Aksharathalukal

✨അവളറിയാതെ🥀✨ 2

എന്റെ അമ്മേ, അമ്മയുടെ    തനു മോള് തന്നെയാ.

തീർത്ഥ      സിറ്റൗട്ടിൽ തൂക്കിയിരിക്കുന്ന തന്റെ ഫോട്ടോയിലേക്ക് പകപോടെ    നോക്കുന്നവരെ നോക്കി നിറഞ്ഞ കണ്ണുകളോടെ സുമയോട് പറഞ്ഞു.

മോളെ....
സുമ വിറയലോടെ  വിളിച്ചു...

അമ്മേ....

തീർത്ഥ ഇടർച്ച കലർന്ന സ്വരത്തിൽ   സുമയെ വിളിച്ചു...

എന്റെ മോളെ... നീ എവിടെയായിരുന്നു...
സുമ ഓടിച്ചെന്ന് തീർത്ഥയെ കെട്ടിപ്പിടിച്ചുകൊണ്ട്    അവളുടെ   ശരീരത്തിൽ ആകെ  കൈകൾ കൊണ്ട് തലോടി കൊണ്ട്     ഞെട്ടലോടെയും അതിലുപരി അത്ഭുതത്തോടെയും ചോദിച്ചു.

അമ്മേ... അമ്മയ്ക്ക് സുഖമാണോ അമ്മേ...
നിറഞ്ഞ കണ്ണുകൾ   തന്റെ കാഴ്ചയെ മറക്കുമ്പോഴും    മുന്നിൽ നിൽക്കുന്ന   തന്റെ അമ്മയെ നോക്കി    വിറയ്ക്കുന്ന ശബ്ദത്തിൽ   തനു ചോദിച്ചു.

എന്റെ കുഞ്ഞിനെ കാണാതെ    ഈ കഴിഞ്ഞ മൂന്നുവർഷം     എങ്ങനെയാ കഴിച്ചുകൂട്ടിയെന്ന്   എനിക്കേ  അറിയൂ...

ഈ  മൂന്ന് വർഷം
ഈ വീട്ടിൽ        സന്തോഷം  ഉണ്ടായിട്ടുണ്ടോ, ഈ വീട്ടിലുള്ള ആരെങ്കിലും    സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടുണ്ടോ...

അങ്ങനെയുള്ള എന്നോടാണോ മോളെ നീ  സുഖമാണോ എന്ന് അന്വേഷിക്കുന്നത്...
തുമ്പി മോള്   ഈ വീട്ടിലേക്ക് വരുമ്പോഴാണ്    ഈ വീട്ടിൽ വീണ്ടും    കുറച്ചു നേരത്തേക്ക് എങ്കിലും സന്തോഷം ഉണ്ടാകുന്നത്.

സുമ വീണ്ടും തനുവിന്റെ  മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് കൊണ്ട്   പദം പറഞ്ഞു കരയാൻ തുടങ്ങി.
അവരുടെ    സങ്കടതിന്റെ തോത് അനുസരിച്   അവരിൽ  നിന്ന് എങ്ങലടികളും  ഉയരുന്നുണ്ട്.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

തനുവും ആ അമ്മയുടെ   സ്നേഹ   തണലിൽ    ഈ കഴിഞ്ഞ മൂന്നുവർഷം   അനുഭവിച്ച ഒറ്റപ്പെടലും, നഷ്ടപെട്ട   വാത്സല്യവും   ഒക്കെ    കരഞ്ഞു തീർക്കുന്നതിന് ഇടയ്ക്കാണ്    തന്റെ തലയിലൂടെ തഴുകി കടന്നുപോയ  ആ വിറക്കുന്ന      കൈകളുടെ സ്പർശനം തനു തിരിച്ചറിയുന്നത്.



തല ഉയർത്തി നോക്കാതെ തന്നെ അത് ആരുടേതാണെന്ന് മനസ്സിലായ  തനുവിന്റെ ചുണ്ടുകൾ വിടർന്നു. ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചു.

