\" ചേച്ചി പറഞ്ഞപോലെ ഡ്രസ്സും ചേഞ്ച് ചെയ്‌തു പ്രാതലും കഴിച്ചു.... ഇനിയെങ്കിലും പറയൂ ചേച്ചി എങ്ങനെയാ ചേച്ചിയുടെ ഇഷ്ട്ടം ഹരിയേട്ടനോട് പറഞ്ഞത്.....\" ?
തുമ്പയുടെ കൈയും പിടിച്ച് ബെഡിൽ കൊണ്ടിരുത്തി ചമ്രംപിടഞ്ഞിരുന്നു കൊണ്ട് തുളസി തുമ്പയോടു ചോദിച്ചു....
\"ഞാനെന്തൊക്കെയോ പറഞ്ഞു തുളസി.... എനിക്കൊന്നു ഓർമ്മയില്ല.....\"
\"ഇത് കഷ്ടമാണ് ചേച്ചി.... പ്ലീസ് ചേച്ചി ഒന്നു പറയൂന്നേ....\"
\" മ്മ്മ്മ്മ്.... പറയണോ? \"
\"ആഹ്.... കൂടുതൽ വെയിറ്റ് ഇടാതെ ഒന്ന്
പറഞ്ഞേ....!!
\"അത്........
ഹരിയേട്ടനാ ആദ്യം എന്നോട്
ഇഷ്ട്ടാണെന്നു പറഞ്ഞത്..... എട്ടു വർഷമായി ആ മനസ്സിൽ ഞാനാണത്രേ.... ഹരിയേട്ടൻ എന്നോട് സംസാരിക്കുമ്പോൾ ആ കണ്ണുകൾ കലങ്ങിയിരുന്നു ശബ്ദം ഇടറിയിരുന്നു....
തുളസി..... എന്റെ വിവാഹമുറപ്പിച്ചതറിഞ് ഹരിയേട്ടന്റെ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു....
\"മ്മ്മ്മ്.... മാളു പറഞ്ഞു ചേച്ചി..... കുറേ ദിവസമായി ഹരിയേട്ടൻ വല്ലാതെ വിഷമിച്ചു നടക്കുകയായിരുന്നു വെന്ന്... ഇപ്പോഴല്ലേ അതിനുള്ള കാരണം അവൾക്കും മനസ്സിലായത്....
തുമ്പയെ നോക്കി തുളസി പറഞ്ഞു.....
\" എന്റെ ജീവനെക്കാൾ ഏറെ എന്റെ ഹരിയേട്ടനെ ഞാൻ സ്നേഹിക്കും തുളസി....എന്നോട് കാണിക്കുന്ന പതി മടങ്ങ് സ്നേഹം ഞാൻ ഹരിയേട്ടനു നൽകും.... \"
അത് പറയുമ്പോൾ തുമ്പയുടെ മിഴികൾ ഈറഞ്ഞണിഞ്ഞിരുന്നു....
\" ചേച്ചി..... അച്ഛനോട് പറയണ്ടേ ഹരിയേട്ടന്റെ കാര്യം.....\"
\" ഇപ്പോൾ പറയേണ്ടെന്നാ ഹരിയേട്ടൻ പറഞ്ഞത്....\"
\" അതെന്താ....? \"
തുളസി ചോദിച്ചപ്പോൾ ഹരി തുമ്പയോട് പറഞ്ഞ കാര്യങ്ങൾ എല്ലാം തുളസിയോട് തുമ്പ പറഞ്ഞു....
\" മ്മ്മ്.... ഹരിയേട്ടൻ പറഞ്ഞതിലും കാര്യമുണ്ട് ചേച്ചി.... ഹരിയേട്ടൻ പറഞ്ഞപോലെ ഒരു നല്ല ജോലി കിട്ടുമ്പോൾ അന്തസ്സോടെ അച്ഛന്റെ മുമ്പിൽ വന്നു നിന്നു കൊണ്ട് ചേച്ചിയെ ചോദിക്കട്ടെ... അപ്പോൾ അച്ഛനും നിറഞ്ഞ മനസ്സോടെ നിങ്ങളുടെ വിവാഹം നടത്തി തരും.....\"
\" പിന്നെ ചേച്ചി പ്രദീപേട്ടന്റെ കാര്യം .... ഇന്ന് പ്രദീപേട്ടൻ ചേച്ചിയോട് പെരുമാറിയത് ഒട്ടും ശരിയായില്ല ഇത് നമുക്ക് അച്ഛനോട് പറയണം ..... \"?
