Aksharathalukal

ഉള്ളിലെ വിഷം

6. ഉള്ളിലെ വിഷം


ഇന്നലെ രാത്രിയിൽ നന്നായി പനിച്ചു. തലവേദനയും ശരീരവേദനയും ക്ഷീണവും അനുഭവപ്പെട്ടു. മുത്തശ്ശി അടുത്തുവന്ന് ലക്ഷണങ്ങളക്കെ നോക്കിയിട്ടു പറഞ്ഞു. ഭക്ഷണത്തിലൂടെ
വിഷാംശം ഉള്ളിലെത്തിയിട്ടുണ്ട്. അത് നിർവീര്യമായാലെ പനി വിടുകയുള്ളു.
മുത്തശ്ശി വയറിൽ അമർത്തി നോക്കി.
\" ഇന്നലെ കഴിച്ചതൊന്നും ദഹിച്ചില്ല. ഛർദിക്കാൻ സാധ്യതയുണ്ട്. ഇത്തിരി മഞ്ഞളും തുളസിയിലയും ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നന്നായിരിക്കും. മുത്തശ്ശിതന്നെ വെള്ളമുണ്ടാക്കാൻ അടുക്കളയിലേക്കു പോയി.

അഞ്ചു മിനിട്ട് കഴിയുന്നതിനുമുമ്പ് വയറ്റിൽ എന്തോ തിരിഞ്ഞുമറിയുന്നതുപോലെ തോന്നി.
വലിയൊരസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശർദിച്ചേക്കുമെന്ന് തോന്നി. വേഗം എഴുന്നേറ്റ് മുറ്റത്തിറങ്ങി. മുറ്റത്തിന്റെ വക്കിലെത്തുമ്പോഴേക്കും വലിയൊരു ശക്തിയോടെ വയറ്റിൽക്കിടന്നതെല്ലാം പുറത്തേക്കു കുതിച്ചു. വയറ് കരുവാന്റെ ഉലപോലെ ചുരുങ്ങുകയും വികസിക്കുകയും ചെയ്തു. വയറ് കാലിയായപ്പോൾ വിയർക്കുക യുഗം സുഖമുള്ള ഒരു ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. വായ കഴുകി കട്ടിലിൽ പോയി കിടന്നു. അറിയാതെ മയങ്ങിപ്പോയി. മുത്തശ്ശി മരുന്നു വെള്ളവുമായി വന്നു വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. മുത്തശ്ശി തന്ന വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ നല്ല ആശ്വാസം തോന്നി. മുത്തശ്ശി പറഞ്ഞു: \"ഉള്ളിൽ ചെന്ന വിഷമൊക്കെ പുറത്തു പോയി. പനി വിട്ടിട്ടുണ്ടാവും. സുഖമായി ഉറങ്ങിക്കൊള്ളൂ. സംസാരമൊക്കെ നാളെയാവാം.\"

മുത്തശ്ശി പറഞ്ഞതുപോലെ ഞാൻ കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ പ്രയാസങ്ങളൊക്കെ മാറിയിരുന്നു. മുത്തശ്ശിയുടെ അടുത്തെത്തി സംശയങ്ങൾ തീർക്കണം.
ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ മുത്തശ്ശി ചോദിച്ചു: \"ഉണ്ണീ സുഖമായില്ലേ?\"

\"ആയി.
എനിക്കെന്തുപറ്റിയതായിരുന്നു മുത്തശ്ശി?\"

\"ഉണ്ണി കഴിച്ച് ഏതോ ഭക്ഷണത്തിലൂടെ വിഷാംശം ഉള്ളിലെത്തിയാതാണ്.\"

\"അതിനാരാ മുത്തശ്ശി ഭക്ഷണത്തിൽ വിഷം ചേർത്തത്?\"

\"ആരും മനം:പൂർവം ചേർത്തതല്ല. ഇന്നലെ പഴയ ബേക്കറി സാധനങ്ങൾ കഴിച്ചില്ലേ? അതിലെ പൂപ്പലുകളിൽ നിന്നോ, കുടിവെള്ളത്തിലെ അണുക്കളിൽനിന്നോ അണുബാധയുണ്ടായതാവാം.\"

ഉണ്ണിക്കുട്ടൻ നേരെ കമ്പ്യൂട്ടറിന്റെ അടുത്തുചെന്ന് അച്ഛനെ വിളിച്ചു.
\" അച്ഛാ, എനിക്കൊരു കാര്യം തിരയണം.\"

\"ഉണ്ണിക്കുട്ടന് എന്താ അറിയേണ്ടത്?\"

\" ശരീരത്തിനുള്ളിൽ കടക്കുന്ന വിഷാംശത്തിന് എന്തു സംഭവിക്കുന്നു എന്നറിയണം.\"

\" മിടുക്കൻ. കരളിന്റെയും കീഡ്നിയുടെയും ധർമങ്ങളും പ്രവർത്തനവും തിരഞ്ഞു നോക്കൂ.\"
അച്ഛൻ ഉണ്ണിക്കുട്ടന് കമ്പ്യൂട്ടറിൽ ഗൂഗിൾ എടുത്തു കൊടുത്തു. ഉണ്ണിക്കുട്ടൻ സംശയങ്ങളുടെ ഉത്തരം തിരക്കി കണ്ടുപിടിച്ചു.

