Aksharathalukal

✨അവളറിയാതെ🥀✨ 1

തന്റെ മാതാപിതാക്കളോടൊപ്പം    ഏട്ടൻമാരുടെയും    ഏട്ടത്തിയുടെയും    ഒപ്പമൊക്കെ  താൻ ചിലവഴിച്ച          ഒരുപാട് നല്ല നിമിഷങ്ങൾ,  അവയിൽ ഒട്ടും മങ്ങാതെ   നിറം പിടിച്ചിരിക്കുന്ന   തന്റെ പ്രണയത്തിന്റെ മുഖവും...



മൂന്നു  വർഷങ്ങൾ....
സ്വന്തം          ഐഡന്റിറ്റി    പോലും,  ഓർമ്മകളിൽ  നിന്ന്   മാഞ്ഞു പോയി   താൻ      കടന്നുപോയ നീണ്ട   മൂന്നു വർഷങ്ങൾ.
ആ  മൂന്നു വർഷം  തനിക്ക് ചക്രവ്യൂഹം  തന്നെയായിരുന്നു.



ഈ   മൂന്ന് വർഷങ്ങൾ   തന്നിൽ  തീർത്തമാറ്റങ്ങൾ    ഒരുപാടാണ്...

അതുപോലെ   തന്റെ പ്രിയപ്പെട്ടവരിലും    ഒരുപാട് മാറ്റങ്ങൾ  ഉണ്ടായിരിക്കാം.



തനിക്ക് ഓർമ്മ തിരിച്ചു വന്നതിൽ പിന്നെ  ,  ഒരു ആവേശമായിരുന്നു    തന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക്  ഓടി അണയാൻ...
  അമ്മയുടെ മാറിലെ ചൂട് അറിഞ്ഞ് നിദ്ര ദേവിയെ പുൽകാൻ...
അച്ഛന്റെയും ഏട്ടന്മാരുടെയും   വാത്സല്യത്തിന്റെ തണൽ അറിയാൻ....


ഒപ്പം തന്റെ പ്രാണനായവന്റെ  സാമീപ്യം അറിയാൻ.... അവന്റെ കണ്ണിലെ     തിളക്കം
കാണാൻ. അവന്റെ ചുണ്ടിലെ പുഞ്ചിരി   നേരിട്ട് കാണാൻ...
അങ്ങനെ പോകുന്നു ആഗ്രഹങ്ങൾ.
ആ ആഗ്രഹങ്ങളുടെ      കുത്തൊഴുക്കിന്റെ ബാക്കിയാണ് ഈ യാത്ര.



അവളുടെ മനസ്സിലേക്ക്   മിഴിവോടെ അവന്റെ രൂപം കടന്നുവന്നു.
ഇന്നോളം താൻ   തന്റെ പ്രണയം അവനെ അറിയിച്ചിട്ടില്ല..

പക്ഷേ ഒന്നെനിക്കറിയാം... ആ മനസ്സിൽ എന്നോടുള്ള പ്രണയം മാത്രമാണ്....ആ കണ്ണുകളിൽ താനത് കണ്ടിട്ടുണ്ട്.തിരിച്ചറിഞ്ഞിട്ടുമുണ്ട്.

ആ കണ്ണുകളിലെ തിളക്കം പോലും  എനിക്ക് മാത്രം സ്വന്തമാണ്.



പരസ്പരം   പ്രണയം തുറന്നു പറഞ്ഞിട്ടില്ല എന്നേയുള്ളൂ ,
ഇടയ്ക്കിടയ്ക്കുള്ള   നോട്ടങ്ങളിലൂടെയും, ചേർത്തു പിടിക്കലിലൂടെയും   അവന്റെ പ്രണയം താൻ അറിഞ്ഞിട്ടുണ്ട്.
അവനെക്കുറിച്ച് ഓർക്കവേ   അവളുടെ കവിളുകളിൽ നാണത്തിന്റെ ചുവപ്പ് രാശി  പടർന്നു.



എന്താവും എന്നെ കാണുമ്പോൾ   അച്ഛന്റെയും അമ്മയുടെയും ഏട്ടന്മാരുടെയും ഒക്കെ അവസ്ഥ...
ആ ഓർമ്മയിൽ    അവളുടെ കണ്ണിലൂടെ ആനന്ദാശ്രു    മടിയിലേക്ക് പൊടിഞ്ഞുവീണു.


💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

നാടിനും തന്നെ    പോലെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.

മുന്നേ ചെറിയ ഒരു    നടപ്പാതയായിരുന്ന വഴികൾ   ഇന്ന്  ടാറിട്ട   ചെറിയ       കാറിനു പോകാൻ തക്ക വീതിയുള്ള  റോഡുകളായി മാറിയിരിക്കുകയാണ്.

ഒരുപാട്  പുതിയ വീടുകളും,   കടകളും..
ആദ്യമായി അറിയുന്ന   കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ   അവളെല്ലാം നോക്കി കണ്ടു.








ചേട്ടാ ആ വളവ് കഴിഞ്ഞ്  ആദ്യം കാണുന്ന വീട്, തന്റെ അടുത്തിരുന്ന ഒരുവൾ    ഡ്രൈവറിന്   നിർദ്ദേശം നൽകി.


അവളുടെ ശബ്ദമാണ്    പുറത്തെ കാഴ്ചകളിൽ നിന്നും തന്റെ ശ്രദ്ധ വ്യതിചലിപ്പിച്ച്   അവളിലേക്ക് കൊണ്ടുവന്നത്.


ഇവൾ... സൗമ്യ... തന്റെ ആരാണെന്ന് ചോദിച്ചാൽ..
അതിനുത്തരം പലതാണ്..

എന്നോ നിലയ്ക്കേണ്ട   തന്റെ പ്രാണനെ     സംരക്ഷിച്ചവൾ, ഇന്ന് അവൾ    തന്റെ ജീവിതത്തിന്റെ     ഒഴിച്ചുകൂടാൻ ആവാത്ത  ഭാഗമാണ്.
അവളില്ലാതെ താനില്ല എന്ന് തന്നെ വേണം പറയാൻ.





മുംബൈയിലെ   ഒരു   IT കമ്പനിയിൽ  വർക്ക് ചെയ്യുകയാണ് കക്ഷി.

അമ്മ അവളുടെ    10   മത്തെ വയസ്സിൽ മരിച്ചു.ഒറ്റ മകൾ ആണ്.

മകളെ നോക്കാൻ എന്ന വ്യാജേന  അച്ഛൻ  രണ്ടാമതൊരു കല്യാണം കഴിച്ചതോടുകൂടി       അവളുടെ ജീവിതത്തിൽ    കരിനിഴൽ വീഴുകയായിരുന്നു.


രണ്ടാനമ്മയുടെ      ഉപദ്രവങ്ങൾ അച്ഛൻ അറിഞ്ഞിട്ടും  മൗനം പാലിച്ചതേ   ഉള്ളൂ...
സൗമ്യയുടെ  അമ്മയുടെ മരണത്തിന് ശേഷം   സൗമ്യ   അയാൾക്കൊരു    ബാധ്യത പോലെയായിരുന്നു.


ഒടുവിൽ    അവർക്കൊരു  കുഞ്ഞു കൂടി   ഉണ്ടായതോടുകൂടി     അവളുടെ ജീവിതം മുഴുവനായി    ഇരുട്ടു പടർന്നു.



കൂട്ടുകാരുടെയും, അമ്മയുടെ ചില ബന്ധുക്കളുടെയും സഹായത്തോടുകൂടി    രണ്ടാനമ്മയ്ക്കും അച്ഛനും എതിർപ്പുണ്ടായിട്ടും    എങ്ങനെയൊക്കെയോ    പഠനം പൂർത്തിയാക്കി     നാട്ടിലെ   ബന്ധങ്ങളെ എല്ലാം പാടെ   ഉപേക്ഷിച്ചുകൊണ്ട് അവൾ   മുംബൈയിലേക്ക് വണ്ടി കയറുകയായിരുന്നു.


