Aksharathalukal

8. ഒഴുക്ക് പഠിപ്പിക്കുന്നത്

ഒഴുക്ക് ഉയർന്ന തലത്തിൽനിന്ന് താഴ്ന്ന തലത്തിലേക്കാണ്. വായുവോ, വെള്ളമോ,
ചാർജുകളോ എന്തുമാകട്ടെ ഒഴുകുന്ന വസ്തുവിന്റെ ആധിക്യമുള്ള ശ്രോതസ്സിൽ നിന്ന്, ഇല്ലായ്മയിലേക്ക് അല്ലെങ്കിൽ താഴ്ന്ന സാന്ദ്രതയിലേക്ക്, സ്വാഭാവികമായ ഒഴുകുന്നു. തുല്യ വിതാനങ്ങളിൽ ഒഴുക്കില്ല; ചിലപ്പോൾ കലർപ്പുണ്ടായേക്കാം (diffusion).

ഒഴുക്കിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അറിവ് വലിയൊരു പ്രകൃതി പാഠമാണ്.
കാർഷികരംഗത്തും, വിദ്യാഭ്യാസ രംഗത്തും വ്യവസായികരംഗത്തും പലപ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളും ഈ തത്വം അനുസരിച്ചാണ്. ഗുരുശിഷ്യബന്ധത്തിൽ ഗുരുവിന്റെ ജ്ഞാനനില ശിഷ്യനിലും ഉയർന്നിരിക്കണം. കൃഷിഭൂമിയിൽ വെള്ളത്തിന്റെ ഒഴുക്ക് ഉയരത്തിൽനിന്ന് താഴ്ചയിലേക്കാണ്. മൂലധനം ഒഴുകുന്നതും ഉയർന്ന നിലയിൽനിന്ന് താഴേക്കുതന്നെ. വൈദ്യുതി ഒഴുകുന്നത് ഉയർന്ന പൊട്ടൻഷ്യലിൽനിന്ന് താഴ്ന്ന പൊട്ടൻഷ്യലിലേക്ക്. അതുകൊണ്ട് എന്തെങ്കിലും പ്രസരിപ്പിക്കണമെങ്കിൽ/ ഒഴുക്കണളെങ്കിൽ/ വ്യാപിപ്പിക്കണമെങ്കിൽ ശ്രോതസ്സിനെ ഉയർന്നതാക്കണം!

തുല്യ വിതാനങ്ങളിൽ ഒഴുക്കില്ല. അവിടെ ജഢത്വത്തിന്റെ അതിപ്രസരമായിരിക്കും. അല്ലെങ്കിൽ ഒഴുക്കെന്ന ചലനം സൃഷ്ടിക്കാൻ കൃത്രിമമാർഗങ്ങൾ വേണ്ടിവരും. കൃത്രിമത്വം പ്രകൃതി വിരുദ്ധതയാണ്. 

ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് രാഷ്ട്രീയത്തിലെ സമത്വം തുല്യത തുടങ്ങിയ ആശയങ്ങൾ പ്രകൃതിവിരുദ്ധതയാവില്ലേയെന്ന് ഉണ്ണിക്കുട്ടൻ ചിന്തിക്കുന്നത്. എല്ലാവരും തുല്യരായ സമൂഹത്തിൽ ഒഴുക്കു നിലയ്ക്കും. പ്രകൃതി ചക്രങ്ങൾ നിലയ്ക്കും. ജീവിതം ജഢത്വത്തിലേക്കലിയാൻ ആഗ്രഹിക്കും. വിരസതയെങ്ങും തളംകെട്ടി നില്ക്കും! 

നിന്നോന്നതങ്ങളിലാണ് ജീവിതവും സൗന്ദര്യവുമെന്ന് മനുഷ്യൻ തിരിച്ചറിയും. വീണ്ടും ജീവിതം രസകരമാക്കാനുള്ള രാഷ്ടതന്ത്ര സിദ്ധാന്തങ്ങൾ പിറക്കും!
ഇതൊന്നും ഇന്നത്തെ ലോകത്തോട് പറഞ്ഞിട്ടു കാര്യമില്ല. ആർക്കും ഇതൊന്നും മനസ്സിലാവില്ല.

തുല്യത ഭ്രാന്തമായ ഒരു സ്വപ്നം മാത്രം!
സാക്ഷാത്ക്കരിച്ചാലും. നിലനിർത്താനാവാത്ത സ്വപ്നം!

പർവതങ്ങളിടിഞ്ഞ് സമതലമായി, സമതലം മരുഭൂമിയാകാകുന്ന തുല്യത. അവകാശത്തിനുവേണ്ടി പോരടിച്ച് സ്ത്രീകൾ കുഞ്ഞിന് പാൽകൊടുക്കാത്ത തുല്യത, സ്തിരീപുരുഷ സമരത്തിലൂടെ കുടുംബങ്ങൾ പൊട്ടിത്തകരുന്ന ക്രൂരത, ചൂടും തണോപ്പും തുല്യമാകുന്ന അന്തരീക്ഷം, നക്ഷത്രങ്ങൾക്കൊപ്പം ഗ്രഹങ്ങൾക്കും കത്തിജ്വലിക്കണമെന്ന വാശി; എത്ര അസംബന്ധമാണ്?

ലൈസോസോമുകൾ

ലൈസോസോമുകൾ

5
59

കോശദ്രവ്യത്തിൽ ചിതറിക്കിടക്കുന്നഗോളാകൃതിയുള്ളതോ നിയതമായആകൃതിയില്ലാത്തതോ ആയകോശാംഗങ്ങളാണ്ലൈസോസോമുകൾ. ഗോൾഗിവസ്തുക്കളിൽ നിന്ന് രൂപപ്പെടുന്ന ഇവയിൽ ധാരാളം ആസിഡ് ഫോസ്ഫറ്റേയ്സ്എന്നുപേരുള്ള രാസാഗ്നികളുണ്ട്. ഈരാസാഗ്നികളുപയോഗിച്ച്കോശത്തിലെത്തുന്ന വിനാശകാരികളായസൂക്ഷ്മജീവകളേയോഅനാവശ്യകോശങ്ങളെത്തന്നെയോ ഇവനശിപ്പിക്കുന്നു. പലപ്പോഴും ഇവആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നു. പട്ടിണി കിടക്കുന്നസമയത്ത് കോശങ്ങളിൽ ശേഖരിച്ചഭക്ഷ്യവസ്തുക്കളെ ഇവ ദഹിപ്പിക്കുന്നു. കോശത്തിലെ ആത്മഹത്യ ക്യാപ്സൂളുകളാണ് ലൈസോസോം എന്നു വിളിക്കപ്പെടുന്ന രാസാഗ്നി നിറച്ച കുള