ഈണമായ് 9
ഇരുവശവുമുള്ള തേയിലതോട്ടത്തിന് നടുവിലൂടെ എബി മെല്ലെ കാറ് ഓടിച്ചു. ആ ടാറിട്ട റോഡ് അവസാനിക്കുന്നത് ഒരു വലിയ ഇരുനില വീടിന്റെ ഗേറ്റിനു മുന്നിൽ ആണ്.
കഴിക്കാൻ വഴിയിൽ ഇറങ്ങിയ കാരണം ഒൻപതു മണിയോടെടുത്തു അവർ ഗസ്റ്റ്‌ഹൗസിൽ എത്താൻ.
എബി നീട്ടി ഒരു ഹോൺ അടിച്ചതും \"Place of rest \" എന്ന് അർഥമാക്കുന്ന Retreat എന്ന ആ വലിയ വീടിന്റെ ഗേറ്റ് അവർക്ക് മുന്നിൽ തുറന്നു കൊടുത്തു
സ്റ്റാൻലിച്ചായൻ.
കാറ് പതിയെ അകത്തേക്ക് കയറ്റുമ്പോൾ തന്നെ കാറിനുള്ളിലെ മൂന്നുപേരെയും നോക്കി സ്റ്റാൻലി തലയാട്ടി ചിരിച്ചു കാണിച്ചു.
സിദ്ധി കാറിൽ ചരിഞ്ഞു കിടന്ന് ഉറങ്ങുന്ന കാരണം അയാൾ അവളെ കണ്ടിരുന്നില്ല.
കാർ വീടിനു മുന്നിലായി കൊണ്ട് നിർത്തിയതും സ്റ്റാൻലി വേഗം ഗേറ്റ് അടച്ച് ഓടിപ്പിടിച്ച് കാറിനടുത്തേക്ക് വന്നു.
ഈ തണുപ്പത്ത് രണ്ടെണ്ണം അടിച്ച് എവിടെയെങ്കിലും ചുരുണ്ട് കൂടേണ്ട സമയത്ത് ബുദ്ധിമുട്ടായോ സ്റ്റാൻലിച്ചായ? മങ്കിക്യാപ്പിനിടയിലൂടെ കാണുന്ന അയാളുടെ മുഖത്തേക്ക് നോക്കി ജോയൽ ചിരിയോടെ തിരക്കി.
എനിക്ക് എന്തു ബുദ്ധിമുട്ടാ ജോ മോനെ ഇതൊക്കെയല്ലേ ഇവിടെ എന്റെ പണി. നിങ്ങള് ഇന്ന് ഇങ്ങോട്ട് വരുന്നെന്ന് വിളിച്ചു പറഞ്ഞപ്പൊ തന്നെ ഞാനിങ്ങു പോകുന്നു. വീടൊക്കെ ഒന്ന് വൃത്തിയാക്കാൻ അന്നമ്മയെയും വിളിച്ചുവരുത്തിയിട്ടുണ്ട് ഞാൻ. അയാൾ ബഹുമാനം കലർന്ന ഒരു ചിരിയോടെ ജോയലിന് മറുപടി കൊടുത്തു കൊണ്ട് കെവിനെയും നോക്കി ഒന്ന് ചിരിച്ചു.
അമ്മയൊക്കെ സുഖമായിരിക്കുന്നോ മോനെ. സ്റ്റാൻലി കെവിനോട് ചോദിച്ചു.
ആ... സ്റ്റാൻലിച്ചായാ സുഖമായിരിക്കുന്നു.
കെവിനും അയാൾക്ക് ഒരു ചിരി സമ്മാനിച്ചു.
സ്റ്റാൻലിച്ചായൻ വീണ്ടും വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു. കെവിനും അതിനെല്ലാം മറുപടി പറഞ്ഞുകൊണ്ട് കാറിന്റെ മറു സൈഡിലേക്ക് നടന്നു.
