Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 19❤️🇮🇳


\"നീയോ \"-ശിവ 

പട്ടീ...................-അലറിക്കൊണ്ട് alex ശിവയെ ഒറ്റ ചവിട്ടിന് ബെഡിലിട്ടു 

എന്താടാ കോപ്പേ 😠-ശിവ വീണിടത്തുനിന്ന് എണീറ്റു.

എന്താന്നോ എല്ലാം ഒപ്പിച്ചുവെച്ചിട്ട് 😠-alex 

ഞാൻ എന്ത്‌ ചെയ്തെന്നാ 🧐-ശിവ 

എന്തായിരുന്നു കുളപ്പടവിൽ 😏-alex

അത് ഞാൻ അവളെ കാര്യം മനസിലാക്കിക്കാൻ വേണ്ടി 😄-ശിവ ഒരു ഇളി പാസാക്കി 

ഉമ്മിച്ചോണ്ടാണല്ലോ മനസിലാക്കുന്നെ നമ്മളൊക്കെ ഇവിടെ single അടിച്ച് തുരുമ്പിക്കേ ഒള്ളൂ 🤧-അലെക്സിന്റെ വിലാപം on 

എടാ അത് ഞങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് 😄-ശിവ 

എത്രയൊക്കെ ആയ സ്ഥിതിക്ക് 😏-alex


അല്ല അവൾക്ക് എന്നെ ഇഷ്ടായോണ്ടല്ലേ ഉമ്മിച്ചിട്ട് ചിരവയെടുക്കാഞ്ഞേ 😌-ശിവ 

Mm mm 😏-alex 

അല്ല നീയെന്താ ഈ റൂമിൽ 😠-ശിവ 

അത് ഞാൻ power bank എടുക്കാൻ വന്നതാ കൂട്ടത്തിൽ അവിടെ നിങ്ങളില്ലാത്തപ്പോൾ അരങ്ങേരിയ സംഭവവികാസങ്ങൾ പറയാനും -alex

എന്ത്‌... 🤔-ശിവ 


Alex അവർ പോയതിനുശേഷം നടന്ന കാര്യങ്ങൾ പറഞ്ഞുകൊടുത്തു.

ഓഹ് ഞാൻ അവിടെ ഇല്ലാതെ പോയത് അവരുടെ ആയുസിന്റെ നീട്ടം കൊണ്ടാകും 😠😠-ശിവ പല്ല് കടിച്ചു.

I agree 😂- alex

നാളെ എന്റെ friend വരുന്നുണ്ട് 😏 mr ഋതുൽ -ശിവ ഒന്ന് ഗൂഡമായി ചിരിച്ചു.

ഏഹ് അവനല്ലേ രാഖിയുടെ....-alex

ആ അവൻതന്നെ അവൻ ഇനി എന്റെകൂടെ ഈ കേസിൽ ഉണ്ടാകും -ശിവ 

അഹ് best ഇനി അവർക്ക് nightmare ആകുമല്ലോ 😂-alex 

അതോണ്ടാ അവനോട് ഇവിടെ stay ചെയ്യാൻ പ്രത്യേകം പറഞ്ഞെ -ശിവ 


.......,...................................


 മറ്റുള്ളവരുടെ  മുറിയിൽ permission ഇല്ലാതെ കയറുന്നത് തെറ്റാണെന്ന് അറിയില്ലേ ജൂലി മാഡം - ശബ്ദം കേട്ട് ജൂലി ഞെട്ടി 

പിറകിൽ ഒരു കാവിതുണി മാത്രം ഉടുത്ത് നിൽക്കുന്ന മഹിയെകണ്ട് ജൂലിയുടെ കിളികൾ കൂടും കുടുക്കയുമെടുത്ത് നാഗാലാ‌ന്റിലേക്ക് ദേശാടനത്തിന് പോയി 🐦‍⬛🐦‍⬛🐦‍⬛

പെട്ട അവസ്ഥയാണെങ്കിലും വായിനോക്കാൻ പുള്ളിക്കാരി മറന്നില്ല.

രോമാവൃതമായ നെഞ്ചിൽ ഇപ്പോഴും വെള്ളം അങ്ങിങ്ങായി തങ്ങിനിൽക്കുന്നുണ്ടായിരുന്നു.

ഹലോ -അവൻ അവളുടെ മുഖത്തിന്‌ മുന്നിലൂടെ കൈ വീശികാണിച്ചു.

ഏഹ് 😬-അവൾ ഉമിനീരിറക്കി അവനെ നോക്കി 

ഒരാളുടെ മുറിയിൽ കയറുമ്പോൾ അതിന്റേതായ ചില നിയമങ്ങൾ പാലിക്കണ്ടേ hm -അവൻ കൈ കെട്ടികൊണ്ട് അവളോട് പറഞ്ഞു.

