Aksharathalukal

മെഡോ 666 S2:E5

രാവിലെ 8 മണിയോടെ  മഹേഷ് കൊച്ചിയിലെ തൻ്റെ പുതിയ ഓഫീസിലേക്കും രാധിക ബാങ്കിലേക്കും പോയി കഴിഞ്ഞതിന് ശേഷം അനു മീനുവിൻ്റെ കാര്യങ്ങൾ നോക്കുന്നതിൽ വ്യാപ്രതയായി.അബോധാവസ്ഥയിൽ കിടക്കുന്നുവെങ്കിലും മീനുവിന് ആവശ്യമുള്ളത്രയും വെള്ളവും ഭക്ഷണവും feeding ട്യൂബിലൂടെ കൊടുക്കേണ്ടതായിട്ട് ഉണ്ട്. മീനുവിനെ ചെരിച്ച് കിടത്തി അവളുടെ ശരീരം മുഴുവൻ തുടച്ച് വൃത്തിയാക്കുന്നതിനിടയിൽ മീനുവിൻ്റെ പുഞ്ചിരിച്ച മുഖം അനുവിന് പ്രതീക്ഷ നൽകി.അവൾ ബേസിനിലെ വെള്ളം കളയാൻ അടുക്കളയിലേക്ക് നടന്നു.വെള്ളം ഊറ്റിക്കളഞ്ഞ് അടുക്കളയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയ അനു മീനുവിനെ പോലെ ഒരു കുട്ടി മുറ്റത്ത് ഓടി കളിക്കുന്നത് കണ്ട് അമ്പരന്നു. 

ഇങ്ങിനെ ഓടി കളിച്ചാൽ എങ്ങിനെയാ മീനു...., സ്കൂളിൽ പോകണ്ടെ?...,  അനു പഴയ ഓർമ്മയിൽ ജനാലയിലൂടെ വിളിച്ച് ചോദിച്ചു.

അനു അത് പറഞ്ഞതും ആ കുട്ടി ചിരിച്ച് കൊണ്ട് അവളുടെ അരികിലൂടെ ഓടി വന്ന് വീടിന് അകത്തേക്ക്  മറഞ്ഞു .

മീനു... മീനു , അനു അവളുടെ പുറകെ വേഗം ഓടി.

അവളെത്തി നിന്നത് മീനു കിടക്കുന്ന മുറിയിലായിരുന്നു. അനുവിന് അപ്പോഴാണ് പരിസര ബോധം തിരിച്ച് കിട്ടിയത്. മീനു കിടക്കയിൽ നിശ്ചലയായി കിടന്നിരുന്നു അവളുടെ മുടി കറങ്ങുന്ന ഫാനിൻ്റെ കാറ്റിൽ ചെറുതായി ഇളകി കൊണ്ടിരുന്നു  എനിക്ക് ഭ്രാന്ത് പിടിക്കുകയാണോ? അനു മീനുവിൻ്റെ കിടക്കക്ക് അരികിൽ തളർന്നിരുന്നു.മീനു എന്തോ കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്നത് എന്താണെന്ന് അത്ഭുതത്തോടെ നോക്കിയ അനു അത് തനിക്ക് ഫ്ലാറ്റിനു പുറത്ത് നിന്ന് കിട്ടിയ സ്വർണ്ണ നിറത്തിലുള്ള നാണയമാണെന്ന് തിരിച്ചറിഞ്ഞ് അതിശയപ്പെട്ടു.ഇതെങ്ങിനെ മീനുവിൻ്റെ കയ്യിൽ വന്നു , ഇന്നലെ രാത്രി രാധിക അവളുടെ കയ്യിൽ കൊടുത്തത്താകും സോ സ്വീറ്റ് അനു കോയിൻഎടുത്ത് കട്ടിലിന് അടുത്തുള്ള മേശയുടെ വലിപ്പിൽ നിക്ഷേപിച്ചു.പുറത്ത് കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് അനു കിടക്കയിൽ നിന്നെഴുന്നേറ്റ് വീടിൻ്റെ മുൻ വാതിലിന് അടുത്തേക്ക് നടന്നു.



