Aksharathalukal

✨അവളറിയാതെ🥀✨ 3

ത്രയാ...

മോളെ നീ   ഇല്ലാണ്ട് നിന്റെ   കണ്ണേട്ടന് പറ്റുന്നില്ലെടി.

നീ അറിയുന്നുണ്ടോ...
നീ ഇല്ലാതെ   ഞാൻ എങ്ങനെയാ    ജീവിക്കുന്നതെന്ന്...,
നിന്റെ കുറുമ്പില്ലാതെ,
നിന്റെ ചിരി കാണാതെ നിന്റെ സാമീപ്യം അറിയാതെ......

\"ഇപ്പൊ എന്റെ ഈ ജീവിതം   നമ്മുടെ   തുമ്പി മോൾക്ക് വേണ്ടി മാത്രമാണ്...

നിന്നെ സംബന്ധിച്ച്... ഇതൊരു വലിയ തെറ്റായിരിക്കാം.
പക്ഷേ   എന്റെ മുൻപിൽ   ഇത് വലിയൊരു ശരിയായിരുന്നു.


  ബെഡിന് തൊട്ടുമുന്നിലായി  ചുവരിൽ തൂക്കിയിരിക്കുന്ന വലിയ ഫോട്ടോ ഫ്രെയിമിലേക്ക്   ഈറനണിഞ്ഞ   കണ്ണുകളോടെ നോക്കി  പറഞ്ഞുകൊണ്ട്
വംശി   തന്റെ    തോളിൽ കിടക്കുന്ന  തുമ്പി മോളെ    തലചരിച്ചു നോക്കി.



അവൻ    തുമ്പി മോളെയുംചേർത്ത് പിടിച്ചുകൊണ്ട്  വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കി    ബെഡ് റെസ്റ്റിലേക്ക്    ചാരി അങ്ങനേ ഇരുന്നു.



തുമ്പി മോളും അച്ഛന്റെ ചൂടിൽ   ആ സമയം നിദ്രയെ പുൽകിയിരുന്നു.

എന്നാൽ അപ്പോഴും വംഷി അനുഭവിക്കുന്ന സങ്കടത്തിന്റെ      ആക്കത്തിന്റെ  ഫലം എന്നോണം അവന്റെ നെഞ്ചിലിരുന്ന തുമ്പി മോളുടെ കയ്യിലേക്ക് അവന്റെ കണ്ണുനീർ വന്നു പതിച്ചു.









🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 


എല്ലാവരോടുമൊപ്പം         അകത്ത് കയറിയതുമേ തനു കണ്ടു   ഡൈനിങ് ടേബിളിൽ  തിരിഞ്ഞിരുന്ന   ഫുഡ് കഴിക്കുന്ന തന്റെ കുഞ്ഞേട്ടനെ...(ശ്രീഹരി )


അടുത്ത് തന്നെ   വല്യേട്ടന്റെ മോനായ          അമ്പാടിയും    ഉണ്ട്.
കുഞ്ഞേട്ടൻ ഫുഡ് കഴിക്കുന്നതിനോടൊപ്പം   അവനു   വാരി കൊടുക്കുന്നുമുണ്ട്.



അതിന്റെ കുറച്ച് അപ്പുറത്തായി ദിവാൻ കോട്ടിൽ  ഫോണും നോക്കിയിരിക്കുകയാണ്  കുഞ്ഞേട്ടന്റെ ഭാര്യ  വീണ.



\"ആരാ   അമ്മേ വന്നത്.  അമ്പലക്കമ്മിറ്റിയിലെ ആരെങ്കിലും ആണോ.

ഇന്നലെ   വഴിയിൽ വച്ച്     ആ സതീഷനെ കണ്ടിരുന്നു.
ഇങ്ങോട്ട്     വരുമെന്ന കാര്യം  പറഞ്ഞിരുന്നു അയാളാണോ വന്നേ...\"


കുഞ്ഞേട്ടൻ ഫുഡ് കഴിച്ചു കൊണ്ടാണ്     ചോദിക്കുന്നത്.



അവന്റെ പുറകിലായി നിന്നവർ   കണ്ണുനീർ തുടച്ചുകൊണ്ട് തനുവിനെ നോക്കി.


സുമയിൽ നിന്നും മറുപടിയൊന്നും കിട്ടാതായപ്പോൾ        താൻ വിളിച്ചത് കേട്ടില്ലയോ എന്ന ഭാവത്തിൽ   അവൻ വീണ്ടും   സുമയെ വിളിച്ചുകൊണ്ട് അടുത്തിരുന്ന അമ്പാടിക്ക് വാരി കൊടുത്തു.





