പ്രാണനിൽ അലിയാൻ✨4
" നീ എന്നെ തൊടണ്ട, കള്ളുകുടിയൻ...
തെമ്മാടി..."
അവൾ കണ്ണുകൾ നിറച്ച് ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി വിളിച്ചു പറയുമ്പോൾ....
ഇതെന്തു കൂത്ത് എന്നതുപോലെ കാശി മിഴിഞ്ഞ കണ്ണാലെ അവളെ തന്നെ നോക്കിയിരുന്നു പോയി.
"നോക്കണ്ട നീ ഇന്നും പോയി കുടിച്ചില്ലേ..."
ദേഷ്യത്തോടെയവൾ അവനോട് ചോദിച്ചു..
ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കണ്ട...
എനിക്കറിയാം നീ കള്ളമാ പറയാൻ പോകുന്നതെന്ന്....
മിച്ചു നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ ഒന്നമർത്തി തുടച്ചു കൊണ്ട് കാശിയെ ദേഷ്യ ത്തോടെ നോക്കി...
മിച്ചുവിന്റെ പറച്ചിൽ കേട്ട് കാശി ആണെങ്കിൽ അവളെ എങ്ങനെ പറഞ്ഞുമനസിലാക്കുമെന്നറിയാതെ തലയ്ക്ക് കൈയും കൊടുത്തു ബെഡ് റെസ്റ്റിലേക്ക് ചാരിയിരുന്നു.
എന്റെ പൊന്നു വാമി നീ എന്തൊക്കെയാ ഈ പറയുന്നത്...
സത്യമായിട്ടും ഞാൻ ഒരു തുള്ളി പോലും കുടിച്ചിട്ടില്ലടി...
അവന്മാർക്ക് ചെലവ് വേണമെന്നും പറഞ്ഞ് എന്നെ കൂട്ടിയിട്ട് പോയതാ...
അവന്മാരാ കുടിച്ചത് അല്ലാതെ ഞാൻ ഒന്നും അല്ല...
കാശി മിച്ചുവിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവൻ പറയുന്നതൊന്നും കേൾക്കാൻ താല്പര്യം ഇല്ലാത്തതു പോലെ മിച്ചു അവനിൽ നിന്ന് മുഖം തിരിച്ചു.
എനിക്കൊന്നും കേൾക്കണ്ട.
താൻ തന്നെ ഇവിടെ കിടന്നോ..
ഞാൻ.... ഞാനീ സോഫയിൽ കിടന്നോളാം...
മിച്ചു ദേഷ്യത്തോടെ കാശിയെ നോക്കി പറഞ്ഞുകൊണ്ട് അവളുടെ പില്ലോ എടുക്കാനായി കൈവച്ചു..
ഇല്ല...
മാറിക്കിടക്കാമെന്ന് വിചാരിക്കണ്ട വാമി...
ഞാൻ കുടിച്ചിട്ടില്ല എന്ന് പറഞ്ഞിട്ട് വിശ്വാസം വരാത്തതെന്താ നിനക്ക്....
പില്ലോയ്ക്ക് പുറത്തായി അമർന്നിരിക്കുന്ന മിച്ചുവിന്റെ കൈക്കു മുകളിലായി കൈവെച്ചുകൊണ്ട് കാശി കുറച്ചു കടുപ്പത്തോടെ അവളോട് പറഞ്ഞു..
അവൾ അപ്പോഴും അവൻ പറയുന്നത് കേൾക്കാൻ താല്പര്യമില്ലാത്തത് പോലെ അവനെ തുറിച്ചു നോക്കിക്കൊണ്ട് അവളുടെ കൈകൾ അവന്റെ കയ്യിൽ നിന്ന് വലിച്ചെടുക്കാൻ ശ്രമിക്കുകയാണ്...
"ഇവൾ സമ്മതിക്കില്ല...."
വിച്ചുവിന്റെ ചെയ്തികളെ നോക്കിക്കൊണ്ട് കാശി പെട്ടെന്ന് തന്നെ അവളെ നെഞ്ചിലേക്ക് വലിച്ചിട്ട് അവളുമായി ബെഡിൽ ഒന്ന് ഉരുണ്ടത്.
