ഈണമായ് 12
എബി ഡാ മോനെ വിട്ടേ കൈ ഒടിയും കൈ ഒടിയും ആ.... ജോയലിനെ ഒതുക്കത്തിൽ കിട്ടിയപ്പോ തന്നെ ആലിയെ പറഞ്ഞിളക്കി വിട്ടതിന് എബി കൈ ഉടനെ കൊടുക്കുകയാണ്.
എബി തിരിച്ചൊടിച്ച കയ്യിലേക്ക് ദയനീയമായി നോക്കി കൊണ്ട് ജോയൽ അവനെ നെഞ്ചിൽ പിടിച്ച് ആഞ്ഞൊരു തള്ള് കൊടുത്തു.
ഒന്ന് വേച്ചുപോയെങ്കിലും നേരെ നിന്നിട്ട് എബി അവനെ കലിപ്പിൽ നോക്കി.
നിനക്ക് ഇതെന്തിന്റെ കേടാ ജോ പെണ്ണിനെ പറഞ്ഞിളക്കി വിട്ടിരിക്കുന്നു.
ഇവിടേക്ക് വരുമ്പോഴെല്ലാം മനുഷ്യൻ തീയിൽ ചവിട്ടിയ പോലാ നിൽക്കുന്നത് തന്നെ.
എപ്പോഴാ എന്താ ചെയ്യാന്ന് ഒരു വെളിവും വെള്ളിയാഴ്ച ഇല്ലാത്തവളാ. അവൾ ഇവിടെ ഉള്ളപ്പോൾ പേടിച്ചാ ഞാൻ ഓരോ സെക്കൻഡും കഴിഞ്ഞ് കൂടുന്നത്.
അതിന്റെ ഇടയിലേക്കാ അവന്റെ ഒലക്കമ്മേലെ ഒരു നേരംപോക്ക്. ഒറ്റ ഒരെണ്ണം തന്നാലുണ്ടല്ലോ? എബി കൈ മടക്കി വീണ്ടും ജോയലിന് നേരെ ചെന്നു.
മതി ഇനി ഞാൻ താങ്ങില്ല. ജോയൽ കൈ രണ്ടും ക്രോസ്സ് ആയി വച്ച് കൊണ്ട് വളരെ ദയനീയമായി എബിയെ തടഞ്ഞു.
ഒരുത്തി ഇപ്പോ വന്നു മേഞ്ഞിട്ട് പോയതേയുള്ളൂ എന്റെ ഈ ബോഡിയിൽ. ആ ഓർമയിൽ തന്നെ ജോയൽ കണ്ണടച്ചുകൊണ്ട് ഒന്ന് തലകുടഞ്ഞു.
ആലി അവളെ പറ്റിച്ചെന്നും പറഞ്ഞു ജോയലിന് കണക്കിന് കൊടുത്തിട്ട് ഇപ്പോ അങ്ങോട്ടേക്ക് പോയതേയുള്ളൂ. അത് കഴിഞ്ഞപ്പോഴാണ് എബിക്ക് അവനെ കയ്യിൽ കിട്ടിയത്.
ഇന്നലെ രാത്രി ആ അന്നമ്മച്ചിടെയും സ്റ്റാൻലിച്ചായന്റെയും മുന്നിൽ എന്നെ തനിച്ചാക്കിയിട്ട് നീ രക്ഷപ്പെട്ടില്ലടാ പന്നി. എബിയെ വീണ്ടും പിറകിലേക്ക് ഒരു തള്ള് കൊടുത്തു ജോയൽ അവനെ കടുപ്പിച്ചൊന്നു നോക്കി.
അത് നീ വല്ല തക്കിടതരികിടയും പറഞ്ഞ് രക്ഷപ്പെടുമെന്ന് എനിക്ക് നന്നായിട്ടു അറിയാവുന്നതു കൊണ്ടല്ലേ.
നിന്നെ പോലെ കുരുട്ടു ബുദ്ധി ഇവിടെ വേറെ ആർക്കാ ഉള്ളത് ജോ മോനെ. എബി അവനെ പുകഴ്ത്തുവാണ് ഒപ്പം ചുണ്ടിൽ ഒരു കളിയാക്കി ചിരിയും.
