പ്രിയപ്പെട്ട ഒരു ദിവസം
എന്റെ കുട്ടികാലം അത്ര മനോഹരം ഒന്നും അല്ലായിരുന്നു.
എനിക്ക് ഒരു വയസാകുന്നെന്നു മുന്നേ ഒരു അനുജൻ ജനിച്ചു.
എന്നാലും ആദ്യത്തെ പെൺകുട്ടി ആയോണ്ട് നല്ലോണം നോക്കി എന്നൊക്കെ ആണ് പറയുന്നേ. എനിക്ക് ഓർമയില്ലാത്ത പ്രായം അല്ലെ. അത് പോട്ടെ,
എനിക്ക് ഒരു 6 വയസുള്ളപ്പോൾ തൊട്ടുള്ള കാര്യങ്ങൾ അത്യാവശ്യം ഓർമയിൽ ഉണ്ട്. പ്രതേകിച്ചു അനുഭവിച്ച അവഗണകൾ.
ഞാൻ ചെറുതിലെ നല്ലോണം കറുത്തിട്ടാണ്. കറുപ്പിന് ഏഴു അഴകൊന്നൊക്കെ വെറുതെ പറയുന്നതാ. ഒരു രണ്ടാം ക്ലാസ്സുവരെ എനിക്ക് നീളൻ മുടി ഒന്നുമില്ല. മൊട്ടത്തലയാണ്.
ഒന്നാം ക്ലാസ്സുവരെ ഞാൻ വീട്ടിൽനിന്നും ഒത്തിരി ദൂരെ ഒരു സ്കൂളിലാണ് പഠിച്ചത്. പോകുമ്പോഴും വരുമ്പോഴും ഛർദിൽ ആയോണ്ട് സ്കൂൾ മാറ്റി വീട്ടിനടുത്തുള്ള സ്കൂളിൽ എന്നെ കൊണ്ടുപോയി ചേർത്ത്.
ഞാൻ നന്നായി പഠിക്കുമായിരുന്നു അതുകൊണ്ട് തന്നെ കുട്ടികൾക്കൊന്നും എന്നെ ഇഷ്ട്ടമല്ല. കൂടാതെ കരുതിട്ടും. ആരും മിണ്ടാനും വന്നില്ല. ഞാൻ എന്നും ഒറ്റക്ക്.
അഞ്ചാം ക്ലാസ്സിൽ വേറെ സ്കൂളിൽ ചേർന്ന്. അവിടെയും ഇതുതന്നെ എന്നെ മാത്രം ആരും കൂട്ടുന്നില്ല. എന്നെ അടുത്ത ഇരുത്തുന്നുപോലും ഇല്ല. ഞാൻ എന്നും കുളിച്ചിട്ട് കണ്ണാടിയിൽ നോക്കി നിൽക്കും ഇത്തിരി വെളുപ്പ് തന്നിരുന്നെങ്കിൽ എനിക്ക് ഒരു ഫ്രണ്ട് എങ്കിലും ഉണ്ടാകുമായിരുന്നല്ലോ എന്ന്. പതിയെ പതിയെ പിള്ളേരൊക്കെ മിണ്ടി തുടങ്ങി. പക്ഷെ എങ്കിലും എന്നെ ആരും അടുപ്പിച്ചിരുന്നില്ല. എന്നോട് സംസാരിക്കാനും ആരും ഇല്ല. സ്കൂളിൽ ആയാലും വീട്ടിൽ ആയാലും. ഞാൻ എല്ലാ വേനൽ അവധിക്കും അമ്മേടെ വീട്ടിൽ ആണ് നിക്കുന്നത്. എനിക്ക് അത് ഇഷ്ട്ടമല്ല. അമ്മുമ്മ ഉണ്ടായിരുന്നപ്പോൾ എനിക്ക് അവിടെ നിക്കാൻ ഇഷ്ട്ടമായിരുന്നു. പക്ഷെ എന്റെ അമ്മൂമ്മ മരിച്ച ശേഷം എനിക്ക് അവിടം ഇഷ്ട്ടമല്ല. ഒറ്റക്കാണ് അവിടെയും ആരുമില്ല. മാമന്റെ മോളുണ്ട് നല്ല വെളുത്തു തുടുത്ത ഒരു സുന്ദരി. അവള് നല്ല ചെറുതാണ്. മൂന്നു വയസൊക്കെ ഉള്ളു. ഞങ്ങൾ കളിക്കുമ്പോ എല്ലാരും പറയും വെള്ള പേപ്പറിന്റെ അടുത്ത് കാർബൺ പേപ്പർ ഇരിക്കുന്നു എന്ന്. അതൊക്കെ കൊണ്ട് എനിക്ക് അവിടെ പോകാൻ ഇഷ്ട്ടമല്ല. പക്ഷെ സ്കൂൾ അടച്ചാൽ ഞാൻ ഇവിടെ ആണ് രണ്ടു മാസം. എന്നെ പിന്നെ അമ്മ തിരിഞ്ഞുപോലും നോക്കുല. വല്ലപ്പോഴും വിളിക്കും വിളിക്കുമ്പോഴൊക്കെ ഞാൻ കരയും. ആരും കേൾക്കാറില്ല. അമ്മയും അച്ഛനും അവനും ആ സമയത്ത് എവിടെയെങ്കിലും ഒക്കെ പോകും. നീറി നീറി രണ്ടു മാസം കഴിഞ്ഞു വീട്ടിൽ എത്തും. സ്കൂൾ തുറക്കുവാണല്ലോ. എനിക്ക് എല്ലാം അമ്മേടെ ഇഷ്ടത്തിന് വാങ്ങും. അവനു വേണ്ടതെല്ലാം അവന്റെ ഇഷ്ടത്തിന് വാങ്ങും. എനിക്കും ഇഷ്ട്ടങ്ങളൊക്കെ ഉണ്ട്. ആരും ചോദിക്കാറില്ല. എന്നാലും കിട്ടിയതിൽ ഞാൻ ഓക്കേ ആകാറുണ്ട്. വീട്ടിലെ ബുദ്ധിമുട്ടൊക്കെ എനിക്ക് മനസിലാകും. ഒന്നിനും ഞാൻ വാശി പിടിച്ചിട്ടില്ല. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്ക് ഒരു ചേട്ടനോട് ഇഷ്ട്ടം തോന്നി. എന്നും രാവിലേം വൈകിട്ടും ഒരേ ബസിൽ കാണാറുണ്ട്. കാണാതിരിക്കുമ്പോൾ എനിക്ക് വിഷമം വരാൻ തുടങ്ങി. എനിക്ക് അയാളോട് മുടിഞ്ഞ പ്രേമം ആണെന്ന് എനിക്ക് മനസിലായി. എന്റെ സ്റ്റോപ്പിന്ന് സ്കൂളിലേക്ക് ഒരു ചേച്ചിയും അനിയത്തിയും വരാറുണ്ട് ആ ബസിൽ. അവർ എന്റെ നാട്ടിൽ വാടകയ്ക്ക് താമസിക്കുന്നവരാണ്. ആദ്യമായിട്ടാണ് നല്ല നിറമുള്ള ആൾക്കാർ എന്നോട് പെട്ടന്ന് കൂട്ടായത്. ശില്പയും ശിവാനിയും. ശില്പയാണ് ചേച്ചി. ശിവാനി അനുജത്തി. ഞാൻ എട്ടാം ക്ലാസിലും, ശില്പ ഏഴാം ക്ലാസ്സിലും, ശിവാനി നാലാം ക്ലാസിലും ആണ്. ഞങ്ങൾ നല്ല കട്ട ഫ്രണ്ട്‌സ് ആയി. ക്ലാസ്സിലും ഉണ്ട് എനിക്ക് ഒരു ഗാങ്. പക്ഷെ അവരൊക്കെ പേരിനു മാത്രം ഫ്രണ്ട്‌സ്. ക്ലാസ്സ് ടെസ്റ്റിനു മാത്രമേ അവർക്ക് എന്നെ അവശമുള്ളൂ, റിസൾട്ട് വന്നാൽ പിന്നെ ഞാൻ വെറും പന്താണ്. ആർക്കു വേണമെങ്കിലും തട്ടികളിക്കാം. അവർക്ക് ഞാനും ശില്പയും ആയിട്ടുള്ള ഫ്രണ്ട്ഷിപ് ഇഷ്ട്ടമല്ല. എനിക്ക് എല്ലാരും ഒരേ പോലെയാ. പക്ഷെ ശില്പ എനിക്ക് അത്രേം പ്രിയപെട്ടവളാണ്. എന്നോട് വാതോരാതെ സംസാരിക്കും. ഞങ്ങൾക്ക് ഒരുപാട് രഹസ്യങ്ങൾ ഉണ്ട്. ഞങ്ങൾക്ക് മാത്രം അറിയുന്ന രഹസ്യം. അത്രേം നല്ല ഫ്രണ്ട് ആണ് ശില്പ. അവൾ ബസിൽ ഒരു ചേട്ടനുമായി ഇഷ്ടത്തിലായിരുന്നു. അങ്ങനെ അവള് വഴി ഞാൻ ആ ഞെട്ടിപ്പിക്കുന്ന കാര്യം അറിഞ്ഞു...........
തുടരും.....
പ്രിയപ്പെട്ട ഒരു ദിവസം
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ അമ്മൂമ്മ മരിക്കുന്നത്. അമ്മൂമ്മ മരിച്ചു എന്നറിഞ്ഞു ഞങ്ങൾ ആ വീട്ടിൽ പോയി. അടക്കം എല്ലാം കഴിഞ്ഞ് അന്ന് രാത്രി ഉറങ്ങാനായി കിടന്നു.പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ കണ്ട കാഴ്ച എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാനാണ് അന്ന് ആദ്യം എഴുന്നേറ്റത്. ഞാൻ നോക്കുമ്പോൾ എന്റെ വലിയമ്മയുടെ രണ്ടു പെൺമക്കളും, എന്റെ മാമന്റെ മൂന്ന് വയസുള്ള മകളും ആന്റിയും വലിയമ്മയും അമ്മയും എന്റെ അനുജനും എല്ലാം കട്ടിലിൽ കെട്ടിപിടിച്ചു കിടക്കുന്നു. രണ്ട് കട്ടിൽ ഒന്നിച്ചു ചേർത്ത് വെച്ചാണ് അവർ കിടന്നത്. ഞാൻ ആ മുറിക്കു പുറത്ത് തറയിൽ പായ വിരിച്ചു മര