Aksharathalukal

പ്രാണനിൽ അലിയാൻ✨3

മുന്നിൽ നടക്കുന്ന സത്യത്തെ ഉൾക്കൊള്ളാൻ ആവാതെ മിച്ചു   
തന്റെ കഴുത്തിൽ കിടക്കുന്ന കാശി കെട്ടിയ താലിയിൽ മുറുക്കിപ്പിടിച്ച്  അവനെ പകപോടെ നോക്കുമ്പോൾ,  അവളുടെ സീമന്തരേഖയിൽ    കുങ്കുമം ചാർത്തിക്കൊണ്ട്   കാശിയുടെ ചുണ്ടുകൾ അവന്റെ   വാമിയുടെ കവിളിൽ പ്രണയത്തോടെ അമർന്നു കഴിഞ്ഞിരുന്നു.



ആദ്യമായി അവൻ അവൾക്ക് നൽകുന്ന ചുംബനം.
അതും എല്ലാം കൊണ്ടും അവൾ അവന്റേതായ നിമിഷം.




അവന്റെ ചുണ്ടുകൾ തന്റെ കവിളിൽ അമർന്നതോ...
ആ കാഴ്ച കണ്ടു കൊണ്ട് നിന്നവരിൽ ചിരി പടർന്നതോ   ഒന്നും   മിച്ചു അറിഞ്ഞിരുന്നില്ല..
അപ്പോഴും അവൾ ഒരുതരം മരവിപ്പിൽ ആയിരുന്നു..

സന്തോഷവും സങ്കടവും അങ്ങനെ..
പലതരം വികാരങ്ങൾ ഒരുമിച്ച് അനുഭവിക്കുന്ന അവസ്ഥ.


"ക.. കാശിയേട്ട...."


നിറഞ്ഞ കണ്ണുകളോടെ ഒട്ടൊരു നിമിഷത്തിനുശേഷം മിച്ചു    പകപോടെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോഴേക്കും...


അവളുടെ ഉള്ളിലെ ഞെട്ടൽ മനസ്സിലാക്കി കൊണ്ട്    കാശി അവളുടെ  വലത്തെ കൈ ഒന്നാകെ തന്റെ ഇടത്തെ കൈയിൽ മുറുക്കിപ്പിടിച്ച് കൊണ്ട്    അവളെ നോക്കി കണ്ണ് ചിമ്മി.


അവന്റെ പ്രവർത്തിയിൽ ബോധം വന്നതുപോലെ പെട്ടെന്നവൾ മുഖം വെട്ടിച്ച് മുന്നോട്ടേയ്ക്ക് നോക്കിയപ്പോഴാണ്    അനുവിനെയും അവന്റെ  അമ്മയെയും കുഞ്ഞനുജത്തിയേയും, കാശിയുടെ കുറച്ചു കൂട്ടുകാരെയും ഒക്കെ    കാണുന്നത്.



അതിലുപരി,
അവരുടെ തന്നെ കുറച്ചപ്പുറത്തായി നിന്നുകൊണ്ട് തന്റെ      കണ്ണുകൾ തുടയ്ക്കുന്ന രാധമ്മയെ കാണവേ  ...
അവരുടെ സന്തോഷം കാണവേ   എല്ലാം മറന്ന്   അവരുടെ സ്ഥാനത്തു തന്റെ അമ്മയെ കണ്ടത്  പോലെ   മിച്ചു  അവരെ തന്നെ നോക്കിയിരുന്നു പോയി.


"ഹാരം  ചാർത്തിക്കോളൂ "

തിരുമേനിയുടെ വാക്കുകൾ   കേട്ടാണ്      മിച്ചു  രാധയിൽ നിന്ന് മുഖം മാറ്റി     കാശിലേക്ക് നോട്ട് ഉറപ്പിക്കുന്നത്.


അപ്പോഴും തന്നിലെ പകപ്പ് മാറാതെ അവൾ  ഒരു പ്രതിമ കണക്ക് എല്ലാ ചടങ്ങിനും     നിന്നുകൊടുത്തു.


അങ്ങനെ  ഈശ്വരന്മാരുടെയും   പ്രിയപ്പെട്ടവരുടെയും   സാക്ഷിയാക്കി    12 നവ വധുമാരും സുമംഗലിയായി 
അതിൽ ഒരാൾ മിച്ചുവും.



