Aksharathalukal

ഈണമായ് 1

ആളുകളുടെ അർപ്പുവിളിയും ആരവവും നിറഞ്ഞ ഹൈദ്രബാദിലെ പ്രശസ്തമായ ഒരു ബോക്സിങ് സ്റ്റേഡിയം. സ്റ്റേഡിയം നിറഞ്ഞ്കവിഞ്ഞുള്ള ആ ജനാവലിക്കു നടുവിലേക്ക് ഡീപ് റെഡ് നിറത്തിലുള്ള ബോഡികോൺ ഡ്രസ്സ്‌ ധരിച്ച ഒരു പെൺകുട്ടി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് വന്ന് നിന്നു.

ഗുഡ് ഈവെനിംഗ് ഹൈദരാബാദ് വളരെ എനെർജിറ്റിക് ആയി അവൾ മൈക്കിലൂടെ വിളിച്ചു പറഞ്ഞതും. കരഘോഷങ്ങളും ആർപ്പുവിളികളും ഉച്ചത്തിലായി.

This is the day to the actual champion for the 50. in the hydrabad kickboxing 
Championship.


Introdusing first mr. sharan krishna  from karnadaka. who is the blue corner.
Put your hands together to വെൽക്കം mr. Sharan krishna.

ആ പെൺകുട്ടി മൈക്കിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞതും കരഘോഷങ്ങൾക്ക് നടുവിലൂടെ ആരോഗ്യദൃഢഗാത്രനായ ഒരു യുവാവ് രണ്ട് മൂന്ന് ആളുകൾക്ക് നടുവിലൂടെ നടന്നു വന്നു.

തനിക്ക് വേണ്ടി ശബ്ദം പുറപ്പെടുവിക്കുന്ന ആരാധകർക്കു നേരെ കൈ വീശിക്കാണിച്ചുകൊണ്ട് ചിരിയോടെ അവൻ ബോക്സിങ് റിങ്ങിനുള്ളിൽ പ്രവേശിച്ചു. ബ്ലു കോർണറിനു പുറത്തായി അവന്റെ കൂടെ വന്ന മൂന്ന് പേരും നിരന്നുനിന്നു.

റിങ്ങിനുള്ളിൽ കയറി നിന്ന് ധരിച്ചിരുന്ന ജാക്കറ്റ് ഊരി മാറ്റി ഓടിയൻസിന് നേരെ രണ്ട് കൈ കൊണ്ടും ഉമ്മകൾ പറത്തിവിടുന്നുണ്ടായിരുന്നു അവൻ. അതിനനുസരിച്ച് അവരും ആവേശത്തോടെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.

Now let\'s call our next fighter.
I invite ourchalenger mr. Kevin felix daniel. From kerala who is red corner.
ആംഗറിന്റെ വായിൽ നിന്നും ആ പേര് കേട്ടതും സ്റ്റേഡിയം കുലുങ്ങുമാറ് ഉച്ചത്തിൽ കെവിൻ.... കെവിൻ... കെവിൻ.... എന്ന് വിളിച്ചു കൊണ്ട് ഉള്ള ശബ്ദവീചികളും വിസിൽ അടികളും മുഴങ്ങിക്കേട്ടു. 

Put your hands together to welcome mr kevin felix daniel...... 

കതടപ്പിക്കുന്ന രീതിയിൽ സ്റ്റേഡിയം ഇളക്കി മറിക്കുന്ന ഒച്ചയിൽ തന്റെ ശബ്ദം ഓഡിയൻസിന് കേൾക്കാനായി ആ പെൺകുട്ടി ശെരിക്കും മൈക്കിലൂടെ അലറി വിളിക്കുന്നുണ്ടായിരുന്നു. എങ്കിൽ പോലും അവളുടെ ശബ്ദത്തിന് കെവിന്റെ ആരാധകരെ ജയിക്കാനായില്ല.

