Aksharathalukal

ഈണമായ്‌ 14

കാറിൽ നിന്നിറങ്ങിയ ഡെന്നിയെയും മോളിയെയും റെയ്ച്ചലിനെയും കണ്ടപ്പോൾ അന്നമ്മ ചിരിയോടെ അവരുടെ സമീപത്തേക്ക് ചെന്നു.

അന്നമ്മ അവരെയൊക്കെ കണ്ടിട്ട് ഒത്തിരി നാളായിരുന്നു. അവസാനം എല്ലാവരും ഇവിടെ ഒത്തുകൂടിയത് ഡാനിയേൽ മരിക്കുന്നതിന് രണ്ടു മാസം മുൻപ് മറിയത്തിന്റെ പിറന്നാളിനാണ്.

അതിന് ശേഷം എല്ലാവരെയും
കണ്ടത്  ഡാനിയേലിന്റെ മരണനന്തര ചടങ്ങുകൾക്ക്  ഇവിടത്തെ പള്ളിയിൽ വച്ച് നാട്ടുകാർക്കൊപ്പമാണ്. കുടുംബ കല്ലറ ഇവിടെ ആയത് കൊണ്ടു ഇവിടത്തെ പള്ളിയിലായിരുന്നു അടക്കമൊക്കെ. അതിൽപിന്നെ ഇന്നാണ്.

റെയിച്ചൽ പഴയതിനേക്കാളും നന്നായി ക്ഷീണിച്ച പോലെ അന്നമ്മച്ചിക്ക് തോന്നി.
ആ പഴയ ചുറുചുറുക്കും പ്രസരിപ്പൊക്കെപോയി വല്ലാതെ വയസായ പോലെ.

അയ്യോ വരുന്ന കാര്യം ഒന്നും ഇവിടെ പിള്ളേരാരും പറഞ്ഞു കേട്ടില്ലല്ലോ. അന്നമ്മച്ചിയുടെ വാക്കുകളിൽ പ്രതീക്ഷിക്കാതെ അവരെയൊക്കെ കണ്ടതിന്റെ അമ്പരപ്പായിരുന്നു.

അതിന്റെ കൂടെ തന്നെ രാത്രിയിലേക്ക് അവർക്ക് കഴിക്കാനൊന്നും കരുത്തിയിട്ടില്ലല്ലോ എന്നുള്ള ആധിയും.

പെട്ടന്ന് തീരുമാനിച്ച് ഇങ്ങു പോരുവായിരുന്നു അന്നചേച്ചി. അന്നമ്മയുടെ ചോദ്യത്തിനു റെയിച്ചൽ 
ഒരു വാടിയ പുഞ്ചിരി നൽകിയപ്പോൾ മോളിയുടെ ആയിരുന്നു ആ മറുപടി.

കോളജിലൊക്കെ പോകുന്നുണ്ടോ ആലി. അന്നമ്മക്കുള്ള മറുപടിയുടെ കൂടെ തന്നെ പുറകിൽ നിൽക്കുന്ന ആലിയുടെ നേരെയും ഒന്നെത്തി നോക്കി മോളി.

ക്ലാസ്സൊക്കെ കഴിഞ്ഞു മോളി ആന്റി. ഞാൻ ഇപ്പൊ വെറുതേ നിക്കുവാ.  ഒരു ചിരിയോടെ മറുപടി കൊടുക്കുമ്പോഴും ഇതുവരെ ജോലിയൊന്നുമാകാതെ ചുമ്മാ നിൽക്കുന്നതിന്റെ ഒരു ജാള്യത ആലിയിൽ ഉണ്ടായിരുന്നു.

റെയ്ച്ചൽ സാരിയുടെ മുന്താണീ ഒന്ന് കൂടെ വലിച്ചു കൊണ്ട് ശരീരം പുതച്ചു മൂടി തണുപ്പിനെ അകറ്റാൻ നോക്കി.

പുറത്ത് നല്ല തണുപ്പുണ്ട് അകത്തേക്ക് പോകാം. അത് കണ്ടതെ അന്നമ്മ പറഞ്ഞു. 

