Aksharathalukal

ലൈസോസോമുകൾ

കോശദ്രവ്യത്തിൽ ചിതറിക്കിടക്കുന്ന
ഗോളാകൃതിയുള്ളതോ നിയതമായ
ആകൃതിയില്ലാത്തതോ ആയ
കോശാംഗങ്ങളാണ്
ലൈസോസോമുകൾ. ഗോൾഗി
വസ്തുക്കളിൽ നിന്ന് രൂപപ്പെടുന്ന ഇവയിൽ ധാരാളം ആസിഡ് ഫോസ്ഫറ്റേയ്സ്
എന്നുപേരുള്ള രാസാഗ്നികളുണ്ട്. ഈ
രാസാഗ്നികളുപയോഗിച്ച്
കോശത്തിലെത്തുന്ന വിനാശകാരികളായ
സൂക്ഷ്മജീവകളേയോ
അനാവശ്യകോശങ്ങളെത്തന്നെയോ ഇവ
നശിപ്പിക്കുന്നു. പലപ്പോഴും ഇവ
ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നു.
 പട്ടിണി കിടക്കുന്ന
സമയത്ത് കോശങ്ങളിൽ ശേഖരിച്ച
ഭക്ഷ്യവസ്തുക്കളെ ഇവ ദഹിപ്പിക്കുന്നു. കോശത്തിലെ ആത്മഹത്യ ക്യാപ്സൂളുകളാണ് ലൈസോസോം എന്നു വിളിക്കപ്പെടുന്ന രാസാഗ്നി നിറച്ച കുളിളകൾ. അത് പൊട്ടിയാൽ, അതിനുള്ളിലെ രാസാഗ്നി പരക്കുന്നിടം ചാരമായി മാറും. കോശത്തിനുള്ളിൽ മാത്രമല്ല കണ്ണീരിലും ഉമിനീരിലും ലൈസോസോമുകളുണ്ട്. അവ അണുനശീകരണത്തിനുവേണ്ടിയാണ്.
അതെസമയം ഈ ലൈസോസോമുകൾ സ്വയം പൊട്ടിയാൽ കോശമരണമായിരിക്കും സംഭവിക്കുക.

ലൈസോസോമുകളെ ഉള്ളിൽ കരുതി നിലനില്ക്കുന്ന കോശങ്ങൾ എത്ര വലിയ മുൻകരുതലാണ് എടുത്തിരിക്കുന്നത്? സ്വയം നശിച്ചാലും ചുറ്റുമുള്ളവർക്ക് ആപത്തുണ്ടാകരുതെന്ന
മനോഭാവം മഹത്തരം തന്നെ. എത്ര സൂക്ഷമമായിട്ടാണ് പ്രകൃതി എല്ലാം സംവിധാനം ചെയ്തിരിക്കുന്നത്. നിലനിർത്തുക എന്നതാണ് പ്രകൃതിയുടെ ഏറ്റവും വലിയ ആവശ്യം. നിലനില്പിനെതിരെ ഉയരുന്ന ഏതു ഭീഷണിയെയും പ്രകൃതി നേരിടാൻ സജ്ജമായിരിക്കയാണ്. ഇനി മനുഷ്യനായാൽപ്പോലും മറ്റുള്ളവയെ നശിപ്പിക്കാനൊരുങ്ങിയാൽ പ്രകൃതി പ്രതികരിക്കാതിരിക്കുമെന്ന് കരുതേണ്ട!

ഇപ്പോൾ ഉണ്ണിക്കുട്ടന്റെ സംശയം ഭൂമിക്കുള്ളിലും തത്തുല്യമായ സംവിധാനങ്ങൾ ഉണ്ടായിരിക്കുമോ എന്നാണ്. ഭൂമിയുടെ സന്തതികൾ നിയന്ത്രണാതീതമായി, വിനാശകരമായി പ്രവർത്തിക്കുമ്പോൾ, സ്വയം നശിച്ചുകൊണ്ടാണെങ്കിലും എല്ലാറ്റിനേയും കരിച്ചു ചാമ്പലാക്കുന്ന ശക്തിവിശേഷം!

ദോഷം വരുത്തുന്നതിനെ ഇല്ലാതാക്കുക എന്നത് പ്രകൃതി നിയമമാണ്. നമ്മുടെ ശരീരത്തിൽ ഒരു കൊതുക് വന്നിരുന്നാൽ നാം അറിയാതെതന്നെ കൈയുയർന്ന് അതിനെ അടിക്കും. ഇത് അനൈശ്ചികപ്രവർത്തനമാണ്. മനുഷ്യനെന്ന സൂക്ഷ്മ ഘടകത്തിന് ഈ ഗുണവിശേഷമുണ്ടെങ്കിൽ, സ്ഥൂലമായ പ്രപഞ്ചത്തിന് അതുണ്ടാകാതിരിക്കാൻ ന്യായമില്ല. 

നമ്മുടെ വിദ്യാഭ്യാസം പ്രപഞ്ചത്തെ തിരിച്ചറിയാനുതകുന്നതായിരിക്കണം. അതിന്റെ ശക്തിവിശേഷങ്ങളെ മനസ്സിലാക്കിത്തരുന്നതായിരിക്കണം!
നമ്മൾ പ്രകൃതി നിയമങ്ങൾക്കനുസരിച്ച് ജീവിക്കാൻ സന്മനസ്സുള്ളവരുമായിരിക്കണം!

പോരാട്ടങ്ങൾ

പോരാട്ടങ്ങൾ

3.5
63

പശ്ചിമ ഏഷ്യയിൽ യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. റഷ്യ ഉക്രൈനുമായി അതിഭയങ്കര യുദ്ധത്തിലായിരുന്നു. ഇന്ത്യ, പാക്കിസ്ഥാനും ചൈനയുമായി യുദ്ധം ചെയ്തു. പഠിച്ച ചരിത്രം മുഴുവൻ യുദ്ധങ്ങളുടെതാണ്. യുദ്ധം ഏറ്റവും വലിയ ദുരന്തമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ലോകത്തെ വീണ്ടുമൊരു മഹായുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ധർമം.ഭാരതത്തിന്റെ ഇതിഹാസകാവ്യമായ മഹാഭാരതത്തിലെ യുദ്ധഭൂമിയിലാണ് സർവോപനിഷത്സാരമായ ഗീത പിറന്നത്.മഹാഭാരത കഥാസന്ദർഭങ്ങളെ വിശകലനം ചെയ്തുകൊണ്ട് കുട്ടിക്കൃഷ്ണമാരാരെഴുതിയ ഭാരതപര്യടനത്തിൽ യുദ്ധത്തെ നിശിതമായി വിമർശിക്കുന