നല്ല ഉറക്കമാണ്. ഡിക്കിയിൽ നിന്ന് സിദ്ധിയുടെ ബാഗ്എടുത്ത് വരും വഴി കെവിനോട് ജോയൽ പറഞ്ഞു.
ബാഗ് ഞാനെടുക്കാം നി അവളെ ഒന്ന് വിളിച്ചെഴുനേൽപ്പിക്ക് ജോ. കെവിൻ ബാഗിനായി കൈ നീട്ടി.
അല്ലേ ഇത് കൊള്ളാല്ലോ അവളെ കെട്ടിയതു നിയാണ് ഞാനല്ല. ഛർദിക്കുമ്പോ പുറം തീരുമാൻ ഞാൻ. കഴിക്കാൻ കൊടുക്കുന്നത് ഞാൻ കുടിക്കാൻ കൊടുക്കുന്നത് ഞാൻ. നിന്റെ പെണ്ണിനെ വേണേൽ എടുത്ത് അകത്തേക്ക് കിടത്തെടാ. ബാഗ് പിന്നിലേക്ക് പിടിച്ച് കൊണ്ട് ജോയൽ പറഞ്ഞു.
എടാ ഞാൻ അവളുടെ അടുത്തേക്ക് പോയാൽ അത് ശെരിയാകില്ല. നീയുമായിട്ട് അവളൊന്നു ഇണങ്ങിയിട്ടുണ്ട് പ്ലീസ് ജോ. കെവിൻ രാവിലെ താലികെട്ടുമ്പോ അവൾ കാട്ടിയ ബഹളവും അതുകഴിഞ്ഞ് തന്നെ കാണുമ്പോൾ അവളുടെ മുഖത്തുണ്ടാകുന്ന ഭയവും വെറുപ്പും ഓർത്തുകൊണ്ട് പറഞ്ഞു.
എങ്ങാനും കാറിപൊളിച്ചു ബഹളം വച്ചാൽ നാണക്കേട ജോ. കെവി തന്റെ നിസ്സഹായ അവസ്ഥ വ്യക്തമാക്കി.
ബലം പ്രയോഗിച്ചു താലികെട്ടാൻ നാണക്കേടൊന്നും ഉണ്ടായിരുന്നില്ലല്ലോ നിനക്ക്. പിറുപിറുത്തുകൊണ്ട് ജോയൽ ബാഗ് കെവിനെ ഏൽപ്പിച്ച് സിദ്ധി കിടക്കുന്ന സൈഡിലെ ഡോർ തുറന്നു.
കൂടെ നിൽക്കുന്നുണ്ടെങ്കിലും ജോയലിനു ഇപ്പോഴും അത് മാത്രം ഇപ്പോഴും ഉൾക്കൊള്ളാൻ ആയിട്ടില്ല. അത് കൊണ്ട് കൂടെയാണ് ജോയലിനു സിദ്ധിയോട് ഒരൽപ്പം അലിവ് കൂടുതൽ.
തട്ടി വിളിച്ച ഉടനെ തന്നെ സിദ്ധി കണ്ണ് തുറന്നു എഴുനേറ്റു.
ഇത്... ഇതെവിടാ? മുന്നിൽ കാണുന്ന വെളിച്ചം വിതറി നിൽക്കുന്ന വീട്ടിലേക്കു നോക്കി പതർച്ചയും പേടിയും നിറഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.
ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടപ്പോ എബിയോട് സംസാരിച്ചു കൊണ്ട് നിന്ന സ്റ്റാൻലി അതാരാണെന്നറിയാൻ തിരിഞ്ഞു ജോയൽ നിൽക്കുന്നിടത്തേക്ക് നടന്നു വന്നു. അയാൾക്ക് പിറകേ എബിയും. കെവിൻ അപ്പോഴേക്കും ബാഗുമായി അകത്തേക്ക് പോയിരുന്നു.