എവിടെ നമ്മുടെ പുത്രന്മാര്?  ഡെന്നി  കാറിന്റെ ഡിക്കിയിൽ നിന്ന് കയ്യിലൊരു ബാഗുമായി മുന്നിലേക്ക്‌ വന്ന്.

ഇവിടുണ്ട് സാറേ. ഉറങ്ങാനൊക്കെ ഉള്ള 
ശ്രമത്തിലായിരിക്കും എല്ലാരും. റെയ്ച്ചലിനെ പിടികയറാൻ ഒരു കൈ സഹായിച്ചു കൊണ്ടു  അന്നമ്മ പറഞ്ഞു.

ആ.. എല്ലാത്തിനെയും ഞാൻ ഇപ്പൊ ഉറക്കുന്നുണ്ട് എന്ന് പിറുപിറുത്തു കൊണ്ട് റെയ്ചലിനും മോളിക്കും പിറകേ ഡെന്നി കയറി പോയി.

അമ്മച്ചി നമ്മൾ വീട്ടിൽ പോകാനിറങ്ങിയതല്ലേ? വീണ്ടും വീടിനുള്ളിലേക്ക് കയറാൻ പോകുന്ന അന്നമ്മയുടെ കയ്യിൽ പിടിച്ചു വലിച്ചു നിർത്തി ആലി.

അതെങ്ങനാ കൊച്ചേ അവരിപ്പോ വന്നതല്ലേ ഉള്ളു വല്ലതും കഴിച്ചോ എടുത്തോ എന്നറിയാതെ പോകുന്നത് ശെരിയല്ല.

എന്തെങ്കിലും കഴിക്കാനൊക്കെ എടുത്ത് കൊടുത്തിട്ടു ഞാനിപ്പൊ വരാം 

അന്നമ്മ അകത്തേക്ക് പോയപ്പോ. ഗത്യന്തരമില്ലാതെ ആലിയും പുറകെ പോയി.

അപ്പോഴേക്കും വണ്ടിയുടെ സൗണ്ട് കേട്ട് 
എബിയും ജോയലും ഹാളിലെത്തിയിരുന്നു.

പുറത്ത് വണ്ടി വന്ന് നിൽക്കുന്നതും ആരൊക്കെയോ സംസാരിക്കുന്നതും സിദ്ധിയും കേട്ടിരുന്നു.

ഇവിടെ ഉള്ളവർക്ക് അടുപ്പമുള്ള ആരെങ്കിലും ആവുമെന്ന്  അവൾക്ക് തോന്നി.

അതുകൊണ്ട്തന്നെ പുറത്തിറങ്ങി അവർക്ക് മുന്നിൽ ഒരു ചോദ്യചിഹ്നം ആകാതിരിക്കാൻ അവൾ അകത്തുതന്നെ ഇരുന്നു.

ബാഗും തൂക്കി മുന്നിൽ കയറി വരുന്ന ഡെന്നിയെ കണ്ടതും എബിയും ജോയാലും ഒന്ന് പരിഭ്രമിച്ചു. അതുപോലെയായിരുന്നു അവർക്ക് നേരെയുള്ള അയാളുടെ  നോട്ടം.

എവിടെ അവൻ? അയാൾ വന്നതേ കെവിനെ അന്വേഷിച്ചു.

മുകളിലുണ്ട്. ജോയൽ മറുപടി പറഞ്ഞു മുകളിലേക്കു നോക്കിയതും കെവിൻ സ്റ്റെപ്പിറങ്ങി താഴേക്കു വരുന്നുണ്ട്.

സ്റ്റെപ്പുകൾ ഓരോന്നും ഇറങ്ങി വരവേ എല്ലാരേയും ഒന്ന് ഓടിച്ചു നോക്കി കെവിന്റെ കണ്ണുകൾ മമ്മയിൽ വന്നു നിന്നു.