\" വേണ്ട തുളസി .... ഇനി ഓരോ പ്രശ്നങ്ങൾ വെറുതെ നമ്മളായി വരുത്തി വയ്ക്കേണ്ട.... ഇങ്ങനെ ഒന്നും വീണ്ടും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കാം...\"
\" ചേച്ചി പറയുന്നത് ശരിയാ ...
അച്ഛനോട് പറയണ്ട ഇനി സരസ്വതി അപ്പച്ചി അറിയുമ്പോൾ ഈ കാര്യം എങ്ങനെ വളച്ചൊടിക്കും എന്ന് നമുക്ക് പറയാൻ പറ്റില്ല... അല്ലെങ്കിലും അവർ എന്തെങ്കിലും കാരണം കിട്ടാൻ കാത്തിരിക്കുകയാണ് കല്യാണക്കാര്യം പറയാൻ....
പിന്നെ ഇന്നത്തെ തെറ്റിനുള്ള ശിക്ഷ ഹരിയേട്ടൻ പ്രദീപേട്ടനു കൊടുത്തിട്ടുണ്ട്.... ഇനിയും ഇങ്ങനത്തെ അഭ്യാസങ്ങൾ കാണിച്ചു കൊണ്ടു വന്നാൽ ഹരിയേട്ടന്റെ കൈയിൽ നിന്നും പ്രദീപേട്ടൻ നല്ല വൃത്തിക്ക് വാങ്ങിച്ചു പിടിക്കും..\"
\"തുമ്പേ..... തുളസി...ഇങ്ങോട്ട് വന്നേ...\"
\"വാ തുളസി ചിറ്റമ്മ വിളിക്കുന്നു നമുക്ക് താഴേക്ക് പോകാം.......\"
\" ആ വീട് ക്ലീൻ ആക്കാൻ പറയാനായിരിക്കും അമ്മ വിളിക്കുന്നത് നാളെ മുത്തശ്ശന്റെ ആണ്ടല്ലേ.....\"
കുറച്ചു സമയം കഴിഞ്ഞു പോകാം ചേച്ചി ഇവിടെ ഇരിക്ക്....\"
\"ഇങ്ങനെ ഒരു മടിച്ചി പാറു.... ഇങ്ങോട്ട്
എണീറ്റ് വന്നേ പെണ്ണേ....\"
തുമ്പ തുളസിയുടെ കൈയും പിടിച്ച് എണീപ്പിച്ചു അവളെയും കൊണ്ട്
റൂമിന്റെ പുറത്തേക്ക് പോയി....
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
Dr. Thomas chaco
Senior nephroligist (spl.. Diabetologist)
സുമിത്രയും മാളുവും ഡോക്ടറിന്റെ കൺസൾട്ടേഷൻ റൂമിനു മുമ്പിൽ
അദ്ദേഹം കുറിച്ചു കൊടുത്ത ടെസ്റ്റുകൾ ചെയ്‌ത റിപ്പോർട്ടുമായി ഇരിക്കുകയായിരുന്നു....
അത്യാവശ്യം തിരക്കുള്ള ഡോക്ടർ ആയതുകൊണ്ട് കുറച്ച് സമയമായി രണ്ടാളും വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്....
സുമിത്ര....
ഡോക്ടറിന്റെ കൺസൾട്ടേഷൻ റൂമിൽ നിന്നും പുറത്തേക്ക് വന്ന സിസ്റ്റർ സുമിത്രയുടെ പേര് വിളിച്ചു....
സുമിത്രയും മാളും ഡോക്ടറുടെ റൂമിലേക്ക് കയറി.... സുമിത്ര ഡോക്ടറിന്റെ അടുത്തുള്ള ചെയറിലും...
മാളു ടേബിളിന്റെ മുൻപിലുള്ള ചെയറിലും വന്നിരുന്നു .....
സുമിത്ര ടെസ്റ്റ് റിസൾട്ട് അടങ്ങിയ പേപ്പേഴ്സ് ഡോക്ടറിന്റെ കയ്യിൽ കൊടുത്തു....
