Aksharathalukal

തുമ്പയും തുളസിയും 🍃9

\"തുമ്പേ....  \"
ഹരി   ആർദ്രമായി    വിളിച്ചതു   കേട്ട്
ഹരിയുടെ നെഞ്ചിൽ നിന്നും   തുമ്പ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി....

തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഹരിയുടെ മുഖം കണ്ടപ്പോൾ    സ്വബോധം   വന്നപോലെ തുമ്പ പെട്ടെന്ന് ചുറ്റും നോക്കി അവളുടെ കൈകൾ   പിൻവലിച്ചു  .... അവളുടെ പരിഭ്രമം  മനസ്സിലാക്കിയ  പോലെ ഹരിയും   കൈകൾ  എടുത്തു  തുമ്പയിൽ  നിന്നും   കുറച്ച് അകന്നുനിന്നു.....

കഴിഞ്ഞുപോയ നിമിഷങ്ങൾ ഓർത്തതും  തുമ്പയുടെ  കവിളുകളിൽ   ചുവപ്പു രാശി പടർന്നു    ചുണ്ടുകളിൽ   പുഞ്ചിരി  വിടർന്നു  ....
നാണത്താൽ  കുനിഞ്ഞു  നിന്ന   തുമ്പയുടെ  താടി തുമ്പിൽ   പിടിച്ച്  ഹരി അവളുടെ   മുഖത്തെ
തനിക്കുനേരെ    ഉയർത്തി.....
പിടക്കുന്ന   മിഴികളോടെ   തുമ്പ ഹരിയുടെ   മുഖത്തേക്ക്   നോക്കി.... അവളെ   നോക്കി  ഒന്ന്  പുഞ്ചിരിച്ച  ശേഷം.....

\" വന്നേ....\"   ഹരി  അവന്റെ വലതു കൈ തുമ്പയുടെ     ഇടംകയിൽ  ചേർത്ത് പിടിച്ചു   കൊണ്ട്   പൊട്ടക്കുളത്തിന്റെ പടവുകളിലേക്ക്    ഇറങ്ങി.... അവിടെ ഒരു  പടവിൽ   അവൻ   ഇരുന്നശേഷം തുമ്പയുടെ   കൈപിടിച്ച്    തന്റെ അരികിലായി   അവളെയും    ഇരുത്തി.....
രണ്ടുപേരും  ഒരു  നിമിഷം വിദൂരത യിലേക്ക്  നോക്കിയിരുന്നു...

പരസ്പരം   എന്തെല്ലാമോ  സംസാരിക്കണം   എന്നുണ്ട്.... പക്ഷേ രണ്ടുപേർക്കും   വാക്കുകൾ കിട്ടുന്നില്ല.....

ഹരി തുമ്പയുടെ മുഖത്തേക്ക് നോക്കി....
തുമ്പ അപ്പോഴും ദൂരേക്ക് കണ്ണും നട്ട് ഇരിക്കുകയാണ്.....

തന്റെ  പെണ്ണിനെ ഇത്രയും  അടുത്ത്   കണ്ടുകൊണ്ടിരിക്കുമ്പോൾ  ചുണ്ടിൽ വിരിഞ്ഞ     ചെറു പുഞ്ചിരിയോട് കൂടി  അവളുടെ    മുഖത്തെ   ഓരോ  അണുവിനെയും     മിഴികളാൽ   ഒപ്പിയെടുക്കുകയായിരുന്നു   ഹരി.....

ആ    നിമിഷം  ഹരിയെ  നോക്കിയ
തുമ്പ   കാണുന്നത്     പ്രണയാർദ്രമായി
അവളെ    നോക്കിയിരിക്കുന്നവനെയാണ് ....