അത് നല്ല പാട്ട് കേട്ടപ്പോൾ വന്നതാ പിന്നെ പാടം കാണാൻ...... നല്ല ഭംഗി so 😄😄-അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
 
അസമയത്ത് ഒരു പ്രായപൂർത്തിയായ പെൺകുട്ടി പ്രായപൂർത്തിയായ ആൺകുട്ടിയുടെ മുറിയിലൊക്കെ കേറി എന്നൊക്കെ പറഞ്ഞാൽ അത് വല്യ തെറ്റാണ് 😌-മഹി 

ഇത് ആദ്യത്തെയല്ലേ എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു . ഇനി നിങ്ങൾ ഇല്ലാത്ത സമയം നോക്കി കേറിക്കോളാം -ജൂലി 

എന്താന്ന്🙄 -മഹി 

അല്ല നമ്മൾ ഒരുമിച്ച് നിന്നാലല്ലേ പ്രശ്നം അപ്പോ നിങ്ങൾ ഇല്ലാത്ത സമയം വന്നാൽ പോരെ 😁-ജൂലി 


ആ ആ ഇനി പറഞ്ഞു പൊലിപ്പിക്കണ്ട പോകാൻ നോക്ക്‌ -അവൻ മീശ പിരിച്ചുകൊണ്ട് കണ്ണുരുട്ടി 

അവൾ tom and Jerry പോലെ break ഇടാതെ ഓടി.

ഷേ... കണ്ട് കൊതി തീർന്നില്ല. Mm ഇനിം അവസരം കിട്ടാതിരിക്കില്ല. ന്റെ കൃഷ്ണ എന്നെ ഒന്ന് സഹായിക്കണേ -മഹി ഒന്ന് നെടുവീർപ്പിട്ട് തിരിഞ്ഞു മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി 

ന്റെ പുന്നാരമോന് വികാരങ്ങളൊക്കെ ഇണ്ടായിരുന്നോ 🤭🤭-ഷീല തമാശ രൂപേണ ചോദിച്ചു 

ഹെ ഹെ അമ്മ എപ്പോ എത്തി ഞാൻ കണ്ടില്ലല്ലോ 😁😁-അവൻ തല ചൊറിഞ്ഞോണ്ട് ചോദിച്ചു.

ഞാൻ വന്നിട്ട് പത്ത് നാല്പത് കൊല്ലമായി 😌-ഷീല 

Fresh fresh😬-മഹി 

എടാ നല്ല കൊച്ചാടാ വേണേൽ നോക്കിക്കോ 🤓-ഷീല 

അത് അമ്മ പറഞ്ഞിട്ട് വേണോ എന്റെ പെണ്ണിനെ പൊക്കാൻ 😌-മഹി 

എന്തോ എങ്ങനെ -ഷീല കേൾക്കാത്ത പോലെ ചോദിച്ചു 

അവൻ അമ്മയെ ഉന്തി റൂമിന് പുറത്തെകെത്തിച്ചു.

ഇടക്ക് കെട്യോനോട് ചോദിച്ചാൽ മതി -മഹി ഇതും പറഞ്ഞ് room lock ചെയ്തു.

ഷീല അടുക്കളയിലേക്ക് തിരിച്ചുപോയി...

പ്രായപൂർത്തിയായ പുരുഷനാണത്രെ കിളവൻ എന്ന് വിളിക്കുന്നതാ ഇതിലും ബേധം -ജൂലി തറവാട്ടിലേക്ക് നടക്കുന്നതിന് ഇടയിൽ പറഞ്ഞുകൊണ്ടിരുന്നു .

അല്ലെങ്കിലും ഇത്ര സൗന്ദര്യമുണ്ടെന്നുവച്ച് ഇത്രയ്ക്ക് അഹങ്കരിക്കാൻ പാടുണ്ടോ 😑-ജൂലി പറഞ്ഞതിന് ശേഷം ആണ് അബദ്ധം മനസിലാക്കിയത്.

Did i really said that 😬. എന്റെ ജൂലി ശത്രുക്കളുടെ ചോരയൂറ്റരുത് എന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്. അതെങ്ങനെ കവാടം തുറന്നിട്ടല്ലേ നിൽപ് ചിലപ്പോൾ control ഇത്തിരി കയ്യിന്ന് പോയെന്നിരിക്കും😁... 😳. ഞാൻ എന്തൊക്കെയാ ഈ പറയുന്നേ 🤧🤧🤧-inner thoughts ആയി പൊരിഞ്ഞ അടിയിലാണ് ജൂലി 

അവൾ ഗേറ്റിന്റെ അടുത്തെത്തിയപ്പോൾ ഒരു car അവളുടെ ഓരം ചേർന്ന് നിർത്തി.