അവളിലേ പേടി എന്താണെന്ന് ജോയലിനു മനസിലായി. ഇന്നുവരെ കണ്ടിട്ടില്ലാത്ത മൂന്ന് ആണുങ്ങളോടൊപ്പമാണ് അവൾ വന്നിരിക്കുന്നത് അതും അറിയാത്ത സ്ഥലത്ത്. സ്വാഭാവികമായും പേടി തോന്നും അവനോർത്തു.
പേടിക്കണ്ട... സിദ്ധി ഇവിടെ സേഫ് ആണ്. നിന്നെ ആരും ഒന്നും ചെയ്യില്ല. ഇത് കെവിന്റെ ഗസ്റ്റ്‌ഹൗസ് ആണ്.
ആരാ കെവിൻ? സംശയത്തോടെ ഉള്ള സിദ്ധിയുടെ ആ ചോദ്യത്തിൽ ജോയാലും എബിയും അന്തം വിട്ട് പരസ്പരം നോക്കി. താലികെട്ടിയവന്റെ പേരറിയാത്ത ലോകത്തിലെ ആദ്യത്തെ ഭാര്യ ഇവളായിരിക്കും എന്നപോലെ.
അത് നമ്മളുടെ കൂടെ ഉണ്ടായിരുന്നില്ലെ,
രാവിലെ... ജോയൽ എന്ത് പറയണമെന്ന് അറിയാതെ അവളുടെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് വിരൽ ചൂണ്ടി
കാണിച്ചു. അതാണ് കെവിൻ.
അവൻ ചൂണ്ടിയ താലിയിലേക്ക് നോക്കുമ്പോൾ സങ്കടം കൊണ്ട് സിദ്ധിയുടെ മുഖവും ഒന്ന് മങ്ങലേറ്റു.
ഞാൻ ജോയൽ ഇത് എബി. കെവിനെ പരിചയപ്പെടുത്തിയ ഉടനെ തന്നെ ജോയൽ അവരെയും പരിചയപ്പെടുത്തി ഇനി ഇതുപോലെ ഒരു അവസ്ഥ വരണ്ടല്ലോ എന്നോർത്ത്.
പിന്നെ ഇത് ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കുന്ന സ്റ്റാൻലിച്ചായൻ. അവൾ അടുത്ത് നിന്ന പ്രായമായ മനുഷ്യനെ നോക്കുന്നത് കണ്ടതും ജോയൽ അയാളെക്കുറിച്ചും പറഞ്ഞു കൊടുത്തു. സ്റ്റാൻലി അവളെ നോക്കി ഒന്ന് ചിരിച്ചു.
ഇനി അകത്ത് സഹായത്തിനൊക്കെ വരുന്ന ഒരു സ്ത്രീയുണ്ട്. അകത്തേക്ക് വായോ. അവളുടെ ഉള്ളിലെ പേടി മാറ്റുക എന്നൊരുദേശവും ഉണ്ടായിരുന്നു ജോയലിനു ഈ പരിചയപ്പെടുത്തലിലൂടെ
ശു... ശു.... സ്റ്റാൻലിച്ചായൻ സൗണ്ടുണ്ടാക്കി എബിയുടെ ശ്രെദ്ധ തനിക്ക് നേരെയാക്കി.
ഏതാ എബി ആ കുട്ടി? ജോയൽ സിദ്ധിയെയും കൂട്ടി അകത്തേക്ക് നടക്കുമ്പോൾ സ്റ്റാൻലി ചോദിച്ചു.
അത്.. അത്... ഭയ്യ കല്യാണം കഴിച്ച കുട്ടിയ. എബി പെട്ടന്ന് പറഞ്ഞിട്ട് ജോയലിനു പിറകേ മുന്നോട്ടു നടന്നു. പോകും വഴി അവനൊന്നു തിരിഞ്ഞു നോക്കി. സ്റ്റാൻലിയുടെ നിൽപ്പ് കണ്ടു അവന് ചിരി വരുന്നുണ്ടായിരുന്നു.