ആ ഇന്നലെ രാത്രിയിലത്തെതിനു പകരം നിനക്കിട്ട് ചെറിയൊരു പണി തരണമെന്ന് വിചാരിച്ചു. പക്ഷേ കിട്ടിയത് മുഴുവൻ എനിക്കാ . ജോയൽ ഒരു ദീർഘ നിശ്വാസത്തോടൊപ്പം ആലി കൈചുരുട്ടി ഇടിച്ച നടുവൊന്ന് തടവിവിടുന്നുണ്ട്.
നിനക്കിതൊന്നും പോരാ . എടാ അവളെ പറഞ്ഞ് തിരുത്തേണ്ടതിനു പകരം നീയല്ലേ പണ്ട് മുതലേ ഓരോന്ന് പറഞ്ഞ്
അവളെ എന്റെ നെഞ്ചത്തോട്ടു കേറാൻ പ്രോത്സാഹിപ്പിക്കുന്നത്. എബി കുറ്റം മുഴുവൻ ജോയലിനു ചാർത്തി കൊടുത്തു.
ആ.. ഇനിയതും കൂടെ എന്റെ മേലേക്ക് വയ്ക്കെടാ ഞാനാണല്ലോ അവളോട് പോയ് പറഞ്ഞത് ആലി മോളെ നിനക്കുള്ളവൻ എബിയാണ്, നി അവനെ സ്നേഹിക്കണമെന്ന്. ഒന്ന് പോടാപ്പാ
നീയേ ഇവിടത്തെ പള്ളിയിലെ കൊയറിൽ പാടുന്ന സമയം ശെരിക്കു പറഞ്ഞാൽ നിന്റെ മുഖത്തുള്ള ഈ രോമം മുളച്ചു തുടങ്ങുന്ന കാലം മുതൽ ആ പെൺകൊച്ചു നിന്നെ മനസിലിട്ടോണ്ട് നടക്കുവാ.
അത് ഈ ഇടക്ക് എന്റെ ബുദ്ധി ഉപയോഗിച്ച് ഞാൻ ഒന്ന് കണ്ടുപിടിച്ചു. കാര്യം സീരിയസ് ആണെന്നറിഞ്ഞപ്പോൾ നിന്നെ വളക്കാൻ അവളുടെ കൂടെകൂടി അതൊരു തെറ്റാണെന്നു എനിക്ക് തോന്നുന്നില്ല. അവസാനമായപ്പോൾ ജോയൽ തമാശയൊക്കെ കളഞ്ഞ് ഒരൽപ്പം സീരിയസ് ആയി.
തെറ്റാണ് ജോ അത് തെറ്റാണ്. പറ്റുമെങ്കിൽ ഇനിയും അവളുടെ താളത്തിന് തുള്ളാൻ നിൽക്കാതെ നീ അവളെ പറഞ്ഞൊന്നു മനസിലാക്കിക്ക്. എബിയും കാര്യമായി തന്നെ അവനോട്
പറഞ്ഞു.
എന്ത് പറഞ്ഞു മനസിലാക്കാൻ? കൊല്ലം കൊറേ ആയി ആ പെണ്ണ് നിന്റെ പിറകേ നടക്കാൻ തുടങ്ങിയിട്ട്. ഇത്രയ്ക്കു മനസാക്ഷിയില്ലാതെ പെരുമാറാൻ നിനക്കെങ്ങനെ പറ്റുന്നു എബി?
ജോയലിനു ശെരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു. ഒത്തിരി തവണ ആലിയുടെ ഇഷ്ടം എബിയെ പറഞ്ഞു മനസിലാക്കാൻ ജോയൽ ശ്രെമിച്ചിട്ടുണ്ടായിരുന്നു.
ഉള്ളിൽ ആലിയോട് സ്നേഹമുണ്ടെങ്കിലും അത് നിഷേധിക്കുന്നതിന്റെ കാരണം ചോദിച്ചു മുൻപും പലതവണ എബിയും ജോയലും തെറ്റിയിട്ടുള്ളതുമാണ്.
ഒരിക്കൽ കെവിൻ പോലും ഈ കാര്യം എബിയോട് സംസാരിച്ചിരുന്നു.