തുമ്പയും   ഒരു  നിമിഷം  അവന്റെ മുഖമാകെ   ഒന്ന്    കണ്ണോടിച്ചു.....
അവന്റെ    കുഞ്ഞിക്കണ്ണുകളും   നുണക്കുഴിയും   ഡ്രിം ചെയ്ത്   ഒതുക്കിയ   കുഞ്ഞി  താടിയും   ചുവന്ന അധരങ്ങളും   അതിനിടയിൽ  ഒളിഞ്ഞിരിക്കുന്ന   ചെറുപുഞ്ചിരിയും  ....
അവളും    മതിവരാതെ   അവനെ  നോക്കിക്കാണുകയായിരുന്നു....

തുമ്പയുടെ  കണ്ണുകളിൽ    തന്നോടുള്ള പ്രണയം   കണ്ടതും.... അവളുടെ  ഇരു കവിളുകളും   തന്റെ   ഇരുകൈക്കുമ്പിളി
ലിലായി   ചേർത്തു  പിടിച്ചു   ഹരി....

\"ഹരിയേട്ടാ....\"
അവന്റെ  ഞൊടിയിടയിലുള്ള   ആ പ്രവർത്തിയിൽ   ഒന്ന്   പകച്ചു  കൊണ്ട്   തുമ്പ  വിളിച്ചു  പോയി....

തുമ്പയുടെ   നാവുകളിൽ  നിന്ന്
ഹരിയേട്ടാ  എന്ന്   അന്ന്     ആദ്യമായി കേട്ടതു     കൊണ്ടാകാം   മനസ്സിലെ അതിയായ  സന്തോഷത്താൽ  ഹരിയുടെ  കണ്ണുകൾ   വിടർന്നു  .....

\" തുമ്പേ   നീ  എനിക്ക്   പ്രാണനാണ്....
എട്ടു   വർഷമായി    എന്റെ   ഈ   ഹൃദയത്തിൽ   നിന്നെ    ഞാൻ    പ്രതിഷ്ഠിച്ചിട്ട്  .... നിന്നെ  നഷ്ടമാകുന്നു എന്ന്   തോന്നിയ നിമിഷം
എന്റെ   ജീവൻ    എന്നിൽ   നിന്ന് വിട്ടകന്നു    പോയതു  പോലെ   ആയിരുന്നു....
ഞാൻ.... ഞാൻ   അത്രമേൽ   നിന്നെ
സ്നേഹിക്കുന്നു  തുമ്പേ..... \"

കലങ്ങിയ കണ്ണുകളും  ഇടറിയ  ശബ്‌ദതോടും   കൂടി  ഹരിപ്പറഞ്ഞ   വാക്കുകൾ   തുമ്പയുടെ   ഹൃദയത്തിലാണ്   പതിഞ്ഞത്..... ആ നിമിഷം  അവൾ   തിരിച്ചറിയുകയായിരുന്നു    താൻ  ഹരിയേട്ടനെ   സ്നേഹിക്കുന്നതിനേക്കാൾ   എത്രയോ
മടങ്ങാണ്    ഹരിയേട്ടൻ  തന്നെ  സ്നേഹിക്കുന്നതെന്ന്.....

\"ഹരിയേട്ടാ..... എനിക്ക്..... എനിക്ക്....\"
തുമ്പയുടെ  മിഴികൾ  നിറഞ്ഞു  ശബ്‌ദം
ഇടറി....  അവൾക്കു   പറയാൻ വാക്കുകൾ   കിട്ടാതെയായി .....തന്റെ   കവിളിലായി   പിടിച്ചിരുന്ന   ഹരിയുടെ   കൈകളിൽ  അവൾ   മുറുകെ  പിടിച്ചു.....

തുമ്പയുടെ   അവസ്ഥ  മനസ്സിലാക്കിയതു
പോലെ    അവൻ  അവളുടെ  കവിളുകളിൽ  നിന്നും  കൈ  എടുത്തു കുറച്ചും  കൂടി    അവൾക്കരികിലേക്ക്  നീങ്ങിയിരുന്നു ....
തുമ്പയുടെ  തോളിലായി  അവൻ കൈകൾ   വച്ച്   അവളെ  തന്റെ   നെഞ്ചോട്    ചേർത്തു....