   അമ്പാടി...  
  ഫുഡ് കഴിക്കാനായി  അവന്റെ        വാ തുറന്നു കാണിച്ചുകൊണ്ട്   തലയുയർത്തി നോക്കിയത്   തനുവിന്റെ മുഖത്തേക്ക് ആയിരുന്നു.





നിമിഷ നേരം കൊണ്ട്  അവന്റെ കണ്ണുകൾ  വിടർന്നു.
ആ കണ്ണുകളിൽ അത്ഭുതം നിറയുന്നത്      തനുവിന്റെ കണ്ണുകൾ സന്തോഷത്തോടെ ഒപ്പിയെടുത്തു.




അവൻ അമ്പരപ്പോടെ   തനുവിനെ നോക്കിക്കൊണ്ട്               കുഞ്ഞേട്ടനെ തട്ടി വിളിച്ചതും    അവന്റെ ശ്രദ്ധ ആ കുഞ്ഞിലേക്ക് ആയി.


  ശ്രീഹരി         ആ കുഞ്ഞിന്റെ ശ്രദ്ധ പതിഞ്ഞിരിക്കുന്ന ഭാഗത്തേക്ക് നോക്കിയതും   അവൻ സത്യത്തിൽ തറഞ്ഞു നിന്നുപോയി.
മുന്നിൽ നിൽക്കുന്നത് യാഥാർത്ഥ്യമാണോ   എന്നറിയാൻ ആകാത്ത അവസ്ഥ.


അവന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു.
നിമിഷ നേരം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി.


അവനെത്തന്നെ നോക്കിനിന്ന   മറ്റുള്ളവരുടെ     ശ്രദ്ധയും   മറിച്ചല്ലായിരുന്നു.


അവൻ യാന്ത്രികമായി    ഭക്ഷണം കഴിക്കൽ നിർത്തി  സീറ്റിൽ നിന്ന് എഴുന്നേറ്റു.


നിമിഷനേരം കൊണ്ട് തനു  വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട്    കുഞ്ഞേട്ടാ എന്ന് വിളിച്ച് അവന്റെ   നെഞ്ചിലേക്ക്   ഓടി വന്നണഞ്ഞു.


\"മോളെ...
എവിടെയായിരുന്നു എന്റെ കുഞ്ഞ്..

ഞങ്ങൾ അന്വേഷിക്കാത്ത ഒരു സ്ഥലമില്ല അറിയോ.
ഇന്നല്ലെങ്കിൽ നാളെ നീ തിരിച്ചു വരുമെന്ന്.ഞങ്ങൾക്കറിയാമായിരുന്നു.\"
അവൻ നിറ കണ്ണുകളോടെ അവളോടായി പറഞ്ഞു.


വീണ്ടും അവളെ  ചേർത്ത് പിടിച്ച്       നെറ്റിയിൽ ചുംബിച്ചുകൊണ്ട്  കവിളിൽ തലോടാൻ ഒരുങ്ങവെയാണ്      തന്റെ വലത്തേ കയ്യിൽ എച്ചിൽ പറ്റിയിരിക്കുന്നത് അവൻ ശ്രദ്ധിക്കുന്നത്.



അവൻ അവളെ നോക്കി നിറ കണ്ണുകളോടെ ചിരിച്ചുകൊണ്ട്   വാഷ്ബേസിന് അടുത്തേക്ക് ഓടിച്ചെന്ന്    കൈ കഴുകി  കഴുകിയില്ല എന്ന മട്ടിൽ      കൈകഴുകികൊണ്ട്      ഓടിവന്ന്  തനുവിനെ തന്റെ  നെഞ്ചോട് ചേർത്ത് പിടിച്ചു.




തനുവും ശ്രീഹരിയുടെ നെഞ്ചിൽ കിടന്ന്   ഒരുപാട് കരഞ്ഞു.

കൊച്ചു കുഞ്ഞുങ്ങൾ പോലെ    അവളുടെ കൈയും കഴുത്തുമൊക്കെ   തൊട്ടുനോക്കുന്ന ശ്രീഹരിയെ കണ്ട്  അവൾക്ക് കൂടുതൽ സങ്കടം ആവുകയാണ് ചെയ്തത്.