താൻ വന്നപ്പോൾ ഉള്ളതിലും മികച്ച പ്രതികരണം കേട്ടപ്പോൾ ശരണിന്റെ കണ്ണുകൾ കുറുകി അവൻ ഒരു അസൂയയോടെ ഓപ്പോസിറ് സൈഡിലൂടെ വരുന്ന ബ്ലാക്ക് ജാക്കറ്റ് ധരിച്ച രൂപത്തെ നോക്കി നിന്നു.

കെവിൻ.... കെവിൻ.... കെവിൻ.. പെൺകുട്ടികൾ ചിയർ ഗേൾസിനെ പോലെ pompoms കയ്യിൽ വച്ച് അവന് നേരെ വീശുന്നുണ്ട്.

കെവിൻ i love you. അർപ്പുവിളികളുടെ കൂട്ടത്തിൽ ഇടയ്ക്കു അങ്ങനെയും ചില പെൺകുട്ടികളുടെ അലറൽ കേൾക്കാം.

ബോക്സിങ്റിങ്ങിനു ചുറ്റും കെട്ടിയിരിക്കുന്ന റോപ്പിന് മുകളിലൂടെ ചാടി കെവിൻ റിങ്ങിനകത്തേക്ക് പ്രവേശിച്ചു.

അവന്റെ കൂടെയും ഉണ്ടായിരുന്ന അവന്റെ ബോക്സിങ് കോച്ച് രാമകൃഷ്‌ണനും ജിം ട്രൈനർ ആയ അയാനും ഏകദേശം അവന്റെ പ്രായം തന്നെ വരുന്ന അവന്റെ സന്തത സഹചാരി എബിനും മൂന്നുപേരും റെഡ് കോർണറിൽ അവരുടെ സ്ഥാനം ഉറപ്പിച്ചു നിന്നു.

തല ഒന്ന് മുകളിലേക്ക് വെട്ടിച്ചുകൊണ്ട് കെവിൻ തന്റെ ഹൂഡി മാറ്റിയതും. കോഫി ബ്രൗൺ നിറം കലർന്ന അവന്റെ ചുരുണ്ട അൽപ്പം നീളമുള്ള മുടിയിഴകൾ പാറിപ്പറന്നു.

ധരിച്ചിരുന്ന ജാക്കറ്റ് അവൻ അഴിച്ച് തനിക്ക് പുറകിൽ നിൽക്കുന്ന എബിയെ ഏൽപ്പിച്ചു.

വെളുത്ത മുഖത്ത് ഡ്രിംചെയ്ത താടിയും മീശയുമായി തിളങ്ങുന്ന പൂച്ചക്കണ്ണുകളുള്ള ഒരു സുന്ദരനാണ് കെവിൻ. ഒരേ സമയം ആകർഷണീയവും തീഷ്ണവുമായ അവന്റെ കണ്ണുകൾ ഗ്യാലറിയിലാകമാനം ഒന്ന് ചുറ്റി വന്നു. ആറ്റിറ്റ്യൂടും സ്റ്റൈലും ഉള്ള ആറടി ഉയരത്തിൽ ഉറച്ച ശരീരമുള്ള ആണൊരുത്തനെ പെൺകുട്ടികൾ കൊതിയോടെ നോക്കിയിരുന്നു.

ഇരു കൈകൾ ഉയർത്തി തലമുടി പുറകിലേക്ക് അവൻ കോതിയൊതുക്കി.
അവന്റെ വർക്ഔട്ട് ചെയ്ത ശരീരത്തിൽ മസിലുകൾ മുഴച്ച് പൊന്തി.

കെവിന്റെ പേര് ചൊല്ലി സ്റ്റേഡിയം വീണ്ടും വീണ്ടും ഇളകി മറിഞ്ഞു.

കെവിൻ സ്റ്റേഡിയം മുഴുവൻ ഒന്ന് കറങ്ങി നോക്കി അവന്റെ കോർണറിലേക്ക് ചെന്നു. കോർണറിൽ നിന്ന എബി കെവിന്റെ  ബോക്സിങ് ഗ്ലൗസും മൗത് ഗാർഡും അവന് നൽകി.