എല്ലാം ഒരു സെക്കൻഡിൽ കഴിഞ്ഞതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കി എടുക്കാൻ മിച്ചുവിന് കുറച്ചു സമയം വേണ്ടിവന്നു..
മിച്ചുവിന് മുകളിലായാണ് ഇപ്പോൾ അവൻ കിടക്കുന്നത്.
തനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ മിച്ചു കണ്ണുകൾ വലിച്ചു തുറന്നു മുന്നിലേക്ക് നോക്കുമ്പോൾ കാണുന്നത് കാശിയുടെ മുഖമാണ്..
അതും അത്രമേൽ അടുത്ത്.
അവൾ കണ്ണിമ പോലും ചിമ്മാതെ അവനെ നോക്കി കിടന്നു പോയി...
അവന്റെ കണ്ണുകളും അവളുടെ മുഖത്തായിരുന്നു...
ആദ്യമായാണ് തങ്ങളുടെ മുഖം ഇത്രമേൽ അടുത്ത് വരുന്നത്...
രണ്ടുപേരുടെയും നിശ്വാസം കനത്തു..,
"വാമി...."
അവന്റെ കൈകൾ അവളുടെ സാരിയെ വകഞ്ഞു മാറ്റി അവളുടെ നഗ്നമായ ഇടുപ്പിൽ അമർന്നു...
"ദേഷ്യമാണോ എന്നോട്....
നിന്റെ സാഹചര്യം മുതലെടുത്ത് നിന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നതെന്ന് നിനക്ക് തോന്നുന്നുണ്ടോ...."
വിച്ചുവിന്റെ മുഖത്തേക്ക് നോക്കി അവൻ ആർദ്രമായി ചോദിച്ചു..
"ഇ..ഇല്ല....."
അവൾ പോലും അറിയാതെ അവളുടെ മനസ്സിലുള്ളത് അതുപോലെ തന്നെ അവനു മുന്നിൽ വെളിവായി.
അവളുടെ മറുപടി അവന്റെ ചുണ്ടിൽ പുഞ്ചിരിക്ക് കാരണമായി...
അവന്റെ പുഞ്ചിരി കാണാവേ അവളിലും എന്തെന്നറിയാത്ത വല്ലാത്തൊരു സന്തോഷം ഉടലെടുത്തു.
" എന്നെ ഇഷ്ടമാണെന്ന് ഞാൻ ചോദിക്കുന്നില്ല...
അതിന്റെ ഉത്തരം ഞാൻ മനസ്സിലാക്കി കഴിഞ്ഞതാ....
നീ എന്നോട് പറയാതെ തന്നെ..."
കാശി അവളുടെ കവിളിൽ കൈവച്ചുകൊണ്ട് ആർദ്രമായി പറയുമ്പോൾ അവൻ പറഞ്ഞതിന്റെ പൊരുൾ അറിയാതെ അവളുടെ നെറ്റി ഒന്ന് ചുളിഞ്ഞു.
കാരണം തനിക്ക് ഇഷ്ടമാണെന്ന രീതിയിൽ താൻ അവനോട് aproach ചെയ്തിട്ടില്ല.
പിന്നെയെങ്ങനെ....
എന്നിരുന്നാലും അവൾ അത് കാര്യമായി എടുത്തില്ല....
"പിന്നെ... കുടിച്ചെന്ന് നീ പറഞ്ഞ കാര്യം...."
ഫൂ.......
അവൻ അവളുടെ മുഖത്തേക്ക് ഊതി...
"മദ്യത്തിന്റെ സ്മെല്ല് നിനക്ക് കിട്ടുന്നുണ്ടോ..."
അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദ്യമുന്നയിച്ചു..
അവൾ മറുപടിയൊന്നും പറയാതെ അവനെ ഒന്ന് നോക്കിയ ശേഷം അവനിൽ നിന്ന് മുഖം തിരിച്ചു...