അച്ഛാ...  അവൾ വിറയ്ക്കുന്ന ചുണ്ടുകളോടെ   ആ നാമം ഉരുവിട്ടുകൊണ്ട്    അടുത്ത് നിൽക്കുന്ന സുധാകരനെ   കെട്ടിപ്പിടിച്ചു.


അച്ഛ...ന്റെ തനു മോൾക്ക് സുഖ...മാണോ...ടാ...
അയാൾ  വാൽസല്യത്തോടെ    തനുവിന്റെ കണ്ണുനീർ  തുടച്ചു കൊടുത്തുകൊണ്ട് ചോദിച്ചു.

ഹ്മ്മ്...  സുധാകരന്റെ    മുഖത്തേക്ക് നോക്കി   വിതുമ്പുന്ന ചുണ്ടുകളെ അടക്കി നിർത്തിക്കൊണ്ട് അവൾ മൂളി.



എവിടെയായിരുന്നു കുട്ടി ഇത്രയും കാലം.. ഞങ്ങൾ എവിടെയൊക്കെ അന്വേഷിച്ചു എന്നറിയോ നിനക്ക്...
പോലീസുകാർ വരെ     മോളി....നി തിരിച്ചു വരി....ല്ലെന്ന് ....

അത് പറയുമ്പോൾ    അയാളുടെ വാക്കുകൾ പലതും മുറിഞ്ഞു പോകുന്നുണ്ടായിരുന്നു. ഒപ്പം കണ്ണുകളും നിറഞ്ഞൊഴുകി.

അച്ഛാ...
തനു സുധാകരന്റെ നെഞ്ചിലേക്ക് വീണു    പൊട്ടിക്കരഞ്ഞു.

അവളുടെ   കണ്ണുനീരിനാൽ    അയാൾ ഇട്ടിരുന്ന ഷർട്ട് പോലും  കുതിർന്നു.

മോളെ.. കരയാതെടാ... മോൾക്ക്   വയ്യാണ്ട് ആവില്ലേ ടാ...

സുധാകരന്റെ ആ വാക്കുകളിൽ ഒരു മകളോടുള്ള കരുതൽ ഉണ്ടായിരുന്നു.ഒപ്പം അയാളുടെ കണ്ണുകളും  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അയ്യേ അച്ഛന്റെ പുലിക്കുട്ടി കരയുവാ.. എന്റെ പുലിക്കുട്ടി   ഇങ്ങനെ    കരഞ്ഞാൽ അച്ഛനാ നാണക്കേട്..
ദേ കണ്ണൊക്കെ തുടച്ചിട്ട് അത് ആരാ നിൽക്കുന്നതെന്ന് നോക്കിയേ..

തനുവിന്റെ കരച്ചിൽ   നിൽക്കുന്നില്ല എന്ന് മനസ്സിലാക്കിയ
സുധാകരൻ തന്നെ നെഞ്ചിൽ കിടന്നു കരയുന്ന അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുകൾ തുടച്ചു കൊടുത്ത ശേഷം      വീടിന്റെ വരാന്തയിലേക്ക്  കൈ ചൂണ്ടി.

വീടിന്റെ ഉമ്മറത്തു നിന്ന്   അമ്പരപ്പോടെ  തന്നെ  നോക്കി    കണ്ണീർ തുടയ്ക്കുന്ന      ദേവികയെ   തനു   അപ്പോഴാണ് കാണുന്നത്.

കണ്ണുകൾ നിർത്താതെ പെയ്യുമ്പോഴും     തനു ദേവികയെ നോക്കി  പുഞ്ചിരിക്കാൻ ശ്രമിച്ചു.


ഇത് സ്വപ്നമാണോ മോളെ...
ഞങ്ങളുടെ പ്രാർത്ഥനയ്ക്ക്   ഒടുവിൽ ഫലം ഉണ്ടായല്ലോ...
ഒടുവിൽ നിന്നെ ഞങ്ങൾക്ക് ദൈവം തിരിച്ചു തന്നല്ലോ..