അമ്പലത്തിനോട് ചേർന്നുള്ള  ഓഡിറ്റോറിയത്തിൽ വച്ച് തന്നെയായിരുന്നു സദ്യയും   ഒരുക്കിയിരുന്നത്.



സദ്യയൊക്കെ    കഴിച്ചു കഴിഞ്   അനുവും സഞ്ജുവും അനുവിന്റെ അമ്മയും ഒക്കെ മിച്ചുവിനോട് വന്ന് സംസാരിച്ചെങ്കിലും അവൾ  മറുപടി   എല്ലാം   ഒരു പുഞ്ചിരിയിൽ  ഒതുക്കി.


മിച്ചുവിനെ വീട്ടിലേക്ക് സ്വീകരിക്കുന്നതിനു വേണ്ടി അനുവിന്റെ അമ്മയും പെങ്ങളും, വേറെ കുറച്ചു പേരും നേരത്തെ തന്നെ    ഫുഡ്‌ കഴിച്ചുകഴിഞ്   കാശിയുടെ വീട്ടിലേക്ക് തിരിച്ചിരുന്നു.

                       ❤️❤️❤️




ഒടുവിൽ യാത്ര പറഞ്ഞു പോകാൻ സമയമായി എന്ന്  മനസ്സിലായതും മിച്ചുവിന്റെ കണ്ണുകൾ  കുറച്ചു മാസങ്ങൾ കൊണ്ടു പോലും    തനിക്ക് പ്രിയപ്പെട്ടവരെ പിരിഞ്ഞു പോകുന്നതിലുള്ള  ദുഃഖത്തിൽ   നിറഞ്ഞു വന്നു.


അവളുടെ സങ്കടം മനസ്സിലായത് പോലെ     
കാശി അവളെ ചേർത്ത് പിടിച്ച് കൊണ്ട് കാറിന്റെ അടുത്തായി നിന്നതും     കീർത്തിയേയും വൈഗയേയും യാത്ര അയച്ച
ശേഷം  അവരുടെ അടുക്കൽ രാധ എത്തിയിരുന്നു.



"എല്ലാവരോടും യാത്ര പറഞ്ഞോ മോളെ..."



രാധ വാത്സല്യത്തോടെ    മിച്ചുവിന്റെ കവിളിൽ തലോടി ചോദിച്ചു.

"
ഹ്മ്മ്..."

അവൾ നിറഞ്ഞ കണ്ണുകളോടെ തലകുലുക്കി.



"എല്ലാവർക്കും മോള് പോകുന്നതിൽ നല്ല സങ്കടം ഉണ്ട്.
ഇടയ്ക്കൊക്കെ    ഇങ്ങോട്ട് വന്നേക്കണേ...

പിന്നെ     ഇവനാണ് നിന്റെ കല്യാണ പയ്യൻ എന്ന്  മനപ്പൂർവം പറയാതിരുന്നത്...

കല്യാണ പന്തലിൽ വച്ച് അറിഞ്ഞാൽ മതിയെന്ന് ഇവന് തന്നെയായിരുന്നു വാശി.

പിന്നെ അതെല്ലാം എന്റെ മോനുവിന്   അവന്റെ പെണ്ണിനെ കിട്ടാനുള്ള ഒരു   മാർഗ്ഗമല്ലേ എന്ന് വിചാരിച്ചാ ഞാൻ മിണ്ടാതിരുന്നത്.."



"മോനുവോ..."


രാധ ഒരു പരിചയവുമില്ലാത്ത കാശിയെ   മോനു എന്ന പേരിൽ    അതിസംബോധന   ചെയ്തതിലുള്ള അതിശയത്തോടെ    പുരികം ചുളിച്ചുകൊണ്ട് മിച്ചു ചോദിച്ചു.



മാത്രമല്ല രാധമ്മ   തന്റെ മോനു എന്ന് പറഞ് വിശേഷങ്ങൾ പറഞ്ഞിട്ടുണ്ട്.
അത് അവരുടെ സഹോദരന്റെ മകനെ പറ്റിയാണ്.

അവന് ഒരു പ്രണയമുണ്ടെന്നും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഇപ്പോൾ രണ്ടുപേരും   പിരിഞ്ഞിരിക്കുവാണെന്നും രാധമ്മ  പറഞ്ഞറിയാം...