ഒരു നിർവികാരതയോടെ ആ നിറഞ്ഞ കണ്ണുകൾ അവനെ തന്നെ ഉറ്റു നോക്കുന്നത് കണ്ടപ്പോൾ കെവിന് വല്ലാത്ത സങ്കടം തോന്നി.

എവിടെ ഇന്നലെ അവിടെ വീട്ടിൽ നിന്ന് പോരുന്നവരെ നിനക്ക് ഇല്ലാതിരുന്ന നിന്റെ ഭാര്യ.

ചോദിച്ചത് ഡെന്നിയാണെങ്കിലും കെവിന്റെ നോട്ടം അപ്പോഴും മമ്മയുടെ നേർക്കായിരുന്നു.

എന്നാൽ റെയ്ച്ചൽ ഇപ്പൊ ഒരു വാശി പോലെ അവന്റെ മുഖത്തേക്കേ നോക്കുന്നുണ്ടായിരുന്നില്ല.

അതിനും കൂടെ വേണ്ടിയിട്ടു റെയ്ച്ചലിനടുത്തു നിന്ന മോളി ജോയലിനെ നോക്കി പേടിപ്പിക്കുന്നുണ്ട്.

കെവിൻ എന്തെങ്കിലും ചെയ്‌താൽ ജോയൽ അത് അറിയാതിരിക്കില്ലെന്ന് അവർക്ക് നന്നായറിയാം.

അവിടെ നടക്കുന്നതിനൊക്കെ ഒരു മൂകസാക്ഷിയാകുമ്പോൾ അന്നമ്മക്ക് അവരുടെ കുടുംബകാര്യത്തിനിടക്ക് നിൽക്കാൻ ചെറിയൊരു ചടപ്പ് തോന്നി.

ആലി വിളിച്ചപ്പോൾ അത് വഴിക്കങ്ങു പോയാൽ മതിയായിരുന്നു എന്ന് കരുതി അവർ.

എവിടെ ഡാ ആ കുട്ടി? കെവിൻ മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ഡെന്നി ജോയലിനെയും എബിയേയും നോക്കി ചെറഞ്ഞു.

അകത്തുണ്ട്. എബി സിദ്ധിയുടെ മുറിയുടെ നേരെ ചൂണ്ടികാണിച്ചു. ജോയലും ശെരിയാണെന്ന മട്ടിൽ അയാളെ നോക്കി തലയാട്ടി.

മോളെ ആലി ആ കുട്ടിയെ ഒന്ന് വിളിച്ചിട്ട് വാ. അതുവരെ മിണ്ടാതിരുന്ന റെയ്ച്ചൽ 
അടഞ്ഞ ശബ്ദത്തിൽ ആലിയെ നോക്കി പറഞ്ഞു.

കേൾക്കേണ്ട താമസം ആലി മുറിയിലേക്കോടി.

കൊളുത്തിടാതെ ചാരിക്കിടന്ന വാതിൽ തള്ളിത്തുറന്ന് ആലി അകത്തേക്ക് കയറുമ്പോൾ. ഒരാൾ പുറത്തുള്ള സംസാരമൊക്കെ കേട്ട് വിറച്ചിരിപ്പുണ്ട്.

സിദ്ധി അവിടെ നിന്നെ വിളിക്കുന്നുണ്ട്.
ആലി അവളുടെ കയ്യിൽ ചെന്നു പിടിച്ചു.

ആരാ ആലി അവരൊക്കെ? ഞാൻ ഇപ്പൊ അങ്ങോട്ട്‌ വരണോ? പേടി നിറഞ്ഞിരുന്നു അവളുടെ ശബ്ദത്തിൽ.

വരാതെ പിന്നെ. കെവിച്ചായന്റെ മമ്മയും പിന്നെ ജോച്ചായന്റെ പപ്പയും മമ്മിയുമാണ് വന്നിരിക്കുന്നത്. പേടിക്കുകയൊന്നും വേണ്ട എല്ലാരും പാവങ്ങളാ എനിക്ക് ഒത്തിരി വർഷങ്ങളായിട്ട് അറിയാവുന്നവരല്ലേ.
ആലി അവളെ ആശ്വസിപ്പിച്ചു കൊണ്ട് കൈത്തണ്ടയിൽ പിടിച്ചു പുറത്തേക്കു നടത്തിച്ചു.