വലിയേട്ടനെക്കാൾ കൂട്ട്  തനു അവളുടെ കുഞ്ഞേട്ടനും ആയിട്ടാണ്. അത് ആ കുടുംബത്തിലെ എല്ലാവർക്കും അറിയുന്ന ഒന്നാണ്.




രണ്ടുപേരുടെയും  സ്നേഹം പ്രകടനങ്ങളെല്ലാം    കണ്ണിൽ ഈറനണിഞ്ഞു കൊണ്ടാണ് ബാക്കിയുള്ളവരെല്ലാം കണ്ടു നിന്നത്.


💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜


ഇതേസമയത്താണ്...

ഓഫീസിൽ     പോകാനായി    ശ്രീനാഥ്   സ്റ്റെപ് ഇറങ്ങി താഴേക്ക് വന്നത്.




ശ്രീഹരിയുടെ അതേ അവസ്ഥ തന്നെയായിരുന്നു ശ്രീനാഥിന്റെയും..

നിമിഷ നേരം കൊണ്ട് അവിടെ  സന്തോഷത്തിന്റെ ആനന്ദാഷ്രുക്കൾ എല്ലാവരുടെയും കണ്ണുകളിൽ സ്ഥാനം പിടിച്ചു.

പിന്നെ അങ്ങോട്ട്   ഏട്ടന്മാരുടെയും അവരുടെ ഏക അനിയത്തിയുടെയും     മൂന്നു വർഷങ്ങൾക്കിടയ്ക്കുള്ള    സങ്കടങ്ങൾ   കരഞ്ഞു   തീർക്കുന്ന  തിരക്കിലായിരുന്നു അവർ.

ശ്രീഹരിക്കും ശ്രീനാഥിനും  തങ്ങളുടെ കുഞ്ഞി പെങ്ങളായ  തനുവിനെ വാരിപ്പുണർന്നിട്ടും        ചുംബിച്ചിട്ടും മതിവരുന്നുണ്ടായിരുന്നില്ല.

തനുവും അതേ അവസ്ഥയിൽ കൂടി തന്നെയാണ് കടന്നുപോയത്.

മൂന്നുവർഷങ്ങൾക്കിപ്പുറം അറിയുന്ന  തന്റെ    സഹോദരങ്ങളുടെ വാത്സല്യ ചൂടിൽ  അവളും സ്വയം മറന്ന്  അവരോടൊപ്പം   ചേർന്നുനിന്നു.



അവരുടെ സ്നേഹലാളനങ്ങൾ    വീണ്ടും ഒരുപാട് നിമിഷങ്ങൾ   കടന്നുപോയി..


ഇതിനിടയിൽ   സൗമ്യയെ      തനു എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തിരുന്നു.
സൗമ്യയ്ക്കും തനുവിന്റെ ഫാമിലി ഒരുപാട് ഇഷ്ടമായി.
അത് അവളുടെ നിറഞ്ഞ പുഞ്ചിരിയിൽ നിന്ന് തന്നെ തനുവിന് മനസ്സിലാവുകയും ചെയ്തു.



സോഫയിൽ തനുവിനിരുവശത്തും      ശ്രീനാഥിന്റെയും  ശ്രീഹരിയുടെയും   നടുക്കായി  ഇരിക്കുകയാണ്   തനു.


തനു ശ്രീഹരിയുടെ  തോളിൽ തലവെച്ച് കിടക്കുകയാണെങ്കിലും       അവളുടെ വലത്തെ കൈ  അവളുടെ വലിയേട്ടൻ ആയ ശ്രീനാഥിന്റെ  കൈക്കുള്ളിൽ ഭദ്രമാണ്.


അപ്പോഴേക്കും ശ്രീനാഥിന്റെ മകൻ     ദ്രുപത്    കൃഷ്ണ.
എല്ലാവരുടെയും അമ്പാടി       ശ്രീഹരിയുടെ മടിയിൽ സ്ഥാനം പിടിച്ചു .
മടിയിലിരുന്ന് കൊണ്ട് അവൻ     അപ്പോഴും അമ്പരപ്പ് വിട്ടുമാറാതെ       തനുവിനെ നോക്കുകയാണ്.

അത് കണ്ടവൾ    അവനെ നോക്കി   കണ്ണ് ചിമ്മിയതും അവൻ നാണത്തോടെ     ഹരിയുടെ നെഞ്ചിലേക്കൊളിച്ചു.