എബി തീരുമാനത്തിൽ ഉറച്ചു നിന്നപ്പോൾ ഇഷ്ടവും സ്നേഹവുമൊക്കെ നിർബന്ധിച്ച് വരേണ്ടതല്ലെന്നു ചിന്തിച്ചു കെവിൻ പിന്നെ അത് അങ്ങ് വിട്ടു.
ഈ കാണിക്കുന്ന ഒച്ചപ്പാടും ബഹളവുമൊക്കെ ഉണ്ടെങ്കിലും പാവം ആണ്. നിന്റെ ഒരു മറുപടിക്ക് കാത്തിരിക്കുവാ അവള് കൂടെ വരാൻ. ജോയൽ പ്രതീക്ഷയോടെ എബിയെ നോക്കി.
എങ്ങോട്ട്... എങ്ങോട്ട് വരാൻ ജോ?
കൂടും കുടുംബവുമില്ലാത്ത എന്റെ കൂടെ അവളെങ്ങോട്ട് വരാനാ നിക്കുന്നേ. എബിയുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി.
എബി ഒറ്റക്കാ ഈ മണ്ണിലോട്ടു ജനിച്ചു വീണത്. ഈ ലോകം വിടുമ്പോഴും അതങ്ങനെ തന്നെ വേണമെന്നാ. ഇപ്പൊ ഉള്ള ബന്ധങ്ങളൊക്കെ തന്നെ അധികമാണ് ജോ ഈ അനാഥന് . പുതിയ ബന്ധങ്ങളൊന്നും ശെരിയാകില്ല എനിക്കതൊട്ടു വേണ്ടയുംതാനും.
ഞാനാ കാറൊന്ന് കഴുകിയിടട്ടെ. ഭയ്യാ നാളെ കമ്പനി വരെ ഒന്ന് പോണമെന്നു പറഞ്ഞിരുന്നു. മൊത്തം മണ്ണും പൊടിയുമാ. ഇനി ഒരു സംസാരം വേണ്ടെന്ന പോലെ എബി ഒഴിഞ്ഞു മാറി.
കാറിനടുത്തേക്ക് നടന്നു പോകുന്നവനെ ജോയൽ നോക്കി നിന്നു. ഈ ഒരു കാര്യത്തിൽ മാത്രം എബിയെ അവന് മനസിലാകുന്നുണ്ടായിരുന്നില്ല.
🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼
കുഞ്ഞ് കെവിൻ അപ്പയുടെ കയ്യും പിടിച്ച് ഇരു വശങ്ങളിലും തണൽ മരങ്ങൾ നിറഞ്ഞ വിചനമായ വഴിയിലൂടെ നടക്കുവാണ്.
കെവിൻ വാ തോരാതെ അപ്പയോടു എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അപ്പ അതിനെല്ലാം ഒരു മടിയും കൂടാതെ മറുപടി കൊടുത്ത് കാര്യമായി കൊഞ്ചിച്ചു കൊണ്ടാണ് നടക്കുന്നത്.
ഇടയ്ക്കു അവന്റെ കുഞ്ഞ് കൈകളിൽ പിടിച്ച് പൊക്കിയെടുത്തും തലയിൽ ചെറു മുത്തങ്ങൾ നൽകിയും വയറിൽ ഇക്കിളിക്കൂട്ടി ചിരിപ്പിച്ചും അപ്പയുടെ സ്നേഹത്തിൽ അലിഞ്ഞു കുഞ്ഞ് കെവിൻ നിർത്താതെ ചിരിക്കുവാണ്.
പെട്ടന്ന് ഒരു വണ്ടി ഹോൺ അടിക്കുന്ന ശബ്ദം കേട്ടു. ചുറ്റും മൂടൽ മഞ്ഞുകൊണ്ട് മൂടി. അടുത്ത് നിൽക്കുന്ന അപ്പയെ പോലും കാണാൻ കഴിയുന്നില്ല. കുഞ്ഞ് കെവിൻ പേടിച്ചു കരയാൻ തുടങ്ങി.
അതിനിടയിൽ അപ്പയുടെ കൈകൾ തന്നിൽ നിന്ന് അയഞ്ഞു പോകുന്നതവനറിഞ്ഞു.