ആലിയുടെ പുറകിലായി ഭയപ്പാടോടെ നടന്ന് വരുന്ന സിദ്ധിയെ വന്നവരും നിന്നവരും ഒരുപോലെ നോക്കി നിന്നു.

എല്ലാവരുടെയും നോട്ടം തന്റെ നേർക്കാണെന്നു അറിഞ്ഞതും സിദ്ധി കൂടുതൽ പരിഭ്രമിച്ചു പോയി.

എന്തായിരുന്നെടാ കെവി നിനക്ക് ഇത്ര തിടുക്കം. നിനക്ക് ഒരു കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞാൽ ഞങ്ങളൊക്കെ അതിന് എതിര് നിൽക്കുമെന്ന് കരുതിയോ നീ.

ഇതിപ്പം ആരുമറിയാണ്ട് വിളിച്ചു കൊണ്ട് വന്ന്. അല്ലെങ്കിലേ മറിയത്തിന്റെ കാര്യം ഓർത്തു നിന്റെ മമ്മ ഒത്തിരി സങ്കടത്തിലാ. അതില് കൂടെയാ ഇപ്പൊ നീയും കൂടെ ഇങ്ങനെ. ഡെന്നിയും മറ്റുള്ളവരും കെവി സിദ്ധിയെ സ്നേഹിച്ചു വിളിച്ചുകൊണ്ടു വന്നതെന്നാണ് കരുതിയിരിക്കുന്നത്.

എന്താ കൊച്ചിന്റെ പേര്. മോളി സിദ്ധിയെ നോക്കി ചോദിച്ചു.

സി... സിദ്ധി. ചെറിയൊരാശങ്കയോടെ പറഞ്ഞപ്പോൾ അറിയാതെ അവൾ വിക്കി പോയി.

വീട്ടിൽ സമ്മതിക്കാത്തത് കൊണ്ടാണോ കൊച്ച് ഇവനോടൊപ്പം ഇറങ്ങി വന്നത്.

ഡെന്നിയുടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയുമെന്ന് അറിയാതെ അവളുടെ നോട്ടംകയ്യും കെട്ടി ഓരോരത്ത് നിൽക്കുന്ന കെവിന് നേരെ ചെന്നു. 

അവളെ തന്നെ നോക്കി നിന്നിരുന്ന അവന്റെ കണ്ണുകളിൽ അധിക നേരം 
നോക്കി നിൽക്കാനാകാതെ ആ ക്ഷണം തന്നെ അവൾ നോട്ടം മാറ്റിയിരുന്നു.

ഒരു നിമിഷത്തെക്കാണെങ്കിലും തന്റെ കണ്ണുകളിൽ കൊരുത്തു നിന്നവളുടെ കണ്ണിൽ ഊറിക്കൂടിയ നീർതുള്ളികൾ കെവിൻ കണ്ടിരുന്നു. അത് അവന്റെ ഉള്ളിലൊരു നോവ് തീർത്തു.

എവിടെയാ മോളുടെ വീട് അവിടെ ഒന്ന് വിളിച്ചു പറഞ്ഞായിരുന്നോ ഇവിടെ ഉണ്ടെന്ന്. ഇല്ലെങ്കിൽ അവര് പേടിക്കത്തില്ലേ? വീണ്ടും മോളിയാണ്. 

അതിനും മറുപടിയില്ലാതെ അവളുടെ മുഖം കുനിഞ്ഞു പോയി. ഒരു ഗദ്ഗദം തൊണ്ടക്കുഴിയിൽ വന്ന് നിന്നു. അത് പുറത്തേക്കു വരാത്ത അവൾ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു.

അവളുടെ പേടിച്ചരണ്ട നിൽപ്പ് കണ്ടപ്പോൾ. റെയിച്ചൽ നോക്കി നിന്നതല്ലാതെ അവളോട്‌ ഒന്നും ചോദിച്ചില്ല.

എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഒരെടുത്തു ചാട്ടത്തിന് രണ്ടു പേരും കൂടെ പോയി താലിയും കെട്ടി. ഈ കൊച്ചിന്റെ വീട്ടിൽ സംസാരിച്ചു തീരുമാനമാക്കി വേണ്ടപ്പെട്ടവരെ മാത്രം വിളിച്ചു ഒരു കേട്ട് കൂടെ അങ്ങോട്ട്‌ നടത്താം എന്താ ചേട്ടത്തി. ഡാനിയേൽ ഒന്നും മിണ്ടാതെ നിൽക്കുന്ന റെയ്ചലിനോട് അഭിപ്രായം ചോദിച്ചു.

ആ ഡെന്നി. എന്റെയും ഡാനിച്ചായന്റെയും മോഹമായിരുന്നു മക്കളുടെ കല്യാണം. അവരൊന്നു ദീർഘമായി ശ്വാസമെടുത്തു പുറത്തേക്കു വിട്ടു.

ഒന്നിന്റെയെങ്കിലും കെട്ടുകാണാൻ എനിക്കെങ്കിലും പറ്റുമല്ലോ. റെയ്ച്ചൽ സമ്മതം പറയുന്നതിനൊപ്പം അവരുടെ ഉള്ളിലെ വേദന ഒരു ശരം കണക്കെ പുറത്തേക്കു വന്ന് കെവിന്റെ നെഞ്ചിൽ ഒന്ന് കുത്തി.

സിദ്ധി ഒന്നും മിണ്ടാതെ നിന്നു കണ്ണീർ വാർത്തു. അവൾക്ക് അവളുടെ ജീവിതം ഒരു തമാശ പോലെ തോന്നി. ഇന്നലെ മുതൽ താനുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് തന്റെ മുന്നോട്ടുള്ള ജീവിതം തീരുമാനിച്ചുകൊണ്ടിരിക്കുന്നത്.

അഗ്രഹാരത്തിലുള്ളവർ തന്നെ അവിടന്ന് ഒഴിവാക്കാൻ ആയിരുന്നെങ്കിൽ. ഇവിടെ കുറച്ച് പേർ മകൻ സ്നേഹിച്ചു കൂട്ടി കൊണ്ട് വന്നതാണെന്നു കരുതി തന്നെ സ്വീകരിക്കാനുള്ള തീരുമാനങ്ങൾ എടുക്കുന്നു എന്ന വ്യത്യാസം മാത്രം.

അതിന്റെ ഒന്നും ആവിശ്യമില്ല ഡെന്നിച്ച അവളെ ഞാൻ സ്നേഹിച്ചു വിളിച്ച് കൊണ്ട് വന്നതല്ല. എല്ലാവർക്കും മുന്നിൽ വിളിച്ച് പറയുമ്പോൾ കുറ്റബോധത്താൽ കെവിന്റെ തല ആദ്യമായി മമ്മക്ക് മുന്നിൽ കുനിഞ്ഞു പോയി.

ഞാൻ... അവളുടെ സമ്മതമില്ലാതെ നിർബന്ധപൂർവമാണ്... താലികെട്ടിയത്.
ഒരു എടുത്ത് ചാട്ടത്തിൽ ചെയ്ത പോലെ അത്ര നിസാരമായി അത് വായാൽ പറയാൻ കഴിയില്ലെന്ന് കെവിന് മനസിലായി. അതും തന്റെ ഉറ്റവർക്കും ഉടയവർക്കും മുന്നിൽ.

ജോയലും എബിയും സിദ്ധിയും ഒഴികെ കേട്ട് നിന്നവർ എല്ലാം ഒരു വേള സ്തംപിച്ചു നിന്ന് പോയി.

സിദ്ധിയുടെ ചുണ്ടുകൾ ഒന്ന് വിതുമ്പി.  ആരുടെയും മുഖത്ത് നോക്കാതെ അവൾ തിരികെ റൂമിലേക്ക്‌ ഓടി പോയി.