അഭിനയത്തിൽനിന്നും ചെറുകുടലിൽ നിന്നും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന വിഷാംശത്തെ അരിച്ചു മാറ്റാൻ കിഡ്നിയും നിർവീര്യമാക്കാൻ കരളും സഹായിക്കുന്നു. ഉചിതമായ ആന്റണി ബോഡികൾ നിർമിച്ച് ശ്വേതരക്താണുക്കളും വിഷാംശത്തെ
നിർവീര്യമാക്കാൻ സഹായിക്കുന്നുണ്ട്.

ശരീരം തന്നെ അതിനുണ്ടാകുന്ന കേടുപാടുകളെയും രോഗങ്ങളെയും ഇല്ലാതാക്കാൻ സജ്ജമാണ്. ശരീരം ക്ഷീണിക്കുകയോ, വിഷാംശത്തിന് കടുത്ത വീര്യമുണ്ടാകുകയോ ചെയ്യുമ്പോഴാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതായത് സ്വയം റിപ്പയർ ചെയ്യാൻ പ്രാപ്തമായ ഒരു യന്ത്രം പോലെയാണ് മനുഷ്യ ശരീരം.

നമ്മുടെ ശരീരശക്തിയെ പലപ്പോഴും നമ്മൾ അംഗീകരിക്കാറില്ല. നമുക്കുണ്ടാകുന്ന രോഗങ്ങളിൽ തൊണ്ണൂറുശതമാനവും ശരീരം തന്നെ മാറ്റുന്നതാണ്. അതിന് ശരീരത്തെ ക്ഷീണിപ്പിക്കാതെ കാത്തുസൂക്ഷിച്ചാൽ മതി. നിസ്സാര കാര്യങ്ങൾക്ക് ആശുപത്രിയെ ആശ്രയിക്കേണ്ടതില്ല.
സ്വന്തം ശരീരത്തെ അറിയുക, അതിനെ ശ്രദ്ധാപൂർവ്വം പരിപാലിക്കുക, ശരീര സന്തുലനത്തെ തകർക്കുന്ന ചെയ്തികളിൽ ഏർപ്പെടാതിരിക്കുക.
മദ്യം, മയക്കുമരുന്ന്, ഉറക്കമിളയ്ക്കൽ,
വിരുദ്ധാഹാരങ്ങൾ, വൃത്തിയില്ലായ്മ, മാനസികാരോഗ്യക്കുറവ് തുടങ്ങിയ കാര്യങ്ങൾ ശരീരത്തെ തളർത്തും. മിതമായ പോഷകാഹാരം കായികാധ്വാനം ഉറക്കം നല്ല ചുറ്റുപാടുകളും കൂട്ടുകെട്ടുകളും ഉറപ്പാക്കുക. നമുക്ക് ആരോഗ്യത്തോടെ സന്തോഷമായി ജീവിക്കാം.



മനസ്സും കടലും

മനസ്സും കടലും

5
73

കടലലകൾ ചിലസമയത്ത് വളരെ ശാന്തമായിരിക്കും. ചിലസമയത്ത് ഉഗ്രരൂപിയായിരിക്കും.കടലിന്റെ അടിത്തട്ടിൽ മനോഹരവും അമൂല്യമായ മുത്തുകളുടെയും പവിഴങ്ങളുടെയും ശേഖരമുണ്ട്. കടൽ ജലം കോടാനുകോടി ജീവിവർഗങ്ങളുടെ ആവാസ കേന്ദ്രമാണ്. എന്തിനെയും തന്നിലേക്ക് വലിച്ചടുപ്പിച്ച് സാംശീകരിക്കുന്ന കടൽ, ഉണ്ണിക്കുട്ടന് കൗതുകവും അതിശയവുമാണ്! ചിലപ്പോൾ ചിന്തിക്കാറുണ്ട്; ഈ കടലും മനസ്സും ഏതാണ്ടൊരുപോലെയാണെന്ന്! പലപ്പോഴും കടൽത്തീരത്ത് പോയിട്ടുണ്ട്. കടലിലേക്കു നോക്കിനില്ക്കുമ്പോൾ മനസ്സിലും വിസ്മയങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകാറുണ്ട്. ഒടുവിൽ വലിയ ശാന്തതയും അനുഭവപ്പെട