അപ്പാ... അപ്പാ.... കെവിൻ ഉറക്കെ വിളിച്ചു കരഞ്ഞു. അപ്പയുടെ ശബ്ദം കേൾക്കുന്നില്ല.
മൂടൽ മഞ്ഞ് പതിയെ മാഞ്ഞു തുടങ്ങി. റോഡിൽ ചോരയിൽ കുളിച്ച് കിടക്കുന്ന അപ്പയെ കണ്ടു കെവിൻ അലറി വിളിച്ചുകൊണ്ട് അടുത്തേക്കൊടി.
ഉറക്കത്തിൽ നിന്ന് കെവിൻ ഞെട്ടി ഉണർന്നു. AC യുടെ തണുപ്പിലും അവൻ വിയർത്തൊഴുകുന്നുണ്ടായിരുന്നു.
ഉച്ചക്ക് ആഹാരം കഴിച്ചിട്ട് വന്ന് കിടന്നതാണ് ഉറങ്ങി പോയി.
അവൻ കൈകൾ രണ്ടും പുറകിൽ കുത്തി വച്ച് ഇരുന്ന് കിതച്ചു.
കിതപ്പൊന്നടങ്ങിയതും ചുമരിൽ തൂക്കിയിരിക്കുന്ന ഫാമിലി ഫോട്ടോയിലേക്ക് അവന്റെ കണ്ണുകൾ ചെന്നു നിന്നു.
മറിയത്തിന്റെ കഴിഞ്ഞ ബർത്ഡേക്ക് എടുത്ത ഫോട്ടോയാണ്. അന്ന് ഇവിടെ ആയിരുന്നു ആഘോഷമൊക്കെ. അപ്പയും മമ്മയും കെവിനും മറിയവും കൂടെ ഉള്ള ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് അന്ന് ഇവിടെയും തൂക്കിയിരുന്നു.
കുറച്ച് നേരം കണ്ണടച്ച് അവൻ അതേ ഇരിപ്പു ഇരുന്നു. എന്തോ തീരുമാനിച്ചത് പോലെ എഴുനേറ്റു പോയി പെട്ടന്നൊന്ന് ഫ്രഷ് ആയി വന്നു.
ഫോണും എടുത്ത് താഴെക്കിറങ്ങുമ്പോൾ ഹാളിലൊന്നും ആരെയും കണ്ടില്ല. മുറ്റത്ത് കാറ് കഴുകുന്ന എബിയേയും ജോയലിനെയും കണ്ടു.
കെവിൻ ഗസ്റ്റ് റൂമിലേക്ക് നടന്നു. വാതിൽക്കൽ ചെന്നുനിന്ന് അകത്തേക്ക് നോക്കുമ്പോൾ അവനൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു.
ജനലിനോരം തല ചായ്ച്ചുവച്ച് പുറത്തേക്കു കണ്ണ് നട്ട് നിൽക്കുന്നുണ്ട് സിദ്ധി. കണ്ണുകൾ എവിടെയോ തറപ്പിച്ചു വച്ചിട്ടുണ്ടെന്നേ ഉള്ളു വേറെന്തോ ആലോചനയിലാണെന്ന് കാണുമ്പോൾ തന്നെ മനസിലാകും.
കെവിൻ അകത്തേക്ക് കയറി ചെന്നു ഒന്ന് തൊണ്ടയനക്കി അവളുടെ ശ്രെദ്ധതിരിക്കാൻ നോക്കി.
ഞെട്ടിയ പോലെ അവൾ തിരിഞ്ഞു നോക്കി. റൂമിനുള്ളിൽ കെവിനെ കണ്ടതും അവൾ ഒന്ന് പരുങ്ങിക്കൊണ്ട് ചുമരിൽ ചാരി നിന്നു.
രാവിലെ അടുക്കളയിൽ കണ്ടിട്ട് പിന്നെ ഇപ്പോഴാണ് അവനെ അവൾ കാണുന്നത് അതും കൂടെ ആരും ഇല്ലാതെ നേർക്കുനേർ. അതിന്റെ ഒരു പരിഭ്രമം എത്ര ശ്രമിച്ചിട്ടും അടക്കി നിർത്താൻ അവളെക്കൊണ്ട് കഴിഞ്ഞില്ല.