  ഒരു കൊച്ചു കുട്ടിയെ പോലെ അവന്റെ നെഞ്ചിലായി  മുഖം  ചേർത്ത് അവൾ ഇരുന്നു....

\"എപ്പോൾ  മുതലാണ്  ഞാൻ  ഹരിയേട്ടനെ  സ്നേഹിച്ചു  തുടങ്ങിയതെന്നു   എനിക്ക്  അറിയില്ല.... വർഷങ്ങൾക്ക്
മുൻപേ   പതിവായി    രാവിലെ ക്ഷേത്രത്തിൽ   വരുമ്പോൾ  എന്നും  ഒരു
പുഞ്ചിരി  സമ്മാനിക്കുന്ന   ഹരിയേട്ടനെ
ഒരു   ദിവസം   കാണാതെ പോയാൽ
വീട്ടിലേക്ക്    പോകുന്ന  വഴിയെല്ലാം  ചെറിയ  ഒരു  പരിഭവതോടെ   ഓർക്കും എന്തേ  ഇന്ന്  ക്ഷേത്രത്തിൽ  വരാത്തത് എന്ന്   മനസ്സിൽ   ചോദിക്കും..... ?
വീട്ടിൽ    ഹരിയേട്ടൻ    വരുമ്പോൾ  ഒന്നു
കാണുമ്മെങ്കിലും   മുൻപിൽ  വന്നു  നിൽക്കാനോ   ഒരുവാക്ക്  സംസാരിക്കാനോ  ധൈര്യം ഇല്ലാത്തതു
കൊണ്ട്  റൂമിൽ  ജനാല  വഴി  നോക്കിയിരിക്കും.... ഹരിയേട്ടൻ   തറവാട്ടിന്റെ    ഉമ്മറത്തിൽ   നിന്നും  മുറ്റത്തേക്ക്   ഇറങ്ങുന്നതും    നടന്നു
ഇടവഴിയേ   പോകുന്നതും    കാണുവാൻ വേണ്ടി   .... ആ  കാഴ്ച    കണ്ണിൽ  നിന്നും  മായുന്നത്
വരെ   ആ  നിൽപ്  നിൽക്കും.....
എന്റെ  ഈ നിൽപ്  കാണുകയാണെങ്കിൽ    തുളസി  ചോദിക്കും    കുറേ  സമയം  ആയല്ലോ
ചേച്ചി  ഈ  നിൽപ്  തുടങ്ങിയിട്ട്  എന്താ
കാര്യം....?... പറമ്പും   തൊടിയുമെല്ലാം  കണ്ടു  കൊണ്ട്  നിൽക്കയാണ് ,
നല്ല  കാറ്റുണ്ട്   ,, ... അങ്ങനെ   എന്തേലും   നുണകൾ    അപ്പോൾ  അവളോട്   പറയും....
കോളേജിൽ   നിന്ന്     എന്നും വൈകുന്നേരം   ബസ്   കയറി   കവലയിലെ   സ്റ്റോപ്പിൽ       ഇറങ്ങുമ്പോൾ    ഒന്ന് പാളി നോക്കാറുണ്ട്     ഹരിയേട്ടൻ   കൂട്ടുകാരനുമൊത്ത്  പതിവുപോലെ  എന്നും    നിൽക്കാറുള്ള     സ്ഥലത്ത് നിൽപ്പുണ്ടോ   എന്ന് ..... കാണുമ്പോൾ   അറിയാതെ   തന്നെ   ചുണ്ടിൽ   ഒരു പുഞ്ചിരി   വിരിയും ..... ദിവസങ്ങൾ   അങ്ങനെ   ഓരോന്നും സന്തോഷത്തോടെ   കഴിഞ്ഞു   പോയിക്കൊണ്ടിരുന്നു   ..... എന്റെ മനസ്സിലെ    ആ  സന്തോഷതിന്  അവസാനം   കുറിച്ച്  കൊണ്ടാണ് കിരണിന്റെ   വിവാഹാലോചന   വരുന്നത്  ....  പെണ്ണുകാണൽ ചടങ്ങിന്റെ തലേ ദിവസമാണ്   അറിയുന്നത്  നാളെ ഒരാൾ   എന്നെ   കാണുവാൻ വരുന്നകാര്യം ..... അതു   കേട്ടപ്പോൾ മനസ്സിൽ   കടുംനിറമുള്ള   ചായങ്ങളാൽ   വരച്ച   ചിത്രങ്ങൾക്കു    മങ്ങൽ   ഏറ്റ ഒരു അവസ്ഥയായിരുന്നു എന്റേത്......