സ്റ്റാൻലി വായും പൊളിച്ച് നിൽക്കുന്നുണ്ടായിരുന്നു അവിടെ. ഒന്നാമത് കെവിന്റെ വിവാഹക്കാര്യം ആരും പറഞ്ഞു അറിഞ്ഞിട്ടില്ല. പിന്നെ കുറച്ച് മുന്നേ സിദ്ധി ആരാ കെവിൻ എന്ന് ചോദിച്ചത് ആയാളും കേട്ടതാണ്.
കെട്ടിയവന്റെ പേരറിഞ്ഞുകൂടെന്നോ.
ഇനി വല്ല ചുറ്റിക്കളിയും ആയിരിക്കൊ?
ഹേ... ഇവരൊക്കെ നല്ല പിള്ളേരാ അങ്ങനൊന്നും ആകത്തില്ല. ആയാൾ സ്വയം പറഞ്ഞു കൊണ്ട് അടുക്കള വശത്തേക്ക് നടന്നു.
ജോയൽ അത്രയൊക്കെ പറഞ്ഞെങ്കിലും സിദ്ധിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു. അകത്തേക്ക് കയറുമ്പോൾ സോഫയിൽ ചാഞ്ഞു കിടക്കുന്ന കെവിന് കുടിക്കാൻ വെള്ളം കൊണ്ട് കൊടുക്കുന്ന ഒരു സ്ത്രീയെ കണ്ടപ്പോൾ സിദ്ധിക്ക് ചെറിയൊരു ആശ്വാസം തോന്നി.
സിദ്ധിയെ കണ്ടതും ആ സ്ത്രീ അവളെ അടിമുടി നോക്കുന്നുണ്ടായിരുന്നു.
സിദ്ധി ഇതാണ് അന്നമ്മച്ചി. അന്നമ്മച്ചിയാണ് നമ്മളാരെങ്കിലും ഇവിടെ ഉള്ളപ്പോൾ ഇവിടുത്തെ അടുക്കള കൈകാര്യം ചെയ്യുന്നത്. അല്ലാത്തപ്പോ നമ്മുടെ ഫാക്ടറിയില ആൾക്ക് ജോലി.
അന്നമ്മച്ചി ഇത് സിദ്ധി നമ്മുടെ.... കെവി കല്യാണം കഴിച്ച കുട്ടിയ. ജോയൽ രണ്ടു പേരെയും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുത്തി.
അതേ സമയം തന്നെ കെവിന്റെയും സിദ്ധിയുടെയും കണ്ണുകൾ പരസ്പരം
ഒന്നിടഞ്ഞുമാറി.
അന്നമ്മച്ചിയുടെ മുഖം ഒന്ന് വിടർന്നു. അവർ ചിരിയോടെ സിദ്ധിയുടെ അടുത്തേക്ക് വന്നു.
കെവി മോന്റെ പെണ്ണാ. നല്ല സുന്ദരി കൊച്ച് അമ്മച്ചിക്കിഷ്ടായി. സിദ്ധിയുടെ തലമുടിയിലൂടെ ഒന്ന് തലോടി അവളുടെ താടിയിൽ പിടിച്ചൊന്നു കൊഞ്ചിച്ചു അവർ.
എന്നാആണേലും ഞങ്ങളെ ഒന്നും കല്യാണം വിളിച്ചില്ലല്ലോ കെവി മോനെ അത് മോശമായിപ്പോയി കേട്ടോ? അവർ തിരിഞ്ഞു കെവിനെ നോക്കി പരിഭവിച്ചു.