ഗ്ലൗസ് കയ്യിൽ ധരിച്ച് മൗത് ഗാർഡ് വായിലേക്ക് വച്ച് അവൻ റിങ്ങിനു നടുവിലേക്കു വന്നപ്പോൾ ഫയിറ്റ് ചെയ്യാൻ തയ്യാറായി ശരണും എത്തിയിരുന്നു.

ഇരുവർക്കും നടുവിലായി റെഫറീ വന്നു നിന്നു.

Listen Iwan a clear fight. I want to obay my comand all the time ok. അത്രയും പറഞ്ഞു കൊണ്ട് റഫറി പിൻവാങ്ങി.

കെവിനും ശരണും പരസ്പരം കൈകൊടുത്തു പിന്നിലേക്ക് മാറി.
1st ബെൽ  മുഴങ്ങിയതും രണ്ടുപേരും ഫയിറ്റ് ചെയ്യാൻ തുടങ്ങി മൂന്ന് മിനിറ്റ് നീണ്ടു നിന്ന ഫയിറ്റിൽ  രണ്ടുപേരും ഒരുപോലെ ശക്തരായി തുടർന്നു.

മൂന്നു മിനിറ്റ് കഴിഞ്ഞതും റഫറി രണ്ടുപേരെയും തമ്മിൽ പിടിച്ചു മാറ്റി.
ഇനി ഒരു മിനിറ്റ് റസ്റ്റ് ആണ് രണ്ടുപേരും അവരവരുടെ കോർണറിലേക്ക് തിരികെ പോയി.

ഫസ്റ്റ് റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ കെവിന്റെ ശരീരം വിയർത്തു കുളിച്ചിരുന്നു. അവൻ കോർണറിൽ ഉള്ള സീറ്റിലേക്ക് വന്നിരുന്നതും. അവന്റെ കോച്ചും ഇൻസ്ട്രക്ടറും ആയ രാമകൃഷ്ണൻ അവന് അടുത്ത റൗണ്ടിലേക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാൻ തുടങ്ങി.

അതേസമയം പുറത്തുനിന്ന എബിൻ ടവൽ കൊണ്ട് അവന്റെ ദേഹത്ത് പൊടിഞ്ഞ വിയർപ്പൊപ്പിക്കൊടുക്കുന്നുണ്ടായിരുന്നു കൂടെ തന്നെ അയാനും ഉണ്ട്.

ഒരു മിനിറ്റ് കഴിഞ്ഞതും അടുത്ത ബെൽ മുഴങ്ങി. വീണ്ടും ഫൈറ്റ് ആരംഭിച്ചു. രണ്ടുപേരും തുല്യശക്തികൾ പോലെ പോരാടി കൊണ്ടിരുന്നു.

ഓരോ മൂന്നു മിനിറ്റ് നീളുന്ന റൗണ്ടിന് ഇടയിലും ഒരു മിനിറ്റ് റസ്റ്റ് കൊടുത്തുകൊണ്ട് മാച്ച് മുന്നേറി.

കെവിന്റെ ക്ലീൻ പഞ്ചസിന് അനുസരിച്ച് റിങ് സൈഡിലെ ജഡ്ജസിന്റെ മുന്നിലിരിക്കുന്ന ബുക്കിലെ പോയിന്റ് കൂടിക്കൊണ്ടിരുന്നു.

  മേച്ച് അവസാന റൗണ്ടുകളിലേക്ക് എത്തുമ്പോൾ ശരണിനു കെവിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതായി.

അവസാനത്തെ റൗണ്ടിൽ കെവിന്റെ ഗ്ലൗസിട്ട കൈകൾ ശരണിന്റെ ഇടത് താടിയിൽ ഏൽപ്പിച്ച ഒരു പഞ്ചിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ശരൺ പിന്നിലേക്ക് മലർന്നു വീണു.

റഫറി കൗൺട് ചെയ്യാൻ തുടങ്ങി. എന്നാൽ ശരണിനു അവിടെനിന്ന് ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.