ഇനി ഇതേതാ പുതിയ അവതാരം എന്ന് ആലോചിക്കുമ്പോഴാണ് front door തുറന്ന് രാഹുൽ(രാഖി കാ ബയ്യ )പുറത്തുവന്നത്.

അവൾക്ക് അവനെ മനസിലായില്ല.കാരണം കൂടികാഴ്ച്ച ഇന്നേവരെ നടന്നില്ലല്ലോ.

അവളെ ഉഴിഞ്ഞു നോക്കുന്ന രാഹുലിനെ കണ്ടപ്പോൾ ജൂലി ദാവണി ഒന്ന് നേരെയാക്കി.

Mm എന്ത്‌ വേണം - അവൾ ഇത്തിരി കടുപ്പിച്ച് ചോദിച്ചു.

എന്തും തരോ 😈-അവൻ ഒരു വഷളൻ ചിരിയോടെ ചോദിച്ചു.

വന്ന് വന്ന് പിച്ചക്കാര് വരെ കാറിലായോ തെണ്ടൽ 😏-അവൾ ഒന്ന് പുച്ഛിച്ചു.കാരണം അങ്ങേരുടെ നോട്ടവും സംസാരവും അത്രയ്ക്ക് വെടിപ്പായി തോന്നിയില്ല 

എന്റെ വീടിന്റെ മുന്നിൽ നിന്ന് എന്നെ പുച്ഛിക്കുന്നോ 😏 മോള് ആള് കൊള്ളാല്ലോ -അവൻ താടിയുഴിഞ്ഞുകൊണ്ട് പറഞ്ഞു 

ഇപ്പൊ ജൂലിക്ക് അവൻ ആരാണെന്ന് പിടികിട്ടി.

Oo അപ്പോ ലീലയുടെ മൂത്ത സന്താനമാണല്ലേ 😒-അവൾ സംസാരിക്കാൻ താല്പര്യമില്ലാത്തപോലെ ചോദിച്ചു.

 മൂത്തവരെ പേര് വിളിച്ച് അഭിസംബോധന ചെയ്യാൻ നാണമില്ലേ. അല്ല ഇത്രയ്ക്ക് പ്രസംഗിക്കാൻ നീയാരാ -രാഹുൽ 

അംബികയുടെ മോളാ എന്തേ 😏-ജൂലി 

അപ്പോ എന്റെ മുറപെണ്ണാണല്ലേ 😉-രാഹുൽ അവളെ ഒന്നൂടെ ഉഴിഞ്ഞുനോക്കിക്കൊണ്ട് ചോദിച്ചു.

അവൾ അതിന് മറുപടി പറയാതെ ഉള്ളിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ അവൻ കയ്യിൽകേറിപിടിച്ചു.

കിടന്ന് പിടക്കാതെടി മോളെ ഏട്ടൻ ശെരിക്കൊന്ന് കാണട്ടെ  -അവൻ അവളിൽ നിന്നുയരുന്ന ഗന്ധം ആസ്വദിച്ചുകൊണ്ട് പറഞ്ഞു.

പെട്ടന്ന് അവൾ അവന്റെ കാലിന് ചവിട്ടി കുതറിമാറി.

തന്റെ കൈബലത്തിന് മുമ്പിൽ മുട്ടുമടക്കുന്ന പെൺകുട്ടികൾ ഒരുപാടുണ്ടാകും എന്നാൽ ജൂലിയെ ആ കൂട്ടത്തിൽ കൂട്ടണ്ട കേട്ടോടാ -അവൾ അവനുനേരെ ആക്രോഷിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.

ടീ - അവൻ അവളെ വിളിച്ചു.

പോടാ ഞരമ്പേ -ജൂലി 

അവൻ കാറിൽ അഞ്ഞടിച്ചു.........പിന്നെ മനസ്സിൽ എന്തോ ആലോചിച്ചുറപ്പിച്ച് ഒരുചിരിയാലേ കാറെടുത്ത് തറവാട്ടിലേക്ക് പോയി.


എന്നാൽ ഇത് ബാൽക്കണിയിലിരുന്ന് കണ്ട മഹിയുടെ മുഖം വലിഞ്ഞുമുറുകി...


.......................................................


കുളികഴിഞ്ഞ് ഇറങ്ങി വരായിരുന്നു റയാൻ.