"വാമി ഞാൻ നിന്നോടാ ചോദിക്കുന്നത്....
നിനക്ക് സ്മെല്ല് കിട്ടുന്നുണ്ടോ എന്ന്...."
"ഇല്ല...."
അവൾ മുഖത്തേക്ക് നോക്കാതെ മറുപടി നൽകി.
"അപ്പോൾ ഞാൻ കുടിച്ചിട്ടില്ല എന്ന് നിനക്ക് ഉറപ്പായോ..."
അവൻ വീണ്ടും ചോദിച്ചു.
ഹ്മ്മ്...
അവൾ അത്രമേൽ നേർത്ത സ്വരത്തിൽ മൂളി.
"വെയിറ്റ് തോന്നുന്നുണ്ടോ....
സോറി...
ഞാൻ പറയുന്നതൊന്നും നീ കേൾക്കാൻ കൂട്ടാക്കിയില്ലല്ലോ....
അതുകൊണ്ടാ ഞാൻ...."
അവന്റെ ഭാരം കാരണം ഇടയ്ക്കിടയ്ക്ക് അവൾ മുഖം ചുളിയ്ക്കുന്നത് കണ്ടതും അവൻ
അവളുടെ മുകളിൽ നിന്ന് അടർന്നു മാറി ബെഡിലേക്ക് കിടന്നു...
അവന്റെ ഭാരം തന്നിൽ നിന്ന് അകന്നു പോയതും ആശ്വാസത്തോടെ ഒന്ന് നിശ്വസിച് തീരുന്നതിനു മുന്നേ കാശി അവളെ വലിച്ച് തന്റെ നെഞ്ചിലായ് ഇട്ടിരുന്നു...
മിച്ചു ഞെട്ടിക്കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കിയതും അവളെ നോക്കി കണ്ണ് ചിമ്മി കൊണ്ടവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കഴിഞ്ഞിരുന്നു...
അവന്റെ ചുണ്ടുകൾ തന്റെ നെറ്റിയിൽ അമർന്ന
മൃദുലതയിൽ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.
എത്ര നാളുകൾക്കു ശേഷമാ നിന്നോട് ഞാൻ ഒന്നും സംസാരിക്കുന്നത്....
എന്റെ ഇപ്പോഴത്തെ സന്തോഷം അതെങ്ങനെ പറഞ്ഞു തരണമെന്ന് എനിക്ക് അറിയില്ല...
അന്ന് ആ ഫോൺ വിളിച്ച് ഞാൻ എന്തൊക്കെയോ നിന്നോട് പറഞ്ഞില്ലേ....
സത്യമായിട്ടും അപ്പൊ എനിക്ക് ബോധം ഉണ്ടായിരുന്നില്ല.....
അവൻ കാശിയും മിച്ചുവും പിണങ്ങാൻ ഉണ്ടായ കാരണം ഓർത്തെടുത്ത് പറഞ്ഞതും മിച്ചുവിന് ദേഷ്യവും സങ്കടവും ഒരുപോലെ തോന്നി..
ഒപ്പം അവൾ അവന്റെ കയ്യിൽ കിടന്നു കുതറി മാറാൻ ശ്രമിച്ചു.
നോക്കണ്ട വാമി..
എത്ര ശ്രമിച്ചാലും നിനക്ക് എന്റെ കയ്യിൽ നിന്ന് കുതറിമാറാൻ സാധിക്കില്ല..
എനിക്ക് നിന്നോട് സംസാരിച്ചേ പറ്റൂ....
എത്ര നാളായി ഞാൻ ഇത് മനസ്സിലിട്ട് ഇങ്ങനെ നടക്കുവാ...
ഇനിയും നിന്നോട് എല്ലാം പറഞ്ഞില്ലെങ്കിൽ ഞാൻ നെഞ്ച് പൊട്ടി മരിച്ചു പോകും...
അവൻ കാര്യമായി തന്നെ അവളോട് പറഞ്ഞതും..
അവളൊന്നടങ്ങി...
അന്ന് ഞാൻ നിന്നെ ഫോൺ വിളിച്ചു സംസാരിച്ചില്ലേ...
