കാറ്റിനു ശാപം
മണ്ട ദ്രവിച്ചൊരു
കൊന്നത്തെങ്ങിലെ
മൂത്താശാരി മരംകൊത്തി,
ഒത്തിരി കൊത്തി
തുളയിട്ടേതോ
ചിത്രപ്പണിയതു ചെയ്യുമ്പോൾ;
ആൽമരവിത്തു
വിഴുങ്ങിയണഞ്ഞൊരു
കുരുവിപ്പെണ്ണിൻ
കാഷ്ടംവീണൊരു തുളതന്നിൽ;
വിത്തു മുളച്ചു വളർന്നു
സുന്ദരനായൊരു കുഞ്ഞാല്!
തെക്കുകിഴക്കൻ
വർഷക്കാറ്റിനു
ഭ്രാന്തുപിടിച്ചൊരു നേരത്ത്;
ആലിൻ കയ്യിൽ
ചുറ്റി വലിച്ചാ
തയ്യു പറിക്കാനായുമ്പോൾ;
മണ്ടയൊടിഞ്ഞൊരു
മൂന്നര മുറിയായ്
മണ്ണിനു മേളിൽ വീണപ്പോൾ;
പൊത്തതിനുള്ളിൽ
മുട്ടകളിട്ടൊരു
അമ്മക്കിളിയുടെ സ്വപ്നങ്ങൾ,
മണ്ണിലുടഞ്ഞു
തകർന്നേ പോയ്!
നെഞ്ചു തകർന്നാ
അമ്മക്കിളിയാൾ
കാറ്റിനെയന്നു ശപിച്ചൂ പോൽ;
\" തെക്കുകിഴക്കേ കടലിൽ നീയൊരു
ചുഴലിക്കാറ്റായ് മാറട്ടെ!
വട്ടം ചുറ്റിത്തിരിയും നിന്നെ
ലോകം കണ്ടു ശപിക്കട്ടെ!