ടേബിളിൽ വച്ച മൂന്ന് പുസ്തകം കണ്ടപ്പോൾ അവന് ഹോസ്പിറ്റൽ കട്ടിലിൽ നിന്ന് ഇറങ്ങാതെ സമരം ചെയ്ത ധീരവനിതയെ ഓർമവന്നു .

ഒരു വല്ലാത്ത ജാതി ജന്മം തന്നെ -അവൻ ഒന്ന് നെടുവീർപ്പിട്ടു.

ആരെയാടാ ഉദ്ദേശിച്ചേ -മുറിയിലേക്ക് കയറിവന്ന മറിയം ചോദിച്ചു.

ഇവിടുത്തെ മൂത്ത മക്കളുടെ അളിയന്റെ സന്താനംതന്നെ 😏-റയാൻ 

ഏഹ് അത് കുറേ ഉണ്ടല്ലോ -മറിയം 

എന്നാൽ വക്കീൽ സാറിന്റെ രണ്ടാമത്തെ പോക്കിരി -റയാൻ 

ഏത് നമ്മുടെ ഉണ്ണിക്കുട്ടനോ -മറിയം ഓർത്തെടുത്തുകൊണ്ട് ചോദിച്ചു 

ഏഹ് അങ്ങനെ ഒരു പേരോ 🙄 എനിക്കറിയാൻ പാടില്ല -റയാൻ കൈ മലർത്തി 

ആടാ ഞാൻ പണ്ട് ജോലി ചെയ്യാനുള്ള വാശിക്ക് കുറച്ച് കാലം play school teacher ആയി നിന്നത് നിനക്ക് ഓർമ്മയില്ലേ.

ആ ഉണ്ട് -റയാൻ 

അന്നത്തെ എന്റെ കൂട്ട് അവളായിരുന്നു. അന്ന് നല്ല തുടുത്ത കവിളുള്ളതുകൊണ്ട് ഞാൻ ഉണ്ണിക്കുട്ടൻ എന്നാ വിളിച്ചിരുന്നെ. ഹാ ഇപ്പൊ എന്നെ ഓർമകാണോ ആവോ -മറിയം 

ആ പന്നക്കുട്ടൻ കാരണമാണ് -എന്ന് പറഞ്ഞപ്പോളേക്കും മറിയം റയാന്റെ ചെവിയിൽ പിടുത്തമിട്ടു.

ഓഹ് sorry ഉണ്ണി.....കുട്ടൻ  കാരണമാണ് ഞാൻ മൂക്കുകൊണ്ട് ക്ഷ ണ വരക്കുന്നെ 🤧-അവൻ ഒന്ന് നെടുവീർപ്പിട്ടു 

ആഹാ നല്ല കാര്യം നിന്നെ അത് പഠിപ്പിക്കാൻ ഒരാളെങ്കിലും വന്നല്ലോ മമ്മക്ക് സന്തോഷായി 🤓 -മറിയം കപ്പ്‌ ടേബിളിൽ വച്ച് തിരിച്ചുപോയി.

അല്ല ഞാൻ അറിയാൻപാടില്ലാത്തോണ്ട് ചോദിക്കാ എന്നെ വല്ല തവിടും കൊടുത്ത് വാങ്ങിയതാണോ 🤧-റയാൻ 

അങ്ങനെ ആയിരുന്നേൽ ഞാൻ നല്ലത് നോക്കി എടുക്കത്തില്ലേ 😏 -മറിയം goal അടിച്ചു.

എനിക്ക് എന്തിന്റെ കേടായിരുന്നു 😑 ഇതും പറഞ്ഞു റയാൻ തലക്ക് തട്ടി 
..........................................


Sorry ഇനി ഇടയ്ക്ക് മാത്രം part upload ആക്കൂ. 
ഞാൻ entrance exam ഒന്നൂടെ repeat ചെയ്യാൻ തീരുമാനിച്ചു. Admission procedure ഇപ്പോഴും നടക്കുന്നതുകൊണ്ടാണ് ഇത്ര late ആയി join ചെയ്യുന്നേ.
ഞാൻ neet എന്ന് പറയുമ്പോൾ mbbs അല്ല target agriculture ആണ് 😌
ചെറുപ്പം തൊട്ടേ agriculture പ്രാന്താണ് man 
എന്റെ mark വച്ച് കിട്ടാൻ സാധ്യത ഉണ്ടായിരുന്നു but ഈ വർഷം cut off നല്ലോണം കൂട്ടിയതോണ്ട് ഭയങ്കര നിരാശയായി.
Saralla അതോണ്ട് ഇത് crack ചെയ്യാൻ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെ അപ്പോ താത്കാലികമായി bye.