❤🩹കളഞ്ഞു കിട്ടിയ പ്രണയം❤🩹
ഭാഗം 11
"വിച്ചു... നീ എന്താടാ ഈ കാട്ടുന്നെ... "
ക്രിസ്റ്റി വിജയ്ന്റെ അടുത്തേക്ക് വന്ന് അവനെ ബലമായി പിടിച്ചു മാറ്റി കൊണ്ട് ചോദിച്ചു....
" വിടെടാ എന്നെ... ഞാനിന്ന് ഇവനെ വെറുതെ വിടുമെന്ന് കരുതേണ്ട... എന്നെ വിട്...."
വിജയ് ക്രിസ്റ്റിയുടെ കയ്യിൽ നിന്നും കുതറികൊണ്ട് വിവേകിനു നേരെ അടുത്തുള്ള കബോർടിൽ നിന്നും കയ്യിൽ കിട്ടിയ ഫ്ലവർ പോട്ട് ആനെറിഞ്ഞിരുന്നു ....
വിവേകിന്റെ ഭാഗ്യം കൊണ്ട് ആണെന്ന് തോന്നുന്നു.. അത് കറക്റ്റായി അവന്റെ തലയുടെ മുൻഭാകത്തേക്ക് തന്നെ ശക്തിയിൽ കൊണ്ടു....
കിട്ടിയ എറിയലിന്റെ അകാതത്തിലും പെട്ടെന്നായത് കൊണ്ടും അവന്ക്ക് ബാലൻസ് കിട്ടാതെ പിറകിലേക്ക് വീണിരുന്നു...
വിജയിന്റെ പ്രവർത്തിയുടെ നെട്ടലിൽ നിന്നിരുന്ന ക്രിസ്റ്റി, വിവേക്ന്റെ വീഴ്ചയിൽ ആ നെട്ടലിൽ നിന്നും മുക്തിയായിരുന്നു...
ഇത് ഇങ്ങനെ പോയാൽ ശെരിയാവില്ലെന്ന് മനസ്സിലാക്കിയ ക്രിസ്റ്റി., തന്റെ മുഴുവൻ ശക്തിയും എടുത്ത് അവനെ പിറകിലുണ്ടായിരുന്ന സോഫയിലേക്ക് ആഞ്ഞു തള്ളിയിരുന്നു.. അത് അപ്രതീക്ഷമായതു കൊണ്ട് തന്നെ വിജയിന് എവിടെയും പിടിക്കാൻ കിട്ടാതെ അവൻ പിറകിലെ സോഫയിലേക്ക് വീണിരുന്നു...
അവൻ സോഫയിൽ ശെരിക്കിരുന്നു കൊണ്ട് മുന്നിൽ തന്നെ നോക്കി ദഹിപ്പിക്കുന്നവനെ ഒന്ന് കൂർപ്പിച്ചു നോക്കി... എന്നിട്ട് കണ്ണുകൾ അവനിൽ നിന്നും മാറ്റി.. അപ്പുറത്, തലയിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തത്തെ ഒരു കയ്യിനാൽ പൊത്തി പിടിച്ചു കൊണ്ട് കഷ്ടപ്പെട്ട് എണീക്കുന്നവനിലേക്ക് നീങ്ങി... അവനെ കാണുന്തോറും വിജയിന്റെ കണ്ണുകളിൽ തീ ആളി കത്താൻ തുടങ്ങിയിരുന്നു... അവന്റെ നോട്ടത്തിന്റെ ഭാവം മാറുന്നത് മനസ്സിലാക്കിയ ക്രിസ്റ്റി വിജയ് നോക്കിന്നടുത്തേക്ക് കണ്ണുകൾ പായിച്ചു..
കാര്യം മനസ്സിലായ ക്രിസ്റ്റി, വിജയിന്റെ നോട്ടത്തിനു തടസ്സം വന്നുകൊണ്ട് കയ്യ് കെട്ടി നിന്നു....
തന്റെ നോട്ടത്തിന് തടസ്സം നിന്നെവന്റെ മുഖത്തേക്ക് കലിപ്പോടെ കണ്ണുകൾ ഉയർത്തി നോക്കിയിരുന്നു വിജയ്....
ക്രിസ്റ്റി ആണെങ്കിൽ തിരിച്ചു എന്തെന്ന ഭാവത്തിൽ ഒറ്റ പിരികം പൊക്കി നിന്നു...
