Aksharathalukal

പോരാട്ടങ്ങൾ

പശ്ചിമ ഏഷ്യയിൽ യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. റഷ്യ ഉക്രൈനുമായി അതിഭയങ്കര യുദ്ധത്തിലായിരുന്നു. ഇന്ത്യ, പാക്കിസ്ഥാനും ചൈനയുമായി യുദ്ധം ചെയ്തു. പഠിച്ച ചരിത്രം മുഴുവൻ യുദ്ധങ്ങളുടെതാണ്. യുദ്ധം ഏറ്റവും വലിയ ദുരന്തമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ലോകത്തെ വീണ്ടുമൊരു മഹായുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ധർമം.

ഭാരതത്തിന്റെ ഇതിഹാസകാവ്യമായ മഹാഭാരതത്തിലെ യുദ്ധഭൂമിയിലാണ് സർവോപനിഷത്സാരമായ ഗീത പിറന്നത്.
മഹാഭാരത കഥാസന്ദർഭങ്ങളെ വിശകലനം ചെയ്തുകൊണ്ട് കുട്ടിക്കൃഷ്ണമാരാരെഴുതിയ ഭാരതപര്യടനത്തിൽ യുദ്ധത്തെ നിശിതമായി വിമർശിക്കുന്നുണ്ട്. 

ഉണ്ണിക്കുട്ടന് യുദ്ധത്തിന്റെ പരിണിതഫലങ്ങളെ ഇതുവരെ പൂർണമായി വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. പ്രകൃതിയിൽ ശക്തമായ സഹജീവനത്തോടൊപ്പം യുദ്ധവുമുണ്ട്. ഡാർവിൻ, ജീവിവർഗങ്ങൾ നിലനില്പിനായുള്ള അവസാനിക്കാത്ത യുദ്ധത്തിലാണെന്ന് പറയുന്നു. Struggle for existence ജീവവർഗങ്ങളുടെ തിരോധാനത്തിനും ഗുണമേന്മയുള്ള സന്തതികളുടെ വളർച്ചയ്ക്കും സഹായിച്ചിട്ടുണ്ട്. ജീവന്റെ പുരോഗതി നിരന്തര സംഘട്ടനങ്ങളിൽക്കൂടിയായിരുന്നു. അതു തുടർന്നുകൊണ്ടുമിരിക്കുന്നു.

പക്ഷേ, സ്വാർഥപൂർത്തീകരണത്തിനുവേണ്ടി കൃത്രിമ, മാരകായുധങ്ങളുപയോഗിച്ച് മനുഷ്യൻ നടത്തുന്ന യുദ്ധാഭാസങ്ങൾ നിലനില്പിനുവേണ്ടിയാണ് എന്ന അഭിപ്രായം ഉണ്ണിക്കുട്ടനില്ല. പ്രകൃതി നിയമങ്ങളെ അംഗീകരിക്കാതെ, പ്രകൃതി വിരുദ്ധതയിലൂടെ കാട്ടിക്കൂട്ടുന്ന മണ്ടത്തരം നിലനില്പിനുള്ള സമരമല്ല! 

യുദ്ധം ശരീരത്തിനുള്ളിലുണ്ടോ? അവിടെ പടയാളികളുണ്ടോ? ആയുധങ്ങളുണ്ടോ? ശവപ്പറമ്പുകളുണ്ടോ...?

അപ്പോഴാണ് ഇന്നലെ ചേച്ചി വായിച്ച ജീവശാസ്തരപുസ്തകത്തിലെ ചില വരികൾ ഉണ്ണിക്കുട്ടന്റെ ഓർമയിൽ വന്നത്.
ശ്വേതരക്താണുക്കളുടെ മുഖ്യധർമം ശരീരത്തിനുള്ളിൽ കടന്നെത്തുന്ന രോഗാണുക്കളെ നശിപ്പിക്കുക എന്നതാണ്.
അതിനുവേണ്ടി അഞ്ചു ബറ്റാലിയനുകൾ രക്തത്തിലുണ്ടുപോലും:1. ന്യൂട്രോഫിൽ,
2. അസിഡോഫിൽ, 3. ബേസോഫിൽ, 4. മോണോസൈറ്റ്, 5. ലീംഫോസൈറ്റ് എന്നിവർ.

ഇതിൽ ചിലർ അണുക്കളെ പിടിച്ചു വിഴുങ്ങി ദഹിപ്പിച്ചു കളയുന്നു. മറ്റു ചിലർ അവയ്ക്കെതിരെ പ്രതിവിഷം നിർമിക്കുന്നു. മറ്റുചിലർ ഫലപ്രദമായ പ്രവർത്തനങ്ങൾക്കുവേണ്ട സാഹചര്യം സൃഷ്ടിക്കുന്നു.

അപ്പോൾ നിലനില്പിനുവേണ്ടിയുള്ള സംഘട്ടനങ്ങൾ ജീവന്റെ ഒരു ലക്ഷണം തന്നെയാണ്. മികച്ച പ്രതികരണങ്ങളിലൂടെ ഏതു ജീവിയും അതിന്റെ നിലനില്പിനു വേണ്ടിയുള്ള സമരം തുടർന്നുകൊണ്ടേയിരിക്കും. ജീവന്റെ ഗുണനിലവിരം ഉയർത്താണ് ഈ സമരങ്ങൾ.

ഇപ്പോൾ ഒരുകാര്യം വ്യക്തമായി. നിലനില്പിനുവേണ്ടി പൊരുതുന്നത് പ്രകൃതി നിയമങ്ങൾക്കെതിരല്ല.പക്ഷേ, ദുരാഗ്രഹപൂർത്തീകരണത്തിനും പേരെടുക്കാനും വേണ്ടിയുള്ള പോരാട്ടങ്ങൾ പ്രകൃതി വിരുദ്ധവുമാണ്.

വിയർപ്പിന്റെ കുളിര്

വിയർപ്പിന്റെ കുളിര്

2
141

നല്ല ചൂടുള്ള ദിവസങ്ങളിലും ഫാനിട്ടിരിക്കുന്നത് ഉണ്ണിക്കുട്ടന് ഇഷ്ടമല്ല. ആ സമയത്ത് വല്ല മരത്തിന്റെ തണലിലും ചെന്നിരുന്ന് ഇളങ്കാറ്റു കൊള്ളാനാണ് ഇഷ്ടം. മുമ്പ് വിയർപ്പിനെപ്പറ്റി വായിച്ച കാര്യങ്ങൾഓർത്തുനോക്കി.മനുഷ്യരിൽ രണ്ട് തരം വിയർപ്പ് ഗ്രന്ഥികൾ കാണാം: എക്രിൻ ഗ്രന്ഥികളും അപ്പോക്രൈൻ ഗ്രന്ഥികളും. അമിതമായി ശരീര താപനില ഉയരുമ്പോൾ, വെള്ളവും ഉപ്പുരസവും ഉള്ള വിയർപ്പ് സ്രവിക്കാൻ ഉത്തരവാദികളായ എക്ക്രൈൻ വിയർപ്പ് ഗ്രന്ഥികൾ ശരീരത്തിലാകമാനം വ്യാപിച്ചുകിടക്കുന്നു. അപ്പോക്രൈൻ വിയർപ്പ് ഗ്രന്ഥികൾ കക്ഷങ്ങളിലും ശരീരത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും മാത്രമായി