   ദേവിക   പെട്ടെന്ന് ബോധം വന്ന പോലെ ഓടിവന്ന് തനുവിനെ   കെട്ടിപ്പിടിച്ചുകൊണ്ട്    അവളുടെ ശരീരമാകെ തൊട്ടുതലോടിക്കൊണ്ട്   മുന്നിൽ നടക്കുന്നത് വിശ്വാസം വരാതെ   തനുവിനെയും കൂടെ നിൽക്കുന്നവരെയും മാറിമാറി നോക്കി  ചോദിച്ചു.

അത് പറയുമ്പോൾ     ദേവികയുടെ    വാക്കുകൾ പലതും മുറിഞ്ഞു പോയിരുന്നു.


തനു      ദേവികയെ  നോക്കിനിന്നതേ ഉള്ളു.

അല്ല... എ...ന്റെ ഏട്ടന്മാര്.....

  തനു
തന്റെ കണ്ണുനീര്   തുടച്ച് മുഖമൊന്ന് അമർത്തി തുടച്ചുകൊണ്ട്     വീട്ടിനുള്ളിലേക്ക് ഒന്ന് എത്തിനോക്കി കൊണ്ട്    ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു.

അപ്പോഴും അവളുടെ കണ്ണുകൾ   തന്റെ പ്രിയപ്പെട്ടവരെ കാണാനായി ആർത്തിയോടെ    വീട്ടിനുള്ളിലേക്ക്     പായുന്നുണ്ടായിരുന്നു.

അവരകത്തുണ്ട് മോളെ.. വാ..
തന്റെ നിറഞ്ഞൊഴുകുന്ന കണ്ണിനെ  ഉടുത്തിരുന്ന സാരിയുടെ മുന്താണി ഉപയോഗിച്ച് തുടച്ചുകൊണ്ട്    സുമ  തനുവിന്റെ തലയിൽ തലോടി കൊണ്ട് മറുപടി നൽകി.

സൗമി വന്നേ... പുറംതിരിഞ്ഞ്    ചിരിയോടെ തങ്ങളെ   നോക്കി നിൽക്കുന്ന സൗമ്യയെ     തനു അകത്തേക്ക് ക്ഷണിച്ചു.

തനു  സൗമ്യയെ   സൗമീ  എന്നാണ് വിളിക്കാറ്. സൗമ്യ   തനുവിനെ   കുഞ്ഞിയെന്നും. തനുവിനെ   സൗമ്യയുടെ  കയ്യിൽ കിട്ടുമ്പോൾ അവൾക്ക്    സ്വന്തം  ഐഡന്റിറ്റിയെ  കുറിച്ച്   ഓർമ്മയൊന്നും  ഉണ്ടായിരുന്നില്ല.അത് കൊണ്ട് തന്നെ   അന്ന് മുതൽ    സൗമ്യ അവളെ  കുഞ്ഞി എന്നാണ് വിളിക്കാറ്.


അല്ല ആരാ മോളെ ഇത്... സുമ സൗമ്യയെ   നോക്കിക്കൊണ്ട് സംശയത്തോടെ തനുവിനോട് ആയി ചോദിച്ചു.

അത്   എനിക്ക് വേണ്ടപ്പെട്ട ഒരാളാ അമ്മ..
ഇവൾ ഉള്ളതുകൊണ്ടാ    ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ ഇങ്ങനെ ജീവനോടെ നിൽക്കുന്നത്..

തനു         സൗമ്യയെ നോക്കി   മനോഹരമായ പുഞ്ചിരിച്ചു.

സംസാരിക്കുമ്പോഴും തനുവിൽ നിന്ന്   എങ്ങലടികൾ ഉയരുന്നുണ്ട്.

തനുവിന് വേണ്ടപ്പെട്ടവരെല്ലാം സൗമ്യയെ നോക്കി   ഹൃദ്യമായി പുഞ്ചിരി   നൽകി.