ഒരു നിമിഷം ശ്രദ്ധപൂർവ്വം ടെസ്റ്റ് റിസൾട്ട്സ് വായിച്ചു നോക്കിയ ശേഷം
ഡോക്ടർ സുമിത്രയുടെ മുഖത്തേക്ക് നോക്കി....
\" സുമിത്രയോട് ഇൻസുലിൻ നിർത്തിയപ്പോൾ ഞാൻ ഒരു കാര്യം
പറഞ്ഞിരുന്നു..... തരുന്ന ഷുഗർ കണ്ട്രോൾ ടാബ്ലറ്റ്സ് കഴിച്ചു ഒരു ആഴ്ച ആകുമ്പോൾ ഷുഗർ ടെസ്റ്റ് ചെയ്ത് എന്നെ വന്നു കാണിക്കണമെന്ന്.... എന്നിട്ടിപ്പോൾ ഒരു
മാസം കഴിഞ്ഞാണ് വന്നിരിക്കുന്നത്....
മുഖത്തും കാലിലും നീര് കണ്ടതുകൊണ്ടാ ഈ ടെസ്റ്റുകൾ ചെയ്യാൻ പറഞ്ഞത് .... റിസൾട്ട് കണ്ടപ്പോൾ എന്റെ സംശയം ശെരിയാന്നെന്നു മനസ്സിലായി...
Serum creatine ലെവൽ വളരെ കൂടുതലാണ് ....അതുകൊണ്ട് ഇനി മെഡിസിനിൽ മാത്രം കാര്യങ്ങൾ ഒതുകുന്ന ഒരു സ്റ്റേജ് കഴിഞ്ഞിരിക്കുന്നു.... So ഡയാലിസിസ്
ചെയ്യേണ്ടിവരും.....\"
ഡോക്ടർ പറയുന്നത് കേട്ട് പരിഭ്രമത്തോടെ സുമിത്രയും മാളുവും മുഖത്തോട് മുഖം നോക്കി.....
\"സുമിത്ര നിങ്ങൾ ടെൻഷൻ ആകേണ്ട കാര്യമില്ല .... \"
സുമിത്രയുടെ മുഖത്തെ പരിഭ്രാന്തി കണ്ടുകൊണ്ട് ഡോക്ടർ അവരോട് പറഞ്ഞു.....
\"ആദ്യം ബ്ലഡ് ഷുഗർ കൺട്രോൾഡ് ആവണം ....അതിനാൽ ഇനി രണ്ടുനേരം ഇൻസുലിൻ എടുക്കണം ....മുൻപെടുതുകൊണ്ടിരുന്ന യൂണിറ്റ്നെക്കാളും കൂട്ടി എടുക്കേണ്ടിവരും..... അതുപോലെ ഞാൻ എഴുതിത്തരുന്ന ഭക്ഷണക്രമം അനുസരിച്ച് ആഹാരം കഴിക്കുക...
വെള്ളത്തിന്റെ അളവ് പോലും ഞാൻ എഴുതിതരുന്നത് അനുസരിച്ചേ കുടിക്കാവൂ..... നമുക്ക് ഡയാലിസിസ് സ്റ്റാർട്ട് ചെയ്യണം എങ്കിലെ creatin ലെവൽ കുറയ്ക്കാൻ കഴുകയുള്ളൂ...
സുമിത്രയ്ക്ക് അറിയാമല്ലോ തിങ്കൾ ബുധൻ വെള്ളി മൂന്ന് ദിവസമേ ഈ ഹോസ്പിറ്റലിൽ എനിക്കു കൺസൾട്ടേഷൻ
ഉള്ളൂ.... ചൊവ്വ വ്യാഴം ശനി ഈ മൂന്ന് ദിവസവും പുനർജനി ഹോസ്പിറ്റലിലും .... ഇവിടെ ഇനി അടുത്ത എന്റെ കൺസൾട്ടേഷൻ ഡേ ബുധനാഴ്ചയാണ് .... അന്ന് നമുക്ക് ഡയാലിസിസ് സ്റ്റാർട്ട് ചെയ്യാം ..... ഞാൻ കുറച്ച് ടെസ്റ്റുകൾ ചെയ്യാൻ എഴുതി തരാം ബുധനാഴ്ച വരുമ്പോൾ ആ ടെസ്റ്റുകൾ ചെയ്ത റിസൾട്ടും ആയി വരണം...