പക്ഷേ എന്നാലും കാശിയെ മോനു എന്ന് വിളിച്ചത്  എന്തിനായിരിക്കും..."


മിച്ചു ആലോചനയോടെ നിന്നപ്പോഴേക്കും,
അവളുടെ മനസ്സിലെ ചോദ്യം മനസ്സിലായത് പോലെ രാധ    അവളെ തന്റെ തോളോട് ചേർത്ത് നിർത്തി  കഴിഞ്ഞിരുന്നു.



"മോൾ ആലോചിക്കുന്നത് ശരിയാണ്...
ഞാൻ പറയുന്ന മോനൂട്ടൻ ഇല്ലേ...
എന്റെ സഹോദരന്റെ മകൻ..
അത്  ഇവൻ തന്നെയാണ് കാശിനാഥൻ.

എനിക്കറിയില്ലായിരുന്നു അവന്റെ പെണ്ണാണ് എന്റെ കയ്യിൽ  ആ രാത്രി എത്തിപ്പെട്ട   ഞങ്ങളുടെയൊക്കെ  മിച്ചുമോൾ എന്ന്.


ഇവൻ ഇവിടെ ഇടയ്ക്കിടയ്ക്ക്     ഇവിടത്തെ അന്തേവാസികളെ കാണാനും അവന്റെ രീതിയിൽ അവരെ സഹായിക്കാനും ഒക്കെ എത്താറുണ്ട്.



അങ്ങനെയൊരിക്കൽ ഇവിടേക്ക്      വന്നപ്പോഴാണ് ഇവൻ   ഇവന്റെ വാമിയെ കാണാനില്ലെന്നും..
അവളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ഒക്കെ എന്നോട്   എന്റെ നിർബന്ധം കൊണ്ട് തന്നെ തുറന്നു പറയുന്നതും..


അങ്ങനെ ആ സംസാരത്തിനിടയിൽ    മോളുടെ ഫോട്ടോ കാണിച്ചു തന്ന് ഇതാണ് എന്റെ വാമി എന്ന് പറയുമ്പോൾ ഞാൻ ഞെട്ടിപ്പോയിരുന്നു.

നീ ഇവിടെയുണ്ടെന്ന്    എന്നിൽ നിന്ന് അറിഞ്ഞ   ആ  നിമിഷം ഇവന്റെ സന്തോഷം എനിക്ക് ഇന്നും ഓർമ്മയുണ്ട്..



നിന്നെ കാണാനായി നിന്റെ അടുത്തേക്ക് ഓടി വരാൻ   റൂമിൽ നിന്ന് ഇറങ്ങിയവൻ വേണ്ട,നിനക്കത് ഇഷ്ടമാവില്ലെന്നും 
എന്നും പറഞ്ഞ്,
റൂമിലേക്ക് തന്നെ കയറിവന്ന് 
വിഷമിച്ച് ആ കസേരയിൽ കൂനി കൂടിയിരുന്നതും എല്ലാം എനിക്ക് ഇന്നത്തെ പോലെ ഓർമ്മയുണ്ട്...



ഇവന്റെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നു...
ഇവന് മോളെ     ജീവനാണെന്ന്..
പിന്നെ എന്തൊക്കെയോ തെറ്റിദ്ധാരണകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും.



മോൾക്ക്   ഈയൊരു ബന്ധത്തിൽ     എതിർപ്പൊന്നും ഉണ്ടാകില്ലെന്ന് ഞാനും വിചാരിച്ചതുകൊണ്ടാ...കല്യാണത്തിനുള്ള ഏർപ്പാടുകൾ എല്ലാം ചെയ്തത്..

ഞാൻ നിർബന്ധിച്ചു മോളെ...
ഈ ബന്ധത്തിലേക്ക് പിടിച്ചു തള്ളിയത് പോലെ തോന്നുന്നുണ്ടോ...."


രാധ വൈഷമ്യത്തോടെ   ചോദിച്ചു.


"ഇ.. ല്ല "
മിച്ചു     നിറഞ്ഞ കണ്ണുകളോടെ ഇല്ലെന്ന് തലയാട്ടി കൊണ്ട് രാധയുടെ നെഞ്ചിലേക്ക് വീണു .