കെവിൻ ചെന്നു കട്ടിലിലേക്കിരുന്നു അവളെ തന്നെ അൽപനേരം നോക്കി.
അവന്റെ കണ്ണുകൾ തന്റെ നേരെയാണെന്നു മനസിലാക്കിയതും അവൾക്ക് വെപ്രാളം തോന്നി.
അവളുടെ മനസ്സിൽ ഇന്നലെ ജോയൽ പറഞ്ഞ കാര്യങ്ങളായിരുന്നു. ഏട്ടൻ വിളിച്ചു കൊണ്ട് പോയെന്നു പറഞ്ഞ മറിയത്തിന്റെ ചേട്ടൻ. ഏട്ടനോടുള്ള ദേഷ്യം തന്നോടും കാണുമായിരിക്കും. അവൾ അവനെ കുറിച്ച് ചിന്തിച്ചു കൂട്ടി.
പാർത്ഥസാരഥി എവിടാന്ന് നിനക്കറിയോ? ഒരു മുഖവുരയും ഇല്ലാതെ കെവിൻ ചോദിച്ചു.
ഇല്ല. അത് പറയുമ്പോൾ പേടി കൊണ്ടും സങ്കടം കൊണ്ടും അവൾക്ക് കണ്ണ് നിറഞ്ഞ് ചുണ്ടുകൾ വിറച്ചു പോയി.
കാണാതായ ശേഷം അവൻ നിന്നെ വിളിച്ചിട്ടേ ഇല്ലേ ഇതുവരെ? കെവിൻ ഇരുന്നിടത്ത് നിന്നു എഴുനേറ്റു അവളുടെ അടുത്തേക്ക് വന്നു.
മറുപടി കൊടുക്കാൻ ശബ്ദം പുറത്തേക്കു വരാത്തത്കൊണ്ട് ഇല്ലെന്ന് തലയാട്ടി.
എന്റെ... ഏട്ടൻ അങ്ങനെ ചെയ്യില്ല. എന്റെ ഏട്ടന്... അങ്ങനൊരു ഇഷ്ടവും ഇല്ല എനിക്കറിയാം. ഉണ്ടെങ്കിൽ എന്നോട് പറയാതിരിക്കില്ല. കൈറ ചേച്ചി ഏട്ടന്റെ നല്ലൊരു സുഹൃത്താണ്. ധൈര്യം സംഭവിച്ചു വിക്കിയും ഇടറിയും അത്രയും പറഞ്ഞൊപ്പിക്കുമ്പോൾ അതിനൊപ്പം അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു പോയി.
അത് കണ്ടപ്പോൾ കെവിനും ഒന്ന് വല്ലാതായി.
അവൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു അവൾ ചേർന്നു നിന്ന ജനാലയുടെ കമ്പിയിൽ പിടിച്ചു അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.
മുഖം പൊത്തി നിന്നവൾ കെവിൻ അടുത്ത് വന്നത് കണ്ടില്ലെങ്കിലും അവനിൽ നിന്ന് വമിക്കുന്ന പ്രതേക വാസനയിൽ മുഖത്ത് നിന്ന് കയ്യെടുത്തു നോക്കി.
ഇത്രയും അടുത്ത് വന്ന് നിൽക്കുന്ന ഉയരം കൂടിയ കെവിന്റെ മുഖം കാണാൻ ശെരിക്കും തല ഉയർത്തി തന്നെ നോക്കേണ്ടി വന്നു സിദ്ധിക്ക്.
അപ്പൊ തന്നെ അൽപ്പം പുറകിലേക്ക് നീങ്ങി നിന്നു അവൾ.
നിനക്കുറപ്പാണോ നിന്റെ ഏട്ടനും മറിയവും തമ്മിൽ അങ്ങനൊരു ബന്ധം ഇല്ലെന്നുള്ളത്.
മം.. അവൾ മൂളിക്കൊണ്ട് തലയാട്ടി.
എനിക്ക് അവരെ രണ്ടു പേരെയും കണ്ടുപിടിക്കണം അതിന്.... ഈ ഒരു വഴിയേ കണ്ടുള്ളൂ.