പിന്നെ ഇന്ന് മുതൽ ഇൻസുലിൻ എടുക്കാൻ തുടങ്ങണം ... കൂടെ കുറച്ച് ടാബ്ലറ്റ്സ് കൂടി എഴുതി തരാം.... അതും കഴിക്കണം.....!
സുമിത്രയ്ക്ക് മറ്റെന്തെങ്കിലും ഡൌട്ട്സ്
ഉണ്ടോ.....?
\"ഇല്ല സർ.....\"
നിർവികാരതയോടെ സുമിത്ര പറഞ്ഞു....
\"ദാ ഇതു മെഡിസിൻ പ്രെസ്ക്രിപ്ഷൻ
പിന്നെ ദാ ഇതിൽ ഭക്ഷണ ക്രമം എഴുതിയിട്ടുണ്ട് ഇതു കൃത്യമായി പാലിക്കണം ..... എങ്കിൽ നമുക്കിനി ബുധനാഴ്ച്ച കാണാം....\"
\" ശെരി ഡോക്ടർ....ഞാൻ ബുധനാഴ്ച്ച വരാം...
ഡോക്ടറോട് പറഞ്ഞശേഷം സുമിത്ര
ഡോക്ടർ നൽകിയ പേപ്പഴ്സും ആയി
മാളുവിന്റെ കൂടെ കോൺസൽറ്റേഷൻ റൂമിൽ നിന്നും പുറത്തിറങ്ങി.....
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
വീട്ടിൽ തിരിച്ചെത്തിയ സുമിത്രയും മാളുവും.....
\"മാളു .... ഡോക്ടർ
ഇന്നുപറഞ്ഞ കാര്യങ്ങൾ ഒന്നും നീ ഹരിയോട് പറയരുത് ....
നാളെ അവൻ വയനാട്ടിൽ PSC ടെസ്റ്റിനു പോകുകയല്ലേ .... ഇപ്പോൾ എന്റെ കാര്യങ്ങൾ അറിഞ്ഞാൽ ഹരിയുടെ മനസ്സ് വേദനിക്കും..... അവൻ പരീക്ഷ നല്ലതായി എഴുതിയിട്ട് തിരിച്ചു വരുമ്പോൾ നമുക്ക് ഇക്കാര്യങ്ങൾ അവനോട് പറയാം....
ഹരിയോട് മാത്രമല്ല നാളെ തറവാട്ടിൽ പോകുമ്പോൾ അവിടെയുള്ളവരോടും ഒന്നും പറയരുത്..... ബുധനാഴ്ച നീ സ്കൂളിൽ പോകണ്ട എന്റെ കൂടെ ഹോസ്പിറ്റലിൽ വന്നാൽ മതി..... പിന്നെ ഞാൻ ഗീതേച്ചിയുടെ വീട് വരെ ഒന്ന് പോയിട്ട് വരാം.... പതിനായിരം രൂപയുടെ ഒരു ചെറിയ ചിട്ടി ഉണ്ട് .... ഹരി തരുന്ന പൈസയിൽ നിന്നും 500 രൂപ വീതം മാറ്റിവച്ച് 11 മാസം അടച്ചു .... ഗീതച്ചേച്ചിയോട് 10000 രൂപ കടം വാങ്ങിക്കാം ചിട്ടി നറുക്ക് എനിക്കു വീഴുമ്പോൾ ആ പൈസ ഗീത ചേച്ചിയോട് എടുക്കാൻ പറയാം.....\"
എല്ലാം കേട്ടിരുന്ന മാളുവിന്റെ മിഴികളിൽ നിന്നും കണ്ണുനീർ ഒഴുകാൻ
തുടങ്ങി ....
\"എന്നിനാ മാളു കരയുന്നെ ... ഈ ഡയാലിസിസ് ഒക്കെ ഇപ്പോൾ മിക്ക
ആൾകാർക്കും ചെയ്യണതല്ലേ....\"
\"അമ്മേ.... അച്ഛൻ... അച്ഛൻ ഉണ്ടായിരുന്നെങ്കിൽ .....നമ്മൾ ജീവിതത്തിൽ ഒറ്റപെട്ടു പോയതുപോലെ തോന്നുന്നു ....