"
വലിയ കുട്ടിയായി..
ഇപ്പോൾ ഒരു ഭാര്യയാ 
അതൊക്കെ ഓർമ്മയുണ്ടോ..
എന്നിട്ടാണോ ഇങ്ങനെ കിടന്നു കരയുന്നത്..."

രാധ മിച്ചുവിനെ ചേർത്തുപിടിച്ച് അവളുടെ തലയിൽ മെല്ലെ തലോടിക്കൊണ്ട്       പറഞ്ഞു.



കാശി അവരെ രണ്ടുപേരെയും സംസാരിക്കാൻ അനുവദിച്ചുകൊണ്ട് കുറച്ചു മാറി നിൽക്കുന്ന ആശ്രമത്തിലെ    അന്തേവാസികളോട് സംസാരിക്കാൻ തുടങ്ങി.


അവർക്കും മിച്ചുവിനെ പൊന്നുപോലെ നോക്കണം എന്നും,അവളെക്കുറിച്ചുള്ള നല്ല വാക്കുകൾ പറയാനുമായിരുന്നു   തിടുക്കം കൂടുതൽ.

അവർ പറയുന്നതിനെല്ലാം...
അവൻ നല്ലൊരു കേൾവിക്കാരനായി നിന്നു.



"ഹ..
മതി കരഞ്ഞത്...
സമയത്തിനും കാലത്തിനും വീട്ടിൽ   കയറാനുള്ളതല്ലേ...


അവന്റെ അമ്മയുടെ സ്ഥാനത്തുനിന്ന് എല്ലാം ചെയ്തു തരേണ്ടത് ഞാനാ...
പക്ഷേ മോൾക്ക് അറിയാലോ എനിക്ക് ഇവിടെ നിന്നും മാറി നിൽക്കാൻ പറ്റില്ല...
ഞാനൊരു ദിവസം എന്തായാലും നിങ്ങളുടെ അടുത്തേക്ക് വരും...
അതെന്തായാലും ഇന്ന് പറ്റില്ല..
ഇവിടെനിന്ന് ഞാൻ മാറിയാൽ ഇവിടത്തെ കാര്യങ്ങൾ എല്ലാം അവതാളത്തിൽ ആകും..
അവിടെ കാശിയുടെ വീട്ടില്  മോളെ സ്വീകരിക്കാൻ അനുവും   അവന്റെ അമ്മയും ഒക്കെ കാണും..."




"ഹ്മ്മ്..."
രാധ പറയുന്നതിനെല്ലാം   മിച്ചു തല കുലുക്കി സമ്മതം അറിയിച്ചു.



"ആ പിന്നെ ഉണ്ടല്ലോ....
എനിക്ക് ഒരു കുറ്റബോധവും ഇല്ല കേട്ടോ നിന്നെ   എന്റെ മോനൂട്ടന്റെ കയ്യിലേക്ക് പിടിച്ചേൽപ്പിച്ചതിൽ.... 


ബീന പറഞ് ഞാനറിഞ്ഞു നിന്റെ ബാഗിനുള്ളിൽ നീ ഒളിപ്പിച്ചു വച്ചിരിക്കുന്ന കാശിയുടെ  പഴയ ഒരു ഫോട്ടോ...


രാധ ചുണ്ടിൽ   വിരിഞ്ഞ ചിരി ഒളിപ്പിച്ചുകൊണ്ട്   മിച്ചുവിനെ കപട ഗൗരവത്തോടെ നോക്കി പറഞ്ഞതും   മിച്ചു മിഴിഞ്ഞ കണ്ണുകളോടെ   രാധയെ നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് വല്ലാത്തൊരു    ഇളിയായി പോവുകയാണ് ചെയ്തത്.


"അ....ത്      വെ....റുതെ ഞാൻ പണ്ട്...."



മിച്ചു എന്തൊക്കെയോ തപ്പി പെറുക്കി പറയാൻ ശ്രമിച്ചെങ്കിലും അതിനു മുന്നേ   
ചുണ്ടുകൾ ഉള്ളിലേക്ക് മടക്കി പിടിച്ച് തന്റെ ചിരി ഒതുക്കി  രാധ കൈ ഉയർത്തി അവളെ തടഞ്ഞിരുന്നു.