ഒരു കുറ്റബോധത്തോടെ അവന്റെ കണ്ണുകൾ അവളുടെ കഴുത്തിലെ താലിയിലേക്ക് നീണ്ടതും. അവളുടെ മുഖവും കുനിഞ്ഞു പോയി.
സോറി.. കാതിൽ അവന്റെ നേർത്ത ശബ്ദം വന്ന് പതിഞ്ഞതും സിദ്ധിയുടെ
ചുണ്ടുകൾ വിതുമ്പിപ്പോയി അതവൾ കടിച്ചു പിടിച്ചു.
നി എനിക്കൊപ്പം ഇങ്ങനെ ഉണ്ടെന്നറിഞ്ഞാൽ പാർത്ഥസാരഥി എവിടെയാണെങ്കിലും തിരിച്ച് വരും.
അതിന് നമ്മുടെ വിവാഹം കഴിഞ്ഞത് എങ്ങനെയെങ്കിലും അവൻ അറിയണം.
എനിക്കതിനു നിന്റെ ഒരു സഹായം വേണം. മടിയോടെയാണെങ്കിലും അവൻ തന്റെ ആവശ്യം മുന്നോട്ടു വച്ചിരുന്നു.
കെവിൻ പറഞ്ഞത് മനസിലാകാതെ
അവൾ അവന്റെ മുഖത്തേക്ക് നോക്കി.
ചെന്നു മുഖം കഴുകിയിട്ടു വാ. അവളോട് പറഞ്ഞിട്ട് അവൻ കയ്യിലിരുന്ന ഫോണിൽ നോക്കി കട്ടിലിൽ പോയിരുന്നു.
അവനോട് ദേഷ്യമാണെങ്കിലും എന്ത് കൊണ്ടോ പറയുന്നതനുസരിക്കാൻ അവൾക്ക് തോന്നി.
ഇഷ്ടമില്ലെങ്കിലും താലികെട്ടിയവനായത് കൊണ്ടാണോ, അതോ അയാളെ പേടിച്ചിട്ടോ, അതുമല്ലെങ്കിൽ അയാൾ പറഞ്ഞപോലെ ഏട്ടൻ പെട്ടന്ന് വരുമെന്ന് കേട്ടത് കൊണ്ടോ? ഉത്തരം അവൾക്ക് തന്നെ അറിയില്ലെന്നുള്ളതായിരുന്നു സത്യം.
മുഖം കഴുകി ഒരു ടവ്വലിൽ തുടച്ച് സിദ്ധി
ഇറങ്ങി വന്നതും കെവിൻ അവൾ നേരത്തെ നിന്ന ജനലോരം പോയി നിന്നു ഫോണിൽ ക്യാമറ ഓൺ ചെയ്ത് അതുയർത്തിപ്പിടിച്ചു ഒന്ന് നോക്കി.
തലയാട്ടി സിദ്ധിയെ അടുത്തേക്ക് വിളിച്ചു. ഒന്ന് മടിച്ചിട്ടാണെങ്കിലും അടുത്തേക്ക് ചെന്നു.
സിദ്ധിയുടെ കയ്യിൽ പിടിച്ചു അവന്റെ മുന്നിലായി തിരിച്ച് നിർത്തി. പിറകിൽ നിന്ന് കൊണ്ട് ഫോണിരുന്ന കൈ ഫ്രണ്ടിലേക്കു നീട്ടിപിടിച്ചു രണ്ടു പേരും ഒരുമിച്ചുള്ള ഒരു സെൽഫി എടുക്കാനായിരുന്നു അവന്റെ പ്ലാൻ.
അവന്റെ ശരീരത്ത് തട്ടാതെ ഒതുങ്ങിപ്പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു അവൾ. മുഖത്ത് പേടിയും ടെൻഷനും അല്ലാതെ വേറൊരു എക്സ്പ്രഷനും ഇല്ല.
ചെറിയരീതിയിൽ ചുണ്ട് വിടർത്തി കെവിൻ ഫോണിലൂടെ നോക്കുമ്പോൾ അവളുടെ മുഖം എന്തോ കണ്ടു പേടിച്ചത് പോലെ തന്നെ ഇരിപ്പുണ്ട്.