ആ    പുഞ്ചിരിയിൽ ഒളിഞ്ഞിരുന്ന   നന്ദി സൂചകം   സൗമ്യക്ക്    അപ്പോൾ മനസ്സിലാവുകയും ചെയ്തു.

അവളും അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.

മോള് വാ...  സുധാകരൻ   സൗമ്യയെ   നോക്കി വാത്സല്യത്തോടെ  അടുത്തേക്ക് വിളിച്ചു.


സുധാകരന്റെ   വാത്സല്യത്തോടെയുള്ള പെരുമാറ്റം     സൗമ്യയുടെ കണ്ണുകൾ  ഈറനണിയിച്ചു.

ഓർമ്മവച്ച കാലം മുതൽ ഇങ്ങോട്ട്   സ്വന്തം പിതാവിൽ നിന്ന് അനുഭവിക്കാത്ത   വാത്സല്യവും,  കരുതലുമൊക്കെയാണ്   ഇപ്പോ   തീർത്തും അന്യനായ ഒരാളിൽ നിന്ന് താൻ  കുറച്ചുനിമിഷത്തേക്ക് എങ്കിലും  അനുഭവിച്ചത്.

പഴയകാല ഓർമ്മകൾ അവളുടെ    മനസ്സിലേക്ക് ഓടിപ്പിടിച്ച് എത്തിയതും   സൗമ്യ   കണ്ണുനീരിനെ   കണ്ണിൽ നിന്നുതിർന്ന് വീഴാൻ അനുവദിക്കാതെ   ശാസനയോടെ പിടിച്ചുനിർത്തിക്കൊണ്ട്    അയാളെ  നോക്കി തലയാട്ടികൊണ്ട്   അയാൾക്ക്  മുഖം കൊടുക്കാതെ മുഖം നന്നായി അമർത്തി തുടച്ചു.

അവളെത്തന്നെ നോക്കി നിന്ന  തനുവിന് സൗമ്യയുടെ അവസ്ഥ   മനസ്സിലായതും   അവൾ ഓടിവന്ന്   സൗമ്യയെ  കെട്ടിപ്പിടിച്ചു.

ആ സമയം   അത്‌ ആഗ്രഹിച്ചിരുന്ന പോലെ    സൗമ്യയും    തനുവിനെ  തിരികെ പുണർന്നുകൊണ്ട് അവളുടെ തോളിൽ തലയമർത്തിവെച്ചു.

  സൗമീ...   പഴയതൊക്കെ മറന്നു കളയെടി..
തന്നിൽ നിന്ന് ഏങ്ങലടികൾ ഉയരുമ്പോഴും  അതൊന്നും വകവയ്ക്കാതെ   സൗമ്യയെ സാന്ത്വനിപ്പിക്കാൻ എന്നോണം   തനു  ഒരു ശ്രെമം നടത്തി.

അങ്കിളിന്റെ  വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന വാത്സല്യം അറിഞ്ഞപ്പോൾ    പെട്ടെന്ന് പഴയകാര്യങ്ങളെല്ലാം ഓർത്തുപോയി...
അല്ലാതെ വേറൊന്നുമില്ല.കുഞ്ഞി..

സൗമ്യ തനുവിന്റെ തലയിൽ ചെറുതായി തട്ടിക്കൊണ്ടു പറഞ്ഞു.


നീ ഹാപ്പി അല്ലെ കുഞ്ഞി...

സൗമ്യക്ക് ചോദിക്കാതിരിക്കാൻ ആയില്ല.

ഹ്മ്മ്... ഒരുപാട്...

.അത് പറയുമ്പോൾ അവളുടെ മനസിലേക്ക് പ്രിയപ്പെട്ടവരുടെ ഒപ്പം മറ്റൊരു മുഖവും കൂടെ കടന്ന് വന്നു....

തന്റെ പ്രണയം... പ്രാണൻ...