"
ബീന അങ്ങനെയൊരു കാര്യം.. എന്റെ അടുത്ത് പറഞ്ഞപ്പോഴേ...
എനിക്ക്  നിന്റെ അസുഖം പിടികിട്ടി..
അതിനുശേഷം ഞാൻ ഉടനെ   
നിന്നോട് പറയാതെ തന്നെ  നിന്റെ കല്യാണം കാശിയുമായി നടത്താനുള്ള തീരുമാനം    അന്തിമമായി എടുക്കുകയായിരുന്നു.


ഇനി എന്തായാലും ഫോട്ടോയിൽ നോക്കി ഒന്നും സംസാരിക്കേണ്ടല്ലോ..
നേരിട്ട് മുഖാമുഖം നോക്കി തന്നെ സംസാരിക്കാം..."


രാധ അതും കൂടി പറഞ്ഞതും മിച്ചു ആകെ   
വിളറി വെളുത്തുപോയി.

ഒപ്പം അവൾ പോലും അറിയാതെ അവളുടെ നോട്ടം കുറച്ചപ്പുറത്തായി സംസാരിച്ചു നിൽക്കുന്ന കാശിയിലേക്ക് പതിച്ചു.



"മതി എന്റെ ചെക്കനെ ഇനി    പിന്നീട് നോക്കി ചോര ഊറ്റാം.
ഇപ്പൊ  വണ്ടിയിലേക്ക് കയറാൻ നോക്ക്. "

അതും പറഞ്ഞ്    മിച്ചുവിനെ രാധയും   വേറെ കുറച്ച് ആൾക്കാരും ചേർന്ന് കാറിന്റെ ഡോർ തുറന്നവളെ    കാറിന്റെ കോ-ഡ്രൈവർ സീറ്റിലേക്ക് ഇരുത്തി.



അപ്പോഴേക്കും   ഹാരവും  ബൊക്കയും ഒക്കെ കാറിന്റെ പിൻസീറ്റിലേക്ക് മാറ്റിവെച്ച്   കാശിയും ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു കഴിഞ്ഞിരുന്നു.



ഒടുവിൽ എല്ലാവരോടും ഒരിക്കൽ കൂടി  യാത്ര പറഞ്  കാശിയും അവന്റെ പ്രണയമായ അവന്റെ മാത്രം വാമിയും     കാശിയുടെ  വീട്ടിലേക്ക് തിരിച്ചു.




അവർ പോകുന്നത് നോക്കി അവർക്കായി നല്ലൊരു ജീവിതം മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട്     ബാക്കിയുള്ളവരും.
                            

                               🤍🤍🤍

കാശിയുടെ     കൊട്ടാരസാദൃശ്യമുള്ള പഴമയുടെ തനിമ വിളിച്ചോതുന്ന    ആ വീട്ടിലേക്ക്      മുന്നിലെ  വലിയ  ഗേറ്റും കടന്ന് കാശിയുടെ   കാർ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ     മിച്ചുവിന്റെ    കണ്ണുകൾ    കാശിയുടെ കൂട്ടുകാരും    അവരുടെ ഫാമിലിയും ഒക്കെ അവിടെത്തന്നെ ഉള്ളത് ഒപ്പിയെടുത്തിരുന്നു.




ആ വീടിനു മുന്നിൽ...
വണ്ടി ബ്രേക്ക് ഇട്ട് നിർത്തിയിട്ടും..
ഇറങ്ങാൻ കൂട്ടാക്കാതെ      അവിടെ ഒന്നാകെ ചുറ്റും നോക്കിയിരിക്കുന്ന   
മിച്ചുവിന്റെ തോളിൽ ചെറുതായി   കാശി തൊട്ടതും അവൾ പെട്ടെന്ന് ഞെട്ടിയത് പോലെ അവന്റെ മുഖത്തേക്ക് നോക്കി...

"എന്താ..."






"ഇറങ്   വാമി..."


അതും പറഞ്ഞ്   കാശി അവളുടെ അടുത്തേക്ക് ചാഞ്ഞു വന്നവളുടെ    സീറ്റ്‌ ബെൽറ്റ്‌ ഊരി കൊടുക്കുന്നതിനോടൊപ്പം അവളുടെ  സൈഡിലെ   കാറിന്റെ ഡോർ കൂടി തുറന്നു കൊടുത്തു...