പെട്ടന്നായിരുന്നു അന്നമ്മച്ചി ആരെയും അറിയിക്കാൻ പറ്റിയില്ല. അന്നമ്മച്ചി അവൾക്ക് കിടക്കാൻ താഴത്തെ മുറിയൊന്നു റെഡിയാക്കി കൊടുക്ക്. അവരെ നോക്കി അത്രയും പറഞ്ഞു കെവിൻ മുകളിലേക്കുള്ള സ്റ്റെയർ കയറി പോയി.
ഇപ്പൊ കിളി പോയത് അന്നമ്മച്ചിക്കായിരുന്നു. അവർ മുകളിലേക്കു കയറി പോകുന്ന കെവിനെ അത്ഭുതത്തോടെ നോക്കി നിന്നു. അവൻ മുകളിലെ റൂമിൽ കയറി വാതിലടക്കുന്ന ശബ്ദം കേൾക്കുന്നവരെ അവർ ആ നിൽപ്പ് തുടർന്നു.
അതെന്നാ പോക്കാടാ ആ പോയത് ആദ്യമായി വന്നിട്ട് ഈ കൊച്ചിനെ കൂടെ കൂട്ടാതെ. താഴെ മുറി ശെരിയാക്കി കൊടുക്കാൻ. അന്നമ്മച്ചി കൈ താടിക്ക് വച്ച് ജോയലിനെയും എബിയേയും നോക്കി.
ഹാ.... നല്ല ഉറക്കം വരുന്നു. അങ്ങറ്റം ഇങ്ങറ്റം ഇരുന്നു വണ്ടി ഓടിച്ചിട്ടാണെന്ന് തോന്നുന്നു വല്ലാത്ത ക്ഷീണം. ജോ ഞാൻ എന്നാ പിന്നെ ഒന്ന് കിടക്കാൻ പോകുവാണേ. Good night. ഇല്ലാത്ത കോട്ടുവായിട്ടു ക്ഷീണം അഭിനയിച്ചു കൊണ്ട് എബി അവിടന്ന് നൈസ് ആയിട്ടു മുങ്ങി താഴെയായി അവനനുവദിച്ചിട്ടുള്ള മുറിയിൽ കയറി വാതിലടച്ചു.
തെണ്ടി..... എന്നെ ഇവിടെ ഒറ്റക്കാക്കി മുങ്ങി പന്നി. എബി പോയ വഴി നോക്കി
അവനെ മനസാൽ ഒന്ന് സ്മരിച്ചു. ജോയൽ തിരിഞ്ഞു അന്നമ്മച്ചിയെ നോക്കി ഒന്നിളിച്ചു കാട്ടി.
ഇവരോടൊക്കെ ഇനി ഞാൻ എന്ത് പറയും എന്റെ മാതാവേ. ജോയൽ താടി ഒന്നുഴിഞ്ഞു കൊണ്ട് മുന്നിൽ നിൽക്കുന്നവരെ നോക്കി. അടുക്കള പുറത്ത് കൂടെ വന്ന സ്റ്റാൻലിയും ഇപ്പൊ അന്നമ്മച്ചിയുടെ അടുത്തുണ്ട്.
എന്നതാ എന്റെ ജോ മോനെ ഇതൊക്കെ? അതേ എക്സ്പ്രഷനോടെ താടിയിൽ കൈവച്ചു നിന്ന് അന്നമ്മച്ചി തിരക്കി.
അത് അന്നമ്മച്ചി ഒരു പ്രത്യേക സാഹചര്യത്തിൽ ഇന്നിവരുടെ കല്യാണം കഴിഞ്ഞിട്ടേ ഉള്ളു. ആരും അറിഞ്ഞിട്ടില്ല അതുകൊണ്ട് സിദ്ധിക്ക് തല്ക്കാലം റൂം റെഡിയാക്കി കൊടുക്ക്.
അന്നമ്മച്ചി സിദ്ധിയെ തിരിഞ്ഞു നോക്കിയതും അവൾ തലകുനിച്ചു നിന്നു.
