകം സൂര്യന്മാരുണ്ട്. അതുപോലെ ജീവകോശമെന്ന (microcosm) സൂക്ഷ്മ ഘടകത്തിലും സൂര്യനു സമാനമായ അനേകം മൈറ്റോക്കോൺട്രിയകളുണ്ട്!

ഈ മൈറ്റോക്കോൺട്രിയകളുടെ പ്രവർത്തനം നിലയ്ക്കലാണ് മരണം. മസ്തിഷ്ക്കവും ഹൃദയവും മരിച്ചു കഴിഞ്ഞാലും മൈറ്റോക്കോൺട്രിയകൾ ഉള്ളിലെ ഗ്ലൂക്കോസും ഓക്സിജനും തീരുന്നതുവരെ ഊർജം ഉത്പ്പാദിപ്പിച്ചുകൊണ്ടേയിരിക്കും.
അതിനാലാണ് മരിച്ചു കഴിഞ്ഞും കുറച്ചു സമയത്തേക്ക് ശരീരത്തിന് ചൂടുള്ളത്.

അപ്പോൾ മരണം ഒരു വിളക്കൂതിക്കെടുത്തുന്നതുപോലെയല്ല.
നീണ്ട നിരയായായി കത്തി നില്ക്കുന്ന തിരികൾ ഓരോന്നായി ഊതിക്കെടുത്തുന്നതു പോലെയാണ്!

മരണശേഷം ശരീരം അഴുകി മണ്ണിലേക്കു ചേരുകയോ, കത്തി ചാമ്പലാവുകയോ, മറ്റു ജന്തുക്കൾ ഭക്ഷിച്ചു ദഹിപ്പിക്കുകയോ ചെയ്യും. അതിനുള്ളിലെ മൂലകങ്ങൾ ഭൂമിയിൽ വിവരിക്കും. വീണ്ടും അതേ പദാർത്ഥങ്ങൾ കൂടിച്ചേർന്ന് പുതിയ ജീവശരീരവും അതിനുള്ളിൽ മൈറ്റോക്കോൺട്രിയകളും ഉണ്ടാവും. മൈക്രോകോസത്തിൽ സംഭവിക്കുന്നത് മാക്രോകോസത്തിലും നടക്കുമെന്നാണ്.

അപ്പോൾ, ഒരിക്കൽ സൂര്യൻ കത്തിയെരിഞ്ഞു കഴിഞ്ഞാലും പുതിയ സൂര്യന്മാർ രൂപംകൊള്ളും.

വീണ്ടും സംശയങ്ങൾ അവശേഷിക്കുകയാണ്. ഈ പ്രക്രിയകളൊക്കെ എന്തിനുവേണ്ടി?
ഇതിന്റെ അന്തിമ ലക്ഷ്യമെന്താണ്.
അറിയില്ല, അതിനുത്തരം കണ്ടുപിടിക്കാൻ മാത്രം മനുഷ്യബുദ്ധി വികസിച്ചിട്ടില്ലേ?


ഉള്ളിലെ വിഷം

ഉള്ളിലെ വിഷം

5
89

6. ഉള്ളിലെ വിഷംഇന്നലെ രാത്രിയിൽ നന്നായി പനിച്ചു. തലവേദനയും ശരീരവേദനയും ക്ഷീണവും അനുഭവപ്പെട്ടു. മുത്തശ്ശി അടുത്തുവന്ന് ലക്ഷണങ്ങളക്കെ നോക്കിയിട്ടു പറഞ്ഞു. ഭക്ഷണത്തിലൂടെവിഷാംശം ഉള്ളിലെത്തിയിട്ടുണ്ട്. അത് നിർവീര്യമായാലെ പനി വിടുകയുള്ളു.മുത്തശ്ശി വയറിൽ അമർത്തി നോക്കി.\" ഇന്നലെ കഴിച്ചതൊന്നും ദഹിച്ചില്ല. ഛർദിക്കാൻ സാധ്യതയുണ്ട്. ഇത്തിരി മഞ്ഞളും തുളസിയിലയും ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നന്നായിരിക്കും. മുത്തശ്ശിതന്നെ വെള്ളമുണ്ടാക്കാൻ അടുക്കളയിലേക്കു പോയി.അഞ്ചു മിനിട്ട് കഴിയുന്നതിനുമുമ്പ് വയറ്റിൽ എന്തോ തിരിഞ്ഞുമറിയുന്നതുപോലെ തോന്നി.വ