അവൻ അടുത്തേക്ക് വന്നതും തന്റെ ശരീരത്തിൽ ഉണ്ടായ വിറയൽ    അവനെ അറിയിക്കാത്ത വിധം പതർച്ച മറച്ചു വച്ചുകൊണ്ട് അവൾ    അവനെ നോക്കാതെ പുറത്തേക്കിറങ്ങി.



അവൾക്ക് പിന്നാലെ ഡ്രൈവർ സീറ്റ് തുറന്ന് കാശിയും പുറത്തേക്കിറങ്ങി,
പുറത്തേക്കിറങ്ങിയിട്ടും മുന്നോട്ട് നടക്കാതെ ചെറിയൊരു  പേടിയോടെ നിൽക്കുന്ന     മിച്ചുവിന്റെ കയ്യിൽ തന്റെ   വിരൽ കോർത്തുപിടിച്ച്      വീടിനു മുന്നിലായി വന്നു നിന്നതും.



അനുവിന്റെ അമ്മ ശാരദ     മിച്ചുവിനെ സ്വീകരിക്കാനുള്ള    വിളക്കുമായി     
എത്തിയിരുന്നു.



   അവരെ  നോക്കി മനോഹരമായ പുഞ്ചിരിച്ചു   കൊണ്ട് മിച്ചു    ആ നിലവിളക്ക് കയ്യിലേക്ക് വാങ്ങി       വലതു കാൽ വച്ച്   കാശിനാഥന്റെ ജീവിതത്തിലേക്കും    ആ വീട്ടിനകത്തേക്കുമുള്ള   ആദ്യത്തെ ചുവടുറപ്പിച്ചു.


                   🤍🤍🤍🤍


ആ നിലവിളക്ക് പൂജ മുറിയിൽ ആയി കൊണ്ടുവന്ന് വച്ച് നല്ലൊരു ജീവിതത്തിനായി അവൾ   ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ചു.



"ഇനി മോള് പോയി, 
ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തോ,
ചിഞ്ചു (അനുവിന്റെ  അനുജത്തി )കൂടി വരും....

ഞാൻ ഇന്നലെ വന്നു ഇവിടെ  അത്രയും      വൃത്തിയാക്കിയിട്ടതാ....
ഇന്നലെ ഈ വീട് ഒരു കോലമായി കിടക്കുകവായിരുന്നു...


ഇനി മോൾ ഉണ്ടല്ലോ അവന്റെ ജീവിതത്തിലും ഒരു അടുക്കും ചിട്ടയുമൊക്കെ വന്നോളും...


ചിഞ്ചു നീ മിച്ചുമോളുടെ കൂടെ പൊയ്ക്കോ..."


ശാരദ    ചിഞ്ചുവിനെ മിച്ചുവിനോടൊപ്പം പറഞ്ഞുവിട്ടു.



ചിഞ്ചുവിന്റെ സഹായത്തോടെ   സാരിയും ഓർണമെൻസ്മെല്ലാം അഴിച്ചു   മാറ്റി ഒരു കുളിയൊക്കെ കഴിഞ്ഞപ്പോഴേക്കും മിച്ചുവിന് കുറച്ച് ആശ്വാസം തോന്നി..


അവൾക്ക് വേണ്ട    ആവശ്യത്തിലധികം ഡ്രസ്സുകൾ അവൻ ആ കബോർഡിൽ അവൾക്ക് വേണ്ടി വാങ്ങി വെച്ചിട്ടുണ്ടായിരുന്നു..


അതിൽ നിന്ന് ഒരു    മെറൂൺ കളർ ദാവണി എടുത്ത് ചുറ്റിയവൾ    താഴേക്ക് വരുമ്പോൾ       കാശിയെയും അവന്റെ കൂട്ടുകാരൻമാരെയും അവിടെ  കണ്ടിരുന്നില്ല.





"മോളുടെ കുളിയൊക്കെ കഴിഞ്ഞോ, "
വസന്ത 

(കാശിയുടെ  പരിജയക്കാരിൽ ഒരാൾ..)

മിച്ചുവിനെ കണ്ടതും അവളോട് ചോദിച്ചു കൊണ്ട് അവളെ അവിടെയുള്ള   സെറ്റിയിലേക്ക് പിടിച്ചിരുത്തി...