ആരാ? വീടിന് പുറത്ത് നഴ്‌സിൻ്റെ വേഷത്തിൽ നിന്നിരുന്ന യുവതിയോട് പകുതി വാതിൽ തുറന്ന്  നിന്ന് അനു ചോദിച്ചു. 

ഹലോ മാഡം ഞാൻ സൂസി ..., ഹോം നേഴ്സ് ആണ് , ഇവിടെ ഒരു കുട്ടിയെ നോക്കാൻ ഉണ്ടെന്ന് പരസ്യം കണ്ട് വന്നതാണ്...,  അവൾ എല്ലാ പല്ലും കാട്ടി ചിരിച്ചു. 

അതെ വരൂ ...., നിങ്ങൾക്ക് ഇതിൽ പരിചയം ഒക്കെ ഉണ്ടല്ലോ അല്ലെ ?,  വാതിൽ മുഴുവൻ തുറന്ന്  അനു സൂസിയെ വീടിന് അകത്തേക്ക് ക്ഷണിച്ചു.

തീർച്ചയായും മാഡം , ഞങ്ങളുടെ ഏജൻസി കൊച്ചു കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാണ് അവർക്ക് മികച്ച പരിചരണം കൊടുക്കണമെന്ന് ആണ് ഞങ്ങളുടെ ബോസ് പറയുന്നത്...,  അനുവിന് പുറകെ മീനുവിൻ്റെ മുറിയിലേക്ക് നടക്കുന്നതിന് ഇടയിൽ സൂസി പറഞ്ഞു.

എന്താണ് നിങ്ങളുടെ ഏജൻസിയുടെ പേര്?,  അനു മീനുവിൻ്റെ കട്ടിലിന് അരികിലേക്ക് നീങ്ങി നിന്നു.

പേര്.... കാലിയ ഏജൻസി മാഡം, സൂസി ചിരിച്ചു.

വല്ലാത്ത പേര് അനു മനസ്സിൽ ഓർത്തു.

സുന്ദരിയായ ഒരു മാലാഖ കുട്ടി , എല്ലാം വേഗം ശരിയാകും കേട്ടോ മോളെ ..., കുനിഞ്ഞു നിന്ന് മീനുവിനെ നോക്കിയ സൂസിയുടെ മുഖത്ത് ക്രൂരമായ  ഒരു പുഞ്ചിരി വിടർന്നത് അനു കണ്ടില്ല.

അനുവിൻ്റെ ശ്രദ്ധ സൂസിയുടെ വെളുത്ത വസ്ത്രത്തിലെ കറുത്ത ചെളി കറയിലേക്കാണ് പോയത്, ഇതെന്താണ്....,  കൊച്ചി മുഴുവൻ ചെളി നിറഞ്ഞോ?,  അനു അറപ്പോടെ അവളെ നോക്കി . 

സൂസി ഐഡി എന്തെങ്കിലും ഉണ്ടോ?,   അനു ചോദിച്ചു.

ഉണ്ട് മാഡം,  സൂസി യൂണിഫോമിൻ്റെ പോക്കറ്റിൽ നിന്ന് ആധാർ കാർഡ് എടുത്ത് അനുവിന് നേരെ നീട്ടി.അവൾ മീനുവിൻ്റെ തലയിണയും കിടക്ക വിരിയും നേരെയാക്കുന്ന തിരക്കിൽ ആയിരുന്നു.

സൂസി കളപ്പുരയ്ക്കൽ കൊച്ചി , കൊച്ചിക്കാരി ആണല്ലോ , നിങ്ങളുടെ സാലറി ഒക്കെ എങ്ങിനയാ?,  അനു ഐ ഡി അവളെ തിരികെ ഏൽപ്പിച്ചു. 