എന്തു  ചെയ്യണമെന്നോ    എന്തു    തീരുമാനമെടുക്കുമെന്നും അറിയാത്ത   ഒരു  നിസ്സഹായാവസ്ഥ .... പെണ്ണുകാണലിന്റെ     അന്ന് നിർവികാരമായി   കിരണ്ണിന്റെയും   വീട്ടുകാരുടെയും മുൻപിൽ    നിന്നു ..... ഞാൻ  ഒഴികെ   എന്റെ   പ്രിയപ്പെട്ടവരെ ല്ലാരും   മനസ്സു    നിറഞ് സന്തോഷിക്കുന്നത്   കണ്ടു.... അച്ഛന്റെ മുഖത്തെ   നിറഞ്ഞ പുഞ്ചിരി കണ്ടപ്പോൾ   മനസ്സിലായി   അച്ഛൻ മനസ്സുകൊണ്ട്     വളരെ   സന്തോഷിക്കുന്നുവെന്ന്.....
 ഒരു    മകൾക്ക്   ഇതിൽ   കൂടുതൽ എന്താണ്    ഒരച്ഛന് നൽകാൻ കഴിയുന്നതെന്ന്   ഓർത്ത്   സ്വന്തം വിഷമങ്ങൾ   മറക്കാനും  മനസ്സിനെ  
സമാധാനപ്പെടുത്താനും    ശ്രമിച്ചു..... വിവാഹത്തിന്റെ   ഡേറ്റ്     കുറച്ചതിന്     ശേഷം      മനസ്സിൽ    തീരുമാനിച്ചു  ഹരിയേട്ടന്റെ      മുഖം    മനസ്സിൽ   നിന്ന്   മായ്ക്കണം....      എന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക്   വേണ്ടി   എന്നെ സ്നേഹിക്കുന്നവരെ   ഒരിക്കലും വിഷമിപ്പിക്കില്ല    എന്ന്    ഉറച്ച    തീരുമാനമെടുത്തു,..... അതിനുവേണ്ടി   ഇനി   ഒരിക്കലും   ഹരിയേട്ടനെ   കാണാൻ   ഇട വരുത്തരുതേ    എന്ന്   ഭഗവാനോട്   മനസ്സുരുകി     പ്രാർത്ഥിച്ചു..... യാന്ത്രികമായി   ജീവിച്ച    കുറച്ചു ദിവസങ്ങൾ  .... എല്ലാവരുടെയും   മുമ്പിൽ     സന്തോഷവതിയായി അഭിനയിച്ചു...... പക്ഷേ    വിവാഹ   ദിവസം  വധുവിന്റെ    വേഷത്തിൽ      ഓഡിറ്റോറിയത്തിൽ    ഇരുന്ന   സമയത്ത്   ഞാൻ    തിരിച്ചറിയുകയായിരുന്നു    ഈ ജന്മത്തിൽ   എനിക്ക്     ഹരിയേട്ടനെ   മറക്കാൻ     കഴിയില്ലായെന്ന്..... മനസ്സിൽ   ഒരാളെ      പ്രതിഷ്ഠിച്ചിട്ട്   മറ്റൊരാളുടെ   താലി  ഏറ്റു  വാങ്ങാൻ  പോകുന്ന  എന്നോട്   എനിക്ക്   തന്നെ   വെറുപ്പ്   തോന്നിയ    നിമിഷം .... എന്റെ   ഈ     ജീവനങ്ങുയെടുക്കുമോ     ഭഗവാനെ   എന്ന്   പ്രാർത്ഥിച്ചു   പോയി......\"  