വിജയ് ദേഷ്യത്തോടെ മുഖം തിരിച്ചു കൊണ്ട് കൈകൾ ചുരുട്ടി പിടിച്ചു നിന്നു.....
പിന്നെ എന്തോ കണ്ടപോൽ അവൻ തല തിരിച്ച അതേ ദിശയിൽ തല ഉയർത്തിയിരുന്നു.. അത്രയും നേരം ദേഷ്യം കൊണ്ട് കൂർത്തിരുന്ന ഇരു കണ്ണുകളും ഒരു നെട്ടലോടെ വിടർന്നിരുന്നു... മുന്നിൽ പേടിയോടെ തന്നെ തന്നെ നോക്കി നില്കുന്നവളെ അവൻ അപ്പോഴാണ് ഓർക്കുന്നത്...
പിന്നെ പെട്ടെന്ന് തന്നെ കണ്ണ് കൂർപ്പിച്ചു കൊണ്ട് അവളോട് ഒരു ചോദ്യമായിരുന്നു..
"നീ ഇപ്പോഴും പോയില്ലേ... എന്ത് നോക്കി നില്കാ ഇവിടെ... ഇറങ്ങി പോടീ... "
അവസാനത്തെ ആ രണ്ട് വാക്കും അവനിൽ നിന്ന് വീണത് ഒരു അലറലോടെ ആയിരുന്നു...
ഇവന്റെ അലറൽ കേട്ട ഞമ്മടെ കൊച്ച്, ഇനിയും ഇവിടെ ഇങ്ങനെ തന്നെ നിന്നാ ഇനി ചിലോപ്പേ തനിക്കാകും അടുത്തത് കിട്ടലെന്ന് മനസ്സിലാക്കിയതും, എന്തോ തോന്നലിൽ അവൾ അവിടെ നിന്നും ജീവനും കൊണ്ട് പാഞ്ഞിരുന്നു... അതവസാനം എത്തി നിന്നത് അവളുടെ സീറ്റിലും.... അവൾ പോയ ജീവനെല്ലാം തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവൾ നെഞ്ചത് കൈ വെച്ച് ആഞ്ഞു ശ്വാസം വലിച്ചു വിട്ടു......
എന്നാൽ, ഇവിടെ ക്യാബനിൽ.. വിജയിനെയും ലച്ചുവിനെയും സംശയത്തോടെ നോക്കി നിന്നിരുന്ന ക്രിസ്റ്റി, വിജയിന്റെ അലറിൽ നെട്ടി അവനിൽ നിന്നും ഇത്തിരി പുറകോട്ട് നിന്നു.... പിന്നെ സ്വബോധം വന്ന ക്രിസ്റ്റി നെഞ്ചത്ത് കൈ വെച്ച് പോയി...
" ഇവനെ ഇന്ന് ഞാൻ.. "
അവൻ പല്ല് കടിച്ചുകൊണ്ട് മനസ്സിൽ ആത്മകിച്ചു പോയി... പിന്നെ അടുത്തുള്ളവളെ നോക്കി.. നേരത്തെ നിന്നിരുന്നവളുടെ പൊടിപോലും കാണുന്നില്ലായിരുന്നു അവിടെ...
അവനൊരു നേട്ടളൂടെ തന്നെ ആ റൂം മുഴുവനും നോക്കി..
'ഇവളിതെവിടെ പോയി...!?'
"എന്താടാ..??"
അവന്റെ അന്തം വിട്ട നിർത്തം കണ്ട വിജയ് അവനെ സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു..
"അല്ല ഇവടെ ഒരു പെൺകുട്ടി ഇല്ലായിരുന്നോ.. അതിന്റെ പൊടിപോലും കാണുന്നില്ലല്ലോ.. ഇവൾ നിന്നിടത് നിന്നും ആവിയായി പോയാ..."
അവന്റെ ചോദ്യം കേട്ട വിജയ് അവനെ തറപ്പിച്ചോന്ന് നോക്കി
"ആ.. അതൊക്കെ പോയി..."
വിജയ് ഗൗരവം വിടാൻഡ് തന്നെ പറഞ്ഞു...
അവന്റെ മറുബടി കേട്ട ക്രിസ്റ്റി അവനെ ഒന്ന് നോക്കി മലർക്കേ തുറന്ന് നിൽക്കുന്ന ഡോറിലേക്ക് നോക്കികൊണ്ട് അങ്ങോട്ട് കൈയ് ചൂണ്ടി...
"അതിലൂടെയോ....??"