Todays champion is mr. Kevin felix daniel
റഫറീ കെവിന്റെ കൈകൾ ഉയർത്തി പിടിച്ചു. വിസിലടികളും കരഘോഷങ്ങളും ആരവങ്ങളും ആദ്യത്തെക്കാൾ ഉച്ചത്തിൽ അവടമാകെ മറ്റൊലി കൊണ്ടു.

എല്ലാം കഴിഞ്ഞതും കെവിൻ അവനനുവദിച്ചിട്ടുള്ള റൂമിലേക്ക്‌ നടന്നു. പിറകിൽ പെൺകുട്ടികൾ പരസ്യമായി വളരെ ഉച്ചത്തിൽ അവനോട് വിവാഹഭ്യർഥനകൾ വരെ നടത്തുന്നുണ്ടായിരുന്നു.
തിരിഞ്ഞ് നോക്കി ആരെയും വിഷമിപ്പിക്കാത്ത രീതിയിൽ ഒരു ചെറിയ ചിരി മാത്രം സമ്മാനിച്ചു അവൻ മുന്നോട്ടു നടന്നു.

കെവിന് പ്രണയം അന്നും ഇന്നും ബോക്സിങ്ങിനോടാണ്. അവന്റെ പ്രൊഫോഷനും പാഷനും എല്ലാം ബോക്സിങാണ്.

കുഞ്ഞ്ന്നാളിൽ ടിവി യിൽ ബോക്സിങ് കണ്ട് ആറുവയസുകാരൻ കെവിൻ ബോക്സിങ് കൊച്ചിന് പോകണമെന്ന് അപ്പൻ ഡാനിയേൽ മാത്തനോട് പറഞ്ഞപ്പോൾ അദ്ദേഹം വളരെ സന്തോഷത്തോടെയാണ് അതിന് സമ്മതം കൊടുത്തത് 

ഇതൊക്കെ പഠിച്ചിരിക്കുന്നത് നല്ലതാണെന്നും പഠിത്തത്തിനിടക്ക് കെവിന് അതൊരു excersise ആകുമല്ലോ എന്നും കരുതി അന്ന് അയാൾ അവനെ അതിനനുവദിച്ചു.
അദ്ദേഹം തന്നെ അവന്  ബോക്സിങ് പഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു.

അന്ന് മുതലുള്ള അവന്റെ ഹാർഡ് വർക്കും ബോക്സിങ്ങിനോട് അവനുള്ള താല്പര്യവും അവനെ ഇരുപതാം  വയസിൽ സ്റ്റേറ്റ് ലെവൽ വരെ എത്തിച്ചു.

അതായിരുന്നു അവന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. അവിടെ വച്ച് യാദൃശ്ചികമായി അവന്റെ മാച്ച് കാണാനിടയായ രാമകൃഷ്ണൻ അവനെ നേരിട്ട് വന്നു കണ്ട് അഭിനന്ദിക്കുകയായിരുന്നു.

അത്രയും ഫേമസായ എക്സ്പീരിയൻസ്ഡ് ആയ ഒരു വ്യകതി നേരിട്ട് വന്നു കണ്ട് അഭിനന്ദിക്കുക എന്നുള്ളത് അവനെ സംബന്ധിച്ച് ആ ടൂർണമെന്റിൽ വിജയിച്ചതിലും വലിയ നേട്ടമായിരുന്നു.

ആ ഒരു പരിചയം കൂടെ വച്ചാണ്. രാമകൃഷ്ണന്റെ കോച്ചിങ് സെന്ററിൽ കെവിൻ ചേരുന്നത്.

അതോടെ അവൻ പഠിച്ചിറങ്ങുമ്പോൾ അവനെ തന്റെ ബിസിനെസ്സ് സമ്പ്രാജ്യം ഏൽപ്പിക്കണം എന്ന് കരുതിയിരുന്ന അവന്റെ അപ്പ ഡാനിയേലിന് മനസിലായിരുന്നു അവനെ ഇനി അതിനൊന്നും കിട്ടില്ലെന്ന്‌.