നമ്മൾ ഒരുമിച്ചുള്ള ഒരു ഫോട്ടോ വേണം എനിക്ക്. ഫോണും പിടിച്ചു നിന്ന് കൈ കഴച്ചപ്പോൾ സഹികെട്ട് അവൻ പറഞ്ഞു. അവൾക്ക് അപ്പോഴും ഒരു മാറ്റവും ഇല്ല.
ഒന്നും നടക്കില്ലെന്നു മനസിലായതും കെവിൻ ഇടത് കൈ കൊണ്ട് അവളുടെ വയറിൽ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ചേർത്തു.
ഒന്ന് പിടഞ്ഞുകൊണ്ട് അവൾ ചരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കിയ നിമിഷം അവനും ആ കണ്ണുകളിലേക്ക് നോക്കി. അവന്റെ പൂച്ചക്കണ്ണുകളുടെ ആഴങ്ങളിൽ ഒരുനിമിഷം സ്വയം മറന്നവൾ നിന്നു. അവനും വല്ലാത്തൊരു ഭാവത്തോടെ അവളുടെ നോട്ടത്തെ നേരിട്ടു.
ക്ലിക്ക്... ക്ലിക്ക്... കൂടെ അവന്റെ വിരലുകൾ മൊബൈൽ ക്യാമറയിൽ രണ്ടു തവണ പതിഞ്ഞു.
പെർഫെക്ട്.അവളിൽ നിന്ന് കണ്ണ് മാറ്റി ഫോണിലേക്കു നോക്കി അവൻ പറഞ്ഞു
അവളും ഫോണിലേക്കു നോക്കി.
പിറകിൽ നിന്ന് ചുറ്റിപ്പിടിച്ചിരിക്കുന്ന കെവിന്റെ നെഞ്ചിൽ ചാരി അവന്റെ കണ്ണിൽ നോക്കി നിൽക്കുന്ന സിദ്ധി
ഒറ്റ നോട്ടത്തിൽ കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്ന പ്രണയ ജോഡികളാണെന്ന് തോന്നുന്ന മനോഹരമായ ചിത്രം.
ഇപ്പോഴും താൻ അവന്റെ നെഞ്ചിലാണെന്നും അവന്റെ കൈകൾ തന്റെ വയറിൽ അമർന്നിരിക്കുവാണെന്നും ഓർത്തതും സിദ്ധി ഒന്ന് പിടഞ്ഞു. അപ്പോൾ തന്നെ കെവിൻ അവളിൽ നിന്ന് പിടിയും അയച്ചു.
കാത്തിരിക്കൂ 🌼🌼🌼🌼🌼🌼
ഈണമായ് 13
സിദ്ധിയുമായി നിൽക്കുന്ന ഫോട്ടോ എടുത്ത് കെവിൻ അപ്പോൾ തന്നെ മുകളിൽ റൂമിലേക്ക് പോയി.ഒരുനിമിഷം ഒരു ആശങ്കയോടെ ചിന്തിച്ച് നിന്നിട്ട് ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്ന് തുടങ്ങിയ സോഷ്യൽ മീഡിയയിൽ എല്ലാം അവൻ ആ ഫോട്ടോ പോസ്റ്റ് ചെയ്തു.ഓരോ പോസ്റ്റിനൊപ്പവും \" my girl \" എന്നും \"my wife \" എന്നുമൊക്കെ ഉള്ള അടിക്കുറിപ്പുകളോടെയാണ് അവൻ അത് പോസ്റ്റ് ചെയ്തത്.ഏതെങ്കിലും വഴിയിലൂടെ പാർത്ഥസാരഥി അത് കാണണം എന്നൊരു ചിന്ത മാത്രമായിരുന്നു അവന്റെ ഉള്ളിൽ.പോസ്റ്റ് ചെയ്തു സെക്കന്റുകൾക്കുള്ളിൽ ജോയൽ കെവിന്റെ റൂമിലെത്തി.കട്ടിലിൽ ചാരി വലതു കൈ കണ്ണിനു കുറുകെ വച്ച് കിടക്കു