ഇന്ന് ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ
കരയാതെ മനസ്സിനെ നിയന്ത്രിച്ചു
നിർത്തിയിരുന്നതാ .... പക്ഷേ കഴിയുന്നില്ല അമ്മ .... തളർന്നു പോകുന്നു .....ഭഗവാൻ നമുക്ക് മാത്രം എന്തിനാ ഇങ്ങനെ വേദനകൾ തരുന്നത്...\"
മാളു രണ്ടു കൈയും മുഖത്ത് പൊത്തിപ്പിടിച്ചുകൊണ്ട് ഏങ്ങി ഏങ്ങി കരഞ്ഞു.....
\"എന്താ മാളു .... നീ ഇങ്ങനെ കരയാൻ മാത്രം ഇപ്പോൾ ഇവിടെ എന്തുണ്ടായി... വെറുതെ വേണ്ടാത്തതൊക്കെ ചിന്തിച്ച് കൂട്ടി ഇങ്ങനെ ഇരുന്ന് കരയാതെ.... \"
പറഞ്ഞുകൊണ്ട് മാളുവിനെ സുമിത്ര ചേർത്ത് പിടിച്ചു.....
\"ഈ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല മോളെ ...... ഭഗവാൻ നമ്മളെ കൈവിടില്ല ..... മോള് എണീറ്റ് മുഖമെല്ലാം കഴുകി വല്ലതും എടുത്ത് കഴിക്കാൻ നോക്ക്.... ഹരി വരുമ്പോൾ ഇങ്ങനെ കരയുന്ന മുഖം കണ്ടാൽ അവന് എന്തെങ്കിലും സംശയം തോന്നും.....\"
\"മ്മ്മ്മ്.... എണീക്കു മോളേ.... ഹരിവരുന്നതിന് മുൻപേ ഞാൻ ഗീത ചേച്ചിയുടെ വീട് വരെ പോയിട്ട് വരാം..... മോള് കതക് അടച്ചി ട്ടിരുന്നോ .... അമ്മ പെട്ടെന്ന് പോയിട്ട് വരാം.....\"
മാളു കണ്ണുനീർ തുടച്ചു കൊണ്ട് എണീറ്റു....
\"ഞാൻ പോയിട്ട് വരാം മോളേ....
കതകടച്ചു കുറ്റിയിട്ടൊ.....\"
പറഞ്ഞ ശേഷം സുമിത്ര വീടിനു പുറത്തേക്ക് ഇറങ്ങി.....
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
ഹരി ജോലി കഴിഞ്ഞു വരുന്ന വഴി .....ബൈക്ക് നിർത്തി കനാലിന്റെ പാലത്തിന്റെ കൈവരിയിൽ ഇരിക്കുന്ന സണ്ണിയുടെ അടുത്തേക്ക് ഒരു പുഞ്ചിരിയോടെ നടന്നു വന്നു.....
\" എന്താ ഹരി നിനക്ക് ലോട്ടറി വല്ലതും അടിച്ചോ ....ഒരു ഹാപ്പി മൂഡ് ആണല്ലോ..... എന്തായാലും ഈ ചിരി കാണാൻ നല്ല ഭംഗിയുണ്ട് കുറേ ദിവസമായില്ലേ ഈ മുഖം ഒന്ന് പ്രകാശിച്ചു കണ്ടിട്ട്.... \"
\" ലോട്ടറി ഒന്നുമല്ല മോനെ അതിലും വിലപ്പെട്ടതാ കിട്ടിയത്.... \"
സണ്ണിയുടെ അടുത്തായി വന്നിരുന്നു കൊണ്ട് ഹരി പറഞ്ഞു....
\"മ്മ്മ്മ്മ്.... അതെന്നെതാ...?
നിന്റെ മുറപ്പെണ്ണ് വല്ലതും നിന്നോട് ഐ ലവ് യു എന്ന് പറഞ്ഞോ....\"
സണ്ണി ഒരു പരിഹാസ സ്വരത്തിൽ ഹരിയോട് ചോദിച്ചു.....