വംഷിക് മഹാദേവൻ💕💕

ഇവരെ പോലെ തന്നെ തന്റെ തിരിച്ചുവരവിനായി കാത്തിരിപ്പുണ്ടാകും അവനും. അവനെ ഒരു നോക്ക് കാണുവാൻ അവളും കൊതിച്ചു പോയി ആ നിമിഷം







ഈ കണ്ണ് നിറയരുതെന്ന്. ഞാൻ പറഞ്ഞിട്ടുള്ളതല്ലേ  കുഞ്ഞി...
സന്തോഷം കൊണ്ടാണെന്ന് അറിയാം..
എന്നാലും വേണ്ട.. നിന്റെ കണ്ണ് നിറയുമ്പോൾ എനിക്കാ..സങ്കടം..
സൗമ്യ സ്നേഹത്തോടെ തനുവിനെ ചേർത്തുപിടിച്ചു  തനുവിന്റെ കണ്ണുകൾ തുടച്ചു കൊടുത്തുകൊണ്ട്  പറഞ്ഞു.

സൗമ്യയുടെ ശബ്ദമാണ് തനുവിനെ ഓർമ്മയിൽ നിന്നും തിരിച്ചുകൊണ്ടുവന്നത്.

അത് ഞാൻ ഓരോന്നോർത്തു..
തനു സൗമ്യക്കുള്ള മറുപടി നൽകി.

ഹ്മ്മ്.. അതിന് അവൾ അമർത്തി ഒന്ന് മൂളി.

എന്താ മക്കളെ അവിടെ ഒരു സംസാരം... ഏട്ടനെ കാണണ്ടേ മോളെ നിനക്ക്..

ഹ്മ്മ്..  വാ സൗമീ...  തനു   സൗമ്യയുടെ കൈയും പിടിച്ചു വീട്ടിനകത്തേക്ക് കയറി.

🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

ഇതേ  സമയം   മറ്റൊരിടത്ത്..

ഇതാ മോനെ ചായ...

ബാൽക്കണിയിൽ നിൽക്കുകയായിരുന്നു     വംഷിയുടെ പുറകിൽ നിന്നുകൊണ്ട്   സുനിത   തന്റെ മുന്നിൽ നിൽക്കുന്നവന്റെ തോളിൽ തട്ടി.

വംഷി തിരിഞ്ഞ്   സുനിതയ്ക്ക് ഒരു പുഞ്ചിരി നൽകിക്കൊണ്ട് അവരുടെ കയ്യിൽ നിന്നും   ചായക്കപ്പ്  തന്റെ കയ്യിലേക്ക് വാങ്ങി അതിൽ നിന്നും ഒരു സിപ്പ്  എടുത്തു.


ഇന്ന് ഓഫീസിൽ പോകുന്നില്ലേ മോനെ...
സുനിത വാൽസല്യത്തോടെ    വംഷിയുടെ തലയിൽ തലോടി കൊണ്ട്   ചോദിച്ചു.

പോണം, കുറെ നാളായല്ലോ അങ്ങോട്ട് പോയിട്ട്...
തുമ്പി മോൾ എന്നെ കാണാതെ നിൽക്കില്ലല്ലോ അമ്മേ...
എന്തായാലും   ഇന്ന് പോയേ പറ്റൂ..
അർജന്റ്    മീറ്റിംഗ് ഉണ്ട്.


ഉച്ചയ്ക്ക് മുന്നേ അതെല്ലാം തീർത്തിട്ട്    മാക്സിമം വരാൻ നോക്കണം.

അച്ഛൻ കൂടെ ഉള്ളതാ ഒരു ആശ്വാസം..
വംശി പുറത്തേക്ക് നോക്കി  നെടുവീർപ്പെട്ടു.

എല്ലാം ശരിയാകും മോനെ...
അതും പറഞ്ഞ് സുനിത      റൂമിന് പുറത്തേക്ക് പോയി.


വംഷി വീണ്ടും  ബാൽക്കണിയിൽ പിടിമുറുക്കി    അവന്റെ പഴയകാല ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ ഒരുങ്ങിയതും    ബെഡിനോരത്ത് ചേർന്ന് സെറ്റ് ചെയ്തിരിക്കുന്ന   വുഡൻ ക്രാഡിലിൽ നിന്നും    കുഞ്ഞി പെണ്ണിന്റെ കരച്ചിൽ  അവനെ തേടിയെത്തി.