തുളുമ്പിയ  മിഴികളാൽ  തുമ്പ   ഇടറിയ ശബ്ദത്തോടെ   പറഞ്ഞപ്പോൾ അവളുടെ  കവിൾത്തടം നനയിച്ചു ഇറങ്ങിയ    കണ്ണീര്   ഹരിയുടെ ഇട നെഞ്ചിൽ   പതിച്ചു....

തുമ്പേ.....
അവൻ  അവളുടെ  മുഖം  അവന്റെ നെഞ്ചിൽ   നിന്നും  മാറ്റി  അവളെ നിവർത്തിയിരുത്തി....
 \"ഞാനുണ്ടാകും  തുമ്പേ  ഇനിയെന്നും  നിന്റെ  കൂടെ.....  ആർക്കും  ഇനി
ഞാൻ   എന്റെ   പെണ്ണിനെ വിട്ടുകൊടുക്കുകയില്ല...... \" 

തുമ്പയുടെ   മിഴികളിൽ   നോക്കി   ദൃഢതയാർന്ന   ശബ്ദത്തോടെ ഹരി പറഞ്ഞു.....

ഒരു നിമിഷം രണ്ടുപേരുടെയും  മിഴികൾ പരസ്പരം   കോർത്തു....

\"ഇങ്ങനെ   കരയാതെ  തുമ്പേ.....   ദേ  കണ്ടില്ലേ  കണ്ണിലെ   കണ്മഷി  എല്ലാം  പടർന്നു.... ഈ   സെറ്റ്   മുണ്ടൊക്കെ  ഉടുത്ത്    സുന്ദരിയായി   വന്നിട്ട്   ഇങ്ങനെ  കരഞ്ഞു   കൊണ്ടിരിക്കുന്നത്   ശരിയല്ല .....\"

അതും പറഞ്ഞ് അവളുടെ കണ്ണുനീർ തുടച്ചു കൂട്ടത്തിൽ പടർന്നു കിടന്ന്  കൺമഷിയും    അവൻ   കൈകളാൽ തുടച്ചെടുത്തു....
അവന്റെ   ഓരോ  പ്രവർത്തിയും   അവളിൽ    കൗതുകം    ഉണർത്തി ചുണ്ടിൽ   വിരിഞ്ഞ    പുഞ്ചിരിയോടെ  
അവന്റെ   കണ്ണുകളിൽ  തന്നെ  അവൾ നോക്കിയിരുന്നു.....

തുമ്പേ.....
ഹരിയുടെ  മുഖത്ത്   ഗൗരവം  നിറയുന്നതായി    തുമ്പ കണ്ടു....

\"തുമ്പേ  എനിക്കുവേണ്ടി   നീ കാത്തിരിക്കുമോ....?\"

ഹരി പറയുന്നത് കേട്ട്   സംശയത്തോടെ തുമ്പ   നെറ്റി  ചുളിച്ചു....

ഹരി അവളുടെ   മുഖത്തുനിന്നും മിഴികൾ   മാറ്റി   ദൂരേക്ക് നോക്കി.....