സത്യമായിട്ടും എനിക്കന്ന് ബോധം ഇല്ലായിരുന്നു....
അവൻ ആ &%₹## മോൻ നിന്നെ പറഞ്ഞതൊന്നും ഞാൻ സത്യത്തിൽ അബോദാവസ്ഥയിൽ കേട്ടിരുന്നില്ല എന്നതാണ് സത്യം....
നിന്റെ പേര് പറഞ്ഞ് അവന്മാർ എന്നേ എന്തൊക്കെയാ പറഞതും,
പിന്നെ കള്ളിന്റെ പുറത്തുമാണ് ഞാൻ നിന്നെ വിളിച്ചത് പോലും.
ആ സമയത്ത് ഞാൻ കള്ളുകുടിച്ചതിനെപ്പറ്റി നീ കൂടി പറയുന്നത് കേട്ടപ്പോൾ കള്ളിന്റെ പുറത്താ എന്നെ ഉപദേശിക്കാൻ നീയാരാ എന്റെ ഭാര്യയാണോ എന്നൊക്കെ ഞാൻ ചോദിച്ചത്...
സോറി ഡി...
അറിയാണ്ട് പറ്റി പോയതാ.....
അതിനുശേഷം നടന്നതൊന്നും എനിക്കറിയില്ല...
അപ്പോഴേക്കും ഞാൻ ബോധം കെട്ട് കഴിഞ്ഞിരുന്നു....
ആ... സാം .%#### മോൻ
നിന്നെ ഇങ്ങനെയൊക്കെ പറഞ്ഞെന്ന്...
ഞാൻ പിന്നീടാ അറിയുന്നത്...
അതും നീ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയ വിനീതയോട് പറഞ്ഞിരുന്നില്ലേ....
അങ്ങനെ.
അവളുടെ ചേട്ടൻ വിനീതിന്റെ കല്യാണം നീ ഇവിടുന്ന് ആരോടും പറയാതെ ഒളിച്ചോടി പോയില്ലേ ആ ഇടയ്ക്കാണ് കഴിഞ്ഞത്...
അപ്പോൾ ഞാൻ അവനെ കാണാൻ വേണ്ടി ഒരു ദിവസം അവന്റെ വീട്ടിൽ പോയപ്പോഴാ...
ഇങ്ങനെ ഒരു സംഭവം ഉള്ളതായി വിനീതയിലൂടെ ഞാൻ അറിയുന്നതുപോലും....
എനിക്ക് ബോധം ഉണ്ടായിരുന്നെങ്കിൽ ആരെങ്കിലും നിന്നെ മോശമായി പറഞ്ഞാൽ ... ഞാൻ കേട്ടുകൊണ്ടിരിക്കുമോ.....
അത്രയ്ക്ക് കൊള്ളരുതാത്തവനാണോ വാമീ ഞാൻ...."
അവൻ വേദനയോടെ അവളോട് ചോദിച്ചു...
അവൾ മറുപടി ഒന്നും പറഞ്ഞതേയില്ല....
ആ കാര്യം പറഞ്ഞപ്പോഴാ നിനക്കും എന്നോട് ഇഷ്ടം ഉണ്ടായിരുന്നു എന്നവൾ എന്നോട് പറയുന്നത്....
നിന്റെ ഇളയച്ഛനെയും ഇളയമ്മയേയും പേടിച്ചാണ് നീ ആ ഇഷ്ടം എന്നോട് തുറന്നു പറയാത്തത് എന്ന് പോലും..
ആണോ വാമി...
അങ്ങനെയാണോ....
നീ കാരണം ആ വീട്ടിൽ അടി ഉണ്ടാകേണ്ട എന്ന് ചിന്തിച്ചാണോ ഉള്ളിലെ ഇഷ്ടം ആരോടും പറയാതെ മറച്ചുവെച്ചത്....
കാശി വീണ്ടും അറിയാനുള്ള ആവേശത്തോടെ അവളോട് ചോദിച്ചു...