ഒറ്റയ്ക്കുള്ള ജീവിതം, പേര് പോലെ   ഒരു ബന്ധവും   അവളുടെ ജീവിതശൈലിക്കില്ല.
അവളുടെ   വേദനയാർന്ന    ജീവിതം അവൾക്ക് നൽകിയ വേദനകൾ കൊണ്ടാകാം 
അവൾ      ഇഷ്ടപ്പെടാത്തത് എന്തിനെയും   എതിർത്ത് സംസാരിക്കുന്ന   അവൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതിൽ, ആരുടെ എതിർപ്പുണ്ടായാലും   അതൊന്നും വകവയ്ക്കാത്ത    ഒരു പെൺകരുത്തായി മാറിയത്.



അവളുടെ ആ   ഒറ്റയ്ക്കുള്ള ജീവിതത്തിലേക്കാണ്    താൻ   കടന്നു ചെല്ലുന്നത്.



തന്റെ അതേ പ്രായമാണ് അവൾക്ക്..  എങ്കിലും എന്നോട്  അനിയത്തിയോട് എന്നതുപോലെ   വല്ലാത്ത ഇഷ്ടമാണ്...

തനിക്കും അതെ..



തന്നിലെ ഓരോ മാറ്റങ്ങളും  ഒത്തിരി കൗതുകത്തോടെ   വീക്ഷിച്ചുകൊണ്ട്   താൻ പഴയ പടിയാകാൻ   ഒരുപാട് കാത്തിരുന്നത്  അവളാണ്, അവൾ മാത്രം. 



എന്താടി നോക്കുന്നെ നീ പറഞ്ഞ  കഥ   അനുസരിച് അതാണല്ലോ വഴി, സൗമ്യയെ നോക്കി ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് അവളുടെ കണ്ണ് കൂർപ്പിച്ചുള്ള ചോദ്യം.


അതിനു മറുപടിയായി  ചിരിയോടെ  തല കുലുക്കി .



വീട്ടുകാരെ പറ്റിയൊക്കെ അന്വേഷിക്കാം എന്ന് പറഞ്ഞപ്പോൾ, 
നിനക്ക് തന്നെ ആയിരുന്നല്ലോ  നിർബന്ധം    നിനക്ക് തന്നെയെല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കണം എന്ന്.

സൗമ്യ    തന്റെ മടിയിരിക്കുന്ന കയ്യിൽ അവളുടെ കൈകൾ കോർത്തുകൊണ്ട് പറഞ്ഞു.



മതി എനിക്ക് അങ്ങനെ അറിഞ്ഞാൽ മതി...
ഒരു നേർത്ത  പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട്    പുറത്തേക്ക്  കണ്ണും നട്ടിരുന്നു.




സൗമ്യയും     തോളിൽ ഒന്ന് തട്ടി കൂടെ താൻ ഉണ്ടെന്ന്      ആശ്വാസമേകിക്കൊണ്ട്  
സീറ്റിൽ ഒന്ന് അമർന്നിരുന്നു.




സൗമ്യയെ നോക്കി ചിരിച്ചുകൊണ്ട്    പുറത്തെ കാഴ്ചയിലേക്ക് ഊള ഇടുമ്പോൾ    വീണ്ടും   തന്റെ  പ്രിയപ്പെട്ടവരോടൊപ്പം ഉള്ള നിമിഷം  മനസ്സിൽ  ഇടം പിടിച്ചിരുന്നു.



  ആ വളവ് തിരിഞ്ഞ്  മിഥുനം എന്ന് എഴുതിയ    ബോർഡ് ഉള്ള  ഗേറ്റ് കടന്ന് ,  തങ്ങൾ സഞ്ചരിച്ച        കാർ മുറ്റത്ത് ബ്രേക്ക് ഇട്ട് നിൽക്കുമ്പോൾ..   നെഞ്ച്    ക്രമാതീതമായി ഇടിക്കുന്നത് അവൾക്കറിയാമായിരുന്നു.




കാറിന്റെ ശബ്ദം കേട്ട്
അച്ഛൻ   സുകുമാരനും    അതിന് പിന്നാലെ അമ്മ    സുമയും പുറത്തുവരുന്നത്  കാറിനകത്ത് തന്നെ  നിറഞ്ഞ മിഴിയാലെ  നോക്കി കണ്ടു..

പണ്ടത്തെ  പ്രസ്സരിപ്പ്  ഒന്നും  ഇന്നാ മുഖത്തില്ല.
കാറിനു പുറത്തിറങ്ങിയിരിക്കുന്ന  സൗമ്യയെ   രണ്ടുപേരും      സംശയത്തോടെ നോക്കുകയാണ്.




