ലിഫ്റ്റ് തുറന്നതും അവർ കണ്ടത് ഒരു കറുത്ത രൂപത്തെ ആയിരുന്നു...
ലിഫ്റ്റ് തുറന്ന ശബ്ദം കേട്ട് ആ രൂപം കറുത്ത തുണി മാറ്റി. അവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി....!
അത് അവരുടെ ഫ്രണ്ട് ശ്രദ്ധയായിരുന്നു...
\"എടി... ശ്രദ്ധേ..?!\"
ദിയ ശ്രദ്ധയോട് സംസാരിക്കാൻ ശ്രമിച്ചതും ശ്രദ്ധ അവളുടെ വായ കൈവച്പൊത്തി..
\"ശ്...!\"
എന്നും പറഞ്ഞ് ശ്രദ്ധ അതിവേഗത്തിൽ അവരുടെ കൈപിടിച്ച് ലിഫ്റ്റിലേക്ക് തന്നെ തിരിച്ചു കയറി..
മേഘ ചോദിച്ചു
\"എന്താടി... ഞങ്ങൾ വീട്ടിലേക്ക് നിക്കുവാ..!
നമ്മുക്ക് വീട്ടിൽ പോയിട്ട് സംസാരിക്കാം..\"
അപ്പോൾ ശ്രദ്ധ വിക്കലോടെ മറുപടി പറഞ്ഞു..
\"അ... അ.. ത്... ത്.. വീട്ടിൽ നിന്ന്.. നിന്റെ അമ്മ വിളിചിരിന്നു...\"
[കുറച്ചു സമയങ്ങൾക്ക് മുൻപ് ]
_________________________
റൂമിൽ ബെഡിൽ കിടന്ന് \'ദി സീക്രെട് \' എന്ന കഥ വായിക്കുകയായിരുന്ന ശ്രദ്ധയുടെ ഫോൺ റിങ് ചെയ്യുന്നു...
{ ട്രിങ്... ട്രിങ്...}
\'ടാർഗറ്റ്സ് മോം\'
എന്ന് ഫോണിന്റെ സ്‌ക്രീനിൽ തെളിഞ്ഞു..
ശ്രദ്ധ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി...
മറുതലയ്ക്കൽ ശബ്ദം ഉയർന്നു..
\"ഹലോ..ശ്രദ്ധയല്ലേ...?\"
\"അതേല്ലോ...\"
\"മോളെ ശ്രദ്ധേ..
ദിയയേയും മേഘയേയും വിളിച്ചിട്ട് കിട്ടുന്നില്ല...! എനിക്ക് പേടിയാവുന്നു...മോൾ ഒന്ന് പോയി നോക്കുമോ..?\"
\"ശെരി\'\'
________________________
എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ച് കാറുമെടുത്തു വരികയായിരുന്നു
ഞാൻ ഹൈവേയിൽ കയറിയപ്പോൾ ഒരു കറുത്ത കാർ എന്റെ കാറിന്റെ ബാക്കിൽ ഉണ്ടായിരുന്നു ഞാൻ അത് ആദ്യമൊന്നും കാര്യമാക്കിയിലെങ്കിലും പിന്നെ ഞാൻ നോക്കിയപ്പോൾ ഞാൻ എടുക്കുന്ന എല്ലാ ഷോർട് കട്ട്സും അവർ എടുക്കുന്നുണ്ടാ യിരുന്നു അപ്പോൾ ഞാൻ വേഗത്തിൽ ഇങ്ങോട്ട് വണ്ടി എടുത്തു പെട്ടന്നു സംശയം തോന്നിയിട്ട് ഞാൻ ഒന്ന് കാറിന്റെ മിറോറിലൂടെ നോക്കി അപ്പോൾ ആ കാറിൽ ഇരിക്കുന്നത്.... \"
( തുടരും...==> )
( ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായോ ഒരു ബന്ധവും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതൊരു തോന്നൽ മാത്രമാണ്. ഈ കഥ പൂർണമായും ഭാവനയിൽ നിന്നും ഉണ്ടായതാണ്)
( നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ Mistakes ഒരുപാടുണ്ടാവും junior ആണ് ക്ഷമിക്കണേ.. )
ᴩʟꜱ ꜱᴜᴩᴩᴏʀᴛ &
ꜰᴏʟʟᴏᴡ ❤️🩹🙏🏻