അവളുടെ ആ പോക്ക് കെവിനെ വല്ലാതെ വേദനിപ്പിച്ചു.

ഒരു തേങ്ങലോടെ ഓടി പോകുന്ന സിദ്ധിയെ നോക്കുമ്പോഴും കെവിൻ ഇതുപോലൊരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാൻ വല്ലാതെ കഷ്ടപ്പെട്ടു അവന്റെ പ്രിയപ്പെട്ടവർ.

അതിലുപരി അവനെന്തിന് ഇത് ചെയ്തു എന്ന ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉയർന്നു.

തെറ്റാണെന്നറിഞ്ഞു തന്നെയാണ് ചെയ്തതെങ്കിലും ഇപ്പോൾ പ്രിയപ്പെട്ടവരുടെ മുന്നിൽ തലകുനിച്ചു നിൽക്കുമ്പോൾ അവനെ കുറ്റബോധം വേട്ടയാടാൻ തുടങ്ങി.

എന്തിനാ കെവി ഒരു കൊച്ചിന്റെ സമ്മതമില്ലാതെ. അതിനും മാത്രം നിനക്ക് എന്ത് ദേഷ്യമാ ആ കുട്ടിയോട്?

ജോ എന്താഡാ കാര്യം? നിങ്ങളെങ്കിലും ഒന്ന് പറയ്‌ എബി?  ഇങ്ങനെ ഒരു ഭ്രാന്ത് കാണിക്കാൻ എന്താ കാര്യം.കെവിൻ മിണ്ടാതെ നിന്നതും ഡെന്നി മറ്റു രണ്ടു പേർക്കും നേരെ തിരിഞ്ഞു.ഒക്കെ കേട്ടപ്പോൾ ഡെന്നിക്കും ദേഷ്യം ഉച്ചിയിൽ എത്തി നിന്നു.

അത്...  പപ്പ.... മറിയത്തിനെയും പാർത്ഥസാരഥിയെയും തിരികെ കൊണ്ടുവരാൻ. പാർത്ഥസാരഥിയുടെ പെങ്ങളാണ് സിദ്ധി. എന്നു തുടങ്ങി ഇന്നലെ രാവിലെ മുതൽ ഇന്നീ നേരം വരെ നടന്നത് മുഴുവൻ ഒരു സിനിമാക്കഥ പോലെ ജോയൽ അവർക്ക് മുന്നിൽ പറഞ്ഞു.

എല്ലാം കേട്ട് ഡെന്നിയും മോളിയും റെയ്ച്ചലും കെവിനെ തന്നെ നോക്കി നിന്നു.

അന്നമ്മച്ചിക്കാണെങ്കിൽ സിദ്ധിയുടെ മുഖം ഓർത്തപ്പോൾ കെവിനോട് ചെറിയൊരു ദേഷ്യം തോന്നി.

ആലിയാണെങ്കിൽ വായിച്ച കഥകളലൊക്കെ ഉള്ള പോലെ forced marriage ജീവിതത്തിലും നടക്കുമല്ലേ എന്നുള്ള അമ്പരപ്പിൽ കെവിയെ തന്നെ നോക്കുവാണ്.

ഒന്നുമറിയാത്ത ആ പെങ്കൊച്ചിനെ പോയി കല്യാണം കഴിച്ചാൽ അവരിങ്ങു വരുമെന്നാണോ?
ഇത്രയ്ക്കു പക്വതയില്ലാതായോ കെവി നിനക്ക്. ഡെന്നി വീണ്ടും  കെവിനോട് ചൂടായിക്കൊണ്ട് ഓരോന്ന് പറയുകയാണ്.

എന്താ കെവി എന്തൊക്കെയാണ് നി ഈ കാണിച്ചു കൂട്ടുന്നത്. അവൻ ഒന്നും മിണ്ടുന്നില്ലെന്നു കണ്ട്. ഇതുവരെ ബാധിച്ചിരുന്ന തളർച്ച പോലും വകവയ്ക്കാതെ റെയ്ച്ചൽ നടന്ന് കെവിനടുത്തേക്ക് പോയി.