"മ്മ്.. "
വിജയ് അവന്റെ ചോദ്യത്തിന് അമർത്തി മൂളിക്കൊണ്ട് തന്റെ പാന്റും പോക്കറ്റിൽ കയ്യിട്ട് സിഗരറ്റുംപെട്ടിയിൽനിന്നും സിഗററ്റെടുത് ചുണ്ടുകൾക്കിടയിൽ വെച്ചു.. ലൈറ്ററിനു വേണ്ടി വീണ്ടും പോക്കറ്റിൽ കയ്യിട്ട് ലയ്റ്റെറെടുത്ത് സിഗരറ്റ് കത്തിച്ച് ഒരു പഫ് എടുത്തിരുന്നു...
അവന്റെ കൂസലില്ലായ്മ കണ്ടതും ക്രിസ്റ്റി ക്ക് മനസ്സിലായി.. അവന്റെ അലറൽ കേട്ട് ആ പെണ്ണ് അപ്പൊത്തന്നെ പേടിച് ജീവനും കൊണ്ട് ഓടി കാണുമെന്ന്...
അതോർത്ത് ചിരിച്ചു കൊണ്ട് ക്രിസ്റ്റി വിജയിനടുത്ത് സോഫയിൽ ഒരു കാൽ മടക്കി ഇരുന്നു കൊണ്ട്, മുന്നിൽ മൂലക്കലായി കഷ്ടപ്പെട്ട് എണീറ്റിരുന്ന് മാടി പോവുന്ന കണ്ണുകളോടെ മുമ്പോട്ടു നോക്കാൻ ശ്രമിക്കുന്ന വിവേകിനെ ഒന്ന് നോക്കി, വിജയിനു നേരെ തല തിരിച്ചു...
"ഇനി എന്താ പ്ലാൻ.?? ഇവനെ ഇങ്ങനെ തന്നെ വെക്കാനാണോ.. അതോ..?? "
ക്രിസ്റ്റി സംശയത്തോടെ അവനെ തന്നെ നോക്കി...
അവനൊരു കുതന്ത്ര ചിരിയോടെ വിവേകിനെ തന്നെ നോക്കികൊണ്ട് ക്രിസ്റ്റിയുടെ നേരെ കൈകൾ നീട്ടി...
അത് കണ്ടതും ക്രിസ്റ്റി ഒരു ചിരിയോടെ തന്റെ പോക്കറ്റിൽ മടക്കി വെച്ചിരുന്ന പേപ്പർ എടുത്തിരുന്നു...
അതെടുത്ത് അവൻ വിജയന്റെ കയ്യിൽ വെച്ച് കൊടുത്തു.. അത് കിട്ടിയതും.. അവൻ ചുണ്ടിൽ എരിയുന്ന സിഗററ്റ് ഒരു പഫ് എടുത്ത് വിട്ടുകൊണ്ട് നിലത്തിട്ട് തന്റെ ശൂവിനാൽ ചവിട്ടി അരച്ചു...
ആ വെള്ള ടൈൽസിൽ കറുത്ത കരി പൊടി തെളിഞ്ഞു കാണാമായിരുന്നു...
ശരീരത്തുള്ള മുറിവിന്റെ വേദനയിലും വിവേക് തന്റെടുത്തേക്ക് വരുന്നവനെ തളർച്ചയോടെ നോക്കി....
വിജയ് അവന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ട് തന്റെ അടുത്തേക്ക് വലിച്ച് തന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു.. വലത്തേ കയ്യിലുള്ള പേപ്പർ പൊക്കി പിടിച്ചു കൊണ്ട് അവന്റെ തളർന്ന കണ്ണുകളിലേക്ക് രൂക്ഷത്തോടെ നോക്കി....
" ഇത്.. ഇതെന്താണെന്ന് അറിയോ നിനക്ക്.. ഇത് വെറും പേപ്പറല്ല... നീ കള്ളക്കടത്തത്തിലൂടെ കഷ്ടപ്പെട്ട് സംബാധിക്കുന്ന ഈ കമ്പനി ഇല്ലേ... അത് എന്റെ പേരിലേക്ക്... അതായത് ശ്രീമംഗലം തറവാടിന്റെ VK Company ക്ക് നൽകുന്നതിന്റെ മുദ്ര പത്രമാണിത്... "
വിജയിന്റെ വാക്കുകൾ അവന്റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു... വിവേക് നെട്ടലോടെ അവനെ നോക്കി...