കർത്താവേ അപ്പൊ അവിടെ ആരും അറിഞ്ഞിട്ടില്ലേ.? ജോ മോനെ....
അന്നമ്മച്ചി വേഗം റൂം ശെരിയാക്കിയേ വരുന്ന വഴിക്കൊക്കെ ഛർദിച്ചു കുടഞ്ഞൊരു പരുവമായി ആ കൊച്ച് അവൾക്കൊന്നു കിടക്കണം പോയെ... പോയെ പെട്ടന്ന് പോയെ...
അവര് എന്തോ ചോദിക്കാൻ വന്നതും ഇനി കൊടുക്കാൻ മറുപടിയില്ലാത്തതുകൊണ്ടും കള്ളം പറയാൻ വയ്യാത്ത കൊണ്ടും ജോയൽ വളരെ വിദക്തമായി അവരെ വേഗം ഉന്തിതള്ളി റൂമിലേക്കയച്ചു.
ജോ മോനെ.... സ്റ്റാൻലിയുടെ വിളി കേട്ട്. ജോയൽ തിരിഞ്ഞു അയാളെ നോക്കി.
സ്റ്റാൻലിച്ചായൻ ഇതുവരെ പോയില്ലേ. നിങ്ങൾക്കുള്ള സാധനം വണ്ടിയിലുണ്ട് പോയെടുത്തു അടിച്ചു എവിടെങ്കിലും ചുരുണ്ടു കൂടിക്കെ. ഇതാ താക്കോല് വേഗം പോയാട്ടെ. സ്റ്റാൻലി എന്തോ ചോദിക്കാൻ വന്നതും കൈകൂലി കൊടുത്തു ജോയൽ അയാളെയും ഒതുക്കി.
രണ്ടു പേരും പോയതും സിദ്ധിയും ജോയിലും മാത്രമായി അവിടെ. അവൻ സിദ്ധിക്ക് നേരെ തിരിഞ്ഞു.
സിദ്ധി തൽക്കാലം രാവിലത്തെ കാര്യമൊന്നും അവരോടൊന്നും പറയണ്ട
അവൻ കുനിഞ്ഞു നിൽക്കുന്നവളുടെ അടുത്തേക്ക് വന്ന് രഹസ്യം പോലെ പറഞ്ഞു.
എന്തിനാ എന്നോട് അങ്ങനെ ചെയ്തത്? അറിഞ്ഞു കൊണ്ട് ഞാൻ ഒരു തെറ്റും ആർക്കും ചെയ്തിട്ടില്ല. പതിയെ ആണെങ്കിലും ഇത്ര നേരവും ഉള്ളിൽ കിടന്നു വീർപ്പുമുട്ടിച്ച ചോദ്യം ജോയലിനോട് ചോദിക്കാനുള്ള ധൈര്യം അവൾ കാട്ടി.
നി ഒരു തെറ്റും ചെയ്തിട്ടില്ല. ഇവിടെ തെറ്റ് പൂർണമായും കെവിന്റെയാണ്. അവൻ അവന്റെ ഒരാവശ്യത്തിന് നിന്നെ കരുവാക്കിയതാണ്. നിന്റെ ഏട്ടൻ പാർത്ഥസാരഥിയുടെ കൂടെ ഓടി പോയ കൈറ മറിയത്തിന്റെ സഹോദരനാണ് കെവിൻ.
ഒരു ഞെട്ടലോടെ അവൾ തല ഉയർത്തി ജോയലിനെ നോക്കി. ഏട്ടനോടുള്ള ദേഷ്യത്തിന് തന്നോട് പ്രതികാരം ചെയ്യാനാകുമോ തന്റെ കഴുത്തിൽ താലി കെട്ടിയത്. ഇതിനോടകം അവൾ ചിന്തിച്ചത് അങ്ങനെയായിരുന്നു.
കൂടുതൽ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യും മുൻപ് അന്നമ്മച്ചി വന്നിരുന്നു.