ഒരേ ദിവസം ഭർത്താവും മകളും നഷ്ടപ്പെട്ട ദുഃഖത്തിൽ നിന്ന് ഞാൻ ഇതുവരെ ഒന്ന് കരകേറിയിട്ടില്ല അതിന്റെ കൂടെ നീയും കൂടെ ഇറങ്ങിത്തിരിക്കല്ലേ കെവി.മമ്മക്കിനി നീ മാത്രേ ഉള്ളു. റെയ്ച്ചൽ അടുത്ത് ചെന്നു കെവിന്റെ കവിളിൽ തലോടി.

പോയവള് പോയി അതില് മനം നൊന്തു എന്റെ ഇച്ചായനും. ഇനി അവരെ കണ്ടു പിടിച്ചിട്ട് എന്തിനാ നിനക്ക്. അപ്പയുടെ മരണത്തിന് പ്രതികാരം ചെയ്യാനോ?
വേണ്ട ഒന്നും വേണ്ട അവള് എവിടെയെങ്കിലും പൊയ്ക്കോട്ടേ. അപ്പ സ്വയം ചെയ്തതിനു നമുക്കാരോടും ഒന്നിനും പോകണ്ട മോനെ. റെയിച്ചൽ 
കണ്ണീർ വാർത്തു.

അങ്ങനെ കരുതാൻ എനിക്ക് പറ്റത്തില്ല.
റെയ്ച്ചൽ വീണ്ടും കെവിന്റെ കയ്യിൽ പിടിക്കാൻ ചെന്നതും അവൻ ഒരലർച്ചയോടെ പുറകിലേക്ക് നീങ്ങി.

റൂമിലിരുന്ന് കരയുകയായിരുന്ന സിദ്ധിയും അവന്റെ ശബ്ദം ഉയർന്നത് കേട്ട് ഒരു ഞെട്ടലോടെ കട്ടിലിൽ നിന്നെഴുനേറ്റു വാതിൽക്കൽ വന്ന് ഹാളിലേക്ക് നോക്കി.

അതുവരെ ഒരു വാക്കും മിണ്ടാതിരുന്ന കെവിന്റെ ഭാവമാറ്റത്തെ എല്ലാവരും ഒരു നടുക്കത്തോടെയാണ് കണ്ടു നിന്നത്.


കാത്തിരിക്കൂ 🌼🌼🌼🌼🌼🌼🌼



ഈണമായ്‌ 15

ഈണമായ്‌ 15

4.9
832

അങ്ങനെ കരുതാൻ എനിക്ക് പറ്റത്തില്ല മമ്മ. റെയ്ച്ചൽ വീണ്ടും കെവിന്റെ കയ്യിൽ പിടിക്കാൻ ചെന്നതും അവൻ ഒരലർച്ചയോടെ പുറകിലേക്ക് നീങ്ങി.റൂമിലിരുന്ന് കരയുകയായിരുന്ന സിദ്ധിയും കെവിന്റെ ശബ്ദം ഉയർന്നത് കേട്ട് ഒരു ഞെട്ടലോടെ കട്ടിലിൽ നിന്നെഴുനേറ്റു വാതിൽക്കൽ വന്ന് ഹാളിലേക്ക് എത്തി നോക്കി.കണ്ണുകൾ ചുമന്ന് കലങ്ങി കോപം കൊണ്ടു വിറക്കുന്നവന്റെ മുഖം ഒന്നും മനസിലാക്കാതെ  ഒരമ്പരപ്പോടെ സിദ്ധി നോക്കി നിന്നു.അതുവരെ ഒരു വാക്കും മിണ്ടാതിരുന്ന കെവിന്റെ ഭാവമാറ്റത്തെ എല്ലാവരും ഒരു നടുക്കത്തോടെയാണ് കണ്ടു നിന്നത്.മറിയം ഒളിച്ചോടി പോയതറിഞ്ഞു എന്റെ അപ്പ സ്വയം മരണത്തിന് കീ