"അവൻ കൂട്ടുകാരന്മാരും ആയിട്ട് പുറത്തേക്ക് പോയതാ...
ഇപ്പൊ വരുമായിരിക്കും..."



കുടിക്കാൻ പോയതായിരിക്കും, എനിക്കറിയാം...          (മിച്ചു ആത്മ)


കാശിയുടെ   വീട്ടിൽ    സഹായത്തിന്  ഒരു സ്ത്രീ  നിൽപ്പുണ്ട്,
ത്രേസ്യ അവരും ശാരദയും വസന്തയും ഒക്കെ ചേർന്നിട്ടായിരുന്നു രാത്രിയിലത്തേക്കുള്ള എല്ലാവർക്കും വേണ്ട ഭക്ഷണം ഉണ്ടാക്കിയത്.


മിച്ചു സഹായിക്കാം എന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞ് അവളുടെ സഹായം നിരസിക്കുകയാണ് അവർ ചെയ്തത്.



അങ്ങനെ ഒടുവിൽ രാത്രി         മിച്ചുവിനെ ശാരദയും വസന്തയും ഒക്കെ ചേർന്ന് സെറ്റ് സാരിയും    ഒരു   ഗ്ലാസിൽ   പാലും ആയിട്ട് കാശിയുടെ റൂമിലേക്ക് പറഞ്ഞുവിട്ടു...


അവൾ റൂമിലേക്ക് കയറി   ബെഡ് റസ്റ്റിലേക്ക്    ചാരിയിരുന്നു.ഒപ്പം പഴയ ഓരോ കാര്യങ്ങൾ അവളുടെ മനസ്സിൽ  തെളിഞ്ഞു വന്നു.


അപ്പോഴും പുറത്തുപോയവൻ     തിരികെ വന്നിട്ടുണ്ടായിരുന്നില്ല.







അങ്ങനെ അവൾ   ഓർമ്മയിലാണ്ട് ഇരിക്കുമ്പോഴാണ് താഴെ   കാശിയുടെ താറിന്റെ ശബ്ദം കേൾക്കുന്നതും താഴെ നിന്ന് ശാരദ       കാശിയുടെ     കൂട്ടുകാരന്മാരെ    കാശിയെ കൊണ്ടുപോയി കള്ളുകുടിപ്പിച്ചു എന്നും പറഞ്ഞ്  വഴക്ക് പറയുന്നതൊക്കെ മുകളിലത്തെ റൂമിൽ ഇരുന്ന് മിച്ചു  കേൾക്കുന്നത്.



അത് കേൾക്കവേ...
നല്ലൊരു ദിവസമായിട്ട് ഇങ്ങനെ ഒരു സാഹചര്യം തന്റെ ജീവിതത്തിൽ ഉണ്ടായല്ലോ എന്ന് ഓർത്ത് മിച്ചുവിന് വല്ലാത്ത വേദന തോന്നി.


അവൾ അങ്ങനെ ചിന്തിച്ച് തീരുന്നതിനു മുന്നേ   റൂമിന്റെ വാതിൽ തുറന്ന്  കാശി അകത്തേക്ക് കയറിയിരുന്നു.


കാശി അകത്തേക്ക് കയറിയതും          മിച്ചു   മുഖം ഒന്നമർത്തി     തുടച് മെല്ലെ ബെഡിൽ നിന്ന് എഴുന്നേറ്റ്    ബെഡിനോട് ചേർന്ന് എഴുന്നേറ്റ്  നിന്നു.




"ക്ഷീണം ആണെങ്കിൽ കിടന്നോ    വാമി....
ഞാനൊന്നു കുളിച്ചിട്ട് വരാം..."


അവൻ അത്രമാത്രം പറഞ്ഞുകൊണ്ട് ബാത്ത്റൂമിലേക്ക് കയറിപ്പോയി...



അവൻ ഫ്രഷായി പുറത്തേക്കിറങ്ങുമ്പോൾ മിച്ചു   ബെഡ്‌റസ്റ്റിൽ    ചാരിയിരുന്ന് ഉറക്കം   പിടിച്ചിരുന്നു..