\" അതേ.... സണ്ണി തുമ്പ എന്നോട് പറഞ്ഞടാ അവൾക്ക് എന്നെ ഇഷ്ടമാണെന്ന്.....\"
\" എടാ ഹരി നീ 24 മണിക്കൂറും ആ കൊച്ചിനെ ഓർത്തുകൊണ്ട് നടന്ന്
മാനസിക അസുഖം വല്ലതും പിടിച്ചോടാ..... ഇതു illusion ആണ് കാണാത്തത് കണ്ടുവെന്നും കേൾക്കാത്തത് കേട്ടു എന്നും തോന്നുന്ന അവസ്ഥ....\"
\" എന്റെ സണ്ണി ഞാൻ പറയുന്നത് സത്യമാണ്.... ഇന്ന് രാവിലെയാ ഞങ്ങളുടെ മനസ്സിലെ ഇഷ്ട്ടം പരസ്പരം തുറന്ന് പറഞ്ഞത് ..... \"
അതിനുശേഷം തുമ്പ പറഞ്ഞ കാര്യങ്ങളെല്ലാം സണ്ണിയോട് ഹരി പറഞ്ഞു.....
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സണ്ണിക്ക് അതിയായ സന്തോഷമായി....
\"അങ്ങനെ എന്റെ ഹരിയുടെ മാവും പൂത്തു അല്ലേ....\"
മ്മ്മ്മ്.... പുഞ്ചിരിയോടെ ഒന്ന് മൂളി ഹരി....
\" പിന്നെ നാളെയല്ലേ നീ വയനാട്ടിലേക്ക് പോകുന്നത്....\"
\"മ്മ്മ്മ്....വൈകുന്നേരം തിരിക്കണം മറ്റന്നാൾ രാവിലെയാണ് ടെസ്റ്റ്.... നിനക്കും കൂടെ അപ്ലൈ ചെയ്യാമായിരുന്നു സണ്ണി..... എങ്കിൽ ഒരുമിച്ചു പോകാമായിരുന്നു .... ഇതിപ്പോൾ ഞാൻ ഒറ്റയ്ക്ക് പോകേണ്ടേ ....
\"എനിക്ക് ഈ ജില്ലയിൽ കിട്ടുന്ന ജോലി മതി .... അഥവാ ഒന്നും കിട്ടിയില്ലെങ്കിലും
അധികം വലുത് അല്ലെങ്കിലും തരക്കേടില്ലാത്ത വരുമാനം കിട്ടുന്ന ഒരു ടെക്സ്റ്റൈൽസ് അപ്പനുണ്ടല്ലോ ..... തൽക്കാലം അത് വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം....
ആ പിന്നെ നിന്റെ കൂടെ ഞാൻ വെറുതെയെങ്കിലും വരുമായിരുന്നു വയനാടൊക്കെ ഒന്ന് ചുറ്റിക്കറങ്ങി കാണാമായിരുന്നു പക്ഷേ മറ്റന്നാൾ ഒരു മനസ്സമ്മതം ഉണ്ട് മമ്മയും പപ്പയും അതിനു പോകും... മമ്മയുടെ റിലേറ്റീവിന്റെ മകന്റെ മനസ്സമ്മതമാ....... ബഡാ ടീംസാ പാലമറ്റം ഫാമിലി അവിടത്തെ കിരീടം വയ്ക്കാത്ത രാജകുമാരൻ
അലക്സ് എബ്രഹാമിന്റെ മനസ്സമ്മതമാ.....
മമ്മയും പപ്പയും പോകുന്നതിനാൽ
കടയുടെ ഇൻ ചാർജ് എനിക്കാ....\"
\" പിന്നെ ശെരി സണ്ണി വയനാട്ടിൽ പോയിട്ട് വന്ന ശേഷം കാണാം....
\"Ok ശെരിയെടാ.....\"
രണ്ടുപേരും യാത്ര പറഞ്ഞു സ്വന്തം ബൈക്കുകൾ കയറി വീട്ടിലേക്ക് തിരിച്ചു.....
തുടരും 🍃
ഒരു റിക്വസ്റ്റ് ഉണ്ട് സ്റ്റോറി വായിക്കുമ്പോൾ സ്കിപ്പ് ചെയ്യാതെ വായിക്കണേ കഥയ്ക്ക് ആവശ്യമുള്ളത് മാത്രമേ ഞാൻ എഴുതിയിട്ടുള