അവൾ മറുപടി ഒന്നും പറഞ്ഞില്ല...
അവന്റെ മുഖത്തേക്ക് വെറുതെ ഉറ്റുനോക്കിയിരുന്നു.
ശരിയാണ്.... കാശിയേട്ടൻ പറഞ്ഞതെല്ലാം...
ഇളയച്ഛനായ മാധവന് അല്ലെങ്കിൽ തന്നെ തന്റെ പേരിൽ തന്നോട് ബഹളം വയ്ക്കാനെ അയാൾക്ക് സമയമുള്ളൂ....
ഇനി കാശി ഏട്ടനോടുള്ള തന്റെ പ്രണയം കൂടി അറിഞ്ഞാൽ ഇതായിരിക്കില്ല അവസ്ഥ....
നാട്ടിലെ പ്രമാണി ചെക്കനെ വളച്ചെടുത്തു എന്നു വരെ പറഞ്ഞുണ്ടാക്കും.....
പോരാത്തതിന് അവരുടെ മൂത്തമകൾക്ക് കാശി ഏട്ടനോട് ഒരു ചായ്‌വുള്ള കാര്യം തനിക്കറിയാവുന്നതും ആണ്...
അങ്ങനെയുള്ളപ്പോൾ സംഗതി എത്രമാത്രം
മോശമാകുമെന്ന് പറയേണ്ടതില്ലല്ലോ.....
അതുകൊണ്ടുതന്നെയാണ് ഉള്ളിൽ എപ്പോഴോ നാട്ടിലെ പ്രമാണിയായ കാശിനാഥനോട് തോന്നിയ ഇഷ്ടം വേറെ ആരോടും പറയാതിരുന്നത്...
വിനിതയോട് ഏതോ ഒരു നിമിഷത്തിൽ പറഞ്ഞു പോയതാണ്....
എന്നാൽ ഇന്ന് അവളിലൂടെ കാശിയേട്ടൻ എല്ലാം അറിഞ്ഞിരിക്കുന്നു....
കാശിക്ക് എന്ത് മറുപടി കൊടുക്കും എന്ന് പോലും അറിയാത്ത ഒരു അവസ്ഥയിൽ മിച്ചു ഉഴറി.
✨✨✨🩷✨✨✨
"വാമി....."
അവൻ വീണ്ടും അവളെ വിളിച്ചു..
"എന്താ ആലോചിക്കുന്നത്....
അന്ന് നമ്മൾ പിണങ്ങാൻ ഉണ്ടായ കാര്യങ്ങൾ ആണോ...
കാശി വിഷമത്തോടെ ആ കാര്യങ്ങൾ വീണ്ടും അവൾക്ക് മുന്നിൽ വരച്ചുകാട്ടുമ്പോൾ അവളുടെ ചിന്ത അന്നത്തെ സംഭവവികാസങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞിരുന്നു.
വീട്ടിലെ ജോലികൾ ഒക്കെ ഒതുക്കി മിച്ചു തലവേദന കാരണം നേരത്തെ അവളുടെ റൂമിലെ കുഞ്ഞിക്കട്ടിലിൽ കിടക്കവെയായിരുന്നു അവളുടെ ഫോൺ റിംഗ് ചെയ്തത്....
അവൾ ഫോൺ കൈനീട്ടിയെടുത്ത് ഡിസ്പ്ലേയിൽ തെളിയുന്ന പേര് കാശി യുടേതാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു.
"ഹലോ...
കാശിയേട്ട...."
"ഹ്മ്മ്...
നീ കഴിച്ചോ വാമി...."
അവൻ കുഴഞ്ഞ ശബ്ദത്തിൽ അവളോട് ചോദിച്ചു.
അവളുടെ പുരികങ്ങൾ സംശയത്താൽ ചുളിഞ്ഞു...
"കാശി ഏട്ടൻ...
ഏട്ടൻ കുടിച്ചോ...
ശബ്ദമൊക്കെ വല്ലാതിരിക്കുന്നു....
നാവൊക്കെ കുഴയുന്ന പോലെ ഉണ്ടല്ലോ....