\" ഇപ്പോൾ  ഉള്ള   പ്രൈവറ്റ്  ഫിനാൻസിലെ  ജോലിയിൽ    നിന്നും   ഒരു  തുച്ഛമായ   ശമ്പളമാണ്    കിട്ടുന്നത് ...... വീട്ടിലെ   ചിലവ്  മാളുവിന്റെ ട്യൂഷൻ ഫീസ്  അമ്മയുടെ  ചികിത്സയ്ക്കുള്ളത്
ഇതെല്ലാം എന്റെ വരുമാനത്തിന്റെ പുറത്തല്ല    നടക്കുന്നത്... ഇന്നും രാഘവനമ്മാവൻ    എല്ലാമാസവും   അമ്മയെ   ഏൽപ്പിക്കുന്ന   രൂപയിലും  കൂടിയാണ്   ഞങ്ങളുടെ  വീട്  ഒരു   കഷ്ടപ്പാടും   അറിയാതെ    കഴിഞ്ഞുപോകുന്നത്....
അതുകൊണ്ട്    എനിക്കൊരു  Govt. ജോലി   കിട്ടുന്നത്    വരെ   നീ കാത്തിരിക്കണം   ..... അമ്മാവന്റെ സഹായമില്ലാതെ   എന്ന്  സ്വന്തമായി കുടുംബത്തെ   നോക്കാൻ  കഴിയുന്നു വോ   അന്നേ  നമ്മുടെ  വിവാഹം നടക്കുകയുള്ളൂ....\"

വളരെ ഗൗരവത്തോടെ കൂടി ഹരി പറയുന്ന വാക്കുകൾ തുമ്പ കേട്ടിരുന്നു....

\"ഹരിയേട്ടന്റെ   ഇഷ്ടംപോലെ   നടക്കട്ടെ എത്രകാലം   വേണമെങ്കിലും   ഞാൻ കാത്തിരിക്കാം.....
പിന്നെ   അച്ഛനോട്   ഞാൻ ഇന്നുതന്നെ നമ്മുടെ   കാര്യം   പറയട്ടെ....\"

\"അതിപ്പോൾ   വേണ്ടാ  തുമ്പ....അമ്മാവന്   ഇത്  അറിയുമ്പോൾ
എന്തു   തോന്നും  എന്നറിയില്ല.... അർഹിക്കാത്തത്  ഞാൻ  ആഗ്രഹിക്കുന്നു   എന്ന്   അമ്മാവന്  തോന്നിയാലോ.... ആ  മനസ്സിൽ ഒരു വിധത്തിലും   എന്നോട്  നീരസം  ഉണ്ടാകുന്നത്  എനിക്ക്  ഇഷ്ട്ടമല്ല....ആദ്യം  എനിക്ക്  ഒരു  ജോലി
കിട്ടട്ടെ  എന്നിട്ടു   വേണം  അമ്മാവനോട്
എനിക്ക്    ചോദിക്കാൻ  എന്റെ  പ്രണനെ   എനിക്കു  തരുമോയെന്ന്.....\"

ഹരി പറയുന്നതോടൊപ്പം അവളുടെ മുഖത്തേക്ക് നോക്കി.... \" നീ പേടിക്കേണ്ട തുമ്പ   അധിക നാൾ കാത്തിരിക്കേണ്ടി വരില്ല  ഉടനെ തന്നെ എനിക്കൊരു ജോലി കിട്ടും  ... എന്റെ  മനസ്സും   ഭഗവാൻ കാണുന്നു    എന്ന്   ഇന്നെനിക്ക് മനസ്സിലായി......\"
തുമ്പയുടെ   കൈകളിൽ കൈചേർത്തുകൊണ്ട്   ഒരു പുഞ്ചിരിയോടെ   അവളെ   നോക്കി  ഹരി  പറഞ്ഞു....

പ്ളും..... മുൻപിലെ പൊട്ടക്കുളത്തിലെ പായൽ  നിറഞ്ഞ    വെള്ളത്തിൽ  ഒരു വലിയ കല്ല് വന്നു  വീഴുന്ന ശബ്ദം കേട്ട് പെട്ടെന്ന്   ഹരിയും   തുമ്പയും   ഞെട്ടി പുറകിലേക്ക്   നോക്കി.....