അപ്പച്ചിയെ ഓർമ്മയുണ്ടോ    അമ്പാടി നിനക്ക്..
      ശ്രീഹരിയുടെ    നെഞ്ചിൽ മുഖം ഒളിപ്പിച്ചിരിക്കുന്നവന്റെ   തലയിൽ   വാത്സല്യത്തോടെ  തലോടിക്കൊണ്ട് അവൾ ചോദിച്ചു.


ഹ്മ്മ്‌...

മുഖം ഹരിയുടെ നെഞ്ചിൽ ഒളിപ്പിച്ചുവെച്ചു കൊണ്ട് തന്നെ അവൻ നേർമയിൽ ഒന്നു മൂളി...






വന്നേ അപ്പച്ചി ചോദിക്കട്ടെ...
അതും പറഞ്ഞ്      തനു      അമ്പാടിയെ        തന്റെ മടിയിലേക്ക് പിടിച്ചിരുത്തി.


അവനോട് ഓരോന്ന് പറഞ്ഞു   കുറുമ്പ് കാണിക്കുന്നതിനിടയിലാണ്    തനുവിന്റെ ശ്രദ്ധ ചുവരിൽ ചാരി നിൽക്കുന്നവളിൽ ചെന്ന് പതിച്ചത്.

വീണ...
കുഞ്ഞേട്ടന്റെ ഭാര്യ.


തനിക്ക് ഇങ്ങനെ ഒരു അപകടം നടക്കുന്നതിനും മൂന്നുമാസം മുന്നേ ആണ് അവരുടെ കല്യാണം ഒരു പ്രത്യേക സാഹചര്യത്തിൽ നടന്നത്.


കുഞ്ഞേട്ടന് ഒട്ടും താല്പര്യമുണ്ടായിരുന്നതല്ല.
ഞങ്ങൾക്കും  അതേ...
കുഞ്ഞേട്ടനെ വേറൊരു ഇഷ്ടമുണ്ടായിരുന്നു.

ആ ഇഷ്ടത്തിന് മേലെ കരിനിഴൽ വീഴിച്ചു കൊണ്ടാണ് വീണ   കുഞ്ഞേട്ടന്റെ ബ ജീവിതത്തിലേക്ക് കടന്നുവന്നത്.
സത്യം പറഞ്ഞാൽ അതോടുകൂടി ഏട്ടന്റെ   സന്തോഷം നഷ്ടപ്പെടുകയായിരുന്നു.
അങ്ങനെയായിരുന്നു കുഞ്ഞേട്ടന്റെ അങ്ങോട്ടുള്ള ജീവിതം.


ആദ്യം കുറച്ചുനാൾ  പാവം പോലെ ഇരുന്നിട്ട് പെട്ടെന്നായിരുന്നു വീണയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിച്ചത്.    
പിന്നീടങ്ങോട്ട് അവളിൽ കണ്ടത് ഒരുതരം അധികാര ഭാവമായിരുന്നു.

താനും അവളും ആയിട്ട് അത്ര സ്വരച്ചേർച്ച അല്ല എന്ന് തന്നെ പറയാം.

അച്ഛനും ബാക്കിയുള്ളവരും ഒന്നും   കണ്ടില്ല എന്ന ഭാവം നടിക്കുന്നതും അവൾക്ക്     കൂടുതൽ എളുപ്പമായി.


എന്നിരുന്നാലും     കുഞ്ഞേട്ടൻ താൻ ഇവിടെ നിന്നും പോകുന്നത് വരെ  അവളോട് അടുപ്പം   കാണിച്ചിരുന്നില്ല.


ഇപ്പോൾ മൂന്നുവർഷം കഴിഞ്ഞിരിക്കുന്നു, അവരുടെ ജീവിതം എങ്ങനെയാണെന്ന്  തനിക്കറിയില്ല.
ഇത്രയും നേരം കഴിഞ്ഞിട്ടും      കുഞ്ഞേട്ടന്റെ ഭാഗത്തുനിന്ന് വീണയിലേക്ക്   സ്നേഹത്തോടെ ഒരു വാക്കോ    നോട്ടമോ  പതിഞ്ഞിരുന്നില്ല എന്ന്   തനു ഓർത്തു.



തനുവിന്റെ നോട്ടം വീണയിൽ മാത്രമായി വന്നുനിന്നു.


അവളുടെ മുഖത്ത് താൻ തിരിച്ചു വന്നതിലുള്ള   അമ്പരപ്പുണ്ടെങ്കിലും,  ചുണ്ടിൽ  പുച്ഛിച്ചിരിയാണ്.

💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕



ഇതു     ശിവ  തീർത്ഥം ..

സുധാകരനും സുധയ്ക്കും  മൂന്നു മക്കൾ.

മൂത്തവൻ  ശ്രീനാഥ്,  അവന്റെ ഭാര്യ ദേവിക.
ദേവിക സ്കൂൾ ടീച്ചർ ആണ്.


രണ്ടാമത്തവൻ   ശ്രീഹരി, അവന്റെ ഭാര്യ  വീണ.ഹൗസ് wife ആണ്.


ഏറ്റവും ഇളയവൾ   ശ്രീ  തീർത്ഥ.


സുധാകരൻ അവരുടെ തന്നെ   ഫാമിലി ബിസിനസ് നോക്കി നടത്തുവാണ്.


അച്ഛനോടൊപ്പം  ബിസിനസ്സിൽ സഹായിക്കാൻ ശ്രീഹരിയും ശ്രീനാഥും കൂടെയുണ്ട്.


ശ്രീനാഥ്, തനുവിനെക്കാൾ    11 വയസ്സ് മൂത്തതാണ്.

ശ്രീഹരിയാണേൽ  8 വയസ്സ് മൂത്തതും.



അവരുടെ ജീവിതത്തിലേക്ക്  അവരുടെ മകളായും അനിയത്തിയുമായി ഏറ്റവും ഒടുവിൽ ആയി കടന്നുവന്നതാണ്   തീർത്ഥ.


തീർത്ഥയെ   കുറിച്ച് പറഞ്ഞു കഴിഞ്ഞാൽ, ഒരു കൊച്ചു സുന്ദരി. മോഡേൺ ഡ്രസ്സ് ട്രഡീഷണൽ ഡ്രസ്സും ഒരുപോലെ ഇണങ്ങുന്ന ശരീരപ്രകൃതമാണ് അവൾക്ക്. വെളുത്ത കൊലുന്നനെ       ഐശ്വര്യമുള്ള  ഒരു   23   വയസുകാരി  പെൺകുട്ടി അവളുടെ ഭംഗി മുഴുവൻ അവളുടെ കണ്ണുകളിൽ    മാത്രമാണെന്ന് തോന്നും.





അവരുടെ ആ സന്തോഷതുല്യമായ ജീവിതത്തിലേക്കാണ്    3 വർഷത്തിന്  മുന്നേ   കരിനിഴൽ വീണത്.




To be continued 🚶‍♀️🚶‍♀️🚶‍♀️



വല്ലതും  കത്തിയോ പിള്ളേരെ 😌😌🥴



അപ്പോഴേ പോയി കിടന്നു.
അതുകൊണ്ടാട്ടോ ലേറ്റ് ആയെ.


അപ്പൊ എല്ലാരും വായിച്ചു റിവ്യൂ  ഇട്ടോ 😘😘😘😘


ഉടനെ  വരാട്ടോ 😘😘😘😘































   



✨അവളറിയാതെ🥀✨ 4

✨അവളറിയാതെ🥀✨ 4

3.8
223

അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ്   മുകളിലേക്ക് പോയി    ഫ്രഷ് ആയിട്ട്  വരാനുള്ള വാൽസല്യം കലർന്ന സുമയുടെ സ്വരം   തനുവിലേക്ക് എത്തിച്ചേർന്നത്. \"നിന്നെ കണ്ട്   ഞങ്ങൾക്ക് കൊതി തീർന്നില്ല, എന്നാലും   മോള്  ഈ ഇരിപ്പ് തുടങ്ങിയിട്ട് കുറെ നേരമായില്ലേ... അതുകൊണ്ട് മോളു പോയി   ഒന്ന്   കുളിച്ച് ഫ്രഷായി കുറച്ചുനേരം കിടന്നോ..\" സുധാകരനും സുമയുടെ അഭിപ്രായം പിന്താങ്ങി. \"ഹ്മ്മ്‌... ശെരി  അച്ഛാ.. ഏട്ടന്മാര് ഓഫീസിലേക്ക് ആണല്ലേ... ഇന്ന് നേരത്തെ വരണം കേട്ടോ.. നമുക്കെല്ലാവർക്കും    ഒന്ന് പുറത്തൊക്കെ പോയി ചുറ്റി അടിച്ചിട്ട് വരാം.. മൂന്ന