"അപ്പൊ എങ്ങനെയാ.. ഒപ്പിടുകയല്ലേ..."
വിവേകിന്റെ നോട്ടം കണ്ട് വിജയ് പൈശാചിക ചിരിയോടെ ചോദിച്ചു...
"ഇല്ല...ഇതിനു ഞാൻ സമ്മതിക്കില്ല.. "
അവൻ തളർച്ചയിലും ആ പേപ്പർ വിജയിന്റെ കയ്യിൽ നിന്നും തട്ടിപ്പറിക്കാൻ നോക്കി...
അപ്പോഴേക്കും വിജയ് അത് അവനിൽ നിന്നും അകറ്റിയിരുന്നു..
"ഹാ.. എന്താണിത് വിവേക്..?? ഞാൻ ആഗ്രഹിക്കുന്നതല്ലല്ലോ നിന്റെ വായിൽ നിന്നും ഞാൻ കേൾക്കുന്നത്.. "
വിജയ് അവന്റെ തലമുടി പിടിച്ചു വലിച്ചു കൊണ്ട് ഒരു ചെറു ചിരിയോടെ ചോദിച്ചു... പെട്ടെന്ന് അവന്റെ മുഖം ഭാവം മാറ്റികൊണ്ട് അവൻ വിവേകിന്റെ തല പിടിച്ച് അടുത്തുള്ള കാബോർഡിലെ അടച്ചു വെച്ച ഗ്ലാസ് ഡോറിലേക്ക് ഒറ്റയടിയായിരുന്നു..
ഒരു നിമിഷം അവന്റെ പ്രവർത്തിയിൽ ക്രിസ്റ്റിയിലും നേട്ടലുണ്ടാക്കിയിരുന്നു.. അതിന്റെ ഫലമെന്നോണം അവന്റെ വായിൽ നിന്നും വിജയിന്റെ പേര് വീണിരുന്നു..
"വിച്ചു... "
വിജയ് ക്രിസ്റ്റിയെ നോക്കി ചെറുതായി പുഞ്ചിരിച്ചു കൊണ്ട് തല തിരിച് വിവേകിനെ നോക്കി.. എന്നാൽ വിജയന്റെ ചിരി ക്രിസ്റ്റിക്ക് ഒരു പൈശാചിക ചിരിയെ പോലെയായിരുന്നു തോന്നിയിരുന്നത്..
വിജയ് അവനെ ആ പൊട്ടിയ ചില്ല് കൂട്ടത്തിൽ നിന്നും വലിച്ചെടുത്തു തന്റെ മുഖത്തിന് നേരെ മുഖം കൊണ്ട് വന്നു.. വിവേകിന്റെ മുഖം ചോരയാൽ കവിഞ്ഞു ഒഴുകിയിരുന്നു... വേദനയുടെ നീറ്റലിലും രക്തം അതികം ഒഴുകുന്നതിനാലുള്ള ക്ഷീണവും അവനെ ആകെ തളർത്തിയിരുന്നു.... ഇനിയും അടുത്തത് താങ്ങാൻ കഴിയില്ലെന്ന് മട്ടിൽ...
"മ്മ്.. നീ ഇതിൽ ഒപ്പിടുന്നോ ഇല്ലയോ.. "
അവന്റെ ആ ചോദ്യത്തിൽ വിവേകിന്ന് തിരിച്ചൊന്നും പറയാനുള്ള ശക്തി ഇല്ലായിരുന്നു...
" ഞാൻ നിന്നോടാണ് ചോദിക്കുന്നത് വിവേക്....നീ ഇതിൽ ഒപ്പിടുന്നോ ഇല്ലയോ.. "
ഇപ്രാവശ്യം അവന്റെ ശബ്ദം ആദ്യത്തിനേക്കാൾ കടുത്തിരുന്നു...
വിവേകിന്റെ തിരിച്ചുള്ള മറുപടി കാണാഞ്ഞതും, കലി കയറിയ വിജയ് അവിടെന്നെഴുന്നേറ്റ് വിവേകിന്റെ കോളറിൽ പിടിച്ച് ശക്തിയിൽ വലിച്ചിരുന്നു...
"ഞാൻ ചോദിച്ചതിന്ന് നിനക്ക് മറുപടി ഇല്ലാലെ... ഇതിന്ന് നീ അനുഭവിക്കും വിവേക്.. "
അവൻ അതും പറഞ്ഞ് വിവേകിനെ ശക്തിയിൽ വലിച്ചു കൊണ്ട് അപ്പുറത്തായുള്ള കാബോർഡിലേക്ക് ആഞ്ഞടിച്ചിരുന്നു....