മാഡം അതിനെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ട ..., അതൊക്കെ ഞങ്ങളുടെ ബോസ് കാലിയൻ സർ നോക്കിക്കോളും, ഞങ്ങൾക്ക് നിങ്ങളുടെ കുട്ടികളുടെ ആരോഗ്യമാണ് പ്രധാനം , ഞങ്ങൾ സാന്ത്വനം പോലുള്ള  ചാരിറ്റി സംഘടനകളിലും സജീവമാണ് സൂസി പുഞ്ചിരിച്ചു.

സൂസി ഏതായാലും ഒന്ന് കുളിച്ചോളൂ....,  കാര്യങ്ങൾ വിചിത്രമായി തോന്നിയെങ്കിലും മുറിക്ക് പുറത്തേക്ക് നടക്കുന്നതിന് ഇടയിൽ അനു പറഞ്ഞു. 

ശരി മാഡം.  സൂസി 

അനു എന്ന് വിളിച്ചോളൂ സൂസി ..., അവൾ തൻ്റെ മൊബൈലിൽ മഹേഷിന് മെസ്സേജ് അയയ്ക്കുന്നതിന് ഇടയിൽ പറഞ്ഞു.

നഴ്സ് വന്നിട്ടുണ്ട് മഹി. അനു

എങ്ങിനെയുണ്ട്? മഹേഷ്

വലിയ കുഴപ്പം ഒന്നും തോന്നിയില്ല അനു.

നിങ്ങൾ ബാങ്ക്കാർക്ക് ആളുകളെ തിരിച്ചറിയാൻ ഒരു പ്രത്യേക കഴിവല്ലേ. മഹേഷ്

ഓ തമാശ. അനു



സൂസി കുളി കഴിഞ്ഞ് വസ്ത്രം മാറി ടാപ്പിൽ വെള്ളം തുറന്നിട്ട് കണ്ണാടിക്ക് മുന്നിൽ നിന്നു.അവൾ മുടി കൈ കൊണ്ട് നേരെയാക്കി കണ്ണാടിയിലെ തൻ്റെ പ്രതിബിംബത്തിലേക്ക് തുറിച്ച് നോക്കി   വികൃതമായി ചിരിച്ചു. സൂസിയുടെ യൂണിഫോമിൻ്റെ പോക്കറ്റിൽ കിടന്നിരുന്ന  മൊബൈൽ ഫോൺ ശബ്ദിച്ചു. ഫോണിൻ്റെ  ഡിസ്പ്ലയിൽ തെളിഞ്ഞ പേര് പ്രകാശിൻ്റേത് ആയിരുന്നു.അവൾ കണ്ണാടിയിലേക്ക്  നോക്കി കോൾ കണക്ട് ചെയ്തു. കമാൻഡറിൻ്റെ ആജ്ഞ കേൾക്കുന്ന പട്ടാളക്കാരനെ പോലെ അവൾ ഫോൺ ചെവിയിൽ വെച്ച് നിവർന്ന് നേരെ നിന്നു. 

ഫോൺ കൊണ്ട് പോയി അനുവിന് കൊടുക്ക് , കാലിയൻ പ്രകാശിൻ്റെ ഫോണിലൂടെ സൂസിയോട് ആജ്ഞാപിച്ചു.  

ഫോണിലൂടെ വരുന്ന ശബ്ദം കാലിയൻ്റേത് ആണോ.....,  പ്രകാശിൻ്റേത് ആണോ....,  അതോ രണ്ട് പേരുടെയും ആണോ....,  എന്ന് സൂസിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. തീർച്ചയായും സർ ,അവൾ കുളി മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.

മാഡം... മാഡം...,  എൻ്റെ ബോസ് കാലിയൻ സാർ ലൈനിൽ ഉണ്ട് സംസാരിച്ചോളൂ....,  സൂസി ഫോൺ അനുവിന് നേരെ നീട്ടി.