എനിക്കറിയാം കുടിച്ചിട്ടാ എന്നെ വിളിച്ചതെന്ന്...
എന്തിനാ ഇങ്ങനെ കുടിക്കുന്നത്...
ഇങ്ങനെ കുടിച്ച് സ്വയം നശിക്കുന്നത് എന്തിനാ കാശിയേട്ടാ...."
അവൾ സങ്കടത്തോടെ ബെഡിൽ ചമ്രം പടിഞ്ഞിരുന്നുകൊണ്ട് ചോദിച്ചു.
ഞാൻ കുടിക്കും...
ഞാൻ കുടിച്ചാലും കുടിച്ചില്ലെങ്കിലും നിന..ക്കെന്താ....
നിനക്ക് ഞാൻ ആരുമല്ലല്ലോ...
നിനക്കെന്നെ വേണ്ടല്ലോ....
എന്റെ ഇഷ്ടം മനസ്സിലാക്കിയിട്ടും നീ എന്നോട് കാണിക്കുന്നത് ശരിയാണോ...
നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടല്ലേ പട്ടിയെ പോലെ ഞാൻ പുറകെ വരുന്നത്...
എന്നിട്ടിപ്പോ കുടിക്കരുത് പോലും...
അത് പറയാൻ നീ ഏതാടി പുല്ലേ...
എന്റെ ഭാര്യ ഒന്നുമല്ലല്ലോ...
എന്തിന് കാമുകി പോലും അല്ല...
അപ്പോൾ നിനക്ക് എന്റെ കാര്യത്തിൽ അത്ര ദണ്ണം വേണ്ട...
കാശി ബോധം പോലുമില്ലാതെ വയറ്റിൽ കിടന്ന മദ്യത്തിന്റെ ലഹരിയിൽ വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു...
പ്രണയം അവനോട് ഉണ്ടായിട്ടും തുറന്നു പറയാത്തത് കൊണ്ട് തന്നെ അവന്റെ ഈ വാക്കുകൾ അവളിൽ വല്ലാത്തൊരു വേദന സൃഷ്ടിച്ചു..
പോരാത്തതിന് ഇങ്ങനെ കുടിച്ച് നശിക്കുന്നതിൽ സങ്കടവും.
"ഇനി നീ എന്നെ വിളിക്കണ്ട..
എനിക്ക് അത് ഇഷ്ടമല്ല...
ഞാൻ കാശിയേട്ടന്റെ ഒരു കാര്യത്തിലും ഇടപെടാൻ വരുന്നില്ല..."
അവൾ കുറച്ചു ദേഷ്യത്തോടെ തന്നെ അവനോടു മറുപടി പറഞ്ഞു..
"ഹ വേണ്ട...
എനിക്ക് ആരും വേണ്ട...
നീ നിന്റെ പാട് നോക്കി പോകാൻ നോക്ക്...."
കുഴഞ്ഞ സ്വരത്തിൽ അതും പറഞ്ഞ് അവൻ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു എന്ന ധാരണയിൽ അവന്റെ അടുത്തായി ഫോൺ വച്ചുകൊണ്ട്
ആ പുൽ മേട്ടിൽ അവശതയോടെ മലർന്നു കിടന്നു...
അബോധ അവസ്ഥയിലും കണ്ണുകൾ അടച്ച് അപ്പോഴും പതിഞ്ഞ സ്വരത്തിൽ അവൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു...
അവന്റെ വാക്കുകള്‍ തന്നിൽ തീർത്ത വേദനയാൽ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചവൻ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങിയപ്പോഴാണ്...
ഫോണിലൂടെ സാമിന്റെ വാക്കുകൾ അവളുടെ ചെവിയിലേക്ക് എത്തുന്നത്...
എന്നാലും കാശി വാമിക അവൾ ഒരു ച*₹#₹ ക്ക് തന്നെയാണ്...
എന്റെ പൊന്നോ ഹാഫ് സാരിയൊക്കെ ഉടുത്ത് ക്ഷേത്രത്തിൽ പോകുന്നത് കാണണം...