മാളുവും തുളസിയും മുകളിലത്തെ പടവിൽ നിന്നും  അവരെ നോക്കി ചിരിച്ചുകൊണ്ട്   നിൽപ്പുണ്ട്.....

അവരെ കണ്ടതും ഹരിയും തുമ്പയും  ഇരുന്നിടത്ത്   നിന്ന്   എണീറ്റു.....

\"ഹലോ......രണ്ടാളും   ഇവിടെത്തന്നെ ഇന്നു   മുഴുവനും   ഇരിക്കാനാണോ   പ്ലാൻ......\"

തുളസി പറയുന്നത് കേട്ട് തുമ്പയും ഹരിയും  പരസ്പരം   ഒന്ന് നോക്കിയശേഷം    ആ പടവുകൾ കയറി .....

പരസ്പരം   കൈകൾ   കോർത്ത് കയറിവരുന്ന ഹരിയേയും തുമ്പയെയും തുളസിയും  മാളുവും  നിറപുഞ്ചിരിയോടെ  നോക്കി  നിന്നു....

\"ഹരിയേട്ടനും തുമ്പ ചേച്ചിയും എന്തൊരു മാച്ച്   അല്ലേ   തുളസി ചേച്ചി....\"

\"മ്മ്മ്മ്....ശെരിയാ   മാളു.... Made  for each  other.....\"

ഏട്ടന്   ഇന്ന്  ഫൈനാൻസിൽ പോക ണ്ടേ ....?

  പടവുകൾ കയറി എത്തിയ ഹരിയെ നോക്കി മാളു ചോദിച്ചു......

അപ്പോഴാണ്    ഹരി   കൈയിൽ കെട്ടിയിരുന്ന   വാച്ചിലേക്ക്    നോക്കിയത്.....

 \"മ്മ്മ്.... നിങ്ങൾ   നടക്ക്  ഞങ്ങൾ വന്നേക്കാം..... \"
മാളുവിനെയും  തുളസിയെയും  നോക്കി ഹരി   പറഞ്ഞു.....

\"ആഹാ.... അപ്പോൾ  രണ്ടാളും  ഇന്ന്     ഇവിടെത്തന്നെ  ഇരിക്കാനാണോ   പ്ലാൻ   വീട്ടിലേക്ക്  ഒന്നും  വരുന്നില്ലേ....?

  കുസൃതി   ചിരിയോടെ ഹരിയേയും   തുമ്പയെയും  നോക്കി    തുളസി ചോദിച്ചു....

\"നിങ്ങൾ   നടന്നോള്ളൂ   തുളസി....  ഞാനും   തുമ്പയും   നിങ്ങളുടെ   പുറകെ വന്നേക്കാം....\"

\"Humm.....ശരി  പെട്ടെന്ന്  വന്നേക്കണം...
നീ  വാ  മാളു  നമുക്ക് പോയേക്കാം....\"

അതും  പറഞ്ഞ്    മാളുവിനെയും കൂട്ടി തുളസി    നടന്നു.....

\"തുമ്പേ   നാളെ  രാവിലെ ക്ഷേത്രത്തിൽ വരുമ്മല്ലോ    അപ്പോൾ   നമുക്ക് കാണാം....\"

\"നാളെ   ഇനി   ക്ഷേത്രത്തിലേക്കുള്ള വരവൊന്നും   നടക്കില്ല  ഹരിയേട്ടാ....\"

\"അതെന്താ....\" ?
സംശയത്തോടെ ഹരി  ചോദിച്ചു......