ഹലോ.  അനു 

ഹലോ അനു മാഡം ഞങ്ങളുടെ നഴ്‌സ് സൂസി she is one of our best , you wont get disappointed . കാലിയൻ

നല്ല പരിചിതമായ ശബ്ദം ... എവിടെയോ കേട്ട് മറന്നത് പോലെ ..പക്ഷെ എവിടെ അനു ആലോചിച്ചു.ഹലോ, കാലിയൻ. അതെ നല്ല നഴ്സ് ആണ് , പക്ഷെ നിങ്ങൾ ഒന്നും ചാർജ് ചെയ്യുന്നിലെന്നത് വിചിത്രമായി തോന്നി , അനു സംശയത്തോടെ പറഞ്ഞു. 

അത് ഞങ്ങൾ പല എൻ ജി യോ വഴിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് , സാലറിയും മറ്റും അവരുടെ ഫണ്ടിൽ നിന്നാണ് വരുന്നത്, ഞങ്ങൾക്ക് ഇതെല്ലാം സന്തോഷം തരുന്ന കാര്യങ്ങളാണ് മാഡത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്ന് ഉറപ്പ് തരാം. കാലിയൻ 

സഹായത്തിന് നന്ദി മിസ്റ്റർ.... പേര് മറന്നു അനു ചിരിച്ചു. 

പ്രകാ.... അല്ല... കാലിയൻ മാഡം. താങ്ക് യു കാലിയൻ.

പ്രകാശിൻ്റെയും ചിന്നുവിൻ്റെയും മൃത ശരീരങ്ങൾ മെഡോ അപ്പാർട്ട്മെൻ്റിൻ്റെ പുറത്ത് വെച്ച് ആംബുലൻസ് പൊടി പറത്തി  പാഞ്ഞ് പോകുമ്പോൾ കാലിയൻ അനുവിൻ്റെ കോൾ കട്ട് ചെയ്ത് പ്രകാശിൻ്റെ ഫോൺ തൻ്റെ ഷർട്ടിൻ്റെ പോക്കറ്റിലേക്ക് ഇട്ടു. അയാൾ തൻ്റെ വലത്തെ കയ്യിൽ ബന്ധിച്ചിരുന്ന പ്രകാശിൻ്റെ മന്ത്ര ചരടിൽ കൈ വെച്ച് കണ്ണടച്ച് നിന്നു.പൂർണ്ണ ചന്ദ്രൻ 24/2/2024 6 pm.

                               < തുടരും >


മെഡോ 666 S2:E6

മെഡോ 666 S2:E6

4.3
271

ബാങ്കിലെ ഉച്ചക്കുള്ള ലഞ്ച് ബ്രേക്കിനു ശേഷം രാധിക തൻ്റെ ക്യാബിന് അടുത്തേക്ക് നടന്നു.വഴിയിൽ ഒഴിഞ്ഞു കിടക്കുന്ന അനുവിൻ്റെ ക്യാബിൻ കണ്ട്, രാധിക കുറച്ചു നേരം നോക്കി നിന്ന് നെടുവീർപ്പിട്ടു.കാര്യം 3 വർഷത്തെ പരിചയമെ അനുവിനോട് ഉള്ളുവെങ്കിലും അവരുടെ ആത്മബന്ധം എത്ര മേൽ ദൃഢമായിരുന്നു.അനുവിനും തിരിച്ച് രാധികയോട് അതേ അനുഭാവം ആയിരുന്നു, സ്വന്തം ഫാമിലി എന്ന പോലെ ആയിരുന്നു രാധികയെയും അവൾ കണ്ടിരുന്നത്. ഹലോ, ഞങ്ങളെ ഒക്കെ മറന്നോ ? ,തൻ്റെ ക്യാബിന് അകത്തേക്ക് നടക്കുന്നതിന് ഇടയിൽ രാധിക അനുവിനെ മെസ്സേജ് ചെയ്തു.അനു ലീവ് എടുത്ത് ബാങ്കിലേക്ക് വരാതായിട്ട്  4 ആഴ്ച കഴിഞ്ഞ