അയ്യോ മോളെന്തിനാ കരയുന്നത്. വീട്ടുകാരെയൊക്കെ ഓർത്തിട്ടുള്ള സങ്കടമാണോ? അതൊക്കെ അങ്ങ് മാറുമെന്നേ. അന്നമ്മച്ചി കിടക്കയൊക്കെ വിരിച്ചു റെഡിയാക്കിയിട്ടുണ്ട് വന്ന് കിടന്നാട്ടെ. അവർ അവളെ വാത്സല്യത്തോടെ വിളിച്ചു.
അന്നമ്മച്ചി ഇന്ന് പോകുന്നുണ്ടോ? ജോയൽ മുകളിലേക്കു കയറാൻ പോയിട്ട് എന്തോ ഓർത്തപോലെ തിരിഞ്ഞു നിന്ന് ചോദിച്ചു.
ഇന്നിപ്പോ ഇത്ര രാത്രി ആയില്ലേ ജോ മോനെ, പിന്നെ ആലിയും അവിടെ ഇല്ല ഏതോ കൂട്ടുകാരി കൊച്ചിന്റെ കല്യാണം കൂടാൻ പോയിരിക്കുവാ അതുകൊണ്ട്
സമാധാനത്തിൽ ഇവിടെ നിൽക്കാം. അനമ്മച്ചിയുടെ പറച്ചിലുപോലെ ഒരു സമാധാനം അവരുടെ മുഖത്തും ഉണ്ടായിരുന്നു.
എന്നാ ഇന്ന് സിദ്ധിയുടെ കൂടെ ഒന്ന് കിടന്നോളുവോ. അറിയാത്ത സ്ഥലത്ത് ഒറ്റക്കല്ലേ.....
അതിനെന്താ ജോ മോനെ ഞാൻ കിടന്നോളാം. മോളുവാ അന്നമ്മച്ചി കൂട്ട് കിടക്കാം. അവർ സ്നേഹത്തോടെ അവളെ കൂട്ടി മുറിയിലേക്ക് പോയി.
വാതിലടയും വരെ നോക്കി നിന്നിട്ട് ജോയലും മുകളിലെ അവന്റെ മുറിയിലേക്ക് പോയി.
കാത്തിരിക്കൂ🌼🌼🌼🌼🌼🌼
റിവ്യൂ മറക്കല്ലേ 😍😍😍
റേറ്റിങ്ങും
ഈണമായ് 10
വാതില് ചാരി അകത്ത് കയറുമ്പോൾ സിദ്ധി ആ മുറി മുഴുവൻ ഒന്ന് കണ്ണോടിച്ചു. അവൾക്കൊന്നു കിടന്നാമതിയെന്നേ ഉണ്ടായിരുന്നുള്ളു. ഗ്രേ കളറിലുള്ള വിരി വിരിച്ച കട്ടിലിലേക്ക് അവൾ ക്ഷീണത്തോടെ പോയിരുന്നു.മോൾക്ക് കയ്യും മുഖവുമൊക്കെ കഴുകണമെങ്കിൽ പോയി കഴുകിയേച്ചും വാ.അന്നമ്മ നീളമില്ലാത്ത തന്റെ കൊറുക്ക മുടി അമ്മക്കെട്ട് കെട്ടിവെച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു വന്നു.ഇനി ഇപ്പൊ ഈ തണുപ്പത്ത് കുളിക്കാനൊന്നും നിൽക്കണ്ട കേട്ടോ ശീലമില്ലെങ്കിൽ ചിലപ്പോ വയ്യാണ്ടാവും. അന്നമ്മച്ചി കൂട്ടി ചേർത്തു.ദേഹമൊക്കെ വല്ലാതെ ഒട്ടുന്നുണ്ട് അതുകൊണ്ട് തന്നെ കുളിക്കാനൊക്കെ തോന്ന