അദ്ദേഹത്തിന്റെ ചിന്ത സത്യമാകുന്ന തരത്തിൽ ആയിരുന്നു പിന്നെ കെവിന്റെ മുന്നോട്ടുള്ള യാത്ര. രാമകൃഷ്ണൻ എന്ന എക്സ്പീരിയൻസ്ഡ് ആയ ഒരു കോച്ച് പ്രൊഫഷണൽ ബോക്സിങ് വേൾഡ് എന്ന അവന്റെ സ്വപ്നത്തിന്റെ വാതിൽ തുറന്നു കൊടുത്തിരുന്നു.

അതിലൂടെ അവൻ ഒത്തിരി ടൂർണമെൻസുകളിൽ പങ്കെടുക്കുകയും, അവന്റെ ഡെഡിക്കേഷനും ട്രെയിനിങ്ങും ഹാർഡ് വർക്കും അവനെ ഒരു പ്രൊഫഷണൽ ബോക്സർ ആക്കി മാറ്റി.

എങ്കിലും ഡാനിയൽ  ഇടയ്ക്കു കെവിനോട് പറയാറുണ്ട് ഇടക്കെങ്കിലും ബിസിനെസ്സ് കൂടെ ഒന്ന് ശ്രെദ്ധിക്കാൻ. പക്ഷെ അവൻ അതിന് ഒട്ടും താല്പര്യവും ഇല്ലായിരുന്നു സമയവും ഇല്ലായിരുന്നു എന്നുള്ളതായിരുന്നു സത്യം.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഭായ്.... ഇരുപത്തിയാറ് വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഡോറിനരികിൽ വന്നു നിന്ന് അകത്തേക്ക് നോക്കി വിളിച്ചു.

സോഫയിൽ തലചായ്ച്ചു വച്ച് കണ്ണടച്ചു കിടക്കുകയായിരുന്നു കെവിൻ. മാച്ച് കഴിഞ്ഞതിന്റെ ക്ഷീണം അവന്റെ മുഖത്ത് പ്രകടമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി അവൻ ഈ ടൂർണമെന്റിനു വേണ്ടിയുള്ള പ്രാക്ടീസിലായിരുന്നു. ഇനി അവന് വേണ്ടത് സ്വസ്ഥമായി ഒരു ഉറക്കമാണ് അതാണ്‌ അവന്റെ പതിവ്.

ആ എബി നീ എത്തിയോ നമുക്കിറങ്ങാം.
ഒരു പത്ത്മിനിറ്റ് ഞാനൊന്നു ഫ്രഷ് ആയിട്ടു വരാം. കെവിൻ തന്റെ പൗരുഷമായ ശബ്ദത്തിൽ പറഞ്ഞിട്ട് ബാത്‌റൂമിലേക്ക് നടന്നു.  

കെവിൻ ബാത്‌റൂമിനുള്ളിലേക്ക് കയറുമ്പോൾ എബി കെവിന്റെ സാധനങ്ങൾ ഓരോന്നും ശ്രദ്ധയോടെ ഒരു ബാഗിലേക്കു എടുത്ത് വയ്ക്കാൻ തുടങ്ങി.

മൂന്ന് വർഷം മുൻപാണ് പള്ളിയിലെ ഫാദർ വഴി കെവിൻ എബിയെ പരിചയപ്പെടുന്നത്.

ഫാദറിന്റെ തന്നെ അനാഥാലയത്തിലാണ് എബി വളർന്നതൊക്കെ. പഠിത്തമൊക്കെ കണക്കായത് കൊണ്ട് അവന് സ്ഥിരമായി നല്ലൊരു ജോലി തരപ്പെട്ടില്ല. കിട്ടുന്ന ജോലിക്കൊക്കെ പോയി ഒരടുക്കും ചിട്ടയും ഇല്ലാത്ത അവന്റെ ജീവിതം കണ്ട് മനം നൊന്താണ് ഫാദർ അവനുവേണ്ടി കെവിനോട് സംസാരിക്കുന്നത്. ഡ്രൈവിംഗ് അറിയാമെന്നു പറഞ്ഞപ്പോൾ ഡ്രൈവറായി കൂടെ കൂട്ടിയതാണ് കെവിൻ എബിയെ.