അച്ഛന്റെ അമ്മയുടെയും  പുറകിലായി    ആരൊക്കെയോ വന്നു നിൽക്കുന്നത്        അറിയുന്നുണ്ടെങ്കിലും  കണ്ണുകൾ മൊത്തം  തന്റെ അച്ഛനെയും അമ്മയെയും    നീണ്ട രണ്ടു വർഷങ്ങൾക്കുശേഷം      കാണുന്ന തിരക്കിലായിരുന്നു..



തന്നെ സംശയത്തോടെ നോക്കുന്ന  സുകുമാരനെയും സുമയെയും നോക്കി ചിരിച്ചുകൊണ്ട്   
സൗമ്യ  പകുതി താഴ്ത്തി വെച്ചിരിക്കുന്ന ഗ്ലാസ് വിൻഡോയിലൂടെ  അകത്തേക്ക് നോക്കി...


അവളുടെ  നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ       നിറഞ്ഞ കണ്ണുകൾ   അമർത്തി തുടച്ചു കൊണ്ട്   
മെല്ലെ   ഡോർ തുറന്ന്    വിറയ്ക്കുന്ന   കാലുകൾ   വർഷങ്ങൾക്കിപ്പുറം   നിലത്തേക്ക് ഉറപ്പിച്ചുകൊണ്ട്  കാറിനു പുറത്തേക്കിറങ്ങി.



വീടിന്റെയും വാതിൽ പടിയിൽ നിന്നവരുടെ  കണ്ണുകളിൽ    പകപ്പും ഞെട്ടലും  വേറെ എന്തൊക്കെയോ   ഭാവങ്ങൾ......


  തന്റെ പ്രിയപ്പെട്ടവരുടെ മുഖത്ത്   മിന്നി മാഞ്ഞു പോകുന്ന  ഭാവങ്ങളെ  

തീർത്ഥ ❤️

നിറഞ്ഞ കണ്ണുകളോടെ    ചുണ്ടിൽ ഒരു പുഞ്ചിരിയുമായി   കാറിൽ ചാരി  നോക്കിനിന്നതേയുള്ളൂ...






എല്ലാവരും  തീർത്ഥയെ ഒന്നു നോക്കിയശേഷം   തിരിഞ്ഞ്   സിറ്റൗട്ടിൽ   മാലയിട്ട്   വച്ചിരിക്കുന്ന    തീർത്ഥയുടെ      ഫോട്ടോയിലേക്ക്   വിശ്വാസം വരാതെ  നോക്കി.


To be continued 🚶‍♀️🚶‍♀️🚶‍♀️🚶‍♀️











✨അവളറിയാതെ🥀✨ 2

✨അവളറിയാതെ🥀✨ 2

4.5
255

എന്റെ അമ്മേ, അമ്മയുടെ    തനു മോള് തന്നെയാ. തീർത്ഥ      സിറ്റൗട്ടിൽ തൂക്കിയിരിക്കുന്ന തന്റെ ഫോട്ടോയിലേക്ക് പകപോടെ    നോക്കുന്നവരെ നോക്കി നിറഞ്ഞ കണ്ണുകളോടെ സുമയോട് പറഞ്ഞു. മോളെ.... സുമ വിറയലോടെ  വിളിച്ചു... അമ്മേ.... തീർത്ഥ ഇടർച്ച കലർന്ന സ്വരത്തിൽ   സുമയെ വിളിച്ചു... എന്റെ മോളെ... നീ എവിടെയായിരുന്നു... സുമ ഓടിച്ചെന്ന് തീർത്ഥയെ കെട്ടിപ്പിടിച്ചുകൊണ്ട്    അവളുടെ   ശരീരത്തിൽ ആകെ  കൈകൾ കൊണ്ട് തലോടി കൊണ്ട്     ഞെട്ടലോടെയും അതിലുപരി അത്ഭുതത്തോടെയും ചോദിച്ചു. അമ്മേ... അമ്മയ്ക്ക് സുഖമാണോ അമ്മേ... നിറഞ്ഞ കണ്ണുകൾ   തന്റെ കാഴ്ചയെ മറക്കുമ്പോ