കേറി അങ്ങോട്ട്.............
വീണ്ടും ലൈംഗിക ചുവയോടു കൂടിയ വാക്കുകൾ ഓരോന്നും കുടിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന കാശിയെ നോക്കി സാം പറഞ്ഞു കൊണ്ടേയിരുന്നു.
ഫോണിന്റെ മറുതലയ്ക്കൽ ഉണ്ടായിരുന്ന മിച്ചു സാം ഇതൊക്കെ പറയുന്നത് കേട്ട് കാശി മിണ്ടാതിരിക്കുന്നത് കൊണ്ട് തന്നെ കാശിയും തന്റെ ശരീരമാണോ ആഗ്രഹിക്കുന്നത് എന്ന് പോലും ചിന്തിച്ചു..
എന്നാൽ അവൾ ആ സമയം അറിഞ്ഞിരുന്നില്ല ബോധം പോലുമില്ലാതെ കിടക്കുന്ന കാശിയോടാണ് സാം ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന്...
അലക്സിന്റെ സംസാരമെല്ലാം കേട്ടു കഴിഞ്ഞതും മിച്ചുവിന് വല്ലാത്ത ദേഷ്യം തോന്നി...
പ്രണയമാണെന്ന് പറഞ്ഞിട്ടും മറ്റൊരുവൻ ഇങ്ങനെയൊക്കെ പറഞ്ഞത് എങ്ങനെയാണ് കാശിക്ക് കേട്ടുകൊണ്ടിരിക്കാൻ സാധിച്ചത്....
ആ ഒരു ചിന്ത അവനോടുള്ള പ്രണയത്തിനു മേൽ ഭംഗം ഏൽപ്പിച്ചു...
തൽഫലമായാണ് അവൾ അവനെ ഫോണിൽ ബ്ലോക്ക് ചെയ്യുന്നതും...
അവനിൽ നിന്നും മാറി നടക്കുന്നതും.
വാമി....
കാശി ചിന്തയിലാണ്ടിരുന്ന മിച്ചുവിന്റെ തോളിൽ കുലുക്കി വിളിച്ചപ്പോഴാണ് അവൾ ഓർമ്മകളിൽ നിന്ന് തിരികെ വന്നത്.
To be continued 🚶♀️🚶♀️🚶♀️🚶♀️
അപ്പൊ എല്ലാരും വായിച്ചു റിവ്യൂ ഇട്ടോ 😘😘😘
ഉടനെ വരാട്ടോ 😘😘😘
വായിക്കുന്നവർ ഫോള്ളോ കൂടി ചെയ്തേക്കണേ 🤗😘😘😘
പ്രാണനിൽ അലിയാൻ ✨5
"വാമി...."
കാശി ചിന്തയിലാണ്ടിരുന്ന മിച്ചുവിന്റെ തോളിൽ കുലുക്കി വിളിച്ചപ്പോഴാണ് അവൾ ഓർമ്മകളിൽ നിന്ന് തിരികെ വന്നത്.
അവളുടെ കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നവന്റെ മുഖത്തേക്ക് നീണ്ടതും അവൾ ദേഷ്യത്തോടെ അവന്റെ കൈകൾ തട്ടിയെറിഞ്ഞു.
"ഞാൻ സിമ്പതി പിടിച്ചു പറ്റാനായി കള്ളം പറയുന്നതാണെന്ന് തോന്നുന്നുണ്ടോ...
ഞാൻ ആരോട് കള്ളം പറഞ്ഞാലും നിന്നോട് കള്ളം പറയില്ല എന്ന് നിനക്കറിയാവുന്നതല്ലേ...."
അവൻ അത്രമേൽ ആർദ്രമായി അവളോട് ചോദിച്ചു.
"വേ... വേണ്ട...
എന്നോട് ഒന്നും പറയണ്ട...
കള്ളുകുടിയൻ...
ബോധമില്ലാതെ കള്ളുകുടിച്ചിട്ടല്ലേ അന്ന് അങ്ങനെയൊക്കെ സംഭവിച