ഇല്ല.., അത് സംഭവിച്ചില്ല.. അതിനു മുമ്പേ വിവേക്, ഇവനോട് ഇനിയും പ്രതികരിച്ചില്ലേൽ തന്റെ അവസ്ഥ ഇനിയും മോശമാകുമെന്ന് മനസ്സിലാക്കിയതും, ആ കഠിനമായ വേദനയിലും അവൻ തന്റെ കോളറിൽ പിടിച്ചിട്ടുള്ള വിജയിന്റെ കയ്യിൽ അവൻ തന്റെ കയ്യിനാൽ കഷ്ടപ്പെട്ട് അവന്റ കയ്യിൽ പിടിച്ചുകൊണ്ട് അഭേക്ഷിച്ചിരുന്നു...
"വേ.. വേണ്.. ണ്ടാ.. വി.. വിജയ്ഹ്.. എ.. എന്നെ വിട്ടേക്.... ഞാൻ ഒ.. ഒപ്പിടാ.... ഹ്ഹ്..."
അവൻ പറന്നു തീരുമ്പോയേക്കും കിതച്ചിരുന്നു..
വിജയ് അവനെ ഒന്ന് നോക്കിയിട്ട് ക്രിസ്റ്റിയെ നോക്കി.. ക്രിസ്റ്റി അപ്പോയെക്കും നിലത്ത് മേശയിൽ നിന്നും വീണുകിടന്ന ഒരു പെന്നെടുത്ത് അവർക്ക് നേരെ വന്ന്, വിജയിന്റെ കയ്യിൽ നിന്നും പേപ്പർ വാങ്ങി..
വിവേകിനു അടുത്തായി നിലത്ത് ഒരു മുട്ട് കുത്തി നിന്ന് അവനു നേരെ പേപ്പറും പെന്നും നീട്ടിയിരുന്നു...
"മ്മ്.. ഒപ്പിട്.. "
ക്രിസ്റ്റി അവനു നേരെ ആജ്ഞാപിച്ചു..
വിവേക് ചോരയാൽ മുങ്ങിയ വിറയ്ക്കുന്ന കൈകളോടെ ആ പേപ്പർ വാങ്ങി നിലത്തായി വെച്ച്, പേന ക്രിസ്റ്റിയുടെ കയ്യിൽ നിന്നും വാങ്ങി ആ പേപ്പറിന് താഴെ അവസാനമായി വിറയ്ക്കുന്ന കൈകളോടെ ഒപ്പിട്ടു... അതിനടയാളമെന്നോണം അവന്റെ രക്തം അതിൽ പതിഞ്ഞിരുന്നു....
തുടരും..... 🤍
❤🩹കളഞ്ഞു കിട്ടിയ പ്രണയം❤🩹
ഭാഗം 12വിവേക് ഒപ്പിട്ടു കഴിഞ്ഞതും അവന്റെ കയ്യിൽ നിന്നും വിജയ് ആ പേപ്പർ വാങ്ങിയിരുന്നു.. "ഇത്രേയുള്ളൂ... ഇതിനാണോ നീ ഇത്രയും ബലപിടുത്തം പിടിച്ചിരുന്നത്... നേരത്തന്നെ സൈൻ ചെയ്യാൻ സമ്മതിച്ചിരുന്നേൽ ഇങ്ങനെ ചോരകളി കളിക്കണ്ടായിരുന്നല്ലോ.. ഇപ്പൊ കണ്ടില്ലേ.. ഈ പേപ്പർ വരെ നാശമാക്കിയില്ലേ നീ...."വിജയ് തന്റെ കയ്യിലുള്ള പേപ്പർ ഒന്ന് കുടഞ്ഞ് ഒരു പരിഹാസത്തോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞതും തന്നെ തന്നെ രൂക്ഷത്തോടെ നോക്കുന്ന ക്രിസ്റ്റിയെ അവൻ കണ്ടത്...അപ്പൊത്തന്നെ വിജയ് എന്തെന്ന ഭാവത്തിൽ ഒറ്റപിരികം പൊക്കികൊണ്ട് അവനെ നോക്കി... അതിന് ക്രിസ്റ്റി അവനെ ഒന്നമത്തി നോക്കി കൊണ്ട് ത