ഓഓഓ അച്ഛന്റെ    തുമ്പി മോള് എഴുന്നേറ്റോ

വംശി     തുമ്പി മോളുടെ ശബ്ദം കേട്ട്   റൂമിലേക്ക് ഓടിവന്ന   തൊട്ടിലിൽ നിന്നും അവളെ വാരിയെടുത്തുകൊണ്ട്         സങ്കടം കൊണ്ട് വിതുമ്പുന്ന അവന്റെ കുഞ്ഞി ചുണ്ടിൽ  ചെറുതായി   ചുണ്ട് ചേർത്തുകൊണ്ട്  വാത്സല്യത്തോടെ ചോദിച്ചു.

അവൾ അവളുടെ ഭാഷയിൽ     എന്തൊക്കെയോ പറയുന്നുണ്ട്.

ഓഓഓ,  ഒന്നുമില്ലടാ.. വാവേ... ഓഓഓ...
അവളുടെ കരച്ചിലിന്റെ ആക്കം കൂടിയതും   വംശി അവളെ തോളിൽ ഇട്ട്   തട്ടാൻ തുടങ്ങി..

കുറച്ച് നേരം വംശി   മോളുടെ   പുറത്തു തട്ടി   കൊടുത്തപ്പോൾ   അവൾ   കരച്ചിലൊക്കെ നിർത്തി   തോളിൽ    തലയമർത്തി അങ്ങനെ കിടന്നു.  വീണ്ടും  ഉറക്കം പിടിച്ചു.


ഏഴുമാസം പ്രായമുള്ള   തുമ്പി മോളെയും  ചേർത്ത് പിടിച്ച്    ബെഡിലേക്ക് ഇരിക്കുമ്പോൾ   വംഷിയുടെ  മനസിലേക്ക്   അവന്റെ  പഴയകാല ഓർമ്മകൾ     വിളിക്കാത്ത അതിഥികളെ പോലെ    ഓടിയെത്തി.

To be continued 🚶‍♀️🚶‍♀️🚶‍♀️

അപ്പൊ എല്ലാരും വായിച്ചു റിവ്യൂ ഇട്ടോ 😘😘😘

ഉടനെ വരാട്ടോ 😘😘😘

ഫോള്ളോ കൂടെ  ചെയ്തേക്കണേ 😘😘😘



✨അവളറിയാതെ🥀✨ 3

✨അവളറിയാതെ🥀✨ 3

3.8
211

ത്രയാ...മോളെ നീ   ഇല്ലാണ്ട് നിന്റെ   കണ്ണേട്ടന് പറ്റുന്നില്ലെടി.നീ അറിയുന്നുണ്ടോ...നീ ഇല്ലാതെ   ഞാൻ എങ്ങനെയാ    ജീവിക്കുന്നതെന്ന്...,നിന്റെ കുറുമ്പില്ലാതെ,നിന്റെ ചിരി കാണാതെ നിന്റെ സാമീപ്യം അറിയാതെ......\"ഇപ്പൊ എന്റെ ഈ ജീവിതം   നമ്മുടെ   തുമ്പി മോൾക്ക് വേണ്ടി മാത്രമാണ്...നിന്നെ സംബന്ധിച്ച്... ഇതൊരു വലിയ തെറ്റായിരിക്കാം.പക്ഷേ   എന്റെ മുൻപിൽ   ഇത് വലിയൊരു ശരിയായിരുന്നു.  ബെഡിന് തൊട്ടുമുന്നിലായി  ചുവരിൽ തൂക്കിയിരിക്കുന്ന വലിയ ഫോട്ടോ ഫ്രെയിമിലേക്ക്   ഈറനണിഞ്ഞ   കണ്ണുകളോടെ നോക്കി  പറഞ്ഞുകൊണ്ട്വംശി   തന്റെ    തോളിൽ കിടക്ക