തനിക്കൊപ്പം പ്രായമുള്ള ആ ചെറുപ്പക്കാരന്റെ സാർ എന്ന വിളി കെവിന് കുറച്ച് അരോചകമായി തോന്നിയപ്പോൾ കെവിൻ തന്നെ അവനോട് തന്നെ പേര് വിളിക്കാനായി നിർദ്ദേശിച്ചു. എബിക്കെന്തുകൊണ്ടോ കെവിനെ പേരെടുത്ത് വിളിക്കാൻ തോന്നിയില്ല പതിയെ പതിയെ അവൻ തന്നെയാണ് സാർ എന്ന വിളി മാറ്റി ഭായ് എന്ന് വിളിച്ചു തുടങ്ങിയത്. അത് കെവിനും അങ്ങ് ബോധിച്ചു.

ഒരു വർഷം കൊണ്ട് തന്നെ എബി തന്റെ വിശ്വസ്തയും ആത്മാർത്ഥതയും തെളിയിച്ചു. കെവിനും അവനോടൊരു ആത്മബന്ധം ഉടലെടുത്തതിൽ പിന്നെ കെവിൻ എവിടെ പോയാലും കൂടെ എബിയുണ്ടാകും. അതിപ്പോ ജിമ്മിലാണെങ്കിലും  കൂടെ വർക്ഔട്ട് ചെയ്യാൻ ഇപ്പോ എബിയേയും കൂട്ടാറുണ്ട്. അതിന്റെ മാറ്റം ഈ രണ്ടു വർഷം കൊണ്ട് എബിയുടെ ശരീരത്ത് കാണാനും ഉണ്ട്. കെവിനോളം ഇല്ലെങ്കിലും ഉറച്ച ഒരു ശരീരത്തിനുടമയാണ് ഇന്ന് എബിയും.

തുടക്കത്തിൽ എബി കെവിന്റെ ഡ്രൈവർ മാത്രമായിരുന്നെങ്കിൽ ഇപ്പോ കെവിന്റെ പി എയും മാനേജരും ബോഡിഗാർഡും ഒക്കെ എബി തന്നെയാണ്.

കാത്തിരിക്കൂ.....



ഈണമായ് 2

ഈണമായ് 2

4.7
649

കെവിൻ കുളിച്ച് മാറി പുറത്തേക്കു വന്നതും എബി കൊണ്ട് പോകാനുള്ളതെല്ലാം ബാഗിലാക്കി എടുത്തിരുന്നു. പോകാം.  ടവ്വലിൽ മുഖം അമർത്തി തുടച്ചു കെവിൻ ചോദിച്ചു. ആ ഭയ്യാ. എബി വളരെ ബഹുമാനത്തോടെ തലയാട്ടി കെവിന് പുറകെ നടന്നു. കെവിൻ ഒരു സഹോദരനെ പോലെ എബിയെ കാണുന്നുണ്ട്. ആ ഒരു സ്വാതത്ര്യം എബിക്ക് കൊടുക്കുന്നുമുണ്ട്. എന്നാൽ എബി എപ്പോഴും യജമാനനെ അനുസരിക്കുന്ന കാവൽക്കാരനെ പോലെയാണ് കെവിനോട്. കെവിൻ എന്ത് പറഞ്ഞാലും അത് അക്ഷരം പ്രതി അവൻ അനുസരിക്കും. കെവിനോട് ഒരുതരം ബഹുമാനമാണ് അവനിൽ മുന്നിട്ടു നിൽക്കുന്നത്. അനാഥനെന്ന ലേബൽ ഉള്ളത് കൊണ്ട് തന്നെ എബിക്കു അടുപ്പക്കാരൊക്കെ കുറവാ