Aksharathalukal

12 മണി part-3


\"ആ കാറിൽ ഇരിക്കുന്നത് നിങ്ങളുടെ ഓഫിസിൻറെ 𝗠𝗗 ആയിരുന്നു..പെട്ടന്ന് കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി പോയി..\' ഇയാൾ എന്തിനാ ആവോ ഈ പാതിരാത്രി എന്നെ 𝗳𝗼𝗹𝗹𝗼𝘄 ചെയ്യുന്നത്..?!\'ആയാളും ഓഫീസിലോട്ട് ആണെന്ന് എനിക്ക് മനസ്സിലായി.. പക്ഷേഅയാളെ ഞാൻ തിരിച്ചറിഞ്ഞു എന്ന് മനസ്സിലായപ്പോൾ അയാൾ ദേഷ്യത്തോടെ കാർ തിരിച്ചു.. ബട്ട്‌ ഞാൻ എത്തും മുമ്പ് ഏതൊക്കെയോ ഷോട്ട് കട്ടിലൂടെ ഓഫീസിന്റെ ഗെയ്റ്റിന്റെ മുൻപിൽ എത്തിയിരുന്നു.. സെക്യൂരിറ്റിയോട് എന്തോ പറഞ്ഞു.. എന്റെ കാറിന്റെ വെളിച്ചം കണ്ട് അയാൾ കാർ പോലും അവിടെ ഉപേക്ഷിച്ചോടി.. ഇതൊക്കെ കണ്ട് എനിക്ക് വല്ലാത്ത പേടി തോന്നി .... ഞാൻ സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചു..\' ചേട്ടാ അയാൾ എന്തിനാ ഇത്ര വേഗത്തിൽ ഓടുന്നത്..?!\' സെക്യൂരിറ്റി ഒന്ന് തരിച്ചു പോയി എന്നിട്ട് പറഞ്ഞു\' അത് ഒരു ഫയൽ എടുക്കാൻ ഉണ്ടെന്നു പറഞ്ഞു..\'
\'മ്മ്..ശരി\' ഞാൻ കാർ മുന്നോട്ട് എടുത്ത് പാർക്കിംഗ് ഏരിയയിൽ കൊണ്ട് നിർത്തി.. അപ്പോഴാണ് ആ കറുത്ത വസ്ത്രം ധരിച്ചവരെ ഞാൻ കാണാനിടയായത്.. ഓഫീസിന്റെ മതിലിന്റെ പിന്നിലായി അവർ ചാടാൻ ശ്രമിക്കുന്നതായി ഞാൻ കണ്ടു.. ഞാൻ നന്നായി പേടിച്ചു അവരിൽ ഉള്ള ഒരാൾ ആണെന്ന് ധരിപ്പിക്കാൻ വേണ്ടി എന്റെ കാറിൽ ഇരുന്ന കറുത്ത വസ്ത്രം എടുത്തിട്ടു.. എന്നിട്ട് പേടിച്ചുകൊണ്ട് ലിഫ്റ്റിന്റെ മുൻപിൽ വന്നപ്പോൾ കണ്ടത് നിങ്ങളെയാണ്..!\"

 മേഘത്തെ എന്തോ അവൾ പറയുന്നത് വിശ്വാസമായില്ല.. പക്ഷേ ആദ്യമേ പേടിച്ചിരുന്ന ദിയ ഇത് കൂടെ കേട്ടപ്പോൾ ഇല്ലാതായി.. മേഘവാച്ചിലേക്ക് നോക്കി 12 മണി..

\"ആാാ... (𝗦𝗰𝗿𝗲𝗮𝗺𝗶𝗻𝗴)\"


(തുടരും..==>)


[ ഈ കഥയിലെ 𝗰𝗵𝗮𝗿𝗮𝗰𝘁𝗲𝗿𝘀, 𝗵𝗮𝗿𝗺𝗳𝘂𝗹 𝘁𝗵𝗶𝗻𝗴𝘀..തുടങ്ങി എല്ലാം സങ്കല്പികം ആണ്.. ഇതിനെ തുടർന്ന് വായനക്കാർ ചെയ്യുന്നതെന്നും 𝗮𝘂𝘁𝗵𝗼𝗿/𝘄𝗿𝗶𝘁𝗲𝗿 𝗿𝗲𝘀𝗽𝗼𝗻𝘀𝗶𝗯𝗹𝗲 അല്ല..]