\"ഹരിയേട്ടൻ   മറന്നോ   നാളെ മുത്തശ്ശന്റെ   ആണ്ടല്ലേ .... ചിറ്റമ്മേടെ  കൂടെ  സദ്യ   ഒരുക്കാൻ   സഹായിക്കണം   അതുകൊണ്ട്   രാവിലത്തെ   ക്ഷേത്രത്തിലേക്കുള്ള   വരവ്   നടക്കില്ല.....   പിന്നെ
ഹരിയേട്ടൻ   നാളെ  വീട്ടിലേക്ക് വരുമല്ലോ  അപ്പോൾ   നമുക്ക് കാണാം.....\"

പുഞ്ചിരിച്ചുകൊണ്ട്  തുമ്പ   ഹരിയുടെ മുഖത്ത്   നോക്കി     പറഞ്ഞു....

\"മ്മ്മ്.... പിന്നെ  നടക്ക്   നമുക്ക് പോകാം...\"
പറയുന്നോടൊപ്പം   ഹരി  തുമ്പയുടെ  ഇടം  കൈയിൽ   പിടിച്ചു.....

\" ഹരിയേട്ടാ  കൈ എടുക്ക്  നമ്മൾ നടന്നു പോകുമ്പോൾ   ആരെങ്കിലും   കാണും....\"

\"ഇപ്പോൾ  ഇവിടെ ആരുമില്ലല്ലോ ഇനി വഴിയുടെ   അവിടെ  എത്തുമ്പോൾ  ഞാൻ  നിന്റെ   കൈവിട്ടേക്കാം....\"

ഹരി പറയുന്നത് കേട്ട്  ചുണ്ടുകൂർപ്പിച്ച് ഒന്ന്   അവന്റെ  മുഖത്തേക്ക്  നോക്കി തുമ്പ....

\"മ്മ്മ്മ്..... ഇങ്ങനെ  നോക്കിക്കൊണ്ട് നിൽക്കാതെ   നടക്ക്  പെണ്ണേ ....\"

കുസൃതി   ചിരിയോടെ   കണ്ണ്   ഒന്ന് ചിമ്മി കാണിച്ചു  കൊണ്ട്  ഹരി     തുമ്പയുടെ   കൈയും   പിടിച്ച്   നടന്നു......

                         തുടരും   🍃
  

കഥ ഇഷ്ടപ്പെട്ടാൽ കമന്റ്   ചെയ്യണേ റിവ്യൂസും     റേറ്റിംഗ്‌സും   ഇടാൻ മറക്കരുത്..... ♥️♥️♥️


തുമ്പയും തുളസിയും 🍃10

തുമ്പയും തുളസിയും 🍃10

5
348

\" ചേച്ചി പറഞ്ഞപോലെ    ഡ്രസ്സും    ചേഞ്ച്‌     ചെയ്‌തു    പ്രാതലും   കഴിച്ചു.... ഇനിയെങ്കിലും   പറയൂ   ചേച്ചി   എങ്ങനെയാ  ചേച്ചിയുടെ  ഇഷ്ട്ടം  ഹരിയേട്ടനോട്    പറഞ്ഞത്.....\" ? തുമ്പയുടെ കൈയും പിടിച്ച്  ബെഡിൽ കൊണ്ടിരുത്തി    ചമ്രംപിടഞ്ഞിരുന്നു കൊണ്ട്   തുളസി   തുമ്പയോടു ചോദിച്ചു.... \"ഞാനെന്തൊക്കെയോ   പറഞ്ഞു  തുളസി....  എനിക്കൊന്നു   ഓർമ്മയില്ല.....\" \"ഇത്  കഷ്ടമാണ്  ചേച്ചി.... പ്ലീസ്  ചേച്ചി ഒന്നു   പറയൂന്നേ....\" \" മ്മ്മ്മ്മ്.... പറയണോ?  \" \"ആഹ്.... കൂടുതൽ വെയിറ്റ് ഇടാതെ ഒന്ന് പറഞ്ഞേ....!! \"അത്........ ഹരിയേട്ടനാ  ആദ്യം