അവൻ അവന്റെ   തല ഒന്നുകൂടി തോർത്തി ടൗവ്വൽ അവിടെയുള്ള സ്റ്റാൻഡിൽ ഇട്ട ശേഷം     


മിച്ചുവിന്റെ അടുത്തേക്ക് വന്ന് അവളെ മെല്ലെ കൈയിലേക്ക് കോരിയെടുത്ത് ബെഡിലേക്ക് ഇറക്കി കിടത്തി.
പ്രണയത്തോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.




അവൻ കുറെയേറെ നേരം    അവളെ അങ്ങനെ തന്നെ നോക്കി കിടന്നു.


ഒടുവിൽ അവളുടെ  നെഞ്ചിലേക്ക് ചേർത്ത് കിടത്തി ഉറങ്ങാം എന്ന് ധാരണയിൽ അവളുടെ   അടുത്തേക്ക് ചേർന്ന് വന്നവളെ   എടുക്കാൻ  ഒരുങ്ങവെയാണ് മിച്ചു ഉറക്കത്തിൽ നിന്ന് ഉണരുന്നതും,   
തന്റെ അടുത്തേക്ക് നീങ്ങിവരുന്ന കാശിയെ കണ്ട് പെട്ടെന്ന് ബെഡിൽ നിന്ന്   ഞെട്ടിപ്പിടിഞ്ഞ് എഴുന്നേൽക്കുന്നതും.


"വാമി...❤️"

അവൾ എഴുന്നേറ്റതിന്റെ കാരണം മനസ്സിലാവാതെ അവൻ ബെഡിൽ നിന്ന് എഴുന്നേറ്റ് അവളുടെ  തോളിൽ കൈയമർത്തിയതും   ,  
അവൾ ദേഷ്യത്തോടെ  അവന്റെ കൈ   അവളുടെ തോളിൽ നിന്ന് തട്ടിയെറിഞ്ഞിരുന്നു..



"  നീ എന്നെ തൊടണ്ട, കള്ളുകുടിയൻ...
തെമ്മാടി..."


അവൾ കണ്ണുകൾ നിറച്ച്  ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി വിളിച്ചു പറയുമ്പോൾ....


ഇതെന്തു കൂത്ത് എന്നതുപോലെ    കാശി മിഴിഞ്ഞ കണ്ണാലെ അവളെ തന്നെ നോക്കിയിരുന്നു പോയി.




To be continued 🚶‍♀️🚶‍♀️🚶‍♀️





ഈ ഒറ്റ പാർട്ടിൽ തീർക്കണം  എന്നായിരുന്നു.
ബട്ട്‌ തീരണ്ടേ,
നെക്സ്റ്റ്  പാർട്ടിൽ എങ്കിലും    റൊമാൻസ് ചുരുക്കി എഴുതി ഞാൻ ഈ സ്റ്റോറി തീർക്കും,
തീർന്നാൽ മതി ആയിരുന്നു 🫣.


അപ്പൊ എല്ലാരും വായിച്ചു റിവ്യൂ ഇട്ടോ 😘😘😘



പ്രാണനിൽ അലിയാൻ✨4

പ്രാണനിൽ അലിയാൻ✨4

4.8
416

"  നീ എന്നെ തൊടണ്ട, കള്ളുകുടിയൻ...തെമ്മാടി..."അവൾ കണ്ണുകൾ നിറച്ച്  ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി വിളിച്ചു പറയുമ്പോൾ....ഇതെന്തു കൂത്ത് എന്നതുപോലെ    കാശി മിഴിഞ്ഞ കണ്ണാലെ അവളെ തന്നെ നോക്കിയിരുന്നു പോയി."നോക്കണ്ട  നീ ഇന്നും പോയി കുടിച്ചില്ലേ..."ദേഷ്യത്തോടെയവൾ അവനോട് ചോദിച്ചു..ഇല്ലെന്ന് പറഞ്ഞ്     ഒഴിഞ്ഞുമാറാൻ നോക്കണ്ട...എനിക്കറിയാം നീ കള്ളമാ പറയാൻ പോകുന്നതെന്ന്....മിച്ചു നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ ഒന്നമർത്തി തുടച്ചു കൊണ്ട് കാശിയെ ദേഷ്യ ത്തോടെ നോക്കി...മിച്ചുവിന്റെ പറച്ചിൽ കേട്ട് കാശി ആണെങ്കിൽ അവളെ  എങ്ങനെ  പറഞ്ഞുമനസിലാക്കുമെന്നറ